ഉപദ്രവം
ഉപദ്രവം ഉണ്ടാകുമെന്നു ക്രിസ്ത്യാനികൾ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
ഉപദ്രവം ഉണ്ടാകുമ്പോൾ സഹായത്തിനായി നമ്മൾ യഹോവയിലേക്കു തിരിയേണ്ടത് എന്തുകൊണ്ട്?
സങ്ക 55:22; 2കൊ 12:9, 10; 2തിമ 4:16-18; എബ്ര 13:6
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 19:1-18—ഉപദ്രവം ഉണ്ടായപ്പോൾ ഏലിയ പ്രവാചകൻ യഹോവയുടെ മുമ്പാകെ തന്റെ ഹൃദയം പകർന്നു; അദ്ദേഹത്തിന് ആശ്വാസവും പ്രോത്സാഹനവും കിട്ടി
-
പ്രവൃ 7:9-15—യോസേഫിനു സഹോദരന്മാരിൽനിന്ന് ഉപദ്രവം നേരിട്ടെങ്കിലും യഹോവ യോസേഫിനോടു വിശ്വസ്തത കാണിച്ചു. യോസേഫിനെ സംരക്ഷിച്ചു; കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹത്തെ ഉപയോഗിക്കുകയും ചെയ്തു
-
ഉപദ്രവം ഏതെല്ലാം വിധങ്ങളിൽ ഉണ്ടാകാം?
വാക്കുകൾകൊണ്ട്
2ദിന 36:16; മത്ത 5:11; പ്രവൃ 19:9; 1പത്ര 4:4
-
ബൈബിൾ വിവരണങ്ങൾ:
-
2രാജ 18:17-35—അസീറിയൻ രാജാവിന്റെ ഒരു വക്താവായ റബ്ശാക്കെ യഹോവയെ നിന്ദിക്കുകയും യരുശലേമിലെ ആളുകളെ പരിഹസിക്കുകയും ചെയ്തു
-
ലൂക്ക 22:63-65; 23:35-37—യേശു തടവിലായിരുന്നപ്പോഴും ദണ്ഡനസ്തംഭത്തിലായിരുന്നപ്പോഴും ശത്രുക്കൾ യേശുവിനെ കളിയാക്കുകയും അപമാനിക്കുകയും ചെയ്തു
-
കുടുംബാംഗങ്ങളുടെ എതിർപ്പ്
അറസ്റ്റ്; അധികാരികളുടെ മുന്നിൽ ഹാജരാക്കൽ
ശാരീരികമായ ഉപദ്രവം
ആൾക്കൂട്ടത്തിന്റെ ആക്രമണം
കൊല്ലുക
ഉപദ്രവം ഉണ്ടാകുമ്പോൾ ക്രിസ്ത്യാനികൾ എങ്ങനെയാണു പ്രതികരിക്കേണ്ടത്?
മത്ത 5:44; പ്രവൃ 16:25; 1കൊ 4:12, 13; 1പത്ര 2:23
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 7:57–8:1—ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി മരിക്കാറായ സമയത്ത് ശിഷ്യനായ സ്തെഫാനൊസ് തന്നെ ഉപദ്രവിച്ചവരോടു കരുണ കാണിക്കണേ എന്നു ദൈവത്തോടു പ്രാർഥിച്ചു. അവരിൽ തർസൊസിലെ ശൗലും ഉണ്ടായിരുന്നു
-
പ്രവൃ 16:22-34—പൗലോസ് അപ്പോസ്തലനെ അടിക്കുകയും തടിവിലങ്ങിൽ ഇടുകയും ചെയ്തെങ്കിലും അദ്ദേഹം ജയിലധികാരിയോടു ദയയോടെ പെരുമാറി. അതിന്റെ ഫലമായി ജയിലധികാരിയും കുടുംബവും വിശ്വാസികളായിത്തീർന്നു
-
ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചു?
ഉപദ്രവങ്ങൾ നേരിടുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട ശരിയായ മനോഭാവം എന്താണ്?
ഉപദ്രവങ്ങളുണ്ടാകുമ്പോൾ പ്രത്യാശ നമ്മളെ ശക്തിപ്പെടുത്തുന്നത് എങ്ങനെ?
ഉപദ്രവങ്ങളുണ്ടാകുമ്പോൾ നമുക്കു നാണക്കേടോ പേടിയോ നിരുത്സാഹമോ തോന്നേണ്ടതില്ലാത്തത് എന്തുകൊണ്ട്, നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തുകയില്ലാത്തത് എന്തുകൊണ്ട്?
സങ്ക 56:1-4; പ്രവൃ 4:18-20; 2തിമ 1:8, 12
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 32:1-22—സൻഹെരീബ് രാജാവ് വലിയൊരു സൈന്യവുമായി ആക്രമിക്കാൻ വന്നപ്പോൾ വിശ്വസ്തനായ ഹിസ്കിയ രാജാവ് യഹോവയിൽ ആശ്രയിച്ചു. ആളുകളെ ശക്തിപ്പെടുത്തി; അദ്ദേഹത്തിന് വലിയ പ്രതിഫലം കിട്ടി
-
എബ്ര 12:1-3—ശത്രുക്കൾ യേശുവിനെ നാണം കെടുത്താൻ ശ്രമിച്ചെങ്കിലും യേശു വകവെച്ചില്ല; അതൊന്നും തന്നെ നിരുത്സാഹപ്പെടുത്താൻ അനുവദിച്ചുമില്ല
-
ഉപദ്രവം സഹിക്കുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനമുണ്ടാകും?
നമ്മൾ ഉപദ്രവങ്ങൾ സഹിച്ചുനിൽക്കുമ്പോൾ അത് യഹോവയുടെ പേര് മഹത്ത്വപ്പെടുത്തും; യഹോവയെ സന്തോഷിപ്പിക്കും
-
ബൈബിൾ വിവരണങ്ങൾ:
-
ഇയ്യ 1:6-22; 2:1-10—തനിക്കുണ്ടായ കഠിനമായ ഉപദ്രവങ്ങൾക്കു പിന്നിൽ സാത്താനാണെന്ന് ഇയ്യോബ് അറിഞ്ഞില്ല. എന്നിട്ടും ഇയ്യോബ് യഹോവയോടു വിശ്വസ്തനായിരുന്നു. അങ്ങനെ ഇയ്യോബ് യഹോവയെ മഹത്ത്വപ്പെടുത്തുകയും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുകയും ചെയ്തു
-
ദാനി 1:6, 7; 3:8-30—യഹോവയെ അനുസരിച്ചാൽ തീച്ചൂളയിൽ ഇടും എന്നറിഞ്ഞിട്ടും ഹനന്യ, മീശായേൽ, അസര്യ (ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ) എന്നിവർ യഹോവയോടു വിശ്വസ്തരായി തുടർന്നു. അതിന്റെ ഫലമായി നെബൂഖദ്നേസർ രാജാവ് യഹോവയെ പരസ്യമായി സ്തുതിച്ചു
-
ആളുകൾ യഹോവയെ അറിയാൻ നമുക്ക് എതിരെയുള്ള ഉപദ്രവങ്ങൾ ഇടയാക്കിയേക്കാം
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 11:19-21—ഉപദ്രവങ്ങളുണ്ടായപ്പോൾ ചിതറിപ്പോയ ക്രിസ്ത്യാനികൾ, അവർ പോയ സ്ഥലങ്ങളിലെല്ലാം സന്തോഷവാർത്ത അറിയിച്ചു
-
ഫിലി 1:12, 13—തന്റെ ജയിൽവാസം സന്തോഷവാർത്ത വ്യാപിക്കുന്നതിന് ഇടയാക്കി എന്ന് അറിഞ്ഞപ്പോൾ പൗലോസ് അപ്പോസ്തലൻ സന്തോഷിച്ചു
-
ഉപദ്രവങ്ങളുണ്ടാകുമ്പോൾ നമ്മൾ സഹിച്ചുനിൽക്കുന്നതു സഹവിശ്വാസികളെ ശക്തിപ്പെടുത്തും
യഹോവയുടെ സാക്ഷികളെ ഉപദ്രവിക്കുന്നതിൽ മതനേതാക്കന്മാർക്കും രാഷ്ട്രീയക്കാർക്കും എന്തു പങ്കാണുള്ളത്?
യിര 26:11; മർ 3:6; യോഹ 11:47, 48, 53; പ്രവൃ 25:1-3
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 19:24-29—ക്രിസ്ത്യാനികളുടെ സന്ദേശം വിഗ്രഹാരാധനയ്ക്ക് എതിരാണെന്ന് അറിഞ്ഞപ്പോൾ, എഫെസൊസിൽ രൂപങ്ങൾ ഉണ്ടാക്കി വിറ്റിരുന്നവർ തങ്ങളുടെ ലാഭം നഷ്ടപ്പെടും എന്നു ചിന്തിച്ച് ക്രിസ്ത്യാനികളെ ഉപദ്രവിച്ചു
-
ഗല 1:13, 14—ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് പൗലോസ് (ശൗൽ) ജൂതമതത്തിലെ തീക്ഷ്ണത കാരണം സഭയെ ഉപദ്രവിച്ചു
-
യഹോവയുടെ ദാസന്മാർ നേരിടുന്ന ഉപദ്രവങ്ങളുടെ പിന്നിൽ യഥാർഥത്തിൽ ആരാണ്?