ജനനദിവസം
നിർവ്വചനം: ഒരുവൻ ജനിച്ച ദിവസമോ അതിന്റെ വാർഷികമോ. ചില സ്ഥലങ്ങളിൽ ഒരുവന്റെ ജനന വാർഷികം, പ്രത്യേകിച്ച് ഒരു കുട്ടിയുടേത് ഒരു സൽക്കാര പാർട്ടിയോടും സമ്മാനദാനത്തോടുംകൂടെ ആഘോഷിക്കപ്പെടുന്നു. ബൈബിൾപരമായ ഒരു ആചാരമല്ല.
ജൻമദിനാഘോഷങ്ങൾ സംബന്ധിച്ച ബൈബിൾ പരാമർശനങ്ങൾ അവയെ ഒരു അനുകൂലമായ വെളിച്ചത്തിൽ നിർത്തുന്നുവോ? അത്തരം ആഘോഷങ്ങളെ സംബന്ധിച്ച് ബൈബിളിൽ രണ്ട് പരാമർശനങ്ങളെയുളളു:
ഉൽപ. 40:20-22: “മൂന്നാം ദിവസം ഫറവോന്റെ ജനനദിവസമായിരുന്നു, അവൻ ഒരു വിരുന്നു കഴിക്കാൻ പുറപ്പെട്ടു . . . അതിൻപ്രകാരം പാനപാത്രവാഹകരിൽ പ്രധാനിയെ പാനപാത്രവാഹകനെന്ന സ്ഥാനത്തു വീണ്ടും നിയമിച്ചു . . . അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കിലിടുവിച്ചു.”
മത്താ. 14:6-10: “എന്നാൽ ഹെരോദാവിന്റെ ജൻമദിനാഘോഷത്തിനിടയിൽ ഹെരോദിയായുടെ മകൾ നൃത്തം ചെയ്തു, അവൾ ആവശ്യപ്പെടുന്ന എന്തും അവൾക്ക് നൽകാമെന്ന് ശപഥപൂർവ്വം വാഗ്ദാനം ചെയ്യാൻ തക്കവണ്ണം അയാളെ പ്രസാദിപ്പിച്ചു. അവൾ തന്റെ അമ്മയുടെ ഉപദേശപ്രകാരം: ‘യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ വച്ച് എനിക്കു തരണം’ എന്ന് പറഞ്ഞു. . . . അവൻ ആളയച്ച് കാരാഗൃഹത്തിൽ വച്ച് യോഹന്നാന്റെ തല വെട്ടിച്ചു.”
ബൈബിളിലുളളതെല്ലാം അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മതിയായ കാരണത്തോടെയാണ്. (2 തിമൊ. 3:16, 17) ജൻമദിനാഘോഷത്തെപ്പററി ദൈവത്തിന്റെ വചനം അനുകൂലമല്ലാത്ത രീതിയിൽ റിപ്പോർട്ടു ചെയ്യുന്നുവെന്ന് യഹോവയുടെ സാക്ഷികൾ കുറിക്കൊളളുകയും അവ ഒഴിവാക്കുകയും ചെയ്യുന്നു.
ആദിമ ക്രിസ്ത്യാനികളും ബൈബിൾ കാലങ്ങളിലെ യഹൂദരും ജൻമദിനാഘോഷങ്ങളെ എങ്ങനെ വീക്ഷിച്ചു?
“ഒരു ജൻമദിനാഘോഷത്തിന്റെ ആശയം പൊതുവെ അക്കാലത്തെ ക്രിസ്ത്യാനികളുടെ ചിന്തയിൽ നിന്ന് വളരെ വിദൂരത്തിലായിരുന്നു.”—ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ ക്രിസ്തീയ മതത്തിന്റെയും സഭയുടെയും ചരിത്രം [ഇംഗ്ലീഷ്] (ന്യൂയോർക്ക്, 1848), അഗസ്ററസ് നിയാൻഡർ (ഹെൻട്രി ജോൺ റോസിനാൽ തർജ്ജമ ചെയ്യപ്പെട്ടത്), പേ. 190.
“പിൽക്കാല എബ്രായർ ജൻമദിനാഘോഷങ്ങളെ വിഗ്രഹാരാധനയുടെ ഭാഗമായി വീക്ഷിച്ചു, ആ ദിവസങ്ങളോട് ബന്ധപ്പെട്ട് അവർ കണ്ട സാധാരണ ആചാരങ്ങൾ ആ വീക്ഷണത്തിന് ധാരാളമായ തെളിവായിരുന്നു.”—ദി ഇംപീരിയൽ ബൈബിൾ ഡിക്ഷ്നറി (ലണ്ടൻ, 1874), പാട്രിക് ഫെയർബേൺ എഡിററ് ചെയ്തത്, വാല്യം I, പേ. 225.
ജൻമദിനാഘോഷങ്ങളോട് ബന്ധപ്പെട്ട ജനപ്രീതിനേടിയിട്ടുളള ആചാരങ്ങളുടെ ഉത്ഭവം എന്താണ്?
“ഇന്ന് പിറന്നാളാഘോഷിക്കുന്നതിന് ആളുകൾ ഉപയോഗിക്കുന്ന വിവിധ ആചാരങ്ങൾക്ക് ഒരു ദീർഘകാലത്തെ ചരിത്രമുണ്ട്. അവയുടെ ഉത്ഭവം മന്ത്രത്തിന്റെയും മതത്തിന്റെയും മണ്ഡലത്തിലാണ്. അനുമോദനങ്ങൾ അർപ്പിക്കുക, സമ്മാനങ്ങൾ നൽകുക, കത്തിച്ച മെഴുകുതിരികൾ സഹിതമുളള ആഘോഷങ്ങൾ നടത്തുക എന്നിവ പുരാതനകാലത്ത് ജൻമദിനം ആഘോഷിക്കുന്നയാളെ ഭൂതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വരും വർഷത്തേക്കുളള അയാളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടിയായിരുന്നു. . . . നാലാം നൂററാണ്ടുവരെ ജൻമദിനാഘോഷത്തെ ഒരു പുറജാതി ആചാരം എന്ന നിലയിൽ ക്രിസ്ത്യാനിത്വം തളളിക്കളഞ്ഞിരുന്നു.”—സ്ക്വാബിഷേ സീററൂങ്ങ് (മാഗസിൻ സപ്ലിമെൻറ് സീററ് ഊണ്ട് വെൽററ്) ഏപ്രിൽ 3⁄4, 1981, പേ. 4.
“ഓരോരുത്തരുടെയും ജനനത്തിന് തുണയായിരിക്കുകയും ജീവിതത്തിൽ കാവൽ ചെയ്യുകയും ചെയ്യുന്ന ഒരു ആത്മാവ് അല്ലെങ്കിൽ ഭൂതം ഉണ്ട് എന്ന് ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. ഏതു ദേവന്റെ ജൻമദിനത്തിൽ ഒരു വ്യക്തി ജനിക്കുന്നുവോ ആ ദേവനുമായി ഈ ആത്മാവിന് ഒരു നിഗൂഢ ബന്ധമുണ്ടായിരുന്നു. റോമാക്കാരും ഈ ആശയത്തോട് യോജിച്ചിരുന്നു. . . . മനുഷ്യരുടെ വിശ്വാസങ്ങളിൽ ഈ ആശയം ഇന്നും തുടർന്നു പോരുന്നു, കാവൽ മാലാഖ, വളർത്തമ്മ ചമയുന്ന ദേവതമാർ, പേരിനു കാരണമായ പുണ്യവാൻ എന്നിവയിലെല്ലാം ഇതു പ്രതിഫലിച്ചു കാണുന്നു. . . . കേക്കിന്റെ മുകളിൽ മെഴുകുതിരി കത്തിക്കുന്ന ആചാരം ഗ്രീക്കുകാരുടെയിടയിലാണ് ആരംഭിച്ചത്. . . . ചന്ദ്രന്റെ ആകൃതിയിലുളള തേൻ ചേർത്ത കേക്കുകളിൽ തിരികൊളുത്തി [അർത്തേമിസിന്റെ] ആലയ ബലിപീഠത്തിൽ പ്രതിഷ്ഠിച്ചിരുന്നു. . . . ജനങ്ങളുടെ വിശ്വാസമനുസരിച്ച് ജൻമദിന മെഴുകുതിരികൾക്ക്
ആഗ്രഹ സഫലീകരണത്തിനുളള പ്രത്യേക മാന്ത്രിക ശക്തിയുണ്ടായിരുന്നു. . . . മനുഷ്യൻ ആദ്യമായി തന്റെ ദൈവങ്ങൾക്ക് ബലിപീഠങ്ങൾ പണിത കാലം മുതൽ കത്തുന്ന തിരികൾക്കും യാഗാഗ്നിക്കും പ്രത്യേക നിഗൂഢ പ്രാധാന്യം ഉണ്ടായിരുന്നിട്ടുണ്ട്. അപ്രകാരം ജൻമദിന മെഴുകുതിരികൾ ജൻമദിനമാഘോഷിക്കുന്ന ശിശുവിന് മാനവും ബഹുമതിയും ആയിരിക്കുന്നതു കൂടാതെ അതിന് സൗഭാഗ്യവും കൈവരുത്തുന്നു. . . . ജൻമദിനാശംസകളും സന്തുഷ്ടി നേരലും ഈ വിശേഷദിവസത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. . . അതിന്റെ ഉത്ഭവത്തിൽ ഈ ആശയം മാന്ത്രിക വിദ്യയിൽ വേരൂന്നിയിരുന്നു. . . . പിറന്നാൾ ആശംസകൾക്ക് നൻമക്കോ തിൻമക്കോ ആയി ശക്തി പ്രയോഗിക്കാൻ കഴിയും. കാരണം ആ ദിവസം ഒരുവൻ ആത്മമണ്ഡലവുമായി കൂടുതൽ അടുപ്പത്തിലാണ്.”—ദി ലോർ ഓഫ് ബെർത്ത്ഡെയിസ് (ന്യൂയോർക്ക്, 1952) റാൽഫ് ആൻഡ് അഡെലിൻ ലിൻറൺ, പേ. 8, 18-20.കുടുംബാംഗങ്ങളും സുഹൃത്തുക്കളും മററു സന്ദർഭങ്ങളിൽ ഭക്ഷിക്കാനും പാനം ചെയ്യാനും സന്തോഷിക്കാനും ആരോഗ്യാവഹമായ വിധത്തിൽ കൂടിവരുന്നതിൽ തെററില്ല
സഭാപ്ര. 3:12, 13: “ഒരുവന്റെ ജീവിതത്തിൽ സന്തോഷിക്കുന്നതിനേക്കാളും നൻമ ചെയ്യുന്നതിനേക്കാളും മെച്ചമായി അവർക്ക് ഒന്നുമില്ല; ഓരോ മനുഷ്യനും തിന്നുകയും തീർച്ചയായും കുടിക്കുകയും തന്റെ കഠിനാദ്ധ്വാനത്തിനെല്ലാം നൻമകാണുന്നതിനേക്കാളും തന്നെ. അതു ദൈവത്തിന്റെ ദാനമത്രേ.”
1 കൊരി. 10:31 കൂടെ കാണുക.