യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾ
ഞങ്ങളുടെ മീറ്റിങ്ങുകളെക്കുറിച്ച് അറിയുക. നിങ്ങളുടെ അടുത്തുള്ള ഒരു മീറ്റിങ്ങ് സ്ഥലം കണ്ടെത്തുക.
ഞങ്ങളുടെ യോഗങ്ങളിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
യഹോവയുടെ സാക്ഷികൾ ആഴ്ചയിൽ രണ്ടു തവണ ആരാധനയ്ക്കായി കൂടിവരുന്നു. (എബ്രായർ 10:24, 25) പൊതുജനങ്ങൾക്ക് സംബന്ധിക്കാവുന്ന ഈ സഭായോഗങ്ങളിൽ, ബൈബിളിലെ ഉപദേശങ്ങളെയും അവ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെയും കുറിച്ച് ഞങ്ങൾ പഠിക്കുന്നു.
ഞങ്ങളുടെ മിക്ക യോഗപരിപാടികളിലും സദസ്യചർച്ചകളുണ്ട്, ഏറെക്കുറെ ഒരു ക്ലാസ്സ്-റൂമിൽ നടക്കുന്ന ചർച്ചകൾപോലെ. എന്നാൽ ചർച്ചയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. ഗീതത്തോടും പ്രാർഥനയോടും കൂടെയാണ് യോഗങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും.
ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നതിന് നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരിക്കണമെന്നില്ല. യോഗങ്ങളിൽ സംബന്ധിക്കാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്. പണപ്പിരിവില്ല.