ലൈംഗികത
നിർവ്വചനം: പരസ്പരം ഒത്തുചേർന്ന് പ്രവർത്തിക്കുന്ന രണ്ടു മാതാപിതാക്കളിൽ നിന്ന് പുനരുൽപാദനം നടത്തുന്നതിന് ഭൗമിക ജീവികൾക്കുളള ഗുണവിശേഷം. പുരുഷനും സ്ത്രീക്കും തമ്മിലുളള ലൈംഗികമായ വ്യത്യാസങ്ങൾക്ക് മനുഷ്യജീവിതത്തിൽ ദൂരവ്യാപകമായ ഫലങ്ങളുണ്ട്. ദൈവം തന്നെ ജീവന്റെ ഉറവായിരിക്കുന്നതിനാലും മനുഷ്യർ അവന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ പ്രതീക്ഷിക്കപ്പെടുന്നതിനാലും ലൈംഗികബന്ധങ്ങളിലൂടെ ജീവൻ കൈമാറികൊടുക്കാനുളള പ്രാപ്തി ആദരവോടെ കൈകാര്യം ചെയ്യേണ്ടതാണ്.
ലൈംഗികബന്ധങ്ങൾ പാപമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ഉൽപ. 1:28: “ദൈവം അവരെ [ആദാമിനെയും ഹവ്വായെയും] അനുഗ്രഹിച്ച് അവരോട് പറഞ്ഞു: ‘നിങ്ങൾ സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കുക.’” (ഈ ദിവ്യകൽപന അനുസരിക്കുന്നതിന് അവർ ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടതുണ്ടായിരുന്നു, അല്ലേ? അങ്ങനെ ചെയ്യുന്നത് പാപമായിരിക്കുമായിരുന്നില്ല, മറിച്ച് ജനങ്ങളെക്കൊണ്ട് ഭൂമിയെ നിറക്കാനുളള ദൈവോദ്ദേശ്യത്തോട് യോജിപ്പിലായിരിക്കുമായിരുന്നു. ഏദനിലെ ‘വിലക്കപ്പെട്ട കനി’ ഒരുപക്ഷേ ആദാമും ഹവ്വായും ലൈംഗികബന്ധങ്ങളിലേർപ്പെടുന്നതിലുളള നിയന്ത്രണം അല്ലെങ്കിൽ ഒരു വിലക്ക് സംബന്ധിച്ച് പ്രതീകാത്മകമായി പരാമർശിച്ചിരിക്കുന്നതാണ് എന്ന് ചിലർ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അത് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ദൈവകൽപനയോട് യോജിപ്പിലായിരിക്കുന്നില്ല. ആദാമും ഹവ്വായും ഏദനിൽ വച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചുവെങ്കിലും അവർ ലൈംഗികബന്ധത്തിലേർപ്പെട്ടതായുളള ആദ്യ പരാമർശനം അവർ അവിടെ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണെന്നുളള വസ്തുതയും അതിനോട് യോജിക്കുന്നില്ല.—ഉൽപ. 2:17; 3:17, 23; 4:1.)
ഉൽപ. 9:1: “ദൈവം നോഹയെയും അവന്റെ പുത്രൻമാരെയും അനുഗ്രഹിച്ചു, അവരോട് ഇങ്ങനെ പറഞ്ഞുതുടങ്ങി: “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കുക.” (കൂടുതലായ ഈ അനുഗ്രഹവും പുനരുൽപാദനം നടത്താനുളള ദിവ്യകൽപനയുടെ ആവർത്തനവും നോഹയുടെ നാളിലെ ആഗോളപ്രളയത്തിന് ശേഷമായിരുന്നു നൽകപ്പെട്ടത്. നിയമാനുസൃത ലൈംഗികബന്ധം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തിന് മാററമൊന്നും സംഭവിച്ചിരുന്നില്ല.)
1 കൊരി. 7:2-5: “ദുർന്നടപ്പ് വ്യാപകമായിരിക്കുന്നതിനാൽ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവുമുണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യക്ക് അവകാശമായത് കൊടുക്കട്ടെ; എന്നാൽ ഭാര്യയും അതുപോലെ ഭർത്താവിനോട് ചെയ്യട്ടെ. . . . ഒരു നിശ്ചിതസമയത്തേക്ക് പരസ്പര സമ്മതത്തോടെയല്ലാതെ അത് അന്യോന്യം കൊടുക്കാതിരിക്കരുത്, . . . നിങ്ങളുടെ ആത്മനിയന്ത്രണമില്ലായ്മ നിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കേണ്ടതിനുതന്നെ.” (അപ്രകാരം ഭാര്യാഭർത്താക്കൻമാർ തമ്മിലുളള ഉചിതമായ ലൈംഗികബന്ധമല്ല ദുർവൃത്തിയാണ് തെററായിരിക്കുന്നത് എന്ന് പ്രകടമാക്കപ്പെട്ടിരിക്കുന്നു.)
വിവാഹത്തിനു മുമ്പേയുളള ലൈംഗികബന്ധങ്ങൾ തെററാണോ?
1 തെസ്സ. 4:3-8: “ഇതാണ് ദൈവത്തിന്റെ ഇഷ്ടം . . . നിങ്ങൾ ദുർവൃത്തിയിൽ നിന്ന് ഒഴിഞ്ഞിരിക്കുക എന്നതുതന്നെ; ഓരോരുത്തൻ ദൈവത്തെ അറിയാഞ്ഞ ജനതകളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധിയിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊളളാൻ അറിഞ്ഞിരിക്കണം; ഈ കാര്യത്തിൽ ആരും ദ്രോഹപൂർവ്വം സഹോദരന്റെ അവകാശത്തിൻമേൽ അതിക്രമിച്ചു കടക്കാതിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ഞങ്ങൾ മുമ്പേ പറഞ്ഞതുപോലെയും പൂർണ്ണസാക്ഷ്യം നൽകിയതുപോലെയും ഈ വകയ്ക്കൊക്കെയും ശിക്ഷ നൽകുന്നവൻ യഹോവയാണ്. എന്തുകൊണ്ടെന്നാൽ ദൈവം നമ്മെ വിളിച്ചിരിക്കുന്നത് അശുദ്ധിക്കുളള അനുവാദത്തോടെയല്ല എന്നാൽ വിശുദ്ധീകരണത്തോടുളള ബന്ധത്തിലാണ്. അതുകൊണ്ട് തുച്ഛീകരിക്കുന്നവൻ മനുഷ്യനെയല്ല നിങ്ങളിൽ തന്റെ പരിശുദ്ധാത്മാവിനെ നിക്ഷേപിച്ചിരിക്കുന്ന ദൈവത്തെയത്രേ തുച്ഛീകരിക്കുന്നത്.” (ദുർവൃത്തി എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ‘പോർണിയ’ എന്ന ഗ്രീക്ക് പദം അവിവാഹിതരായ ആളുകൾക്കിടയിലെ ലൈംഗികബന്ധത്തെയും വിവാഹിതരായവരുടെ ഭാഗത്തെ വിവാഹത്തിന് പുറമേയുളള ലൈംഗികബന്ധങ്ങളെയും പരാമർശിക്കുന്നു.)
എഫേ. 5:5: “ദുർവൃത്തൻ, അശുദ്ധൻ, അത്യാഗ്രഹി—അതിന്റെ അർത്ഥം വിഗ്രഹാരാധിയായിരിക്കുക എന്നാണ്—എന്നിവർക്കാർക്കും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തിൽ അവകാശമില്ല.” (കഴിഞ്ഞ കാലത്ത് ഒരു ദുർവൃത്തനായിരുന്നയാൾക്ക് ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയുകയില്ല എന്ന് ഇതിനർത്ഥമില്ല, എന്നാൽ ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് അയാൾ ആ ജീവിതഗതി അവസാനിപ്പിക്കണം. 1 കൊരിന്ത്യർ 6:9-11 കാണുക.)
നിയമാനുസൃത വിവാഹം കൂടാതെ ഭാര്യാഭർത്താക്കൻമാരായി ജീവിക്കുന്നതിനെ ബൈബിൾ അംഗീകരിക്കുന്നുവോ?
“വിവാഹം” എന്ന ശീർഷകത്തിൻ കീഴിൽ 248-250 പേജുകൾ കാണുക.
സ്വവർഗ്ഗരതിയെ സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു?
റോമ. 1:24-27: “അതുകൊണ്ട് അവർ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങൾക്കൊത്തവണ്ണം സ്വന്തം ശരീരങ്ങളെ തമ്മിൽതമ്മിൽ അവമാനിക്കേണ്ടതിന് ദൈവം അവരെ അശുദ്ധിയിൽ ഏൽപിച്ചു . . . ദൈവം അവരെ അപമാനകരമായ ലൈംഗിക തൃഷ്ണക്ക് ഏൽപിച്ചു കൊടുത്തു, എന്തുകൊണ്ടെന്നാൽ അവരുടെ സ്ത്രീകൾ സ്വാഭാവിക ഭോഗത്തെ സ്വഭാവവിരുദ്ധമാക്കി മാററിക്കളഞ്ഞു. അതുപോലെ അവരുടെ പുരുഷൻമാർപോലും സ്വാഭാവിക സ്ത്രീഭോഗം ഉപേക്ഷിച്ച് അന്യോന്യം കാമം ജ്വലിച്ചിട്ട് ആണോട് ആൺ അവലക്ഷണമായതു പ്രവർത്തിക്കുകയും അവരുടെ തെററിന് അർഹമായ പൂർണ്ണപ്രതിഫലം തങ്ങളിൽത്തന്നെ പ്രാപിക്കുകയും ചെയ്തു.”
1 തിമൊ. 1:9-11: “നിയമം വിളംബരം ചെയ്യുന്നത് നീതിമാനുവേണ്ടിയല്ല, മറിച്ച് അധർമ്മികളും അനുസരണം കെട്ടവരുമായവർ, അഭക്തരും പാപികളുമായവർ, . . . ദുർവൃത്തർ, പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാർ . . . എന്നിവർക്കും സന്തുഷ്ടനായ ദൈവത്തിന്റെ സുവാർത്തയുടെ ആരോഗ്യാവഹമായ പഠിപ്പിക്കലിന് എതിരായിരിക്കുന്ന എന്തിനും വേണ്ടിയത്രേ.” (ലേവ്യാപുസ്തകം 20:13 താരതമ്യം ചെയ്യുക.)
യൂദാ 7: “സോദോമും ഗോമോറയും ചുററുമുളള പട്ടണങ്ങളും അസ്വാഭാവിക ഉപയോഗത്തിനായി ജഡത്തിന്റെ പിന്നാലെ പോയശേഷം . . . നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ച് നമ്മുടെ മുമ്പിൽ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി വെക്കപ്പെട്ടിരിക്കുന്നു” (സോദോം എന്ന പേർ സാധാരണ സ്വവർഗ്ഗരതിയെ അർത്ഥമാക്കുന്ന “സൊഡോമി” എന്ന ഇംഗ്ലീഷ് പദത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ഉൽപത്തി 19:4, 5, 24, 25 താരതമ്യം ചെയ്യുക.)
സ്വവർഗ്ഗരതിയുടെ ഒരു ചരിത്രമുളളവരോടുളള സത്യക്രിസ്ത്യാനികളുടെ മനോഭാവമെന്താണ്?
1 കൊരി. 6:9-11: “ദുർവൃത്തർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, അസ്വാഭാവിക ഉപയോഗത്തിനായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പുരുഷൻമാർ, പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാർ . . . എന്നിവരാരും ദൈവരാജ്യം അവകാശമാക്കുകയില്ല. എന്നാൽ നിങ്ങളിലും ചിലർ ഈ വകക്കാരായിരുന്നു. എന്നാൽ നിങ്ങൾ കഴുകി വെടിപ്പാക്കപ്പെട്ടിരിക്കുന്നു, എന്നാൽ നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു, എന്നാൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.” (അത്തരത്തിലുളള പശ്ചാത്തലം പരിഗണിക്കാതെ വ്യക്തികൾ തങ്ങളുടെ നേരത്തെയുളള അശുദ്ധമായ നടത്ത ഉപേക്ഷിക്കുകയും യഹോവയുടെ നീതിയുളള നിലവാരങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ക്രിസ്തുവിലൂടെ പാപങ്ങളുടെ പൊറുതിക്കുവേണ്ടി ചെയ്തിരിക്കുന്ന കരുതലിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് ദൈവമുമ്പാകെ ഒരു നിർമ്മലമായ നില ആസ്വദിക്കാൻ കഴിയും. മാററം വരുത്തിയശേഷം അവരെ ക്രിസ്തീയ സഭയിലേക്ക് സ്വാഗതം ചെയ്യാൻ കഴിയും.)
ജനിതകമായ അടിസ്ഥാനമുളളതോ ശാരീരികമായ കാരണങ്ങളോ ചുററുപാടുകളുടേതായ ഘടകങ്ങളോ ഉൾപ്പെട്ടിരിക്കുന്നതോ ആയ, ആഴത്തിൽ വേരൂന്നിയിരിക്കുന്ന തെററായ മോഹങ്ങൾപോലും യഥാർത്ഥത്തിൽ യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് കീഴടക്കാൻ കഴിയാത്തവയല്ല എന്ന് സത്യക്രിസ്ത്യാനികൾക്കറിയാം. ചിലർ പ്രകൃത്യാതന്നെ വികാരത്തിനടിപ്പെട്ടുപോകുന്നവരാണ്. ഒരുപക്ഷേ കഴിഞ്ഞ കാലത്ത് അവർ കോപാവേശത്തിന് കടിഞ്ഞാണിട്ടിരുന്നില്ല; എന്നാൽ ദൈവേഷ്ടത്തെപ്പററിയുളള അറിവും അവനെ പ്രസാദിപ്പിക്കാനുളള ആഗ്രഹവും അവന്റെ ആത്മാവിന്റെ സഹായവും ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഒരു വ്യക്തി മദ്യാസക്തിയുളളവനായിരുന്നേക്കാം, എന്നാൽ ഉചിതമായ പ്രേരണയുണ്ടെങ്കിൽ മദ്യം ഉപയോഗിക്കാതിരിക്കുന്നതിനും അങ്ങനെ ഒരു മദ്യപാനിയായിത്തീരുന്നത് ഒഴിവാക്കുന്നതിനും അയാൾക്ക് കഴിയും. അതുപോലെ സ്വന്തം ലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളോട് ഒരു വ്യക്തിക്ക് ശക്തമായ എഫേസ്യർ 4:17-24 കാണുക.) തെററായ നടത്ത വലിയ വ്യത്യാസമൊന്നും ഉളവാക്കുന്നില്ല എന്ന് തുടർന്ന് ചിന്തിക്കാൻ യഹോവ നമ്മെ അനുവദിക്കുന്നില്ല; അനന്തരഫലങ്ങളെക്കുറിച്ച് ദയാപൂർവ്വകമായും എന്നാൽ ദൃഢമായും അവൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. “പഴയവ്യക്തിത്വം അതിന്റെ പ്രവൃത്തികളോടെ ഉരിഞ്ഞുകളഞ്ഞ് പുതിയവ്യക്തിത്വം ധരിക്കാൻ” ആഗ്രഹിക്കുന്നവർക്ക് അവൻ ധാരാളമായി സഹായം നൽകുന്നു.—കൊലൊ. 3:9, 10.
ആകർഷണം തോന്നിയേക്കാം, എന്നാൽ ദൈവവചനത്തിലെ ബുദ്ധിയുപദേശത്തിന് ശ്രദ്ധകൊടുത്തുകൊണ്ട് സ്വവർഗ്ഗരതിയിൽനിന്ന് അയാൾക്ക് ഒഴിഞ്ഞിരിക്കാൻ കഴിയും. (ലൈംഗികത സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം ഒരുപക്ഷേ കാലഹരണപ്പെട്ടതും അനാവശ്യമായി നിയന്ത്രണം വയ്ക്കുന്നതുമാണോ?
1 തെസ്സ. 4:3-8: “ഇതാണ് ദൈവത്തിന്റെ ഇഷ്ടം . . . നിങ്ങൾ ദുർവൃത്തിയിൽ നിന്ന് ഒഴിഞ്ഞിരിക്കണമെന്ന് . . . അതുകൊണ്ട് തുച്ഛീകരിക്കുന്നവൻ മനുഷ്യനെയല്ല പിന്നെയോ നിങ്ങളിൽ അവന്റെ പരിശുദ്ധാത്മാവിനെ നിക്ഷേപിച്ച ദൈവത്തെയത്രേ തുച്ഛീകരിക്കുന്നത്.” (ലൈംഗികത സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം അനേകം വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ചില മനുഷ്യർ വികസിപ്പിച്ചെടുത്തതല്ല. അത് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിൽനിന്ന് വരുന്നു; അവന്റെ അംഗീകാരമുണ്ടായിരിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നതെന്ന് അത് വ്യക്തമാക്കുന്നു; സ്ഥിരതയുളള കുടുംബങ്ങൾക്കും കുടുംബത്തിന് പുറത്ത് സന്തുഷ്ടമായ ബന്ധങ്ങൾക്കും സംഭാവന ചെയ്യുന്ന മാർഗ്ഗനിർദ്ദേശങ്ങളും അത് നൽകുന്നു. ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നവർ അധാർമ്മിക നടത്തയോട് ബന്ധപ്പെട്ടിരിക്കുന്ന ആഴമായ വൈകാരിക വടുക്കളിൽനിന്നും അധാർമ്മിക നടത്തയുടെ ഫലമായ അറയ്ക്കത്തക്ക രോഗങ്ങളിൽനിന്നും തങ്ങളെത്തന്നെ സംരക്ഷിക്കുന്നു. ദൈവമുമ്പാകെ ശുദ്ധമായ മന:സാക്ഷിയും അനാവശ്യമായ മോഹഭംഗങ്ങളിൽനിന്ന് സ്വതന്ത്രമായ ജീവിതവും ആഗ്രഹിക്കുന്നവരുടെ ആവശ്യങ്ങൾ സാധിക്കുന്നതിന് ബൈബിളിന്റെ ബുദ്ധ്യുപദേശം ഇപ്പോഴും കാലോചിതം തന്നെ.)
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘സ്വവർഗ്ഗരതിയോടുളള നിങ്ങളുടെ മനോഭാവമെന്താണ്?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് ഇവിടെ ബൈബിളിൽ പറഞ്ഞിരിക്കുന്നത് തന്നെയാണ്. ഏതു മനുഷ്യന്റെയും അഭിപ്രായത്തേക്കാൾ പ്രധാനം അതാണെന്ന് ഞാൻ വിശ്വസിക്കുന്നു, എന്തുകൊണ്ടെന്നാൽ അത് നൽകുന്നത് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിന്റെ ചിന്തകളാണ്. (1 കൊരി. 6:9-11) ക്രിസ്ത്യാനികളായിത്തീർന്ന ചിലരൊക്കെ നേരത്തെ സ്വവർഗ്ഗരതിയിൽ ഏർപ്പെട്ടിരുന്നു എന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ. എന്നാൽ ദൈവത്തോടുളള അവരുടെ സ്നേഹം നിമിത്തവും അവന്റെ ആത്മാവിന്റെ സഹായത്താലും അവർ മാററം വരുത്തി.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അതിന് ഉത്തരം 368, 369 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കാം.)’ അയാൾ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ചോ ബൈബിളിനെപ്പററിയോ സംശയം പ്രകടിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ കൂട്ടിച്ചേർക്കാൻ കഴിയും: ‘ദൈവമില്ലായിരുന്നെങ്കിൽ യുക്തിയനുസരിച്ച്, നാം അവനോട് കണക്കുബോധിപ്പിക്കേണ്ടിവരില്ലായിരുന്നു; അപ്പോൾ നമുക്ക് ബോധിച്ചവണ്ണം ജീവിക്കാമായിരുന്നു. അതുകൊണ്ട് യഥാർത്ഥ ചോദ്യം ഒരു ദൈവമുണ്ടോ, എന്റെ അസ്തിത്വത്തിന് ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നുവോ [കൂടാതെ, ബൈബിൾ ദൈവ നിശ്വസ്തമാണോ]? എന്നതാണ്. (145-151 അല്ലെങ്കിൽ 58-68 എന്നീ പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
പറയുമ്പോൾ സ്വവർഗ്ഗരതിയുടെതായ ഒരു ജീവിതം നയിക്കുന്നതിൽ വലിയ തെറെറാന്നുമില്ല എന്ന് വിചാരിക്കുന്നവർ ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് വിശ്വസിക്കുന്നില്ല എന്ന് ഞാൻ കണ്ടിരിക്കുന്നു എന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു. നിങ്ങൾ ബൈബിളിനെ എങ്ങനെ വീക്ഷിക്കുന്നു എന്ന് ഞാനൊന്നു ചോദിച്ചോട്ടെ?’ അയാൾ ബൈബിളിൽ വിശ്വസിക്കുന്നതായി അവകാശപ്പെടുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കാം: ‘സ്വവർഗ്ഗരതി പുതിയ ഒരു പ്രശ്നമല്ല. യഹോവയാം ദൈവത്തിന്റെ മാററമില്ലാത്ത വീക്ഷണം വളരെ വ്യക്തമായ ഭാഷയിൽ ബൈബിൾ കാണിച്ചു തരുന്നു. (ഒരുപക്ഷേ