വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകല പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ഒരുവൻ

സകല പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ഒരുവൻ

അധ്യായം നാല്‌

സകല പ്രവാ​ച​ക​ന്മാ​രും സാക്ഷ്യം വഹിച്ച ഒരുവൻ

1. യേശു​വി​ന്റെ മനുഷ്യ​പൂർവ അസ്‌തി​ത്വം സംബന്ധിച്ച വസ്‌തു​തകൾ യഹോ​വ​യു​മാ​യുള്ള അവന്റെ ബന്ധത്തെ കുറിച്ച്‌ എന്തു വ്യക്തമാ​ക്കു​ന്നു?

 “പിതാവു പുത്രനെ സ്‌നേ​ഹി​ക്ക​യും താൻ ചെയ്യു​ന്നതു ഒക്കെയും അവന്നു കാണി​ച്ചു​കൊ​ടു​ക്ക​യും ചെയ്യുന്നു.” (യോഹ​ന്നാൻ 5:20) തന്റെ പിതാ​വായ യഹോ​വ​യു​മാ​യി എത്ര ഊഷ്‌മ​ള​മായ ബന്ധമാണു പുത്രൻ ആസ്വദി​ച്ചി​രു​ന്നത്‌! അവൻ മനുഷ്യ​നാ​യി ജനിക്കു​ന്ന​തിന്‌ എണ്ണമറ്റ യുഗങ്ങൾക്കു മുമ്പ്‌, അവൻ സൃഷ്ടി​ക്ക​പ്പെട്ട സമയത്തു തുടങ്ങി​യ​താണ്‌ ആ ബന്ധത്തിന്റെ അടുപ്പം. ദൈവ​ത്തി​ന്റെ ഏകജാത പുത്രൻ ആയിരു​ന്നു അവൻ, യഹോ​വ​യാൽ നേരിട്ടു സൃഷ്ടി​ക്ക​പ്പെട്ട ഏക വ്യക്തി. സ്വർഗ​ത്തി​ലും ഭൂമി​യി​ലു​മുള്ള മറ്റെല്ലാം ആ പ്രിയ​പ്പെട്ട ആദ്യജാത പുത്രൻ മുഖാ​ന്ത​ര​മാ​ണു സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. (കൊ​ലൊ​സ്സ്യർ 1:15, 16) അവൻ ദൈവ​ത്തി​ന്റെ വചനമാ​യി അഥവാ വക്താവാ​യി, ദൈവം തന്റെ ഹിതം മറ്റുള്ള​വരെ അറിയി​ക്കാൻ ഉപയോ​ഗിച്ച വ്യക്തി​യാ​യി, സേവിച്ചു. ദൈവം വിശേ​ഷാൽ പ്രിയ​പ്പെ​ട്ടി​രുന്ന ഈ പുത്രൻ മനുഷ്യ​നായ യേശു​ക്രി​സ്‌തു ആയിത്തീർന്നു.—സദൃശ​വാ​ക്യ​ങ്ങൾ 8:22-30; യോഹ​ന്നാൻ 1:14, 18; 12:49, 50.

2. ബൈബിൾ പ്രവച​നങ്ങൾ ഏതള​വോ​ളം യേശു​വി​നെ കുറിച്ചു പരാമർശി​ച്ചി​രി​ക്കു​ന്നു?

2 ദൈവ​ത്തി​ന്റെ ആദ്യജാത പുത്രൻ ഒരു മനുഷ്യ​സ്‌ത്രീ​യു​ടെ ഗർഭാ​ശ​യ​ത്തിൽ അത്ഭുത​ക​ര​മാ​യി ഉരുവാ​കു​ന്ന​തി​നു മുമ്പു​തന്നെ അവനെ കുറി​ച്ചുള്ള അനേകം നിശ്വസ്‌ത പ്രവച​നങ്ങൾ രേഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ കൊർന്നേ​ല്യൊ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: “സകല​പ്ര​വാ​ച​ക​ന്മാ​രും [അവനെ കുറിച്ചു] സാക്ഷ്യം പറയുന്നു.” (പ്രവൃ​ത്തി​കൾ 10:43) “യേശു​വി​നുള്ള സാക്‌ഷ്യ​മാണ്‌ പ്രവച​ന​ത്തി​ന്റെ ആത്മാവ്‌” എന്ന്‌ ഒരു ദൂതൻ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നോ​ടു പറഞ്ഞു, യേശു​വി​ന്റെ പങ്കിനു ബൈബി​ളിൽ അത്രയ​ധി​കം ഊന്നലാ​ണു നൽകി​യി​രി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 19:10, പി.ഒ.സി. ബൈബിൾ) അവൻ മിശിഹാ ആണെന്ന്‌ ആ പ്രവച​നങ്ങൾ വ്യക്തമാ​യി തിരി​ച്ച​റി​യി​ച്ചു. ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കു​ന്ന​തിൽ അവൻ വഹിക്കുന്ന വിവിധ പങ്കുക​ളി​ലേക്ക്‌ അവ ശ്രദ്ധ ആകർഷി​ച്ചു. ഇതെല്ലാം ഇന്നു നമുക്കു വളരെ താത്‌പ​ര്യ​മു​ള്ള​താ​യി​രി​ക്കണം.

പ്രവച​നങ്ങൾ വെളി​പ്പെ​ടു​ത്തി​യത്‌

3. (എ) ഉല്‌പത്തി 3:15-ലെ പ്രവച​ന​ത്തിൽ സർപ്പവും “സ്‌ത്രീ”യും ‘സർപ്പത്തി​ന്റെ സന്തതി’യും ആരെ​യൊ​ക്കെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ബി) ‘സർപ്പത്തി​ന്റെ തല ചതയ്‌ക്കൽ’ യഹോ​വ​യു​ടെ ദാസർക്കു വലിയ താത്‌പ​ര്യ​മുള്ള ഒരു സംഭവം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ആ പ്രവച​ന​ങ്ങ​ളിൽ ആദ്യ​ത്തേതു നൽക​പ്പെ​ട്ടത്‌ ഏദെനി​ലെ മത്സരത്തി​നു ശേഷമാണ്‌. യഹോവ സർപ്പ​ത്തോ​ടു പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും.” (ഉല്‌പത്തി 3:15) യഥാർഥ​ത്തിൽ പാമ്പു പ്രതി​നി​ധാ​നം ചെയ്‌ത സാത്താ​നോട്‌ ആയിരു​ന്നു ദൈവം ആ പ്രവചനം ഉച്ചരി​ച്ചത്‌. “സ്‌ത്രീ” യഹോ​വ​യു​ടെ വിശ്വസ്‌ത, ഭാര്യാ​സ​മാന സ്വർഗീയ സംഘടന ആണ്‌. ‘സർപ്പത്തി​ന്റെ സന്തതി​യിൽ’ സാത്താന്റെ മനോ​ഭാ​വം പ്രകട​മാ​ക്കുന്ന സകല ദൂതന്മാ​രും മനുഷ്യ​രും ഉൾപ്പെ​ടു​ന്നു. യഹോ​വ​യെ​യും അവന്റെ ജനത്തെ​യും എതിർക്കു​ന്ന​വ​രാണ്‌ അവർ. ‘സർപ്പത്തി​ന്റെ തല ചതയ്‌ക്കൽ,’ യഹോ​വയെ ദുഷി​ക്ക​യും മനുഷ്യ​വർഗ​ത്തി​നു വലിയ ദുഃഖം വരുത്തി​വെ​ക്കു​ക​യും ചെയ്‌ത മത്സരി​യായ സാത്താന്റെ അന്തിമ​നാ​ശത്തെ അർഥമാ​ക്കു​ന്നു. എന്നാൽ സാത്താന്റെ തല ചതയ്‌ക്കുന്ന “സന്തതി”യുടെ മുഖ്യ​ഭാ​ഗം ആരാണ്‌? നൂറ്റാ​ണ്ടു​ക​ളോ​ളം അത്‌ ഒരു “പാവന​ര​ഹസ്യ”മായി തുടർന്നു.—റോമർ 16:20, 25, 26, NW.

4. യേശു​വാണ്‌ വാഗ്‌ദത്ത സന്തതി എന്നു തിരി​ച്ച​റി​യാൻ അവന്റെ വംശാ​വലി സഹായി​ച്ചത്‌ എങ്ങനെ?

4 ഏതാണ്ട്‌ 2,000 വർഷത്തെ മനുഷ്യ​ച​രി​ത്ര​ത്തി​നു ശേഷം യഹോവ കൂടു​ത​ലായ വിശദാം​ശങ്ങൾ നൽകി. സന്തതി അബ്രാ​ഹാ​മി​ന്റെ വംശാ​വ​ലി​യിൽ വരു​മെന്ന്‌ അവൻ സൂചി​പ്പി​ച്ചു. (ഉല്‌പത്തി 22:15-18) എന്നിരു​ന്നാ​ലും, സന്തതി​യി​ലേക്കു നയിക്കുന്ന വംശാ​വ​ലി​യി​ലെ ഓരോ കണ്ണിയും ആരെന്നു നിർണ​യി​ക്ക​പ്പെ​ടു​ന്നത്‌ കേവലം പാരമ്പ​ര്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ആയിരി​ക്കു​മാ​യി​രു​ന്നില്ല. പിന്നെ​യോ, ദൈവം തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ ആയിരി​ക്കു​മാ​യി​രു​ന്നു. ഹാഗാ​റിൽ തനിക്കു ജനിച്ച പുത്ര​നായ യിശ്‌മാ​യേ​ലി​നോട്‌ അബ്രാ​ഹാ​മി​നു വലിയ സ്‌നേഹം ഉണ്ടായി​രു​ന്നെ​ങ്കി​ലും യഹോവ ഇങ്ങനെ പറഞ്ഞു: ‘എന്റെ നിയമം ഞാൻ ഉറപ്പി​ക്കു​ന്നത്‌ സാറാ നിനക്കു പ്രസവി​പ്പാ​നുള്ള യിസ്‌ഹാ​ക്കി​നോട്‌ ആയിരി​ക്കും.’ (ഉല്‌പത്തി 17:18-21) പിന്നീട്‌ ആ ഉടമ്പടി ഉറപ്പാ​ക്കി​യത്‌ യിസ്‌ഹാ​ക്കി​ന്റെ ആദ്യജാത പുത്ര​നായ ഏശാവി​നോട്‌ ആയിരു​ന്നില്ല, പിന്നെ​യോ യാക്കോ​ബി​നോട്‌ ആയിരു​ന്നു, അവനിൽനി​ന്നാണ്‌ 12 ഇസ്രാ​യേൽ ഗോ​ത്രങ്ങൾ ഉത്ഭവി​ച്ചത്‌. (ഉല്‌പത്തി 28:10-14) കാല​ക്ര​മ​ത്തിൽ, സന്തതി യഹൂദാ ഗോ​ത്ര​ത്തിൽ ദാവീ​ദി​ന്റെ വംശത്തിൽ ജനിക്കു​മെന്നു സൂചി​പ്പി​ക്ക​പ്പെട്ടു.—ഉല്‌പത്തി 49:10; 1 ദിനവൃ​ത്താ​ന്തം 17:3, 4, 11-14.

5. യേശു​വി​ന്റെ ഭൗമിക ശുശ്രൂ​ഷ​യു​ടെ ആരംഭ​ത്തിൽത്തന്നെ അവനാണു മിശിഹാ എന്ന്‌ എന്തു വ്യക്തമാ​ക്കി?

5 സന്തതിയെ തിരി​ച്ച​റി​യി​ക്കുന്ന മറ്റേതു സൂചനകൾ നൽക​പ്പെട്ടു? വാഗ്‌ദത്ത സന്തതി മനുഷ്യ​നാ​യി ജനിക്കു​ന്നത്‌ ബേത്ത്‌ലേ​ഹെ​മിൽ ആയിരി​ക്കു​മെന്ന്‌ അവന്റെ ജനനത്തിന്‌ 700-ൽപ്പരം വർഷം മുമ്പു​തന്നെ ബൈബിൾ പറഞ്ഞു. സന്തതി “യുഗങ്ങൾക്കു​മു​മ്പേ,” അതായത്‌ സ്വർഗ​ത്തിൽ സൃഷ്ടി​ക്ക​പ്പെട്ട സമയം മുതൽ, സ്ഥിതി ചെയ്‌തി​രു​ന്നെ​ന്നും അതു വെളി​പ്പെ​ടു​ത്തി. (മീഖാ 5:2, പി.ഒ.സി. ബൈ.) മിശിഹാ എന്ന നിലയിൽ അവൻ ഭൂമി​യിൽ പ്രത്യ​ക്ഷ​പ്പെ​ടു​മാ​യി​രുന്ന കൃത്യ​സ​മയം പോലും ദാനീ​യേൽ പ്രവാ​ച​ക​നി​ലൂ​ടെ മുൻകൂ​ട്ടി പറയ​പ്പെട്ടു. (ദാനീ​യേൽ 9:24-26) യേശു പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ട്‌ യഥാർഥ​ത്തിൽ യഹോ​വ​യു​ടെ മിശിഹാ ആയിത്തീർന്ന​പ്പോൾ സ്വർഗ​ത്തിൽനിന്ന്‌ ദൈവ​ത്തി​ന്റെ സ്വന്തം ശബ്ദം അവനെ തന്റെ പുത്ര​നാ​യി തിരി​ച്ച​റി​യി​ച്ചു. (മത്തായി 3:16, 17) സന്തതി വെളി​പ്പെ​ടു​ത്ത​പ്പെട്ടു! അങ്ങനെ, “ന്യായ​പ്ര​മാ​ണ​ത്തിൽ മോ​ശെ​യും പ്രവാ​ച​ക​ന്മാ​രും എഴുതി​യി​രി​ക്കു​ന്ന​വനെ കണ്ടെത്തി​യി​രി​ക്കു​ന്നു” എന്നു ഫിലി​പ്പോ​സി​നു ബോധ്യ​ത്തോ​ടെ പറയാൻ കഴിഞ്ഞു.—യോഹ​ന്നാൻ 1:45.

6. (എ) ലൂക്കൊസ്‌ 24:27 പറയുന്ന പ്രകാരം യേശു​വി​ന്റെ അനുഗാ​മി​കൾ എന്തു മനസ്സി​ലാ​ക്കി? (ബി) ‘സ്‌ത്രീ​യു​ടെ സന്തതി’യുടെ മുഖ്യ​ഭാ​ഗം ആരാണ്‌, അവൻ സർപ്പത്തി​ന്റെ തല ചതയ്‌ക്കു​ന്നത്‌ എന്തിനെ അർഥമാ​ക്കു​ന്നു?

6 പിന്നീട്‌, അവനെ കുറി​ച്ചുള്ള നിരവധി പ്രാവ​ച​നിക പരാമർശങ്ങൾ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്ന​താ​യി യേശു​വി​ന്റെ അനുഗാ​മി​കൾ മനസ്സി​ലാ​ക്കി. (ലൂക്കൊസ്‌ 24:27) യേശു ആണ്‌ ‘സ്‌ത്രീ​യു​ടെ സന്തതി’യുടെ മുഖ്യ​ഭാ​ഗ​മെ​ന്നും സാത്താനെ ഇല്ലായ്‌മ ചെയ്‌തു​കൊണ്ട്‌ സർപ്പത്തി​ന്റെ തല തകർക്കു​ന്നവൻ അവൻത​ന്നെ​യാ​ണെ​ന്നും കൂടുതൽ വ്യക്തമാ​യി. മനുഷ്യ​വർഗ​ത്തോ​ടുള്ള ദൈവ​ത്തി​ന്റെ സകല വാഗ്‌ദ​ത്ത​ങ്ങ​ളും, അതേ, നാം ആത്മാർഥ​മാ​യി വാഞ്‌ഛി​ക്കുന്ന സകല കാര്യ​ങ്ങ​ളും യേശു മുഖാ​ന്തരം നിവർത്തി​ക്ക​പ്പെ​ടും.—2 കൊരി​ന്ത്യർ 1:20.

7. പ്രവച​ന​ങ്ങ​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നവൻ ആരാണ്‌ എന്നു തിരി​ച്ച​റി​യു​ന്ന​തി​നു പുറമേ, മറ്റെന്തു​കൂ​ടി മനസ്സി​ലാ​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌?

7 ഈ അറിവു നമ്മെ എങ്ങനെ ബാധി​ക്കണം? വരാനി​രുന്ന വീണ്ടെ​ടു​പ്പു​കാ​ര​നും മിശി​ഹാ​യും ആയവനെ കുറി​ച്ചുള്ള ഈ പ്രവച​ന​ങ്ങ​ളിൽ ചിലതു വായി​ച്ചി​രുന്ന ഒരു എത്യോ​പ്യൻ ഷണ്ഡനെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു. അവയുടെ പൊരുൾ തിരി​ച്ച​റി​യാ​നാ​കാ​തെ അദ്ദേഹം സുവി​ശേ​ഷ​ക​നായ ഫിലി​പ്പൊ​സി​നോട്‌ “പ്രവാ​ചകൻ ആരെക്കു​റി​ച്ചു പറയുന്നു?” എന്നു ചോദി​ച്ചു. തനിക്ക്‌ ഉത്തരം കിട്ടി​യ​പ്പോൾ ഷണ്ഡൻ അതു​കൊ​ണ്ടു മാത്രം തൃപ്‌തി​പ്പെ​ട്ടില്ല. ഫിലി​പ്പൊസ്‌ നൽകിയ വിശദീ​ക​രണം ശ്രദ്ധാ​പൂർവം കേട്ട​ശേഷം, നിവൃ​ത്തി​യായ ഈ പ്രവച​ന​ത്തോ​ടുള്ള വിലമ​തി​പ്പി​ന്റെ പ്രകടനം എന്ന നിലയിൽ തന്റെ ഭാഗത്തു​നി​ന്നു പ്രവർത്തനം ആവശ്യ​മാ​ണെന്ന്‌ ആ മനുഷ്യൻ തിരി​ച്ച​റി​ഞ്ഞു. താൻ സ്‌നാ​പനം ഏൽക്കേ​ണ്ട​താ​ണെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. (പ്രവൃ​ത്തി​കൾ 8:32-38; യെശയ്യാ​വു 53:3-9) നാമും അതു​പോ​ലെ പ്രതി​ക​രി​ക്കു​ന്നു​വോ?

8. (എ) അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ ബലി അർപ്പി​ക്കാൻ ഒരു​മ്പെ​ട്ടത്‌ എന്തിനെ മുൻനി​ഴ​ലാ​ക്കി? (ബി) അബ്രാ​ഹാ​മി​ന്റെ സന്തതി മുഖാ​ന്തരം സകല ജനതക​ളും തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കു​മെന്നു യഹോവ അവനോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌, അത്‌ ഇന്നു നമുക്കു ബാധക​മാ​കു​ന്നത്‌ എങ്ങനെ?

8 തനിക്കു സാറാ​യിൽ ഉണ്ടായ ഏക പുത്ര​നായ ഇസ്‌ഹാ​ക്കി​നെ അബ്രാ​ഹാം ബലിയർപ്പി​ക്കാൻ ഒരു​മ്പെ​ട്ട​തി​നെ കുറി​ച്ചുള്ള ഹൃദയ​സ്‌പൃ​ക്കായ വിവര​ണ​വും പരിചി​ന്തി​ക്കുക. (ഉല്‌പത്തി 22:1-8) അത്‌ യഹോവ ചെയ്യാ​നി​രു​ന്ന​തി​നെ—തന്റെ ഏകജാത പുത്രനെ ബലിയാ​യി അർപ്പി​ക്കാ​നി​രു​ന്ന​തി​നെ—മുൻനി​ഴ​ലാ​ക്കി: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 3:16) തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ യഹോവ ഏകജാത പുത്രനെ നൽകി​യ​തു​പോ​ലെ​തന്നെ അവൻ മറ്റു ‘സകലവും നമുക്കു നൽകു’മെന്ന്‌ അത്‌ ഉറപ്പു​ത​രു​ന്നു. (റോമർ 8:32) എന്നാൽ നാം എന്തു ചെയ്യേ​ണ്ട​തുണ്ട്‌? ഉല്‌പത്തി 22:18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ, ‘[അബ്രാ​ഹാം] ദൈവ​ത്തി​ന്റെ വാക്കു അനുസ​രി​ച്ച​തു​കൊ​ണ്ടു’ സകല ജനതക​ളും സന്തതി മുഖാ​ന്തരം തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കു​മെന്നു യഹോവ അവനോ​ടു പറഞ്ഞു. നാമും യഹോ​വ​യെ​യും അവന്റെ പുത്ര​നെ​യും കേട്ടനു​സ​രി​ക്കേ​ണ്ട​തുണ്ട്‌. “പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന​വന്നു നിത്യ​ജീ​വൻ ഉണ്ടു; പുത്രനെ അനുസ​രി​ക്കാ​ത്ത​വ​നോ ജീവനെ കാണു​ക​യില്ല; ദൈവ​ക്രോ​ധം അവന്റെ​മേൽ വസിക്കു​ന്ന​തേ​യു​ള്ളൂ.”—യോഹ​ന്നാൻ 3:36.

9. യേശു​വി​ന്റെ ബലിയാൽ സാധ്യ​മായ നിത്യ​ജീ​വന്റെ പ്രത്യാ​ശയെ വിലമ​തി​ക്കു​ന്നെ​ങ്കിൽ നാം എന്തു ചെയ്യും?

9 യേശു​വി​ന്റെ ബലിയാൽ സാധ്യ​മായ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യോ​ടു നമുക്കു വിലമ​തി​പ്പു​ണ്ടെ​ങ്കിൽ, യേശു മുഖാ​ന്തരം യഹോവ നമ്മോടു പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ നാം ആഗ്രഹി​ക്കും. ആ കാര്യങ്ങൾ ദൈവ​ത്തോ​ടും അയൽക്കാ​രോ​ടു​മുള്ള നമ്മുടെ സ്‌നേ​ഹ​ത്തോട്‌ അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (മത്തായി 22:37-39) യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം, ‘[യേശു നമ്മോടു] കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ’ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു നമ്മെ പ്രചോ​ദി​പ്പി​ക്കു​മെന്ന്‌ യേശു പ്രകട​മാ​ക്കി. (മത്തായി 28:19, 20) യഹോ​വ​യു​ടെ കൂട്ടു​ദാ​സ​ന്മാ​രു​മൊ​ത്തു ക്രമമാ​യി ‘കൂടി​വ​ന്നു​കൊണ്ട്‌’ ആ സ്‌നേഹം അവരു​മാ​യി പങ്കു​വെ​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു. (എബ്രായർ 10:25, NW; ഗലാത്യർ 6:10) ദൈവ​ത്തെ​യും അവന്റെ പുത്ര​നെ​യും കേട്ടനു​സ​രി​ക്കു​ന്ന​തിൽ അവർ നമ്മിൽനി​ന്നു പൂർണത ആവശ്യ​പ്പെ​ടു​ന്നു എന്നു നാം വിചാ​രി​ക്ക​രുത്‌. നമ്മുടെ മഹാപു​രോ​ഹി​തൻ എന്ന നിലയിൽ യേശു​വി​നു “നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതാപം കാണി​പ്പാൻ” കഴിയു​മെന്ന്‌ എബ്രായർ 4:15 പറയുന്നു. ആ അറിവ്‌ എത്ര ആശ്വാ​സ​പ്ര​ദ​മാണ്‌, വിശേ​ഷി​ച്ചും നമ്മുടെ ബലഹീ​ന​ത​കളെ തരണം ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി ക്രിസ്‌തു മുഖാ​ന്തരം നാം പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കു​മ്പോൾ!—മത്തായി 6:12.

ക്രിസ്‌തു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക

10. യേശു​ക്രി​സ്‌തു​വി​നെ കൂടാതെ നമുക്കു രക്ഷ ഇല്ലാത്തത്‌ എന്തു​കൊണ്ട്‌?

10 ബൈബിൾ പ്രവചനം യേശു​വിൽ നിവൃ​ത്തി​യേ​റി​യ​താ​യി യെരൂ​ശ​ലേ​മി​ലെ യഹൂദ ഹൈ​ക്കോ​ട​തി​ക്കു വിശദീ​ക​രി​ച്ചു കൊടു​ത്ത​ശേഷം പത്രൊസ്‌ അപ്പൊ​സ്‌തലൻ തന്റെ വാക്കുകൾ ഉപസം​ഹ​രി​ച്ചു​കൊണ്ട്‌ ശക്തമായി ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “മറെറാ​രു​ത്ത​നി​ലും രക്ഷ ഇല്ല; നാം രക്ഷിക്ക​പ്പെ​ടു​വാൻ ആകാശ​ത്തിൻ കീഴിൽ മനുഷ്യ​രു​ടെ ഇടയിൽ നല്‌ക​പ്പെട്ട വേറൊ​രു നാമവും ഇല്ല.” (പ്രവൃ​ത്തി​കൾ 4:12) ആദാമി​ന്റെ സന്തതി​ക​ളെ​ല്ലാം പാപി​ക​ളാ​യ​തി​നാൽ, അവരുടെ മരണത്തിന്‌ ആർക്കെ​ങ്കി​ലും വേണ്ടി ഒരു മറുവി​ല​യാ​യി ഉപയോ​ഗി​ക്കാ​വുന്ന മൂല്യ​മില്ല. എന്നാൽ യേശു പൂർണ​നാ​യി​രു​ന്നു. അവന്റെ മരണത്തി​നു യാഗമൂ​ല്യ​മു​ണ്ടാ​യി​രു​ന്നു. (സങ്കീർത്തനം 49:6-9; എബ്രായർ 2:9) ആദാം നഷ്ടപ്പെ​ടു​ത്തിയ പൂർണ​ജീ​വനു തത്തുല്യ​മായ ഒരു മറുവില യേശു ദൈവ​ത്തിന്‌ അർപ്പിച്ചു. (1 തിമൊ​ഥെ​യൊസ്‌ 2:5, 6) ഇത്‌ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വ​നുള്ള വഴി നമുക്കു തുറന്നു​തന്നു.

11. യേശു​വി​ന്റെ ബലിക്ക്‌ നമുക്കു വലിയ പ്രയോ​ജനം ചെയ്യാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

11 കൂടാതെ മറുവില, ഇപ്പോൾപ്പോ​ലും നമുക്കു മറ്റു പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കുക സാധ്യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, നാം പാപികൾ ആണെങ്കി​ലും യേശു​വി​ന്റെ മറുവി​ല​യു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള പാപ​മോ​ചനം മൂലം ഒരു ശുദ്ധമ​ന​സ്സാ​ക്ഷി ഉണ്ടായി​രി​ക്കാൻ നമുക്കു സാധി​ക്കു​ന്നു. മോ​ശൈക ന്യായ​പ്ര​മാണ പ്രകാ​ര​മുള്ള മൃഗയാ​ഗങ്ങൾ ഇസ്രാ​യേ​ല്യർക്കു നേടി​ക്കൊ​ടു​ത്ത​തി​നെ​ക്കാൾ ഏറെ വലിയ ഒരു അനു​ഗ്ര​ഹ​മാണ്‌ ഇത്‌. (പ്രവൃ​ത്തി​കൾ 13:38, 39; എബ്രായർ 9:13, 14; 10:22) എന്നാൽ അതോ​ടൊ​പ്പം, അത്തരം പാപ​മോ​ചനം ക്രിസ്‌തു​വി​ന്റെ ബലി നമുക്ക്‌ എത്രയ​ധി​കം ആവശ്യ​മാ​ണെന്നു നാം സമ്മതി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കു​ന്നു; സത്യം നമ്മിൽ ഇല്ലാ​തെ​യാ​യി. നമ്മുടെ പാപങ്ങളെ ഏററു​പ​റ​യു​ന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതി​യും പോക്കി നമ്മെ ശുദ്ധീ​ക​രി​പ്പാൻ തക്കവണ്ണം വിശ്വ​സ്‌ത​നും നീതി​മാ​നും ആകുന്നു.”—1 യോഹ​ന്നാൻ 1:8, 9.

12. ദൈവ​മു​മ്പാ​കെ ഒരു നല്ല മനസ്സാക്ഷി നേടു​ന്ന​തിൽ ജലസ്‌നാ​പനം ഒരു പ്രധാ​ന​ഘ​ടകം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 പാപി​കൾക്ക്‌ ക്രിസ്‌തു​വി​ലും അവന്റെ ബലിയി​ലും എങ്ങനെ വിശ്വാ​സം പ്രകട​മാ​ക്കാൻ കഴിയും? ഒന്നാം നൂറ്റാ​ണ്ടിൽ ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന​പ്പോൾ അവർ അതു പരസ്യ​മാ​യി പ്രകട​മാ​ക്കി. എങ്ങനെ? അവർ സ്‌നാ​പ​ന​മേറ്റു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ ശിഷ്യ​ന്മാ​രെ​ല്ലാം സ്‌നാ​പ​ന​മേൽക്ക​ണ​മെന്ന്‌ യേശു കൽപ്പി​ച്ചി​രി​ക്കു​ന്നു. (മത്തായി 28:19, 20; പ്രവൃ​ത്തി​കൾ 8:12; 18:8) യേശു മുഖാ​ന്തരം യഹോവ ചെയ്‌തി​രി​ക്കുന്ന സ്‌നേ​ഹ​നിർഭ​ര​മായ കരുത​ലി​നാൽ പ്രചോ​ദി​ത​നാ​കുന്ന ഒരു വ്യക്തി പിന്നെ മടിച്ചു​നിൽക്കു​ക​യില്ല. അയാൾ തന്റെ ജീവി​ത​ത്തിൽ ആവശ്യ​മായ ഏതു മാറ്റങ്ങ​ളും വരുത്തും, പ്രാർഥ​ന​യിൽ തന്നെത്തന്നെ ദൈവ​ത്തി​നു സമർപ്പി​ക്കും, തന്റെ സമർപ്പ​ണത്തെ ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തു​ക​യും ചെയ്യും. ഈ വിധത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തി​നാ​ലാണ്‌ അയാൾ ‘ഒരു നല്ല മനസ്സാ​ക്ഷി​ക്കാ​യി ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ന്നത്‌.’—1 പത്രൊസ്‌ 3:21.

13. നാം ഒരു പാപം ചെയ്‌തു​പോ​യ​താ​യി മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ, അതു സംബന്ധിച്ച്‌ നാം എന്തു ചെയ്യേ​ണ്ട​തുണ്ട്‌, എന്തു​കൊണ്ട്‌?

13 തീർച്ച​യാ​യും, സ്‌നാ​പ​ന​ത്തി​നു​ശേ​ഷ​വും പാപപൂർണ​മായ ചായ്‌വു​കൾ നമ്മിൽ ഉണ്ടായി​രി​ക്കും. അപ്പോൾ നാം എന്തു ചെയ്യണം? അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ പറഞ്ഞു: “നിങ്ങൾ പാപം ചെയ്യാ​തി​രി​പ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതു​ന്നു. ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതി​മാ​നായ യേശു​ക്രി​സ്‌തു എന്ന കാര്യസ്ഥൻ [“സഹായി,” NW] നമുക്കു പിതാ​വി​ന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായ​ശ്ചി​ത്തം [“പ്രായ​ശ്ചിത്ത യാഗം,” NW] ആകുന്നു.” (1 യോഹ​ന്നാൻ 2:1, 2) നാം എന്തു തെറ്റു ചെയ്‌താ​ലും ക്ഷമയ്‌ക്കാ​യി ദൈവ​ത്തോ​ടു പ്രാർഥി​ച്ചാൽ എല്ലാം ശരിയാ​കും എന്നാണോ അതിനർഥം? അവശ്യം അങ്ങനെ ആയിരി​ക്കു​ന്നില്ല. ക്ഷമയ്‌ക്കുള്ള അടിസ്ഥാ​നം യഥാർഥ അനുതാ​പ​മാണ്‌. കൂടുതൽ അനുഭ​വ​പ​രി​ച​യ​മുള്ള ക്രിസ്‌തീയ സഭയിലെ പ്രായ​മേ​റി​യ​വ​രിൽനി​ന്നുള്ള സഹായ​വും ആവശ്യ​മാ​യി​രി​ക്കാം. നാം ചെയ്‌തു​പോയ തെറ്റിന്റെ ഗൗരവം തിരി​ച്ച​റിഞ്ഞ്‌ അതി​നെ​പ്രതി ഹൃദയം​ഗ​മ​മാ​യി അനുത​പി​ക്കേ​ണ്ട​തുണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ ആ തെറ്റ്‌ ആവർത്തി​ക്കാ​തി​രി​ക്കാൻ നാം ആത്മാർഥ​മാ​യി ശ്രമി​ക്കും. (പ്രവൃ​ത്തി​കൾ 3:19; യാക്കോബ്‌ 5:13-16) നാം അതു ചെയ്യു​ന്നെ​ങ്കിൽ, യേശു​വി​ന്റെ സഹായം ലഭിക്കു​മെ​ന്നും യഹോ​വ​യു​ടെ പ്രീതി​യി​ലേക്കു നാം പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

14. (എ) യേശു​വി​ന്റെ ബലി നമുക്കു പ്രയോ​ജനം ചെയ്‌തി​രി​ക്കുന്ന ഒരു പ്രധാന വിധം വിശദീ​ക​രി​ക്കുക. (ബി) നമുക്ക്‌ യഥാർഥ​ത്തിൽ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ നാം എന്തു ചെയ്യും?

14 യേശു​വി​ന്റെ ബലി, ഉല്‌പത്തി 3:15-ലെ സന്തതി​യു​ടെ ഉപഭാ​ഗ​മായ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തിനു സ്വർഗ​ത്തിൽ നിത്യ​ജീ​വൻ ലഭിക്കാ​നുള്ള വഴി തുറന്നി​രി​ക്കു​ന്നു. (ലൂക്കൊസ്‌ 12:32; ഗലാത്യർ 3:26-29) മനുഷ്യ​വർഗ​ത്തിൽ ശേഷിച്ച ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഒരു പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വൻ ലഭിക്കാ​നുള്ള വഴിയും അതു തുറന്നി​രി​ക്കു​ന്നു. (സങ്കീർത്തനം 37:29; വെളി​പ്പാ​ടു 20:11, 12; 21:3-5എ) നിത്യ​ജീ​വൻ ‘നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മൂലം ദൈവം നൽകുന്ന ദാനം’ ആകുന്നു. (റോമർ 6:23, NW; എഫെസ്യർ 2:8-10) ആ ദാനത്തിൽ നമുക്കു വിശ്വാ​സ​വും അതു സാധ്യ​മാ​ക്കിയ രീതി​യോ​ടു വിലമ​തി​പ്പും ഉണ്ടെങ്കിൽ നാം അതു പ്രകട​മാ​ക്കും. തന്റെ ഹിതം നിവർത്തി​ക്കു​ന്ന​തിൽ യഹോവ എത്ര അത്ഭുത​ക​ര​മാ​യി യേശു​വി​നെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നെ​ന്നും നമ്മളെ​ല്ലാം യേശു​വി​ന്റെ കാൽച്ചു​വ​ടു​കളെ അടുത്തു പിൻപ​റ്റു​ന്നത്‌ എത്ര മർമ​പ്ര​ധാ​ന​മാ​ണെ​ന്നും തിരി​ച്ച​റി​യു​മ്പോൾ നാം ക്രിസ്‌തീയ ശുശ്രൂ​ഷയെ നമ്മുടെ ജീവി​ത​ത്തി​ലെ അതി​പ്ര​ധാന പ്രവർത്ത​ന​ങ്ങ​ളി​ലൊ​ന്നാ​ക്കി മാറ്റും. ദൈവ​ത്തിൽനി​ന്നുള്ള ഈ മഹനീയ ദാന​ത്തെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു പറയു​ന്ന​തി​ലുള്ള നമ്മുടെ ബോധ്യം നമ്മുടെ വിശ്വാ​സ​ത്തി​നു തെളിവു നൽകും.—പ്രവൃ​ത്തി​കൾ 20:24.

15. യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തിന്‌ ഏകീകരണ ഫലം ഉള്ളത്‌ എങ്ങനെ?

15 അത്തരം വിശ്വാ​സ​ത്തിന്‌ എത്ര നല്ല ഏകീകരണ ഫലമാ​ണു​ള്ളത്‌! അതു മുഖാ​ന്തരം നാം യഹോ​വ​യോ​ടും അവന്റെ പുത്ര​നോ​ടും ക്രിസ്‌തീയ സഭയി​ലു​ള്ള​വ​രോ​ടും അടുത്തു​വ​ന്നി​രി​ക്കു​ന്നു. (1 യോഹ​ന്നാൻ 3:23, 24) ‘യേശു​വി​ന്റെ നാമത്തി​ങ്കൽ സ്വർല്ലോ​ക​രു​ടെ​യും ഭൂലോ​ക​രു​ടെ​യും അധോ​ലോ​ക​രു​ടെ​യും മുഴങ്കാൽ ഒക്കെയും മടങ്ങു​ക​യും എല്ലാ നാവും “യേശു​ക്രി​സ്‌തു കർത്താവു” എന്നു പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ഏററു​പ​റ​ക​യും ചെയ്യേണ്ടി’ വരത്തക്ക​വണ്ണം യഹോവ ദയാപൂർവം തന്റെ പുത്രനു ‘സകല നാമത്തി​നും മേലായ നാമം നൽകി’യതിൽ നാം സന്തോ​ഷി​ക്കാൻ ഈ ഏകീകരണ ഫലം ഇടയാ​ക്കു​ന്നു.—ഫിലി​പ്പി​യർ 2:9-11.

പുനരവലോകന ചർച്ച

• മിശിഹാ പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ, അവൻ ആരാ​ണെ​ന്നു​ള്ളത്‌ ദൈവ​വ​ചനം യഥാർഥ​മാ​യി വിശ്വ​സി​ച്ച​വർക്കു വ്യക്തമാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

• യേശു​വി​ന്റെ ബലി​യോ​ടുള്ള വിലമ​തി​പ്പു പ്രകട​മാ​ക്കാൻ നാം ചെയ്യേണ്ട ചില കാര്യ​ങ്ങ​ളേവ?

• യേശു​വി​ന്റെ ബലി ഇപ്പോൾത്തന്നെ ഏതു വിധങ്ങ​ളിൽ നമുക്കു പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്നു? നാം പാപ​മോ​ച​ന​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോൾ ഇതു നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[36-ാം പേജിലെ ചിത്രം]

ദൈവകൽപ്പനകൾ പ്രമാ​ണി​ക്കാൻ മറ്റുള്ള​വരെ പഠിപ്പി​ക്ക​ണ​മെന്ന്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു