വിവരങ്ങള്‍ കാണിക്കുക

ഒരു സന്തുഷ്ട​കു​ടും​ബം ഉണ്ടായി​രി​ക്കാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാ​നാ​കു​മോ?

ഒരു സന്തുഷ്ട​കു​ടും​ബം ഉണ്ടായി​രി​ക്കാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ന്റെ ഉത്തരം

 സഹായി​ക്കാ​നാ​കും. കുടും​ബ​സ​ന്തു​ഷ്ടി നേടാൻ ലക്ഷക്കണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാ​രെ സഹായി​ച്ചി​ട്ടു​ള്ള ബൈബി​ളി​ലെ ചില ജ്ഞാനപൂർവ​മാ​യ ഉപദേ​ശ​ങ്ങൾ ഇതാ:

  1.   വിവാഹം നിയമ​പ​ര​മാ​ക്കു​ക. ഒരു നിയമ​പ​ര​മാ​യ വിവാ​ഹ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന ആജീവ​നാ​ന്ത പ്രതി​ബ​ദ്ധ​ത​യാണ്‌ സന്തുഷ്ട​കു​ടും​ബ​ജീ​വി​ത​ത്തി​ന്റെ അടിസ്ഥാ​നം.—മത്തായി 19:4-6.

  2.   സ്‌നേഹവും ആദരവും കാണി​ക്കു​ക. നിങ്ങ​ളോട്‌ എങ്ങനെ ഇടപെ​ടാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ അതു​പോ​ലെ നിങ്ങളു​ടെ ഇണയോ​ടും ഇടപെ​ടു​ക.—മത്തായി 7:12; എഫെസ്യർ 5:25, 33.

  3.   പരുഷമായ വാക്കുകൾ ഒഴിവാ​ക്കു​ക. ഇണ നിങ്ങളെ വേദനി​പ്പി​ക്കു​ന്ന എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​മ്പോൾപോ​ലും ദയയോ​ടെ സംസാ​രി​ക്കു​ക. (എഫെസ്യർ 4:31, 32) സുഭാ​ഷി​ത​ങ്ങൾ 15:1 ഇങ്ങനെ പറയുന്നു: “സൗമ്യ​മാ​യ മറുപടി ഉഗ്ര​കോ​പം ശമിപ്പി​ക്കു​ന്നു; എന്നാൽ പരുഷ​മാ​യ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.”

  4.   പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കുക. പ്രേമാ​ത്മ​ക​വും ലൈം​ഗി​ക​വും ആയ താത്‌പ​ര്യം ഇണയോ​ടു മാത്രം കാണി​ക്കു​ക. (മത്തായി 5:28) ബൈബിൾ ഇങ്ങനെ പറയുന്നു: “വിവാ​ഹ​ത്തെ എല്ലാവ​രും ആദരണീ​യ​മാ​യി കാണണം; വിവാ​ഹ​ശയ്യ പരിശുദ്ധവുമായിരിക്കണം.”—എബ്രായർ 13:4.

  5.   സ്‌നേഹത്തോടെ കുട്ടി​ക​ളെ പരിശീ​ലി​പ്പി​ക്കു​ക. തീരെ അയഞ്ഞ സമീപ​ന​വും വല്ലാതെ കർക്കശ​മാ​യ സമീപ​ന​വും ഒഴിവാ​ക്ക​ണം.—സുഭാ​ഷി​ത​ങ്ങൾ 29:15; കൊ​ലോ​സ്യർ 3:21.