ക്രിസ്ത്യാനികൾ ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കുന്നത് ഉചിതമാണോ?
ബൈബിളിന്റെ ഉത്തരം
കുട്ടികൾ വേണമെന്നോ വേണ്ടെന്നോ ഒന്നും യേശു ശിഷ്യന്മാരോട് പറഞ്ഞില്ല. യേശുവിന്റെ ശിഷ്യന്മാരിൽ ആരും അത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചില്ല. ജനനനിയന്ത്രണം തെറ്റാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ റോമർ 14:12-ൽ പറഞ്ഞിരിക്കുന്ന തത്ത്വമാണ് നമുക്ക് പ്രാവർത്തികമാക്കാനുള്ളത്: “നമ്മൾ ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും.”
കുട്ടികൾ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദമ്പതികൾക്കാണ്. കുട്ടികൾ എപ്പോൾ വേണമെന്നും എത്ര പേർ വേണമെന്നും തീരുമാനിക്കുന്നതും അവരാണ്. ഗർഭച്ഛിദ്രം നടക്കാത്ത വിധത്തിലുള്ള ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കാൻ ഭാര്യാഭർത്താക്കന്മാർ തീരുമാനിക്കുന്നെങ്കിൽ അത് അവരുടെ സ്വന്തം തീരുമാനവും ഉത്തരവാദിത്വവും ആണ്. ആരും അവരെ കുറ്റപ്പെടുത്തേണ്ടതില്ല.—റോമർ 14:4, 10-13.