ബ്രിട്ടൻ ഫോട്ടോ ഗാലറി 8 (2019 മാർച്ച്—2019 ആഗസ്റ്റ്)
ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2019 മാർച്ച് മുതൽ 2019 ആഗസ്റ്റ് വരെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കാണാം.
2019 മാർച്ച് 5—ഓഫീസ് കെട്ടിടം
മുറികളിൽ താപം ക്രമപ്പെടുത്തുന്നതിനുള്ള പൈപ്പുകൾ ഇൻസുലേഷൻ നടത്തുന്നു.
2019 മാർച്ച് 29—തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
വസ്ത്രം മാറുന്നതിനുള്ള മുറികളിൽ ടൈലുകൾ പിടിപ്പിക്കുന്ന ജോലിക്കാർ.
2019 ഏപ്രിൽ 10—ഓഫീസ് കെട്ടിടം
കെട്ടിടത്തിന് ഇടിമിന്നൽ ഏൽക്കാതിരിക്കാനുള്ള പ്രതിരോധസംവിധാനങ്ങൾ ഒരുക്കുന്നു. ജോലിക്കാരന്റെ സുരക്ഷയ്ക്കായി മേൽക്കൂരയുമായി അദ്ദേഹത്തിന്റെ സുരക്ഷാബെൽറ്റ് ബന്ധിച്ചിരിക്കുന്നതു കാണാം.
2019 ഏപ്രിൽ 16—ഓഫീസ് കെട്ടിടം
സുരക്ഷാ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതിനുമുമ്പായി ജനൽപ്പാളികൾ വൃത്തിയാക്കുന്നു. നടന്നുപോകുന്നവർ അബദ്ധത്തിൽ ജനൽച്ചില്ലുകളിൽ ചെന്നിടിക്കാതിരിക്കാൻ സ്റ്റിക്കറുകൾ സഹായിക്കും.
2019 ഏപ്രിൽ 23—താമസത്തിനുള്ള കെട്ടിടം എ
പുതുതായി നിർമിച്ച ഓവുചാൽ ഉപയോഗസജ്ജമാണോ എന്ന് സി.സി.ടിവി-യിൽ നോക്കി ഉറപ്പുവരുത്തുന്ന ജോലിക്കാരി.
2019 ഏപ്രിൽ 23—ഓഫീസ് കെട്ടിടം
ഭക്ഷണമുറിയായും ഓഡിറ്റോറിയമായും ഉപയോഗിക്കാൻ കഴിയുന്ന മുറിയുടെ ഭിത്തിയിൽ തടികളുടെ പാനൽ സ്ഥാപിക്കുന്ന ജോലിക്കാർ. ഈ ഹാളിൽ വിശേഷപരിപാടികളും നടത്താൻ കഴിയും.
2019 മെയ് 14—താമസത്തിനുള്ള കെട്ടിടം ബി
മണ്ണൊലിപ്പ് തടയാൻ കെട്ടിയിരിക്കുന്ന വേലിക്കു മുമ്പിലായി ആ നാട്ടിലുള്ള ചില തരം ചെടികൾ നടുന്നു.
2019 മെയ് 14—താമസത്തിനുള്ള കെട്ടിടം എ
ജനലിനു താഴെ ഒരു തടയായി ചില്ലുകൊണ്ടുള്ള ഒരു പാളി സ്ഥാപിക്കുന്നു. ജൂലിയറ്റ് ബാൽക്കണി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ചില്ലുകൊണ്ടുള്ള ഈ പാളി വായുവും വെളിച്ചവും മുറിയിലേക്കു കിട്ടാൻ സഹായിക്കുന്നു.
2019 മെയ് 21—ഓഫീസ് കെട്ടിടം
റിസപ്ഷൻ ഭാഗത്തിനു വെളിയിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലിക്കാർ.
2019 ജൂൺ 11—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
വെന്റിലേഷൻ കുഴലിന് ആവശ്യമായ വിടവുകളുണ്ടാക്കുന്ന മെക്കാനിക്കൽ ടീമിലെ ജോലിക്കാരൻ.
2019 ജൂൺ 17—ഓഫീസ് കെട്ടിടം
പൂന്തോട്ടപരിപാലകർ ചെടികൾ നടുകയും നടപ്പാത ഒരുക്കുകയും ചെയ്യുന്നു. ഇടതുവശത്ത് ഊണുമുറിയും ഓഡിറ്റോറിയവും പരിപാടികൾ നടക്കുന്ന സ്ഥലവും കാണാം. പശ്ചാത്തലത്തിൽ താമസത്തിനുള്ള കെട്ടിടം എ യും കാണാം.
2019 ജൂൺ 24—താമസത്തിനുള്ള കെട്ടിടം എ
തീ അണയ്ക്കാനുള്ള സംവിധാനം സ്ഥാപിക്കുന്ന ഒരു ജോലിക്കാരൻ.
2019 ജൂലൈ 9—ഓഫീസ് കെട്ടിടം
പുൽത്തകിടി വിരിക്കുന്നതിനു മുമ്പ് നിലം ഒരുക്കുന്ന പൂന്തോട്ടപരിപാലകർ. പശ്ചാത്തലത്തിൽ, ഓഫീസ് കെട്ടിടങ്ങളുടെ ജനലുകൾ കഴുകുന്നതു കാണാം.
2019 ജൂലൈ 9—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
അവസാനഘട്ട മിനുക്കുപണി ചെയ്യുന്നവർ ടൈൽ ലെവൽ ചെയ്ത് ശരിയാക്കുന്നു. ഇങ്ങനെ ലെവൽ ചെയ്യുന്നതിലൂടെ ടൈലുകൾക്കിടയിലുള്ള കുമിളകൾ നീക്കം ചെയ്യാനാകും.
2019 ജൂലൈ 24—ഓഫീസ് കെട്ടിടം
ഭക്ഷണമുറിയായും ഓഡിറ്റോറിയമായും ഉപയോഗിക്കാവുന്ന ഹാളിൽ വിനൈൽ ഷീറ്റ് വിരിക്കുന്നു. പുറകിലായി സ്റ്റേജുവരുന്ന ഭാഗത്ത് വലിയ ടിവി സ്ക്രീനുകളും സ്ഥാപിച്ചിരിക്കുന്നതു കാണാം.
2019 ജൂലൈ 26—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
വീഡിയോ അവതാരകർക്ക് ഒരുങ്ങുന്നതിനായി സ്റ്റുഡിയോയുടെ അടുത്ത് മേക്കപ്പ് മുറി ശരിയാക്കുന്ന ജോലിക്കാരൻ.
2019 ആഗസ്റ്റ് 1—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
ഓഫീസുമുറികൾ തമ്മിൽ തിരിക്കാനായി റാക്കുകൾ സ്ഥാപിക്കുന്ന ജോലിക്കാർ. ആവശ്യാനുസരണം ഓഫീസുകൾ വലുതാക്കാനും ചെറുതാക്കാനും ഇതുമൂലം കഴിയും.
2019 ആഗസ്റ്റ് 1—വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടം
വീഡിയോ സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനോടു ബന്ധപ്പെട്ട ഉപകരണങ്ങൾ തൂക്കിയിടുന്നതിനുള്ള പാനലുകൾ സ്ഥാപിക്കുന്നു. ഇവയിലാണു ലൈറ്റുകളും ക്യാമറകളും ഒക്കെ തൂക്കിയിടുന്നത്.
2019 ആഗസ്റ്റ് 15—ബ്രാഞ്ച് സൈറ്റ്
വടക്കുവശത്തുനിന്നുള്ള ആകാശദൃശ്യം. ഇടതുവശത്തായി പണിപൂർത്തിയായ താമസത്തിനുള്ള കെട്ടിടം ബി, സി, ഡി, ഇ, എഫ് എന്നിവ കാണാം. മധ്യത്തിൽ, താമസത്തിനുള്ള കെട്ടിടം എ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു കാണാം. ഓഫീസ് കെട്ടിടസമുച്ചയത്തിന്റെ പണി ഇതിനോടകം പൂർത്തിയായി. ചിത്രത്തിന്റെ വലതുവശത്ത്, തെക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിന്റെയും വടക്കുവശത്തുള്ള പ്രൊഡക്ഷൻ കെട്ടിടത്തിന്റെയും പണി ഏതാണ്ട് പൂർത്തിയായിരിക്കുന്നതു കാണാം. ഇതിനിടെ ചെടികളും പുല്ലും നട്ടുപിടിപ്പിക്കുന്ന ജോലിയും പുരോഗമിക്കുന്നു.
2019 ആഗസ്റ്റ് 26—ഓഫീസ് കെട്ടിടം
സ്വീകരണമുറിക്ക് പുറകുവശത്തായുളള ടെറസിൽ വലിയ ടൈലുകൾ സ്ഥാപിക്കുന്ന ജോലിക്കാർ. തണലത്തിരുന്ന് ടൈലുകൾ വൃത്തിയാക്കാൻ ചെറിയ കൂടാരങ്ങൾ അടിച്ചിരിക്കുന്നതും കാണാം.