സാമ്പത്തികപ്രതിസന്ധി—ദൈവരാജ്യത്തിലൂടെ ഒരു മാറ്റം വരുമോ?
ഇന്ന് അനേകം ആളുകളും ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും സാഹചര്യം കൂടുതൽക്കൂടുതൽ വഷളാകുന്നു.
ഒരാൾക്ക് കിട്ടുന്ന “മാസവേതനത്തിന്റെ മൂല്യത്തിന് വലിയൊരു ഇടിവുതന്നെയാണ് സംഭവിച്ചിരിക്കുന്നത്” എന്ന് ഈ അടുത്ത കാലത്തെ ഒരു ആഗോള റിപ്പോർട്ട് a പറയുകയുണ്ടായി. വേണ്ട നടപടി എടുത്തില്ലെങ്കിൽ, “അസമത്വം വർധിക്കുകയും” “അനവധി തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം” ഇടിയുകയും ചെയ്യുമെന്ന് ഇതു മുന്നറിയിപ്പ് തരുന്നു.
വർധിച്ചുവരുന്ന ഈ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ഗവൺമെന്റുകൾക്കു കഴിയുമോ?
അസമത്വം ഉൾപ്പെടെ സാമ്പത്തികപ്രതിസന്ധിയോടു ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മാറ്റാൻ കഴിവുള്ള, അതു ചെയ്യുന്ന ഒരു ഗവൺമെന്റിനെക്കുറിച്ച് ബൈബിളിൽ പറയുന്നു. ‘സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും’ എന്നാണ് അതിൽ പറയുന്നത്. ഭൂമിയിലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരൊറ്റ ഗവൺമെന്റ് ആയിരിക്കും അത്. (ദാനിയേൽ 2:44) ആ ഗവൺമെന്റ് ഭരിക്കുമ്പോൾ ആരെയും ഉപേക്ഷിക്കില്ല, ആരെയും മറന്നുകളയുകയും ഇല്ല. (സങ്കീർത്തനം 9:18) തന്റെ പ്രജകൾക്കു സന്തോഷത്തോടെയിരിക്കാൻ ആവശ്യമായതെല്ലാം ഉണ്ടെന്ന് ദൈവരാജ്യം ഉറപ്പുവരുത്തും. അന്ന് എല്ലാവർക്കും അവരുടെ കഠിനാധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കുകയും ചെയ്യും.—യശയ്യ 65:21, 22.
a അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ലോക വരുമാന റിപ്പോർട്ട് 2022-23