കുടുംബസന്തുഷ്ടിയുടെ താക്കോൽ എന്താണ്?
നിങ്ങളുടെ അഭിപ്രായത്തിൽ. . .
-
സ്നേഹം?
-
പണം?
-
മറ്റെന്തെങ്കിലും?
തിരുവെഴുത്തു പറയുന്നത്:
“ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് അനുഗൃഹീതർ!”—ലൂക്കോസ് 11:28, പുതിയ ലോക ഭാഷാന്തരം.
ഇതു വിശ്വസിക്കുന്നതുകൊണ്ടുള്ള പ്രയോജനം:
കുടുംബാംഗങ്ങളുടെ സ്നേഹം അനുഭവിച്ചറിയാം.—എഫെസ്യർ 5:28, 29.
ബഹുമാനം നേടിയെടുക്കാം.—എഫെസ്യർ 5:33.
സുരക്ഷിതത്വം ആസ്വദിക്കാം.—മർക്കോസ് 10:6-9.
തിരുവെഴുത്തു പറയുന്നതു വിശ്വസിക്കാമോ?
തീർച്ചയായും വിശ്വസിക്കാം. കുറഞ്ഞതു രണ്ടു കാരണങ്ങളാൽ:
-
ദൈവമാണു കുടുംബത്തിന്റെ രൂപസംവിധായകൻ. സ്രഷ്ടാവായ യഹോവയാണ് ‘എല്ലാ കുടുംബങ്ങൾക്കും പേര് വരാൻ കാരണമായവൻ.’ (എഫെസ്യർ 3:14, 15) മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവ രൂപകല്പന ചെയ്തതുകൊണ്ടാണ് കുടുംബങ്ങൾ നിലവിൽ വന്നത്. ഇതു നമ്മളെ എങ്ങനെ സ്വാധീനിക്കണം?
ഇതു ചിന്തിച്ചുനോക്കൂ: രുചികരമായ ഒരു ഭക്ഷണം കഴിക്കുമ്പോൾ അതിലെ ചേരുവ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ആരോടു ചോദിക്കും? അത് ഉണ്ടാക്കിയ വ്യക്തിയോട്.
അതുപോലെ, സന്തോഷം നിറഞ്ഞ കുടുംബജീവിതത്തിന്റെ ‘ചേരുവ’ അറിയാൻ കുടുംബം എന്ന ക്രമീകരണത്തിനു രൂപം കൊടുത്ത യഹോവയിലേക്കല്ലേ തിരിയേണ്ടത്?—ഉൽപത്തി 2:18-24.
-
ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ്. യഹോവ തന്റെ വചനത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കുന്നതാണു കുടുംബങ്ങൾക്കു നല്ലത്. എന്തുകൊണ്ട്? കാരണം, ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ്.’ (1 പത്രോസ് 5:6, 7) നിങ്ങൾക്ക് ഏറ്റവും നല്ലതു വന്നുകാണാൻ യഹോവ ആഗ്രഹിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ നിർദേശങ്ങൾ എപ്പോഴും നന്മ കൈവരുത്തും!—സുഭാഷിതങ്ങൾ 3:5, 6; യശയ്യ 48:17, 18.
നിങ്ങൾക്ക് എന്തു തോന്നുന്നു?
ഒരു നല്ല ഭർത്താവോ ഭാര്യയോ അച്ഛനോ അമ്മയോ ആയിരിക്കാൻ എങ്ങനെ കഴിയും?
എഫെസ്യർ 5:1, 2; കൊലോസ്യർ 3:18-21 എന്നീ വാക്യങ്ങളിൽ കുടുംബക്രമീകരണത്തിനു രൂപം നൽകിയ വ്യക്തി ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു.