ഗ്രീസും റോമും യെഹൂദന്മാരുടെമേൽ സ്വാധീനം ചെലുത്തുന്നു
ഗ്രീസും റോമും യെഹൂദന്മാരുടെമേൽ സ്വാധീനം ചെലുത്തുന്നു
ഒരു സാമ്രാജ്യം എന്ന നിലയിലേക്കുള്ള ഗ്രീസിന്റെ വളർച്ചയുടെ തുടക്കം മക്കെദോന്യയിലെ മലകളിലായിരുന്നു. ഇരുപതുകളുടെ ആരംഭത്തിലായിരുന്ന അലക്സാണ്ടർ അവിടെനിന്ന് തന്റെ ശ്രദ്ധ കിഴക്കോട്ട് തിരിച്ചു. പൊ.യു.മു. 334-ൽ അവന്റെ സൈന്യം യൂറോപ്പിനെയും ഏഷ്യയെയും വേർതിരിച്ചിരുന്ന ഹെല്ലസ്പോന്റ് (ഡാർഡനെൽസ്) കടന്നു. കുതിച്ചുപായുന്ന ഒരു ‘പുള്ളിപ്പുലിയെ’ പോലെ അലക്സാണ്ടറുടെ കീഴിലുള്ള ഗ്രീക്കുകാർ ഒന്നിനുപുറകേ ഒന്നായി പ്രദേശങ്ങൾ ദ്രുതഗതിയിൽ പിടിച്ചടക്കാൻ തുടങ്ങി. (ദാനീ 7:6) ട്രോയ്ക്ക് അടുത്തായി ഗ്രനൈക്കസ് നദീതീരത്തെ സമതലങ്ങളിൽവെച്ച് അലക്സാണ്ടർ പേർഷ്യക്കാരുടെമേൽ മേൽക്കോയ്മ നേടി. പിന്നീട് ഇസ്സുസിൽ വെച്ചു നടന്ന പോരാട്ടത്തിൽ അവൻ അവരുടെമേൽ നിർണായക ജയം നേടി.
ഗ്രീക്കുകാർ സിറിയയെയും ഫൊയ്നീക്ക്യയെയും ആക്രമിക്കുകയും ഏഴുമാസത്തെ ഉപരോധത്തിനു ശേഷം സോർ പിടിച്ചടക്കുകയും ചെയ്തു. (യെഹെ 26:4, 12) യെരൂശലേമിനെ വെറുതെ വിട്ട അലക്സാണ്ടർ ഗസ്സ നഗരത്തെ കീഴടക്കി. (സെഖ 9:5) ഈജിപ്തിൽ എത്തിയ അലക്സാണ്ടർ അവിടെ അലക്സാന്ത്രിയ നഗരം സ്ഥാപിച്ചു. അത് ഒരു വാണിജ്യ-വിദ്യാഭ്യാസ കേന്ദ്രമായി പുരോഗമിച്ചു. വാഗ്ദത്ത ദേശത്തുകൂടെ വീണ്ടും കടന്നുചെന്ന് അവൻ നീനെവേയുടെ ശൂന്യശിഷ്ടങ്ങൾക്ക് അടുത്തുള്ള ഗ്വാഗാമെലയിൽവെച്ച് ഒരിക്കൽക്കൂടെ പേർഷ്യക്കാരെ തറപറ്റിച്ചു.
പിന്നീട് തെക്കോട്ടു തിരിഞ്ഞ അലക്സാണ്ടർ പേർഷ്യൻ ഭരണകേന്ദ്രങ്ങളായി വർത്തിച്ചിരുന്ന ബാബിലോൺ, ശൂശൻ, പെർസെപൊലിസ് എന്നീ നഗരങ്ങൾ കീഴ്പെടുത്തി. തുടർന്ന് പേർഷ്യൻ ഭരണപ്രദേശത്തു കൂടെ അതിവേഗം മുന്നേറി ഇന്ന് പാകിസ്ഥാൻ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള സിന്ധുനദി വരെ എത്തി. വെറും എട്ടു വർഷംകൊണ്ട് അലക്സാണ്ടർ ദാനീ 8:8.
അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഭൂരിഭാഗവും വെട്ടിപ്പിടിച്ചിരുന്നു. എന്നാൽ പൊ.യു.മു. 323-ൽ 32-ാമത്തെ വയസ്സിൽ അലക്സാണ്ടർ മലമ്പനി പിടിപെട്ട് ബാബിലോണിൽവെച്ച് മരണമടഞ്ഞു.—വാഗ്ദത്ത ദേശത്തിന്മേലുള്ള ഗ്രീക്കു സ്വാധീനം വളരെ ശക്തമായിരുന്നു. അലക്സാണ്ടറുടെ സൈന്യത്തിൽ സേവിച്ചിരുന്ന ചിലർ അവിടെ താമസമാക്കി. ഒന്നാം നൂറ്റാണ്ടോടെ അവിടെ ഗ്രീക്കുകാരുടെ ഒരു നഗരസഖ്യം (ദെക്കപ്പൊലി) സ്ഥാപിതമായി. (മത്താ 4:25; മർക്കൊ 7:31) എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കിലേക്കു തർജമ ചെയ്യപ്പെട്ടിരുന്നു. ക്രിസ്തീയ ഉപദേശങ്ങൾ വ്യാപിപ്പിക്കാൻ സാധാരണ ഗ്രീക്കായ കൊയ്നി ഒരു സാർവദേശീയ ഭാഷയെന്ന നിലയിൽ ഉപയോഗിക്കുകയുണ്ടായി.
റോമൻ സാമ്രാജ്യം
ഈ സമയത്ത് പടിഞ്ഞാറൻ പ്രദേശത്ത് എന്താണു സംഭവിച്ചുകൊണ്ടിരുന്നത്? മുമ്പ് ടൈബർ നദീതീരത്തെ ഒരു ഗ്രാമസമൂഹമായിരുന്ന റോം ശക്തി പ്രാപിച്ചു വന്നു. കാലക്രമത്തിൽ റോമിന്റെ കാര്യക്ഷമമായ സൈനിക സന്നാഹങ്ങളും കേന്ദ്രീകൃത രാഷ്ട്രീയ ശക്തിയും അലക്സാണ്ടറുടെ നാലു ജനറൽമാർക്കു കീഴിലായിരുന്ന പ്രദേശങ്ങളുടെ നിയന്ത്രണം ദ്രുതഗതിയിൽ കൈവശപ്പെടുത്താൻ അതിനെ പ്രാപ്തമാക്കി. പൊ.യു.മു. 30 ആയപ്പോഴേക്കും റോം ഒരു പ്രബലശക്തിയായി മാറിയിരുന്നു. ദാനീയേൽ ദർശനത്തിൽ കണ്ട ‘ഘോര മൃഗം’ രംഗപ്രവേശം ചെയ്തിരുന്നു.—ദാനീ 7:7.
റോമൻ സാമ്രാജ്യം ബ്രിട്ടൻ മുതൽ വടക്കേ ആഫ്രിക്ക വരെ, അറ്റ്ലാന്റിക് സമുദ്രം മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള പ്രദേശം കൈയ്യടക്കിയിരുന്നു. സാമ്രാജ്യം മധ്യധരണ്യാഴിക്കു ചുറ്റും വ്യാപിച്ചു കിടന്നിരുന്നതിനാൽ റോമാക്കാർ അതിനെ മാരേ നോസ്ട്രും (ഞങ്ങളുടെ കടൽ) എന്നാണു വിളിച്ചിരുന്നത്.
റോമും യെഹൂദന്മാരുടെമേൽ സ്വാധീനം ചെലുത്താൻ തുടങ്ങി. കാരണം അവരുടെ ദേശം റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. (മത്താ 8:5-13; പ്രവൃ 10:1, 2) യേശുവിന്റെ സ്നാപനവും മരണവും നടന്നത് തീബെര്യൊസ് ചക്രവർത്തിയുടെ ഭരണകാലത്തായിരുന്നു. ചില റോമൻ ഭരണാധിപന്മാർ ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ചെങ്കിലും സത്യാരാധനയെ കീഴ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. 13 നൂറ്റാണ്ടുകാലം സർവാധിപത്യം പുലർത്തിയ ശേഷം റോമൻ സാമ്രാജ്യം വടക്കുള്ള ജർമാനിക്ക് ഗോത്രങ്ങളുടെയും കിഴക്കുനിന്നുള്ള നാടോടികളുടെയും മുമ്പിൽ അടിയറവു പറഞ്ഞു.
[26-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഗ്രീക്ക് സാമ്രാജ്യം
അലക്സാണ്ടറുടെ കാലശേഷം അദ്ദേഹത്തിന്റെ നാലു ജനറൽമാർ വിശാലമായ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു
▪ കസ്സാണ്ടർ
▫ ലൈസിമാക്കസ്
○ ടോളമി ഒന്നാമൻ
• സെലൂക്കസ് ഒന്നാമൻ
A2 ▪ ഗ്രീസ്
A2 ▪ അഥേന
A2 ▪ അഖായ
A3 ○ കുറേന
A3 ○ ലിബിയ
B2 ▫ ബൈസന്റിയം
B3 ○ കുപ്രൊസ്
B4 ○ നോ-അമ്മോൻ (തിബ്സ്)
C3 പാൽമൈറ (തദ്മോർ)
C3 ○ ജരസ
C3 ○ ഫിലദെൽഫ്യ
C3 ○ യെരൂശലേം
C5 ○ സെവേനെ
G2 • അലക്സാന്ത്രിയ മാർജാന
അലക്സാണ്ടർ പിൻപറ്റിയ പാത
A2 ▪ മക്കെദോന്യ
A2 ▪ പെല്ല
A2 ▫ ത്രേസ്
B2 ▫ ട്രോയ്
B2 ▫ സർദ്ദിസ്
B2 ▫ എഫെസൊസ്
B2 ▫ ഗോർഡിയം
C2 ▫ അങ്കാര
C3 • തർസൊസ്
C3 • ഇസ്സുസ്
C3 • അന്ത്യൊക്ക്യ (സിറിയയിലേത്)
C3 ○ സോർ
C4 ○ ഗസ്സ
B4 ○ ഈജിപ്ത്
B4 ○ മോഫ്
B4 ○ അലക്സാന്ത്രിയ
A4 ○ സിവ മരുപ്പച്ച
B4 ○ മോഫ്
C4 ○ ഗസ്സ
C3 ○ സോർ
C3 ○ ദമസ്കൊസ്
C3 • അലെപോ
D3 • നിസിബിസ്
D3 • ഗ്വാഗാമെല
D3 • ബാബിലോൺ
E3 • ശൂശൻ
E4 • പേർഷ്യ
E4 • പെർസെപൊലിസ്
E4 • പസാർഗഡി
E3 • മേദ്യ
E3 • അഹ്മെഥാ
E3 • രേജിജൈ
E3 • ഹെകറ്റോംപിലൊസ്
F3 • പാർത്ത്യ
G3 • ആരിയ
G3 • അലക്സാന്ത്രിയ ആരീയോൻ
G3 • അലക്സാന്ത്രിയ ഫ്രോഫ്താസിയ
F4 • ഡ്രാൻജിയേന
G4 • ആരകോഷ
G4 • അലക്സാന്ത്രിയ ആരകോഷിയോറം
H3 • കാബുൾ
G3 • ഡ്രാപ്സാക
H3 • അലക്സാന്ത്രിയ ഓക്സ്യാന
G3 • ഡ്രാപ്സാക
G3 • ബാക്ട്രിയ
G3 • ബാക്ട്ര
G2 • ഡിർബെന്റ്
G2 • സോഗ്ഡിയാന
G2 • മാറകാൻഡ
G2 • ബൂക്കാര
G2 • മാറകാൻഡ
H2 • അലക്സാന്ത്രിയ എസ്ഹാറ്റി
G2 • മാറകാൻഡ
G2 • ഡിർബെന്റ്
G3 • ബാക്ട്ര
G3 • ബാക്ട്രിയ
G3 • ഡ്രാപ്സാക
H3 • കാബുൾ
H3 • റ്റാക്സീല
H5 • ഇന്ത്യ
H4 • അലക്സാന്ത്രിയ
G4 • ജെഡ്രോഷ
F4 • പ്യൂര
E4 • പേർഷ്യ
F4 • അലക്സാന്ത്രിയ
F4 • കാർമാനീയ
E4 • പസാർഗഡി
E4 • പെർസെപൊലിസ്
E3 • ശൂശൻ
D3 • ബാബിലോൺ
[മറ്റു സ്ഥലങ്ങൾ]
A3 ക്രേത്ത
D4 അറബിദേശം
[ജലാശയങ്ങൾ]
B3 മധ്യധരണ്യാഴി
C5 ചെങ്കടൽ
E4 പേർഷ്യൻ ഉൾക്കടൽ
G5 അറബിക്കടൽ
[നദികൾ]
B4 നൈൽ
D3 യൂഫ്രട്ടീസ്
D3 ടൈഗ്രിസ്
G4 സിന്ധു
[27-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക)
റോമൻ സാമ്രാജ്യം
A1 ബ്രിട്ടൻ
A3 സ്പെയിൻ
B1 ജർമാനിയ
B2 ഗോൾ
B2 ഇറ്റലി
B2 റോം
B3 കാർത്തേജ്
C2 ഇല്ലുര്യ
C3 ഗ്രീസ്
C3 ആക്ഷിയം
C3 കുറേന
D2 ബൈസന്റിയം (കോൺസ്റ്റാന്റിനോപ്പിൾ)
D3 ഏഷ്യാമൈനർ
D3 എഫെസൊസ്
D3 അലെപോ
D3 അന്ത്യൊക്ക്യ (സിറിയയിലേത്)
D3 ദമസ്കൊസ്
D3 ജരസ (ജരാഷ്)
D3 യെരൂശലേം
D3 അലക്സാന്ത്രിയ
D4 ഈജിപ്ത്
[ജലാശയങ്ങൾ]
A2 അറ്റ്ലാന്റിക് സമുദ്രം
C3 മധ്യധരണ്യാഴി
D2 കരിങ്കടൽ
D4 ചെങ്കടൽ
[26-ാം പേജിലെ ചിത്രം]
രബ്ബ പുനഃനിർമിച്ച ശേഷം ടോളമി രണ്ടാമൻ അതിന് ഫിലദെൽഫ്യ എന്ന പേരു നൽകി. ഒരു വലിയ റോമൻ തീയറ്ററിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണാം
[27-ാം പേജിലെ ചിത്രം]
ദക്കപ്പൊലി നഗരമായ ജരസ (ജരാഷ്)
[27-ാം പേജിലെ ചിത്രം]
ഇവിടെ കാണുന്ന അലെപോയ്ക്ക് അടുത്തുള്ള ഈ റോഡ് പോലുള്ള റോമൻ റോഡുകൾ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യപൂർവ ദേശം എന്നിവിടങ്ങളിൽ ഉടനീളം വ്യാപിച്ചിരുന്നു. ബൈബിൾ സത്യം വ്യാപിപ്പിക്കുന്നതിന് ക്രിസ്ത്യാനികൾ ഇവ ഉപയോഗപ്പെടുത്തി