ദൈവവചനം ധൈര്യത്തോടെ സംസാരിക്കുന്നതിൽ തുടരുക
അധ്യായം പത്തൊമ്പത്
ദൈവവചനം ധൈര്യത്തോടെ സംസാരിക്കുന്നതിൽ തുടരുക
1. (എ) യേശുവിന്റെ ശിഷ്യന്മാർ ഏതു സുവാർത്ത ഘോഷിച്ചു, എന്നാൽ ചില യഹൂദന്മാർ എങ്ങനെയാണു പ്രതികരിച്ചത്? (ബി) നമുക്ക് ഏതു ചോദ്യങ്ങൾ ചോദിക്കാം?
ഏകദേശം 2,000 വർഷം മുമ്പ്, ദൈവപുത്രനായ യേശുക്രിസ്തു സർവ ഭൂമിയെയും ഭരിക്കാനുള്ള ഭാവി രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. മതശത്രുക്കളുടെ പ്രേരണയാൽ യേശു വധിക്കപ്പെട്ടു. എന്നാൽ യഹോവ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. യേശുവിലൂടെ ഇപ്പോൾ നിത്യജീവൻ സാധ്യമായിരുന്നു. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ പരസ്യമായി ഈ സുവാർത്ത ഘോഷിച്ചപ്പോൾ എതിർപ്പു പൊട്ടിപ്പുറപ്പെട്ടു. എതിരാളികൾ അവരിൽ ചിലരെ തടവിലാക്കി, മാത്രമല്ല അവർ അവരെ അടിക്കുകയും യേശുവിനെ കുറിച്ചുള്ള സംസാരം നിറുത്താൻ ആജ്ഞാപിക്കുകയും ചെയ്തു. (പ്രവൃത്തികൾ 4:1-3, 17; 5:17, 18, 40) അവർ എന്തു ചെയ്യും? നിങ്ങൾ എന്തു ചെയ്യുമായിരുന്നു? നിങ്ങൾ ധൈര്യപൂർവം സാക്ഷീകരിക്കുന്നതിൽ തുടരുമായിരുന്നോ?
2. (എ) നമ്മുടെ നാളിൽ അത്ഭുതകരമായ ഏതു വാർത്ത ഘോഷിക്കേണ്ടതുണ്ട്? (ബി) സുവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം ഉള്ളത് ആർക്ക്?
2 ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തു 1914-ൽ ‘അവന്റെ ശത്രുക്കളുടെ മധ്യേ വാഴാൻ’ സ്വർഗത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടു. (സങ്കീർത്തനം 110:2) അടുത്തതായി, സാത്താനും അവന്റെ ഭൂതങ്ങളും ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു. (വെളിപ്പാടു 12:1-5, 7-12) ഇപ്പോഴത്തെ ദുഷ്ടലോകത്തിന്റെ അന്ത്യനാളുകൾ ആരംഭിച്ചിരുന്നു. ഈ കാലഘട്ടം അവസാനിക്കുമ്പോൾ, ദൈവം മുഴു സാത്താന്യ വ്യവസ്ഥിതിയെയും തകർത്തു നശിപ്പിക്കും. (ദാനീയേൽ 2:44; മത്തായി 24:21) അതിജീവിക്കുന്നവർക്ക്, ഒരു പറുദീസ ആയിത്തീരുന്ന ഭൂമിയിലെ നിത്യജീവന്റെ ഭാവി പ്രത്യാശ ഉണ്ടായിരിക്കും. ഈ സുവാർത്ത നിങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കും. (മത്തായി ) എന്നാൽ നിങ്ങൾക്ക് എന്തു പ്രതികരണം പ്രതീക്ഷിക്കാൻ കഴിയും? 24:14
3. (എ) ആളുകൾ രാജ്യസന്ദേശത്തോട് എങ്ങനെ പ്രതികരിക്കുന്നു? (ബി) നമ്മെ അഭിമുഖീകരിക്കുന്ന ചോദ്യമേത്?
3 നിങ്ങൾ രാജ്യസുവാർത്ത ഘോഷിക്കുമ്പോൾ ചിലർ അതിനെ സ്വാഗതം ചെയ്തേക്കാം, എന്നാൽ മിക്കവരും നിസ്സംഗരായിരിക്കും. (മത്തായി 24:37-39) ചിലർ നിങ്ങളെ പരിഹസിക്കുകയോ എതിർക്കുകയോ ചെയ്തേക്കാം. നിങ്ങളുടെ സ്വന്തം ബന്ധുക്കളിൽനിന്നുതന്നെ എതിർപ്പ് ഉണ്ടായേക്കാമെന്നു യേശു മുന്നറിയിപ്പു നൽകി. (ലൂക്കൊസ് 21:16-19) അതു നിങ്ങളുടെ ജോലി സ്ഥലത്തോ സ്കൂളിലോ ഉണ്ടായേക്കാം. ഭൂമിയുടെ ചില ഭാഗങ്ങളിൽ യഹോവയുടെ സാക്ഷികൾ ഗവൺമെന്റ് നിരോധനത്തിൻ കീഴിൽ പോലുമാണ്. അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ ദൈവവചനം ധൈര്യപൂർവം പ്രസംഗിക്കുന്നതിൽ തുടരുകയും ‘വിശ്വാസത്തിൽ നിലനില്ക്കുകയും’ ചെയ്യുമോ?—1 കൊരിന്ത്യർ 16:13.
നമ്മുടെ സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നില്ല
4. (എ) നമ്മൾ ദൈവത്തിന്റെ വിശ്വസ്ത ദാസരാണെന്നു തെളിയിക്കാൻ അത്യാവശ്യമായിരിക്കുന്ന ഒരു വ്യവസ്ഥ എന്ത്? (ബി) ക്രിസ്തീയ യോഗങ്ങൾ വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 യഹോവയുടെ ഒരു വിശ്വസ്ത ദാസനായിരിക്കുന്നതിന് അത്യാവശ്യമായ ഒരു സംഗതി അവന്റെ കരുതലുകളിലുള്ള ആശ്രയമാണ്. അവയിലൊന്ന് സഭായോഗങ്ങളാണ്. അവയെ അവഗണിക്കാതിരിക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 10:23-25) യഹോവയുടെ വിശ്വസ്ത സാക്ഷികളായി തുടർന്നിട്ടുള്ളവർ സഹാരാധകരുമായി യോഗങ്ങളിൽ ക്രമമായി ഹാജരാകാൻ കഠിന പ്രയത്നം ചെയ്തിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ തിരുവെഴുത്തു പരിജ്ഞാനം വർധിക്കുന്നു. കൂടാതെ, നന്നായി അറിയാവുന്ന സത്യങ്ങളോടുള്ള നമ്മുടെ വിലമതിപ്പു വളരുന്നു, അവ ഉപയോഗിക്കാനുള്ള മാർഗങ്ങളെ കുറിച്ചുള്ള നമ്മുടെ അവബോധം മൂർച്ചയേറിയത് ആയിത്തീരുന്നു. ഏകീകൃത ആരാധനയിൽ നാം നമ്മുടെ ക്രിസ്തീയ സഹോദരന്മാരോടു കൂടുതൽ അടുക്കുകയും ദൈവേഷ്ടം ചെയ്യാൻ ബലിഷ്ഠരായിത്തീരുകയും ചെയ്യുന്നു. യഹോവയുടെ ആത്മാവ് സഭയിലൂടെ മാർഗനിർദേശങ്ങൾ നൽകുന്നു, ആ ആത്മാവു മുഖാന്തരം യേശു നമ്മുടെ മധ്യേ സന്നിഹിതനായിരിക്കുന്നു.—മത്തായി 18:20; വെളിപ്പാടു 3:6.
5. നിരോധനത്തിൻ കീഴിലായിരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ യോഗങ്ങൾ സംബന്ധിച്ച് എന്തു ചെയ്യുന്നു?
5 നിങ്ങൾ എല്ലാ യോഗങ്ങൾക്കും ക്രമമായി ഹാജരാകുന്നുണ്ടോ? അവിടെ ചർച്ച ചെയ്തുകേൾക്കുന്ന കാര്യങ്ങൾ നിങ്ങൾ വ്യക്തിപരമായി ബാധകമാക്കുന്നുണ്ടോ? ചില സമയങ്ങളിൽ, യഹോവയുടെ സാക്ഷികൾ നിരോധനത്തിൻ കീഴിലായിരിക്കുമ്പോൾ സ്വകാര്യഭവനങ്ങളിൽ ചെറിയ കൂട്ടങ്ങളായി യോഗങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. സ്ഥലങ്ങൾക്കും സമയങ്ങൾക്കും മാറ്റം വരാം. ചിലപ്പോൾ അവ സൗകര്യപ്രദമായിരിക്കില്ല, ചില യോഗങ്ങൾ നടത്തുന്നതു രാത്രിയിലായിരിക്കാം. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങളോ അപകടമോ ഗണ്യമാക്കാതെ വിശ്വസ്ത സഹോദരീസഹോദരന്മാർ ഓരോ യോഗത്തിനും സന്നിഹിതരാകാൻ ആത്മാർഥ ശ്രമം ചെയ്യുന്നു.
6. നാം യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമാക്കുന്നത് എങ്ങനെ, ധൈര്യത്തോടെ സംസാരിക്കുന്നതിൽ തുടരാൻ അതു നമ്മെ എങ്ങനെ സഹായിക്കും?
6 നമുക്കു ദൈവത്തിന്റെ സഹായം ആവശ്യമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഹൃദയംഗമമായ പ്രാർഥനയിൽ യഹോവയിലേക്കു നിരന്തരം നോക്കുന്നതിനാൽ അവനിലുള്ള ആശ്രയം വളരുന്നു. നിങ്ങൾ അതു ചെയ്യുന്നുവോ? തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശു ആവർത്തിച്ചു പ്രാർഥിച്ചു. (ലൂക്കൊസ് 3:21; 6:12, 13; 22:39-44) ദണ്ഡനസ്തംഭത്തിലെ അവന്റെ മരണത്തിന്റെ തലേ രാത്രിയിൽ ‘പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ’ എന്നു പറഞ്ഞുകൊണ്ട് അവൻ തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (മർക്കൊസ് 14:38) നാം രാജ്യസന്ദേശത്തോടുള്ള ഉദാസീനതയെ അഭിമുഖീകരിക്കുന്നെങ്കിൽ ശുശ്രൂഷയിൽ മന്ദീഭാവം കാട്ടാനുള്ള പ്രലോഭനം നമുക്ക് ഉണ്ടായേക്കാം. ആളുകളിൽ നിന്നുള്ള പരിഹാസമോ പീഡനമോ ഉണ്ടാകുമ്പോൾ അത് ഒഴിവാക്കാൻ പ്രസംഗവേല നിറുത്തുന്നതിനു നാം പ്രലോഭിതരായേക്കാം. എന്നാൽ ധൈര്യപൂർവം പ്രസംഗിച്ചുകൊണ്ടേയിരിക്കാൻ നമ്മെ സഹായിക്കുന്നതിനു ദൈവാത്മാവിനുവേണ്ടി നാം ആത്മാർഥമായി പ്രാർഥിക്കുന്നെങ്കിൽ ആ പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നതിൽനിന്നു നാം സംരക്ഷിക്കപ്പെടും.—ലൂക്കൊസ് 11:13; എഫെസ്യർ 6:18-20
ധീരമായ സാക്ഷീകരണത്തിന്റെ ഒരു രേഖ
7. (എ) പ്രവൃത്തികളുടെ പുസ്തകത്തിലെ വിവരങ്ങളിൽ നമുക്കു പ്രത്യേക താത്പര്യമുള്ളത് എന്തുകൊണ്ട്? (ബി) നൽകിയിരിക്കുന്ന വിവരങ്ങൾ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഈ ഖണ്ഡികയുടെ ഒടുവിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക.
7 പ്രവൃത്തികളുടെ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ നമുക്കെല്ലാം പ്രത്യേക താത്പര്യമുള്ളതാണ്. നമ്മുടേതു പോലുള്ള വികാരങ്ങൾ ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും മറ്റ് ആദിമ ശിഷ്യന്മാരും തടസ്സങ്ങളെ തരണം ചെയ്യുകയും യഹോവയുടെ സുധീരരായ വിശ്വസ്ത സാക്ഷികളെന്നു തെളിയിക്കുകയും ചെയ്തത് എങ്ങനെയെന്ന് അതു പറയുന്നു. ചുവടെ ചേർക്കുന്ന ചോദ്യങ്ങളുടെയും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെയും സഹായത്തോടെ നമുക്ക് ആ രേഖയുടെ ഒരു ഭാഗം പരിശോധിക്കാം. അങ്ങനെ ചെയ്യവേ, വായിക്കുന്ന കാര്യങ്ങളിൽനിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാമെന്നു പരിചിന്തിക്കുക.
അപ്പൊസ്തലന്മാർ ഉന്നത വിദ്യാഭ്യാസമുള്ളവർ ആയിരുന്നോ? എന്തുതന്നെ സംഭവിച്ചാലും ഭയപ്പെടാത്ത തരക്കാർ ആയിരുന്നോ അവർ? (യോഹന്നാൻ 18:17, 25-27; 20:19; പ്രവൃത്തികൾ 4:13)
ദൈവത്തിന്റെ സ്വന്തം പുത്രനെ കുറ്റംവിധിച്ച യഹൂദ കോടതിക്കു മുമ്പാകെ ധൈര്യപൂർവം സംസാരിക്കാൻ പത്രൊസിനെ പ്രാപ്തനാക്കിയത് എന്ത്? (മത്തായി 10:19, 20; പ്രവൃത്തികൾ 4:8)
സൻഹെദ്രീമിനു മുമ്പാകെ വരുത്തപ്പെടുന്നതിനു മുമ്പുള്ള ആഴ്ചകളിൽ അപ്പൊസ്തലന്മാർ എന്തു ചെയ്തുകൊണ്ടിരുന്നു? (പ്രവൃത്തികൾ 1:14; 2:1, 42)
യേശുവിന്റെ നാമത്തിൽ സംസാരിക്കുന്നതു നിറുത്താൻ ഭരണാധികാരികൾ അപ്പൊസ്തലന്മാരോട് ആജ്ഞാപിച്ചപ്പോൾ പത്രൊസും യോഹന്നാനും എങ്ങനെ പ്രതികരിച്ചു? (പ്രവൃത്തികൾ 4:19, 20)
തങ്ങളെ വിട്ടയച്ച ശേഷം അപ്പൊസ്തലന്മാർ വീണ്ടും സഹായത്തിനായി ആരിലേക്കു നോക്കി? പീഡനം അവസാനിക്കാനാണോ അതോ മറ്റെന്തിനെങ്കിലും വേണ്ടിയാണോ അവർ പ്രാർഥിച്ചത്? (എതിരാളികൾ പ്രസംഗവേല നിറുത്തിക്കാൻ ശ്രമിച്ചപ്പോൾ ഏതു മുഖാന്തരത്താൽ യഹോവ സഹായം കൊടുത്തു? (പ്രവൃത്തികൾ 5:17-20)
തങ്ങളെ വിടുവിച്ചതിന്റെ കാരണം തങ്ങൾക്കു മനസ്സിലായതായി അപ്പൊസ്തലന്മാർ പ്രകടമാക്കിയത് എങ്ങനെ? (പ്രവൃത്തികൾ 5:21, 41, 42)
പീഡനം നിമിത്തം ശിഷ്യന്മാരിൽ അനേകർ ചിതറിപ്പോയപ്പോൾ പോലും അവർ എന്തു ചെയ്യുന്നതിൽ തുടർന്നു? (പ്രവൃത്തികൾ 8:3, 4; 11:19-21)
8. ആദിമ ശിഷ്യന്മാരുടെ ശുശ്രൂഷയ്ക്കു പുളകപ്രദമായ എന്തു ഫലമുണ്ടായി, നാം ശുശ്രൂഷയിൽ ഉൾപ്പെടാൻ ഇടയായിരിക്കുന്നത് എങ്ങനെ?
8 സുവാർത്താ പ്രസംഗവേല വ്യർഥമായിരുന്നില്ല. പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ ഏകദേശം 3,000 ശിഷ്യന്മാർ സ്നാപനമേറ്റു. “മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃത്തികൾ 2:41; 4:4; 5:14) കാലക്രമത്തിൽ, ദൈവജനത്തെ കഠിനമായി പീഡിപ്പിച്ചിരുന്നവരിൽ ഒരാളായ തർസൊസിലെ ശൗൽപോലും ഒരു ക്രിസ്ത്യാനി ആയിത്തീരുകയും ധീരമായി സത്യത്തിനു സാക്ഷ്യം പറഞ്ഞുതുടങ്ങുകയും ചെയ്തു. അവൻ അപ്പൊസ്തലനായ പൗലൊസ് എന്ന് അറിയപ്പെടാനിടയായി. (ഗലാത്യർ 1:22-24) ഒന്നാം നൂറ്റാണ്ടിൽ തുടക്കമിട്ട വേല നിന്നിട്ടില്ല. ഈ അന്ത്യനാളുകളിൽ അതിന്റെ ഗതിവേഗം വർധിച്ചിരിക്കുന്നു, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും അത് എത്തുകയും ചെയ്തിരിക്കുന്നു. നമുക്ക് അതിൽ പങ്കുപറ്റാനുള്ള പദവിയുണ്ട്. നാം അങ്ങനെ ചെയ്യുമ്പോൾ നമുക്കു മുമ്പു സേവിച്ചിട്ടുള്ള വിശ്വസ്ത സാക്ഷികൾ വെച്ച മാതൃകയിൽനിന്നു നമുക്കു പഠിക്കാൻ കഴിയും.
9. (എ) സാക്ഷീകരിക്കുന്നതിനു പൗലൊസ് ഏത് അവസരങ്ങൾ ഉപയോഗിച്ചു? (ബി) നിങ്ങൾ ഏതു വിധങ്ങളിൽ മറ്റുള്ളവരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കുന്നു?
9 യേശുക്രിസ്തുവിനെ കുറിച്ചുള്ള സത്യം പഠിച്ചപ്പോൾ പൗലൊസ് എന്തു ചെയ്തു? “അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്നു അവൻ . . . പ്രഘോഷിക്കാൻ തുടങ്ങി.” (പ്രവൃത്തികൾ , പി.ഒ.സി. ബൈ.) തന്നോടുള്ള ദൈവത്തിന്റെ അനർഹദയയെ അവൻ വിലമതിച്ചു, തനിക്കു ലഭിച്ച സുവാർത്ത എല്ലാവർക്കും ആവശ്യമാണെന്ന് അവൻ തിരിച്ചറിഞ്ഞു. പൗലൊസ് ഒരു യഹൂദനായിരുന്നു, അന്നത്തെ പതിവനുസരിച്ചു സാക്ഷ്യം നൽകാൻ അവൻ സിനഗോഗുകളിൽ പോയി. കൂടാതെ അവൻ വീടുതോറും പ്രസംഗിച്ചു, ചന്തസ്ഥലത്തു കണ്ടുമുട്ടിയ ആളുകളോടു ന്യായവാദം ചെയ്തു. സുവാർത്ത പ്രസംഗിക്കാൻ പുതിയ പ്രദേശങ്ങളിലേക്കു പോകാനും അവൻ സന്നദ്ധനായിരുന്നു.— 9:20പ്രവൃത്തികൾ 17:17; 20:20; റോമർ 15:23, 24.
10. (എ) സാക്ഷീകരണം നടത്തിയ രീതിയിലൂടെ, താൻ ധൈര്യശാലി മാത്രമല്ല വിവേചനാശേഷിയുള്ളവനും ആണെന്നു പൗലൊസ് പ്രകടമാക്കിയത് എങ്ങനെ? (ബി) ബന്ധുക്കളോടോ സഹജോലിക്കാരോടോ സഹപാഠികളോടോ സാക്ഷീകരിക്കുമ്പോൾ നമുക്ക് എങ്ങനെ പൗലൊസിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാവുന്നതാണ്?
10 പൗലൊസ് ധൈര്യശാലി മാത്രമല്ല വിവേചനാശേഷിയുള്ളവനും ആയിരുന്നു, നമ്മളും അങ്ങനെ ആയിരിക്കണം. യഹൂദന്മാരോട് അവരുടെ പിതാക്കന്മാരോടു ദൈവം ചെയ്തിരുന്ന വാഗ്ദാനങ്ങളെയും ഗ്രീക്കുകാരോട് അവർക്കു പരിചിതമായിരുന്ന കാര്യങ്ങളെയും ആസ്പദമാക്കി അവൻ സംസാരിച്ചു. ചില സമയങ്ങളിൽ ഒരു സാക്ഷ്യം കൊടുക്കുന്നതിനുള്ള മാർഗമായി അവൻ സ്വന്തം അനുഭവങ്ങൾ ഉപയോഗപ്പെടുത്തി. “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു” എന്ന് അവൻ പറഞ്ഞു.—1 കൊരിന്ത്യർ 9:20-23; പ്രവൃത്തികൾ 22:3-21.
11. (എ) എതിരാളികളുമായുള്ള നിരന്തര ഏറ്റുമുട്ടൽ ഒഴിവാക്കാൻ പൗലൊസ് എന്തു ചെയ്തു? (ബി) നമുക്കു ജ്ഞാനപൂർവം പൗലൊസിന്റെ ദൃഷ്ടാന്തം എപ്പോൾ അനുകരിക്കാവുന്നതാണ്, എങ്ങനെ? (സി) ധൈര്യത്തോടെ സംസാരിക്കുന്നതിൽ തുടരാനുള്ള ശക്തി എവിടെനിന്നു വരുന്നു?
11 എതിർപ്പു മൂലം കുറെ കാലത്തേക്കു മറ്റൊരു പ്രദേശത്തു പ്രസംഗിക്കുന്നതാണു മെച്ചമെന്നു തോന്നിയപ്പോൾ പൗലൊസ് എതിരാളികളുമായി ഏറ്റുമുട്ടാതെ അങ്ങനെ ചെയ്തു. (പ്രവൃത്തികൾ 14:5-7; 18:5-7; റോമർ 12:18) എന്നാൽ അവന് ഒരിക്കലും സുവാർത്തയെ കുറിച്ചു ലജ്ജയില്ലായിരുന്നു. (റോമർ 1:16) എതിരാളികളിൽനിന്നു നിന്ദ്യവും അക്രമാസക്തം പോലുമായ പെരുമാറ്റം നേരിടേണ്ടി വന്നെങ്കിലും പ്രസംഗിക്കുന്നതിൽ തുടരാൻ പൗലൊസ് ‘നമ്മുടെ ദൈവത്തിൽ ധൈര്യപ്പെട്ടു.’ ‘കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാൻ എന്നെ ശക്തീകരിച്ചു’ എന്ന് അവൻ പറയുകയുണ്ടായി. (2 തെസ്സലൊനീക്യർ 2:2; 2 തിമൊഥെയൊസ് 4:17) ക്രിസ്തീയ സഭയുടെ ശിരസ്സായ യേശു നമ്മുടെ നാളിലേക്ക് അവൻ മുൻകൂട്ടി പറഞ്ഞ വേല ചെയ്യാൻ നമുക്ക് ആവശ്യമായ ശക്തി നൽകുന്നതിൽ തുടരുന്നു.—മർക്കൊസ് 13:10.
12. ക്രിസ്തീയ ധൈര്യത്തിനു തെളിവു നൽകുന്നത് എന്ത്, അതിനുള്ള അടിസ്ഥാനം എന്ത്?
12 ഒന്നാം നൂറ്റാണ്ടിൽ യേശുവും മറ്റു വിശ്വസ്ത ദൈവദാസന്മാരും ചെയ്തതുപോലെതന്നെ, ദൈവവചനം ധൈര്യപൂർവം സംസാരിക്കുന്നതിൽ തുടരാൻ നമുക്കു സകല കാരണവുമുണ്ട്. പരിഗണനയില്ലാത്തവർ ആയിരിക്കണമെന്നോ സന്ദേശം വേണ്ടാത്തവരിൽ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കണമെന്നോ അതിനർഥമല്ല. എന്നാൽ ആളുകൾ ഉദാസീനരായതുകൊണ്ടു നാം മടുത്തു പിന്മാറുന്നില്ല, എതിർപ്പുമൂലം നാം മൗനം പാലിക്കുന്നുമില്ല. യേശുവിനെപ്പോലെ നാം, സർവ ഭൂമിയെയും ഭരിക്കാൻ യോഗ്യതയുള്ള ഗവൺമെന്റ് എന്നനിലയിൽ ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുന്നു. നാം അഖിലാണ്ഡ പരമാധികാരിയായ യഹോവയെ പ്രതിനിധാനം ചെയ്യുന്നതിനാലും നാം ഘോഷിക്കുന്ന സന്ദേശം നമ്മിൽനിന്നല്ല, അവനിൽനിന്നുള്ളത് ആകയാലും നാം ധൈര്യത്തോടെ സംസാരിക്കുന്നു. യഹോവയോടുള്ള നമ്മുടെ സ്നേഹമായിരിക്കണം അവനെ സ്തുതിക്കുന്നതിനുള്ള നമ്മുടെ അതിശക്തമായ പ്രേരകഘടകം.—ഫിലിപ്പിയർ 1:27, 28; 1 തെസ്സലൊനീക്യർ 2:13.
പുനരവലോകന ചർച്ച
• സാധ്യമാകുന്ന ഏവരുമായി രാജ്യസന്ദേശം പങ്കുവെക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, എന്നാൽ നമുക്ക് എങ്ങനെയുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കാൻ കഴിയും?
• യഹോവയെ സേവിക്കാൻ നാം സ്വന്ത ശക്തിയിൽ ആശ്രയിക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാനാകും?
• പ്രവൃത്തികളുടെ പുസ്തകത്തിൽനിന്ന് ഏതു വിലയേറിയ പാഠങ്ങൾ നാം പഠിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[173-ാം പേജിലെ ചിത്രങ്ങൾ]
കഴിഞ്ഞ കാലത്തേതുപോലെ ഇന്നും യഹോവയുടെ ദാസന്മാർ ദൈവവചനം ധൈര്യത്തോടെ സംസാരിക്കുന്നു