വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 17

“നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക”

“നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക”

‘നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തിക്കൊണ്ട് എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കുക.’—യൂദ 20, 21.

1, 2. ഏതു നിർമാദ്ധതിയിലാണു നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്‌, പണിയുടെ ഗുണമേന്മ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ഒരു കെട്ടിടംണിയുടെ തിരക്കിലാണു നിങ്ങൾ. പണി തുടങ്ങിയിട്ടു കുറെ നാളായി. അതു പൂർത്തിയാകാൻ സമയമെടുക്കും. ഇതുവരെ എല്ലാം അത്ര എളുപ്പല്ലായിരുന്നെങ്കിലും, ചെയ്‌തുതീർന്ന പണിയിൽ നിങ്ങൾ സംതൃപ്‌തനാണ്‌. എന്തു വന്നാലും ശരി, പണിയുമായി മുന്നോട്ടുപോകാൻതന്നെയാണു നിങ്ങളുടെ തീരുമാനം. കാരണം ഈ പണിയുടെ ഗുണമേന്മ നിങ്ങളുടെ ജീവിത്തെയും ഭാവിയെയും കാര്യമായി സ്വാധീനിക്കും. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? നിർമാത്തിലിരിക്കുന്ന ആ കെട്ടിടം നിങ്ങൾതന്നെയാണ്‌!

2 നമ്മളെത്തന്നെ പണിതുയർത്തുന്നതിനെക്കുറിച്ച് ശിഷ്യനായ യൂദ എടുത്തുയുയുണ്ടായി. “ദൈവസ്‌നേത്തിൽ നിലനിൽക്കുക” എന്നു ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചപ്പോൾ, അത്‌ എങ്ങനെ ചെയ്യാൻ കഴിയുമെന്നും യൂദ പറഞ്ഞു. “നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. (യൂദ 20, 21) ദൈവസ്‌നേത്തിൽ നിലനിൽക്കുന്നതിനായി നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കിക്കൊണ്ട് സ്വയം പണിതുയർത്താൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം? നിങ്ങളുടെ മുന്നിലുള്ള ഈ ആത്മീയനിർമാദ്ധതിയുടെ മൂന്നു വശങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം.

യഹോയുടെ നീതിനിഷ്‌ഠമായ നിയമങ്ങളിലുള്ള വിശ്വാസം ബലിഷ്‌ഠമാക്കു

3-5. (എ) യഹോയുടെ നിയമങ്ങളെ നിങ്ങൾ എങ്ങനെ കാണാനാണു സാത്താൻ ആഗ്രഹിക്കുന്നത്‌? (ബി) ദൈവനിങ്ങളെ നമ്മൾ എങ്ങനെ കാണണം, അതു നമ്മുടെ വീക്ഷണത്തെ എങ്ങനെ സ്വാധീനിക്കും? ദൃഷ്ടാന്തീരിക്കുക.

3 ദിവ്യനിങ്ങളിലുള്ള നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കുയെന്നതാണ്‌ ഒന്നാമത്തെ സംഗതി. നമ്മുടെ പെരുമാറ്റത്തിന്‍റെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന നീതിനിഷ്‌ഠമായ നിരവധി നിബന്ധളെക്കുറിച്ച് ഈ പുസ്‌തത്തിന്‍റെ പഠനത്തിലൂടെ ഇതിനോടകം നിങ്ങൾ മനസ്സിലാക്കിയിരിക്കും. അവയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? യഹോവ വെച്ചിരിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും നിലവാങ്ങളും നിങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിങ്ങിടുന്നെന്നോ നിങ്ങളെ വീർപ്പുമുട്ടിക്കുന്നെന്നോ തോന്നിക്കാനാണു സാത്താൻ ശ്രമിക്കുന്നത്‌. ഈ തന്ത്രം ഏദെനിൽ വിജയിച്ചതുമുതൽ അവൻ ഇതു പ്രയോഗിച്ചുകൊണ്ടിരിക്കുയാണ്‌. (ഉൽപത്തി 3:1-6) നിങ്ങളുടെ കാര്യത്തിൽ ഈ തന്ത്രം ഫലിക്കുമോ? അതു കൂടുലും നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു.

4 ഒരു ഉദാഹരണം നോക്കുക: മനോമായ ഒരു പാർക്കിലൂടെ നടക്കുയാണു നിങ്ങൾ. അപ്പോഴാണ്‌ അതിന്‍റെ ഒരു ഭാഗം ഉറപ്പുള്ള ഒരു കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെടുന്നത്‌. ആ കമ്പിവേലിക്കപ്പുറം അതിമനോമാണ്‌; പക്ഷേ അങ്ങോട്ടു പോകാനാകില്ല. നിങ്ങളുടെ സ്വാതന്ത്ര്യത്തിനു തടസ്സമായി നിൽക്കുന്ന ആ വേലിയോടു നിങ്ങൾക്ക് ഈർഷ്യ തോന്നുന്നു. അപ്പോഴാണു നിങ്ങൾ ആ കാഴ്‌ച കാണുന്നത്‌. അവിടെ അതാ ഒരു സിംഹം! ഇരയുടെ പിന്നാലെ പമ്മിപ്പതുങ്ങി നീങ്ങുയാണ്‌ അവൻ. ഏതു നിമിവും അത്‌ അവന്‍റെ പിടിയിൽപ്പെടാം. ആ വേലിയുടെ ‘വില’ അപ്പോഴാണു നിങ്ങൾക്കു മനസ്സിലാകുന്നത്‌. ആകട്ടെ, അപകടകാരിയായ ഒരു സിംഹം നിങ്ങളുടെ പിന്നാലെ പതുങ്ങിപ്പുണ്ടോ? ദൈവചനം ഇങ്ങനെ മുന്നറിയിപ്പു തരുന്നു: “സുബോമുള്ളരായിരിക്കുക; ജാഗ്രയോടിരിക്കുക! നിങ്ങളുടെ എതിരാളിയായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു നോക്കി ചുറ്റിക്കുന്നു.”—1 പത്രോസ്‌ 5:8.

5 ക്രൂരനും നിഷ്‌ഠുനും ആയ ഇരപിടിനാണു സാത്താൻ. നമ്മൾ സാത്താന്‌ ഇരയാകാൻ യഹോവ ആഗ്രഹിക്കുന്നില്ല. ആ ദുഷ്ടന്‍റെ പലപല ‘കുടിന്ത്രങ്ങളിൽനിന്ന്’ നമ്മളെ സംരക്ഷിക്കാൻ യഹോവ നിയമങ്ങൾ തന്നിരിക്കുന്നത്‌ അതുകൊണ്ടാണ്‌. (എഫെസ്യർ 6:11) ദൈവനിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം നമ്മുടെ സ്വർഗീപിതാവിന്‍റെ സ്‌നേഹം അതിൽ ദർശിക്കാൻ നമുക്കു കഴിയണം. എങ്കിൽ അവയെ നമ്മുടെ സുരക്ഷയ്‌ക്കും സന്തോത്തിനും വേണ്ടിയുള്ള ഒരു കരുതലായി കാണാൻ നമുക്കാകും. ശിഷ്യനായ യാക്കോബ്‌ എഴുതി: “സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ . . . താൻ ചെയ്യുന്ന കാര്യത്തിൽ . . . സന്തോഷിക്കും.”—യാക്കോബ്‌ 1:25.

6. ദൈവത്തിന്‍റെ നീതിനിഷ്‌ഠമായ നിയമങ്ങളിലും തത്ത്വങ്ങളിലും ഉള്ള വിശ്വാസം ബലിഷ്‌ഠമാക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്‌? ഉദാഹരിക്കുക.

6 ദൈവത്തിലും ദിവ്യജ്ഞാത്തിൽ അധിഷ്‌ഠിമായ ആ നിയമങ്ങളിലുമുള്ള വിശ്വാസം ബലിഷ്‌ഠമാക്കാനുള്ള ഏറ്റവും നല്ല മാർഗം ദൈവല്‌പനകൾ അനുസരിച്ച് ജീവിക്കുന്നതാണ്‌. ചില കല്‌പനകൾ ഉദാഹമായെടുക്കാം. “ക്രിസ്‌തുവിന്‍റെ നിയമ”ത്തിൽ ഉൾപ്പെടുന്ന ഒരു കല്‌പയാണ്‌, യേശു “കല്‌പിച്ചതെല്ലാം” മറ്റുള്ളവരെ പഠിപ്പിക്കുക എന്നത്‌. (ഗലാത്യർ 6:2; മത്തായി 28:19, 20) ഇനി, ആരാധയ്‌ക്കും ആത്മീയവാത്തിനും വേണ്ടി മുടങ്ങാതെ കൂടിരാനുള്ള കല്‌പയും ക്രിസ്‌ത്യാനികൾ ഗൗരവമായെടുക്കുന്നു. (എബ്രായർ 10:24, 25) അതുപോലെ പതിവായി, കൂടെക്കൂടെ, ഹൃദയംമായി യഹോയോടു പ്രാർഥിക്കാനുള്ള ഉദ്‌ബോവും ദൈവല്‌പയുടെ ഭാഗമാണ്‌. (മത്തായി 6:5-8; 1 തെസ്സലോനിക്യർ 5:17) ഓരോ തവണ ഇത്തരം കല്‌പനകൾ അനുസരിക്കുമ്പോഴും അവ നൽകിതിനു പിന്നിൽ സ്‌നേമാണെന്ന വസ്‌തുത നമുക്ക് ഒന്നിനൊന്നു വ്യക്തമായിത്തീരുന്നു. പ്രക്ഷുബ്ധമായ ഈ ലോകത്തിൽ മറ്റ്‌ എങ്ങും കണ്ടെത്താനാകാത്ത സന്തോവും സംതൃപ്‌തിയും ആണ്‌ അവ അനുസരിക്കുന്നതിലൂടെ നമുക്കു കിട്ടുന്നത്‌. ദൈവനിമങ്ങൾ അനുസരിച്ചതിലൂടെ നിങ്ങൾക്കുതന്നെ ലഭിച്ചിരിക്കുന്ന പ്രയോങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവയിലുള്ള നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാകുന്നില്ലേ?

7, 8. വർഷങ്ങൾ പിന്നിടുമ്പോൾ നീതിമാർഗത്തിൽനിന്ന് തങ്ങൾ വീണുപോയേക്കുമോ എന്ന് ആശങ്കപ്പെടുന്നവർക്കു ദൈവചനം എന്ത് ഉറപ്പു തരുന്നു?

7 എക്കാലവും ഈ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നു ചിലർ കരുതുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ എവിടെയെങ്കിലും തങ്ങൾക്കു ചുവടു പിഴച്ചേക്കാം എന്നാണ്‌ അവരുടെ ഭയം. അങ്ങനെയൊരു ചിന്ത നിങ്ങളുടെ മനസ്സിലേക്കു വരുന്നെങ്കിൽ പിൻവരുന്ന വാക്കുകൾ ഓർക്കുക: “നിന്‍റെ പ്രയോത്തിനായി നിന്നെ പഠിപ്പിക്കുയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്‍റെ ദൈവം. നീ എന്‍റെ കല്‌പനകൾ അനുസരിച്ചാൽ എത്ര നന്നായിരിക്കും! അപ്പോൾ നിന്‍റെ സമാധാനം നദിപോലെയും നിന്‍റെ നീതി സമുദ്രത്തിലെ തിരമാകൾപോലെയും ആയിത്തീരും.” (യശയ്യ 48:17, 18) എത്ര പ്രോത്സാഹനം പകരുന്ന വാക്കുകൾ!

8 തന്നെ അനുസരിക്കുന്നതു നമ്മുടെ പ്രയോത്തിനാണെന്നു നമ്മളെ ഓർമിപ്പിക്കുയാണ്‌ യഹോവ. രണ്ടു പ്രയോനങ്ങൾ യഹോവ ഉറപ്പു തരുന്നു. ഒന്ന്, നമുക്കു കിട്ടുന്ന സമാധാമാണ്‌. നമ്മുടെ സമാധാനം നദിപോലെയായിരിക്കുമെന്ന് യഹോവ പറയുന്നു—ഇടതടവില്ലാതെ, സ്വച്ഛമായി ഒഴുകിക്കൊണ്ടിരിക്കുന്ന, ജലസമൃദ്ധമായ ഒരു നദിപോലെ. നമ്മുടെ നീതി സമുദ്രത്തിലെ തിരമാകൾപോലെയായിരിക്കും എന്നതാണു രണ്ടാമത്തെ പ്രയോജനം. കടൽപ്പുറത്ത്‌, ഒന്നിനുപിറകെ ഒന്നായി എത്തുന്ന തിരമാകളെ നോക്കിനിൽക്കുമ്പോൾ അവ ഒരിക്കലും അവസാനിക്കില്ലെന്നു നിങ്ങൾക്കു തോന്നാറില്ലേ? യുഗങ്ങൾ എത്ര കഴിഞ്ഞാലും അത്‌ അങ്ങനെതന്നെ തുടരുമെന്നു നിങ്ങൾക്ക് അറിയാം. നിങ്ങളുടെ നീതി—നീതിമാർഗത്തിലുള്ള നിങ്ങളുടെ ജീവിതം—അതുപോലെയായിരിക്കുമെന്നാണ്‌ യഹോവ പറയുന്നത്‌. യഹോയോടു വിശ്വസ്‌തനായിരിക്കാൻ നിങ്ങൾ ശ്രമിക്കുന്നിത്തോളം നിങ്ങളുടെ കാൽ ഇടറാൻ യഹോവ അനുവദിക്കില്ല. (സങ്കീർത്തനം 55:22 വായിക്കുക.) ഹൃദയോഷ്‌മമായ അത്തരം വാഗ്‌ദാനങ്ങൾ യഹോയിലും യഹോയുടെ നീതിനിഷ്‌ഠമായ നിയമങ്ങളിലും ഉള്ള നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കുന്നില്ലേ?

‘പക്വതയിലേക്കു വളരുക’

9, 10. (എ) പക്വത പ്രാപിക്കുക എന്നതു ക്രിസ്‌ത്യാനികൾക്കു വെക്കാനാകുന്ന നല്ലൊരു ലക്ഷ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ബി) ആത്മീയകാഴ്‌ചപ്പാടുള്ളതു സന്തോത്തിനു കാരണമാകുന്നത്‌ എങ്ങനെ?

9 നിങ്ങളുടെ നിർമാദ്ധതിയുടെ രണ്ടാമത്തെ വശം, “പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം” എന്ന ദൈവപ്രചോദിമായ വാക്കുളിൽ കാണാം. (എബ്രായർ 6:1) പക്വതയിലേക്കു വളരുക! ഒരു ക്രിസ്‌ത്യാനിക്കു വെക്കാനാകുന്ന മഹത്തായ ഒരു ലക്ഷ്യമാണ്‌ അത്‌. പൂർണയിലെത്തിച്ചേരുക എന്നത്‌ ഇന്നു മനുഷ്യന്‌ അപ്രാപ്യമാണ്‌. എന്നാൽ പക്വതയുടെ കാര്യം അങ്ങനെയല്ല, അത്‌ ഇപ്പോൾ നമുക്ക് എത്തിപ്പിടിക്കാനാകുന്ന ഒരു ലക്ഷ്യമാണ്‌. അതു മാത്രമല്ല, പക്വതയിലേക്കു വളരുംതോറും ഒരു ക്രിസ്‌ത്യാനിക്കു ദൈവസേത്തിൽ കൂടുതൽക്കൂടുതൽ സന്തോഷം കിട്ടുയും ചെയ്യും. അത്‌ എങ്ങനെയാണ്‌?

10 പക്വമതിയായ ഒരു ക്രിസ്‌ത്യാനി ആത്മീയസ്‌കനായിരിക്കും. കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ അദ്ദേഹം ശ്രമിക്കും. (യോഹന്നാൻ 4:23) പൗലോസ്‌ എഴുതി: “ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ ജഡത്തിന്‍റെ കാര്യങ്ങളിലും ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നവർ ആത്മാവിന്‍റെ കാര്യങ്ങളിലും മനസ്സു പതിപ്പിക്കുന്നു.” (റോമർ 8:5) ജഡികമായ കാഴ്‌ചപ്പാട്‌ യഥാർഥന്തോഷം തരില്ല. കാരണം പലപ്പോഴും അതു സ്വാർഥവും ദീർഘവീക്ഷമില്ലാത്തതും ഭൗതിസ്‌തുക്കളെ കേന്ദ്രീരിച്ചുള്ളതും ആയിരിക്കും. എന്നാൽ ആത്മീയകാഴ്‌ചപ്പാട്‌ യഥാർഥന്തുഷ്ടി തരുന്നു. കാരണം, അതു “സന്തോമുള്ള” ദൈവമായ യഹോവയെ കേന്ദ്രീരിച്ചുള്ളതാണ്‌. (1 തിമൊഥെയൊസ്‌ 1:11) ആത്മീയസ്‌കനായ ഒരാൾ യഹോവയെ പ്രസാദിപ്പിക്കാൻ ഉത്സാഹമുള്ളനായിരിക്കും. പരിശോളുടെ നടുവിലും അയാൾ സന്തോഷിക്കുന്നു. എന്തുകൊണ്ട്? നിർമലത പാലിച്ചുകൊണ്ട് സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനും അങ്ങനെ സ്വർഗീപിതാവിനെ സന്തോഷിപ്പിക്കാനും ഉള്ള അവസരമാണു പരിശോനകൾ തരുന്നത്‌.—സുഭാഷിതങ്ങൾ 27:11; യാക്കോബ്‌ 1:2, 3 വായിക്കുക.

11, 12. (എ) ഒരു ക്രിസ്‌ത്യാനിയുടെ “വിവേനാപ്രാപ്‌തിയെ”ക്കുറിച്ച് പൗലോസ്‌ എന്താണു പറഞ്ഞത്‌, ‘പരിശീലിപ്പിക്കുക’ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന പദത്തിന്‍റെ അർഥം എന്ത്? (ബി) ഒരു ശിശുവിനും ഒരു കായികാഭ്യാസിക്കും ഏതുതരം പരിശീലനം ആവശ്യമാണ്‌?

11 ആത്മീയയും പക്വതയും പരിശീത്തിലൂടെ കിട്ടുന്നതാണ്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേനാപ്രാപ്‌തിയെ ഉപയോത്തിലൂടെ പരിശീലിപ്പിച്ച മുതിർന്നവർക്കുള്ളതാണ്‌.” (എബ്രായർ 5:14) വിവേനാപ്രാപ്‌തിയെ ‘പരിശീലിപ്പിക്കുന്നതിനെ’ക്കുറിച്ച് പറഞ്ഞപ്പോൾ, ഒന്നാം നൂറ്റാണ്ടിൽ ഗ്രീസിലെ കായികാഭ്യാക്കരിളിൽ പൊതുവേ ഉപയോഗിച്ചിരിക്കാൻ സാധ്യയുള്ള ഒരു ഗ്രീക്കുമാണു പൗലോസ്‌ ഉപയോഗിച്ചത്‌. ആ പദം “ഒരു കായികാഭ്യാസിയെപ്പോലെ പരിശീലിപ്പിക്കപ്പെടുക” എന്നും വിവർത്തനം ചെയ്യാവുന്നതാണ്‌. അത്തരം പരിശീത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു നമുക്കു നോക്കാം.

പരിശീമാണ്‌ ഒരു കായികാഭ്യാസിയുടെ മെയ്‌വക്കത്തിനു പിന്നിൽ

12 കൈകാലുകൾ എങ്ങനെ, ഏതു വിധത്തിൽ ചലിപ്പിക്കണം എന്നൊന്നും പിറന്നുവീഴുമ്പോൾ ഒരു കുഞ്ഞിന്‌ അറിയില്ല. കാരണം, അവന്‍റെ ശരീരം അതിനായി പരിശീലിപ്പിക്കപ്പെട്ടിട്ടില്ല. കൈകൾ ലക്ഷ്യമില്ലാതെ ചലിപ്പിക്കുമ്പോൾ ചിലപ്പോൾ അവന്‍റെ മുഖത്തായിരിക്കും ചെന്നുകൊള്ളുക, അമ്പരപ്പും കൗതുവും ഒക്കെയായിരിക്കും അപ്പോൾ അവനു തോന്നുക. എന്നാൽ കുറെ കഴിയുമ്പോൾ കൈകാലുകൾ എങ്ങനെ ഉപയോഗിക്കമെന്ന് അവൻ പഠിക്കുന്നു. ആദ്യം മുട്ടിലിയും, പിന്നെ നടക്കാൻ തുടങ്ങും, താമസിയാതെ ഓടാനും ചാടാനും ഒക്കെ അവൻ പഠിക്കും. * അങ്ങനെയെങ്കിൽ ഒരു കായികാഭ്യാസിയുടെ കാര്യമോ? അയാൾ വായുവിലൂടെ അനായാസം നടത്തുന്ന പിഴവറ്റ അഭ്യാപ്രനങ്ങൾ കാണുമ്പോൾ, ആ ശരീരം ഒരു യന്ത്രംപോലെയാല്ലോ പ്രവർത്തിക്കുന്നത്‌ എന്നു നിങ്ങൾക്കു തോന്നിപ്പോകും. ആ മെയ്‌വഴക്കം പക്ഷേ ഒറ്റ രാത്രികൊണ്ട് കിട്ടിയതല്ല. എത്രയോ മണിക്കൂറുകൾ നീണ്ട പരിശീത്തിന്‍റെ ഫലമാണ്‌ അത്‌! അത്തരം പരിശീലനം “അൽപ്പപ്രയോമുള്ളതാണ്‌” എന്നു ബൈബിൾ സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മീയവിവേനാപ്രാപ്‌തിയെ പരിശീലിപ്പിക്കുന്നത്‌ എത്രയേറെ മൂല്യത്താണ്‌!—1 തിമൊഥെയൊസ്‌ 4:8.

13. നമുക്ക് എങ്ങനെ നമ്മുടെ വിവേനാപ്രാപ്‌തിയെ പരിശീലിപ്പിക്കാം?

13 യഹോയോടു വിശ്വസ്‌തനായ ഒരു ആത്മീയവ്യക്തിയായി ജീവിക്കുന്നതിനു നിങ്ങളുടെ വിവേനാപ്രാപ്‌തിയെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നു വ്യക്തം. അതിനു സഹായമായ ധാരാളം കാര്യങ്ങൾ ഈ പുസ്‌തത്തിലൂടെ നമ്മൾ മനസ്സിലാക്കുയുണ്ടായി. നിത്യേന തീരുമാനങ്ങൾ എടുക്കേണ്ടിരുമ്പോൾ ദൈവം നൽകിയിട്ടുള്ള നിയമങ്ങളും തത്ത്വങ്ങളും പ്രാർഥനാപൂർവം പരിചിന്തിക്കുക. ഓരോ തീരുമാമെടുക്കുമ്പോഴും നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘ഇക്കാര്യത്തിനു ബൈബിളിലെ ഏതെല്ലാം നിയമങ്ങളോടും തത്ത്വങ്ങളോടും ബന്ധമുണ്ട്? ഈ സാഹചര്യത്തിൽ എനിക്ക് അവ എങ്ങനെ ബാധകമാക്കാം? എന്‍റെ സ്വർഗീപിതാവിനെ സന്തോഷിപ്പിക്കുന്ന തീരുമാനം ഏതായിരിക്കും?’ (സുഭാഷിതങ്ങൾ 3:5, 6; യാക്കോബ്‌ 1:5 വായിക്കുക.) ഈ രീതിയിൽ ഓരോ തീരുമാമെടുക്കുമ്പോഴും നിങ്ങളുടെ വിവേനാപ്രാപ്‌തി പരിശീലിപ്പിക്കപ്പെടുയാണ്‌. അത്തരം പരിശീലനം നിങ്ങളെ ഒരു ആത്മീയവ്യക്തിയാക്കും എന്നു മാത്രമല്ല ആത്മീയസ്‌കനായി തുടരാനും സഹായിക്കും.

14. ആത്മീയമായി വളരാൻ നമുക്ക് എന്തിനുള്ള വിശപ്പ് ആവശ്യമാണ്‌, എന്നാൽ ഏത്‌ അപകടത്തെക്കുറിച്ച് ജാഗ്രത വേണം?

14 പക്വത എന്നത്‌ എത്തിച്ചേരാനാകുന്ന ഒരു ലക്ഷ്യമാണെന്നു നമ്മൾ കണ്ടുകഴിഞ്ഞല്ലോ. എന്നാൽ ആത്മീയളർച്ചയെന്നതു നിലയ്‌ക്കാത്ത ഒരു പ്രക്രിയാണ്‌. വളർച്ച ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. “കട്ടിയായ ആഹാരം . . . മുതിർന്നവർക്കുള്ളതാണ്‌” അഥവാ പക്വമതികൾക്കുള്ളതാണ്‌ എന്നു പൗലോസ്‌ എഴുതി. കട്ടിയായ ആത്മീയാഹാരം കഴിക്കുന്നതാണു നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കാനുള്ള ഒരു പ്രധാമാർഗം. പഠിക്കുന്ന കാര്യങ്ങൾ വേണ്ട രീതിയിൽ പ്രാവർത്തിമാക്കുന്നതാല്ലോ ജ്ഞാനം. “ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം” എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട്, നമ്മുടെ സ്വർഗീപിതാവിൽനിന്ന് വരുന്ന അമൂല്യത്യങ്ങൾക്കായുള്ള ഒരു വിശപ്പു വളർത്തിയെടുക്കേണ്ടത്‌ അനിവാര്യമാണ്‌. (സുഭാഷിതങ്ങൾ 4:5-7; 1 പത്രോസ്‌ 2:2) എന്നാൽ അറിവും ദൈവിജ്ഞാവും നേടുന്നത്‌ അഹങ്കരിക്കാനോ അമിതമായ ആത്മസംതൃപ്‌തി തോന്നാനോ ഉള്ള കാരണല്ലെന്നു മനസ്സിൽപ്പിടിക്കുക. അഹന്തയോ മറ്റ്‌ ഏതെങ്കിലും ബലഹീയോ നമ്മിൽ വേരുപിടിച്ച് വളരാതിരിക്കാൻ നമ്മൾ എപ്പോഴും ആത്മപരിശോധന നടത്തേണ്ടതുണ്ട്. പൗലോസ്‌ എഴുതി: “നിങ്ങൾ വിശ്വാത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം. നിങ്ങൾ എങ്ങനെയുള്ളരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുരുത്തുക.”—2 കൊരിന്ത്യർ 13:5.

15. ആത്മീയളർച്ചയ്‌ക്കു സ്‌നേഹം അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

15 ഒരു വീടിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ പണികളും അവസാനിക്കുന്നില്ല. വീടു വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം, ഇടയ്‌ക്കൊക്കെ അറ്റകുറ്റപ്പണികൾ ചെയ്യണം, ചിലപ്പോൾ പുതിയ മുറികൾ പണിയേണ്ടതായും വന്നേക്കാം. അങ്ങനെയെങ്കിൽ, പക്വതയിലേക്കു വളരാനും നമ്മുടെ ആത്മീയത കാത്തുസൂക്ഷിക്കാനും നമ്മൾ എന്താണു ചെയ്യേണ്ടത്‌? സ്‌നേഹിക്കുക എന്നതാണു പ്രധാസംഗതി. യഹോയോടും സഹവിശ്വാസിളോടും ഉള്ള നമ്മുടെ സ്‌നേഹം ഒന്നിനൊന്നു വർധിച്ചുരണം. സ്‌നേമില്ലെങ്കിൽ നമുക്ക് എത്ര അറിവുണ്ടായാലും, നമ്മൾ എന്തൊക്കെ ചെയ്‌താലും അതെല്ലാം വെറുതേയാണ്‌. അരോമായ ഒരു ശബ്ദംപോലെയായിരിക്കും അതു മറ്റുള്ളവർക്കു തോന്നുക. (1 കൊരിന്ത്യർ 13:1-3) എന്നാൽ സ്‌നേമുണ്ടെങ്കിൽ ക്രിസ്‌തീക്വത നേടാനും ആത്മീയമായി വളരാനും നമുക്കാകും.

യഹോവ നൽകുന്ന പ്രത്യായിൽ മനസ്സു പതിപ്പിക്കു

16. സാത്താൻ ഏതുതരം ചിന്തകളെ ഉന്നമിപ്പിക്കുന്നു, പ്രതിരോത്തിനായി യഹോവ തന്നിരിക്കുന്നത്‌ എന്താണ്‌?

16 നിങ്ങളുടെ നിർമാദ്ധതിയുടെ മൂന്നാമത്തെ വശമാണു നമ്മൾ ഇനി കാണാൻപോകുന്നത്‌. ക്രിസ്‌തുവിന്‍റെ ശരിയായ ഒരു അനുഗാമിയായിത്തീമെങ്കിൽ നിങ്ങളുടെ ചിന്തകളെ കാക്കേണ്ടതുണ്ട്. ആളുകളെ നിഷേധാത്മവീക്ഷണം, അശുഭചിന്ത, വിശ്വാമില്ലായ്‌മ, നിരാശ തുടങ്ങിയുടെ അടിമളാക്കാൻ വിദഗ്‌ധനാണ്‌ ഈ ലോകത്തിന്‍റെ അധിപതിയായ സാത്താൻ. (എഫെസ്യർ 2:2) മരംകൊണ്ട് നിർമിച്ച ഒരു കെട്ടിടത്തെ ചിതലരിക്കുന്നതുപോലെ അത്ര അപകടമാണ്‌ ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിത്തോളം ഈ ചിന്താഗതി. പക്ഷേ, ഇവയെയെല്ലാം പ്രതിരോധിക്കാനുള്ള ഒരു മാർഗം യഹോവ നമുക്കു കാണിച്ചുന്നിട്ടുണ്ട്; അതാണു പ്രത്യാശ.

17. പ്രത്യായുടെ പ്രാധാന്യത്തെ ബൈബിൾ ദൃഷ്ടാന്തീരിക്കുന്നത്‌ എങ്ങനെ?

17 സാത്താനും ഈ ലോകത്തിനും എതിരെയുള്ള നമ്മുടെ പോരാട്ടത്തിന്‌ ആവശ്യമായ ആത്മീയക്കോപ്പിന്‍റെ പല ഭാഗങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അതിന്‍റെ ഒരു മുഖ്യഭാമാണ്‌, “രക്ഷയുടെ പ്രത്യാശ” എന്ന പടത്തൊപ്പി. (1 തെസ്സലോനിക്യർ 5:8) പടത്തൊപ്പിയില്ലാതെ യുദ്ധത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്നു ബൈബിൾകാങ്ങളിലെ യോദ്ധാക്കൾക്ക് അറിയാമായിരുന്നു. പലപ്പോഴും ലോഹംകൊണ്ട് നിർമിച്ച പടത്തൊപ്പിയുടെ അഥവാ ഹെൽമെറ്റിന്‍റെ ഉൾഭാഗത്ത്‌ കമ്പിളിയോ തുകലോ പിടിപ്പിച്ചിരിക്കും. സാധാതിയിൽ തലയ്‌ക്കു നേരെ വരുന്ന ഏതു പ്രഹരവും തടയാൻ ഈ പടത്തൊപ്പിക്കു കഴിഞ്ഞിരുന്നു. പടത്തൊപ്പി ക്ഷതങ്ങളിൽനിന്ന് തലയെ സംരക്ഷിക്കുന്നതുപോലെ നിങ്ങളുടെ മനസ്സിനെ, ചിന്തകളെ, സംരക്ഷിക്കാൻ പ്രത്യായ്‌ക്കു കഴിയും.

18, 19. പ്രത്യാശ മുറുകെപ്പിടിക്കുന്നതിൽ യേശു എന്തു മാതൃവെച്ചു, നമുക്കു യേശുവിനെ എങ്ങനെ അനുകരിക്കാം?

18 പ്രത്യാശ മുറുകെപ്പിടിച്ചതിന്‍റെ ഉത്തമമാതൃയാണു യേശു. ഭൂമിയിലെ തന്‍റെ ജീവിത്തിന്‍റെ അവസാരാത്രിയിൽ യേശു എന്തെല്ലാം സഹിച്ചെന്ന് ഓർക്കുക! ഒരു അടുത്ത സുഹൃത്തു പണത്തിനായി യേശുവിനെ ഒറ്റിക്കൊടുത്തു. മറ്റൊരാൾ യേശുവിനെ അറിയുപോലുമില്ലെന്നു പറഞ്ഞു. മറ്റു സുഹൃത്തുക്കളാകട്ടെ യേശുവിനെ ഒറ്റയ്‌ക്കാക്കി പൊയ്‌ക്കളഞ്ഞു. അതു മാത്രമോ, സ്വന്തം നാട്ടുകാർതന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞ് അദ്ദേഹത്തെ റോമാക്കാരുടെ കൈകളിലേൽപ്പിച്ചു; യേശുവിനെ ദണ്ഡിപ്പിച്ച് കൊല്ലമെന്ന് അവർ മുറവിളികൂട്ടി. നാം അഭിമുഖീരിച്ചേക്കാവുന്ന ഏതു പരിശോയെക്കാളും കഠോമായിരുന്നു യേശു നേരിട്ട പരിശോനകൾ എന്നു പറയുന്നതിൽ തെറ്റില്ല. ആകട്ടെ, സഹിച്ചുനിൽക്കാൻ എന്താണു യേശുവിനെ സഹായിച്ചത്‌? എബ്രായർ 12:2-ൽ അതിനുള്ള ഉത്തരമുണ്ട്: “മുന്നിലുണ്ടായിരുന്ന സന്തോഷം ഓർത്ത്‌ യേശു അപമാനം വകവെക്കാതെ ദണ്ഡനസ്‌തംത്തിലെ മരണം സഹിക്കുയും ദൈവസിംഹാത്തിന്‍റെ വലതുഭാഗത്ത്‌ ഇരിക്കുയും ചെയ്‌തു.” “മുന്നിലുണ്ടായിരുന്ന സന്തോഷം” യേശു ഒരിക്കലും മറന്നുഞ്ഞില്ല.

19 യേശുവിന്‍റെ മുന്നിലുണ്ടായിരുന്ന സന്തോഷം എന്തായിരുന്നു? സഹിച്ചുനിൽക്കുവഴി യഹോയുടെ പവിത്രമായ നാമത്തിന്‍റെ വിശുദ്ധീത്തിൽ തനിക്കുള്ള പങ്കു നിർവഹിക്കാനാകുമെന്നു യേശുവിന്‌ അറിയാമായിരുന്നു. യേശുവിന്‍റെ വിശ്വസ്‌തത, സാത്താൻ ഒരു നുണയനാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാകുമായിരുന്നു. ഇതിനെക്കാൾ സന്തോഷം നൽകുന്നതായി മറ്റ്‌ എന്താണു യേശുവിന്‍റെ മുന്നിലുണ്ടായിരുന്നത്‌! തന്‍റെ വിശ്വസ്‌തതിയെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന കാര്യവും യേശുവിന്‌ അറിയാമായിരുന്നു. അതെ, വീണ്ടും തന്‍റെ പിതാവിനോടൊപ്പമായിരിക്കാനുള്ള ആ മഹത്തായ അവസരം തൊട്ടുമുന്നിലായിരുന്നു. യാതനളുടെ നാളുളിലെല്ലാം സന്തോനിർഭമായ ആ പ്രത്യായിൽ യേശു മനസ്സു പതിപ്പിച്ചു. നമ്മളും അതുതന്നെയാണു ചെയ്യേണ്ടത്‌. നമ്മുടെ മുന്നിലുള്ള സന്തോത്തിൽ നമ്മളും മനസ്സു പതിപ്പിക്കണം. തന്‍റെ അത്യുന്നനാമം വിശുദ്ധീരിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാനുള്ള പദവി തന്നുകൊണ്ട് യഹോവ നമ്മളെ ഓരോരുത്തരെയും മാനിക്കുന്നു. എന്തെല്ലാം പരിശോളും പ്രലോങ്ങളും നേരിട്ടാലും സാത്താൻ നുണയനാണെന്നു തെളിയിക്കാൻ നമുക്കാകും. എങ്ങനെ? നമ്മുടെ പരമാധികാരിയായി യഹോവയെ തിരഞ്ഞെടുത്തുകൊണ്ടും നമ്മുടെ സ്വർഗീപിതാവിന്‍റെ സ്‌നേത്തിൽ നമ്മളെത്തന്നെ കാത്തുസൂക്ഷിച്ചുകൊണ്ടും.

20. ക്രിയാത്മമായി ചിന്തിക്കാനും മനസ്സിനെ പ്രത്യാശാനിർഭമാക്കിനിറുത്താനും നിങ്ങളെ എന്തു സഹായിക്കും?

20 തന്‍റെ വിശ്വസ്‌തദാന്മാർക്കു പ്രതിഫലം കൊടുക്കാൻ യഹോയ്‌ക്കു മനസ്സൊരുക്കമുണ്ടെന്നു പറയുന്നതിനെക്കാൾ ശരി യഹോവ അതിനായി കാത്തുകാത്തിരിക്കുയാണെന്നു പറയുന്നതാകും. (യശയ്യ 30:18; മലാഖി 3:10 വായിക്കുക.) തന്‍റെ ദാസന്മാരുടെ ഉചിതമായ ഹൃദയാഭിലാഷങ്ങൾ സാധിച്ചുകൊടുക്കാൻ യഹോയ്‌ക്കു സന്തോഷമേ ഉള്ളൂ. (സങ്കീർത്തനം 37:4) അതുകൊണ്ട് നിങ്ങളുടെ മുന്നിലുള്ള പ്രത്യായിൽ മനസ്സു കേന്ദ്രീരിച്ചുനിറുത്തുക. സാത്താന്‍റെ ഈ പഴയ ലോകത്തിന്‍റെ നിഷേധാത്മവും തരംതാതും വക്രവും ആയ ചിന്താതികൾ നിങ്ങളിൽ പിടിമുറുക്കരുത്‌. ഈ ലോകത്തിന്‍റെ ആത്മാവ്‌ നിങ്ങളുടെ മനസ്സിലേക്കോ ഹൃദയത്തിലേക്കോ നുഴഞ്ഞുറുന്നതായി തോന്നുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവമാധാന”ത്തിനായി യഹോയോടു മുട്ടിപ്പായി പ്രാർഥിക്കുക. ദൈവം തരുന്ന ആ സമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും കാക്കും.—ഫിലിപ്പിയർ 4:6, 7.

21, 22. (എ) “മഹാപുരുഷാര”ത്തിൽപ്പെട്ടവർക്ക് ഏതു മഹത്തായ പ്രത്യായുണ്ട്? (ബി) ക്രിസ്‌തീപ്രത്യായിൽ നിങ്ങൾക്ക് ഏറ്റവും ആകർഷമായി തോന്നുന്നത്‌ എന്താണ്‌, നിങ്ങളുടെ തീരുമാനം എന്താണ്‌?

21 മനസ്സിലിട്ട് താലോലിക്കാൻ, എത്ര മഹത്തായ ഒരു പ്രത്യായാണു നിങ്ങൾക്കുള്ളത്‌! ‘മഹാകഷ്ടതയെ’ അതിജീവിക്കുന്ന “മഹാപുരുഷാര”ത്തിൽപ്പെട്ടരാണു നിങ്ങൾ എങ്കിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന ആ ജീവിത്തെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! (വെളിപാട്‌ 7:9, 14) സാത്താനും ഭൂതങ്ങളും അരങ്ങൊഴിഞ്ഞ ഒരു ലോകം! ഓ, എന്തൊരു ആശ്വാസം! നിങ്ങൾക്കു വിഭാചെയ്യാനാകുന്നതിലും അപ്പുറമായിരിക്കും അത്‌. അല്ലെങ്കിൽത്തന്നെ, സാത്താന്‍റെ ദുസ്സ്വാധീനം ഇല്ലാത്ത ഒരു ലോകത്തിലെ ജീവിതം നമ്മളിലാരാണ്‌ അനുഭവിച്ചറിഞ്ഞിട്ടുള്ളത്‌? അന്ന്, യേശുവിന്‍റെയും 1,44,000 സഹഭരണാധിന്മാരുടെയും മാർഗനിർദേത്തിൻകീഴിൽ ഭൂമിയെ ഒരു പറുദീയാക്കി മാറ്റുന്നതിന്‍റെ സന്തോഷം എത്ര അവർണനീമായിരിക്കും! രോഗങ്ങളും വൈകല്യങ്ങളും ഒരു പഴങ്കഥയായി മാറുന്ന, മരിച്ചുപോയ പ്രിയപ്പെട്ടവരെ തിരികെ സ്വാഗതംചെയ്യാനാകുന്ന, നമുക്കുവേണ്ടി ദൈവം ആഗ്രഹിച്ചതുപോലുള്ള ഒരു ജീവിതം! ആ നല്ല കാലത്തെക്കുറിച്ചുള്ള ഓർമതന്നെ നമ്മളെ പുളകിരാക്കുന്നില്ലേ? നമ്മൾ പൂർണയിലേക്കു വളരവെ, അതിലും വളരെ മികച്ചുനിൽക്കുന്ന ഒരു പ്രതിമാണു നമ്മളെ കാത്തിരിക്കുന്നത്‌. റോമർ 8:21-ൽ കാണുന്ന ആ വാഗ്‌ദാത്തിന്‍റെ നിവൃത്തി: “ദൈവക്കളുടെ മഹത്തായ സ്വാതന്ത്ര്യം!”

22 സങ്കൽപ്പിക്കാൻപോലും കഴിയാത്തത്ര സ്വാതന്ത്ര്യമാണ്‌ യഹോവ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത്‌. അതു നിങ്ങൾ ആസ്വദിക്കമെന്നാണ്‌ യഹോയുടെ ആഗ്രഹം. അനുസമാണ്‌ ആ സ്വാതന്ത്ര്യത്തിലേക്കുള്ള പാത എന്നു പറയാനാകും. അങ്ങനെ നോക്കുമ്പോൾ, യഹോവയെ അനുസരിക്കാൻ ഓരോ ദിവസവും നിങ്ങൾ ചെയ്യുന്ന ഏതൊരു ശ്രമവും ഒരിക്കലും ഒരു നഷ്ടമല്ല. അതുകൊണ്ട് നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്താൻ സാധിക്കുന്നതെല്ലാം ചെയ്യുക. അങ്ങനെ അനന്തതയിലെന്നും ദൈവസ്‌നേത്തിൽ നിലനിൽക്കാൻ നിങ്ങൾക്കു കഴിയുമാറാകട്ടെ!

^ ഖ. 12 പ്രോപ്രിയോസെപ്‌ഷൻ എന്ന പ്രത്യേമായ ഒരു ഇന്ദ്രിപ്രാപ്‌തി നമ്മൾ വികസിപ്പിച്ചെടുക്കുന്നതായി ശാസ്‌ത്രജ്ഞന്മാർ പറയുന്നു. ശരീരനിയെക്കുറിച്ചും കൈകാലുളുടെയും മറ്റും ചലനത്തെക്കുറിച്ചും ശരീരത്തിനുന്നെയുള്ള അവബോമാണ്‌ ഇത്‌. കണ്ണടച്ചുപിടിച്ചുകൊണ്ട് കൈയടിക്കാൻ നമുക്കു കഴിയുന്നത്‌ ഈ പ്രാപ്‌തിയുള്ളതുകൊണ്ടാണ്‌. പ്രോപ്രിയോസെപ്‌ഷൻ നഷ്ടപ്പെട്ട ഒരു സ്‌ത്രീക്കു നിൽക്കാനോ നടക്കാനോ എഴുന്നേറ്റിരിക്കാനോ ഉള്ള കഴിവില്ലാതായെന്ന് ഒരു റിപ്പോർട്ട് പറയുന്നു.