ഭാഗം 9
പറുദീസ എപ്പോൾ വരും?
ദൈവരാജ്യം പെട്ടെന്നുതന്നെ പ്രവർത്തിക്കുമെന്നു ഭൂമിയിലെ പ്രശ്നങ്ങൾ തെളിയിക്കുന്നു. ലൂക്കോസ് 21:10, 11; 2 തിമൊഥെയൊസ് 3:1-5
ഇന്നു സംഭവിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ബൈബിൾ നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. ആളുകൾ പണക്കൊതിയന്മാരും മാതാപിതാക്കളെ അനുസരിക്കാത്തവരും ക്രൂരന്മാരും ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും ആയിരിക്കുമെന്ന് അതിൽ പറഞ്ഞിരിക്കുന്നു.
വലിയ ഭൂകമ്പങ്ങൾ, യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഇന്നു നമ്മൾ കാണുന്നു.
ഭൂമിയിൽ എല്ലായിടത്തും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കപ്പെടുമെന്നും യേശു പറഞ്ഞു.—മത്തായി 24:14.
2 പത്രോസ് 3:13
ദൈവരാജ്യം എല്ലാ ദുഷ്ടതയും തുടച്ചുനീക്കും.ദുഷ്ടന്മാരെയെല്ലാം യഹോവ പെട്ടെന്നുതന്നെ നശിപ്പിക്കും.
സാത്താനും ഭൂതങ്ങൾക്കും ശിക്ഷ ലഭിക്കും.
ദൈവം പറയുന്നതു കേൾക്കുന്നവർ നീതിയുള്ള ഒരു പുതിയ ലോകത്തേക്ക് അതിജീവിക്കും. അവിടെ ആരെയും പേടിക്കേണ്ടതില്ല. ആളുകൾക്കു പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടായിരിക്കും.