വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇവ അന്ത്യനാളുകൾ ആകുന്നു!

ഇവ അന്ത്യനാളുകൾ ആകുന്നു!

അധ്യായം 11

ഇവ അന്ത്യനാ​ളു​കൾ ആകുന്നു!

1. ലോക​രം​ഗ​ത്തെ​ക്കു​റി​ച്ചു വിചി​ന്ത​നം​ചെ​യ്യു​മ്പോൾ അനേകർ ഏറെക്കു​റെ ഭ്രമി​ച്ചു​പോ​കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ ലോക​സം​ഭ​വ​ങ്ങ​ളു​ടെ ഒരു വിശ്വ​സ​നീ​യ​മായ വിശദീ​ക​രണം എവിടെ കണ്ടെത്താൻ കഴിയും?

 നമ്മുടെ പ്രക്ഷു​ബ്ധ​മായ ലോകം ഈ അവസ്ഥയി​ലാ​യത്‌ എങ്ങനെ​യാണ്‌? നമ്മുടെ പോക്ക്‌ എങ്ങോ​ട്ടാണ്‌? നിങ്ങൾ എന്നെങ്കി​ലും ഇത്തരം ചോദ്യ​ങ്ങൾ ചോദി​ച്ചി​ട്ടു​ണ്ടോ? അനേകർ ലോക​രം​ഗത്തെ വീക്ഷി​ക്കു​മ്പോൾ ഏറെക്കു​റെ ഭ്രമി​ച്ചു​പോ​കു​ക​യാണ്‌. യുദ്ധം, രോഗം, കുററ​കൃ​ത്യം എന്നിങ്ങ​നെ​യു​ളള യാഥാർഥ്യ​ങ്ങൾ, ഭാവി എന്തു കൈവ​രു​ത്തു​മെന്ന്‌ ആളുകൾ ആശ്ചര്യ​പ്പെ​ടാ​നി​ട​യാ​ക്കു​ന്നു. ഗവൺമെൻറ്‌ നേതാക്കൾ പ്രത്യാ​ശ​യൊ​ന്നും നൽകു​ന്നില്ല. എന്നിരു​ന്നാ​ലും, അസഹ്യ​പ്പെ​ടു​ത്തുന്ന ഈ നാളു​കളെ സംബന്ധിച്ച ആശ്രയ​യോ​ഗ്യ​മായ ഒരു വിശദീ​ക​രണം ദൈവ​ത്തിൽനിന്ന്‌ അവന്റെ വചനത്തിൽ ലഭ്യമാണ്‌. കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ നാം എവി​ടെ​യാ​ണെന്നു കാണാൻ ബൈബിൾ വിശ്വ​സ​നീ​യ​മായ ഒരു വിധത്തിൽ നമ്മെ സഹായി​ക്കു​ന്നു. നാം ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ ‘അന്ത്യനാ​ളു​ക​ളിൽ’ ആണെന്ന്‌ അതു നമ്മെ കാണി​ച്ചു​ത​രു​ന്നു.—2 തിമോ​ത്തി 3:1, NW.

2. യേശു​വി​നോട്‌ അവന്റെ ശിഷ്യൻമാർ എന്തു ചോദ്യം ചോദി​ച്ചു, അവൻ എങ്ങനെ മറുപടി പറഞ്ഞു?

2 ദൃഷ്ടാ​ന്ത​ത്തിന്‌, തന്റെ ശിഷ്യൻമാർ ഉന്നയിച്ച ചില ചോദ്യ​ങ്ങൾക്കു യേശു കൊടുത്ത ഉത്തരം പരിചി​ന്തി​ക്കുക. യേശു മരിച്ച​തി​നു മൂന്നു ദിവസം മുമ്പ്‌ “നിന്റെ വരവി​ന്നും ലോകാവസാനത്തിന്നും a [“നിന്റെ സാന്നി​ധ്യ​ത്തി​നും വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​നും,” NW] അടയാളം എന്തു?” എന്ന്‌ അവർ അവനോ​ടു ചോദി​ച്ചു. (മത്തായി 24:3) മറുപ​ടി​യാ​യി, ഈ ഭക്തികെട്ട വ്യവസ്ഥി​തി അതിന്റെ അന്ത്യനാ​ളു​ക​ളിൽ പ്രവേ​ശി​ച്ചി​രി​ക്കു​ന്നു​വെന്നു വ്യക്തമാ​യി പ്രകട​മാ​ക്കുന്ന പ്രത്യേക ലോക​സം​ഭ​വ​ങ്ങ​ളെ​യും സാഹച​ര്യ​ങ്ങ​ളെ​യും കുറിച്ചു യേശു പറഞ്ഞു.

3. യേശു ഭരിക്കാൻ തുടങ്ങി​യ​പ്പോൾ ഭൂമി​യി​ലെ അവസ്ഥകൾ കൂടുതൽ വഷളാ​യത്‌ എന്തു​കൊണ്ട്‌?

3 മുൻ അധ്യാ​യ​ത്തിൽ പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ, ദൈവ​രാ​ജ്യം ഇപ്പോൾത്തന്നെ ഭരിക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു​വെന്ന നിഗമ​ന​ത്തി​ലേക്കു ബൈബിൾകാ​ല​ഗണന നയിക്കു​ന്നു. എന്നാൽ അത്‌ എങ്ങനെ സത്യമാ​വും? കാര്യങ്ങൾ മെച്ച​പ്പെ​ടു​കയല്ല, കൂടുതൽ വഷളാ​യി​രി​ക്കു​ക​യാണ്‌. യഥാർഥ​ത്തിൽ, ഇതു ദൈവ​രാ​ജ്യം ഭരിച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു എന്നതിന്റെ ശക്തമായ ഒരു സൂചന​യാണ്‌. എന്തു​കൊണ്ട്‌? ശരി, യേശു കുറേ കാല​ത്തേക്ക്‌ തന്റെ ‘ശത്രു​ക്ക​ളു​ടെ മദ്ധ്യേ’ ഭരിക്കു​മെന്നു സങ്കീർത്തനം 110:2 നമ്മെ അറിയി​ക്കു​ന്നു. തീർച്ച​യാ​യും സ്വർഗീയ രാജാ​വെന്ന നിലയിൽ അവന്റെ ആദ്യ​പ്ര​വൃ​ത്തി സാത്താ​നെ​യും അവന്റെ ഭൂത ദൂതൻമാ​രെ​യും ഭൂമി​യു​ടെ പരിസ​ര​ത്തി​ലേക്കു ചുഴറ​റി​യെ​റി​യുക എന്നതാ​യി​രു​ന്നു. (വെളി​പ്പാ​ടു 12:9) ഫലമെ​ന്താ​യി​രു​ന്നു? അതു വെളി​പ്പാ​ടു 12:12 മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​ത​ന്നെ​യാ​യി​രു​ന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ളളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” നാം ഇപ്പോൾ ആ “അല്‌പ​കാല”ത്താണു ജീവി​ക്കു​ന്നത്‌.

4. അന്ത്യനാ​ളു​ക​ളു​ടെ ചില സവി​ശേ​ഷ​തകൾ ഏവ, അവ എന്തു സൂചി​പ്പി​ക്കു​ന്നു? (ചതുരം കാണുക.)

4 അതു​കൊണ്ട്‌, തന്റെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ​യും അടയാളം എന്തായി​രി​ക്കു​മെന്നു യേശു​വി​നോ​ടു ചോദി​ച്ച​പ്പോൾ അവന്റെ ഉത്തരം ഗൗരവാ​വ​ഹ​മാ​യി​രു​ന്നത്‌ അതിശ​യമല്ല. അടയാ​ള​ത്തി​ന്റെ വിവിധ ഘടകങ്ങൾ 102-ാം പേജിലെ ചതുര​ത്തിൽ കാണ​പ്പെ​ടു​ന്നു. നിങ്ങൾക്കു കാണാൻ കഴിയു​ന്ന​തു​പോ​ലെ, അന്ത്യനാ​ളു​കൾ സംബന്ധിച്ച കൂടു​ത​ലായ വിശദാം​ശങ്ങൾ ക്രിസ്‌തീയ അപ്പോ​സ്‌ത​ലൻമാ​രായ പൗലോ​സും പത്രോ​സും യോഹ​ന്നാ​നും നൽകുന്നു. അടയാ​ള​ത്തി​ന്റെ​യും അന്ത്യനാ​ളു​ക​ളു​ടെ​യും മിക്ക സവി​ശേ​ഷ​ത​ക​ളി​ലും അസഹ്യ​പ്പെ​ടു​ത്തുന്ന സ്ഥിതി​വി​ശേ​ഷങ്ങൾ ഉൾപ്പെ​ടു​ന്നു എന്നതു സത്യം​തന്നെ. എന്നിരു​ന്നാ​ലും, ഈ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി ഈ ദുഷ്ടവ്യ​വ​സ്ഥി​തി അവസാ​ന​ത്തോട്‌ അടുത്തി​രി​ക്കു​ക​യാ​ണെന്നു നമ്മെ ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​താണ്‌. അന്ത്യനാ​ളു​ക​ളു​ടെ ചില മുഖ്യ സവി​ശേ​ഷ​ത​കളെ നമു​ക്കൊ​ന്നു സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാം.

അന്ത്യനാ​ളു​ക​ളു​ടെ സവി​ശേ​ഷ​ത​കൾ

5, 6. യുദ്ധ​ത്തെ​യും ക്ഷാമ​ത്തെ​യും കുറി​ച്ചു​ളള പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

5 “ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും.” (മത്തായി 24:7; വെളി​പ്പാ​ടു 6:4) “ഭൂമി​യിൽ നടന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും വലുതും ഹിംസാ​ത്മ​ക​വും അവ്യവ​സ്ഥി​ത​വു​മായ കശാപ്പ്‌” എന്ന്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ എഴുത്തു​കാ​ര​നായ ഏണസ്‌ററ്‌ ഹെമിം​ഗ്‌വേ വിളിച്ചു. ലോകം ഉരുക്കു​മൂ​ശ​യിൽ 1914-1919 (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ പറയു​ന്ന​ത​നു​സ​രിച്ച്‌ “ഇതു യുദ്ധത്തി​ന്റെ ഒരു പുതിയ വ്യാപ്‌തി​യാ​യി​രു​ന്നു, മനുഷ്യ​വർഗ​ത്തി​ന്റെ അനുഭ​വ​ത്തിൽ ആദ്യത്തെ സമഗ്ര​യു​ദ്ധം. അതിന്റെ ദൈർഘ്യ​വും തീവ്ര​ത​യും തോതും മുമ്പ്‌ അറിയ​പ്പെ​ട്ടി​ട്ടു​ള​ള​തോ പൊതു​വേ പ്രതീ​ക്ഷി​ച്ചി​ട്ടു​ള​ള​തോ ആയ എന്തി​നെ​യും കവിഞ്ഞു​പോ​യി.” പിന്നെ രണ്ടാം ലോക​മ​ഹാ​യു​ദ്ധം നടന്നു, അത്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തെ​ക്കാൾ വളരെ​യ​ധി​കം വിനാ​ശ​ക​മാ​യി​രു​ന്നു. “യന്ത്ര​ത്തോക്ക്‌, ടാങ്ക്‌, ബി-52 പോർവി​മാ​നം, ആണവ​ബോംബ്‌ എന്നിവ​യും ഒടുവിൽ മി​സൈ​ലും ഇരുപ​താം നൂററാ​ണ്ടി​നു​മേൽ ആധിപ​ത്യം പുലർത്തി​യി​രി​ക്കു​ന്നു. മററ്‌ ഏതൊരു യുഗത്തി​ലും നടന്നി​ട്ടു​ള​ള​തി​നെ​ക്കാൾ രക്തപങ്കി​ല​വും വിനാ​ശ​ക​വു​മായ യുദ്ധങ്ങൾ അതിന്റെ കുറി​യ​ട​യാ​ള​മാ​യി​രി​ക്കു​ന്നു” എന്നു ചരിത്ര പ്രൊ​ഫ​സ​റായ ഹ്യൂ തോമസ്‌ പറയുന്നു. ശീതസ​മരം അവസാ​നി​ച്ച​തി​നു​ശേഷം നിരാ​യു​ധീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു വളരെ​യ​ധി​കം സംസാ​ര​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​ള​ളതു സത്യം. എന്നാലും, നിർദി​ഷ്ട​മായ വെട്ടി​ച്ചു​രു​ക്ക​ലു​കൾക്കു​ശേ​ഷ​വും 10,000 മുതൽ 20,000 വരെ യുദ്ധശീർഷ​കങ്ങൾ—രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ഉപയോ​ഗിച്ച സ്‌ഫോ​ട​ന​ശ​ക്തി​യെ​ക്കാൾ 900-ത്തിൽപ്പരം ഇരട്ടി—ബാക്കി​നിൽക്കു​മെന്ന്‌ ഒരു റിപ്പോർട്ടു കണക്കാ​ക്കു​ന്നു.

6 ‘ക്ഷാമം ഉണ്ടാകും.’ (മത്തായി 24:7; വെളി​പ്പാ​ടു 6:5, 6, 8) 1914-നുശേഷം കുറഞ്ഞത്‌ 20 വലിയ ക്ഷാമങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ക്ഷാമബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളിൽ ഇന്ത്യ, എത്യോ​പ്യ, കംബോ​ഡിയ, ഗ്രീസ്‌, ചൈന, നൈജീ​രിയ, ബറുണ്ടി, ബംഗ്ലാ​ദേശ്‌, സുഡാൻ, സൊമാ​ലിയ, റഷ്യ, റുവാണ്ട എന്നിവ ഉൾപ്പെ​ടു​ന്നു. എന്നാൽ ക്ഷാമം ഉണ്ടാകു​ന്നത്‌ എല്ലായ്‌പോ​ഴും ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ കുറവു​കൊ​ണ്ടല്ല. “ലോക ഭക്ഷ്യല​ഭ്യത സമീപ ദശകങ്ങ​ളിൽ ലോക​ജ​ന​സം​ഖ്യ​യെ​ക്കാൾ വേഗത്തിൽ വർധി​ച്ചി​രി​ക്കു​ന്നു” എന്നു കാർഷിക ശാസ്‌ത്ര​ജ്ഞ​രു​ടെ​യും സാമ്പത്തിക വിദഗ്‌ധ​രു​ടെ​യും ഒരു സംഘം നിഗമനം ചെയ്‌തു. “എന്നാൽ കുറഞ്ഞ​പക്ഷം 80 കോടി ആളുകൾ കടുത്ത ദാരി​ദ്ര്യ​ത്തിൽ കഴിയു​ന്ന​തി​നാൽ . . . സ്ഥായി​യായ വികല​പോ​ഷ​ണ​ത്തിൽനി​ന്നു തങ്ങളെ കരകയ​റ​റാൻ ഈ സമൃദ്ധി​യിൽനി​ന്നു വേണ്ടത്ര വില​കൊ​ടു​ത്തു വാങ്ങാൻ അവർ അപ്രാ​പ്‌ത​രാണ്‌.” മററു സ്ഥലങ്ങളിൽ രാഷ്‌ട്രീയ ഇടപെ​ട​ലാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. തങ്ങളുടെ രാജ്യങ്ങൾ വമ്പിച്ച അളവിൽ ഭക്ഷ്യവ​സ്‌തു​ക്കൾ കയററി അയച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ആയിരങ്ങൾ പട്ടിണി കിടന്ന​തി​ന്റെ രണ്ടു ദൃഷ്ടാ​ന്തങ്ങൾ ടൊറ​ന്റൊ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഡോ. അബ്ദൽ ഗാലീൽ എൽമെക്കി ഉദ്ധരി​ക്കു​ന്നു. ഗവൺമെൻറു​കൾ അവയുടെ പൗരൻമാ​രെ പോറ​റു​ന്ന​തി​ലു​പരി യുദ്ധങ്ങൾക്കു പണം ചെലവ​ഴി​ക്കാൻ വിദേ​ശ​നാ​ണയം വർധി​പ്പി​ക്കു​ന്ന​തിൽ കൂടുതൽ തത്‌പ​ര​രാ​യി​രി​ക്കു​ന്ന​താ​യി തോന്നി. ഡോ. എൽമെ​ക്കി​യു​ടെ നിഗമ​ന​മോ? ക്ഷാമം മിക്ക​പ്പോ​ഴും “വിതര​ണ​ത്തി​ന്റെ​യും ഗവൺമെൻറു നയത്തി​ന്റെ​യും പ്രശ്‌ന​മാണ്‌.”

7. ഇന്ന്‌ പകർച്ച​വ്യാ​ധി​ക​ളെ​ക്കു​റി​ച്ചു​ളള വസ്‌തു​തകൾ എന്താണ്‌?

7 ‘പകർച്ച​വ്യാ​ധി​കൾ.’ (ലൂക്കോസ്‌ 21:11, NW; വെളി​പ്പാ​ടു 6:8) 1918-19-ലെ സ്‌പാ​നീഷ്‌ ഇൻഫ്‌ളു​വൻസാ 2 കോടി 10 ലക്ഷം ജീവ​നെ​ങ്കി​ലും അപഹരി​ച്ചു. “ചരി​ത്ര​ത്തിൽ ഇത്ര പെട്ടെന്ന്‌ ഇത്രയ​ധി​കം മനുഷ്യ​രു​ടെ കഥകഴിച്ച ഒരു കൊല​യാ​ളി​യാൽ ലോകം ഒരിക്ക​ലും കെടു​തി​യ​നു​ഭ​വി​ച്ചി​ട്ടില്ല” എന്നു വലിയ സാം​ക്ര​മിക രോഗം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഏ. എ. ഹോയ​ലിങ്‌ എഴുതു​ന്നു. ഇന്നു പകർച്ച​വ്യാ​ധി​കൾ അനിയ​ന്ത്രി​ത​മാ​യി വ്യാപ​ക​മാ​യി​രി​ക്കു​ക​യാണ്‌. ഓരോ വർഷവും കാൻസർ അമ്പതു ലക്ഷം ആളുകളെ കൊല്ലു​ന്നു. അതിസാര രോഗങ്ങൾ മുപ്പതു ലക്ഷത്തിൽപ്പരം ശിശു​ക്ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും ജീവൻ അപഹരി​ക്കു​ന്നു. ക്ഷയം മുപ്പതു ലക്ഷം പേരെ കൊല്ലു​ന്നു. ശ്വസന​സം​ബ​ന്ധ​മായ രോഗ​ബാ​ധകൾ, മുഖ്യ​മാ​യി ന്യു​മോ​ണിയ, അഞ്ചു വയസ്സിൽ താഴെ​യു​ളള 35 ലക്ഷം കുട്ടി​കളെ വർഷം​തോ​റും കൊല്ലു​ന്നു. അതിശ​യി​പ്പി​ക്കുന്ന സംഖ്യ​യായ 250 കോടി—ലോക ജനസം​ഖ്യ​യു​ടെ പകുതി—അപര്യാ​പ്‌ത​മായ അല്ലെങ്കിൽ മലിന​മായ ജലത്തിൽനി​ന്നും മോശ​മായ ശുചീ​ക​ര​ണ​ത്തിൽനി​ന്നും ഉണ്ടാകുന്ന രോഗ​ങ്ങൾനി​മി​ത്തം കഷ്ടപ്പെ​ടു​ന്നു. മമനു​ഷ്യ​ന്റെ ഗണ്യമായ വൈദ്യ​ശാ​സ്‌ത്ര നേട്ടങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും അവൻ പകർച്ച​വ്യാ​ധി​കളെ ഉൻമൂ​ലനം ചെയ്യാൻ പ്രാപ്‌ത​ന​ല്ലെ​ന്നു​ള​ള​തി​നെ കൂടു​ത​ലാ​യി അനുസ്‌മ​രി​പ്പി​ക്കു​ന്ന​താണ്‌ എയ്‌ഡ്‌സ്‌.

8. ആളുകൾ ‘പണസ്‌നേ​ഹി​കൾ’ ആണെന്നു തെളി​യു​ന്നത്‌ എങ്ങനെ?

8 ‘മനുഷ്യർ പണസ്‌നേ​ഹി​കൾ ആയിരി​ക്കും.’ (2 തിമൊ​ഥെ​യൊസ്‌ 3:2) ലോക​ത്തി​നു ചുററു​മു​ളള രാജ്യ​ങ്ങ​ളിൽ ആളുകൾക്കു തൃപ്‌തി​യാ​കാത്ത ധനമോ​ഹം ഉളളതാ​യി തോന്നു​ന്നു. മിക്ക​പ്പോ​ഴും ഒരുവന്റെ ശമ്പളത്തി​ന്റെ കൊഴു​പ്പു നോക്കി “വിജയ”വും സ്വത്തു​ക്ക​ളു​ടെ വലുപ്പം നോക്കി “നേട്ട”വും വിലയി​രു​ത്തു​ന്നു. “ഭൗതി​ക​ത്വം അടുത്ത പതിറ​റാ​ണ്ടിൽ അമേരി​ക്കൻ സമൂഹത്തെ നയിക്കുന്ന പ്രേര​ക​ശ​ക്തി​ക​ളി​ലൊ​ന്നാ​യും . . .ഒപ്പം മററു മുഖ്യ വിപണി​ക​ളി​ലെ പ്രാധാ​ന്യ​മേ​റുന്ന ഒരു സ്വാധീ​ന​ശ​ക്തി​യാ​യും തുടരും,” ഒരു പരസ്യ ഏജൻസി​യു​ടെ വൈസ്‌ പ്രസി​ഡണ്ട്‌ പ്രഖ്യാ​പി​ച്ചു. നിങ്ങൾ ജീവി​ക്കു​ന്ന​ടത്ത്‌ ഇതു സംഭവി​ക്കു​ന്നു​ണ്ടോ?

9. മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട മാതാ​പി​താ​ക്ക​ളോ​ടു​ളള അനുസ​ര​ണ​ക്കേ​ടി​നെ​ക്കു​റിച്ച്‌ എന്തു പറയാൻ കഴിയും?

9 ‘അമ്മയപ്പൻമാ​രെ അനുസ​രി​ക്കാ​ത്തവർ.’ (2 തിമൊ​ഥെ​യൊസ്‌ 3:2) ഒട്ടനവധി കുട്ടികൾ ആദരവി​ല്ലാ​ത്ത​വ​രും അനുസ​ര​ണം​കെ​ട്ട​വ​രും ആണെന്നു​ള്ള​തിന്‌ ഇക്കാലത്തെ മാതാ​പി​താ​ക്കൾക്കും അധ്യാ​പ​കർക്കും മറ്റുള്ള​വർക്കും നേരി​ട്ടുള്ള തെളി​വുണ്ട്‌. ഈ ചെറു​പ്പ​ക്കാ​രിൽ ചിലർ ഒന്നുകിൽ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ദുഷ്‌പെ​രു​മാ​റ​റ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യാണ്‌ അല്ലെങ്കിൽ അതിനെ അനുക​രി​ക്കു​ക​യാണ്‌. കുട്ടി​ക​ളു​ടെ വർധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സംഖ്യ​യ്‌ക്കു സ്‌കൂ​ളി​ലും നിയമ​ത്തി​ലും മതത്തി​ലും തങ്ങളുടെ മാതാ​പി​താ​ക്ക​ളി​ലും വിശ്വാ​സം നഷ്ടപ്പെ​ടു​ക​യാണ്‌—അവർ മത്സരി​ക്കു​ക​യു​മാണ്‌. “ഒരു പ്രവണ​ത​യെ​ന്നോ​ണം അവർക്ക്‌ എന്തി​നോ​ടും തീരെ കുറഞ്ഞ ആദരവേ ഉളളു​വെന്നു തോന്നു​ന്നു” എന്ന്‌ ജ്ഞാനവൃ​ദ്ധ​നായ ഒരു അധ്യാ​പകൻ പറയുന്നു. എന്നിരു​ന്നാ​ലും, ദൈവ​ഭ​യ​മു​ളള ഒട്ടനവധി കുട്ടികൾ മാതൃ​കാ​യോ​ഗ്യ​മായ പെരു​മാ​റ​റ​മു​ള​ള​വ​രാ​ണെ​ന്നു​ള​ളതു സന്തോ​ഷ​ക​രം​തന്നെ.

10, 11. ആളുകൾ ഉഗ്രൻമാ​രും സ്വാഭാവികപ്രിയമില്ലാത്തവരുമാണെന്നുളളതിന്‌ എന്തു തെളി​വുണ്ട്‌?

10 ‘ഉഗ്രൻമാർ.’ (2 തിമൊ​ഥെ​യൊസ്‌ 3:3) ‘ഉഗ്രൻമാർ’ എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം ‘ഇണങ്ങാത്ത, കാടനായ, മാനു​ഷി​ക​മായ സഹതാ​പ​വും സമാനു​ഭാ​വ​വും ഇല്ലാത്ത’ എന്നാണ്‌. ഇത്‌ ഇന്നു കാണുന്ന അക്രമത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വർക്ക്‌ എത്ര നന്നായി യോജി​ക്കു​ന്നു! “അനുദിന വാർത്തകൾ വായി​ക്കു​ന്ന​തിന്‌ ഒരുവന്‌ ഉരുക്കു​ഹൃ​ദയം വേണ്ടി​വ​രു​മാ​റു ജീവിതം അത്ര വേദനാ​ജ​ന​ക​വും ഭീകര​ത​കൊ​ണ്ടു രക്തപങ്കി​ല​വു​മാണ്‌” എന്ന്‌ ഒരു മുഖ​പ്ര​സം​ഗ​ത്തിൽ പറയുന്നു. അനേകം യുവജ​നങ്ങൾ തങ്ങളുടെ പ്രവർത്ത​ന​ങ്ങ​ളു​ടെ പരിണ​ത​ഫ​ലങ്ങൾ സംബന്ധി​ച്ചു കണ്ണടച്ചു​ക​ള​യു​ക​യാ​ണെന്ന്‌ ഒരു ബഹുനില ഫ്‌ളാ​റ​റി​ന്റെ സുരക്ഷ​യു​ടെ ചുമതല വഹിക്കുന്ന പൊലീസ്‌ ഉദ്യോ​ഗസ്ഥൻ കുറി​ക്കൊ​ള​ളു​ക​യു​ണ്ടാ​യി. അദ്ദേഹം പറഞ്ഞു: “‘എനിക്കു ഭാവി​യെ​ക്കു​റിച്ച്‌ അറിയില്ല. എനിക്ക്‌ ഇന്നു വേണ്ടതു ഞാൻ നേടും’ എന്ന ഒരു വിചാ​ര​മാ​ണു​ള​ളത്‌.”

11 ‘വാത്സല്യ​മി​ല്ലാ​ത്തവർ.’ (2 തിമൊ​ഥെ​യൊസ്‌ 3:3) ഈ പദപ്ര​യോ​ഗം “ദയയി​ല്ലാത്ത, മനുഷ്യ​ത്വ​മി​ല്ലാത്ത” എന്നർഥ​മു​ള​ള​തും “സ്വാഭാ​വിക കുടും​ബ​പ്രി​യ​മി​ല്ലാ​യ്‌മയെ” സൂചി​പ്പി​ക്കു​ന്ന​തു​മായ ഒരു ഗ്രീക്ക്‌ പദത്തിൽനി​ന്നു വിവർത്തനം ചെയ്‌തി​രി​ക്കു​ന്ന​താണ്‌. (നവീന സാർവ​ദേ​ശീയ പുതി​യ​നി​യമ ദൈവ​ശാ​സ്‌ത്ര നിഘണ്ടു, ഇംഗ്ലീഷ്‌) അതേ, വാത്സല്യം തഴച്ചു​വ​ള​രേണ്ട ചുററു​പാ​ടിൽ—ഭവനത്തിൽതന്നെ—അതു മിക്ക​പ്പോ​ഴും കാണു​ന്നില്ല. വിവാ​ഹിത ഇണക​ളോ​ടും കുട്ടി​ക​ളോ​ടും പ്രായ​മു​ളള മാതാ​പി​താ​ക്ക​ളോ​ടു​പോ​ലു​മു​ളള ദുഷ്‌പെ​രു​മാ​റ​റ​ത്തി​ന്റെ റിപ്പോർട്ടു​കൾ അസഹ്യ​പ്പെ​ടു​ത്തും​വി​ധം സാധാ​ര​ണ​മാ​യി​രി​ക്ക​യാണ്‌. ഒരു ഗവേഷണ സംഘം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “നമ്മുടെ സമൂഹ​ത്തിൽ മറെറ​വി​ട​ത്തേ​തി​ലു​മ​ധി​ക​മാ​യി മനുഷ്യ അക്രമംഒരു തട്ടോ ഒരു തളേളാ ഒരു പിച്ചാ​ത്തി​പ്ര​യോ​ഗ​മോ വെടി​വെ​യ്‌പോ എന്തുമാ​യി​ക്കൊ​ള​ളട്ടെകൂടെ​ക്കൂ​ടെ നടക്കു​ന്നതു കുടും​ബ​വൃ​ത്ത​ത്തി​ലാണ്‌.”

12. ആളുകൾക്കു ദൈവ​ഭ​ക്തി​യു​ടെ ഒരു വേഷം മാത്രമേ ഉളളു​വെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

12 ‘ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്നവർ.’ (2 തിമൊ​ഥെ​യൊസ്‌ 3:5) ജീവി​തത്തെ മെച്ച​പ്പെ​ടു​ത്താ​നു​ളള ശക്തി ബൈബി​ളി​നുണ്ട്‌. (എഫെസ്യർ 4:22-24) എന്നിരു​ന്നാ​ലും, ഇന്ന്‌ അനേകർ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തുന്ന അനീതി​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​തിന്‌ ഒരു മറയായി തങ്ങളുടെ മതത്തെ ഉപയോ​ഗി​ക്കു​ക​യാണ്‌. വ്യാജം പറച്ചിൽ, മോഷണം, ലൈം​ഗിക ദുർന്നടത്ത എന്നിവ​യു​ടെ നേരെ മതനേ​താ​ക്കൾ മിക്ക​പ്പോ​ഴും കണ്ണടയ്‌ക്കു​ന്നു. അനേകം മതങ്ങൾ സ്‌നേഹം പ്രസം​ഗി​ക്കു​ന്നു​വെ​ങ്കി​ലും യുദ്ധത്തെ പിന്താ​ങ്ങു​ന്നു. “പരമോ​ന്നത സ്രഷ്ടാ​വി​ന്റെ നാമത്തിൽ മനുഷ്യ​ജീ​വി​കൾ തങ്ങളുടെ സഹമനു​ഷ്യർക്കെ​തി​രെ അത്യന്തം മ്ലേച്ഛമായ ക്രൂര​തകൾ പ്രവർത്തി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ഇന്ത്യാ ടുഡേ എന്ന മാസി​ക​യി​ലെ ഒരു മുഖ​പ്ര​സം​ഗം പ്രസ്‌താ​വി​ക്കു​ന്നു. യഥാർഥ​ത്തിൽ, സമീപ​കാ​ലത്തെ അത്യന്തം രക്തരൂ​ഷി​ത​മായ രണ്ടു പോരാ​ട്ടങ്ങൾ—ഒന്നും രണ്ടും ലോക​മ​ഹാ​യു​ദ്ധങ്ങൾ—ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഹൃദയ​ത്തിൽത്ത​ന്നെ​യാ​ണു പൊട്ടി​പ്പു​റ​പ്പെ​ട്ടത്‌.

13. ഭൂമി നശിപ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

13 ‘ഭൂമിയെ നശിപ്പി​ക്കു​ന്നവർ.’ (വെളി​പ്പാ​ടു 11:18) ലോക​മാ​സ​കലം, 104 നോബെൽ സമ്മാന വിജയി​കൾ ഉൾപ്പെടെ 1,600-ൽപ്പരം ശാസ്‌ത്രജ്ഞർ, ചിന്തയു​ളള ശാസ്‌ത്ര​ജ്ഞ​രു​ടെ സംഘടന (യൂണിയൻ ഓഫ്‌ കൺസേൺഡ്‌ സയൻറി​സ്‌റ​റ്‌സ്‌, യൂ സി എസ്‌) പുറ​പ്പെ​ടു​വിച്ച ഒരു മുന്നറി​യി​പ്പി​നെ അംഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി, അതിങ്ങനെ പ്രസ്‌താ​വി​ച്ചു: “മനുഷ്യ​രും പ്രകൃ​തി​യും ഏററു​മു​ട്ട​ലി​ന്റെ ഒരു ഗതിയി​ലാണ്‌. . . . ഭീഷണി​കൾ ഒഴിവാ​ക്കാ​നു​ളള അവസരം നഷ്ടപ്പെ​ടാൻ ഏതാനും ചില ദശകങ്ങളേ ശേഷി​ച്ചി​ട്ടു​ളളു.” ജീവനു ഭീഷണി ഉയർത്തുന്ന മമനു​ഷ്യ​ന്റെ നടപടി​കൾ “നമുക്ക​റി​വു​ളള രീതി​യിൽ ജീവനെ നിലനിർത്താൻ ലോക​ത്തി​നു കഴിയാത്ത വിധത്തിൽ അതിനു മാററം വരുത്തി​യേ​ക്കാം” എന്നു റിപ്പോർട്ടു പറഞ്ഞു. ഓസോൺവാ​ത​ക​ശോ​ഷണം, ജലമലി​നീ​ക​രണം, വനനശീ​ക​രണം, മണ്ണിന്റെ ഉത്‌പാ​ദ​ന​ക്ഷ​മ​ത​യു​ടെ നഷ്ടം, അനേകം മൃഗ-സസ്യ ജാതി​ക​ളു​ടെ വംശനാ​ശം, എന്നിവ പരിഹാ​രം കാണേണ്ട അടിയ​ന്തി​ര​പ്ര​ശ്‌ന​ങ്ങ​ളാ​യി എടുത്തു​പ​റ​യ​പ്പെട്ടു. “പരസ്‌പ​രാ​ശ്ര​യ​മു​ളള ജീവജാ​ല​ശൃം​ഖ​ലക്കു തകരാ​റു​വ​രു​ത്തു​ന്നതു വ്യാപ​ക​മായ ഭവിഷ്യ​ത്തു​കൾക്കു തിരി​കൊ​ളു​ത്തി​യേ​ക്കാം; വളർച്ചാ​ശാ​സ്‌ത്രം നമുക്കു മുഴു​വ​നാ​യി മനസ്സി​ലാ​കു​ന്നി​ല്ലാത്ത ജൈവ വ്യൂഹ​ങ്ങ​ളു​ടെ തകർച്ച​തന്നെ ഈ ഭവിഷ്യ​ത്തു​ക​ളിൽ പെടുന്നു” എന്നു യൂ സി എസ്‌ പറയു​ക​യു​ണ്ടാ​യി.

14. മത്തായി 24:14 നമ്മുടെ നാളിൽ നിവൃ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാൻ കഴിയും?

14 ‘രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും.’ (മത്തായി 24:14) രാജ്യ​ത്തി​ന്റെ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​മാ​യി ഭൂവ്യാ​പ​ക​മാ​യി പ്രസം​ഗി​ക്ക​പ്പെ​ടു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. ദിവ്യ​സ​ഹാ​യ​ത്തോ​ടും അനു​ഗ്ര​ഹ​ത്തോ​ടും കൂടെ ദശലക്ഷ​ക്ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ സഹസ്ര​ല​ക്ഷ​ക്ക​ണ​ക്കി​നു മണിക്കൂ​റു​കൾ ഈ പ്രസംഗ, ശിഷ്യ​രാ​ക്കൽ വേലക്കു വിനി​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുക​യാണ്‌. (മത്തായി 28:19, 20) അതേ, തങ്ങൾ സുവാർത്ത ഘോഷി​ക്കു​ന്നി​ല്ലെ​ങ്കിൽ രക്തപാ​തകം വഹിക്കു​മെന്നു സാക്ഷികൾ തിരി​ച്ച​റി​യു​ന്നുണ്ട്‌. (യെഹെ​സ്‌കേൽ 3:18, 19) എന്നാൽ ഓരോ വർഷവും ആയിരങ്ങൾ നന്ദിപൂർവം രാജ്യ​സ​ന്ദേ​ശ​ത്തോ​ടു പ്രതി​ക​രി​ച്ചു​കൊ​ണ്ടു സത്യ​ക്രി​സ്‌ത്യാ​നി​കൾ, അതായതു യഹോ​വ​യു​ടെ സാക്ഷികൾ, ആയി നിലയു​റ​പ്പി​ക്കു​ന്ന​തിൽ അവർ സന്തോ​ഷ​ഭ​രി​ത​രാ​കു​ന്നു. യഹോ​വയെ സേവി​ക്കു​ന്ന​തും അങ്ങനെ ദൈവ​പ​രി​ജ്ഞാ​നം പരത്തു​ന്ന​തും അവർണ​നീ​യ​മായ ഒരു പദവി​യാണ്‌. ഈ സുവാർത്ത നിവസി​ത​ഭൂ​മി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെട്ട ശേഷം ഈ ദുഷ്ട വ്യവസ്ഥി​തി​യു​ടെ അവസാനം വരും.

തെളി​വി​നോ​ടു പ്രതി​ക​രി​ക്കു​ക

15. ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി എങ്ങനെ അവസാ​നി​ക്കും?

15 ഈ വ്യവസ്ഥി​തി എങ്ങനെ അവസാ​നി​ക്കും? വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ ‘മഹാബാ​ബി​ലോ​ന്റെ’മേൽ ഈ ലോക​ത്തി​ലെ രാഷ്‌ട്രീ​യ​ഘ​ടകം നടത്തുന്ന ഒരു ആക്രമ​ണ​ത്തോ​ടെ തുടങ്ങുന്ന ഒരു “മഹോ​പ​ദ്രവ”ത്തെക്കു​റി​ച്ചു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (മത്തായി 24:21, NW; വെളി​പാട്‌ 17:5, 16, NW) ഈ കാലഘ​ട്ട​ത്തിൽ “സൂര്യൻ ഇരുണ്ടു​പോ​കും; ചന്ദ്രൻ പ്രകാശം കൊടു​ക്കാ​തി​രി​ക്കും; നക്ഷത്രങ്ങൾ ആകാശ​ത്തു​നി​ന്നു വീഴും; ആകാശ​ത്തി​ലെ ശക്തികൾ ഇളകി​പ്പോ​കും” എന്നു യേശു പറഞ്ഞു. (മത്തായി 24:29) ഇത്‌ അക്ഷരീയ ആകാശ​പ്ര​തി​ഭാ​സത്തെ സൂചി​പ്പി​ച്ചേ​ക്കാം. എങ്ങനെ​യാ​യാ​ലും, മതലോ​ക​ത്തി​ലെ തിളങ്ങുന്ന വെളി​ച്ച​ങ്ങളെ തുറന്നു​കാ​ട്ടു​ക​യും നീക്കി​ക്ക​ള​ക​യും ചെയ്യും. അപ്പോൾ ‘മാഗോ​ഗ്‌ദേ​ശത്തെ ഗോഗ്‌’ എന്നു വിളി​ക്ക​പ്പെ​ടുന്ന സാത്താൻ യഹോ​വ​യു​ടെ ജനത്തിൻമേൽ സമഗ്ര​മായ ഒരു ആക്രമണം നടത്തു​ന്ന​തി​നു ദുഷിച്ച മനുഷ്യ​രെ ഉപയോ​ഗി​ക്കും. എന്നാൽ സാത്താൻ വിജയി​ക്കു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം അവരുടെ രക്ഷക്കെ​ത്തും. (യെഹെ​സ്‌കേൽ 38:1, 2, 14-23) “മഹോ​പ​ദ്രവം” “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”മായ അർമ​ഗെ​ദോ​നിൽ അതിന്റെ പാരമ്യ​ത്തി​ലെ​ത്തും. അതു സാത്താന്റെ ഭൗമി​ക​സ്ഥാ​പ​ന​ത്തി​ന്റെ അവസാ​നത്തെ കണിക​യെ​യും നീക്കം​ചെ​യ്‌ത്‌ അതിജീ​വി​ക്കുന്ന മനുഷ്യ​വർഗ​ത്തി​ലേക്ക്‌ അനന്തമായ അനു​ഗ്ര​ഹങ്ങൾ പ്രവഹി​ക്കു​ന്ന​തി​നു​ളള വഴി തുറക്കും.—വെളി​പ്പാ​ടു 7:9, 14, NW; 11:15; 16:14, 16; 21:3, 4.

16. അന്ത്യനാ​ളു​ക​ളു​ടെ പ്രവചി​ക്ക​പ്പെട്ട സവി​ശേ​ഷ​തകൾ നമ്മുടെ കാലത്തി​നു ബാധക​മാ​കു​ന്നു​വെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

16 അവസാ​ന​നാ​ളു​കളെ വർണി​ക്കുന്ന പ്രവച​ന​ങ്ങ​ളു​ടെ ചില സവി​ശേ​ഷ​തകൾ ചരി​ത്ര​ത്തി​ലെ മററു കാലഘ​ട്ട​ങ്ങൾക്കു ബാധക​മാ​കു​ന്ന​താ​യി തോന്നി​യേ​ക്കാം. എന്നാൽ എല്ലാം​കൂ​ടെ ചേരു​മ്പോൾ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട തെളി​വു​കൾ നമ്മുടെ നാളിനെ ചൂണ്ടി​ക്കാ​ട്ടു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌: ഒരു വ്യക്തി​യു​ടെ വിരല​ട​യാ​ള​രേ​ഖകൾ മററു യാതൊ​രു വ്യക്തി​യു​ടേ​തും ആയിരി​ക്കാൻ കഴിയാത്ത ഒരു രൂപമാ​തൃ​ക​യാണ്‌. അതു​പോ​ലെ​തന്നെ അന്ത്യനാ​ളു​കൾക്ക്‌ അവയുടെ അടയാ​ള​ങ്ങ​ളു​ടെ അല്ലെങ്കിൽ സംഭവ​ങ്ങ​ളു​ടെ തനതായ മാതൃക ഉണ്ട്‌. ഇവ മറെറാ​രു കാലഘ​ട്ട​ത്തി​ന്റേ​തു​മാ​യി​രി​ക്കാൻ കഴിയാത്ത ഒരു “വിരല​ട​യാള”ത്തിനു രൂപം നൽകുന്നു. ദൈവ​രാ​ജ്യം ഇപ്പോൾ ഭരിക്കു​ന്നു എന്ന ബൈബിൾസൂ​ച​ന​ക​ളോ​ടൊ​ത്തു പരിചി​ന്തി​ക്കു​മ്പോൾ തെളിവ്‌ ഇവ തീർച്ച​യാ​യും അന്ത്യനാ​ളു​ക​ളാണ്‌ എന്നു നിഗമ​നം​ചെ​യ്യു​ന്ന​തി​നു​ളള ഒരു ഉറച്ച അടിസ്ഥാ​നം പ്രദാനം ചെയ്യുന്നു. തന്നെയു​മല്ല, ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി പെട്ടെന്നു നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നു​ള​ള​തി​നു വ്യക്തമായ തിരു​വെ​ഴു​ത്തു​സാ​ക്ഷ്യ​വു​മുണ്ട്‌.

17. ഇവ അന്ത്യനാ​ളു​ക​ളാ​ണെ​ന്നു​ളള അറിവ്‌ നമ്മെ എന്തു ചെയ്യാൻ പ്രേരി​പ്പി​ക്കണം?

17 ഇവ അന്ത്യനാ​ളു​ക​ളാ​ണെ​ന്നു​ള​ള​തി​ന്റെ തെളി​വി​നോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? ഇതു പരിചി​ന്തി​ക്കുക: ഉഗ്രവി​നാ​ശ​ക​മായ ഒരു കൊടു​ങ്കാ​ററ്‌ ആസന്നമാ​ണെ​ങ്കിൽ നാം താമസം​വി​നാ മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കു​ന്നു. ശരി, ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​ക്കു സംഭവി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നതു നമ്മെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌. (മത്തായി 16:1-3) നാം ഈ ലോക​വ്യ​വ​സ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളി​ലാ​ണു ജീവി​ക്കു​ന്നത്‌ എന്നു നമുക്കു വ്യക്തമാ​യി കാണാൻ കഴിയും. ഇതു ദൈവ​ത്തി​ന്റെ പ്രീതി നേടു​ന്ന​തിന്‌ ആവശ്യ​മായ ഏതു ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്യു​ന്ന​തി​നു നമ്മെ പ്രേരി​പ്പി​ക്കണം. (2 പത്രൊസ്‌ 3:3, 10-12) രക്ഷയുടെ കാര്യ​സ്ഥ​നാ​യി തന്നേത്തന്നെ പരാമർശി​ച്ചു​കൊ​ണ്ടു യേശു അടിയ​ന്തി​ര​മായ ഈ ആഹ്വാനം മുഴക്കു​ന്നു: “നിങ്ങളു​ടെ ഹൃദയം അതിഭ​ക്ഷ​ണ​ത്താ​ലും മദ്യപാ​ന​ത്താ​ലും ഉപജീ​വ​ന​ചി​ന്ത​ക​ളാ​ലും ഭാര​പ്പെ​ട്ടി​ട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണി​പോ​ലെ വരാതി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾവിൻ. അതു സർവ്വഭൂ​ത​ല​ത്തി​ലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവി​പ്പാ​നു​ളള എല്ലാറ​റി​നും ഒഴിഞ്ഞു​പോ​കു​വാ​നും മനുഷ്യ​പു​ത്രന്റെ മുമ്പിൽ നില്‌പാ​നും നിങ്ങൾ പ്രാപ്‌ത​രാ​കേ​ണ്ട​തി​ന്നു സദാകാ​ല​വും ഉണർന്നും പ്രാർത്ഥി​ച്ചും​കൊ​ണ്ടി​രി​പ്പിൻ.”—ലൂക്കൊസ്‌ 21:34-36.

[അടിക്കു​റിപ്പ്‌]

a ചില ബൈബി​ളു​കൾ “വ്യവസ്ഥി​തി” എന്നതിനു പകരം “ലോകം” എന്ന പദം ഉപയോ​ഗി​ക്കു​ന്നു. ഏയോൻ എന്ന ഗ്രീക്ക്‌ പദം “അനിശ്ചിത ദൈർഘ്യ​മു​ളള ഒരു കാലഘ​ട്ടത്തെ അല്ലെങ്കിൽ ആ കാലഘ​ട്ട​ത്തിൽ സംഭവി​ക്കു​ന്ന​തി​നോ​ടു​ളള ബന്ധത്തിൽ വീക്ഷി​ക്ക​പ്പെ​ടുന്ന കാലത്തെ അർഥമാ​ക്കു​ന്നുവെന്നു ഡബ്ലിയൂ. ഈ. വൈനി​ന്റെ പുതി​യ​നി​യമ പദവ്യാ​ഖ്യാ​ന നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നു. പാക്‌ഹേ​സ്‌റ​റി​ന്റെ പുതിയ നിയമ​ത്തി​നു​ളള ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ശബ്ദകോ​ശം (പേജ്‌ 17) എബ്രായർ 1:2-ലെ ഏയോൻസി​ന്റെ (ബഹുവ​ചനം) ഉപയോ​ഗം ചർച്ച ചെയ്യു​മ്പോൾ “ഈ വ്യവസ്ഥി​തി” എന്ന പദപ്ര​യോ​ഗം ഉൾപ്പെ​ടു​ത്തു​ന്നു. അതു​കൊണ്ട്‌, “വ്യവസ്ഥി​തി” എന്ന വിവർത്തനം മൂല ഗ്രീക്ക്‌ പാഠ​ത്തോ​ടു ചേർച്ച​യി​ലാണ്‌.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

ക്രിസ്‌തുവിന്റെ ഭരണത്തി​ന്റെ തുടക്ക​ത്തി​ലെ ലോക​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു ബൈബിൾ എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു?

അന്ത്യനാളുകളുടെ ചില സവി​ശേ​ഷ​തകൾ ഏവ?

ഇവ അന്ത്യനാ​ളു​ക​ളാ​ണെന്നു നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്ത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[102-ാം പേജിലെ ചതുരം]

അന്ത്യനാളുകളുടെ ചില സവി​ശേ​ഷ​ത​കൾ

• അഭൂത​പൂർവ​മായ യുദ്ധം.—മത്തായി 24:7; വെളി​പ്പാ​ടു 6:4.

• ക്ഷാമം.—മത്തായി 24:7; വെളി​പ്പാ​ടു 6:5, 6, 8.

• പകർച്ച​വ്യാ​ധി​കൾ.—ലൂക്കോസ്‌ 21:11, NW; വെളി​പ്പാ​ടു 6:8.

• വർധി​ച്ചു​വ​രുന്ന നിയമ​രാ​ഹി​ത്യം.—മത്തായി 24:12.

• ഭൂമിയെ നശിപ്പി​ക്കൽ.—വെളി​പ്പാ​ടു 11:18.

• ഭൂകമ്പങ്ങൾ.—മത്തായി 24:7.

• ഇടപെ​ടാൻ പ്രയാ​സ​മായ ദുർഘട കാലങ്ങൾ.—2 തിമൊ​ഥെ​യൊസ്‌ 3:1.

• അതിർകടന്ന പണസ്‌നേഹം.—2 തിമൊ​ഥെ​യൊസ്‌ 3:2.

• മാതാ​പി​താ​ക്ക​ളോ​ടു​ളള അനുസ​ര​ണ​ക്കേട്‌.—2 തിമൊ​ഥെ​യൊസ്‌ 3:2.

• സ്വാഭാ​വി​ക​പ്രി​യ​ത്തി​ന്റെ കുറവ്‌.—2 തിമൊ​ഥെ​യൊസ്‌ 3:3.

• ദൈവ​ത്തെ​ക്കാ​ളു​പരി ഉല്ലാസത്തെ ഇഷ്ടപ്പെ​ടു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 3:4.

• ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ അഭാവം.—2 തിമൊ​ഥെ​യൊസ്‌ 3:3.

• നൻമ​പ്രി​യ​മി​ല്ലാ​ത്തവർ.—2 തിമൊ​ഥെ​യൊസ്‌ 3:3.

• ആസന്നമാ​യി​രി​ക്കുന്ന അപകടത്തെ ഗൗനി​ക്കു​ന്നില്ല.—മത്തായി 24:39.

• പരിഹാ​സി​കൾ അന്ത്യനാ​ളു​ക​ളു​ടെ തെളിവു തളളി​ക്ക​ള​യു​ന്നു.—2 പത്രൊസ്‌ 3:3, 4.

• ദൈവ​രാ​ജ്യ​ത്തി​ന്റെ ആഗോ​ള​പ്ര​സം​ഗം.—മത്തായി 24:14.

[101-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]