ലോകത്തിന്റെ ഭാവി എന്തായിത്തീരും?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
-
ഇതുപോലെ തുടരും?
-
ഇതിലും വഷളാകും?
-
ഇതിലും മെച്ചപ്പെടും?
തിരുവെഴുത്തു പറയുന്നത്:
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:4, പുതിയ ലോക ഭാഷാന്തരം.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
സംതൃപ്തികരമായ ജോലി ആസ്വദിക്കാം.—യശയ്യ 65:21-23.
രോഗവും വേദനയും ഇല്ലാത്ത ഒരു ഭാവിജീവിതം പ്രതീക്ഷിക്കാം.—യശയ്യ 25:8; 33:24.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സന്തുഷ്ടജീവിതം ആസ്വദിക്കാം, എന്നെന്നും.—സങ്കീർത്തനം 37:11, 29.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞതു രണ്ടു കാരണങ്ങളാൽ:
-
ദൈവത്തിനു തന്റെ വാഗ്ദാനങ്ങൾ പാലിക്കാനുള്ള കഴിവുണ്ട്. ബൈബിളിൽ സ്രഷ്ടാവായ യഹോവയെ മാത്രമാണ് ‘സർവശക്തൻ’ എന്നു വിളിച്ചിരിക്കുന്നത്. കാരണം, ദൈവത്തിന്റെ ശക്തി അതിരറ്റതാണ്. (വെളിപാട് 15:3) അതുകൊണ്ട്, ലോകത്തിലെ അവസ്ഥകൾ മെച്ചപ്പെടുത്തുമെന്ന തന്റെ വാഗ്ദാനം പാലിക്കാൻ യഹോവയ്ക്കു തീർച്ചയായും കഴിയും. ബൈബിൾ പറയുന്നു: “ദൈവത്തിന് എല്ലാം സാധ്യം.”—മത്തായി 19:26.
-
ദൈവത്തിനു തന്റെ വാഗ്ദാനങ്ങൾ പാലിക്കാൻ ആഗ്രഹമുണ്ട്. ഉദാഹരണത്തിന്, മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ യഹോവ കൊതിയോടെ കാത്തിരിക്കുന്നെന്നു ബൈബിൾ പറയുന്നു.—ഇയ്യോബ് 14:14, 15.
ദൈവത്തിന്റെ പുത്രനായ യേശു രോഗികളെ സൗഖ്യമാക്കിയതായും ബൈബിൾ പറയുന്നു. എന്തുകൊണ്ടാണ് യേശു അങ്ങനെ ചെയ്തത്? കാരണം, യേശുവിന് അതിനുള്ള ആഗ്രഹമുണ്ടായിരുന്നു. (മർക്കോസ് 1:40, 41) ആളുകളെ സഹായിക്കാനുള്ള ആഗ്രഹം കാണിച്ചുകൊണ്ട് യേശു പിതാവിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ചു.—യോഹന്നാൻ 14:9.
അതുകൊണ്ട്, നമ്മൾ സന്തുഷ്ടരായിരിക്കാൻ വേണ്ടതെല്ലാം യഹോവയും യേശുവും ചെയ്തുതരുമെന്നു നമുക്ക് ഉറപ്പോടെ വിശ്വസിക്കാം.—സങ്കീർത്തനം 72:12-14; 145:16; 2 പത്രോസ് 3:9.
നിങ്ങൾക്ക് എന്തു തോന്നുന്നു?
ദൈവം ഈ ലോകത്തിലെ അവസ്ഥകൾക്കു മാറ്റം വരുത്തുന്നത് എങ്ങനെ?
മത്തായി 6:9, 10; ദാനിയേൽ 2:44 എന്നീ വാക്യങ്ങളിൽ ദൈവം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.