വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 3

ഈജിപ്‌തിൽനിന്നുള്ള വിടുതൽമുതൽ ഇസ്രായേലിന്റെ ആദ്യത്തെ രാജാവുവരെ

ഈജിപ്‌തിൽനിന്നുള്ള വിടുതൽമുതൽ ഇസ്രായേലിന്റെ ആദ്യത്തെ രാജാവുവരെ

ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്ന ഇസ്രാ​യേ​ല്യ​രെ മോശെ അവി​ടെ​നി​ന്നു പുറത്തു​കൊ​ണ്ടു​വന്ന്‌ സീനായി പർവത​ത്തിന്‌ അടു​ത്തേ​ക്കു നയിച്ചു; അവി​ടെ​വെച്ച്‌ ദൈവം അവർക്കു തന്റെ നിയമങ്ങൾ നൽകി. പിന്നീട്‌ കനാൻദേ​ശം ഒറ്റു​നോ​ക്കാൻ മോശെ 12 ചാരന്മാ​രെ അയച്ചു. എന്നാൽ അവരിൽ 10 പേർ തിരി​ച്ചു​വ​ന്നു പറഞ്ഞത്‌ പേടി​പ്പെ​ടു​ത്തു​ന്ന കാര്യ​ങ്ങ​ളാണ്‌. അതു​കേട്ട്‌ ജനം തങ്ങൾക്ക്‌ ഈജി​പ്‌തി​ലേ​ക്കു മടങ്ങി​പ്പോ​ക​ണ​മെ​ന്നു പറഞ്ഞു. ഇസ്രാ​യേ​ല്യർ ഇത്ര​ത്തോ​ളം വിശ്വാ​സ​മി​ല്ലാ​തെ പെരു​മാ​റി​യ​തു​കൊണ്ട്‌ ദൈവം അവരെ ശിക്ഷിച്ചു. 40 വർഷം മരുഭൂ​മി​യിൽ അവർ അലഞ്ഞു​ന​ട​ക്കേ​ണ്ടി വന്നു.

ഒടുവിൽ, ഇസ്രാ​യേ​ല്യ​രെ കനാൻദേ​ശ​ത്തേ​ക്കു നയിക്കു​ന്ന​തിന്‌ യഹോവ യോശു​വ​യെ തിര​ഞ്ഞെ​ടു​ത്തു. ദേശം പിടി​ച്ച​ട​ക്കാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ യഹോവ അത്ഭുതങ്ങൾ ചെയ്‌തു. യോർദ്ദാൻ നദിയു​ടെ ഒഴുക്കു നിൽക്കു​ന്ന​തി​നും യെരീ​ഹോ​യു​ടെ മതിലു​കൾ ഇടിഞ്ഞു​വീ​ഴു​ന്ന​തി​നും ഒരു ദിവസം മുഴുവൻ സൂര്യൻ അനങ്ങാതെ നിൽക്കു​ന്ന​തി​നും അവൻ ഇടയാക്കി. ആറു വർഷം കഴിഞ്ഞ്‌ ഇസ്രാ​യേ​ല്യർ കനാന്യ​രിൽനി​ന്നു ദേശം പിടി​ച്ചെ​ടു​ത്തു.

യോശു​വ​യു​ടെ കാലം മുതൽ 356 വർഷ​ത്തേക്ക്‌ ന്യായാ​ധി​പ​ന്മാ​രാണ്‌ ഇസ്രാ​യേ​ലിൽ ഭരണം നടത്തി​യത്‌. ബാരാക്ക്‌, ഗിദെ​യോൻ, യിഫ്‌താഹ്‌, ശിം​ശോൻ, ശമൂവേൽ തുടങ്ങിയ അനേകം ന്യായാ​ധി​പ​ന്മാ​രെ​ക്കു​റി​ച്ചു നാം പഠിക്കും. രാഹാബ്‌, ദെബോ​രാ, യായേൽ, രൂത്ത്‌, നവോമി, ദലീലാ എന്നിങ്ങ​നെ​യു​ള്ള സ്‌ത്രീ​ക​ളെ​ക്കു​റി​ച്ചും ഈ ഭാഗത്തിൽ വായി​ക്കും. മൂന്നാം ഭാഗത്തിൽ ആകെ 396 വർഷത്തെ ചരിത്രം കൊടു​ത്തി​ട്ടുണ്ട്‌.

 

ഈ വിഭാഗത്തിൽ

കഥ 34

ഒരു പുതിയതരം ഭക്ഷണം

ആകാശത്തുനിന്ന്‌ ഒരു പ്രത്യേകതരം ഭക്ഷണം വർഷിക്കുന്നു.

കഥ 35

യഹോവ തന്റെ നിയമങ്ങൾ നൽകുന്നു

പത്തു കല്‌പനകളെക്കാളും പ്രധാനപ്പെട്ട മറ്റു രണ്ടു നിയമങ്ങൾ ഏതാണ്‌?

കഥ 36

സ്വർണക്കാളക്കുട്ടി

എന്തുകൊണ്ടാണ്‌ ജനം കമ്മലുകൾ ഉരുക്കി ഉണ്ടാക്കിയ ഒരു പ്രതിമയെ ആരാധിച്ചത്‌?

കഥ 37

ആരാധനയ്‌ക്കുള്ള ഒരു കൂടാരം

ഉടമ്പടിപ്പെട്ടകം അകത്തെ മുറിയിലാണ്‌ ഉണ്ടായിരുന്നത്‌.

കഥ 38

12 ഒറ്റുകാർ

ഒറ്റുകാരിൽ 10 പേർ ഒരു റിപ്പോർട്ടും 2 പേർ മറ്റൊരു റിപ്പോർട്ടും ആണ്‌ കൊണ്ടുവന്നത്‌. ഇസ്രായേൽ ജനം ആരെയാണ്‌ വിശ്വസിക്കുന്നത്‌?

കഥ 39

അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു

എങ്ങനെയാണ്‌ ഒറ്റരാത്രികൊണ്ട്‌ ഉണങ്ങിയ ഒരു വടിയിൽ പൂക്കളും പഴങ്ങളും ഉണ്ടായത്‌?

കഥ 40

മോശെ പാറയെ അടിക്കുന്നു

മോശ ഉദ്ദേശിച്ചതുപോലെ നടന്നു, പക്ഷേ മോശയോട്‌ യഹോവ കോപിച്ചു..

കഥ 41

താമ്രസർപ്പം

എന്തിനാണ്‌ ഇസ്രായേൽ ജനത്തെ കടിക്കാൻ ദൈവം വിഷപ്പാമ്പുകളെ അയച്ചത്‌?

കഥ 42

ഒരു കഴുത സംസാരിക്കുന്നു

ബിലെയാമിനു കാണാൻ കഴിയാത്ത എന്തോ ഒന്ന്‌ അദ്ദേഹത്തിന്റെ കഴുത കാണുന്നു.

കഥ 43

യോശുവ നേതാവാകുന്നു

മോശ ഇപ്പോഴും ശക്തനാണ്‌, പിന്നെ എന്തുകൊണ്ടാണ്‌ അദ്ദേഹത്തിനു പകരം യോശുവയെ തിരഞ്ഞെടുത്തത്‌?

കഥ 44

രാഹാബ്‌ ഒറ്റുകാരെ ഒളിപ്പിക്കുന്നു

രാഹാബ്‌ ആ രണ്ടു പുരുഷന്മാരെ സഹായിക്കുന്നത്‌ എങ്ങനെ? തിരിച്ച്‌ രാഹാബ്‌ എന്ത്‌ ഉപകാരമാണ്‌ ചോദിച്ചത്‌?

കഥ 45

യോർദ്ദാൻ നദി കടക്കുന്നു

പുരോഹിതന്മാർ വെള്ളത്തിലേക്കു കാലെടുത്തുവെക്കുമ്പോൾ ഒരു അത്ഭുതം സംഭവിക്കുന്നു.

കഥ 46

യരീഹോയുടെ മതിലുകൾ

മതിൽ വീഴാതിരിക്കാൻ ഒരു ചരടു സഹായിച്ചത്‌ എങ്ങനെ?

കഥ 47

ഇസ്രായേലിൽ ഒരു കള്ളൻ

ദുഷ്ടനായ ഒരാൾക്ക്‌ ഒരു ജനതയെ മുഴുവൻ കുഴപ്പത്തിലാക്കാൻ കഴിയുമോ?

കഥ 48

ബുദ്ധിയുള്ള ഗിബെയോന്യർ

അവർ യോശുവയോടും ഇസ്രായേൽ ജനത്തോടും തന്ത്രപരമായി ഇടപെട്ടുകൊണ്ട്‌ ഒരു ഉടമ്പടി ചെയ്യിക്കുന്നു. പക്ഷേ ഇസ്രായേല്യർ ആ ഉടമ്പടി പാലിക്കുന്നു.

കഥ 49

സൂര്യൻ നിശ്ചലമായി നിൽക്കുന്നു

യഹോവ അതുവരെയും പിന്നീടൊരിക്കലും ചെയ്‌തിട്ടില്ലാത്ത ഒരു കാര്യം യോശുവയ്‌ക്കുവേണ്ടി ചെയ്യുന്നു.

കഥ 50

ധൈര്യശാലികളായ രണ്ടു സ്‌ത്രീകൾ

ബാരാക്കാണ്‌ യുദ്ധത്തിനുവേണ്ടി ഇസ്രായേല്യരെ നയിച്ചത്‌, പിന്നെ എന്തുകൊണ്ടാണ്‌ വിജയത്തിനുള്ള ബഹുമതി യായേലിനു കിട്ടിയത്‌?

കഥ 51

രൂത്തും നവോമിയും

രൂത്ത്‌ നൊവൊമിയോടൊപ്പം ആയിരിക്കാനും യഹോവയെ സേവിക്കാനും ആയി തന്റെ നാട്ടിൽനിന്ന്‌ പോകുന്നു.

കഥ 52

ഗിദെയോനും അവന്റെ 300 ആളുകളും

വെള്ളം കുടിച്ചുകൊണ്ടുള്ള ഒരു പരീക്ഷണം നടത്തിക്കൊണ്ട്‌ ചെറിയൊരു സൈന്യത്തിനുള്ള ആളുകളെ യഹോവ എടുക്കുന്നു.

കഥ 53

യിഫ്‌താഹിന്റെ വാഗ്‌ദാനം

യിഫ്‌താഹിന്റെ വാഗ്‌ദാനം യിഫ്‌താഹിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മകളെയും ബാധിച്ചു.

കഥ 54

ഏറ്റവും ശക്തനായ മനുഷ്യൻ

ശിംശോന്റെ ശക്തിയുടെ പിന്നിലെ രഹസ്യം ദലീല എങ്ങനെയാണ്‌ കണ്ടുപിടിച്ചത്‌?

കഥ 55

ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു

മഹാപുരോഹിതനായ ഏലിയയെ ഞെട്ടിക്കുന്ന ഒരു സന്ദേശം അറിയിക്കാൻ ദൈവം കുട്ടിയായ ശമുവേലിനെ ഉപയോഗിക്കുന്നു.