മുറ്റം
വിശുദ്ധകൂടാരത്തിനു ചുറ്റും വേലികെട്ടി തിരിച്ചിരുന്ന തുറസ്സായ സ്ഥലം. പിന്നീട് ആലയം പണിതപ്പോഴും അതിന്റെ പ്രധാനകെട്ടിടത്തിനു ചുറ്റും മതിൽകെട്ടി തിരിച്ച മുറ്റമുണ്ടായിരുന്നു. ദഹനയാഗത്തിനുള്ള യാഗപീഠം വിശുദ്ധകൂടാരത്തിന്റെ മുറ്റത്തും ദേവാലയത്തിന്റെ അകത്തെ മുറ്റത്തും ആണ് സ്ഥിതി ചെയ്തിരുന്നത്. (അനു. ബി5-ഉം ബി8-ഉം ബി11-ഉം കാണുക.) വീടുകളുടെയും കൊട്ടാരങ്ങളുടെയും മുറ്റങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.—പുറ 8:13; 27:9; 1രാജ 7:12; എസ്ഥ 4:11; മത്ത 26:3.