വയൽ ശുശ്രൂഷയിൽ ഉപയോഗിക്കാനുളള മുഖവുരകൾ
വിശദീകരണം: നിങ്ങൾ വയൽ ശുശ്രൂഷയിൽ പങ്കുപററുമ്പോൾ ഏതുതരം മുഖവുര ഉപയോഗിക്കണം എന്നു തീരുമാനിക്കുന്നതിൽ മൂന്നു കാര്യങ്ങൾ ശ്രദ്ധാപൂർവകമായ പരിഗണന അർഹിക്കുന്നു: (1) ആളുകളുടെ പക്കൽ എത്തിക്കാൻ നമുക്ക് നിയോഗം ലഭിച്ചിരിക്കുന്ന ദൂത് “രാജ്യത്തിന്റെ ഈ സുവാർത്ത”യാണ്. (മത്താ. 24:14) നാം നേരിട്ട് അതു ചർച്ച ചെയ്യാത്തപ്പോഴും അതിന്റെ ആവശ്യം കാണാൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യം അല്ലെങ്കിൽ അത് അവർ പരിഗണിക്കുന്നതിന് തടസ്സമായിരിക്കുന്ന കാര്യങ്ങൾ വഴിയിൽ നിന്ന് നീക്കിക്കളയുക എന്ന ലക്ഷ്യം നമ്മുടെ മനസ്സിലുണ്ടായിരിക്കണം. (2) നാം കണ്ടുമുട്ടുന്ന ആളുകളുടെ ക്ഷേമത്തിലുളള യഥാർത്ഥ താൽപ്പര്യം യേശുവിന്റെ കാര്യത്തിലെന്നപോലെ അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് നമ്മെ സഹായിക്കും. (മർക്കോ. 6:34) അത്തരം ആത്മാർത്ഥമായ താത്പ്പര്യം ഊഷ്മളമായ ഒരു പുഞ്ചിരിയാലും സൗഹൃദമായ ഇടപെടലിനാലും അവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാനുളള മനസ്സൊരുക്കത്താലും പിന്നീട് അതിനനുസരിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനാലും പ്രത്യക്ഷമാക്കാൻ കഴിഞ്ഞേക്കും, കൂടാതെ അവരുടെ വീക്ഷണം കൂടുതൽ മെച്ചമായി നമുക്ക് മനസ്സിലാക്കാൻ കഴിയേണ്ടതിന് അഭിപ്രായങ്ങൾ പറയാൻ അവരെ പ്രോൽസാഹിപ്പിക്കുന്നതിന് ചോദ്യങ്ങൾ ഉപയോഗിക്കുന്നതിനാലും തന്നെ. താൻ ആരോട് സംസാരിച്ചുവോ അവരുടെ സാഹചര്യത്തിന് യോജിക്കുമാറ് അപ്പൊസ്തലനായ പൗലോസ് തന്റെ സുവാർത്താ പ്രസംഗത്തിന് മാററം വരുത്തി എന്ന് 1 കൊരിന്ത്യർ 9:19-23 പ്രകടമാക്കുന്നു. (3) ലോകത്തിന്റെ ചില ഭാഗങ്ങളിൽ സന്ദർശകർ തങ്ങളുടെ ആഗമനോദ്ദേശ്യം പ്രസ്താവിക്കുന്നതിന് മുമ്പായി ചില ആചാരമര്യാദകൾ പാലിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. മററു ചിലേടങ്ങളിലാകട്ടെ ക്ഷണിക്കപ്പെടാത്ത ഒരു സന്ദർശകൻ പെട്ടെന്നു തന്നെ കാര്യം പറയാൻ വീട്ടുകാരൻ പ്രതീക്ഷിക്കുന്നു.—ലൂക്കോ. 10:5 താരതമ്യം ചെയ്യുക.
പിൻവരുന്ന മുഖവുരകൾ പരിചയസമ്പന്നരായ ചില സാക്ഷികൾ സംഭാഷണം ആരംഭിക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നു. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന മുഖവുരകൾ മിക്കപ്പോഴും സംഭാഷണത്തിന് വഴി തുറന്നു തരുന്നില്ലെങ്കിൽ പിൻവരുന്ന ചില നിർദ്ദേശങ്ങൾ പരീക്ഷിച്ചു നോക്കുക. അങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും സ്വന്തം വാക്കുകളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കും. മാത്രവുമല്ല, ആളുകളെ സമീപിക്കുന്നതിൽ നല്ല വിജയം നേടിയിട്ടുളളവരായി നിങ്ങളുടെ സഭയിലുളള മററു സാക്ഷികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും സഹായകമാണെന്ന് നിങ്ങൾ കണ്ടെത്തും.
അർമ്മഗെദ്ദോൻ
● ‘അനേകം ആളുകൾക്ക് അർമ്മഗെദ്ദോനെ സംബന്ധിച്ച് ഉൽക്കണ്ഠയുണ്ട്. ഒരു സമഗ്ര ന്യൂക്ലിയർ യുദ്ധത്തോട് ബന്ധപ്പെടുത്തി ലോക നേതാക്കൻമാർ ആ പദം ഉപയോഗിക്കുന്നത് അവർ കേട്ടിട്ടുണ്ട്. മനുഷ്യവർഗ്ഗത്തിന് അർമ്മഗെദ്ദോൻ എന്തർത്ഥമാക്കുമെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്? . . . വാസ്തവത്തിൽ അർമ്മഗെദ്ദോൻ എന്ന പേര് ബൈബിളിൽ നിന്ന് എടുത്തിട്ടുളളതാണ്, സാധാരണ എന്തർത്ഥമാക്കാൻ ആ പദം ഉപയോഗിക്കപ്പെടുന്നുവോ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അതിന്റെ അർത്ഥം. (വെളി. 16:14, 16) അതിജീവനം മുൻനിർത്തി നമുക്ക് വ്യക്തിപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ടെന്നും ബൈബിൾ പ്രകടമാക്കുന്നു. (സെഫ. 2:2, 3)’ (“അർമ്മഗെദ്ദോൻ” എന്ന മുഖ്യ വിഷയത്തിൻ കീഴിൽ 44-49 വരെ പേജുകൾ കൂടെ കാണുക.)
ബൈബിൾ/ദൈവം
● ‘ഹലോ. ഞാൻ സുപ്രധാനമായ ഒരു ദൂത് നിങ്ങളുമായി പങ്കുവയ്ക്കാൻ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയാണ്. ഇവിടെ ബൈബിളിൽ പറഞ്ഞിരിക്കുന്നത് എന്തെന്ന് ദയവായി കുറിക്കൊളളുക. (വെളിപ്പാട് 21:3, 4-പോലെ ഏതെങ്കിലും തിരുവെഴുത്ത് വായിക്കുക.) അതേപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു? അതു നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുവോ?’
● ‘ജീവിത പ്രശ്നങ്ങളെ നേരിടുന്നതിന് പ്രായോഗിക സഹായം എവിടെ കണ്ടെത്താം എന്നതിനെപ്പററി ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോട് സംസാരിച്ചു വരികയാണ്. കഴിഞ്ഞ കാലങ്ങളിൽ അനേകമാളുകൾ അതിനായി ബൈബിളിലേക്ക് നോക്കി, എന്നാൽ മനോഭാവങ്ങൾക്ക് മാററം വന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നിങ്ങൾ അതേപ്പററി എന്തു വിചാരിക്കുന്നു? ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ, അതോ മനുഷ്യരാൽ എഴുതപ്പെട്ട ഒരു നല്ല പുസ്തകം മാത്രമാണെന്നാണൊ നിങ്ങൾ വിചാരിക്കുന്നത്? . . . അത് ദൈവത്തിൽ നിന്നാണെങ്കിൽ ഒരു വ്യക്തിക്ക് അതേപ്പററി നിശ്ചയമുണ്ടായിരിക്കാവുന്നത് എങ്ങനെയാണെന്നാണ് നിങ്ങൾ കരുതുന്നത്?’ (“ബൈബിൾ” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 58-68 വരെ പേജുകൾ കാണുക.)
● ‘നിങ്ങളെ വീട്ടിൽ കണ്ടെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം ഉണ്ട്. ബൈബിളിൽ നിന്നുളള (അല്ലെങ്കിൽ തിരുവെഴുത്തുകളിൽ നിന്നുളള) പ്രോൽസാഹജനകമായ ഒരു ആശയം ഞാൻ എന്റെ അയൽക്കാരുമായി പങ്കു വയ്ക്കുകയാണ്. നിങ്ങൾ എന്നെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ: . . . ?(നിങ്ങളുടെ സംഭാഷണവിഷയത്തിലേക്ക് നയിക്കുന്ന ഒരു ചോദ്യം ചോദിക്കുക.)’
● ‘തങ്ങളുടെ ബൈബിൾ വായിക്കാൻ ഞങ്ങൾ ആളുകളെ പ്രോൽസാഹിപ്പിക്കുകയാണ്. സുപ്രധാനമായ ചോദ്യങ്ങൾക്ക് അതു നൽകുന്ന ഉത്തരങ്ങൾ മിക്കപ്പോഴും ആളുകളെ ആശ്ചര്യപ്പെടുത്തുന്നു. ഉദാഹരണത്തിന്: . . . (സങ്കീ. 104:5; അല്ലെങ്കിൽ ദാനി. 2:44; അല്ലെങ്കിൽ മറേറതെങ്കിലും).’
● ‘ഞങ്ങൾ ഇന്ന് ഞങ്ങളുടെ അയൽക്കാരുടെ വീടുകളിൽ ഹ്രസ്വമായ സന്ദർശനങ്ങൾ നടത്തുകയാണ്. ഞങ്ങൾ കണ്ടുമുട്ടി സംസാരിക്കുന്ന ആളുകളിൽ ചിലർക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. മററുളളവർ ദൈവത്തിൽ വിശ്വസിക്കുന്നത് പ്രയാസമാണെന്ന് കണ്ടെത്തുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു? . . . ഭൗതിക പ്രപഞ്ചത്തിന്റെ പ്രാധാന്യം പരിഗണിക്കാൻ ബൈബിൾ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. (സങ്കീ. 19:1) ആരുടെ നിയമങ്ങൾ ഈ ആകാശഗോളങ്ങളെ ഭരിക്കുന്നുവോ ആ ഒരുവൻ നമുക്കും മൂല്യവത്തായ മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നു. (സങ്കീ. 19:7-9)’ (“ദൈവം,” “സൃഷ്ടിപ്പ്” എന്ന മുഖ്യ ശീർഷകങ്ങൾക്കുകീഴിൽ പേജുകൾ 145-151, 84-88 കൂടെ കാണുക.)
കുററകൃത്യം/സുരക്ഷിതത്വം
● ‘ഹലോ. വ്യക്തിപരമായ സുരക്ഷിതത്വത്തെപ്പററി ഞങ്ങൾ ആളുകളോട് സംസാരിച്ചു വരികയാണ്. നമുക്കു ചുററും ധാരാളം കുററകൃത്യങ്ങൾ നടക്കുന്നുണ്ട്, അത് നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. നിങ്ങളെയും എന്നെയും പോലെയുളള ആളുകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതബോധത്തോടെ തെരുവുകളിലൂടെ നടക്കാൻ കഴിയുന്ന ഒരു കാലം വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? (അല്ലെങ്കിൽ ആർക്കെങ്കിലും ഇതിനൊരു യഥാർത്ഥ പരിഹാരം കാണാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?) . . . (സദൃശ. 15:3; സങ്കീ. 37:10, 11)’
● ‘എന്റെ പേര്——. ഞാൻ ഒരു അയൽവാസിയാണ്. ഇന്നു രാവിലെ ഞാൻ ഇങ്ങോട്ടു വരുമ്പോൾ എല്ലാവരും— പ്പററി സംസാരിക്കുന്നത് കേൾക്കാൻ എനിക്കു കഴിഞ്ഞു (ആ പ്രദേശത്ത് അടുത്ത കാലത്ത് നടന്ന ഒരു കുററകൃത്യമോ പ്രാദേശികമായി താൽപ്പര്യമുളള മറെറന്തെങ്കിലും വിവരമോ പരാമർശിക്കുക). അതേപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു? . . . നമ്മുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ സഹായകമായ എന്തെങ്കിലുമുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? . . . (സദൃശ. 1:33; 3:5, 6)’
ആനുകാലിക സംഭവങ്ങൾ
● ‘നമസ്ക്കാരം. എന്റെ പേര്——. ഞാൻ—നിന്നുളള ഒരു അയൽവാസിയാണ് (തെരുവോ പ്രദേശമോ പറയുക). ഇന്നലെ വൈകിട്ടത്തെ ററി വി വാർത്ത നിങ്ങൾ ശ്രദ്ധിച്ചോ? . . .— നെപ്പററിയുളള റിപ്പോർട്ട് (താൽപ്പര്യമുളള എന്തെങ്കിലും വിവരം പ്രസ്താവിക്കുക)— അതേപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു? . . . ഈ ലോകം എങ്ങോട്ടാണു പോകുന്നത്? എന്ന് ആളുകൾ ചോദിച്ചു കേൾക്കുന്നത് ഇന്ന് അസാധാരണമല്ല. “അന്ത്യനാളുകൾ” എന്ന് ബൈബിൾ വിളിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നാണ് യഹോവയുടെ സാക്ഷികളെന്ന നിലയിൽ ഞങ്ങൾ വിശ്വസിക്കുന്നത്. 2 തിമൊഥെയോസ് 3:1-5 വരെയുളള വിശദമായ വിവരണം ശ്രദ്ധിക്കുക.’ (234-243 വരെയുളള പേജുകൾ കൂടെ കാണുക.)
● ‘ഈ വാരത്തിലെ പത്രത്തിൽ നിങ്ങൾ ഇതു വായിച്ചോ? (പത്രത്തിൽ നിന്ന് വെട്ടിയെടുത്ത ഉചിതമായ വാർത്ത കാണിക്കുക.) നിങ്ങൾ എന്തു വിചാരിക്കുന്നു . . . ?’
● ‘നിങ്ങളോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ ലോകത്തെ ഇന്ന് അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളിൽ ആദ്യം ഏതു പ്രശ്നം പരിഹരിച്ചു കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. (വീട്ടുകാരന്റെ മുഖ്യ താൽപ്പര്യമെന്തെന്ന് അറിഞ്ഞിട്ട് നിങ്ങളുടെ ചർച്ചക്ക് അതു ഒരു അടിസ്ഥാനമായി ഉപയോഗിക്കുക.)’
തൊഴിൽ/പാർപ്പിടം
● ‘എല്ലാവർക്കും തൊഴിലും പാർപ്പിടവും ഉണ്ടായിരിക്കും എന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാൻ കഴിയും എന്നതിനെപ്പററി ഞങ്ങൾ നിങ്ങളുടെ അയൽക്കാരുമായി സംസാരിക്കുകയായിരുന്നു. മാനുഷ ഗവൺമെൻറുകൾക്ക് ഇതു സാധിക്കും എന്ന് പ്രതീക്ഷിക്കുന്നത് ന്യായയുക്തമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? . . . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന ഒരാളുണ്ട്; അതു മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവാണ്. (യെശ. 65:21-23)’
● ‘നല്ല ഭരണത്തെപ്പററി ഒരു ആശയം ഞങ്ങൾ ഞങ്ങളുടെ അയൽക്കാരുമായി പങ്കു വയ്ക്കുകയാണ്. അഴിമതിയില്ലാത്ത, എല്ലാവർക്കും തൊഴിലും പാർപ്പിടവും പ്രദാനം ചെയ്യുന്ന ഒരു ഗവൺമെൻറ് ഉണ്ടായിരിക്കാനാണ് മിക്കയാളുകളും ആഗ്രഹിക്കുന്നത്. ഏതുതരം ഗവൺമെൻറിന് അതെല്ലാം ചെയ്യാൻ കഴിയുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? . . . (സങ്കീ. 97:1, 2; യെശ. 65:21-23)’ (“ഗവൺമെൻറ്” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 152-156 വരെ പേജുകളിലെ വിവരങ്ങൾ കൂടെ കാണുക.)
കുടുംബം/കുട്ടികൾ
● ‘കുടുംബ ജീവിതത്തിന്റെ പ്രശ്നങ്ങളെ നമുക്ക് എങ്ങനെ മെച്ചമായി നേരിടാൻ കഴിയും എന്നതിൽ തൽപ്പരരായ ആളുകളോട് ഞങ്ങൾ സംസാരിച്ചുവരികയാണ്. നാമെല്ലാം നമ്മുടെ പരമാവധി ചെയ്യാൻ ശ്രമിക്കുന്നു, എന്നാൽ അതിൽ കൂടുതലായി വിജയിക്കാൻ നമ്മെ സഹായിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നമുക്ക് അതിൽ താൽപ്പര്യമുണ്ട്, ഇല്ലേ? . . . (കൊലോ. 3:12, 18-21) നമ്മുടെ കുടുംബങ്ങൾക്ക് ഒരു യഥാർത്ഥഭാവി പ്രദാനം ചെയ്യുന്ന ഒരു പ്രത്യാശ ബൈബിൾ വച്ചുനീട്ടുന്നു. (വെളി. 21:3, 4)’
● ‘നമ്മുടെ കുട്ടികൾക്ക് സന്തുഷ്ടമായ ജീവിതം ഉണ്ടായിരിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. ഇന്നത്തെ ലോകകുഴപ്പം പരിഹരിക്കപ്പെട്ടിട്ട് ഒരു സന്തുഷ്ടമായ അവസ്ഥ വരുമെന്ന് പ്രതീക്ഷിക്കാൻ ഈടുററ കാരണമുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? . . . അതുകൊണ്ട് നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ അവർ ഏതു തരത്തിലുളള ഒരു ലോകത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നത് എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? . . . ദൈവം ഈ ഭൂമിയെ ജീവിക്കാൻ കൊളളാവുന്ന അത്ഭുതകരമായ ഒരു വിശിഷ്ട സ്ഥലമാക്കി മാററാൻ പോവുകയാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. (സങ്കീ. 37:10, 11) എന്നാൽ നമ്മുടെ കുട്ടികൾ അതിൽ പങ്കുപററുമോ എന്നത് വലിയ ഒരളവുവരെ നാം എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരുന്നേക്കാം. (ആവ. 30:19)’
ഭാവി/സുരക്ഷിതത്വം
● ‘നമസ്ക്കാരം. സൗഖ്യം തന്നെയല്ലേ?. . . ഭാവിയെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസത്തോടുകൂടിയ ഒരു വീക്ഷണം ഞങ്ങളുടെ അയൽക്കാരുമായി പങ്കു വയ്ക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. നിങ്ങളും ജീവിതത്തെ വീക്ഷിക്കാൻ ശ്രമിക്കുന്നത് അതേ വിധത്തിലാണോ? . . . ചില സാഹചര്യങ്ങൾ അങ്ങനെ ചെയ്യുന്നത് പ്രയാസകരമാക്കുന്നു എന്ന് നിങ്ങൾ കണ്ടെത്തുന്നുവോ? . . . ഈ സംഗതിയിൽ ബൈബിൾ വളരെ സഹായകരമാണെന്ന് ഞാൻ കണ്ടിരിക്കുന്നു. അത് ഇന്ന് നിലവിലുളള അവസ്ഥകൾ യാഥാർത്ഥ്യബോധത്തോടെ വർണ്ണിക്കുന്നു, എന്നാൽ അത് അവയുടെ അർത്ഥം വിശദീകരിക്കുകയും അനന്തരഫലം എന്തായിരിക്കുമെന്ന് നമ്മോട് പറയുകയും കൂടെ ചെയ്യുന്നു. (ലൂക്കോ. 21:10, 11, 31)’
● ‘ഹലോ. എന്റെ പേര്—— ആണ്. നിങ്ങളുടെ പേരെന്താണ്? . . . ബൈബിൾ നമുക്ക് വച്ചു നീട്ടുന്ന മഹത്തായ ഭാവി പരിഗണിക്കാൻ ഞാൻ നിങ്ങളെപ്പോലെയുളള ചെറുപ്പക്കാരെ പ്രോൽസാഹിപ്പിച്ചു വരികയാണ്. (വെളിപ്പാട് 21:3, 4 പോലുളള ഒരു തിരുവെഴുത്ത് വായിക്കുക.) ആ കേട്ടത് നിങ്ങൾക്ക് ഇഷ്ടമായോ?’
ഭവന ബൈബിളദ്ധ്യയനം
● ‘നിങ്ങൾക്ക് സൗജന്യമായി ഒരു ഭവന ബൈബിൾ പഠന പരിപാടി വച്ചുനീട്ടുന്നതിനാണ് ഞാൻ ഈ സന്ദർശനം നടത്തുന്നത്. നിങ്ങൾ അനുവദിക്കുമെങ്കിൽ, ഏതാണ്ട് 200 രാജ്യങ്ങളിൽ ആളുകൾ തങ്ങളുടെ ഭവനങ്ങളിൽ കുടുംബ കൂട്ടങ്ങളെന്നനിലയിൽ ബൈബിൾ ചർച്ച ചെയ്യുന്നത് എങ്ങനെയെന്ന് പ്രകടിപ്പിക്കാൻ ഏതാനും മിനിററ് സമയമെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയങ്ങളിൽ ഏതു വേണമെങ്കിലും നമുക്ക് ചർച്ചക്ക് അടിസ്ഥാനമായി ഉപയോഗിക്കാം. (അദ്ധ്യയന പുസ്തകത്തിൽ നിന്നുളള വിഷയവിവരപ്പട്ടിക കാണിക്കുക.) ഇതിൽ ഏതിലാണ് നിങ്ങൾക്ക് വിശേഷാൽ താൽപ്പര്യമുളളത്?’
● ‘ഞങ്ങൾ ഈ ബൈബിൾ പഠനസഹായി അയൽക്കാരെ കാണിക്കുകയാണ്. (അതു കാണിക്കുക.) ഇത് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? . . . നിങ്ങൾക്ക് ഏതാനും മിനിററ് സമയമുണ്ടെങ്കിൽ ഇത് നിങ്ങളുടെ സ്വന്തം ബൈബിൾ പ്രതിയോടൊപ്പം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് ഒന്നു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’
അനീതി/കഷ്ടപ്പാട്
● ‘മനുഷ്യൻ അനുഭവിക്കുന്ന അനീതിയും കഷ്ടപ്പാടും സംബന്ധിച്ച് ദൈവം വാസ്തവത്തിൽ കരുതലുളളവനാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? . . . (സഭാ. 4:1; സങ്കീ. 72:12-14)’ (“കഷ്ടപ്പാട്,” “പ്രോൽസാഹനം” എന്നീ മുഖ്യ ശീർഷകങ്ങൾകൂടെ കാണുക.)
രാജ്യം
● ‘ഞാൻ എന്റെ അയൽക്കാരോട് സംസാരിച്ചു വരികയിൽ നാം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ—കുററകൃത്യവും ഉയർന്ന ജീവിതച്ചെലവും—പരിഹരിക്കാൻ കഴിയുന്ന ഒരു ഗവൺമെൻറിൻ കീഴിൽ ജീവിക്കാൻ അനേകർ ആഗ്രഹിക്കുന്നുവെന്ന് ഞാൻ നിരീക്ഷിച്ചിട്ടുണ്ട് (അല്ലെങ്കിൽ അതുപോലെ അപ്പോൾ അനേകരുടെ മനസ്സിലുളള പ്രശ്നം പരാമർശിക്കുക). അത് അഭികാമ്യമായിരിക്കും, നിങ്ങൾ അതിനോട് യോജിക്കുന്നില്ലേ? . . . ഇന്ന് അങ്ങനെയുളള ഒരു ഗവൺമെൻറ് ഉണ്ടോ? . . . അതെല്ലാം ചെയ്യാൻ കഴിയുന്ന ഒരു ഗവൺമെൻറിന് വേണ്ടി അനേകമാളുകൾ വാസ്തവത്തിൽ പ്രാർത്ഥിച്ചിട്ടുണ്ട്. തീർച്ചയായും, നിങ്ങളും അതിനുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. എന്നാൽ അനേകം ആളുകൾ അത് ഒരു ഗവൺമെൻറാണ് എന്ന് കരുതുന്നില്ല. (ദാനി. 2:44; സങ്കീ. 67:6, 7; മീഖാ. 4:4)’ (“രാജ്യം,” “ഗവൺമെൻറ്” എന്നീ മുഖ്യ ശീർഷകങ്ങളിൻ കീഴിൽ 225-234 വരെയും 152-156 വരെയുമുളള പേജുകൾ കൂടെ കാണുക.)
● ‘ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോട് ഒരു ചോദ്യം ചോദിക്കുകയാണ്. അതേപ്പററിയുളള നിങ്ങളുടെ അഭിപ്രായം ഞങ്ങൾ വിലമതിക്കും. ദൈവരാജ്യം വരാനും ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടാനും വേണ്ടി പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു എന്ന് നിങ്ങൾക്കറിയാമല്ലോ. ദൈവത്തിന്റെ ഇഷ്ടം വാസ്തവത്തിൽ ഇവിടെ ഭൂമിയിൽ യെശ. 55:10, 11; വെളി. 21:3-5)’
ചെയ്യപ്പെടാൻ തക്കവണ്ണം എന്നെങ്കിലും ഈ പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? . . . (● ‘നാമെല്ലാവരും അഭിമുഖീകരിക്കേണ്ട ഒരു പ്രശ്നം ഞാൻ എന്റെ അയൽക്കാരുമായി ചർച്ചചെയ്തു വരികയാണ്: നാം ഏതാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്, ദൈവത്താലുളള ഒരു ഗവൺമെന്റോ അതോ മനുഷ്യരുടെ ഭരണമോ? ഇന്നത്തെ ലോകാവസ്ഥകളുടെ വീക്ഷണത്തിൽ മനുഷ്യർ നടപ്പാക്കിയിട്ടുളളതിലും മെച്ചമായ എന്തെങ്കിലും നമുക്ക് ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? . . . (മത്താ. 6:9, 10; സങ്കീ. 146:3-5)’
അന്ത്യനാളുകൾ
● ‘ഇന്ന് ലോകത്തിൽ നമുക്കു ചുററും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അർത്ഥം സംബന്ധിച്ച് ആളുകളുമായി ചർച്ചചെയ്യാൻ ഞങ്ങൾ ഒരു സന്ദർശനം നടത്തുകയാണ്. അനേകം ആളുകൾക്കിടയിൽ ദൈവത്തിലും ബൈബിളിലൂടെ അവൻ നൽകിയിരിക്കുന്ന ജീവിത നിലവാരങ്ങളിലുമുളള താൽപ്പര്യത്തിൽ ഒരു കുറവു സംഭവിച്ചിട്ടുണ്ട്. ഇത് ആളുകൾക്ക് അന്യോന്യമുളള മനോഭാവത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 2 തിമൊഥെയോസ് 3:1-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിവരണം ഞാൻ നിങ്ങളെ ഒന്നു വായിച്ചു കേൾപ്പിക്കട്ടെ, എന്നിട്ട് അത് ഇന്നത്തെ ലോകത്തിന് യോജിക്കുന്നുണ്ടോ എന്ന് ദയവായി നിങ്ങൾ പറയുക. (വായിക്കുക) . . . ഭാവിയിൽ ഇതിലും മെച്ചമായ അവസ്ഥകൾ പ്രതീക്ഷിക്കാൻ ഉറപ്പുളള കാരണമുണ്ടോ? (2 പത്രോ. 3:13)’
● ‘ഈ ലോകത്തിന്റെ സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്ന് അനേകമാളുകൾ വിശ്വസിക്കുന്നു. നമ്മുടെ കാലം “അന്ത്യനാളുകളാ”യിരിക്കുന്നതായി അവർ പറയുന്നു. എന്നാൽ ഇന്നത്തെ ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുകയും പറുദീസയാക്കപ്പെടുന്ന ഭൂമിയിൽ ജീവിക്കുകയും ചെയ്യാൻ കഴിയുന്നത് എങ്ങനെയെന്ന് ബൈബിൾ നമ്മോട് പറയുന്നു എന്നുളളത് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ? (സെഫ. 2:2, 3)’
(“അന്ത്യനാളുകൾ” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 234-243 വരെ പേജുകൾ കൂടെ കാണുക.)
നിർദ്ദേശിക്കപ്പെട്ട മുഖവുരകളിൽ “ ആനുകാലിക സംഭവങ്ങൾ” എന്നതും കൂടെ കാണുക.
ജീവിതം/സന്തുഷ്ടി
● ‘ജീവിതത്തിന്റെ അർത്ഥമെന്താണ് എന്നതിനെപ്പററി ആഴമായി ചിന്തിക്കുന്ന ആളുകളെ കണ്ടുപിടിക്കാൻ വേണ്ടി ഞങ്ങൾ ഞങ്ങളുടെ അയൽക്കാരെ സന്ദർശിക്കുകയാണ്. മിക്കയാളുകളും കുറെ സന്തോഷം ആസ്വദിക്കുന്നുണ്ട്. എന്നാൽ അവർ അനേകം പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. നമുക്ക് പ്രായമാകുമ്പോഴേക്ക് ജീവിതം വളരെ ഹ്രസ്വമാണെന്ന് നാം തിരിച്ചറിയുന്നു. ജീവിതത്തിന് ഇത്രയും അർത്ഥമേയുളേളാ? നിങ്ങൾക്ക് അതേപ്പററി എന്തു തോന്നുന്നു? . . . (ഏദെനിൽ പ്രതിഫലിപ്പിക്കപ്പെട്ട ദൈവത്തിന്റെ ആദിമോദ്ദേശ്യത്തെപ്പററി അഭിപ്രായം പറയുക; തുടർന്ന് യോഹന്നാൻ 17:3; വെളിപ്പാട് 21:3, 4 എന്നിവ ഉപയോഗിക്കുക.)’ (“ജീവൻ” എന്ന മുഖ്യശീർഷകത്തിൻ കീഴിൽ 243-248 വരെയുളള പേജുകൾ കൂടെ നോക്കുക.)
● ‘തങ്ങളുടെ ബൈബിളുകളിൽ “നിത്യജീവൻ” എന്ന പദപ്രയോഗം വായിക്കുമ്പോൾ അവർ എന്തു വിചാരിക്കുന്നു എന്ന് ഇന്ന് ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോട് ചോദിച്ചു വരികയാണ്. ആ പദപ്രയോഗം ബൈബിളിൽ ഏതാണ്ട് 40 തവണ കാണപ്പെടുന്നതിനാൽ അതു വിശേഷാൽ താൽപ്പര്യജനകമാണ്. അത്തരം ജീവൻ നമുക്ക് എന്തർത്ഥമാക്കിയേക്കാം? . . . നമുക്ക് അതു എങ്ങനെ സമ്പാദിക്കാൻ കഴിയും? (യോഹ. 17:3; വെളി. 21:4)’
● ‘ഇന്നത്തെ ജീവിതത്തിന്റെ ഗുണമേൻമയെപ്പററി ഉൽക്കണ്ഠയുളള ആളുകളുമായി ഞങ്ങൾ സംസാരിച്ചുവരികയാണ്. ജീവനോടിരിക്കുന്നതിൽ നമ്മൾ മിക്കവരും സന്തുഷ്ടരാണ്. എന്നാൽ യഥാർത്ഥത്തിൽ സന്തുഷ്ടമായ ജീവിതം സാദ്ധ്യമാണോ എന്ന് അനേകരും സംശയിക്കുന്നു. അതേപ്പററി നിങ്ങൾക്ക് എന്തു തോന്നുന്നു? . . . നിങ്ങളുടെ അഭിപ്രായത്തിൽ ഇന്ന് സന്തുഷ്ടിക്കുളള ഏററം പ്രധാനപ്പെട്ട തടസ്സങ്ങളിൽ ഒന്ന് എന്താണ്? . . . (സങ്കീ. 1:1, 2; വീട്ടുകാരനെ ഉൽക്കണ്ഠപ്പെടുത്തുന്ന കാര്യങ്ങൾക്ക് യോജിക്കുന്ന മററ് വാക്യങ്ങൾ)’
സ്നേഹം/ദയ
● ‘ലോകത്തിലെ ഇന്നത്തെ യഥാർത്ഥ സ്നേഹത്തിന്റെ അഭാവത്തെക്കുറിച്ച് അനേകമാളുകളും ഉൽക്കണ്ഠാകുലരാണെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു. നിങ്ങൾക്കും അങ്ങനെതന്നെ തോന്നുന്നുണ്ടോ? . . . ആളുകൾക്കിടയിൽ ഇതാണ് ചായ്വ് എന്ന് നിങ്ങൾ വിചാരിക്കുന്നതെന്തുകൊണ്ട്? . . . ബൈബിൾ ഈ സാഹചര്യം മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? (2 തിമൊ. 3:1-4) അത് അതിനുളള കാരണവും വിശദീകരിക്കുന്നു. (1 യോഹ. 4:8)’
● ‘എന്റെ പേര്—— എന്നാണ്. ഞാൻ നിങ്ങളുടെ അയൽക്കാരിൽ ഒരാളാണ്. എന്നെ വളരെയധികം ഉൽക്കണ്ഠപ്പെടുത്തുന്ന ഒരു സംഗതിയെക്കുറിച്ച് എന്റെ അയൽക്കാരോട് സംസാരിക്കാൻ ഞാൻ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയാണ്. നിങ്ങളും അത് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. ദയയോടെ പെരുമാറാൻ വലിയ ചെലവ് ഒന്നും ഇല്ല. എന്നാൽ ഇന്ന് അതു വിരളമായിരിക്കുന്നതായി തോന്നുന്നു. അത്തരമൊരു സാഹചര്യം നിലവിലുളളത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എന്നെങ്കിലും അതിശയം വിചാരിച്ചിട്ടുണ്ടോ? . . . (മത്താ. 24:12; 1 യോഹ. 4:8)’
വാർദ്ധക്യം/മരണം
● ‘നാം എന്തുകൊണ്ടാണ് വാർദ്ധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില കടലാമകൾ നൂറുകണക്കിന് വർഷങ്ങൾ ജീവിക്കുന്നു. ചില വൃക്ഷങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ ജീവിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യർ 70 അല്ലെങ്കിൽ 80 വർഷം ജീവിച്ചിട്ട് മരിക്കുന്നു. അത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾ എന്നെങ്കിലും അതിശയിച്ചിട്ടുണ്ടോ? . . . (റോമ. 5:12) ആ സാഹചര്യത്തിന് എന്നെങ്കിലും മാററം വരുമോ? . . . (വെളി. 21:3, 4)’
● ‘മരണത്തോടെ എല്ലാം അവസാനിക്കുന്നുവോ, എന്ന് നിങ്ങൾ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ? അതോ മരണത്തിന് ശേഷം എന്തെങ്കിലുമുണ്ടോ? . . . മരണത്തെ സംബന്ധിച്ച് നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതു ചോദ്യത്തിനും ബൈബിൾ ഉത്തരം നൽകുന്നു. (സഭാ. 9:5, 10) വിശ്വാസമുളള വ്യക്തികൾക്ക് ഒരു യഥാർത്ഥ പ്രത്യാശയുണ്ടെന്നും അതു കാണിച്ചു തരുന്നു. (യോഹ. 11:25)’ (“മരണം,” “പ്രോൽസാഹനം” എന്നീ ശീർഷകങ്ങളിൻകീഴിൽ 98-104 വരെ പേജുകളും 118-ാം പേജും കൂടി കാണുക.)
യുദ്ധം/സമാധാനം
● ‘ഏതാണ്ട് എല്ലാവർക്കും തന്നെ ഇക്കാലത്ത് ന്യൂക്ലിയർ യുദ്ധത്തിന്റെ ഭീഷണിയെപ്പററി ഉൽക്കണ്ഠയുണ്ട്. ഈ ഭൂമിയിൽ എന്നെങ്കിലും യഥാർത്ഥ സമാധാനം നിലവിൽ വന്നുകാണാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? . . . (സങ്കീ. 46:8, 9; യെശ. 9:6, 7)’
● ‘ഞാൻ യുദ്ധമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ അന്വേഷിക്കുകയാണ്. ഈ നൂററാണ്ടിൽ തന്നെ രണ്ടു ലോകമഹായുദ്ധം ഉൾപ്പെടെ നൂറുകണക്കിന് യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ നാം ഒരു ന്യൂക്ലിയർ ഏററുമുട്ടലിന്റെ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്. അത്തരം ഒരു യുദ്ധം ഒഴിവാക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത് എന്നാണ് നിങ്ങൾ കരുതുന്നത്? . . . സമാധാനപൂർണ്ണമായ ഒരു ലോകം കൈവരുത്താൻ ആർക്കാണ് കഴിയുക? . . . (മീഖാ 4:2-4)’
● ‘ഏതാണ്ട് എല്ലാവരും തന്നെ ലോകസമാധാനം ആഗ്രഹിക്കുന്നതായി ഞങ്ങൾ കാണുന്നു. മിക്ക ലോകനേതാക്കൻമാരും അതുതന്നെ പറയുന്നു. എന്നാൽ പിന്നെ അതു നേടുന്നത് ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ടാണ്? . . . (വെളി. 12:7-12)’
‘എനിക്ക് എന്റെ സ്വന്തം മതമുണ്ട്’ എന്ന് അനേകമാളുകളും പറയുമ്പോൾ
● ‘നമസ്ക്കാരം. ഞങ്ങൾ ഈ പ്രദേശത്തുളള എല്ലാ ആളുകളെയും സന്ദർശിക്കുകയാണ്. അവരിൽ മിക്കവർക്കും അവരുടെ സ്വന്തം മതമുണ്ടെന്നാണ് ഞങ്ങൾക്കു കാണാൻ കഴിഞ്ഞത്. തീർച്ചയായും നിങ്ങൾക്കും ഉണ്ട്. . . . എന്നാൽ നമ്മുടെ മതം എന്തുതന്നെയായിരുന്നാലും നാമെല്ലാവരും ഒരേ പ്രശ്നങ്ങളിൽ പലതിനാലും ബാധിക്കപ്പെട്ടിരിക്കുന്നു—ഉയർന്ന ജീവിതച്ചെലവ്, 2 പത്രോ. 3:13; മുതലായവ.)’
കുററകൃത്യം, രോഗം—അങ്ങനെയല്ലേ? . . . ഈ കാര്യങ്ങൾക്ക് യഥാർത്ഥമായ എന്തെങ്കിലും പരിഹാരമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? . . . (‘ഞാൻ തിരക്കിലാണ്’ എന്ന് അനേകമാളുകൾ പറയുമ്പോൾ
● ‘ഹലോ. ഞങ്ങൾ സുപ്രധാനമായ ഒരു ദൂതുമായി ഈ പ്രദേശത്തുളള എല്ലാവരെയും സന്ദർശിക്കുകയാണ്. നിങ്ങൾ തിരക്കുളള ഒരു മനുഷ്യനാണെന്നുളളതിന് സംശയമില്ല, അതുകൊണ്ട് ഞാൻ ചുരുക്കമായി പറയാം.’
● ‘നമസ്ക്കാരം. എന്റെ പേര്—— ആണ്. ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളെ സംബന്ധിച്ചും നമുക്ക് എങ്ങനെ അതിൽ പങ്കുപററാം എന്നും ചർച്ച ചെയ്യുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്. എന്നാൽ നിങ്ങൾ തിരക്കിലാണെന്ന് (അല്ലെങ്കിൽ നിങ്ങൾ എവിടെയോ പോകാൻ തുടങ്ങുകയാണെന്ന്) എനിക്കു കാണാൻ കഴിയുന്നു. എന്നാൽ പോകുന്നതിന് മുൻപ് ചുരുക്കമായി ഒരാശയം പറഞ്ഞോട്ടെ?’
കൂടെക്കൂടെ പ്രവർത്തിക്കപ്പെടുന്ന പ്രദേശത്ത
● ‘നിങ്ങളെ വീട്ടിൽ കണ്ടെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഈ പ്രദേശത്ത് ഞങ്ങളുടെ വാരം തോറുമുളള സന്ദർശനം നടത്തുകയാണ്. ദൈവരാജ്യം മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്യുന്ന അത്ഭുതകാര്യങ്ങളെക്കുറിച്ച് ഇനിയും ചിലതെല്ലാം കൂടി നിങ്ങളുമായി പങ്കുവയ്ക്കാൻ ഞങ്ങൾക്കുണ്ട്.’
● ‘ഹലോ. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. . . . വീട്ടിലുളള എല്ലാവർക്കും സുഖം തന്നെയല്ലേ? . . . നിങ്ങളുമായി . . . സംബന്ധിച്ച് ഒരു ആശയം പങ്കുവയ്ക്കാനാണ് ഞാൻ ഇവിടെ കയറിയത്.’
● ‘നമസ്ക്കാരം. സൗഖ്യം തന്നെയല്ലേ? . . . നിങ്ങളോട് സംസാരിക്കാൻ മറെറാരു അവസരം ഞാൻ നോക്കിയിരിക്കുകയായിരുന്നു. (പിന്നീട് നിങ്ങൾ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്ന പ്രത്യേക വിഷയം പറയുക.)’