“ലോകാവസാനം” സമീപിച്ചിരിക്കുന്നു!
അധ്യായം 18
“ലോകാവസാനം” സമീപിച്ചിരിക്കുന്നു!
1. ക്രിസ്തു സ്വർഗത്തിൽ എപ്പോൾ ഭരിച്ചുതുടങ്ങിയെന്ന് അവന്റെ ഭൗമികാനുഗാമികൾ എങ്ങനെ അറിയും?
1 യേശുക്രിസ്തു സാത്താനെയും അവന്റെ ദൂതൻമാരെയും സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കുകയും തന്റെ രാജ്യഭരണം തുടങ്ങുകയും ചെയ്തപ്പോൾ സാത്താന്റെയും അവന്റെ ദുഷ്ടവ്യവസ്ഥിതിയുടെയും അന്ത്യം അടുത്തുവെന്ന് അത് അർഥമാക്കി. (വെളിപ്പാട് 12:7-12) എന്നാൽ തങ്ങളുടെ കണ്ണുകൾക്ക് അദൃശ്യമായ സ്വർഗത്തിലെ ഈ സംഭവം നടന്നുവെന്നു ക്രിസ്തുവിന്റെ അനുഗാമികൾക്ക് എങ്ങനെ അറിയാൻ കഴിയുമായിരുന്നു? ക്രിസ്തു രാജ്യാധികാരത്തോടെ അദൃശ്യനായി വന്നിരിക്കുന്നുവെന്നും “ലോകാവസാനം” അടുത്തിരിക്കുന്നുവെന്നും അവർക്ക് എങ്ങനെ അറിയാൻ കഴിയുമായിരുന്നു? യേശു പറഞ്ഞ “അടയാളം” നിവൃത്തിയാകുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനാൽ അവർക്ക് അറിയാൻ കഴിയുമായിരുന്നു.
2. ക്രിസ്തുവിന്റെ ശിഷ്യൻമാർ അവനോട് ഏതു ചോദ്യം ചോദിച്ചു?
2 യേശുവിന്റെ മരണത്തിന് അല്പകാലം മുമ്പ് അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ അവന്റെ അപ്പോസ്തലൻമാരിൽ നാലുപേർ അവനോട് ഒരു “അടയാളം” ചോദിക്കാൻ വന്നു. ദശലക്ഷക്കണക്കിനാളുകൾ അവരുടെ ചോദ്യം ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ വായിക്കുന്നത് ഇങ്ങനെയാണ്: “ഇവ എപ്പോഴായിരിക്കും, നിന്റെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളമെന്തായിരിക്കും എന്നു ഞങ്ങളോടു പറയുക.” (മത്തായി 24:3) എന്നാൽ “നിന്റെ വരവ്” “ലോകാവസാനം” എന്നീ പദപ്രയോഗങ്ങളുടെ യഥാർഥ അർഥമെന്താണ്?
3. (എ) “നിന്റെ വരവ്,” “ലോകാവസാനം” എന്നീ പദപ്രയോഗങ്ങളുടെ യഥാർഥ അർഥമെന്ത്? (ബി) അപ്പോൾ, ക്രിസ്തുവിന്റെ ശിഷ്യൻമാർ ചോദിച്ച ചോദ്യം ശരിയായി എങ്ങനെ വിവർത്തനം ചെയ്യപ്പെടുന്നു?
3 ഇവിടെ “വരവ്” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദം “പറൂസിയാ” ആണ്. അതിന്റെ അർഥം “സാന്നിധ്യം” എന്നാണ്. അതുകൊണ്ട് അടയാളം കാണുമ്പോൾ അതിന്റെ അർഥം അദൃശ്യനെങ്കിലും ക്രിസ്തു സാന്നിധ്യവാനായിരിക്കുന്നുവെന്നും അവൻ രാജ്യാധികാരത്തോടെ വന്നിരിക്കുന്നുവെന്നും നാം അറിയുമെന്നാണ്. “ലോകാവസാനം” എന്ന പദപ്രയോഗവും വളരെ തെററിദ്ധാരണാജനകമാണ്. അതിനു ഭൂമിയുടെ അവസാനം എന്ന് അർഥമില്ല, എന്നാൽ സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യം എന്നാണ്. (2 കൊരിന്ത്യർ 4:4) അതുകൊണ്ട് അപ്പോസ്തലൻമാരുടെ ചോദ്യം ശരിയായി ഇങ്ങനെ വായിക്കപ്പെടുന്നു: “ഇവ എപ്പോഴായിരിക്കും, നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും എന്നു ഞങ്ങളോടു പറഞ്ഞാലും.”—മത്തായി 24:3, പുതിയലോകഭാഷാന്തരം.
4. (എ) യേശു നൽകിയ “അടയാള”മായിത്തീരുന്നതെന്ത്? (ബി) “അടയാള”ത്തെ ഒരു വിരലടയാളത്തോടു താരതമ്യപ്പെടുത്താവുന്നത് ഏതു വിധത്തിൽ?
4 “അടയാള”മെന്നനിലയിൽ ഒരൊററ സംഭവമല്ല യേശു പറഞ്ഞത്. അവൻ അനേകം സംഭവങ്ങളേയും സാഹചര്യങ്ങളേയും കുറിച്ചു പറഞ്ഞു. മത്തായിക്കു പുറമേ മററു ബൈബിളെഴുത്തുകാരും “അന്ത്യനാളുകളെ” അടയാളപ്പെടുത്തുന്ന കൂടുതലായ സംഭവങ്ങൾ പറയുകയുണ്ടായി. മുൻകൂട്ടിപ്പറയപ്പെട്ട ഈ സംഭവങ്ങളെല്ലാം “അന്ത്യനാളുകൾ” എന്നു ബൈബിളെഴുത്തുകാർ വിളിച്ച കാലത്തു സംഭവിക്കും. (2 തിമൊഥെയോസ് 3:1-5; 2 പത്രോസ് 3:3, 4) ഈ സംഭവങ്ങൾ ഒരാളുടെ വിരലടയാളത്തിന്റെ വ്യത്യസ്ത വരകൾപോലെയായിരിക്കും, ആ അടയാളം മററു യാതൊരുത്തരുടെയുമായിരിക്കാൻ സാധ്യമല്ല. “അന്ത്യനാളുകളിൽ” അവയുടെ സ്വന്തം മാതൃകയിലുളള അടയാളങ്ങളോ സംഭവങ്ങളോ ആണ് ഉൾക്കൊണ്ടിരിക്കുന്നത്. അവ മറെറാരു കാലഘട്ടത്തിന്റേതുമായിരിക്കാൻ കഴിയാത്ത ഒരു സുനിശ്ചിത “വിരലടയാള”മായിത്തീരുന്നു.
5, 6. നിങ്ങൾ അടുത്ത പേജുകളിൽ “അന്ത്യനാളുകളുടെ” 11 തെളിവുകൾ പരിശോധിക്കുമ്പോൾ നിങ്ങൾക്കു “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ച് എന്തു മനസ്സിലാകുന്നു?
5 ഈ പുസ്തകത്തിന്റെ 16-ാം അധ്യായത്തിൽ 1914-ാമാണ്ടിൽ ക്രിസ്തു തിരിച്ചുവന്ന് അവന്റെ ശത്രുക്കളുടെ മധ്യേ ഭരിക്കാൻ തുടങ്ങിയെന്നുളളതിന്റെ ബൈബിൾ തെളിവുകൾ നാം പരിചിന്തിക്കുകയുണ്ടായി. ഇപ്പോൾ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ “അടയാള”ത്തിന്റെ വിവിധ സവിശേഷതകളും സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുകളുടെ” കൂടുതലായ തെളിവും സൂക്ഷ്മമായി നിരീക്ഷിക്കുക. മുൻകൂട്ടിപ്പറയപ്പെട്ട ഈ കാര്യങ്ങൾ അടുത്ത നാലു പേജുകളിൽ നിങ്ങൾ പരിശോധിക്കുമ്പോൾ 1914 മുതൽ അവ നിവൃത്തിയായിക്കൊണ്ടിരിക്കുന്നതെങ്ങനെയെന്നു കാണുക.
“ജനത ജനതയ്ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും.”—തീർച്ചയായും 1914 മുതൽ അടയാളത്തിന്റെ ഈ ഭാഗം നിവർത്തിക്കുന്നതു നിങ്ങൾ കണ്ടിരിക്കുന്നു! ആ ആണ്ടിൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങി. ചരിത്രത്തിൽ ഇത്ര ഭയങ്കരമായ ഒരു യുദ്ധം ഒരിക്കലും ഉണ്ടായിട്ടില്ല. അതു സമഗ്രയുദ്ധമായിരുന്നു. ഒന്നാംലോകമഹായുദ്ധം 1914-നു മുമ്പത്തെ 2,400 വർഷങ്ങളിൽ നടന്ന എല്ലാ വലിയ യുദ്ധങ്ങളെക്കാളും വളരെ വലുതായിരുന്നു. എന്നിരുന്നാലും ആ യുദ്ധം തീർന്നശേഷം 21 വർഷം കഴിഞ്ഞു രണ്ടാം ലോകമഹായുദ്ധം തുടങ്ങി. അത് ഒന്നാം ലോകമഹായുദ്ധത്തെക്കാൾ നാലു മടങ്ങു വിനാശകരമായിരുന്നു.
ഭയങ്കര യുദ്ധങ്ങൾ തുടർന്നു നടക്കുന്നുണ്ട്. 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം ഗോളമാസകലം നടന്ന ഏതാണ്ട് 150 യുദ്ധങ്ങളിൽ 2 കോടി 50 ലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഏതു ദിവസവും ശരാശരി 12 യുദ്ധങ്ങൾ ലോകത്തിലെവിടെയെങ്കിലും നടന്നുകൊണ്ടാണിരിക്കുന്നത്. മറെറാരു ലോകയുദ്ധത്തിന്റെ നിരന്തര ഭീഷണിയുമുണ്ട്. ഐക്യനാടുകൾക്കുതന്നെ ഭൂമിയിലെ ഓരോ പുരുഷനെയും സ്ത്രീയെയും കുട്ടിയെയും കൊല്ലുന്നതിനാവശ്യമായ ന്യൂക്ലിയർ ആയുധങ്ങളുടെ 12 ഇരട്ടി കൈവശമുണ്ട്!
“ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടായിരിക്കും.”—മത്തായി 24:7.
ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നു സകല ചരിത്രത്തിലുംവച്ച് ഏററവും വലിയ ക്ഷാമമുണ്ടായി. വടക്കൻ ചൈനയിൽതന്നെ ഓരോ ദിവസവും 15000 പേർവീതം പട്ടിണിയാൽ മരണമടഞ്ഞു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം അതിലും വലുതായിരുന്നു. അന്ന് ലോകത്തിന്റെ നാലിലൊന്നു പട്ടിണിയിലായിരുന്നു! അന്നുമുതൽ എന്നും ഭൂമിയിലെ അനേകം ജനങ്ങൾക്കു ഭക്ഷ്യദൗർലഭ്യം തുടരുകയാണ്.
“ഒരു അല്പവികസിതരാജ്യത്ത് ഓരോ 8.6 സെക്കണ്ടിലും വികലപോഷണത്തിൽനിന്നുളള രോഗത്താൽ ആരെങ്കിലും മരിക്കുന്നുണ്ട്” എന്ന് 1967-ൽ ന്യൂയോർക്ക് റൈറംസ് പറയുകയുണ്ടായി. ദശലക്ഷങ്ങൾ ഇപ്പോഴും പട്ടിണിയാൽ മരിക്കുന്നുണ്ട്—വർഷത്തിൽ ഏതാണ്ട് 5 കോടി! 1980-ൽ ഭൂമിയിലെ ജനസംഖ്യയിൽ ഏതാണ്ടു നാലിലൊന്ന് (100,00,00,000 പേർ) വേണ്ടത്ര ആഹാരം കിട്ടാതെ വിശന്നുപൊരിയുകയായിരുന്നു. ഭക്ഷ്യം ധാരാളമുളളിടത്തും അതു വാങ്ങാൻ നിവൃത്തിയില്ലാത്തവിധം അനേകർ തീരെ ദരിദ്രരാണ്.
“ഒന്നൊന്നായി വിവിധ സ്ഥലങ്ങളിൽ മഹാമാരികൾ.”—ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഉടനെ മനുഷ്യവർഗചരിത്രത്തിലെ ഏതൊരു സാംക്രമിക രോഗത്താലും മരിച്ചതിലധികംപേർ സ്പാനിഷ് ഫ്ളൂനിമിത്തം മരിച്ചു. മരണസംഖ്യ ഏതാണ്ട് 2 കോടി 10 ലക്ഷമായിരുന്നു! പിന്നെയും മഹാമാരിയും രോഗവും തുടർന്നു വ്യാപിക്കുകയാണ്. ഓരോ വർഷവും ദശലക്ഷങ്ങൾ ഹൃദ്രോഗവും ക്യാൻസറും നിമിത്തം മരിക്കുന്നു. ലൈംഗികരോഗങ്ങൾ സത്വരം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മലമ്പനി, ഒച്ചു പരത്തുംപനി, നദിമുഖാന്തരം ഉണ്ടാകുന്ന അന്ധത എന്നിങ്ങനെയുളള മററു ഭയങ്കരരോഗങ്ങൾ പല രാജ്യങ്ങളിലും, വിശേഷിച്ച് ഏഷ്യയിലും ആഫ്രിക്കയിലും ലാററിൻ അമേരിക്കയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
“ഭൂകമ്പങ്ങളും ഒന്നൊന്നായി വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരിക്കും.”—മത്തായി 24:7.
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ സമാനമായ മററ് ഏതൊരു കാലഘട്ടത്തിലേതിലുമധികം വലിയ ഭൂകമ്പങ്ങൾ 1914 മുതൽ ഇന്നുവരെ ഉണ്ടായിട്ടുണ്ട്. പൊ. യു. 856 മുതൽ 1914 വരെയുളള 1,000-ത്തിലധികം വർഷങ്ങളിൽ ഏതാണ്ട് 19,73,000 പേരുടെ മരണത്തിനിടയാക്കിയ 24 വലിയ ഭൂകമ്പങ്ങളേ ഉണ്ടായിട്ടുളളു. എന്നാൽ 1915 മുതൽ 1978 വരെയുളള 63 വർഷങ്ങളിൽ 43 വലിയ ഭൂകമ്പങ്ങളിലായി മൊത്തം 16,00,000 പേർ മരിച്ചു.
“നിയമരാഹിത്യത്തിന്റെ വർധിക്കൽ.”—മത്തായി 24:12.
വർധിച്ചുവരുന്ന നിയമരാഹിത്യത്തിന്റെയും കുററകൃത്യത്തിന്റെയും റിപ്പോർട്ടുകൾ ലോകത്തിൽ എല്ലായിടത്തുനിന്നും വന്നുകൊണ്ടാണിരിക്കുന്നത്. കൊലപാതകവും ബലാൽസംഗവും കവർച്ചകളും പോലെയുളള അക്രമാസക്തമായ കുററകൃത്യങ്ങൾ ഇപ്പോൾ കൊടികുത്തിവാഴുകയാണ്. ഐക്യനാടുകളിൽതന്നെ ഏതാണ്ട് ഓരോ സെക്കൻറിലും ശരാശരി ഒരു ഗുരുതരമായ കുററകൃത്യം ചെയ്യപ്പെടുന്നുണ്ട്. അനേകം സ്ഥലങ്ങളിൽ തെരുവുകളിൽ ആർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല, പകൽസമയത്തുപോലും. രാത്രികളിൽ പുറത്തുപോകാൻ ഭയന്ന് ആളുകൾ അകത്തുനിന്നു കതകുകൾ പൂട്ടി വീടിനുളളിൽ കഴിയുകയാണ്.
“മനുഷ്യർ ഭയത്താൽ മോഹാലസ്യപ്പെടുന്നു.”—ഇന്ന് ഒരുപക്ഷേ ആളുകളുടെ ജീവിതത്തിലെ ഏററവും വലിയ ഒററപ്പെട്ട വികാരം ഭയമാണ്. ആദ്യന്യൂക്ലിയർ ബോംബുകളുടെ സ്ഫോടനത്തിനുശേഷം താമസിയാതെ അണുകശാസ്ത്രജ്ഞനായ ഹാരോൾഡ് സി. ഉറേ, “നാം ഭയം ഭക്ഷിക്കും, ഭയന്നുറങ്ങും, ഭയത്തിൽ ജീവിക്കും, ഭയത്തിൽ മരിക്കും” എന്നു പറയുകയുണ്ടായി. മനുഷ്യവർഗത്തിൽ അധികപങ്കിനും ഇതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതു കേവലം എപ്പോഴുമുളള ന്യൂക്ലിയർ യുദ്ധഭീഷണി നിമിത്തമല്ല. ജനങ്ങൾ കുററകൃത്യത്തെയും മലിനീകരണത്തെയും രോഗത്തെയും പണപ്പെരുപ്പത്തെയും തങ്ങളുടെ സുരക്ഷിതത്വത്തെയും ജീവനെത്തന്നെയും ഭീഷണിപ്പെടുത്തുന്ന മററു കാര്യങ്ങളെയും ഭയപ്പെടുന്നു.
‘മാതാപിതാക്കളോടുളള അനുസരണക്കേട്.’—2 തിമൊഥെയോസ് 3:2.
ഇക്കാലത്തു മാതാപിതാക്കൻമാർക്കു മിക്കപ്പോഴും തങ്ങളുടെ മക്കളുടെമേൽ വലിയ നിയന്ത്രണമൊന്നുമില്ല. യുവാക്കൾ എല്ലാ അധികാരത്തോടും മത്സരിക്കുകയാണ്. അതുകൊണ്ട് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളെയും യുവജന കുററകൃത്യങ്ങൾ ബാധിച്ചിരിക്കുകയാണ്. ചില രാജ്യങ്ങളിൽ ഗുരുതരമായ കുററകൃത്യങ്ങളുടെ പകുതിയിലധികവും 10 മുതൽ 17 വരെ വയസ്സു പ്രായമുളള കുട്ടികളാണു ചെയ്യുന്നത്. കൊലപാതകവും ബലാത്സംഗവും കയ്യേററവും കവർച്ചയും ഭവനഭേദനവും കാർമോഷണവുമെല്ലാം കുട്ടികൾ നടത്തുന്നുണ്ട്. ചരിത്രത്തിലൊരിക്കലും മാതാപിതാക്കൻമാരോടുളള അനുസരണക്കേട് ഇത്ര വ്യാപകമായിരുന്നിട്ടില്ല.
“പണസ്നേഹികൾ.”—2 തിമൊഥെയോസ് 3:2.
ഇന്നു നിങ്ങൾ എവിടെ നോക്കിയാലും നിങ്ങൾക്ക് അത്യാഗ്രഹം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ കാണാൻ കഴിയും. അനേകരും പണത്തിനുവേണ്ടി എന്തും ചെയ്യും. അവർ മോഷ്ടിക്കും, കൊല്ലുകപോലും ചെയ്യും. അത്യാഗ്രഹികൾ ഒരു വിധത്തിലല്ലെങ്കിൽ മറെറാരു വിധത്തിൽ മററുളളവരെ രോഗികളാക്കുകയോ കൊല്ലുകയോ ചെയ്യുന്നതായി അറിവുളള ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും വില്ക്കുകയും ചെയ്യുന്നത് അസാധാരണമല്ല. പരസ്യമായോ അല്ലെങ്കിൽ തങ്ങളുടെ ജീവിതരീതിയാലോ ആളുകൾ പണത്തെ സംബന്ധിച്ച് ‘ഇതാണെന്റെ ദൈവം’ എന്നു പറയുകയാണ്.
“ദൈവപ്രിയർക്കു പകരം ഉല്ലാസപ്രിയർ.”—ഇക്കാലത്തു മിക്കയാളുകളും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല, പിന്നെയോ തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചാണു ചിന്തിക്കുന്നത്. അനേകർ വിശേഷിച്ചും ദൈവം കുററംവിധിക്കുന്നവയെ ഇഷ്ടപ്പെടുന്നു, അവയിൽ ദുർവൃത്തിയും വ്യഭിചാരവും മദ്യാസക്തിയും മയക്കുമരുന്നിന്റെ ദുരുപയോഗവും ഉല്ലാസങ്ങളെന്നു വിളിക്കപ്പെടുന്ന മററു കാര്യങ്ങളും ഉൾപ്പെടുന്നു. അവയിൽത്തന്നെ ആരോഗ്യാവഹമായിരിക്കാവുന്ന ഉല്ലാസങ്ങൾപോലും ദൈവത്തെക്കുറിച്ചു പഠിക്കാനും അവനെ സേവിക്കാനുമുളള ഏതു ശ്രമത്തിനും ഉപരിയായി കരുതപ്പെടുന്നു.
“ദൈവിക ഭക്തിയുടെ ഒരു രൂപമുണ്ടെങ്കിലും അതിന്റെ ശക്തി ഇല്ലെന്നു തെളിയുന്നു.”—2 തിമൊഥെയോസ് 3:5
ലോകനേതാക്കൻമാരും സാമാന്യജനങ്ങളും ഒരുപോലെ മിക്കപ്പോഴും ബാഹ്യഭക്തിയുടെ പ്രകടനം കാണിക്കാറുണ്ട്. അവർ പളളി ശുശ്രൂഷകളിൽ ഹാജരാകുകയും മതകാര്യങ്ങൾക്കു സംഭാവന കൊടുക്കുകയും ചെയ്തേക്കാം. ഭരണഭാരം വഹിക്കുന്നവർ സ്ഥാനമേൽക്കുമ്പോൾ ഒരു ബൈബിളിൽ അവരുടെ കൈവെച്ചേക്കാം. എന്നാൽ മിക്കപ്പോഴും അതു “ദൈവിക ഭക്തിയുടെ ഒരു രൂപ”മാണ്. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ഇന്നു ദൈവത്തിന്റെ സത്യാരാധന യഥാർഥത്തിൽ മിക്കവരുടെയും ജീവിതത്തിൽ ഒരു സ്വാധീനമായിരിക്കുന്നില്ല. അവർ നൻമയ്ക്കായുളള ഒരു യഥാർഥശക്തിയാൽ പ്രചോദിപ്പിക്കപ്പെടുന്നില്ല.
“ഭൂമിയെ നശിപ്പിക്കുന്നു.”—വെളിപ്പാട് 11:18.
നാം ശ്വസിക്കുന്ന വായുവും നാം കുടിക്കുന്ന വെളളവും നമ്മുടെ ഭക്ഷ്യം വിളയുന്ന മണ്ണും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതു വളരെ ഗുരുതരമാകയാൽ ശാസ്ത്രജ്ഞനായ ബാരി കോമണർ ഇങ്ങനെ മുന്നറിയിപ്പു നല്കി: “ഭൂമിയുടെ തുടർച്ചയായുളള മലിനീകരണം, നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, ഒടുവിൽ മനുഷ്യജീവിതത്തിനുളള ഒരു സ്ഥലമെന്ന നിലയിൽ ഈ ഗ്രഹത്തിന്റെ അനുയോജ്യതയെ നശിപ്പിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.”
6 മേൽപ്രസ്താവിച്ചവ പരിചിന്തിച്ചശേഷം, ക്രിസ്തു നല്കിയ “അടയാള”വും അവന്റെ ശിഷ്യൻമാർ മുൻകൂട്ടിപ്പറഞ്ഞ തെളിവുകളും ഇപ്പോൾ നിവർത്തിക്കപ്പെടുന്നുണ്ടെന്നു വ്യക്തമല്ലേ? മററു പല തെളിവുകളും ഉണ്ടെങ്കിലും ഇവിടെ തന്നിരിക്കുന്നവ നാം യഥാർഥത്തിൽ “അന്ത്യനാളുകൾ” എന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാലത്താണു ജീവിക്കുന്നതെന്നു തെളിയിക്കാൻ പര്യാപ്തമായിരിക്കേണ്ടതാണ്.
7. (എ) ക്രിസ്തുവിന്റെ സാന്നിധ്യത്തെയും “അന്ത്യനാളുകളെ”യും സംബന്ധിച്ച ബൈബിൾ പ്രവചനങ്ങളെ വളരെ ശ്രദ്ധേയമാക്കുന്നതെന്ത്? (ബി) ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതിനു വിരുദ്ധമായി 1914-നു തൊട്ടുമുൻപു ലോകനേതാക്കൻമാർ എന്തു പ്രവചിച്ചുകൊണ്ടിരുന്നു?
7 എങ്കിലും ചിലർ ഇങ്ങനെ പറഞ്ഞേക്കാം: ‘യുദ്ധവും ക്ഷാമങ്ങളും മഹാമാരികളും ഭൂകമ്പങ്ങളും മിക്കപ്പോഴും ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അവ വീണ്ടും സംഭവിക്കുമെന്നു മുൻകൂട്ടിപ്പറയുക പ്രയാസമായിരിക്കയില്ല.’ എന്നാൽ ചിന്തിക്കുക: ബൈബിൾ ഇവ മുൻകൂട്ടിപ്പറയുകമാത്രമല്ല, അവ ലോകവിസ്തൃതമായ തോതിൽ സംഭവിക്കുമെന്നു സൂചിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇവയെല്ലാം 1914-ൽ ജീവിച്ചിരുന്ന തലമുറയിൽ സംഭവിക്കുമെന്നു ബൈബിൾ പറഞ്ഞു. എന്നിരുന്നാലും, 1914-നു തൊട്ടുമുൻപു പ്രമുഖരായ ലോകനേതാക്കൻമാർ എന്താണു മുൻകൂട്ടിപ്പറഞ്ഞുകൊണ്ടിരുന്നത്? ലോകസമാധാനത്തിനു വാഗ്ദാനം ചെയ്യുന്ന അവസ്ഥകൾ ഒരിക്കലും ഇതിൽപരം അനുകൂലമായിരുന്നിട്ടില്ലെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ ഭയങ്കരകുഴപ്പങ്ങൾ കൃത്യസമയത്തുതന്നെ തുടങ്ങി, 1914-ൽ! യഥാർഥത്തിൽ 1914 ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്നു ലോകനേതാക്കൻമാർ ഇപ്പോൾ പറയുന്നുണ്ട്.
8. (എ) ഏതു തലമുറ ഈ വ്യവസ്ഥിതിയുടെ അന്ത്യം കാണുമെന്നാണ് യേശു സൂചിപ്പിച്ചത്? (ബി) അതുകൊണ്ട് നമുക്ക് എന്തു തീർച്ചപ്പെടുത്താം?
8 ആയിരത്തിത്തൊളളായിരത്തിപ്പതിന്നാലു മുതലുളള കാലഘട്ടത്തെ അടയാളപ്പെടുത്തിയ അനേകം കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിച്ചശേഷം യേശു പറഞ്ഞു: “ഇവയെല്ലാം [ഈ വ്യവസ്ഥിതിയുടെ അന്ത്യം ഉൾപ്പെടെ] സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല.” (മത്തായി 24:34, 14) യേശു ഏതു തലമുറയെയാണ് ഉദ്ദേശിച്ചത്? 1914-ൽ ജീവിച്ച ആളുകളുടെ തലമുറയെയാണ് അവൻ ഉദ്ദേശിച്ചത്. ആ തലമുറയിൽ പെട്ടവരായി ഇപ്പോഴും ശേഷിക്കുന്നവർക്ക് ഇപ്പോൾ വളരെ പ്രായമായിരിക്കുകയാണ്. എന്നിരുന്നാലും, അവരിൽ ചിലർ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം കാണാൻ ജീവിച്ചിരിക്കും. അതുകൊണ്ട് ഇതു നമുക്കു തീർച്ചപ്പെടുത്താം: ഇനി താമസിയാതെ സകല ദുഷ്ടതയ്ക്കും ദുഷ്ടജനങ്ങൾക്കും അർമഗെദ്ദോനിൽ പെട്ടെന്നുളള അവസാനം ഉണ്ടാകും.
[അധ്യയന ചോദ്യങ്ങൾ]
[149-ാം പേജിലെ ചിത്രം]
യേശു രാജ്യാധികാരത്തിലുളള തന്റെ അദൃശ്യസാന്നിധ്യത്തിന്റെ ദൃശ്യതെളിവെന്തായിരിക്കുമെന്നു തന്റെ ശിഷ്യൻമാരോടു പറഞ്ഞു
[154-ാം പേജിലെ ചിത്രം]
അർമഗെദ്ദോൻ—1914-ൽ
ജീവിച്ചിരുന്ന തലമുറയിൽപ്പെട്ട ചിലർ വ്യവസ്ഥിതിയുടെ അവസാനം കാണുകയും അതിനെ അതിജീവിക്കുകയും ചെയ്യും