വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Mary_Ukraine/stock.adobe.com

ഉണർന്നിരിക്കുക!

രാഷ്ട്രീയക്കാരിലുള്ള വിശ്വാ​സം നഷ്ടപ്പെ​ടു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

രാഷ്ട്രീയക്കാരിലുള്ള വിശ്വാ​സം നഷ്ടപ്പെ​ടു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ഇതുവരെ നോക്കി​യാൽ, ഒരു വർഷത്തി​നി​ടെ ഏറ്റവും കൂടുതൽ ഇലക്ഷനു​കൾ നടക്കുന്ന വർഷം 2024 ആയിരി​ക്കും. എന്നാൽ പല ആളുകൾക്കും രാഷ്‌ട്രീ​യ​ക്കാ​രി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടു​ക​യാണ്‌.

  •   അമേരി​ക്ക​യിൽ നടന്ന സർവേ​യിൽ ഭൂരി​ഭാ​ഗം ആളുക​ളും പറഞ്ഞത്‌, “മിക്ക രാഷ്‌ട്രീ​യ​ക്കാർക്കും സ്വാർഥ​ല​ക്ഷ്യ​ങ്ങ​ളാ​ണു​ള്ളത്‌,” അല്ലാതെ ജനങ്ങളെ സേവി​ക്കാ​നുള്ള താത്‌പ​ര്യ​മൊ​ന്നും അവർക്കില്ല എന്നാണ്‌. a—പ്യൂ ഗവേഷ​ണ​കേ​ന്ദ്രം, 2023 സെപ്‌റ്റം​ബർ 19.

 പല ചെറു​പ്പ​ക്കാർക്കും രാഷ്‌ട്രീ​യ​ക്കാ​രിൽ വിശ്വാ​സ​മില്ല.

  •   “പ്രധാ​ന​പ്പെട്ട പല പ്രശ്‌ന​ങ്ങൾക്കു​മുള്ള പരിഹാ​ര​മാണ്‌ ഇന്നുള്ള ചെറു​പ്പ​ക്കാർ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ രാഷ്‌ട്രീ​യ​ക്കാർ അതി​നൊ​ന്നും ശ്രമി​ക്കു​ന്നില്ല എന്നാണ്‌ സർവേ​ക​ളിൽ ചെറു​പ്പ​ക്കാർ പറയു​ന്നത്‌.”—ദ ന്യൂ​യോർക്ക്‌ ടൈംസ്‌, 2024 ജനുവരി 29.

  •   “ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, രാഷ്‌ട്രീ​യ​ക്കാ​രെ​ക്കാൾ ചെറു​പ്പ​ക്കാർ വിശ്വ​സി​ക്കു​ന്നത്‌ യൂട്യൂ​ബർമാ​രെ​യാണ്‌.”—ദ കൊറിയ ടൈംസ്‌, 2024 ജനുവരി 22.

 ഒരു നല്ല ഭാവി​ക്കാ​യി രാഷ്‌ട്രീ​യ​ക്കാ​രെ ആശ്രയി​ക്കാ​നാ​കു​മോ? അല്ലെങ്കിൽ ആരെ ആശ്രയി​ക്കാം?

ആശ്രയി​ക്കുക, ശ്രദ്ധ​യോ​ടെ

 ആരെ വിശ്വ​സി​ക്കു​ന്നു എന്ന കാര്യ​ത്തിൽ ശ്രദ്ധയു​ണ്ടാ​യി​രി​ക്കു​ന്നതു നല്ലതാണ്‌. ബൈബിൾ പറയുന്നു: “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു; എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”—സുഭാ​ഷി​തങ്ങൾ 14:15.

 ഇനി, ഒരു രാഷ്‌ട്രീ​യ​ക്കാ​രൻ എത്രതന്നെ സത്യസ​ന്ധ​നും നല്ല ഉദ്ദേശ്യ​ങ്ങ​ളു​ള്ള​വ​നും ആയാലും അവർക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്ക്‌ ഒരു പരിധി ഉണ്ട്‌. അതു​കൊ​ണ്ടാണ്‌ ബൈബിൾ ഇങ്ങനെ മുന്നറി​യി​പ്പു നൽകു​ന്നത്‌:

  •   “പ്രഭു​ക്ക​ന്മാ​രെ അഥവാ മനുഷ്യ​നേ​താ​ക്ക​ന്മാ​രെ ആശ്രയി​ക്ക​രുത്‌; രക്ഷയേ​കാൻ കഴിയാത്ത മനുഷ്യ​മ​ക്ക​ളെ​യു​മ​രുത്‌.”—സങ്കീർത്തനം 146:3.

വിശ്വ​സി​ക്കാ​വുന്ന ഒരു നേതാവ്‌

 വളരെ പ്രാപ്‌ത​നും വിശ്വ​സ്‌ത​നും ആയ ഒരു നേതാ​വി​നെ ദൈവം നിയമി​ച്ചി​രി​ക്കു​ന്ന​താ​യി ബൈബിൾ പറയുന്നു. അത്‌ യേശു​ക്രി​സ്‌തു​വാണ്‌. (ലൂക്കോസ്‌ 1:32, 33) യേശു​വാണ്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ അതായത്‌, സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ഗവൺമെ​ന്റി​ന്റെ രാജാവ്‌.—മത്തായി 6:10.

a പ്യൂ ഗവേഷ​ണ​കേ​ന്ദ്രം, അമേരി​ക്ക​യു​ടെ രാഷ്‌ട്രീ​യ​ത്തെ​ക്കു​റി​ച്ചുള്ള ജനങ്ങളു​ടെ വീക്ഷണങ്ങൾ, 2023 സെപ്‌റ്റം​ബർ.