വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംത്തിൽനിന്നുള്ള ഒരു കത്ത്‌

ഭരണസംത്തിൽനിന്നുള്ള ഒരു കത്ത്‌

യഹോവയെ സ്‌നേഹിക്കുന്ന പ്രിയ വായനക്കാരന്‌,

“നിങ്ങൾ സത്യം അറിയുയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുയും ചെയ്യും” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 8:32) എത്ര പ്രോത്സാമായ വാക്കുകൾ! അതെ, വ്യാജം അരങ്ങുകർക്കുന്ന, ബുദ്ധിമുട്ടു നിറഞ്ഞ ഈ ‘അവസാകാത്തും’ സത്യാന്വേഷികൾക്കു ബൈബിൾസത്യം കണ്ടെത്താനാകും. (2 തിമൊഥെയൊസ്‌ 3:1) ദൈവത്തിലെ സത്യം ആദ്യം മനസ്സിലാക്കിയ സന്ദർഭം നിങ്ങൾ ഓർക്കുന്നുണ്ടോ? എത്ര പുളകപ്രമായിരുന്നു ആ അനുഭവം!

എന്നാൽ, സത്യത്തിന്‍റെ ശരിയായ അറിവ്‌ നേടുന്നതും അതു മറ്റുള്ളരുമായി പങ്കുവെക്കുന്നതും പോലെതന്നെ പ്രധാമാണ്‌ അതിനു ചേർച്ചയിൽ ജീവിക്കുന്നതും. പക്ഷേ, ദൈവസ്‌നേത്തിൽ നിലനിന്നാൽ മാത്രമേ നമുക്ക് അതിനു സാധിക്കൂ. ആകട്ടെ, എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌? തന്‍റെ മരണത്തിന്‍റെ തലേ രാത്രിയിൽ യേശു നടത്തിയ ഒരു പ്രസ്‌തായിൽ അതിനുള്ള ഉത്തരമുണ്ട്. വിശ്വസ്‌തരായ അപ്പോസ്‌തന്മാരോടു യേശു പറഞ്ഞു: “ഞാൻ പിതാവിന്‍റെ കല്‌പനകൾ അനുസരിച്ച് പിതാവിന്‍റെ സ്‌നേത്തിൽ നിലനിൽക്കുന്നു. അതുപോലെ, നിങ്ങളും എന്‍റെ കല്‌പനകൾ അനുസരിക്കുന്നെങ്കിൽ എന്‍റെ സ്‌നേത്തിൽ നിലനിൽക്കും.”—യോഹന്നാൻ 15:10.

പിതാവിന്‍റെ കല്‌പനകൾ അനുസരിച്ചുകൊണ്ടാണ്‌ യേശു ദൈവസ്‌നേത്തിൽ നിലനിന്നത്‌ എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? നമ്മുടെ കാര്യത്തിലും അതു ശരിയാണ്‌. ദൈവസ്‌നേത്തിൽ നിലനിൽക്കമെങ്കിൽ അനുദിനം നമ്മൾ സത്യത്തിനു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ട്. ആ രാത്രിയിൽത്തന്നെ യേശു പറഞ്ഞു: “ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുരിച്ച് പ്രവർത്തിക്കുകൂടെ ചെയ്‌താൽ സന്തോമുള്ളരായിരിക്കും.”—യോഹന്നാൻ 13:17.

തുടർന്നും സത്യത്തിനു ചേർച്ചയിൽ ജീവിക്കാനും ‘നിത്യജീവന്‍റെ പ്രത്യായോടെ എന്നും ദൈവസ്‌നേത്തിൽ നിലനിൽക്കാനും’ ഈ പുസ്‌തകം നിങ്ങളെ സഹായിക്കട്ടെ!—യൂദ 20, 21.

യഹോയുടെ സാക്ഷിളുടെ ഭരണസംഘം