വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പടുകൂറ്റൻ ബിംബത്തിന്റെ ഉയർച്ചയും വീഴ്‌ചയും

ഒരു പടുകൂറ്റൻ ബിംബത്തിന്റെ ഉയർച്ചയും വീഴ്‌ചയും

അധ്യായം നാല്‌

ഒരു പടുകൂ​റ്റൻ ബിംബ​ത്തി​ന്റെ ഉയർച്ച​യും വീഴ്‌ച​യും

1. നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ദാനീ​യേ​ലി​നെ​യും മറ്റുള്ള​വ​രെ​യും പ്രവാ​സി​ക​ളാ​ക്കിയ ശേഷം ഒരു പതിറ്റാ​ണ്ടു കഴിഞ്ഞ്‌ ഉയർന്നു​വന്ന ഒരു സാഹച​ര്യ​ത്തിൽ നാം തത്‌പരർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ദാനീ​യേ​ലി​നെ​യും യഹൂദാ ‘ദേശത്തി​ലെ പ്രധാ​നി​ക​ളെ​യും’ ബാബി​ലോ​ണി​യൻ അടിമ​ത്ത​ത്തിൽ ആക്കിയിട്ട്‌ ഒരു പതിറ്റാ​ണ്ടു കഴിഞ്ഞി​രി​ക്കു​ന്നു. (2 രാജാ​ക്ക​ന്മാർ 24:15) ജീവനു ഭീഷണി ഉയർത്തുന്ന ഒരു സാഹച​ര്യം ഉയർന്നു​വ​രു​മ്പോൾ യുവാ​വായ ദാനീ​യേൽ രാജസ​ദ​സ്സിൽ സേവനം അനുഷ്‌ഠി​ക്കു​ക​യാണ്‌. എന്നാൽ നാം ഇതിൽ തത്‌പരർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഈ കാര്യ​ത്തിൽ യഹോ​വ​യാം ദൈവം ഇടപെ​ടുന്ന വിധം, ദാനീ​യേ​ലി​ന്റെ​യും മറ്റുള്ള​വ​രു​ടെ​യും ജീവൻ രക്ഷിക്കു​ന്ന​തി​നു പുറമേ നമ്മുടെ കാലം വരെ നീണ്ടു​നിൽക്കുന്ന ബൈബിൾ പ്രവച​ന​ത്തി​ലെ മാറി​മാ​റി​വ​രുന്ന ലോക​ശ​ക്തി​കളെ കുറി​ച്ചുള്ള ഗ്രാഹ്യം നമുക്കു നൽകു​ക​യും ചെയ്യുന്നു.

രാജാവ്‌ ഒരു വിഷമ പ്രശ്‌നത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു

2. നെബൂ​ഖ​ദ്‌നേ​സ​രിന്‌ ആദ്യത്തെ പ്രാവ​ച​നിക സ്വപ്‌നം ഉണ്ടായത്‌ എന്ന്‌?

2 “നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ വാഴ്‌ച​യു​ടെ രണ്ടാം ആണ്ടിൽ നെബൂ​ഖ​ദ്‌നേസർ സ്വപ്‌നം കണ്ടു; അവന്റെ മനസ്സു വ്യാകു​ല​പ്പെട്ടു; അവന്നു ഉറക്കമി​ല്ലാ​തെ​യാ​യി” എന്നു ദാനീ​യേൽ എഴുതു​ന്നു. (ദാനീ​യേൽ 2:1) ആ സ്വപ്‌നം കണ്ട നെബൂ​ഖ​ദ്‌നേസർ ബാബി​ലോൺ സാമ്രാ​ജ്യ​ത്തി​ന്റെ രാജാവ്‌ ആയിരു​ന്നു. പൊ.യു.മു. 607-ൽ യെരൂ​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും നശിപ്പി​ക്കാൻ യഹോ​വ​യാം ദൈവം അവനെ അനുവ​ദി​ച്ചതു നിമിത്തം അവൻ ഫലത്തിൽ ലോക​ഭ​ര​ണാ​ധി​പൻ ആയിത്തീർന്നി​രു​ന്നു. ലോക ഭരണാ​ധി​പൻ എന്ന നിലയി​ലുള്ള നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ വാഴ്‌ച​യു​ടെ രണ്ടാം ആണ്ടിൽ (പൊ.യു.മു. 606/605) ദൈവം അവനു ഭീതി​പ്പെ​ടു​ത്തുന്ന ഒരു സ്വപ്‌നം നൽകി.

3. രാജാ​വി​ന്റെ സ്വപ്‌നം വ്യാഖ്യാ​നി​ക്കാൻ കഴിയാ​ഞ്ഞത്‌ ആർക്ക്‌, നെബൂ​ഖ​ദ്‌നേസർ എങ്ങനെ പ്രതി​ക​രി​ച്ചു?

3 ആ സ്വപ്‌നം നെബൂ​ഖ​ദ്‌നേ​സ​രി​നെ വളരെ​യേറെ വ്യാകു​ല​പ്പെ​ടു​ത്തി​യ​തി​നാൽ അവന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. സ്വാഭാ​വി​ക​മാ​യും, അതിന്റെ അർഥം അറിയാൻ അവൻ ആകാം​ക്ഷ​യു​ള്ള​വ​നാ​യി. എന്നാൽ ശക്തനായ ആ രാജാവ്‌ സ്വപ്‌നം മറന്നു​പോ​യി! അതു​കൊണ്ട്‌ അവൻ ബാബി​ലോ​ണി​ലെ മന്ത്രവാ​ദി​ക​ളെ​യും ആഭിചാ​ര​ക​ന്മാ​രെ​യും ക്ഷുദ്ര​ക്കാ​രെ​യും വിളിച്ചു വരുത്തു​ക​യും സ്വപ്‌നം വിവരി​ക്കാ​നും അതു വ്യാഖ്യാ​നി​ക്കാ​നും അവരോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ അത്‌ അവരുടെ കഴിവിന്‌ അതീത​മാ​യി​രു​ന്നു. അവരുടെ പരാജ​യ​ത്തിൽ അത്യന്തം ക്രുദ്ധ​നായ നെബൂ​ഖ​ദ്‌നേസർ “ബാബേ​ലി​ലെ സകല വിദ്വാ​ന്മാ​രെ​യും നശിപ്പി​പ്പാൻ കല്‌പ​ന​കൊ​ടു​ത്തു.” നിയമിത വധനിർവാ​ഹ​ക​നും ദാനീ​യേ​ലും മുഖാ​മു​ഖം കണ്ടുമു​ട്ടാൻ ആ കൽപ്പന ഇടയാ​ക്കു​മാ​യി​രു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, അവനും അവന്റെ മൂന്ന്‌ എബ്രായ കൂട്ടാ​ളി​ക​ളായ ഹനന്യാ​വും മീശാ​യേ​ലും അസര്യാ​വും ബാബി​ലോ​ണി​ലെ വിദ്വാ​ന്മാ​രു​ടെ കൂട്ടത്തി​ലാണ്‌ എണ്ണപ്പെ​ട്ടി​രു​ന്നത്‌.—ദാനീ​യേൽ 2:2-14.

ദാനീ​യേൽ രക്ഷയ്‌ക്ക്‌ എത്തുന്നു

4. (എ) നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ന്റെ ഉള്ളടക്ക​വും അർഥവും ദാനീ​യേൽ മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ? (ബി) യഹോ​വ​യാം ദൈവ​ത്തോ​ടുള്ള കൃതജ്ഞ​ത​യാൽ ദാനീ​യേൽ എന്തു പറഞ്ഞു?

4 നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കർശന​മായ കൽപ്പന​യു​ടെ കാരണം മനസ്സി​ലാ​ക്കി​യ​പ്പോൾ “ദാനീ​യേൽ അകത്തു​ചെന്നു രാജാ​വി​നോ​ടു തനിക്കു സമയം തരേണം എന്നും താൻ രാജാ​വി​നോ​ടു അർത്ഥം അറിയി​ക്കാ​മെ​ന്നും ബോധി​പ്പി​ച്ചു.” അവന്റെ അപേക്ഷ അനുവ​ദി​ച്ചു. വീട്ടിൽ തിരി​ച്ചെ​ത്തിയ ദാനീ​യേൽ തന്റെ മൂന്നു സുഹൃ​ത്തു​ക്ക​ളു​മൊത്ത്‌ “ഈ രഹസ്യ​ത്തെ​ക്കു​റി​ച്ചു സ്വർഗ്ഗ​സ്ഥ​നായ ദൈവ​ത്തി​ന്റെ കരുണ അപേക്ഷി”ച്ചുകൊ​ണ്ടു പ്രാർഥി​ച്ചു. ആ രാത്രി​യിൽത്തന്നെ യഹോവ ഒരു ദർശന​ത്തിൽ ആ സ്വപ്‌ന​ത്തി​ന്റെ പൊരുൾ ദാനീ​യേ​ലി​നു വെളി​പ്പെ​ടു​ത്തി. അപ്പോൾ അവൻ കൃതജ്ഞ​താ​പൂർവം ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ നാമം എന്നും എന്നേക്കും സ്‌തു​തി​ക്ക​പ്പെ​ടു​മാ​റാ​കട്ടെ; ജ്ഞാനവും ബലവും അവന്നു​ള്ള​ത​ല്ലോ. അവൻ കാലങ്ങ​ളെ​യും സമയങ്ങ​ളെ​യും മാററു​ന്നു; അവൻ രാജാ​ക്ക​ന്മാ​രെ നീക്കു​ക​യും രാജാ​ക്ക​ന്മാ​രെ വാഴി​ക്ക​യും ചെയ്യുന്നു; അവൻ ജ്ഞാനി​കൾക്കു ജ്ഞാനവും വിവേ​കി​കൾക്കു ബുദ്ധി​യും കൊടു​ക്കു​ന്നു. അവൻ അഗാധ​വും ഗൂഢവു​മാ​യതു വെളി​പ്പെ​ടു​ത്തു​ന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയു​ന്നു; വെളിച്ചം അവനോ​ടു​കൂ​ടെ വസിക്കു​ന്നു.” ആ ഉൾക്കാഴ്‌ച നൽകി​യ​തി​നു ദാനീ​യേൽ യഹോ​വയെ സ്‌തു​തി​ച്ചു.—ദാനീ​യേൽ 2:15-23.

5. (എ) രാജാ​വി​ന്റെ മുമ്പിൽ ദാനീ​യേൽ യഹോ​വ​യ്‌ക്കു ബഹുമതി നൽകി​യത്‌ എങ്ങനെ? (ബി) ദാനീ​യേ​ലി​ന്റെ വിശദീ​ക​രണം നമുക്ക്‌ ഇന്നു താത്‌പ​ര്യ​മു​ള്ളത്‌ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 അടുത്ത ദിവസം ദാനീ​യേൽ ബാബി​ലോ​ണി​ലെ വിദ്വാ​ന്മാ​രെ വധിക്കാൻ നിയമി​ക്ക​പ്പെ​ട്ടി​രുന്ന, രാജാ​വി​ന്റെ പ്രധാന അംഗര​ക്ഷ​ക​നായ അര്യോ​ക്കി​നെ സമീപി​ച്ചു. ദാനീ​യേ​ലി​നു സ്വപ്‌നം വ്യാഖ്യാ​നി​ക്കാൻ കഴിയു​മെന്നു മനസ്സി​ലാ​യ​പ്പോൾ അര്യോക്ക്‌ അവനെ വേഗം രാജാ​വി​ന്റെ അടുക്കൽ കൊണ്ടു​പോ​യി. തനിക്കാ​യി യാതൊ​രു ബഹുമ​തി​യും സ്വീക​രി​ക്കാ​തെ നെബൂ​ഖ​ദ്‌നേ​സ​രി​നോ​ടു ദാനീ​യേൽ ഇങ്ങനെ പറഞ്ഞു: “രഹസ്യ​ങ്ങളെ വെളി​പ്പെ​ടു​ത്തുന്ന ഒരു ദൈവം സ്വർഗ്ഗ​ത്തിൽ ഉണ്ടു; അവൻ ഭാവി​കാ​ലത്തു [“നാളു​ക​ളു​ടെ അന്തിമ ഭാഗത്ത്‌,” NW] സംഭവി​പ്പാ​നി​രി​ക്കു​ന്നതു നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ അറിയി​ച്ചി​രി​ക്കു​ന്നു.” ബാബി​ലോ​ണിയ സാമ്രാ​ജ്യ​ത്തി​ന്റെ ഭാവി മാത്രമല്ല, നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കാലം മുതൽ നമ്മുടെ നാൾ വരെയും അതിനു ശേഷവു​മുള്ള ലോക​സം​ഭ​വ​ങ്ങ​ളു​ടെ സംഗ്ര​ഹ​വും വെളി​പ്പെ​ടു​ത്താൻ ദാനീ​യേൽ സജ്ജനാ​യി​രു​ന്നു.—ദാനീ​യേൽ 2:24-30.

സ്വപ്‌നം—ഓർമി​ക്കു​ന്നു

6, 7. ദാനീ​യേൽ രാജാ​വി​നെ ഓർമ​പ്പെ​ടു​ത്തിയ സ്വപ്‌നം എന്ത്‌?

6 ദാനീ​യേൽ പിൻവ​രുന്ന പ്രകാരം വിശദീ​ക​രി​ച്ച​പ്പോൾ നെബൂ​ഖ​ദ്‌നേസർ ഏകാ​ഗ്ര​ത​യോ​ടെ ശ്രദ്ധിച്ചു: “അല്ലയോ രാജാവേ, അങ്ങു നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ, അതാ! ഒരു പടുകൂ​റ്റൻ ബിംബം. വലുതും അസാധാ​രണ ശോഭ​യു​ള്ള​തു​മായ ആ ബിംബം തിരു​മു​മ്പിൽ നിൽക്കു​ക​യാ​യി​രു​ന്നു, അതിന്റെ രൂപം ഭീതി​ദ​മാ​യി​രു​ന്നു. ആ ബിംബ​ത്തി​ന്റെ തല നല്ല സ്വർണം കൊണ്ടു​ള്ള​തും നെഞ്ചും കൈക​ളും വെള്ളി​കൊ​ണ്ടു​ള്ള​തും വയറും തുടക​ളും താമ്രം​കൊ​ണ്ടു​ള്ള​തും കാലുകൾ ഇരിമ്പു​കൊ​ണ്ടു​ള്ള​തും പാദങ്ങൾ പാതി ഇരിമ്പും പാതി കളിമ​ണ്ണും കൊണ്ടു​ള്ള​തും ആയിരു​ന്നു. കൈ​കൊ​ണ്ട​ല്ലാ​തെ ഒരു കല്ല്‌ വെട്ടി​യെ​ടു​ക്ക​പ്പെ​ടു​ന്ന​തു​വരെ അങ്ങു നോക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. അതു ബിംബ​ത്തി​ന്റെ ഇരിമ്പും കളിമ​ണ്ണും​കൊ​ണ്ടുള്ള പാദങ്ങ​ളിൽ ഇടിച്ച്‌ അവയെ തകർത്തു​ക​ളഞ്ഞു. ആ സമയത്ത്‌, ഇരിമ്പും കളിമ​ണ്ണും താമ്ര​വും വെള്ളി​യും സ്വർണ​വും എല്ലാം ഒന്നിച്ചു തകർന്ന്‌ വേനൽക്കാ​ലത്തെ കളത്തിലെ പതിർപോ​ലെ ആയിത്തീർന്നു. അവയുടെ കണിക​പോ​ലും കാണാ​ത​വണ്ണം കാറ്റ്‌ അവയെ പറപ്പിച്ചു കൊണ്ടു​പോ​യി. ബിംബത്തെ ഇടിച്ച കല്ലാ​ണെ​ങ്കിൽ, അത്‌ ഒരു മഹാപർവ​ത​മാ​യി മുഴു ഭൂമി​യി​ലും നിറഞ്ഞു.”—ദാനീ​യേൽ 2:31-35, NW.

7 ദാനീ​യേൽ സ്വപ്‌നം വെളി​പ്പെ​ടു​ത്തി​യതു കേട്ട​പ്പോൾ നെബൂ​ഖ​ദ്‌നേസർ എത്ര പുളകി​തൻ ആയിരു​ന്നി​രി​ക്കണം! എന്നാൽ അതു​പോ​രാ! ദാനീ​യേൽ ആ സ്വപ്‌നം വ്യാഖ്യാ​നി​ക്കുക കൂടി ചെയ്‌താ​ലേ ബാബി​ലോ​ണി​ലെ വിദ്വാ​ന്മാ​രു​ടെ ജീവൻ സംരക്ഷി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു​ള്ളൂ. തന്നെയും തന്റെ മൂന്ന്‌ എബ്രായ സുഹൃ​ത്തു​ക്ക​ളെ​യും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു ദാനീ​യേൽ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഇതത്രേ സ്വപ്‌നം; അർത്ഥവും അടിയങ്ങൾ തിരുമന[സ്സിനെ] അറിയി​ക്കാം.”—ദാനീ​യേൽ 2:36.

ശ്രദ്ധേ​യ​മായ ശ്രേഷ്‌ഠ​ത​യുള്ള ഒരു രാജ്യം

8. (എ) സ്വർണം​കൊ​ണ്ടുള്ള തല ആര്‌ അല്ലെങ്കിൽ എന്ത്‌ ആണെന്നാ​യി​രു​ന്നു ദാനീ​യേ​ലി​ന്റെ വ്യാഖ്യാ​നം? (ബി) സ്വർണം​കൊ​ണ്ടുള്ള തല അസ്‌തി​ത്വ​ത്തിൽ വന്നത്‌ എന്ന്‌?

8 “രാജാവേ, തിരു​മ​ന​സ്സു​കൊ​ണ്ടു രാജാ​ധി​രാ​ജാ​വാ​കു​ന്നു; സ്വർഗ്ഗ​സ്ഥ​നായ ദൈവം തിരു​മ​ന​സ്സി​ലേക്കു രാജത്വ​വും ഐശ്വ​ര്യ​വും ശക്തിയും മഹത്വ​വും നല്‌കി​യി​രി​ക്കു​ന്നു. മനുഷ്യർ പാർക്കു​ന്നേ​ട​ത്തൊ​ക്കെ​യും അവരെ​യും കാട്ടിലെ മൃഗങ്ങ​ളെ​യും ആകാശ​ത്തി​ലെ പക്ഷിക​ളെ​യും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ​റി​ന്നും തിരു​മ​നസ്സി[നെ] അധിപതി ആക്കിയി​രി​ക്കു​ന്നു; പൊന്നു​കൊ​ണ്ടുള്ള തല തിരു​മ​ന​സ്സു​കൊ​ണ്ടു തന്നേ.” (ദാനീ​യേൽ 2:37, 38) യെരൂ​ശ​ലേ​മി​നെ നശിപ്പി​ക്കാൻ പൊ.യു.മു. 607-ൽ യഹോവ നെബൂ​ഖ​ദ്‌നേ​സ​രി​നെ ഉപയോ​ഗിച്ച ശേഷമാ​യി​രു​ന്നു മേൽപ്പറഞ്ഞ വാക്കുകൾ അവനു ബാധക​മാ​യത്‌. കാരണം, യെരൂ​ശ​ലേ​മിൽ സിംഹാ​സ​ന​സ്ഥ​രാ​ക്ക​പ്പെട്ട രാജാ​ക്ക​ന്മാർ യഹോ​വ​യു​ടെ അഭിഷിക്ത രാജാ​വായ ദാവീ​ദി​ന്റെ വംശാ​വ​ലി​യിൽ പെട്ടവർ ആയിരു​ന്നു. ഭൂമി മേലുള്ള യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പ്രതി​നി​ധാ​നം ചെയ്‌ത ദൈവ​ത്തി​ന്റെ പ്രതീ​കാ​ത്മക രാജ്യ​മായ യഹൂദ​യു​ടെ തലസ്ഥാ​ന​മാ​യി​രു​ന്നു യെരൂ​ശ​ലേം. പൊ.യു.മു. 607-ൽ ആ നഗരം നശിപ്പി​ക്ക​പ്പെ​ട്ട​തോ​ടെ, ദൈവ​ത്തി​ന്റെ ഈ പ്രതീ​കാ​ത്മക രാജ്യം ഇല്ലാതാ​യി. (1 ദിനവൃ​ത്താ​ന്തം 29:23; 2 ദിനവൃ​ത്താ​ന്തം 36:17-21) ബിംബ​ത്തി​ന്റെ ലോഹ ഭാഗങ്ങ​ളാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട തുടർന്നുള്ള ലോക​ശ​ക്തി​കൾക്ക്‌ ഇപ്പോൾ ദൈവ​ത്തി​ന്റെ പ്രതീ​കാ​ത്മക രാജ്യ​ത്തി​ന്റെ ഇടപെടൽ കൂടാതെ ലോകാ​ധി​പ​ത്യം പ്രയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്നു. പുരാതന കാലങ്ങ​ളിൽ അറിയ​പ്പെ​ട്ടി​രുന്ന ഏറ്റവും അമൂല്യ ലോഹ​മായ സ്വർണം​കൊ​ണ്ടുള്ള തലയെന്ന നിലയിൽ നെബൂ​ഖ​ദ്‌നേ​സ​രിന്‌ യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ചു​കൊണ്ട്‌ ആ രാജ്യത്തെ മറിച്ചി​ട്ട​തി​ന്റെ ബഹുമതി ഉണ്ടായി​രു​ന്നു.—63-ാം പേജിലെ, “യോദ്ധാ​വായ ഒരു രാജാവ്‌ ഒരു സാമ്രാ​ജ്യം കെട്ടി​പ്പ​ടു​ക്കു​ന്നു” എന്ന ഭാഗം കാണുക.

9. സ്വർണം​കൊ​ണ്ടുള്ള തല എന്തിനെ പ്രതി​നി​ധാ​നം ചെയ്‌തു?

9 43 വർഷം വാഴ്‌ച നടത്തിയ നെബൂ​ഖ​ദ്‌നേസർ ബാബി​ലോ​ണി​യൻ സാമ്രാ​ജ്യം ഭരിച്ച ഒരു രാജവം​ശ​ത്തി​ന്റെ തലവൻ ആയിരു​ന്നു. അവന്റെ മരുമ​ക​നായ നബോ​ണീ​ഡ​സും മൂത്തപു​ത്ര​നായ എവീൽ-മെരോ​ദ​ക്ക​യും അതിന്റെ ഭാഗമാ​യി​രു​ന്നു. ആ രാജവം​ശം 43 വർഷം കൂടെ, അതായത്‌ പൊ.യു.മു. 539-ൽ നബോ​ണീ​ഡ​സി​ന്റെ മകനായ ബേൽശ​സ്സ​രി​ന്റെ മരണം വരെ തുടർന്നു. (2 രാജാ​ക്ക​ന്മാർ 25:27; ദാനീ​യേൽ 5:30) അതു​കൊണ്ട്‌ സ്വപ്‌ന​ത്തിൽ കണ്ട ബിംബ​ത്തി​ന്റെ സ്വർണം​കൊ​ണ്ടുള്ള തല നെബൂ​ഖ​ദ്‌നേ​സ​രി​നെ മാത്രമല്ല, ആ മുഴു ബാബി​ലോ​ണി​യൻ രാജവം​ശ​ത്തെ​യും പ്രതി​നി​ധാ​നം ചെയ്‌തു.

10. (എ) ബാബി​ലോ​ണി​യൻ ലോക​ശക്തി നീണ്ടു​നിൽക്കി​ല്ലെന്നു നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌നം സൂചി​പ്പി​ച്ചത്‌ എപ്രകാ​രം? (ബി) ബാബി​ലോ​നെ കീഴട​ക്കു​ന്ന​വനെ കുറിച്ചു യെശയ്യാ പ്രവാ​ചകൻ എന്തു മുൻകൂ​ട്ടി പറഞ്ഞു? (സി) മേദോ-പേർഷ്യ ബാബി​ലോ​നെ​ക്കാൾ താണതാ​യി​രു​ന്നത്‌ ഏത്‌ അർഥത്തിൽ?

10 ദാനീ​യേൽ നെബൂ​ഖ​ദ്‌നേ​സ​രി​നോ​ടു പറഞ്ഞു: “തിരു​മ​ന​സ്സി​ലെ ശേഷം തിരു​മേ​നി​യെ​ക്കാൾ താണതായ മറെറാ​രു രാജത്വ​വും . . . ഉത്ഭവി​ക്കും.” (ദാനീ​യേൽ 2:39) ബിംബ​ത്തി​ന്റെ വെള്ളി​കൊ​ണ്ടുള്ള നെഞ്ചി​നാ​ലും കൈക​ളാ​ലും പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ഒരു രാജ്യം നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രാജവം​ശ​ത്തി​ന്റെ പിന്നാലെ അധികാ​ര​ത്തിൽ വരുമാ​യി​രു​ന്നു. ഏതാണ്ട്‌ 200 വർഷം മുമ്പു യെശയ്യാവ്‌ ഈ രാജ്യ​ത്തെ​ക്കു​റി​ച്ചു പ്രവചി​ച്ചി​രു​ന്നു. അതിന്റെ ജയശാ​ലി​യാം രാജാ​വായ കോ​രെ​ശി​ന്റെ പേരു​പോ​ലും അവൻ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (യെശയ്യാ​വു 13:1-17; 21:2-9; 44:24–45:7, 13) മേദോ-പേർഷ്യൻ സാമ്രാ​ജ്യ​മാ​യി​രു​ന്നു അത്‌. ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ സംസ്‌കാ​ര​ത്തെ​ക്കാൾ ഒട്ടും പിന്നി​ല​ല്ലാഞ്ഞ മഹത്തായ ഒരു സംസ്‌കാ​രം മേദോ-പേർഷ്യ​യിൽ വികാസം പ്രാപി​ച്ചെ​ങ്കി​ലും ഈ രണ്ടാമത്തെ രാജ്യം സ്വർണ​ത്തെ​ക്കാൾ മൂല്യം കുറഞ്ഞ ലോഹ​മായ വെള്ളി​യാ​ലാ​ണു പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്നത്‌. ദൈവ​ത്തി​ന്റെ പ്രതീ​കാ​ത്മക രാജ്യ​മാ​യി​രുന്ന യഹൂദയെ അതിന്റെ തലസ്ഥാ​ന​മായ യെരൂ​ശ​ലേ​മി​നോ​ടൊ​പ്പം മറിച്ചി​ട്ട​തി​ന്റെ ബഹുമതി ഇല്ലായി​രു​ന്നു എന്ന അർഥത്തിൽ അതു ബാബി​ലോ​ണി​യൻ ലോക​ശ​ക്തി​യെ​ക്കാൾ താണതാ​യി​രു​ന്നു.

11. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രാജവം​ശം അവസാ​നി​ച്ചത്‌ എന്ന്‌?

11 സ്വപ്‌നം വ്യാഖ്യാ​നിച്ച്‌ ഏതാണ്ട്‌ 60 വർഷം കഴിഞ്ഞ​പ്പോൾ, നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ രാജവം​ശം അവസാ​നി​ക്കു​ന്നതു ദാനീ​യേൽ കണ്ടു. മേദോ-പേർഷ്യൻ സൈന്യം പൊ.യു.മു. 539 ഒക്‌ടോ​ബർ 5/6-നു രാത്രി​യിൽ, അജയ്യ​മെന്നു തോന്നിയ ബാബി​ലോ​നെ കീഴടക്കി ബേൽശസ്സർ രാജാ​വി​നെ വധിച്ച​പ്പോൾ ദാനീ​യേൽ അവിടെ ഉണ്ടായി​രു​ന്നു. ബേൽശ​സ്സ​രി​ന്റെ മരണ​ത്തോ​ടെ, സ്വപ്‌ന​ത്തിൽ കണ്ട ബിംബ​ത്തി​ന്റെ സ്വർണം​കൊ​ണ്ടുള്ള തലയായ ബാബി​ലോ​ണി​യൻ സാമ്രാ​ജ്യം ഇല്ലാതാ​യി.

ഒരു രാജ്യം പ്രവാ​സി​കളെ സ്വത​ന്ത്ര​രാ​ക്കു​ന്നു

12. പൊ.യു.മു. 537-ൽ കോ​രെശ്‌ പുറ​പ്പെ​ടു​വിച്ച കൽപ്പന പ്രവാ​സി​ക​ളായ യഹൂദ​ന്മാർക്കു പ്രയോ​ജനം ചെയ്‌തത്‌ എങ്ങനെ?

12 പൊ.യു.മു. 539-ൽ, പ്രബല ലോക​ശക്തി ആയിരുന്ന ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തെ നീക്കം ചെയ്‌ത്‌ മേദോ-പേർഷ്യ ആ സ്ഥാനം കയ്യടക്കി. 62-ാം വയസ്സിൽ മേദ്യ​നായ ദാര്യാ​വേശ്‌ കീഴട​ക്ക​പ്പെട്ട ബാബി​ലോൺ നഗരത്തി​ന്റെ ആദ്യ ഭരണാ​ധി​പ​നാ​യി. (ദാനീ​യേൽ 5:30, 31) കുറച്ചു കാല​ത്തേക്ക്‌ അവനും പേർഷ്യ​ക്കാ​ര​നായ കോ​രെ​ശും കൂടി മേദോ-പേർഷ്യൻ സാമ്രാ​ജ്യ​ത്തിൽ സംയുക്ത വാഴ്‌ച നടത്തി. ദാര്യാ​വേശ്‌ മരിച്ച​പ്പോൾ കോ​രെശ്‌ പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ ഏക തലവനാ​യി. കോ​രെ​ശി​ന്റെ ഭരണം ബാബി​ലോ​ണി​ലെ യഹൂദ​ന്മാർക്ക്‌ അടിമ​ത്ത​ത്തിൽനി​ന്നുള്ള വിടു​ത​ലി​നെ അർഥമാ​ക്കി. സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​യി യെരൂ​ശ​ലേ​മും യഹോ​വ​യു​ടെ ആലയവും പുനർനിർമി​ക്കാൻ ബാബി​ലോ​ണി​ലെ യഹൂദ പ്രവാ​സി​കളെ അനുവ​ദി​ച്ചു​കൊണ്ട്‌ പൊ.യു.മു. 537-ൽ കോ​രെശ്‌ ഒരു കൽപ്പന പുറ​പ്പെ​ടു​വി​ച്ചു. എന്നാൽ, യഹൂദ​യി​ലും യെരൂ​ശ​ലേ​മി​ലും ദൈവ​ത്തി​ന്റെ പ്രതീ​കാ​ത്മക രാജ്യം പുനഃ​സ്ഥാ​പി​ത​മാ​യില്ല.—2 ദിനവൃ​ത്താ​ന്തം 36:22, 23; എസ്രാ 1:1–2:2എ.

13. നെബൂ​ഖ​ദ്‌നേസർ സ്വപ്‌ന​ത്തിൽ കണ്ട ബിംബ​ത്തി​ന്റെ വെള്ളി കൊണ്ടുള്ള നെഞ്ചും കൈക​ളും എന്തിനെ ചിത്രീ​ക​രി​ച്ചു?

13 സ്വപ്‌ന​ത്തിൽ കണ്ട ബിംബ​ത്തി​ന്റെ വെള്ളി​കൊ​ണ്ടുള്ള നെഞ്ചും കൈക​ളും മഹാനായ കോ​രെശ്‌ മുതലുള്ള പേർഷ്യൻ രാജാ​ക്ക​ന്മാ​രു​ടെ പരമ്പരയെ ചിത്രീ​ക​രി​ച്ചു. ആ രാജവം​ശം 200-ലേറെ വർഷം നിലനി​ന്നു. ഒരു സൈനിക മുന്നേറ്റം നടത്തി​ക്കൊ​ണ്ടി​രി​ക്കെ പൊ.യു.മു. 530-ൽ കോ​രെശ്‌ മരി​ച്ചെന്നു കരുത​പ്പെ​ടു​ന്നു. അവനു ശേഷം പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ അവരോ​ധി​ക്ക​പ്പെട്ട ഏകദേശം 12 രാജാ​ക്ക​ന്മാ​രിൽ കുറഞ്ഞതു 2 പേരെ​ങ്കി​ലും യഹോ​വ​യു​ടെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തിന്‌ അനുകൂ​ല​മാ​യി പ്രവർത്തി​ച്ചു. ഒരാൾ ദാര്യാ​വേശ്‌ ഒന്നാമ​നും (പേർഷ്യ​ക്കാ​രൻ) മറ്റെയാൾ അർത്ഥഹ്‌ശ​ഷ്ടാവ്‌ ഒന്നാമ​നും ആയിരു​ന്നു.

14, 15. മഹാനായ ദാര്യാ​വേ​ശും അർത്ഥഹ്‌ശ​ഷ്ടാവ്‌ ഒന്നാമ​നും യഹൂദ​ന്മാർക്ക്‌ എന്തു സഹായം ചെയ്‌തു?

14 മഹാനായ കോ​രെ​ശി​നു ശേഷമുള്ള പേർഷ്യൻ രാജാ​ക്ക​ന്മാ​രിൽ മൂന്നാമൻ ആയിരു​ന്നു ദാര്യാ​വേശ്‌ ഒന്നാമൻ. സാധ്യ​ത​യ​നു​സ​രിച്ച്‌, കാംബി​സസ്സ്‌ രണ്ടാമ​നും സഹോ​ദ​ര​നായ ബാർഡി​യാ​യും (അല്ലെങ്കിൽ ഒരുപക്ഷേ പുരോ​ഹിത വർഗത്തിൽപെട്ട ഗുമാട്ടാ എന്നു പേരായ ഒരു നാട്യ​ക്കാ​ര​നും) ആയിരു​ന്നു അവനു മുമ്പു ഭരിച്ചി​രുന്ന രണ്ടു പേർ. പൊ.യു.മു. 521-ൽ, മഹാനായ ദാര്യാ​വേശ്‌ എന്നും അറിയ​പ്പെ​ടുന്ന ദാര്യാ​വേശ്‌ ഒന്നാമൻ സിംഹാ​സ​നസ്ഥൻ ആയപ്പോൾ യെരൂ​ശ​ലേ​മി​ലെ ആലയത്തി​ന്റെ പുനർനിർമാണ വേല നിരോ​ധ​ന​ത്തിൻ കീഴിൽ ആയിരു​ന്നു. പൊ.യു.മു. 520-ൽ, കോ​രെ​ശി​ന്റെ കൽപ്പന ഉൾപ്പെ​ടുന്ന രേഖ അഹ്മെഥാ (എക്‌ബാ​റ്റന) രേഖാ​ശാ​ല​യിൽനി​ന്നു കണ്ടുകി​ട്ടി​യ​പ്പോൾ ദാര്യാ​വേശ്‌ ആ നിരോ​ധനം നീക്കി. മാത്രമല്ല, ആലയ പുനർനിർമാ​ണ​ത്തി​നാ​യി രാജഭ​ണ്ഡാ​ര​ത്തിൽനി​ന്നു പണം നൽകു​ക​യും ചെയ്‌തു.—എസ്രാ 6:1-12.

15 അർത്ഥഹ്‌ശ​ഷ്ടാവ്‌ ഒന്നാമൻ ആയിരു​ന്നു യഹൂദ പുനഃ​സ്ഥി​തീ​കരണ ശ്രമങ്ങളെ സഹായിച്ച അടുത്ത പേർഷ്യൻ ഭരണാ​ധി​കാ​രി. തന്റെ പിതാ​വായ അഹശ്വേ​രോ​ശി​ന്റെ (സെർക്‌സിസ്‌ ഒന്നാമന്റെ) പിൻഗാ​മി​യാ​യി പൊ.യു.മു. 475-ൽ അവൻ അധികാ​ര​മേറ്റു. അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ വലതു കൈ ഇടതു കൈ​യെ​ക്കാൾ നീളം കൂടി​യത്‌ ആയിരു​ന്ന​തി​നാൽ അവനു ലോം​ഗി​മാ​നസ്‌ എന്ന മറുപേർ ലഭിച്ചു. പൊ.യു.മു. 455-ൽ, അതായത്‌ അവന്റെ വാഴ്‌ച​യു​ടെ 20-ാം ആണ്ടിൽ അവൻ തന്റെ യഹൂദ പാനപാ​ത്ര​വാ​ഹ​ക​നായ നെഹെ​മ്യാ​വി​നെ യഹൂദ​യി​ലെ ഗവർണ​റാ​യും യെരൂ​ശ​ലേ​മി​ന്റെ മതിലു​കൾ പുനർനിർമി​ക്കാ​നാ​യും നിയോ​ഗി​ച്ചു. ഈ നടപടി ദാനീ​യേൽ പുസ്‌തകം 9-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന ‘വർഷങ്ങ​ളു​ടെ എഴുപത്‌ ആഴ്‌ച​വ​ട്ടങ്ങൾ’ക്കു തുടക്കം കുറി​ക്കു​ക​യും നസറാ​യ​നായ യേശു എന്ന മിശി​ഹാ​യു​ടെ അഥവാ ക്രിസ്‌തു​വി​ന്റെ പ്രത്യ​ക്ഷ​പ്പെ​ട​ലി​ന്റെ​യും മരണത്തി​ന്റെ​യും തീയതി​കൾ സ്ഥിരീ​ക​രി​ക്കു​ക​യും ചെയ്‌തു.—ദാനീ​യേൽ 9:24-27; നെഹെ​മ്യാ​വു 1:1; 2:1-18.

16. മേദോ-പേർഷ്യൻ ലോക​ശക്തി അസ്‌ത​മി​ച്ചത്‌ എന്ന്‌, അന്ന്‌ ആരായി​രു​ന്നു രാജാവ്‌?

16 അർത്ഥഹ്‌ശ​ഷ്ടാവ്‌ ഒന്നാമനു ശേഷം പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ വാഴ്‌ച നടത്തിയ ആറു രാജാ​ക്ക​ന്മാ​രിൽ അവസാ​നത്തെ ആൾ ദാര്യാ​വേശ്‌ മൂന്നാമൻ ആയിരു​ന്നു. അവന്റെ ഭരണം പൊ.യു.മു. 331-ൽ പൊടു​ന്നനെ അവസാ​നി​ച്ചു. പുരാതന നീനെ​വേക്ക്‌ അടുത്തുള്ള ഗ്വാഗാ​മെ​ല​യിൽവെച്ച്‌ അവൻ മഹാനായ അലക്‌സാ​ണ്ട​റിൽനിന്ന്‌ അതിശ​ക്ത​മായ പരാജയം ഏറ്റുവാ​ങ്ങി​യ​പ്പോൾ ആയിരു​ന്നു അത്‌. ഈ പരാജയം നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ലെ ബിംബ​ത്തി​ന്റെ വെള്ളി​കൊ​ണ്ടുള്ള ഭാഗത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട മേദോ-പേർഷ്യൻ ലോക​ശ​ക്തിക്ക്‌ അന്ത്യം കുറിച്ചു. തുടർന്നു വരാനി​രുന്ന ലോക​ശക്തി ചില വിധങ്ങ​ളിൽ ശ്രേഷ്‌ഠ​വും മറ്റു ചില വിധങ്ങ​ളിൽ താണതും ആയിരു​ന്നു. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌നം ദാനീ​യേൽ തുടർന്നു വ്യാഖ്യാ​നി​ക്കു​ന്നതു നാം കേൾക്കു​മ്പോൾ അതു വ്യക്തമാ​യി​ത്തീ​രു​ന്നു.

വിശാ​ല​മെ​ങ്കി​ലും താണ രാജ്യം

17-19. (എ) താമ്രം​കൊ​ണ്ടുള്ള വയറും തുടക​ളും ഏതു ലോക​ശ​ക്തി​യെ പ്രതി​നി​ധാ​നം ചെയ്‌തു, അതിന്റെ ഭരണാ​ധി​പ​ത്യം എത്ര വ്യാപ​ക​മാ​യി​രു​ന്നു? (ബി) ആരായി​രു​ന്നു അലക്‌സാ​ണ്ടർ മൂന്നാമൻ? (സി) ഗ്രീക്ക്‌ ഒരു അന്താരാ​ഷ്‌ട്ര ഭാഷ ആയിത്തീർന്നത്‌ എങ്ങനെ, അത്‌ എന്തിനു തികച്ചും അനു​യോ​ജ്യ​മാ​യി​രു​ന്നു?

17 ആ കൂറ്റൻ ബിംബ​ത്തി​ന്റെ വയറും തുടക​ളും “സർവ്വഭൂ​മി​യി​ലും വാഴു​വാ​നി​രി​ക്കു​ന്ന​താ​യി താമ്രം​കൊ​ണ്ടുള്ള മൂന്നാ​മ​തൊ​രു രാജത്വ”മാണെന്നു ദാനീ​യേൽ നെബൂ​ഖ​ദ്‌നേ​സ​രി​നോ​ടു പറഞ്ഞു. (ദാനീ​യേൽ 2:32, 39) ഈ മൂന്നാ​മത്തെ രാജ്യം ബാബി​ലോ​ണി​യ​യ്‌ക്കും മേദോ-പേർഷ്യ​യ്‌ക്കും പിന്നാലെ രംഗ​പ്ര​വേശം ചെയ്യു​മാ​യി​രു​ന്നു. താമ്രം വെള്ളി​യെ​ക്കാൾ മൂല്യം കുറഞ്ഞത്‌ ആയിരി​ക്കു​ന്ന​തു​പോ​ലെ ഈ പുതിയ ലോക​ശക്തി മേദോ-പേർഷ്യ​യെ​ക്കാൾ താണത്‌ ആയിരി​ക്കു​മാ​യി​രു​ന്നു—യഹോ​വ​യു​ടെ ജനത്തെ വിടു​വി​ക്കു​ന്നതു പോ​ലെ​യുള്ള യാതൊ​രു പദവി​യാ​ലും അതു ബഹുമാ​നി​ക്ക​പ്പെ​ടില്ല എന്നതി​നാൽത്തന്നെ. എന്നാൽ, ഈ താമ്ര​സ​മാന രാജ്യം “സർവ്വഭൂ​മി​യി​ലും വാഴു”മായി​രു​ന്നു. ബാബി​ലോ​ണി​യ​യെ​യോ മേദോ-പേർഷ്യ​യെ​യോ അപേക്ഷിച്ച്‌ ഇതു കൂടുതൽ വിസ്‌തൃ​തം ആയിരി​ക്കു​മെന്ന്‌ അതു സൂചി​പ്പി​ച്ചു. ഈ ലോക​ശ​ക്തി​യെ കുറിച്ചു ചരിത്ര വസ്‌തു​തകൾ എന്താണു സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌?

18 പൊ.യു.മു. 336-ൽ, മാസി​ഡോ​ണി​യൻ സിംഹാ​സ​ന​ത്തി​ന്റെ അവകാ​ശി​യായ ശേഷം അധികം താമസി​യാ​തെ, 20 വയസ്സുള്ള, അതി​മോ​ഹി​യായ അലക്‌സാ​ണ്ടർ മൂന്നാമൻ ഒരു ജയിച്ച​ടക്കൽ പരമ്പര​യ്‌ക്കു തുടക്കം കുറിച്ചു. സൈനിക വിജയങ്ങൾ നിമിത്തം അദ്ദേഹം മഹാനായ അലക്‌സാ​ണ്ടർ എന്നു വിളി​ക്ക​പ്പെ​ടാൻ ഇടയായി. ഒന്നിനു പുറകെ ഒന്നായി വിജയം കൊയ്‌തു​കൊണ്ട്‌ അദ്ദേഹം പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലേക്കു കുതി​ച്ചു​ക​യറി. പൊ.യു.മു. 331-ൽ, ഗ്വാഗാ​മെല യുദ്ധത്തിൽ അദ്ദേഹം ദാര്യാ​വേശ്‌ മൂന്നാ​മനെ തോൽപ്പി​ച്ച​തോ​ടെ പേർഷ്യൻ സാമ്രാ​ജ്യം നിലം​പ​തി​ക്കാൻ തുടങ്ങി. അലക്‌സാ​ണ്ടർ ഗ്രീസി​നെ ബൈബിൾ ചരി​ത്ര​ത്തി​ലെ പുതിയ ലോക​ശക്തി ആക്കുക​യും ചെയ്‌തു.

19 ഗ്വാഗാ​മെല വിജയ​ത്തി​നു ശേഷം അലക്‌സാ​ണ്ടർ ബാബി​ലോൺ, സൂസാ, പെർസെ​പൊ​ലിസ്‌, അഹ്മെഥാ എന്നീ പേർഷ്യൻ തലസ്ഥാ​നങ്ങൾ പിടി​ച്ചെ​ടു​ത്തു. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ ഇതര ഭാഗങ്ങൾ കീഴട​ക്കിയ ശേഷം അദ്ദേഹം തന്റെ ജയിച്ച​ടക്കൽ പശ്ചിമ ഇന്ത്യയി​ലേക്കു വ്യാപി​പ്പി​ച്ചു. കീഴട​ക്ക​പ്പെട്ട ദേശങ്ങ​ളിൽ ഗ്രീക്കു കോള​നി​കൾ സ്ഥാപി​ത​മാ​യി. അങ്ങനെ ഗ്രീക്കു ഭാഷയും സംസ്‌കാ​ര​വും സാമ്രാ​ജ്യ​ത്തിൽ ഉടനീളം വ്യാപി​ച്ചു. ഗ്രീക്കു സാമ്രാ​ജ്യം അതിനു മുമ്പ്‌ ഉണ്ടായി​രുന്ന മറ്റ്‌ എല്ലാ സാമ്രാ​ജ്യ​ങ്ങ​ളെ​യും​കാൾ വലുതാ​യി​ത്തീർന്നു. ദാനീ​യേൽ പ്രവചി​ച്ച​തു​പോ​ലെ, താമ്ര രാജ്യം ‘സർവ്വഭൂ​മി​യി​ലും വാഴ്‌ച’ നടത്തി. ഗ്രീക്ക്‌ (കൊയ്‌നി) ഒരു അന്താരാ​ഷ്‌ട്ര ഭാഷ ആയിത്തീർന്നു എന്നതാ​യി​രു​ന്നു അതിന്റെ ഒരു ഫലം. കൃത്യ​മായ ആശയ​പ്ര​ക​ട​ന​ത്തി​നുള്ള പ്രാപ്‌തി നിമിത്തം അതു ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ എഴുതാ​നും ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രചരി​പ്പി​ക്കാ​നും തികച്ചും അനു​യോ​ജ്യ​മെന്നു തെളിഞ്ഞു.

20. മഹാനായ അലക്‌സാ​ണ്ട​റി​ന്റെ മരണ​ശേഷം ഗ്രീക്കു സാമ്രാ​ജ്യ​ത്തിന്‌ എന്തു സംഭവി​ച്ചു?

20 മഹാനായ അലക്‌സാ​ണ്ടർ എട്ടു വർഷം മാത്ര​മാ​ണു ലോക​ഭ​ര​ണാ​ധി​പൻ എന്ന നിലയിൽ ജീവി​ച്ചി​രു​ന്നത്‌. ഒരു യുവാവ്‌ ആയിരി​ക്കെ, 32-ാം വയസ്സിൽ ഒരു വിരു​ന്നി​നെ തുടർന്ന്‌ അദ്ദേഹം രോഗ​ബാ​ധി​ത​നാ​യി. അതിനു​ശേഷം അധികം താമസി​യാ​തെ പൊ.യു.മു. 323 ജൂൺ 13-ന്‌ അദ്ദേഹം മരിച്ചു. കാല​ക്ര​മ​ത്തിൽ അദ്ദേഹ​ത്തി​ന്റെ വലിയ സാമ്രാ​ജ്യം നാലു പ്രദേ​ശ​ങ്ങ​ളാ​യി വിഭജി​ക്ക​പ്പെട്ടു. ഓരോ​ന്നി​ലും അദ്ദേഹ​ത്തി​ന്റെ ഓരോ ജനറൽമാർ ഭരണം നടത്തി. അങ്ങനെ ഒരു വലിയ രാജ്യ​ത്തിൽനി​ന്നു നാലു രാജ്യങ്ങൾ ഉളവായി. ക്രമേണ അവ റോമൻ സാമ്രാ​ജ്യ​ത്തിൽ ലയിച്ചു. താമ്ര​സ​മാന ലോക​ശക്തി പൊ.യു.മു. 30 വരെ മാത്രമേ നിലനി​ന്നു​ള്ളൂ. ആ നാലു രാജ്യ​ങ്ങ​ളിൽ അവസാ​ന​ത്തേത്‌—ഈജി​പ്‌തിൽ വാഴ്‌ച നടത്തിയ ടോളമി രാജവം​ശം—അന്നു റോമി​നു കീഴടങ്ങി.

ഇടിച്ചു തകർക്കുന്ന ഒരു രാജ്യം

21. “നാലാ​മത്തെ രാജത്വ”ത്തെ ദാനീ​യേൽ വർണി​ച്ചത്‌ എങ്ങനെ?

21 സ്വപ്‌ന​ത്തിൽ കണ്ട ബിംബത്തെ കുറി​ച്ചുള്ള വിശദീ​ക​രണം ദാനീ​യേൽ തുടർന്നു: “നാലാ​മത്തെ രാജത്വം [ബാബി​ലോ​ണും മേദോ-പേർഷ്യ​യ്‌ക്കും ഗ്രീസി​നും ശേഷമു​ള്ളത്‌] ഇരിമ്പു​പോ​ലെ ബലമു​ള്ള​താ​യി​രി​ക്കും; ഇരിമ്പു സകല​ത്തെ​യും തകർത്തു കീഴട​ക്കു​ന്നു​വ​ല്ലോ; തകർക്കുന്ന ഇരിമ്പു​പോ​ലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തു​ക​ള​യും.” (ദാനീ​യേൽ 2:40) തകർക്കാ​നുള്ള ശക്തിയു​ടെ​യും പ്രാപ്‌തി​യു​ടെ​യും കാര്യ​ത്തിൽ ഈ ലോക​ശക്തി ഇരിമ്പു​പോ​ലെ ആയിരി​ക്കു​മാ​യി​രു​ന്നു—സ്വർണം, വെള്ളി, താമ്രം എന്നിവ​യാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട സാമ്രാ​ജ്യ​ങ്ങ​ളെ​ക്കാൾ ശക്തമാ​യ​തു​തന്നെ. റോമാ സാമ്രാ​ജ്യം അത്തര​മൊ​രു ശക്തി ആയിരു​ന്നു.

22. റോമാ സാമ്രാ​ജ്യം ഇരിമ്പു​സ​മാ​നം ആയിരു​ന്നത്‌ എങ്ങനെ?

22 റോം ഗ്രീക്കു സാമ്രാ​ജ്യ​ത്തെ ഇടിച്ചു​ത​കർക്കു​ക​യും മേദോ-പേർഷ്യ, ബാബി​ലോൺ എന്നീ ലോക​ശ​ക്തി​ക​ളു​ടെ ശിഷ്ടഭാ​ഗ​ങ്ങളെ വിഴു​ങ്ങു​ക​യും ചെയ്‌തു. യേശു​ക്രി​സ്‌തു ഉദ്‌ഘോ​ഷിച്ച ദൈവ​രാ​ജ്യ​ത്തോ​ടു യാതൊ​രു ആദരവും കാട്ടാതെ അതു പൊ.യു. 33-ൽ അവനെ ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ തറച്ചു കൊന്നു. സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തെ തകർക്കാ​നുള്ള ശ്രമത്തിൽ റോം യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ പീഡി​പ്പി​ച്ചു. അതിനു പുറമേ, പൊ.യു. 70-ൽ റോമാ​ക്കാർ യെരൂ​ശ​ലേ​മും അതിലെ ആലയവും നശിപ്പി​ച്ചു.

23, 24. ബിംബ​ത്തി​ന്റെ കാലുകൾ റോമാ സാമ്രാ​ജ്യ​ത്തെ കൂടാതെ മറ്റെന്തി​നെ​യും ചിത്രീ​ക​രി​ക്കു​ന്നു?

23 നെബൂ​ഖ​ദ്‌നേസർ കണ്ട സ്വപ്‌ന​ത്തി​ലെ ബിംബ​ത്തി​ന്റെ ഇരിമ്പു കാലുകൾ റോമാ സാമ്രാ​ജ്യ​ത്തെ മാത്രമല്ല, അതിന്റെ രാഷ്‌ട്രീയ അതിവ​ളർച്ച​യെ​യും ചിത്രീ​ക​രി​ച്ചു. വെളി​പ്പാ​ടു 17:10-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഈ വാക്കുകൾ പരിചി​ന്തി​ക്കുക: “അവ ഏഴു രാജാ​ക്ക​ന്മാ​രും ആകുന്നു; അഞ്ചുപേർ വീണു​പോ​യി; ഒരുത്തൻ ഉണ്ടു; മററവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറ​ഞ്ഞോ​ന്നു ഇരി​ക്കേ​ണ്ട​താ​കു​ന്നു.” യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഈ വാക്കുകൾ കുറി​ക്കു​മ്പോൾ അവൻ റോമാ​ക്കാ​രാൽ നാടു​ക​ട​ത്ത​പ്പെട്ടു പത്മൊസ്‌ ദ്വീപിൽ കഴിയു​ക​യാ​യി​രു​ന്നു. ഈജി​പ്‌ത്‌, അസീറിയ, ബാബി​ലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌ എന്നിവ ആയിരു​ന്നു വീണു​പോയ അഞ്ചു രാജാ​ക്ക​ന്മാർ അഥവാ ലോക​ശ​ക്തി​കൾ. ആറാമ​ത്തേ​തായ റോമാ സാമ്രാ​ജ്യം അപ്പോ​ഴും അധികാ​ര​ത്തിൽ ഉണ്ടായി​രു​ന്നു. എന്നാൽ അതും വീഴേ​ണ്ട​താ​യി​രു​ന്നു. റോം പിടി​ച്ചെ​ടുത്ത പ്രദേ​ശ​ങ്ങ​ളിൽ ഒന്നിൽനിന്ന്‌ ഏഴാമത്തെ രാജാവ്‌ ഉയർന്നു വരുമാ​യി​രു​ന്നു. അത്‌ ഏതു ലോക​ശക്തി ആയിരി​ക്കു​മാ​യി​രു​ന്നു?

24 ഒരിക്കൽ റോമാ സാമ്രാ​ജ്യ​ത്തി​ന്റെ ഒരു വടക്കു​പ​ടി​ഞ്ഞാ​റൻ ഭാഗമാ​യി​രു​ന്നു ബ്രിട്ടൻ. 1763 എന്ന വർഷം ആയപ്പോ​ഴേ​ക്കും അതു ബ്രിട്ടീഷ്‌ സാമ്രാ​ജ്യ​മാ​യി മാറി​യി​രു​ന്നു—സപ്‌ത സാഗര​ങ്ങ​ളും അടക്കി​വാണ ബ്രിട്ടാ​നിയ തന്നെ. അതിന്റെ 13 അമേരി​ക്കൻ കോള​നി​കൾ 1776 ആയപ്പോ​ഴേ​ക്കും സ്വാത​ന്ത്ര്യം പ്രഖ്യാ​പിച്ച്‌ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളാ​യി. എന്നാൽ പിൽക്കാല വർഷങ്ങ​ളിൽ, ബ്രിട്ട​നും ഐക്യ​നാ​ടു​ക​ളും യുദ്ധത്തി​ലും സമാധാ​ന​ത്തി​ലും പങ്കാളി​കൾ ആയിത്തീർന്നു. അങ്ങനെ, ബൈബിൾ പ്രവച​ന​ത്തി​ലെ ഏഴാമത്തെ ലോക​ശ​ക്തി​യാ​യി ആംഗ്ലോ-അമേരി​ക്കൻ സഖ്യം നിലവിൽ വന്നു. റോമാ സാമ്രാ​ജ്യ​ത്തെ​പ്പോ​ലെ, ഇരിമ്പു​സ​മാന അധികാ​രം പ്രയോ​ഗി​ച്ചു​കൊണ്ട്‌ അത്‌ “ഇരിമ്പു​പോ​ലെ ബലമു​ള്ളതാ”ണെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ സ്വപ്‌ന​ത്തി​ലെ ബിംബ​ത്തി​ന്റെ ഇരിമ്പു കാലുകൾ റോമാ സാമ്രാ​ജ്യ​ത്തെ​യും ആംഗ്ലോ-അമേരി​ക്കൻ ദ്വി​ലോ​ക​ശ​ക്തി​യെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു.

ഉടഞ്ഞു​പോ​കുന്ന ഒരു മിശ്രി​തം

25. ബിംബ​ത്തി​ന്റെ പാദങ്ങ​ളെ​യും കാൽവി​ര​ലു​ക​ളെ​യും കുറിച്ചു ദാനീ​യേൽ എന്തു പറഞ്ഞു?

25 ദാനീ​യേൽ നെബൂ​ഖ​ദ്‌നേ​സ​രി​നോ​ടു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “കാലും [“പാദവും,” NW] കാൽവി​ര​ലും പാതി കളിമ​ണ്ണും പാതി ഇരിമ്പും​കൊ​ണ്ടു​ള്ള​താ​യി കണ്ടതിന്റെ താല്‌പ​ര്യ​മോ: അതു ഒരു ഭിന്നരാ​ജ​ത്വം ആയിരി​ക്കും; എങ്കിലും ഇരിമ്പും കളിമ​ണ്ണും ഇടകലർന്ന​താ​യി കണ്ടതു​പോ​ലെ അതിൽ ഇരിമ്പി​ന്നുള്ള ബലം കുറെ ഉണ്ടായി​രി​ക്കും. കാൽവി​രൽ പാതി ഇരിമ്പും പാതി കളിമ​ണ്ണും​കൊ​ണ്ടു ആയിരു​ന്ന​തു​പോ​ലെ രാജത്വം ഒട്ടു ബലമു​ള്ള​തും ഒട്ടു ഉടഞ്ഞു​പോ​കു​ന്ന​തും ആയിരി​ക്കും. ഇരിമ്പും കളിമ​ണ്ണും ഇടകലർന്ന​താ​യി കണ്ടതിന്റെ താല്‌പ​ര്യ​മോ: അവർ മനുഷ്യ​ബീ​ജ​ത്താൽ [“മനുഷ്യ​വർഗ സന്തതി​ക​ളാൽ,” NW] തമ്മിൽ ഇടകല​രു​മെ​ങ്കി​ലും ഇരിമ്പും കളിമ​ണ്ണും തമ്മിൽ ചേരാ​തി​രി​ക്കു​ന്ന​തു​പോ​ലെ അവർ തമ്മിൽ ചേരു​ക​യില്ല.”—ദാനീ​യേൽ 2:41-43.

26. പാദങ്ങ​ളും കാൽവി​ര​ലു​ക​ളും പ്രതി​നി​ധാ​നം ചെയ്‌ത ഭരണാ​ധി​പ​ത്യം പ്രത്യ​ക്ഷ​മാ​കു​ന്നത്‌ എന്ന്‌?

26 നെബൂ​ഖ​ദ്‌നേസർ കണ്ട സ്വപ്‌ന​ത്തി​ലെ ബിംബ​ത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ലോക​ശ​ക്തി​ക​ളു​ടെ പിന്തു​ടർച്ച തലയിൽ തുടങ്ങി പാദം വരെ ദീർഘി​ച്ചു. യുക്ത്യാ​നു​സൃ​തം, “ഇരിമ്പും കളിമ​ണ്ണും ഇടകലർന്ന” പാദവും കാൽവി​ര​ലും, “അന്ത്യകാല”ത്തു നിലവി​ലി​രി​ക്കു​മാ​യി​രുന്ന, മാനുഷ ഭരണത്തി​ന്റെ അന്തിമ പ്രത്യ​ക്ഷ​തയെ ചിത്രീ​ക​രി​ക്കു​മാ​യി​രു​ന്നു.—ദാനീ​യേൽ 12:4.

27. (എ) ഇരിമ്പും കളിമ​ണ്ണും ഇടകലർന്ന പാദങ്ങ​ളും കാൽവി​ര​ലു​ക​ളും ഏതു തരം ലോകാ​വ​സ്ഥയെ ചിത്രീ​ക​രി​ക്കു​ന്നു? (ബ) ബിംബ​ത്തി​ന്റെ പത്തു കാൽവി​ര​ലു​കൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

27 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ബ്രിട്ടീഷ്‌ സാമ്രാ​ജ്യം ഭൂമി​യി​ലെ ജനസം​ഖ്യ​യു​ടെ നാലിൽ ഒന്നിനെ ഭരിച്ചി​രു​ന്നു. മറ്റു യൂറോ​പ്യൻ സാമ്രാ​ജ്യ​ങ്ങൾ ദശലക്ഷ​ങ്ങളെ നിയ​ന്ത്രി​ച്ചി​രു​ന്നു. എന്നാൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം സാമ്രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാനത്തു രാഷ്‌ട്ര സംഘങ്ങൾ ഉടലെ​ടു​ക്കാൻ കാരണ​മാ​യി. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം ഈ പ്രവണ​ത​യ്‌ക്ക്‌ ആക്കംകൂ​ടി. ദേശീയത കൂടു​ത​ലാ​യി വളർന്ന​തോ​ടെ, ലോക രാഷ്‌ട്ര​ങ്ങ​ളു​ടെ എണ്ണം ശ്രദ്ധേ​യ​മാം​വണ്ണം വർധിച്ചു. ബിംബ​ത്തി​ന്റെ പത്തു കാൽവി​ര​ലു​കൾ ഈ എല്ലാ സമകാ​ലീക ശക്തിക​ളെ​യും ഗവൺമെ​ന്റു​ക​ളെ​യും ചിത്രീ​ക​രി​ക്കു​ന്നു. കാരണം, ബൈബി​ളിൽ പത്ത്‌ എന്ന സംഖ്യ ചില അവസര​ങ്ങ​ളിൽ ഭൗമിക സമ്പൂർണ​തയെ അർഥമാ​ക്കു​ന്നു.—പുറപ്പാ​ടു 34:28; മത്തായി 25:1; വെളി​പ്പാ​ടു 2:10 എന്നിവ താരത​മ്യം ചെയ്യുക.

28, 29. (എ) ദാനീ​യേൽ പറയു​ന്ന​ത​നു​സ​രിച്ച്‌, കളിമണ്ണ്‌ എന്തിനെ പ്രതി​നി​ധാ​നം ചെയ്‌തു? (ബി) ഇരിമ്പും കളിമ​ണ്ണും കൂട്ടി​ക്ക​ലർത്തു​ന്ന​തി​നെ കുറിച്ച്‌ എന്തു പറയാ​വു​ന്ന​താണ്‌?

28 നാം ഇപ്പോൾ ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ലത്ത്‌’ ആയതി​നാൽ, നാം ബിംബ​ത്തി​ന്റെ പാദത്തി​ങ്കൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു. ബിംബ​ത്തി​ന്റെ ഇരിമ്പും കളിമ​ണ്ണും ഇടകലർന്ന പാദത്താ​ലും കാൽവി​ര​ലു​ക​ളാ​ലും ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന ഗവൺമെ​ന്റു​ക​ളിൽ ചിലത്‌ ഇരിമ്പു സമാന​മാണ്‌, അഥവാ ഏകാധി​പ​ത്യ​പ​ര​മോ സ്വേച്ഛാ​ധി​പ​ത്യ​പ​ര​മോ ആണ്‌. മറ്റുള്ളവ കളിമൺ സമാന​മാണ്‌. ഏതു വിധത്തിൽ? ദാനീ​യേൽ കളിമ​ണ്ണി​നെ “മനുഷ്യ​വർഗ സന്തതിക”ളുമായി ബന്ധപ്പെ​ടു​ത്തി. (ദാനീ​യേൽ 2:43, NW) മനുഷ്യ​വർഗ സന്തതി​കളെ മെനഞ്ഞി​രി​ക്കുന്ന കളിമ​ണ്ണിന്‌ ഉടഞ്ഞു​പോ​കുന്ന സ്വഭാവം ഉണ്ടെങ്കി​ലും, തങ്ങളെ ഭരിക്കുന്ന ഗവൺമെ​ന്റു​ക​ളിൽ സ്വാധീ​നം ചെലു​ത്താൻ ആഗ്രഹി​ക്കുന്ന സാധാരണ ജനങ്ങളെ ശ്രദ്ധി​ക്കാൻ പരമ്പരാ​ഗത ഇരിമ്പു​സ​മാന ഭരണാ​ധി​പ​ത്യ​ങ്ങൾ അധിക​മ​ധി​കം നിർബ​ന്ധി​ത​മാ​യി​ട്ടുണ്ട്‌. (ഇയ്യോബ്‌ 10:9) എന്നാൽ, ഇരിമ്പും കളിമ​ണ്ണും തമ്മിൽ കൂടി​ച്ചേ​രാ​ത്ത​തു​പോ​ലെ, ഏകാധി​പത്യ ഭരണവും സാധാരണ ജനങ്ങളും തമ്മിൽ ചേരു​ന്നില്ല. ബിംബ​ത്തി​ന്റെ പതന സമയത്ത്‌ തീർച്ച​യാ​യും ലോകം രാഷ്‌ട്രീ​യ​മാ​യി തകർന്നു ശിഥി​ല​മാ​കും!

29 പാദങ്ങ​ളു​ടെ​യും വിരലു​ക​ളു​ടെ​യും വിഭജി​താ​വസ്ഥ മുഴു ബിംബ​ത്തി​ന്റെ​യും തകർച്ച​യ്‌ക്കു കാരണ​മാ​കു​മോ? ആ ബിംബ​ത്തിന്‌ എന്തു സംഭവി​ക്കും?

ഒരു നാടകീയ പാരമ്യം!

30. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ന്റെ പാരമ്യം വർണി​ക്കുക.

30 സ്വപ്‌ന​ത്തി​ന്റെ പാരമ്യം പരിഗ​ണി​ക്കുക. രാജാ​വി​നോ​ടു ദാനീ​യേൽ ഇങ്ങനെ പറഞ്ഞു: “കൈ​കൊ​ണ്ട​ല്ലാ​തെ ഒരു കല്ല്‌ വെട്ടി​യെ​ടു​ക്ക​പ്പെ​ടു​ന്ന​തു​വരെ അങ്ങു നോക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. അതു ബിംബ​ത്തി​ന്റെ ഇരിമ്പും കളിമ​ണ്ണും കൊണ്ടുള്ള പാദങ്ങ​ളിൽ ഇടിച്ച്‌ അവയെ തകർത്തു​ക​ളഞ്ഞു. ആ സമയത്ത്‌, ഇരിമ്പും കളിമ​ണ്ണും താമ്ര​വും വെള്ളി​യും സ്വർണ​വും എല്ലാം ഒന്നിച്ചു തകർന്നു വേനൽക്കാ​ലത്തെ കളത്തിലെ പതിർപോ​ലെ ആയിത്തീർന്നു. അവയുടെ കണിക​പോ​ലും കാണാ​ത​വണ്ണം കാറ്റ്‌ അവയെ പറപ്പിച്ചു കൊണ്ടു​പോ​യി. ബിംബത്തെ ഇടിച്ച കല്ലാ​ണെ​ങ്കിൽ, അത്‌ ഒരു മഹാപർവ​ത​മാ​യി മുഴു ഭൂമി​യി​ലും നിറഞ്ഞു.”—ദാനീ​യേൽ 2:34, 35, NW.

31, 32. നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ന്റെ അന്തിമ ഭാഗത്തെ കുറിച്ച്‌ എന്തു മുൻകൂ​ട്ടി പറയ​പ്പെട്ടു?

31 പ്രവചനം തുടർന്ന്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ആ രാജാ​ക്ക​ന്മാ​രു​ടെ കാലത്തു സ്വർഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിപ്പി​ക്ക​പ്പെ​ടാത്ത ഒരു രാജ്യം സ്ഥാപി​ക്കും. ആ രാജ്യം മറ്റൊരു ജനത്തി​നും കൈമാ​റ​പ്പെ​ടില്ല. അത്‌ ഈ രാജ്യ​ങ്ങളെ എല്ലാം തകർത്ത്‌ അവസാ​നി​പ്പി​ക്കു​ക​യും അനിശ്ചിത കാല​ത്തോ​ളം നിലനിൽക്കു​ക​യും ചെയ്യും; പർവത​ത്തിൽനി​ന്നു കൈ​കൊ​ണ്ട​ല്ലാ​തെ ഒരു കല്ല്‌ വെട്ടി​യെ​ടു​ക്ക​പ്പെ​ടു​ക​യും അത്‌ ഇരിമ്പ്‌, താമ്രം, കളിമണ്ണ്‌, വെള്ളി, സ്വർണം എന്നിവയെ തകർത്തു​ക​ള​യു​ക​യും ചെയ്‌ത​താ​യി നീ കണ്ടതു​പോ​ലെ തന്നെ. ഇതിനു ശേഷം എന്തു സംഭവി​ക്കു​മെന്നു മഹാ​ദൈ​വം​തന്നെ രാജാ​വി​നെ അറിയി​ച്ചി​രി​ക്കു​ന്നു. സ്വപ്‌നം ആശ്രയ​യോ​ഗ്യ​വും അതിന്റെ വ്യാഖ്യാ​നം വിശ്വ​സ​നീ​യ​വും ആകുന്നു.”—ദാനീ​യേൽ 2:44, 45, NW.

32 ദാനീ​യേൽ സ്വപ്‌ന​വും അതിന്റെ അർഥവും വിശദീ​ക​രി​ച്ച​പ്പോൾ, ദാനീ​യേ​ലി​ന്റെ ദൈവം മാത്ര​മാ​ണു “രാജാ​ധി​കർത്താ​വും രഹസ്യ​ങ്ങളെ വെളി​പ്പെ​ടു​ത്തു​ന്ന​വ​നും” എന്നു നെബൂ​ഖ​ദ്‌നേസർ സമ്മതിച്ചു. രാജാവ്‌ ദാനീ​യേ​ലി​നും അവന്റെ മൂന്ന്‌ എബ്രായ കൂട്ടാ​ളി​കൾക്കും വലിയ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളും നൽകി. (ദാനീ​യേൽ 2:46-49) എന്നാൽ, ദാനീ​യേ​ലി​ന്റെ ‘വിശ്വ​സ​നീയ വ്യാഖ്യാ​ന’ത്തിന്‌ ആധുനിക കാലത്ത്‌ എന്തു പ്രസക്തി​യാ​ണു​ള്ളത്‌?

‘ഒരു പർവതം ഭൂമി​യിൽ നിറയു​ന്നു’

33. ഏതു “പർവത”ത്തിൽ നിന്നാണ്‌ “കല്ല്‌” വെട്ടി​യെ​ടു​ക്ക​പ്പെ​ട്ടത്‌, അത്‌ എപ്പോൾ, എങ്ങനെ സംഭവി​ച്ചു?

33 1914 ഒക്‌ടോ​ബ​റിൽ “ജനതക​ളു​ടെ നിയമിത കാലങ്ങൾ” അവസാ​നി​ച്ച​പ്പോൾ, “സ്വർഗ​സ്ഥ​നായ ദൈവം” തന്റെ അഭിഷിക്ത പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും” എന്ന നിലയിൽ സിംഹാ​സ​നസ്ഥൻ ആക്കി​ക്കൊ​ണ്ടു സ്വർഗീയ രാജ്യം സ്ഥാപിച്ചു. a (ലൂക്കൊസ്‌ 21:24, NW; വെളി​പ്പാ​ടു 12:1-5; 19:16) അതു​കൊണ്ട്‌, യഹോ​വ​യു​ടെ സാർവ​ത്രിക പരമാ​ധി​കാ​ര​മാ​കുന്ന “പർവത”ത്തിൽനി​ന്നു മിശി​ഹൈക രാജ്യ​മായ “കല്ല്‌” വെട്ടി​യെ​ടു​ക്ക​പ്പെ​ട്ടതു മനുഷ്യ കരങ്ങളാൽ ആയിരു​ന്നില്ല, പ്രത്യുത ദിവ്യ ശക്തിയാൽ ആയിരു​ന്നു. ദൈവം അമർത്യത നൽകി​യി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​ന്റെ കരങ്ങളി​ലാണ്‌ ഈ സ്വർഗീയ ഗവൺമെന്റ്‌. (റോമർ 6:9; 1 തിമൊ​ഥെ​യൊസ്‌ 6:15, 16) അതു​കൊണ്ട്‌, യഹോ​വ​യു​ടെ സാർവ​ത്രിക പരമാ​ധി​കാ​ര​ത്തി​ന്റെ ഒരു പ്രകട​ന​മായ, “നമ്മുടെ കർത്താ​വി​ന്റെ​യും [ദൈവ​ത്തി​ന്റെ​യും] അവന്റെ ക്രിസ്‌തു​വി​ന്റെ​യും രാജ്യം” മറ്റൊ​രു​വ​നും കൈമാ​റ​പ്പെ​ടില്ല. അത്‌ എന്നേക്കും നിലനിൽക്കും.—വെളി​പ്പാ​ടു 11:15.

34. ദൈവ​രാ​ജ്യ​ത്തി​ന്റെ ജനനം “ആ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌” നടന്നത്‌ എങ്ങനെ?

34 “ആ രാജാ​ക്ക​ന്മാ​രു​ടെ കാല”ത്തായി​രു​ന്നു രാജ്യ​ത്തി​ന്റെ ജനനം. (ദാനീ​യേൽ 2:44, NW) ബിംബ​ത്തി​ന്റെ പത്തു കാൽവി​ര​ലു​ക​ളാൽ ചിത്രീ​ക​രി​ക്ക​പ്പെട്ട രാജാ​ക്ക​ന്മാർ മാത്ര​മാ​യി​രു​ന്നില്ല അവർ, പിന്നെ​യോ ഇരിമ്പും താമ്ര​വും വെള്ളി​യും സ്വർണ​വും കൊണ്ടുള്ള ഭാഗങ്ങ​ളാൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​വ​രും അവരിൽ ഉൾപ്പെ​ട്ടി​രു​ന്നു. ബാബി​ലോൺ, പേർഷ്യ, ഗ്രീസ്‌, റോം എന്നീ സാമ്രാ​ജ്യ​ങ്ങൾ ലോക​ശ​ക്തി​കൾ അല്ലാതാ​യെ​ങ്കി​ലും 1914-ലും അവയുടെ ശിഷ്ടഭാ​ഗങ്ങൾ സ്ഥിതി​ചെ​യ്‌തി​രു​ന്നു. അന്ന്‌ ടർക്കിഷ്‌ ഒട്ടോമൻ സാമ്രാ​ജ്യം ബാബി​ലോ​ണി​യൻ പ്രദേശം അധീന​പ്പെ​ടു​ത്തി​യി​രു​ന്നു. പേർഷ്യ (ഇറാൻ), ഗ്രീസ്‌, ഇറ്റലി​യി​ലെ റോം എന്നിവി​ട​ങ്ങ​ളിൽ ദേശീയ ഗവൺമെ​ന്റു​ക​ളും പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

35. “കല്ല്‌” ബിംബത്തെ എന്നായി​രി​ക്കും പ്രഹരി​ക്കുക, ബിംബ​ത്തി​ന്റെ തകർച്ച എത്ര പൂർണ​മാ​യി​രി​ക്കും?

35 ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യം താമസി​യാ​തെ പ്രതീ​കാ​ത്മക ബിംബ​ത്തി​ന്റെ പാദങ്ങ​ളിൽ പ്രഹരി​ക്കും. തത്‌ഫ​ല​മാ​യി, അതിനാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന എല്ലാ രാജ്യ​ങ്ങ​ളും തകർന്നു തരിപ്പ​ണ​മാ​കും. തീർച്ച​യാ​യും, “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി”ൽ, പ്രസ്‌തുത ബിംബം പൊടി​യാ​യി തീരത്ത​ക്ക​വി​ധം ആ “കല്ല്‌” അതിനെ അത്ര ശക്തമായി പ്രഹരി​ക്കും. തുടർന്ന്‌ ദൈവ​ത്തി​ന്റെ കൊടു​ങ്കാറ്റ്‌ അവയെ കളത്തിലെ പതിർപോ​ലെ പറപ്പി​ച്ചു​ക​ള​യു​ക​യും ചെയ്യും. (വെളി​പ്പാ​ടു 16:14, 16) അതിനു​ശേഷം കല്ല്‌ ഒരു പർവത​ത്തി​ന്റെ വലിപ്പ​ത്തിൽ വളർന്ന്‌ മുഴു​ഭൂ​മി​യി​ലും നിറഞ്ഞ​തു​പോ​ലെ, ദൈവ​രാ​ജ്യം “ഭൂമി​യിൽ ഒക്കെയും” സ്വാധീ​നം ചെലു​ത്തുന്ന ഭരണകൂട പർവതം ആയിത്തീ​രും.—ദാനീ​യേൽ 2:35.

36. മിശി​ഹൈക രാജ്യത്തെ ഒരു സുസ്ഥിര ഗവൺമെന്റ്‌ എന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

36 മിശി​ഹൈക രാജ്യം സ്വർഗീ​യ​മാ​ണെ​ങ്കി​ലും, ഭൂമി​യി​ലെ അനുസ​ര​ണ​മുള്ള മുഴു നിവാ​സി​ക​ളു​ടെ​യും അനു​ഗ്ര​ഹ​ത്തി​നാ​യി അത്‌ അതിന്റെ അധികാ​രം നമ്മുടെ ഭൂഗോ​ള​ത്തി​ലേക്കു വ്യാപി​പ്പി​ക്കും. ഈ സുസ്ഥിര ഗവൺമെന്റ്‌ “ഒരുനാ​ളും നശിപ്പി​ക്ക​പ്പെ​ടാത്ത”തും “മറ്റൊരു ജനത്തി​നും കൈമാ​റപ്പെ”ടാത്തതും ആയിരി​ക്കും. മർത്യ​രായ മാനുഷ ഭരണാ​ധി​പ​ന്മാ​രു​ടെ രാജ്യ​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അത്‌ “അനിശ്ചിത കാല​ത്തോ​ളം” അതേ, എന്നേക്കും ‘നിലനിൽക്കും.’ (ദാനീ​യേൽ 2:44, NW) എന്നു​മെ​ന്നും അതിലെ ഒരു പ്രജ ആയിരി​ക്കാ​നുള്ള പദവി നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കട്ടെ.

[അടിക്കു​റി​പ്പു​കൾ]

a ഈ പുസ്‌ത​ക​ത്തി​ന്റെ 6-ാം അധ്യായം കാണുക.

നിങ്ങൾ എന്തു ഗ്രഹിച്ചു?

• നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ സ്വപ്‌ന​ത്തി​ലെ വലിയ ബിംബ​ത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന ലോക​ശ​ക്തി​കൾ ഏവ?

• ഇരിമ്പും കളിമ​ണ്ണും ഇടകലർന്ന പാദങ്ങ​ളും പത്തു കാൽവി​ര​ലു​ക​ളും ഏതു ലോകാ​വ​സ്ഥയെ പ്രതി​നി​ധാ​നം ചെയ്യുന്നു?

• എപ്പോൾ, ഏതു “പർവത”ത്തിൽനി​ന്നാണ്‌ “കല്ല്‌” വെട്ടി​യെ​ടു​ക്ക​പ്പെ​ട്ടത്‌?

• “കല്ല്‌” ബിംബത്തെ എപ്പോൾ പ്രഹരി​ക്കും?

[അധ്യയന ചോദ്യ​ങ്ങൾ]

[63-67 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

യോദ്ധാവായ ഒരു രാജാവ്‌ ഒരു സാമ്രാ​ജ്യം കെട്ടി​പ്പ​ടു​ക്കു​ന്നു

ബാബി​ലോ​ണി​ന്റെ കിരീ​ടാ​വ​കാ​ശി​യായ രാജകു​മാ​ര​നും സൈന്യ​വും സിറി​യ​യി​ലെ കർക്കെ​മീ​ശിൽവെച്ച്‌ ഫറവോൻ നെഖോ​യു​ടെ ഈജി​പ്‌ഷ്യൻ സേനയെ ഛിന്നഭി​ന്ന​മാ​ക്കു​ന്നു. പരാജി​ത​രായ ഈജി​പ്‌തു​കാർ തെക്കോ​ട്ടു സ്വദേശം ലക്ഷ്യമാ​ക്കി പായുന്നു. ബാബി​ലോ​ണി​യർ അവരെ പിന്തു​ട​രു​ന്നു. എന്നാൽ ബാബി​ലോ​ണിൽനി​ന്നുള്ള ഒരു സന്ദേശം തിരി​ച്ചു​പോ​കാൻ ജയശാ​ലി​യായ രാജകു​മാ​രനെ നിർബ​ന്ധി​ത​നാ​ക്കു​ന്നു. അവന്റെ പിതാ​വായ നെബൊ​പോ​ളസ്സർ മരിച്ചു എന്നതാ​യി​രു​ന്നു സന്ദേശം. തടവു​കാ​രോ​ടൊ​പ്പം കൊള്ള​മു​ത​ലും കൊണ്ടു​വ​രാ​നുള്ള ഉത്തരവാ​ദി​ത്വം തന്റെ ജനറൽമാ​രെ ഏൽപ്പി​ച്ചി​ട്ടു നെബൂ​ഖ​ദ്‌നേസർ പെട്ടെന്നു നാട്ടി​ലേക്കു മടങ്ങി​വന്ന്‌ തന്റെ പിതാവു വെച്ചൊ​ഴിഞ്ഞ സിംഹാ​സനം കയ്യേൽക്കു​ന്നു.

അങ്ങനെ പൊ.യു.മു. 624-ൽ ബാബി​ലോ​ണി​യൻ സിംഹാ​സ​ന​ത്തിൽ അവരോ​ധി​ത​നായ നെബൂ​ഖ​ദ്‌നേസർ നവബാ​ബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തി​ലെ രണ്ടാമത്തെ ഭരണാ​ധി​പ​നാ​യി. ഒരിക്കൽ അസീറി​യൻ ലോക​ശ​ക്തി​യു​ടെ അധീന​ത​യിൽ ആയിരുന്ന പ്രദേ​ശങ്ങൾ 43 വർഷം ദീർഘിച്ച തന്റെ ഭരണകാ​ലത്ത്‌ അവൻ കൈവ​ശ​പ്പെ​ടു​ത്തി. സിറിയ പിടി​ച്ചെ​ടു​ത്തു​കൊ​ണ്ടു വടക്കോ​ട്ടും പാലസ്‌തീൻ പിടി​ച്ചെ​ടു​ത്തു​കൊ​ണ്ടു പടിഞ്ഞാ​റോട്ട്‌ ഈജി​പ്‌തി​ന്റെ അതിർത്തി​വ​രെ​യും അവൻ തന്റെ സാമ്രാ​ജ്യം വികസി​പ്പി​ച്ചു.—ഭൂപടം കാണുക.

തന്റെ വാഴ്‌ച​യു​ടെ 4-ാം ആണ്ടിൽ (പൊ.യു.മു. 620) നെബൂ​ഖ​ദ്‌നേസർ യഹൂദയെ തന്റെ സാമന്ത രാജ്യ​മാ​ക്കി. (2 രാജാ​ക്ക​ന്മാർ 24:1) മൂന്നു വർഷം കഴിഞ്ഞ​പ്പോൾ, യഹൂദ​ന്മാ​രു​ടെ മത്സരം നിമിത്തം ബാബി​ലോൺ യെരൂ​ശ​ലേ​മി​നെ ഉപരോ​ധി​ച്ചു. നെബൂ​ഖ​ദ്‌നേസർ യെഹോ​യാ​ക്കീ​മി​നെ​യും ദാനീ​യേ​ലി​നെ​യും മറ്റുള്ള​വ​രെ​യും ബന്ദിക​ളാ​ക്കി. യഹോ​വ​യു​ടെ ആലയത്തിൽനി​ന്നു കുറെ പാത്ര​ങ്ങ​ളും അവൻ കൊണ്ടു​പോ​യി. യെഹോ​യാ​ക്കീ​മി​ന്റെ ചിറ്റപ്പ​നായ സിദെ​ക്കീ​യാ​വി​നെ അവൻ യഹൂദ​യി​ലെ സാമന്ത രാജാ​വാ​ക്കി.—2 രാജാ​ക്ക​ന്മാർ 24:2-17; ദാനീ​യേൽ 1:6, 7.

കുറേ​ക്കാ​ലം കഴിഞ്ഞ​പ്പോൾ, ഈജി​പ്‌തു​മാ​യി സഖ്യം സ്ഥാപി​ച്ചു​കൊണ്ട്‌ സിദെ​ക്കീ​യാ​വും മത്സരിച്ചു. യെരൂ​ശ​ലേ​മി​നെ വീണ്ടും ഉപരോ​ധിച്ച നെബൂ​ഖ​ദ്‌നേസർ പൊ.യു.മു. 607-ൽ അതിന്റെ മതിൽ ഇടിച്ചു തകർത്ത്‌ ആലയത്തി​നു തീ വെച്ച്‌ ആ നഗരം നശിപ്പി​ച്ചു. അവൻ സിദെ​ക്കീ​യാ​വി​ന്റെ പുത്ര​ന്മാ​രെ എല്ലാവ​രെ​യും കൊല്ലു​ക​യും അവന്റെ കണ്ണു പൊട്ടി​ക്കു​ക​യും അവനെ ബന്ധിച്ചു ബാബി​ലോ​ണി​ലേക്കു തടവു​കാ​ര​നാ​യി കൊണ്ടു​പോ​കു​ക​യും ചെയ്‌തു. നെബൂ​ഖ​ദ്‌നേസർ ജനങ്ങളിൽ മിക്കവ​രെ​യും ബന്ദിക​ളാ​യി പിടിച്ചു. അവശേ​ഷിച്ച ആലയ ഉപകര​ണ​ങ്ങ​ളും അവൻ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി. “ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു​പോ​കേ​ണ്ടി​വന്നു.”—2 രാജാ​ക്ക​ന്മാർ 24:18–25:21.

നെബൂ​ഖ​ദ്‌നേസർ സോർ നഗരത്തെ ഉപരോ​ധിച്ച്‌ അതി​നെ​യും കീഴടക്കി. ആ ഉപരോ​ധം 13 വർഷം നീണ്ടു​നി​ന്നു. ആ ഉപരോധ സമയത്ത്‌ ഹെൽമ​റ്റു​മാ​യി ഉരസി അവന്റെ യോദ്ധാ​ക്ക​ളു​ടെ തല “കഷണ്ടി​യാ​യി.” ഉപരോധ പ്രവർത്ത​ന​ങ്ങൾക്ക്‌ ഉപയോ​ഗിച്ച വസ്‌തു​ക്കൾ ചുമന്ന്‌ അവരുടെ തോളി​ലെ “തോലു​രി​ഞ്ഞു​പോ​യി.” (യെഹെ​സ്‌കേൽ 29:18) ഒടുവിൽ, സോർ ബാബി​ലോ​ണി​യൻ സേനയ്‌ക്കു കീഴടങ്ങി.

സ്‌പഷ്ട​മാ​യും, ബാബി​ലോൺ രാജാവ്‌ ബുദ്ധി​ശാ​ലി​യായ ഒരു സൈനിക തന്ത്രജ്ഞൻ ആയിരു​ന്നു. ചില സാഹിത്യ കൃതികൾ, വിശേ​ഷി​ച്ചും ബാബി​ലോ​ണി​യൻ ഉത്ഭവമു​ള്ളവ, അവനെ നീതി​നി​ഷ്‌ഠ​നായ ഒരു രാജാ​വാ​യി ചിത്രീ​ക​രി​ക്കു​ക​യും ചെയ്യുന്നു. നെബൂ​ഖ​ദ്‌നേസർ നീതി​നി​ഷ്‌ഠൻ ആയിരു​ന്നെന്നു തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​യി പറയു​ന്നി​ല്ലെ​ങ്കി​ലും, “ബാബേൽ രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രു​ടെ അടുക്കൽ പുറത്തു ചെന്നാൽ,” മത്സരി​ച്ചവൻ ആണെങ്കി​ലും സിദെ​ക്കീ​യാ​വി​നോ​ടു മാന്യ​മാ​യി പെരു​മാ​റു​മെന്ന്‌ യിരെ​മ്യാ പ്രവാ​ചകൻ പറഞ്ഞു. (യിരെ​മ്യാ​വു 38:17, 18) യെരൂ​ശ​ലേ​മി​ന്റെ നാശത്തെ തുടർന്ന്‌ നെബൂ​ഖ​ദ്‌നേസർ യിരെ​മ്യാ​വി​നോട്‌ ആദര​വോ​ടെ ഇടപെട്ടു. യിരെ​മ്യാ​വി​നെ കുറിച്ച്‌ രാജാവ്‌ ഇപ്രകാ​രം കൽപ്പിച്ചു: “നീ അവനെ വരുത്തി, അവന്റെ​മേൽ ദൃഷ്ടി​വെച്ചു, അവനോ​ടു ഒരു ദോഷ​വും ചെയ്യാതെ അവൻ നിന്നോ​ടു ആവശ്യ​പ്പെ​ടു​ന്ന​തൊ​ക്കെ​യും ചെയ്‌തു​കൊ​ടുക്ക.”—യിരെ​മ്യാ​വു 39:11, 12; 40:1-4.

ഒരു ഭരണാ​ധി​കാ​രി എന്ന നിലയിൽ, നെബൂ​ഖ​ദ്‌നേസർ ദാനീ​യേ​ലി​ന്റെ​യും കൂട്ടാ​ളി​ക​ളായ ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗോ​വി​ന്റെ​യും—അവരുടെ എബ്രായ പേരുകൾ യഥാ​ക്രമം ഹനന്യാവ്‌, മീശാ​യേൽ, അസര്യാവ്‌ എന്നിങ്ങനെ ആയിരു​ന്നു—ഗുണങ്ങ​ളും പ്രാപ്‌തി​ക​ളും വേഗം തിരി​ച്ച​റി​ഞ്ഞു. തന്മൂലം രാജാവ്‌ അവരെ തന്റെ രാജ്യത്ത്‌ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളിൽ ആക്കി.—ദാനീ​യേൽ 1:6, 7, 19-21; 2:49.

നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ മതഭക്തി പ്രധാ​ന​മാ​യും മുഖ്യ ബാബി​ലോ​ണി​യൻ ദേവനാ​യി​രുന്ന മർദൂ​ക്കി​നോട്‌ ആയിരു​ന്നു. അവൻ തന്റെ എല്ലാ ജയിച്ച​ട​ക്ക​ലു​ക​ളു​ടെ​യും ബഹുമതി മർദൂ​ക്കി​നു നൽകി. അവൻ ബാബി​ലോ​ണിൽ മർദൂ​ക്കി​ന്റെ​യും മറ്റു നിരവധി ബാബി​ലോ​ണി​യൻ ദേവന്മാ​രു​ടെ​യും ക്ഷേത്രങ്ങൾ പണിയു​ക​യും മോടി​പി​ടി​പ്പി​ക്കു​ക​യും ചെയ്‌തു. ദൂരാ സമഭൂ​മി​യിൽ സ്ഥാപിച്ച സ്വർണ ബിംബം മർദൂ​ക്കി​നു സമർപ്പി​ക്ക​പ്പെ​ട്ടത്‌ ആയിരു​ന്നി​രി​ക്കാം. തന്റെ സൈനിക നീക്കങ്ങൾ ആസൂ​ത്രണം ചെയ്യുന്ന കാര്യ​ത്തിൽ നെബൂ​ഖ​ദ്‌നേസർ ഭാവി​ക​ഥ​ന​വി​ദ്യ​യിൽ അത്യധി​കം ആശ്രയി​ച്ചി​രു​ന്ന​താ​യി തോന്നു​ന്നു.

അക്കാലത്തെ ഏറ്റവും വലിയ മതിലു​ക​ളോ​ടു കൂടിയ ബാബി​ലോ​ണി​നെ പുനരു​ദ്ധ​രി​ച്ച​തി​ലും നെബൂ​ഖ​ദ്‌നേസർ അഭിമാ​നം​കൊ​ണ്ടി​രു​ന്നു. തന്റെ പിതാവ്‌ നിർമാ​ണം തുടങ്ങി​വെച്ച നഗരത്തി​ന്റെ ഭീമാ​കാ​ര​മായ ഇരട്ട ഭിത്തി പൂർത്തി​യാ​ക്കി​യ​തോ​ടെ നെബൂ​ഖ​ദ്‌നേസർ തന്റെ തലസ്ഥാ​നത്തെ പ്രത്യ​ക്ഷ​ത്തിൽ അജയ്യമാ​ക്കി. രാജാവ്‌ നഗര മധ്യത്തി​ലെ ഒരു പഴയ കൊട്ടാ​ര​ത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ക​യും ഏകദേശം രണ്ടു കിലോ​മീ​റ്റർ വടക്കു മാറി ഒരു വേനൽക്കാല കൊട്ടാ​രം പണിയു​ക​യും ചെയ്‌തു. മാതൃ​ദേ​ശത്തെ വനങ്ങളും കുന്നു​ക​ളും കാണാൻ കൊതിച്ച മേദ്യ​ക്കാ​രി​യായ തന്റെ രാജ്ഞിയെ പ്രീതി​പ്പെ​ടു​ത്താൻ നെബൂ​ഖ​ദ്‌നേസർ, പുരാതന ലോക​ത്തി​ലെ ഏഴ്‌ അത്ഭുത​ങ്ങ​ളിൽ ഒന്നായി കണക്കാ​ക്ക​പ്പെ​ടുന്ന തൂങ്ങുന്ന ഉദ്യാ​നങ്ങൾ (hanging gardens) നിർമി​ച്ചെന്നു പറയ​പ്പെ​ടു​ന്നു.

ഒരിക്കൽ ബാബി​ലോ​ണി​യൻ രാജ​കൊ​ട്ടാ​ര​ത്തി​ലൂ​ടെ ഉലാത്തവേ, “ഇതു ഞാൻ എന്റെ ധനമാ​ഹാ​ത്മ്യ​ത്താൽ എന്റെ പ്രതാ​പ​മ​ഹ​ത്വ​ത്തി​ന്നാ​യി​ട്ടു രാജധാ​നി​യാ​യി പണിത മഹതി​യാം ബാബേൽ അല്ലയോ” എന്നു രാജാവു വമ്പു പറഞ്ഞു. “ഈ വാക്കു രാജാ​വി​ന്റെ വായിൽ ഇരിക്കു​മ്പോൾ തന്നേ” അവനു ബുദ്ധി​ഭ്രമം പിടിച്ചു. ദാനീ​യേൽ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നതു പോ​ലെ​തന്നെ, അവൻ ഏഴു വർഷ​ത്തേക്കു ഭരണം നടത്താൻ കഴിയാ​തെ പുല്ലു​തി​ന്നു ജീവിച്ചു. ആ കാലം അവസാ​നി​ച്ച​പ്പോൾ രാജ്യം വീണ്ടും നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ കരങ്ങളി​ലാ​യി. തുടർന്ന്‌ പൊ.യു.മു. 582-ൽ തന്റെ മരണം​വരെ അവൻ വാഴ്‌ച നടത്തി.—ദാനീ​യേൽ 4:30-36.

നിങ്ങൾ എന്തു ഗ്രഹിച്ചു?

പിൻവരുന്ന നിലക​ളിൽ നെബൂ​ഖ​ദ്‌നേ​സ​രി​നെ കുറിച്ച്‌ എന്തു പറയാ​നാ​കും?

• ഒരു സൈനിക തന്ത്രജ്ഞൻ

• ഒരു ഭരണാ​ധി​പൻ

• മർദൂ​ക്കി​ന്റെ ഒരു ആരാധകൻ

• ഒരു നിർമാ​താവ്‌

[ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

ബാബിലോണിയൻ സാമ്രാ​ജ്യം

ചെങ്കടൽ

യെരൂശലേം

യൂഫ്രട്ടീസ്‌ നദി

ടൈഗ്രീസ്‌ നദി

നീനെവേ

സൂസാ

ബാബിലോൺ

ഊർ

[ചിത്രം]

ബാബിലോൺ, അക്കാലത്തെ ഏറ്റവും വലിയ മതിലു​ക​ളോ​ടു കൂടിയ നഗരം

[ചിത്രം]

മർദൂക്കിന്റെ ചിഹ്നമാ​യി​രു​ന്നു വ്യാളി

[ചിത്രം]

ബാബിലോണിലെ പ്രസി​ദ്ധ​മായ തൂങ്ങുന്ന ഉദ്യാ​ന​ങ്ങൾ

[56-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

ദാനീയേൽ പ്രവച​ന​ത്തി​ലെ ലോക​ശ​ക്തി​കൾ

പടുകൂറ്റൻ ബിംബം (ദാനീ​യേൽ 2:31-45)

ബാബിലോണിയ പൊ.യു.മു. 607 മുതൽ

മേദോ-പേർഷ്യ പൊ.യു.മു. 539 മുതൽ

ഗ്രീസ്‌ പൊ.യു.മു. 331 മുതൽ

റോം പൊ.യു.മു. 30 മുതൽ

ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി പൊ.യു. 1763 മുതൽ

രാഷ്‌ട്രീയമായി ഭിന്നിച്ച ലോകം അന്ത്യകാ​ലത്ത്‌

[47-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[58-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]