വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ മററുളളവരെ സഹായിക്കൽ

ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ മററുളളവരെ സഹായിക്കൽ

പാഠം 15

ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ മററുളളവരെ സഹായിക്കൽ

നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു മററുളളവരോടു പറയേണ്ടത്‌ എന്തുകൊണ്ട്‌? (1)

സുവാർത്ത ആർക്കു പങ്കുവെക്കുവാൻ നിങ്ങൾക്കു കഴിയും? (2)

നിങ്ങളുടെ നടത്തയ്‌ക്കു മററുളളവരുടെമേൽ എന്തു ഫലം ഉണ്ടായിരിക്കുവാൻ കഴിയും? (2)

സഭയോടൊത്ത്‌ എപ്പോൾ നിങ്ങൾക്കു പ്രസംഗിക്കുവാൻ കഴിയും? (3)

1. ഇതിനകം നിങ്ങൾ ബൈബിളിൽനിന്നു പല നല്ല കാര്യങ്ങൾ പഠിച്ചിരിക്കുകയാണ്‌. ഈ പരിജ്ഞാനം നിങ്ങൾ ഒരു ക്രിസ്‌തീയ വ്യക്തിത്വം നട്ടുവളർത്തുന്നതിലേക്കു നയിക്കണം. (എഫെസ്യർ 4:22-24) നിങ്ങൾ നിത്യജീവൻ നേടുന്നതിന്‌ ഇത്തരം പരിജ്ഞാനം അത്യന്താപേക്ഷിതമാണ്‌. (യോഹന്നാൻ 17:3) എന്നിരുന്നാലും, മററുളളവരും രക്ഷിക്കപ്പെടേണ്ടതിന്‌ അവരും സുവാർത്ത കേൾക്കേണ്ടതുണ്ട്‌. എല്ലാ സത്യക്രിസ്‌ത്യാനികളും മററുളളവരോടു സാക്ഷീകരിക്കണം. അതു ദൈവത്തിന്റെ കൽപ്പനയാണ്‌.—റോമർ 10:10; 1 കൊരിന്ത്യർ 9:16; 1 തിമൊഥെയൊസ്‌ 4:16.

2. നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾ അടുത്തുളളവർക്കു പങ്കുവെച്ചുകൊണ്ടു നിങ്ങൾക്കു തുടക്കമിടാവുന്നതാണ്‌. നിങ്ങളുടെ കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും സഹപാഠികളോടും കൂട്ടുജോലിക്കാരോടും അവ പറയുക. നിങ്ങൾ അങ്ങനെ പറയുമ്പോൾ ദയയും ക്ഷമയും പ്രകടമാക്കുക. (2 തിമൊഥെയൊസ്‌ 2:24, 25) ഒരുവൻ പറയുന്നതു ശ്രദ്ധിക്കുന്നതിനെക്കാളുപരി അയാളുടെ നടത്തയെ ആളുകൾ മിക്കപ്പോഴും നോക്കുന്നുവെന്നോർക്കുക. അതുകൊണ്ടു നിങ്ങളുടെ നല്ല നടത്ത നിങ്ങൾ അറിയിക്കുന്ന സന്ദേശം ശ്രദ്ധിക്കാൻ മററുളളവരെ ആകർഷിച്ചേക്കാം.—മത്തായി 5:16; 1 പത്രൊസ്‌ 3:1, 2, 16.

3. കാലക്രമത്തിൽ, സ്ഥലത്തെ യഹോവയുടെ സാക്ഷികളുടെ സഭയോടൊത്തു പ്രസംഗിച്ചുതുടങ്ങുന്നതിനു നിങ്ങൾ യോഗ്യത പ്രാപിച്ചേക്കാം. ഇതു നിങ്ങളുടെ പുരോഗതിയിലെ ഒരു പ്രധാന പടിയാണ്‌. (മത്തായി 24:14) യഹോവയുടെ ഒരു ദാസൻ ആകാനും നിത്യജീവൻ നേടാനും മററാരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ എന്തൊരു സന്തോഷമായിരിക്കും അത്‌!—1 തെസ്സലൊനീക്യർ 2:19, 20.