ഏതു രാജ്യത്തെപ്പറ്റിയാണ് നമ്മൾ പറയുന്നതെന്ന് മോനു പറയാമോ?— അതെ, ദൈവരാജ്യം! ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്നത് ആ രാജ്യമാണ്! ഈ രാജ്യത്തെപ്പറ്റി മോന് കൂടുതൽ അറിയേണ്ടേ?—
ഓരോ രാജ്യത്തിനും ഒരു രാജാവുണ്ട്. ആ രാജ്യത്തുള്ള ജനങ്ങളെയെല്ലാം ഭരിക്കുന്നത് ആ രാജാവായിരിക്കും. ദൈവരാജ്യത്തിന്റെ രാജാവ് ആരാണെന്ന് മോന് അറിയാമോ?— യേശുക്രിസ്തു! യേശു സ്വർഗത്തിലാണ് വസിക്കുന്നത്. പെട്ടെന്നുതന്നെ യേശു ഭൂമിയിലുള്ള എല്ലാവരുടെയുംമേൽ രാജാവായി ഭരിക്കും. ആകട്ടെ, യേശു മുഴുഭൂമിയുടെയും രാജാവാകുമ്പോൾ നമുക്ക് സന്തോഷമായിരിക്കുമോ?—
ഉവ്വ്, നമുക്കെല്ലാം വളരെ സന്തോഷമായിരിക്കും! പറുദീസയിൽ ആളുകൾ തമ്മിൽ വഴക്കുണ്ടാക്കുകയോ യുദ്ധം ചെയ്യുകയോ ഇല്ല. എല്ലാവരും സ്നേഹമുള്ളവരായിരിക്കും. ആർക്കും രോഗം വരില്ല, ആരും മരിക്കില്ല. കാഴ്ചയില്ലാത്തവർക്ക് കാഴ്ച കിട്ടും, കേൾക്കാൻ വയ്യാത്തവർക്ക് കേൾവിശക്തി കിട്ടും. നടക്കാൻ വയ്യാത്തവർ അന്ന് ഓടിച്ചാടി നടക്കും. എല്ലാവർക്കും ഇഷ്ടംപോലെ ആഹാരസാധനങ്ങളുണ്ടായിരിക്കും. മൃഗങ്ങൾ മറ്റു മൃഗങ്ങളെ ഉപദ്രവിക്കില്ല, നമ്മളെയും ഉപദ്രവിക്കില്ല, പിന്നെയോ കൂട്ടുകാരെപ്പോലെയായിരിക്കും. മരിച്ചുപോയ ആളുകൾ വീണ്ടും ജീവിക്കും. ഈ പുസ്തകത്തിൽ റിബേക്ക, രാഹാബ്, ദാവീദ്, ഏലിയാവ് എന്നിവരെക്കുറിച്ചു നമ്മൾ പഠിച്ചത് ഓർക്കുന്നില്ലേ? അവരെല്ലാം വീണ്ടും ജീവിക്കും! അവർ ഉയിർത്തെഴുന്നേറ്റു വരുമ്പോൾ അവരെ കാണാനും സംസാരിക്കാനും മോന് ആഗ്രഹമില്ലേ?—
യഹോവ മോനെ സ്നേഹിക്കുന്നു. മോൻ സന്തോഷമായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയെക്കുറിച്ച് മോൻ കൂടുതൽ അറിയുകയും അവനെ എപ്പോഴും അനുസരിക്കുകയും ചെയ്യണം. അങ്ങനെയാണെങ്കിൽ മോന് മനോഹരമായ പറുദീസയിൽ എന്നുമെന്നും ജീവിച്ചിരിക്കാം! മോന്റെ ആഗ്രഹവും അതല്ലേ?—
നമുക്ക് ദൈവത്തെ സന്തോഷിപ്പിക്കാനോ വേദനിപ്പിക്കാനോ കഴിയും എന്ന് നിനക്ക് അറിയാമോ? ആദാമിന്റെയും ഹവ്വായുടെയും പ്രവൃത്തികൾ ദൈവത്തെ എങ്ങനെ വേദനിപ്പിച്ചെന്ന് പഠിക്കുക.