വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെക്ക്‌ റിപ്പബ്ലിക്ക്‌

ചെക്ക്‌ റിപ്പബ്ലിക്ക്‌

ചെക്ക്‌ റിപ്പബ്ലിക്ക്‌

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം 1998-ൽ, സാർവ​ദേ​ശീയ സാഹോ​ദര്യ ബന്ധങ്ങൾക്ക്‌ കൂടു​ത​ലായ അർഥം കൈവന്നു. ലോക​മെ​മ്പാ​ടും “ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം” എന്ന വിഷയം വിശേ​ഷ​വ​ത്‌ക​രി​ച്ചു​കൊ​ണ്ടുള്ള അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ നടക്കു​ക​യാ​യി​രു​ന്നു.

യു.എസ്‌.എ.-യിലെ മിഷി​ഗ​ണി​ലുള്ള പോൻഡി​യാ​ക്കിൽ സമ്മേളിച്ച 42,763 പ്രതി​നി​ധി​ക​ളിൽ 345 പേർ ചെക്ക്‌ റിപ്പബ്ലി​ക്കിൽനിന്ന്‌ ഉള്ളവർ ആയിരു​ന്നു. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്‌, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡ​ങ്ങ​ളി​ലെ ഏതാണ്ട്‌ 44 രാജ്യ​ങ്ങ​ളിൽ നിന്നാ​യി​രു​ന്നു അവർ വന്നത്‌. ചെക്ക്‌ റിപ്പബ്ലി​ക്കിൽ നിന്നുള്ള വേറെ 700 പേർ സ്ലോവാ​ക്യ​യിൽ നിന്നുള്ള 700 പേരോ​ടൊ​പ്പം ജർമനി​യി​ലെ നൂറെൻബർഗിൽ നടന്ന കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ചു. ഒരേ സമയത്ത്‌ അഞ്ച്‌ ഇടങ്ങളി​ലാ​യി നടന്ന ജർമൻ ഭാഷയി​ലുള്ള കൺ​വെൻ​ഷ​നു​ക​ളിൽ ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ നിന്നുള്ള 2,17,472 പേർ സംബന്ധി​ക്കു​ക​യു​ണ്ടാ​യി.

കൺ​വെൻ​ഷൻ നഗരി​ക​ളിൽ എത്തിയ​പ്പോൾ ലഭിച്ച ഊഷ്‌മ​ള​മായ സ്വീക​ര​ണ​വും മുമ്പൊ​രി​ക്കൽ പോലും കണ്ടിട്ടി​ല്ലാത്ത ക്രിസ്‌തീയ സഹോ​ദ​രങ്ങൾ തങ്ങളെ വീട്ടിൽ താമസി​പ്പി​ച്ചു​കൊ​ണ്ടു പ്രകട​മാ​ക്കിയ സ്‌നേ​ഹ​വും കൺ​വെൻ​ഷൻ ആരംഭിച്ച ദിവസം അന്താരാ​ഷ്‌ട്ര പ്രതി​നി​ധി​കളെ സ്വാഗതം ചെയ്‌തു​കൊണ്ട്‌ അന്തരീ​ക്ഷ​ത്തി​ലു​യർന്ന ആവേശം തുടി​ക്കുന്ന കരഘോ​ഷ​വു​മെ​ല്ലാം ചെക്ക്‌ പ്രതി​നി​ധി​ക​ളു​ടെ ഹൃദയത്തെ ആഴത്തിൽ സ്‌പർശി​ച്ചു. നൂറെൻബർഗിൽ, ചെക്ക്‌ റിപ്പബ്ലി​ക്കിൽനി​ന്നും സ്ലോവാ​ക്യ​യിൽനി​ന്നും വന്ന സാക്ഷികൾ സ്‌നേ​ഹ​പൂർവം കെട്ടി​പ്പു​ണർന്നു​കൊണ്ട്‌ പരസ്‌പരം അഭിവാ​ദ്യം ചെയ്‌തു, വീണ്ടും ഒരുമി​ച്ചു​കൂ​ടാൻ അവസരം ലഭിച്ച​തി​ന്റെ സന്തോഷം കൊണ്ട്‌ അവർ ഇടയ്‌ക്കി​ടെ കരയു​ന്നു​ണ്ടാ​യി​രു​ന്നു. എന്നെന്നും ഓർമ​യിൽ സൂക്ഷി​ക്കാ​നുള്ള നിമി​ഷ​ങ്ങ​ളാ​യി​രു​ന്നു അവ.

അതേ വർഷം ചെക്ക്‌ റിപ്പബ്ലി​ക്കിൽത്തന്നെ നടന്ന സമാന​മായ കൺ​വെൻ​ഷ​നു​ക​ളിൽ വേറെ ആയിര​ക്ക​ണ​ക്കി​നു പേർ സംബന്ധി​ക്കു​ക​യു​ണ്ടാ​യി. വലിയ കൺ​വെൻ​ഷ​നു​ക​ളിൽ നടന്ന അതേ പരിപാ​ടി​കൾതന്നെ അവി​ടെ​യും അവതരി​പ്പി​ക്ക​പ്പെട്ടു. അതിനു​പു​റമേ, തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന രണ്ടു വാല്യ​ങ്ങ​ളുള്ള ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ ചെക്ക്‌ പരിഭാഷ ലഭിക്കുക കൂടെ ചെയ്‌ത​പ്പോൾ കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ച​വ​രു​ടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു.

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തി​ലെ സന്തോ​ഷ​ക​ര​മായ നാഴി​ക​ക്ക​ല്ലു​ക​ളാ​യി​രു​ന്നു അവ. എന്നാൽ അവയി​ലേ​ക്കുള്ള വഴി നീണ്ടതും ദുർഘ​ട​വും ആയിരു​ന്നു. 100-ലധികം വർഷം മുമ്പാ​യി​രു​ന്നു എല്ലാറ്റി​ന്റെ​യും തുടക്കം. യഹോ​വ​യാം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പൂർവ​ക​മായ സഹായം ഒന്നു​കൊ​ണ്ടു മാത്ര​മാണ്‌ എല്ലാം സാധ്യ​മാ​യി​ത്തീർന്നത്‌.

1891-ൽ, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡന്റ്‌ ആയിരുന്ന സി. റ്റി. റസ്സൽ യൂറോ​പ്പി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ പ്രാഗിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തി. അതിനു​ശേ​ഷ​മുള്ള വർഷങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം വർധന​വി​ന്റെ​യും ദുരി​ത​ത്തി​ന്റെ​യും പീഡന​ത്തി​ന്റെ​യും വേർതി​രി​ക്ക​ലി​ന്റെ​യും ഒരു കാലഘ​ട്ട​മാ​യി​രു​ന്നു. 46 വർഷം അവരുടെ വേല പൂർണ​മാ​യി നിരോ​ധി​ച്ചി​രു​ന്നു. നിരോ​ധനം ഇല്ലായി​രു​ന്ന​പ്പോൾ പോലും സാക്ഷി​കൾക്ക്‌ എല്ലായ്‌പോ​ഴു​മൊ​ന്നും നിയമാം​ഗീ​കാ​രം ഉണ്ടായി​രു​ന്നില്ല.

ചെക്ക്‌ ദേശങ്ങ​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അനുഭവം പ്രവാ​ച​ക​നായ യിരെ​മ്യാ​വി​ന്റേ​തി​നു സമാന​മാ​യി​രു​ന്നു. യിരെ​മ്യാ​വി​നോ​ടു യഹോവ ഇപ്രകാ​രം പറഞ്ഞു: “അവർ നിന്നോ​ടു യുദ്ധം ചെയ്യും; നിന്നെ ജയിക്ക​യി​ല്ല​താ​നും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.”—യിരെ. 1:19.

ചെക്കിയ എന്നറി​യ​പ്പെ​ട്ടു

1918 ഒക്‌ടോ​ബ​റിൽ, ലോക​ത്തി​ലെ നയതന്ത്ര കേന്ദ്ര​ങ്ങ​ളിൽ നടന്ന രാഷ്‌ട്രീയ കൂടി​യാ​ലോ​ച​ന​കളെ തുടർന്ന്‌ മധ്യ യൂറോ​പ്പിൽ, റിപ്പബ്ലിക്ക്‌ ഓഫ്‌ ചെക്കോ​സ്ലോ​വാ​ക്യ രൂപം​കൊ​ണ്ടു. രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ താത്‌കാ​ലി​ക​മാ​യി പിരി​ച്ചു​വി​ട​പ്പെ​ട്ടെ​ങ്കി​ലും അത്‌ ആറു വർഷത്തെ നാസി മർദക ഭരണത്തി​നു ശേഷം ഉയിർത്തെ​ഴു​ന്നേറ്റു. നാലു പതിറ്റാ​ണ്ടു കാലത്തെ കമ്മ്യൂ​ണിസ്റ്റ്‌ വാഴ്‌ച​യും അതു സഹിച്ചു. പിന്നീട്‌, 74 വർഷത്തി​നു ശേഷം ഈ രാഷ്‌ട്രം നിലവിൽ ഇല്ലാതാ​യി. 1993-ൽ രാജ്യ​ത്തി​ന്റെ കിഴക്കു ഭാഗം സ്ലോവാക്‌ റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. പടിഞ്ഞാ​റൻ ഭാഗമാ​കട്ടെ—ബൊഹീ​മി​യ​യും മൊ​റേ​വി​യ​യും സൈലീ​ഷ്യ​യു​ടെ ഒരു ഭാഗവും—ചെക്കിയ എന്ന ഹ്രസ്വ​നാ​മ​ത്തിൽ അറിയ​പ്പെ​ടുന്ന ചെക്ക്‌ റിപ്പബ്ലി​ക്കും.

ചെക്ക്‌ റിപ്പബ്ലിക്ക്‌, കിഴക്കു മുതൽ പടിഞ്ഞാ​റു വരെ ഏതാണ്ട്‌ 500 കിലോ​മീ​റ്റ​റും വടക്കു മുതൽ തെക്കു വരെ ഏതാണ്ട്‌ 250 കിലോ​മീ​റ്റ​റും വ്യാപി​ച്ചു കിടക്കു​ന്നു. വടക്കും പടിഞ്ഞാ​റും, വനനി​ബി​ഡ​മായ മനോഹര പർവതങ്ങൾ ഉണ്ട്‌. കൂടാതെ, നദികൾ ഒഴുകുന്ന വളക്കൂ​റുള്ള കൃഷി​സ്ഥ​ല​ങ്ങ​ളും. എന്നാൽ മധ്യ യൂറോ​പ്പി​ലെ ഭൂരി​ഭാ​ഗം സ്ഥലങ്ങളി​ലെ​യും പോ​ലെ​തന്നെ ഇവി​ടെ​യും പരിസ്ഥി​തി മലിനീ​ക​രണം ഗുരു​ത​ര​മായ ഒരു പ്രശ്‌ന​മാണ്‌. മിക്ക ആളുക​ളും നഗരങ്ങ​ളി​ലോ പട്ടണങ്ങ​ളി​ലോ ആണു താമസി​ക്കു​ന്നത്‌.

1912-നും 1970-നും ഇടയ്‌ക്കുള്ള, മുൻ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ പുരോ​ഗ​തി​യെ സംബന്ധിച്ച ഒരു സംക്ഷിപ്‌ത റിപ്പോർട്ട്‌ 1972-ലെ വാർഷിക പുസ്‌ത​ക​ത്തിൽ (ഇംഗ്ലീഷ്‌) പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. എന്നാൽ, ഇപ്പോ​ഴത്തെ ചെക്ക്‌ റിപ്പബ്ലി​ക്കി​നെ സംബന്ധിച്ച കാര്യ​ങ്ങ​ളാണ്‌ ഈ റിപ്പോർട്ടിൽ മുഖ്യ​മാ​യും പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നത്‌.

മത പൈതൃ​കം

തലസ്ഥാന നഗരി​യായ പ്രാഗ്‌ ചില​പ്പോൾ ശത ഗോപു​ര​ങ്ങ​ളു​ടെ നഗരം എന്നു വിളി​ക്ക​പ്പെ​ടു​ന്നു. എന്നാൽ എണ്ണമറ്റ പള്ളി​ഗോ​പു​ര​ങ്ങൾക്ക്‌ ഒന്നും ഇന്നത്തെ അവസ്ഥയിൽ, അതായത്‌ അടിസ്ഥാ​ന​പ​ര​മാ​യി നിരീ​ശ്വ​ര​വാ​ദി​ക​ളു​ടെ ഒരു നാട്‌, ആയിത്തീ​രു​ന്ന​തിൽനിന്ന്‌ ചെക്ക്‌ റിപ്പബ്ലി​ക്കി​നെ രക്ഷിക്കാ​നാ​യില്ല. എന്നാൽ എല്ലായ്‌പോ​ഴും അത്‌ അങ്ങനെ​യാ​യി​രു​ന്നില്ല.

മൊ​റേ​വ്യൻ ഭരണാ​ധി​പ​നാ​യി​രുന്ന റസ്റ്റീസ്ലാഫ്‌ രാജകു​മാ​രന്റെ അഭ്യർഥന പ്രകാരം ബൈസാ​ന്റൈൻ ചക്രവർത്തി​യാ​യി​രുന്ന മൈക്കൾ മൂന്നാമൻ പൊ.യു. 863-ൽ മൊ​റേ​വി​യ​യി​ലേക്ക്‌ രണ്ടു പേർ അടങ്ങുന്ന ഒരു മത ദൗത്യ സംഘത്തെ അയച്ചു. സംഘത്തി​ലു​ണ്ടാ​യി​രുന്ന കോൺസ്റ്റ​ന്റൈ​നും (പിന്നീട്‌ സിറിൽ എന്നാണ്‌ അദ്ദേഹം അറിയ​പ്പെ​ട്ടത്‌) മിത്തോ​ഡി​യ​സും ഗ്രീസി​ലെ തെസ്സ​ലൊ​നീ​ക്യ​യിൽ നിന്നുള്ള വൈദി​കർ ആയിരു​ന്നു. പ്രാ​ദേ​ശിക ഭാഷയിൽ കുർബാന നടത്തി​യി​രു​ന്ന​തി​നു പുറമേ, കോൺസ്റ്റ​ന്റൈൻ മൊ​റേ​വി​യ​ക്കാർ സംസാ​രി​ച്ചി​രുന്ന സ്ലോവാ​നിക്‌ ഭാഷയു​ടെ അക്ഷരമാ​ല​യ്‌ക്ക്‌ രൂപം നൽകു​ക​യും ചെയ്‌തു. പിന്നീട്‌ ഈ ഭാഷയിൽ അദ്ദേഹം ബൈബിൾ ഭാഗങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്താൻ തുടങ്ങി. എന്നിരു​ന്നാ​ലും ദൈവ​വ​ച​ന​ത്തി​ന്റെ വ്യക്തമായ ഗ്രാഹ്യം ലഭിക്കാൻ പിന്നെ​യും ഏറെ കാലം കാത്തി​രി​ക്കേ​ണ്ടി​വന്നു.

ഒരു അടിയ​ന്തിര സന്ദേശം പ്രഖ്യാ​പി​ക്കു​ന്നു

1907-ൽ, അതായത്‌, സി. റ്റി. റസ്സൽ പ്രാഗിൽ സന്ദർശനം നടത്തി 16 വർഷത്തി​നു ശേഷം, പ്രായം ചെന്ന ഒരു ബൈബിൾ വിദ്യാർഥി (യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അങ്ങനെ​യാണ്‌) മാസത്തിൽ ഒരിക്കൽ വടക്കൻ ബൊഹീ​മിയ സന്ദർശിച്ച്‌ ബൈബിൾ സാഹി​ത്യ​ങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി. ജർമനി​യി​ലെ ഡ്രെസ്‌ഡെ​നിൽ നിന്നുള്ള എർലർ സഹോ​ദ​ര​നാ​യി​രു​ന്നു അത്‌. ലിബ​റെ​റ്റ്‌സി​ലും മറ്റു പട്ടണങ്ങ​ളി​ലും അദ്ദേഹം തീക്ഷ്‌ണ​ത​യോ​ടെ സാക്ഷീ​ക​രി​ച്ചു, അതും രണ്ടും മൂന്നും ദിവസ​മൊ​ക്കെ തുടർച്ച​യാ​യി. അദ്ദേഹം സി. റ്റി. റസ്സലിന്റെ അർമ​ഗെ​ദോൻ യുദ്ധം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിതരണം ചെയ്‌തു, 1914-ൽ ആഗോള വിപത്ത്‌ സംഭവി​ക്കു​മെന്ന്‌ അദ്ദേഹം ഉറപ്പോ​ടെ പ്രഖ്യാ​പി​ച്ചു.

1912 ആയപ്പോ​ഴേ​ക്കും അനേകർ ഉത്സാഹ​ത്തോ​ടെ ബൈബിൾ സത്യത്തി​ന്റെ വിത്തുകൾ പാകു​ന്നു​ണ്ടാ​യി​രു​ന്നു. അവർ കൊച്ചു കൂട്ടങ്ങൾ സംഘടി​പ്പി​ക്കു​ക​യും ആളുകളെ സ്‌നാ​പ​ന​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു. 1914-ൽ ലോക​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ ബൈബിൾ വിദ്യാർഥി​കൾക്ക്‌ ഒട്ടും അത്ഭുതം തോന്നി​യില്ല, അവരുടെ പ്രതീ​ക്ഷ​ക​ളും എല്ലാ​മൊ​ന്നും ആ വർഷം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും.

പ്രാരംഭ വർഷങ്ങ​ളിൽ ബൈബിൾ വിദ്യാർഥി​കൾ ഇവിടെ വിതരണം ചെയ്‌ത സാഹി​ത്യ​ങ്ങൾ ജർമൻ ഭാഷയിൽ ഉള്ളവയാ​യി​രു​ന്നു. ജർമൻ ഭാഷ സംസാ​രി​ച്ചി​രുന്ന ചിലർ വിലമ​തി​പ്പോ​ടെ അവ സ്വീക​രി​ച്ചു. 1925-ൽ തങ്ങളുടെ ഭവനം സന്ദർശിച്ച, ഡ്രെസ്‌ഡെ​നിൽ നിന്നുള്ള ഒരു ബൈബിൾ വിദ്യാർഥി​യിൽനിന്ന്‌ റസ്സൽ സഹോ​ദ​രന്റെ ചില പുസ്‌ത​കങ്ങൾ തന്റെ അമ്മ വാങ്ങി​യ​താ​യി പൾസെ​ന്യ​യിൽ നിന്നുള്ള കർലോറ്റ യങ്കോ​വ്‌റ്റ്‌സൊവ അനുസ്‌മ​രി​ക്കു​ന്നു. താമസി​യാ​തെ അവർ ഇരുവ​രും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി. കർലോറ്റ പറയുന്നു: “ബൈബിൾ വ്യക്തി​പ​ര​മാ​യി നന്നായി പഠിക്കുന്ന ശീലം ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നു, യോഗ​ങ്ങൾക്കു വേണ്ടി നന്നായി തയ്യാറാ​കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഓരോ വാരത്തി​ലും ഞായറാഴ്‌ച മുഴുവൻ വയൽ സേവന​ത്തി​നാ​യി ചെലവി​ടും. ഞങ്ങൾ ബൈബിൾ വിദ്യാർഥി​കൾ ആയിരു​ന്നു. ഞങ്ങൾ വീക്ഷാ​ഗോ​പു​രം പഠിച്ചു, പുസ്‌ത​കങ്ങൾ വായിച്ചു. [ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ എന്നറി​യ​പ്പെ​ടുന്ന] ബുള്ളറ്റി​നും ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നു.”

ക്രമേണ, സാഹി​ത്യ​ങ്ങൾ ചെക്കി​ലേക്കു പരിഭാഷ ചെയ്യ​പ്പെട്ടു. 1922-ൽ, ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്ക​യില്ല എന്ന ആവേശ​മു​ണർത്തുന്ന പ്രസി​ദ്ധീ​ക​രണം ലഭ്യമാ​യി. അവ ചെക്ക്‌ ജനങ്ങൾക്കി​ട​യിൽ വിതരണം ചെയ്യാൻ മൂന്നു പേർ കോൽപോർട്ടർമാ​രാ​യി മുഴു​സമയ വേലയിൽ ഏർപ്പെട്ടു. 1923-ഓടെ ഇവിടെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 16 പേജുള്ള ഒരു പ്രതി​മാ​സ​പ്പ​തിപ്പ്‌ ലഭ്യമാ​ക്കി​യി​രു​ന്നു.

ചെക്ക്‌ ദേശങ്ങ​ളിൽ സുവാർത്താ പ്രസംഗം പുരോ​ഗ​മി​പ്പി​ക്കു​ന്ന​തി​നാ​യി 1923-ൽ, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ജർമനി​യി​ലെ മാഗ്‌ഡെ​ബർഗി​ലെ ബ്രാഞ്ച്‌ ഓഫീ​സിൽനിന്ന്‌ അന്റോ​ന്യിൻ ഗ്ലെയ്‌സ്‌ന​റെ​യും ഭാര്യ​യെ​യും ബൊഹീ​മി​യ​യി​ലേക്ക്‌ അയച്ചു. ഗ്ലെയ്‌സ്‌നർ സഹോ​ദ​രന്റെ മേൽനോ​ട്ട​ത്തിൽ സൊ​സൈറ്റി അവിടെ ഒരു സാഹിത്യ ഡിപ്പോ തുറന്നു. 1916-ൽ അവിടെ, മൊസ്റ്റ്‌ പട്ടണത്തിൽ ഗ്ലെയ്‌സ്‌നർ സഹോ​ദരൻ യോഗങ്ങൾ നടത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

1928-ൽ മാഗ്‌ഡെ​ബർഗി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ പ്രവർത്ത​ന​ത്തിന്‌ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി. തത്‌ഫ​ല​മാ​യി കൂട്ടങ്ങൾ സംഘടി​പ്പി​ക്കു​ന്ന​തിൽ പുരോ​ഗതി ഉണ്ടായി, വയൽസേ​വനം കൂടുതൽ ഫലപ്ര​ദ​മാ​യി​ത്തീർന്നു. കൂടാതെ, കോൽപോർട്ടർമാ​രു​ടെ പ്രവർത്തനം മെച്ചമാ​യി ഏകോ​പി​പ്പി​ക്കാ​നും സാധിച്ചു. ഇതോ​ടുള്ള ബന്ധത്തിൽ, ഓരോ കൂട്ടത്തി​നും കോൽപോർട്ടർമാർക്കും (ഇന്ന്‌ പയനി​യർമാർ എന്ന്‌ അറിയ​പ്പെ​ടു​ന്ന​വ​രു​ടെ മുന്നോ​ടി​കൾ) പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി പ്രത്യേക പ്രദേ​ശങ്ങൾ നിയമി​ച്ചു കൊടു​ത്തു. 106 സുവാർത്താ ഘോഷകർ അടങ്ങിയ 25 ചെറിയ കൂട്ടങ്ങ​ളും 6 കോൽപോർട്ടർമാ​രും അവിടെ ഉണ്ടായി​രു​ന്ന​താ​യി ചെക്കോ​സ്ലോ​വാ​ക്യ​യിൽ നിന്നുള്ള ആ വർഷത്തെ റിപ്പോർട്ട്‌ കാണി​ക്കു​ന്നു. അവർ 64,484 പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും ഏതാണ്ട്‌ 25,000 മാസി​ക​ക​ളും സമർപ്പി​ക്കു​ക​യും മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​ര​മെന്ന നിലയിൽ ദൈവ​രാ​ജ്യ​ത്തി​ലേക്കു താത്‌പ​ര്യ​ക്കാ​രു​ടെ ശ്രദ്ധ തിരി​ക്കു​ക​യും ചെയ്‌തു.

പിറ്റേ വർഷം, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പുളകം കൊള്ളി​ക്കുന്ന “സൃഷ്ടി​പ്പിൻ ഫോട്ടോ നാടക”വുമായി ഒട്ടോ എസ്റ്റൽമാൻ ജർമനി​യിൽനിന്ന്‌ എത്തി​ച്ചേർന്നു. രാജ്യ​ത്തു​ട​നീ​ളം അത്‌ പ്രദർശി​പ്പി​ക്ക​പ്പെട്ടു. 1933-ന്റെ അവസാ​ന​ത്തിൽ “ഫോട്ടോ നാടകം” തുടർച്ച​യാ​യി നാലു തവണ പ്രദർശി​പ്പി​ക്കാൻ സഹോ​ദ​ര​ന്മാർക്ക്‌ പ്രാഗി​ലെ ഏറ്റവും വലിയ സിനി​മാ​ശാ​ല​യായ കപ്പീ​റ്റൊൾ തന്നെ വാടക​യ്‌ക്കെ​ടു​ക്കേണ്ടി വന്നു. ആളുക​ളു​ടെ പ്രവാഹം നിമിത്തം രണ്ടു വൈകു​ന്നേ​ര​ത്തേക്കു കൂടെ സിനി​മാ​ശാല ബുക്ക്‌ ചെയ്യേ​ണ്ടി​വന്നു. കൂടുതൽ ബൈബിൾ പ്രസം​ഗങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒട്ടേറെ ആളുകൾ സഹോ​ദ​ര​ന്മാർക്ക്‌ തങ്ങളുടെ പേരും മേൽവി​ലാ​സ​വും നൽകി. സംഘട​ന​യു​ടെ വളർച്ച ദൃശ്യ​മാ​കാൻ തുടങ്ങി​യ​പ്പോൾ എതിർപ്പും തലപൊ​ക്കി. അതു പ്രതീ​ക്ഷി​ക്ക​ണ​മെന്ന്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞി​രു​ന്ന​താണ്‌.—യോഹ​ന്നാൻ 15:18-20.

സുവാർത്ത സ്വീക​രിച്ച ചിലർ

ഈ കാലഘ​ട്ട​ത്തി​ലാണ്‌, ബൊഹൂ​മിൽ മ്യൂളർ എന്ന വ്യക്തി സുവാർത്ത കേട്ടത്‌. പിൽക്കാ​ലത്ത്‌ അദ്ദേഹം ആ രാജ്യത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തിൽ ഒരു സുപ്ര​ധാന പങ്കു വഹിക്കു​ക​യു​ണ്ടാ​യി. 1987-ൽ അദ്ദേഹ​ത്തി​ന്റെ ഭൗമിക ജീവിതം അവസാ​നി​ച്ച​പ്പോൾ, 55-ലധികം വർഷത്തെ വിശ്വസ്‌ത സേവന​ത്തി​ന്റെ രേഖ അദ്ദേഹ​ത്തിന്‌ ഉണ്ടായി​രു​ന്നു. വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച കാണി​ക്കാ​ഞ്ഞ​തിന്‌ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും തടവി​ലും ചെലവിട്ട 14 വർഷവും അതിൽ ഉൾപ്പെ​ടു​ന്നു.

1931-ൽ, 16-ാമത്തെ വയസ്സിൽ ബൊഹൂ​മിൽ അച്ചുനി​ര​ത്താൻ പഠിക്കു​ക​യാ​യി​രു​ന്നു. സഹോ​ദ​ര​നായ കാറെൽ ആകട്ടെ ബുക്ക്‌​ബൈൻഡി​ങ്ങും. പിതാവ്‌ ടൊമാഷ്‌ മ്യൂളർ യൂണിറ്റി ഓഫ്‌ ബ്രദറ​നി​ലെ ഒരു പ്രമുഖ അംഗമാ​യി​രു​ന്നു. തങ്ങളുടെ പൂർവ പാരമ്പ​ര്യ​ത്തെ​യും ചരി​ത്ര​ത്തെ​യും കുറിച്ച്‌ ഊറ്റം​കൊ​ണ്ടി​രുന്ന ഒരു സഭയാ​യി​രു​ന്നു യൂണിറ്റി ഓഫ്‌ ബ്രദറൻ. കാറെ​ലി​ന്റെ മുതലാ​ളി അവന്‌ “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” കാണു​ന്ന​തി​നുള്ള ടിക്കറ്റു​കൾ കൊടു​ത്തു. ആദ്യത്തെ പ്രദർശ​ന​ത്തി​നു ശേഷം വളരെ ഉത്സാഹ​ത്തോ​ടെ​യാണ്‌ കാറെൽ വീട്ടിൽ തിരി​ച്ചെ​ത്തി​യത്‌. താൻ അവിടെ കണ്ടതും കേട്ടതു​മായ കാര്യ​ങ്ങ​ളെ​ല്ലാം അവൻ വിവരി​ച്ചു. അവി​ടെ​നി​ന്നു ലഭിച്ച ജർമൻ ഭാഷയി​ലുള്ള രണ്ടു പുസ്‌ത​കങ്ങൾ അവൻ പിതാ​വി​നു നൽകി. പിറ്റേന്നു സന്ധ്യക്ക്‌ അതിലും ഉത്സാഹ​ത്തോ​ടെ​യാണ്‌ കാറെൽ വീട്ടിൽ തിരി​ച്ചെ​ത്തി​യത്‌, ചെക്ക്‌ ഭാഷയി​ലുള്ള സൃഷ്ടി എന്ന പുസ്‌ത​ക​വും​കൊണ്ട്‌. ഇനി ബൈബിൾ പ്രസം​ഗങ്ങൾ ഉള്ളപ്പോൾ അറിയി​ക്കു​ന്ന​തി​നാ​യി പരിപാ​ടി​ക്കു ശേഷം തന്റെ മേൽവി​ലാ​സം കൊടു​ത്തി​ട്ടു പോന്ന​താ​യി അവൻ പറഞ്ഞു.

മാസം ഒന്നു കഴിഞ്ഞു. മ്യൂളർ കുടും​ബം ഒരു ഞായറാഴ്‌ച ഉച്ചഭക്ഷണം കഴിച്ചു തീർന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ, കോളി​ങ്‌ബെൽ ശബ്ദിച്ചു. ബൊഹൂ​മിൽ മ്യൂളർ പിന്നീട്‌ ഇങ്ങനെ എഴുതി: “ആരാ​ണെന്നു നോക്കാ​നാ​യി ഡാഡി എഴു​ന്നേറ്റു ചെന്നു. ഇടനാ​ഴി​യിൽ നിന്നു​കൊണ്ട്‌ കുറച്ചു നേരം അദ്ദേഹം ആ സന്ദർശ​ക​നു​മാ​യി സംസാ​രി​ച്ചു. അടുക്ക​ള​യി​ലേക്കു തിരിച്ചു വന്ന അദ്ദേഹ​ത്തി​ന്റെ മുഖത്ത്‌ അമ്പരപ്പു​ണ്ടാ​യി​രു​ന്നു. അദ്ദേഹം പറഞ്ഞു: ‘ആദ്യമാ​യി​ട്ടാണ്‌ എനിക്ക്‌ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകു​ന്നത്‌. ഒരു പ്രസംഗം കേൾക്കു​ന്ന​തി​നു നമ്മളെ ക്ഷണിക്കാൻ ഒരു മനുഷ്യൻ കഷ്ടപ്പെട്ട്‌ ഇവിടെ വരെ വന്നിരി​ക്കു​ന്നു, അതും ഒരു ഞായറാഴ്‌ച! ബൈബിൾ വിദ്യാർഥി​കൾ നടത്തുന്ന ഒരു പ്രസം​ഗ​മാണ്‌ അത്‌. ബ്രദറൻ സഭക്കാ​രായ നമ്മൾ ആരും ഒരിക്ക​ലും ഇങ്ങനെ​യൊ​ന്നും ചെയ്യില്ല. കുഴി​മ​ടി​യ​ന്മാ​രാണ്‌ നമ്മൾ!’” പിന്നീട്‌ മ്യൂളർ കുടും​ബം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചെറിയ കൂട്ട​ത്തോ​ടൊ​പ്പം ക്രമമാ​യി കൂടി​വ​രാൻ തുടങ്ങി.

ഒടുവിൽ, ബൊഹൂ​മിൽ യഹോ​വ​യ്‌ക്ക്‌ തന്നെത്തന്നെ സമർപ്പി​ച്ചു. എങ്കിലും ഏതാണ്ട്‌ രണ്ടു വർഷം കഴിഞ്ഞാണ്‌ അദ്ദേഹം സ്‌നാ​പ​ന​മേ​റ്റത്‌. എന്നാൽ അപ്പോ​ഴേ​ക്കും അദ്ദേഹം സഭാ മേൽവി​ചാ​ര​കന്റെ (സർവീസ്‌ ഡയറക്‌ടർ എന്നാണ്‌ അന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌) സഹായി​യാ​യി സേവി​ച്ചി​രു​ന്നു, യോഗങ്ങൾ നടത്തി​യി​രു​ന്നു, പ്രാഗി​ലുള്ള സൊ​സൈ​റ്റി​യു​ടെ ഓഫീ​സി​ലെ ബെഥേൽ ഭവനത്തിൽ വേല ചെയ്‌തി​രു​ന്നു. എല്ലാ സാക്ഷി​ക​ളു​മൊ​ന്നും അക്കാലത്ത്‌ ക്രിസ്‌തീയ സ്‌നാ​പ​ന​ത്തി​ന്റെ ഗൗരവം പൂർണ​മാ​യി മനസ്സി​ലാ​ക്കി​യി​രു​ന്നില്ല.

ഏതാണ്ട്‌ ഈ കാലഘ​ട്ട​ത്തിൽ തന്നെയാണ്‌ ബൊഹൂ​മി​ലി​ന്റെ പിതാ​വി​ന്റെ സഹോ​ദ​ര​പു​ത്രി​യായ ലീബൂഷി ഷ്‌റ്റെ​ക്കെ​റൊ​വാ സത്യം പഠിച്ചത്‌. പെട്ടെ​ന്നു​തന്നെ അവൾ സ്‌നാ​പ​ന​മേറ്റു. ഷ്‌റ്റെ​ക്കെ​റൊ​വാ സഹോ​ദരി പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “അങ്കിൾ വലിയ മതഭക്ത​നാ​യി​രു​ന്നു. 1932-ലെ വേനൽക്കാ​ലത്ത്‌ ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ അദ്ദേഹം ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ എനിക്കു പറഞ്ഞു​തന്നു. ലോക​ത്തി​ന്റെ ഭാവിയെ കുറി​ച്ചും യഹോ​വ​യു​ടെ സാക്ഷികൾ എന്ന ഒരു കൂട്ടത്തി​ന്റെ ശ്രദ്ധേ​യ​മായ ബൈബിൾ യോഗ​ങ്ങളെ കുറി​ച്ചും അദ്ദേഹം എന്നോടു സംസാ​രി​ച്ചു. ജെ. എഫ്‌. റഥർഫോർഡി​ന്റെ ഉദ്ധാരണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അദ്ദേഹം എനിക്കു തന്നിട്ടു പോയി. എന്തൊ​ക്കെ​യോ ചില കാര്യങ്ങൾ ഞാൻ മനസ്സി​ലാ​ക്ക​ണ​മെന്ന്‌ എന്റെ സ്രഷ്‌ടാവ്‌ ആഗ്രഹി​ക്കു​ന്ന​താ​യി എനിക്കു തോന്നി. ഞാൻ സംബന്ധിച്ച ആദ്യത്തെ സേവന യോഗ​ത്തിൽത്തന്നെ, പ്രാഗിൽ നടക്കാ​നി​രുന്ന രണ്ടാമത്തെ സ്‌നാ​പ​നത്തെ കുറിച്ചു ഞാൻ കേട്ടു. പറയുന്ന കാര്യ​ങ്ങ​ളെ​ല്ലാം അവിടെ ഇരുന്ന്‌ ശ്രദ്ധിച്ചു കേട്ടെ​ങ്കി​ലും എന്താണ്‌ നടക്കാൻ പോകു​ന്നത്‌ എന്നതിനെ കുറിച്ച്‌ എനിക്ക്‌ യാതൊ​രു പിടി​പാ​ടു​മി​ല്ലാ​യി​രു​ന്നു. വീട്ടി​ലേക്കു തിരിച്ചു പോകു​മ്പോൾ മ്യൂളർ അങ്കിൾ എന്നോടു ചോദി​ച്ചു, ‘സ്‌നാ​പ​ന​മേൽക്കാൻ നിനക്കും ആഗ്രഹ​മു​ണ്ടോ?’ ‘പക്ഷേ എനിക്ക്‌ ഒന്നും അറിയില്ല,’ ഞാൻ തടസ്സം പറഞ്ഞു. അങ്കിൾ തുടർന്നു ‘നിനക്കു ബൈബിൾ അറിയാം. എന്നാൽ നാം ഏതു കാലഘ​ട്ട​ത്തി​ലാണ്‌ ജീവി​ക്കു​ന്നത്‌ എന്നും നിന്നെ സംബന്ധിച്ച ദൈ​വേഷ്ടം എന്താണ്‌ എന്നും തിരി​ച്ച​റി​ഞ്ഞു നടപടി​കൾ സ്വീക​രി​ച്ചാൽ മാത്രമേ നീ പൂർണ അർഥത്തിൽ ഒരു ക്രിസ്‌ത്യാ​നി​യാ​കൂ.’ ഞാൻ സ്‌നാ​പ​ന​മേൽക്കാൻ തയ്യാറാ​ണെന്ന്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അങ്ങനെ 1933 ഏപ്രിൽ 6-നു ഞാൻ സ്‌നാ​പ​ന​മേറ്റു.” തന്നെ സംബന്ധിച്ച യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്ന്‌ അവൾ പഠിക്കു​ക​തന്നെ ചെയ്‌തു. 1995-ൽ മരിക്കു​ന്നതു വരെ അവൾ യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവിച്ചു.

അക്കാലത്ത്‌ പുതിയ താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ ഭവന ബൈബി​ള​ധ്യ​യനം നടത്തുന്ന രീതി​യു​ണ്ടാ​യി​രു​ന്നില്ല. വയൽസേ​വ​ന​ത്തി​നാ​യി പരിശീ​ലനം നൽകു​ന്നത്‌ പലപ്പോ​ഴും ഇങ്ങനെ​യാ​യി​രു​ന്നു: കാര്യങ്ങൾ കണ്ടു മനസ്സി​ലാ​ക്കു​ന്ന​തി​നാ​യി ആദ്യം ഒരു സാക്ഷി​യോ​ടൊ​പ്പം ഒരു വീട്‌ സന്ദർശി​ക്കുക, പിന്നെ തനിച്ചു പോകുക.

ആ വർഷങ്ങ​ളിൽ ഒട്ടേറെ സ്‌ത്രീ​കൾ സത്യം പഠിച്ചു. ഇവരിൽ ബഹുഭൂ​രി​ഭാ​ഗം പേർക്കും ജീവി​ത​ത്തി​ലെ ഏറ്റവും പ്രാധാ​ന്യ​മേ​റിയ സംഗതി ശുശ്രൂ​ഷ​യാ​യി​ത്തീർന്നു, അവർ ഒട്ടേറെ നേട്ടങ്ങൾ കൈവ​രി​ക്കു​ക​യു​ണ്ടാ​യി. മിക്ക​പ്പോ​ഴും അവർ മക്കളെ​യും കൂടെ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി അവരുടെ മക്കൾക്ക്‌ യഹോ​വ​യിൽനിന്ന്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ക​യും ചെയ്‌തു. പത്തു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാണ്‌ ബ്ലങ്ക പീക്കോ​വാ തന്റെ അമ്മയോ​ടൊ​പ്പം വയൽ സേവന​ത്തി​നു പോകാൻ തുടങ്ങി​യത്‌. അവർ ഒരു സംഭവം അനുസ്‌മ​രി​ക്കു​ന്നു: “ഒരു ഗ്രാമ​ത്തിൽ പ്രവർത്തി​ക്കാ​നാണ്‌ എനിക്കും അമ്മയ്‌ക്കും നിയമനം ലഭിച്ചത്‌. ഗ്രാമ ചത്വര​ത്തി​നു ചുറ്റും പ്രവർത്തി​ക്കാൻ അമ്മ എന്നോട്‌ ആവശ്യ​പ്പെട്ടു, ചുറ്റു​മുള്ള വീടു​ക​ളിൽ കയറി അമ്മയും സാക്ഷീ​ക​രി​ച്ചു. ചത്വര​ത്തിൽ എത്തിയ​പ്പോൾ അവിടെ നിറയെ വാത്തകൾ ഉള്ളതായി ഞാൻ മനസ്സി​ലാ​ക്കി, ഞാൻ വല്ലാതെ ഭയന്നു​പോ​യി. ജീവി​ക​ളിൽ എനിക്ക്‌ ആകെ പേടി​യു​ണ്ടാ​യി​രു​ന്നത്‌ വാത്തകളെ ആയിരു​ന്നു. അവ കലമ്പൽകൂ​ട്ടി എന്നെ കൊത്താ​നാ​ഞ്ഞ​പ്പോൾ, ഞാൻ എന്റെ ബാഗ്‌ മറയായി പിടിച്ചു. പക്ഷേ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല, ഞാൻ അങ്കലാ​പ്പോ​ടെ യഹോ​വ​യോട്‌ അപേക്ഷി​ച്ചു: ‘യഹോ​വ​യാം ദൈവമേ എന്നെ രക്ഷിക്കണേ!’ പെട്ടെന്ന്‌ വാത്തക​ളെ​ല്ലാം അപ്രത്യ​ക്ഷ​മാ​യി, എന്റെ അടുക്ക​ലാ​യി സെയിന്റ്‌ ബർണാർഡ്‌ ഇനത്തിൽ പെട്ട ഒരു കൂറ്റൻ നായ നിന്നി​രു​ന്നു. ഞാൻ വാത്സല്യ​പൂർവം അതിനെ തലോടി, വീടു തോറും അത്‌ എന്നോ​ടൊ​പ്പം വന്നു. വീണ്ടും എന്റെ അടുക്ക​ലേക്കു വരാൻ വാത്തകൾ ധൈര്യ​പ്പെ​ട്ടില്ല.” പിന്നീട്‌, യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും കരുത​ലി​നെ​യും കുറി​ച്ചുള്ള ഉറപ്പ്‌ ബ്ലങ്കയുടെ ഹൃദയ​ത്തിൽ ഉൾനടാൻ അവളുടെ അമ്മ ആ സംഭവം ഉപയോ​ഗി​ച്ചു.

സാക്ഷീ​ക​ര​ണ​ത്തിന്‌ വ്യത്യസ്‌ത മാർഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു

1932-ൽ, ഈ യൂറോ​പ്യൻ രാജ്യത്ത്‌ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​യി മറ്റൊരു ഉപകരണം ലഭ്യമാ​യി. (ഇന്ന്‌ ഉണരുക! എന്നറി​യ​പ്പെ​ടുന്ന) സുവർണ യുഗം മാസിക ചെക്ക്‌ ഭാഷയിൽ പുറത്തി​റക്കി. ആ വർഷം 71,200 പ്രതികൾ സമർപ്പി​ക്ക​പ്പെട്ടു. സുവർണ യുഗം വായി​ച്ച​ശേഷം ബൈബി​ളി​ലുള്ള കാര്യങ്ങൾ വിശദ​മാ​യി ചർച്ച ചെയ്യുന്ന മറ്റു പ്രസി​ദ്ധീ​ക​ര​ണങ്ങൾ സ്വീക​രി​ക്കാൻ ആളുകൾ സന്നദ്ധരാ​യി.

സാധ്യ​മാ​കു​ന്ന എല്ലാവർക്കും ദൈവ​രാ​ജ്യ സുവാർത്ത​യിൽനി​ന്നു പ്രയോ​ജനം നേടു​ന്ന​തി​നുള്ള അവസരം നൽകാ​നാ​യി ജർമനി​യിൽനി​ന്നു പയനി​യർമാർ അയയ്‌ക്ക​പ്പെട്ടു. ലളിത ജീവിതം നയിച്ചു​കൊണ്ട്‌ അവർ തങ്ങളുടെ സർവസ്വ​വും ഈ വേലയ്‌ക്കാ​യി ഉഴിഞ്ഞു​വെച്ചു. 1932-ൽ റിപ്പോർട്ടു ചെയ്‌ത 84 പയനി​യർമാ​രിൽ 34 പേർ ജർമനി​യിൽനിന്ന്‌ ഉള്ളവർ ആയിരു​ന്നു. ഇവരിൽ പലർക്കും അതിനാ​യി പുതിയ ഭാഷ പഠി​ക്കേണ്ടി വന്നു. എന്നാൽ അതു പഠി​ച്ചെ​ടു​ക്കു​ന്നതു വരെ അവർ എന്തു ചെയ്യും? പ്രാഗിൽ സേവിച്ച ഒസ്‌ക്കാർ ഹൊഫ്‌മാൻ എന്ന ഒരു ജർമൻ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ആ രാജ്യത്തെ ഭാഷ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഞാൻ ദിവസ​വും ആളുകളെ അവരുടെ വീട്ടിൽ ചെന്നു കാണു​മാ​യി​രു​ന്നു. എന്റെ സന്ദർശ​ന​ത്തി​ന്റെ ഉദ്ദേശ്യം മനസ്സി​ലാ​ക്കി കൊടു​ക്കു​ന്ന​തി​നു വേണ്ടി ഒരു സാക്ഷ്യ കാർഡ്‌ വായി​ക്കാൻ ഞാൻ അവരോട്‌ ആവശ്യ​പ്പെ​ടും. അവരുടെ ഭാഷയിൽ അച്ചടിച്ച ഒരു ചെറിയ പ്രഭാ​ഷണം അതിൽ അടങ്ങി​യി​രു​ന്നു. ഈ വിധത്തിൽ ചെക്ക്‌ ജനങ്ങൾക്ക്‌ ആയിര​ക്ക​ണ​ക്കിന്‌ ബൈബിൾ സാഹി​ത്യ​ങ്ങൾ സമർപ്പി​ക്കാൻ എനിക്കു കഴിഞ്ഞു.”

വിദേ​ശി​ക​ളു​ടെ പ്രവാഹം തടയു​ന്ന​തി​നാ​യി ഒരു പ്രത്യേക നിയമം പ്രാബ​ല്യ​ത്തിൽ വന്നതു മൂലം വിദേ​ശത്തു നിന്നുള്ള മിക്ക പയനി​യർമാ​രും 1934-ൽ രാജ്യം വിട്ടു​പോ​കാൻ നിർബ​ന്ധി​ത​രാ​യി. എന്നാൽ അതി​നോ​ടകം വളരെ​യ​ധി​കം നല്ല വേല അവിടെ ചെയ്യ​പ്പെ​ട്ടി​രു​ന്നു. ആ വർഷം, പ്രസാ​ധ​കർക്കു നിയമി​ച്ചു കൊടു​ത്തി​ട്ടി​ല്ലാ​യി​രുന്ന മിക്ക ഭാഗങ്ങ​ളി​ലും പയനി​യർമാർ സാക്ഷീ​ക​രണം നടത്തി​യി​രു​ന്നു.

വിദേശ മിഷന​റി​മാർക്കു രാജ്യം വിട്ടു​പോ​കേണ്ടി വന്ന അതേ വർഷം​തന്നെ ഫോ​ണോ​ഗ്രാഫ്‌ ഡിസ്‌ക്കു​ക​ളിൽ റെക്കോർഡു ചെയ്‌ത ബൈബിൾ പ്രസം​ഗങ്ങൾ സ്ഥലത്തെ സാക്ഷി​കൾക്കു സൊ​സൈറ്റി പ്രദാനം ചെയ്‌തു. അവ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തിൽ പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാർ പ്രശം​സ​നീ​യ​മായ വിധത്തിൽ മുൻകൈ എടുക്കു​ക​യു​ണ്ടാ​യി. പ്രാഗ്‌ സഭ ഒരു ഇൻഡ്യൻ 750 മോ​ട്ടോർ സൈക്കിൾ വാങ്ങി, അതിന്റെ സൈഡ്‌ കാറിൽ ആംപ്ലി​ഫയർ ഘടിപ്പി​ച്ചു. ഒരു പട്ടണ ചത്വര​ത്തി​ലോ ഒരു ഗ്രാമ​ത്തി​ലെ തുറസ്സായ സ്ഥലത്തോ എത്തു​മ്പോൾ അവർ ആംപ്ലി​ഫയർ പൊക്ക​മുള്ള ഒരു മുക്കാ​ലി​യിൽ വെച്ച്‌ സംഗീതം കേൾപ്പി​ക്കും, എന്നിട്ട്‌ വീടു​തോ​റും പോയി ആളുകളെ സന്ദർശി​ക്കും. സംഗീ​ത​ത്തിൽ ആകൃഷ്ട​രാ​യി ഒട്ടേറെ ആളുകൾ വരു​മ്പോൾ സഹോ​ദ​ര​ന്മാർ ചെറിയ ഒരു ബൈബിൾ പ്രഭാ​ഷണം അടങ്ങിയ റെക്കോർഡ്‌ കേൾപ്പി​ക്കും. ഈ വിധത്തിൽ ഞായറാഴ്‌ച രാവി​ലത്തെ സമയം​കൊണ്ട്‌ ഒറ്റയടിക്ക്‌ നിരവധി ഗ്രാമ​ങ്ങ​ളി​ലുള്ള നൂറു​ക​ണ​ക്കിന്‌ ആളുക​ളോ​ടു സാക്ഷീ​ക​രി​ക്കാൻ അവർക്കു കഴിഞ്ഞി​രു​ന്നു.

നിയമ​പ​ര​മായ രജിസ്‌​ട്രേ​ഷൻ

ചെക്കോ​സ്ലോ​വാ​ക്യ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തിന്‌ നിയമാം​ഗീ​കാ​രം ലഭിക്കാൻ ആവശ്യ​മായ നടപടി​കൾ 1930-ൽ സ്വീക​രി​ച്ചി​രു​ന്നു. സ്വത്തു കൈവശം വെക്കാ​നും സാഹി​ത്യ​ങ്ങൾ വാങ്ങാ​നും ആവശ്യ​മായ മറ്റു സേവനങ്ങൾ അനുഷ്‌ഠി​ക്കാ​നും സാധി​ക്കുന്ന കോർപ്പ​റേ​ഷ​നു​കൾ സ്ഥാപി​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

പ്രാഗിൽ ചേർന്ന ഒരു പ്രത്യേക യോഗം, രണ്ട്‌ കോർപ്പ​റേ​ഷ​നു​കൾ സ്ഥാപി​ക്കാ​നുള്ള പദ്ധതിയെ സ്വാഗതം ചെയ്യു​ക​യും അവയുടെ ചാർട്ടർ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. ആദ്യത്തെ കോർപ്പ​റേ​ഷന്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി (ചെക്കോ​സ്ലോ​വാക്‌ ബ്രാഞ്ച്‌) എന്നാണു പേരി​ട്ടത്‌. പ്രസി​ദ്ധീ​ക​ര​ണങ്ങൾ സ്വീക​രി​ക്കൽ, യോഗ​ങ്ങൾക്കു വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യൽ, സാഹി​ത്യം വിതരണം ചെയ്യൽ എന്നീ ചുമത​ല​ക​ളാ​യി​രു​ന്നു അതു കൈകാ​ര്യം ചെയ്‌തത്‌. രണ്ടാമത്തെ കോർപ്പ​റേ​ഷന്റെ പേര്‌ മെസീ​നാ​റൊ​ഡ്‌നി സ്റ്റൂഷെനി ബാഡാ​റ്റെലൂ ബിബ്ലെ ചെസ്‌കോ​സ്ലോ​വെൻസ്‌കാ വ്യീ​റ്റെവ്‌ (അന്താരാ​ഷ്‌ട്ര ബൈബിൾ വിദ്യാർഥി സമിതി, ചെക്കോ​സ്ലോ​വാ​ക്യ ബ്രാഞ്ച്‌) എന്നായി​രു​ന്നു. പ്രാഗ്‌ ആയിരു​ന്നു അതിന്റെ ആസ്ഥാനം. ചെക്കോ​സ്ലോ​വാ​ക്യ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്ന​തി​നുള്ള ഒരു നിയമ ഏജൻസി​യാ​യി അതു വർത്തിച്ചു. അന്താരാ​ഷ്‌ട്ര ബൈബിൾ വിദ്യാർഥി സമിതി​യു​ടെ ചെക്കോ​സ്ലോ​വാക്‌ ബ്രാഞ്ചി​ന്റെ മൂന്ന്‌ ഓഫീ​സു​കൾ സ്ഥാപി​ക്ക​പ്പെട്ടു, ഓരോ ഓഫീ​സും റിപ്പബ്ലി​ക്കി​ന്റെ വിവിധ ഭാഗങ്ങ​ളി​ലെ കാര്യങ്ങൾ കൈകാ​ര്യം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ചെക്ക്‌ ദേശങ്ങ​ളി​ലെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചത്‌ ബർണോ നഗരത്തി​ലുള്ള ഓഫീസ്‌ ആയിരു​ന്നു, അന്റോ​ന്യിൻ ഗ്ലെയ്‌സ്‌നർ ആയിരു​ന്നു അതിന്റെ ചെയർമാൻ. ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സുവി​ശേഷ ഘോഷണ പ്രവർത്തനം പുരോ​ഗ​മി​പ്പി​ക്കു​ന്ന​തിന്‌ ഈ കോർപ്പ​റേ​ഷ​നു​കൾ സഹായി​ച്ചു.

മൂന്നു വർഷത്തി​നു ശേഷം 1933-ൽ വാച്ച്‌ ടവർ സൊ​സൈറ്റി പ്രാഗിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ തുറന്നു, തുടർന്ന്‌ അവിടെ അച്ചടി തുടങ്ങി. ഹിറ്റ്‌ലർ അധികാ​ര​ത്തിൽ വന്നതിനെ തുടർന്ന്‌ ജർമനി​യി​ലെ സ്ഥിതി​വി​ശേഷം ദുഷ്‌ക​ര​മാ​യി​ത്തീർന്ന​തു​കൊണ്ട്‌ ഇത്‌ അത്യാ​വ​ശ്യ​മാ​യി​രു​ന്നു. ജർമനി​യിൽ നിരോ​ധനം ഏർപ്പെ​ടു​ത്തു​ക​യും മാഗ്‌ഡെ​ബർഗി​ലെ സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ കണ്ടു​കെ​ട്ടു​ക​യും ചെയ്‌തി​രു​ന്നു. മാഗ്‌ഡെ​ബർഗിൽ നിന്നുള്ള എഡ്‌ഗാർ മെർക്കി​നെ പ്രാഗിൽ ബ്രാഞ്ച്‌ ദാസനാ​യി നിയമി​ച്ചു. ബെഥേൽ ഭവനത്തി​നും ഓഫീ​സി​നും മേൽനോ​ട്ടം വഹിക്കാ​നുള്ള നിയമനം ലഭിച്ചത്‌ പ്രാഗിൽ നിന്നുള്ള കാറെൽ കൊ​പെ​റ്റ്‌സ്‌കി​ക്കാ​യി​രു​ന്നു.

എന്നാൽ പ്രാഗിൽ കാര്യ​ങ്ങ​ളൊ​ന്നും അത്ര സുഗമ​മാ​യി നീങ്ങി​യില്ല. ദുരഭി​മാ​ന​ത്തി​ന്റെ​യും മറ്റു പ്രശ്‌ന​ങ്ങ​ളു​ടെ​യും ഫലമായി മേൽപ്പറഞ്ഞ രണ്ടു സഹോ​ദ​ര​ന്മാർ തമ്മിൽ ചില തർക്കങ്ങ​ളു​ണ്ടാ​യി. 1936-ൽ പ്രാഗി​ലെ ബ്രാഞ്ച്‌ സ്വിറ്റ്‌സർലൻഡിൽ സ്ഥിതി ചെയ്‌തി​രുന്ന, സൊ​സൈ​റ്റി​യു​ടെ മധ്യ യൂറോ​പ്യൻ ഓഫീ​സി​ന്റെ മേൽനോ​ട്ട​ത്തിൻ കീഴി​ലാ​യി. അധികം താമസി​യാ​തെ, ചെക്കോ​സ്ലോ​വാ​ക്യ​യിൽ സൊ​സൈ​റ്റി​യു​ടെ നിയമ കോർപ്പ​റേ​ഷ​നു​ക​ളിൽ ഉത്തരവാ​ദി​ത്വം വഹിച്ചി​രുന്ന കാറെൽ കൊ​പെ​റ്റ്‌സ്‌കി​യും യോ​സെഫ്‌ ഗ്യെട്ട്‌ല​റും സ്ഥാനം രാജി​വെച്ചു. പകരം വന്നത്‌ യോ​സെഫ്‌ ബാനറും ബൊഹൂ​മിൽ മ്യൂള​റും ആയിരു​ന്നു. ഹൈൻറിച്ച്‌ ഡ്വെങ്ങർ ആയിരു​ന്നു പുതിയ ബ്രാഞ്ച്‌ ദാസൻ. യഹോ​വ​യു​ടെ വിശ്വസ്‌ത ദാസനും സൗമ്യ​നു​മാ​യി​രുന്ന അദ്ദേഹത്തെ അതിനു മുമ്പും ഒട്ടേറെ ദിവ്യാ​ധി​പത്യ നിയമ​നങ്ങൾ ഭരമേൽപ്പി​ച്ചി​രു​ന്നു. സ്‌നേ​ഹ​പൂർവ​ക​മായ മേൽനോ​ട്ട​ത്തിൻ കീഴിൽ സഭകൾ സന്തോ​ഷ​ത്തോ​ടെ ദൈവ​രാ​ജ്യ സുവാർത്ത—അസ്ഥിരത വർധി​ച്ചു​കൊ​ണ്ടി​രുന്ന ഒരു ലോകത്ത്‌ ആളുകൾക്കു വളരെ ആവശ്യ​മാ​യി​രുന്ന വാർത്ത—പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ തുടർന്നു.

അന്താരാ​ഷ്‌ട്ര കൂടി​വ​ര​വു​ക​ളാൽ ശക്തീക​രി​ക്ക​പ്പെ​ടു​ന്നു

മറ്റു രാജ്യ​ങ്ങ​ളിൽ സാക്ഷികൾ കൺ​വെൻ​ഷ​നു​കൾ നടത്തുന്ന കാര്യം ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സാക്ഷി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. തങ്ങളുടെ രാജ്യ​ത്തും ഒരു കൺ​വെൻ​ഷൻ നടത്താൻ അവർ അതിയാ​യി ആഗ്രഹി​ച്ചു.

1932 മേയ്‌ 14 മുതൽ 16 വരെ പ്രാഗി​ലെ വറീ​യെറ്റെ തീയേ​റ്റ​റിൽ ഒരു വലിയ അന്താരാ​ഷ്‌ട്ര യോഗം—അന്ന്‌ അത്‌ അങ്ങനെ​യാ​ണു വിളി​ക്ക​പ്പെ​ട്ടത്‌—നടത്താൻ വേണ്ട ഏർപ്പാ​ടു​കൾ ചെയ്‌തു. ആ രാജ്യത്ത്‌ ആദ്യമാ​യി നടക്കുന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നാ​യി​രു​ന്നു അത്‌. പരസ്യ​പ്ര​സം​ഗം സമയോ​ചി​ത​മായ ഒന്നായി​രു​ന്നു, “നാശത്തി​നു മുമ്പ്‌ യൂറോപ്പ്‌” എന്ന വിഷയ​മാ​യി​രു​ന്നു വിശേ​ഷ​വ​ത്‌ക​രി​ക്ക​പ്പെ​ട്ടത്‌. ചെക്ക്‌, ജർമൻ, ഹംഗേ​റി​യൻ, സ്ലോവാക്‌, റഷ്യൻ എന്നീ ഭാഷക​ളി​ലേക്കു പരിപാ​ടി​കൾ പരിഭാഷ ചെയ്യ​പ്പെട്ടു. ഹാജർ 1,500 ആയിരു​ന്നു. ശക്തമായ ഒരു സാക്ഷ്യം നൽക​പ്പെട്ടു. കൺ​വെൻ​ഷൻ നടന്ന ദിവസ​ങ്ങ​ളിൽ, പ്രതി​നി​ധി​കൾ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെട്ട്‌ 21,000-ത്തിലധി​കം ബൈബിൾ സാഹി​ത്യ​ങ്ങൾ സമർപ്പി​ച്ചു.

1937-ൽ, പ്രാഗിൽ മറ്റൊരു അന്താരാ​ഷ്‌ട്ര കൂടി​വ​രവ്‌ നടന്നു. ഓസ്‌ട്രിയ, ഹംഗറി, പോളണ്ട്‌, ജർമനി എന്നിവി​ട​ങ്ങ​ളിൽനി​ന്നു നൂറു​ക​ണ​ക്കി​നു സന്ദർശകർ എത്തി. “ആ കൺ​വെൻ​ഷൻ ഒന്നു വേറെ​ത​ന്നെ​യാ​യി​രു​ന്നു!” എന്ന്‌ മ്യൂളർ സഹോ​ദരൻ പിന്നീട്‌ പറഞ്ഞു.

ചെക്കോ​സ്ലോ​വാ​ക്യ​യിൽ ഉടനീളം സുവാർത്താ പ്രസംഗം പുരോ​ഗതി പ്രാപി​ച്ചു​കൊ​ണ്ടി​രു​ന്നു. 1937-ൽ, റെക്കോർഡ്‌ ചെയ്യപ്പെട്ട ബൈബിൾ പ്രസം​ഗങ്ങൾ ആളുകളെ കേൾപ്പി​ക്കാൻ സാക്ഷികൾ 7 ആംപ്ലി​ഫ​യ​റു​ക​ളും 50 ഫോ​ണോ​ഗ്രാ​ഫു​ക​ളും ഉപയോ​ഗി​ച്ചു. ആ വർഷം അവർ ഈ സജ്ജീക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ മൊത്തം 31,279 ശ്രോ​താ​ക്കൾക്കു വേണ്ടി 2,946 പൊതു അവതര​ണങ്ങൾ നടത്തി. ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ ആ വർഷത്തെ പ്രവർത്ത​നത്തെ കുറി​ച്ചുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “രാജ്യ​ത്തു​ട​നീ​ളം സുവാർത്താ പ്രസംഗ പ്രവർത്തനം പുരോ​ഗതി പ്രാപി​ച്ചു​കൊ​ണ്ടി​രു​ന്നു. വലിയ പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ഉള്ള ആളുകൾ അതു കേൾക്കാൻ ഇടയായി. കൊട്ടാ​ര​ങ്ങ​ളി​ലും കുടി​ലു​ക​ളി​ലും അത്‌ എത്തി​ച്ചേർന്നു.”

നാസി ഭീഷണി ഉരുണ്ടു​കൂ​ടു​ന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം അടുത്തു​വ​രി​ക​യാ​യി​രു​ന്നു. യൂറോ​പ്പിൽ സംഘർഷം രൂക്ഷമാ​യി. യഹോ​വ​യു​ടെ സാക്ഷികൾ സാഹച​ര്യ​ത്തെ എങ്ങനെ കൈകാ​ര്യം ചെയ്യു​മാ​യി​രു​ന്നു? മനസ്സാക്ഷി സംബന്ധ​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തി​ക്കുക എന്നത്‌ ചെക്കോ​സ്ലോ​വാ​ക്യ​യിൽ അതുവരെ കേട്ടി​ട്ടി​ല്ലാത്ത ഒരു ആശയമാ​യി​രു​ന്നു. പ്രമുഖ പരമ്പരാ​ഗത മതങ്ങ​ളൊ​ന്നും ക്രിസ്‌തീയ നിഷ്‌പക്ഷത പാലി​ക്കുന്ന അളവോ​ളം ബൈബിൾ നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ച്ചില്ല. ക്രിസ്‌തീയ നിഷ്‌പക്ഷത പുലർത്തി​യ​തി​ന്റെ പേരിൽ ആ രാജ്യത്ത്‌ ആദ്യമാ​യി തടവി​ലാ​ക്ക​പ്പെ​ട്ടത്‌ ബൊഹൂ​മിൽ മ്യൂളർ ആയിരു​ന്നു. അദ്ദേഹം എഴുതി: “1937 ഒക്‌ടോ​ബർ 1-ന്‌ ഞാൻ സൈനിക സേവനം ഏറ്റെടു​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ തന്റെ ദാസർ ‘യുദ്ധം അഭ്യസി​ക്കാൻ’ ദൈവം ആഗ്രഹി​ക്കു​ന്നി​ല്ലെന്ന്‌ മനസ്സാക്ഷി എന്നോടു പറഞ്ഞു. (യെശ. 2:4) മുമ്പി​ലുള്ള പരി​ശോ​ധ​ന​കളെ തരണം ചെയ്യാൻ ആവശ്യ​മായ ശക്തിക്കും സഹിഷ്‌ണു​ത​യ്‌ക്കു​മാ​യി ഞാൻ യഹോ​വ​യിൽ ആശ്രയി​ച്ചു. എന്റെ ഈ നിലപാ​ടു മൂലം 1939 മാർച്ച്‌ അവസാനം ആയപ്പോ​ഴേ​ക്കും നാലു തവണ ഞാൻ ഒരു സൈനിക കോട​തി​യു​ടെ മുമ്പാകെ ഹാജരാ​ക്ക​പ്പെ​ട്ടി​രു​ന്നു, ഓരോ തവണയും നിരവധി മാസത്തെ തടവു​ശിക്ഷ എനിക്കു ലഭിച്ചു. പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, ആ പരി​ശോ​ധ​ന​കൾക്കാ​യി ഞാൻ കൃതജ്ഞ​ത​യു​ള്ള​വ​നാ​ണെന്ന്‌ എനിക്കു പറയാൻ കഴിയും. കാരണം, ഭാവി​യിൽ വരാനി​രുന്ന അതിലും മോശ​മായ നാളു​കൾക്കാ​യി അവ എന്നെ ഒരുക്കി.”

നാസി ഭീഷണി വർധി​ച്ച​തോ​ടെ യഹോ​വ​യു​ടെ ദാസന്മാ​രു​ടെ മേലുള്ള സമ്മർദ​ത്തി​ന്റെ ആക്കവും കൂടി. ജർമനി-ചെക്കോ​സ്ലോ​വാ​ക്യ അതിർത്തി​ക്ക​ടു​ത്തുള്ള പ്രദേ​ശ​ങ്ങ​ളിൽ എതിർപ്പ്‌ രൂക്ഷമാ​യി. 1938 ആഗസ്റ്റിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗങ്ങൾ നിരോ​ധി​ച്ചു. അതു​കൊണ്ട്‌ അവർ ചെറിയ കൂട്ടങ്ങ​ളാ​യി കൂടി​വ​രാൻ തുടങ്ങി. ലീബൂഷി ഷ്‌റ്റെ​ക്കെ​റൊ​വാ എഴുതി: “1938-ൽ രാഷ്‌ട്രീയ സംഘർഷം വർധിച്ചു. പുതിയ സാഹച​ര്യ​ത്തിൽ സാക്ഷീ​ക​രി​ക്കാ​നുള്ള മാർഗങ്ങൾ ഞങ്ങൾ സ്വയം കണ്ടെ​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. യുദ്ധകാ​ലത്ത്‌ ഉടനീളം, ഒരു വ്യക്തിയെ അടുത്ത​റിഞ്ഞ ശേഷമേ ഞങ്ങളുടെ വിശ്വാ​സത്തെ കുറിച്ച്‌ അയാളു​മാ​യി സംസാ​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ.”

1938-ൽ ജർമനി, ചെക്കോ​സ്ലോ​വാ​ക്യ​യു​ടെ അതിർത്തി​ക്കു​ള്ളിൽ സ്ഥിതി ചെയ്‌തി​രുന്ന സൂഡേ​റ്റൻലൻഡ്‌ പിടി​ച്ച​ട​ക്കാ​നുള്ള നീക്കങ്ങൾ നടത്തി. യുദ്ധം ഒഴിവാ​ക്കാ​നാ​യി ബ്രിട്ട​നും ഫ്രാൻസും സൂഡേ​റ്റൻലൻഡ്‌ ജർമനി​യു​ടെ ഭാഗമാ​ക്ക​ണ​മെന്ന ഹിറ്റ്‌ല​റി​ന്റെ പിടി​വാ​ശി​ക്കു മുന്നിൽ മുട്ടു​മ​ടക്കി. അങ്ങനെ അവി​ടെ​യുള്ള ജനങ്ങൾ നാസി ആധിപ​ത്യ​ത്തിൻ കീഴി​ലാ​യി.

ജർമൻ അധിനി​വേശം ആരംഭി​ക്കു​ന്നു

1939 മാർച്ച്‌ 15-ന്‌ ജർമൻ സൈന്യം ബൊഹീ​മിയ മുഴു​വ​നും മൊ​റേ​വി​യ​യും പിടി​ച്ച​ടക്കി. പ്രൊ​ട്ട​ക്ട​റേറ്റ്‌ ഓഫ്‌ ബൊഹീ​മിയ ആൻഡ്‌ മൊ​റേ​വിയ എന്ന ഒരു പുതിയ രാഷ്‌ട്ര​ത്തി​നു ഹിറ്റ്‌ലർ രൂപം നൽകി. ഹിറ്റ്‌ല​റി​ന്റെ ചൊൽപ്പ​ടി​ക്കു നിൽക്കു​ന്ന​താ​യി​രു​ന്നെ​ങ്കി​ലും സ്വന്തമായ ഒരു ഗവൺമെ​ന്റും ഒരു പ്രസി​ഡ​ന്റും ഈ രാഷ്‌ട്ര​ത്തിന്‌ ഉണ്ടായി​രു​ന്നു.

പെട്ടെ​ന്നു​ത​ന്നെ രഹസ്യ​പ്പോ​ലീസ്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ നടപടി സ്വീക​രി​ച്ചു. മാർച്ച്‌ 30-ന്‌ അവർ പ്രാഗി​ലുള്ള വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഓഫീ​സി​ലും എത്തി. ക്രിസ്‌തീയ നിഷ്‌പക്ഷത പുലർത്തി​യി​രു​ന്ന​തി​ന്റെ പേരിൽ തടവി​ലാ​ക്കി​യി​രുന്ന ബൊഹൂ​മിൽ മ്യൂള​റി​നെ ഏപ്രിൽ 1-നു വിട്ടയച്ചു. ജയിലിൽനിന്ന്‌ റയിൽവേ സ്റ്റേഷനി​ലേക്കു പോകുന്ന വഴിക്ക്‌ അദ്ദേഹം ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു ഫോൺ ചെയ്‌തു. പിന്നീ​ടൊ​രു അവസര​ത്തിൽ അതേ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “അടുത്ത ദിവസം​തന്നെ അവിടെ എത്തി​ച്ചേ​രു​മെ​ന്നും എന്നാലാ​വു​ന്ന​തെ​ല്ലാം ചെയ്യു​മെ​ന്നും ഞാൻ അവരോ​ടു പറഞ്ഞു. ബെഥേ​ലിൽ അന്ന്‌ ഞങ്ങൾ മൂന്നു പേരു​ണ്ടാ​യി​രു​ന്നു. വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. അച്ചടി ഉപകര​ണ​ങ്ങ​ളിൽ ചിലത്‌ നെതർലൻഡ്‌സി​ലേക്കു കപ്പൽ മാർഗം കയറ്റി അയയ്‌ക്കാൻ വേണ്ട ഏർപ്പാ​ടു​കൾ അപ്പോ​ഴേ​ക്കും ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. ബാക്കി​യു​ള്ളത്‌ ഉടനടി പായ്‌ക്ക്‌ ചെയ്യണ​മാ​യി​രു​ന്നു. ഞാനും മാറ്റേക്ക സഹോ​ദ​ര​നു​മാണ്‌ ആ ചുമതല വഹിച്ചി​രു​ന്നത്‌. കപ്പീനുസ്‌ സഹോ​ദരൻ ഓഫീ​സു​ക​ളും ബെഥേൽ പരിസ​ര​വും കാലി​യാ​ക്കുന്ന തിരക്കി​ലാ​യി​രു​ന്നു. ഇതിനി​ട​യിൽ ഞങ്ങൾ മാസി​കകൾ, അതായത്‌ വീക്ഷാ​ഗോ​പു​ര​വും ആശ്വാ​സ​വും (ഇപ്പോൾ ഉണരുക!) പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. മാർച്ച്‌ മാസം നടത്തിയ റെയ്‌ഡിൽ രഹസ്യ​പ്പോ​ലീ​സി​ന്റെ ശ്രദ്ധയിൽപ്പെ​ടാ​തെ പോയ ചെക്ക്‌ ഭാഷയി​ലുള്ള കുറേ പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും ഞങ്ങൾ അവി​ടെ​നി​ന്നു മാറ്റി. ബ്രാഞ്ച്‌ അടച്ചു​പൂ​ട്ടാൻ വേണ്ട ഇത്തരം ക്രമീ​ക​ര​ണ​ങ്ങ​ളൊ​ക്കെ ചെയ്യു​മ്പോ​ഴും രഹസ്യ​പ്പോ​ലീസ്‌ നിരവധി പ്രാവ​ശ്യം അവിടെ വന്നും​പോ​യു​മി​രു​ന്നു.”

അധിനി​വേ​ശം തുടങ്ങി​ക്ക​ഴി​ഞ്ഞ​പ്പോൾ പ്രസം​ഗ​പ്ര​വർത്തനം തുടരാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്നു വ്യക്തമാ​യി. പല സഹോ​ദ​ര​ന്മാ​രും ചെക്കോ​സ്ലോ​വാ​ക്യ വിട്ടു​പോ​യി. ഗസ്റ്റപ്പോ അറസ്റ്റു ചെയ്യാൻ വന്നതിന്റെ തൊട്ടു​ത​ലേന്നു സന്ധ്യക്ക്‌ ഡ്വെങ്ങർ സഹോ​ദരൻ സ്വിറ്റ്‌സർലൻഡി​ലേക്കു കടന്നു. മ്യൂളർ സഹോ​ദ​ര​നും പോകാ​നുള്ള തയ്യാ​റെ​ടു​പ്പു നടത്തു​ക​യാ​യി​രു​ന്നു. രാജ്യം വിട്ടു​പോ​കാ​നുള്ള അനുവാ​ദം അധികാ​രി​ക​ളിൽനിന്ന്‌ അദ്ദേഹ​ത്തി​നു ലഭിച്ചി​രു​ന്നു. അപ്പോ​ഴാണ്‌ ബേർണി​ലെ ബ്രാഞ്ചിൽനിന്ന്‌ അദ്ദേഹ​ത്തിന്‌ ഒരു കത്തു കിട്ടു​ന്നത്‌. ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സഹോ​ദ​ര​ന്മാർക്ക്‌ ആവശ്യ​മായ മേൽനോ​ട്ട​വും പ്രോ​ത്സാ​ഹ​ന​വും നൽകി​ക്കൊണ്ട്‌ അദ്ദേഹം തന്റെ നിയമ​ന​ത്തിൽ തുടരു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും എന്ന്‌ അതിൽ സൂചി​പ്പി​ച്ചി​രു​ന്നു. മ്യൂളർ സഹോ​ദരൻ ഒട്ടും മടിക്കാ​തെ അതിനു സമ്മതിച്ചു. മനസ്സു മാറാ​തി​രി​ക്കാൻ അദ്ദേഹം തന്റെ പാസ്സ്‌പോർട്ട്‌ നശിപ്പി​ച്ചു കളഞ്ഞു.

നാൽപ്പ​ത്തി​യെട്ടു വർഷത്തി​നു ശേഷം അദ്ദേഹം പറഞ്ഞു: “1939-ലെ ആ വസന്തകാ​ലത്ത്‌ പ്രാഗ്‌ വിട്ടു​പോ​കാ​ഞ്ഞ​തിൽ ഞാൻ ഖേദി​ക്കു​ന്നു​ണ്ടോ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ ഞാൻ തറപ്പിച്ചു പറയും, ‘ഇല്ല!’ ഇവിടം വിട്ടു​പോ​കാ​ഞ്ഞ​തിൽ ഞാൻ ഒരിക്ക​ലും ഖേദി​ച്ചി​ട്ടില്ല. ഇതാണ്‌ എന്റെ ഭവനം എന്നു ഞാൻ കാലാ​ന്ത​ര​ത്തിൽ മനസ്സി​ലാ​ക്കി. യഹോ​വ​യും അവന്റെ സംഘട​ന​യും ഇവി​ടെ​യാണ്‌ എന്നെ ആക്കി​വെ​ച്ചത്‌. എന്തിന്‌, സഹി​ക്കേണ്ടി വന്ന കൊടും ക്രൂര​ത​ക​ളും അടിയും തൊഴി​യു​മെ​ല്ലാം ഞാൻ അനുഭ​വിച്ച സന്തോ​ഷ​വു​മാ​യി തട്ടിച്ചു നോക്കു​മ്പോൾ നിസ്സാ​ര​മാണ്‌. വർഷം തോറും പ്രവർത്തനം പുരോ​ഗ​മി​ക്കു​ന്ന​തും എനിക്കു ചുറ്റും സർവശ​ക്തന്റെ സന്തുഷ്ട ആരാധ​ക​രു​ടെ സമൂഹം വർധി​ക്കു​ന്ന​തും കണ്ടപ്പോൾ എനിക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​വില്ല!”

1939 മുതൽ രഹസ്യ​പ്പോ​ലീസ്‌ സാക്ഷി​കളെ അറസ്റ്റു ചെയ്യാൻ തുടങ്ങി. അറസ്റ്റു ചെയ്യ​പ്പെ​ട്ട​വ​രു​ടെ കൂട്ടത്തിൽ ഒട്ടോ ബൂക്ക്‌റ്റാ ഉണ്ടായി​രു​ന്നു. ബർണോ സഭയുടെ ആത്മീയ നെടും​തൂ​ണാ​യി​രു​ന്നു അദ്ദേഹം. മൗട്ട്‌ഹൗ​സൻ തടങ്കൽപ്പാ​ള​യ​ത്തിൽ വെച്ച്‌ ബുക്ക്‌റ്റാ സഹോ​ദരൻ മരണമ​ടഞ്ഞു. 1940-ലെ ശരത്‌കാ​ലത്ത്‌, മുമ്പ്‌ പ്രാഗി​ലെ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ച്ചി​രുന്ന കപ്പീനുസ്‌ സഹോ​ദ​ര​നും മൊ​റേ​വി​യ​യി​ലെ മറ്റു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം അറസ്റ്റ്‌ ചെയ്യ​പ്പെട്ടു. എങ്കിലും യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷികൾ തങ്ങൾക്കു സാധി​ക്കുന്ന ഇടങ്ങളി​ലെ​ല്ലാം വചനം പ്രസം​ഗി​ച്ചു.

കുറേ​ക്കൂ​ടെ അനുകൂ​ല​മാ​യി​രുന്ന സമയങ്ങ​ളിൽ യഹോ​വയെ സേവി​ച്ചി​രു​ന്നവർ ഇപ്പോൾ, അവന്റെ ആരാധന ഉപേക്ഷിച്ച്‌ അവന്റെ ജനത്തിന്റെ ശത്രു​ക്ക​ളോ​ടു കൂട്ടു​ചേർന്നു. കാറെൽ കൊ​പെ​റ്റ്‌സ്‌കി നല്ല തീക്ഷ്‌ണ​ത​യും പ്രാപ്‌തി​യു​മുള്ള ഒരു സഹോ​ദ​ര​നാ​യി​രു​ന്നു. എന്നാൽ 1940-ൽ കൊ​പെ​റ്റ്‌സ്‌കി​യെ, മുൻ സഹപ്ര​വർത്ത​ക​നാ​യി​രുന്ന മ്യൂളർ സഹോ​ദരൻ കണ്ടുമു​ട്ടി​യ​പ്പോൾ അദ്ദേഹം ആകെ മാറി​പ്പോ​യി​രു​ന്നു. ആ സംഭവം ഇങ്ങനെ ആയിരു​ന്നു: കല്ലച്ച്‌ ഉപയോ​ഗി​ച്ചു പകർത്തിയ ഒരു ബൈബിൾ പ്രസി​ദ്ധീ​ക​രണം ആവശ്യ​മായ സ്ഥലങ്ങളി​ലേക്ക്‌ അയയ്‌ക്കു​ന്ന​തി​നാ​യി സഹോ​ദ​ര​ന്മാർ കവറു​ക​ളിൽ ആക്കിയി​രു​ന്നു. മ്യൂളർ സഹോ​ദരൻ അവ ഒരു ബാഗി​ലാ​ക്കി സൈക്കി​ളിൽ കയറി പ്രാഗി​ലെ തപാൽ ഓഫീ​സു​ക​ളി​ലെ​ല്ലാം കയറി​യി​റങ്ങി. ഓരോ തപാൽപ്പെ​ട്ടി​യി​ലും അദ്ദേഹം ഏതാനും കവറുകൾ ഇട്ടു. അദ്ദേഹം പറഞ്ഞു: “ഒരു തപാൽ ഓഫീ​സിൽ ചെന്ന​പ്പോൾ എസ്‌എസ്‌ ഉദ്യോ​ഗ​സ്ഥന്റെ യൂണി​ഫോ​റ​മിട്ട ഒരു മനുഷ്യൻ കൗണ്ടറി​ന​രി​കെ നിൽക്കു​ന്ന​താ​യി കണ്ടു. ഞാൻ നിന്നു. എന്നാൽ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പേ അയാൾ എനിക്കു നേരെ തിരിഞ്ഞു. ഒരു നിമിഷം, ഞങ്ങൾ പരസ്‌പരം സൂക്ഷിച്ചു നോക്കി. അതാ, മുമ്പ്‌ ഒരു സഹോ​ദ​ര​നാ​യി​രുന്ന കാറെൽ കൊ​പെ​റ്റ്‌സ്‌കി! പെട്ടെന്നു ഞാൻ സമനില വീണ്ടെ​ടു​ത്തു, ഒരു കൗണ്ടറി​ന​രി​കെ ചെന്ന്‌ ഒരു ഫോറം വലി​ച്ചെ​ടുത്ത്‌, സൈക്കി​ളിൽ കയറി പാഞ്ഞു​പോ​യി.”

പിറ്റേ വർഷം, രാജ്യത്തെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചു​കൊ​ണ്ടി​രുന്ന മ്യൂളർ സഹോ​ദ​രനെ അറസ്റ്റു ചെയ്‌ത്‌ മൗട്ട്‌ഹൗ​സൻ തടങ്കൽപ്പാ​ള​യ​ത്തി​ലേക്കു കൊണ്ടു​പോ​യി.

‘തീച്ചൂ​ള​യിൽ’ പ്രസം​ഗി​ക്കു​ന്നു

തടങ്കൽപ്പാ​ള​യ​ങ്ങളെ കുറി​ച്ചും അവിടെ നമ്മുടെ സഹോ​ദ​രങ്ങൾ അനുഭ​വിച്ച ദുരി​ത​ങ്ങളെ കുറി​ച്ചും വർഷങ്ങ​ളാ​യി വളരെ​യ​ധി​കം വിവരങ്ങൾ എഴുത​പ്പെ​ട്ടി​ട്ടുണ്ട്‌. പാളയ​ങ്ങ​ളിൽ കഴി​യേണ്ടി വന്നവരു​ടെ കൂട്ടത്തിൽ ചെക്കി​യ​യിൽ നിന്നുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളും ഉണ്ടായി​രു​ന്നു. അവർക്കു നേരിട്ട ദുരി​ത​ങ്ങ​ളു​ടെ വിശദാം​ശ​ങ്ങളല്ല, പിന്നെ​യോ അവർ ആത്മീയ​മാ​യി കെട്ടു​പണി ചെയ്യപ്പെട്ട വിധവും ആ ‘തീച്ചൂ​ള​യിൽ’വെച്ചു പോലും അവർ മറ്റുള്ള​വരെ കെട്ടു​പണി ചെയ്‌ത വിധവും ആണ്‌ ഇവിടെ പ്രതി​പാ​ദി​ക്കു​ന്നത്‌.—ദാനീ​യേൽ 3:20, 21 താരത​മ്യം ചെയ്യുക.

ആ നാളു​ക​ളിൽ ലോക​മെ​മ്പാ​ടു​മുള്ള ആളുകൾക്ക്‌ ചെക്ക്‌ ഗ്രാമ​മായ ലിഡി​സി​യു​ടെ പേര്‌ പരിചി​ത​മാ​യി​രു​ന്നു. 1942 ജൂൺ 9/10-ന്‌ ഹിറ്റ്‌ല​റി​ന്റെ നേരി​ട്ടുള്ള കൽപ്പന പ്രകാരം ആ ഗ്രാമം നിലം​പ​രി​ചാ​ക്കി. ഒരു ജർമൻ ഓഫീ​സ​റു​ടെ മരണത്തി​നുള്ള പ്രതി​കാര നടപടി​യാ​യി​രു​ന്നു അത്‌. അതിന്റെ പേര്‌ യൂറോ​പ്പി​ന്റെ ഭൂപട​ത്തിൽനി​ന്നു തുടച്ചു നീക്കു​ക​യാ​യി​രു​ന്നു ലക്ഷ്യം. ആ ഭീകര സംഭവത്തെ അതിജീ​വിച്ച ബൊഷെന വൊഡ്‌റാ​ഷ്‌കൊ​വാ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “രഹസ്യ​പ്പോ​ലീസ്‌ ഞങ്ങളുടെ ഗ്രാമം വളഞ്ഞു. പുരു​ഷ​ന്മാ​രെ എല്ലാവ​രെ​യും വെടി​വെച്ചു കൊന്നു, കുട്ടി​കളെ എങ്ങോ​ട്ടോ പിടി​ച്ചു​കൊ​ണ്ടു​പോ​യി, സ്‌ത്രീ​കളെ റാവെൻസ്‌ബ്രൂക്ക്‌ തടങ്കൽപ്പാ​ള​യ​ത്തി​ലേക്കു കൊണ്ടു​പോ​യി. അവിടെ ഞങ്ങൾ നമ്മുടെ കർത്താ​വായ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി . . . ഒരിക്കൽ ഒരു കൂട്ടു​കാ​രി എന്നോടു പറഞ്ഞു, ‘ബൊ​ഷെനാ, ഞാൻ ബൈബിൾ വിദ്യാർഥി​ക​ളു​മാ​യി സംസാ​രി​ച്ചി​ട്ടുണ്ട്‌. അവർ പറയുന്ന കാര്യ​ങ്ങ​ളൊ​ക്കെ ഒന്നു കേൾക്കേ​ണ്ട​തു​ത​ന്നെ​യാണ്‌. അത്‌ ഒരു കെട്ടുകഥ പോലെ തോന്നും, പക്ഷേ ദൈവ​രാ​ജ്യം വരു​മെ​ന്നും ദുഷ്ടത നീക്കം ചെയ്യ​പ്പെ​ടു​മെ​ന്നും ബൈബിൾ പറയു​ന്നതു സത്യമാ​ണെ​ന്നാണ്‌ അവർ അവകാ​ശ​പ്പെ​ടു​ന്നത്‌.’ പിന്നീട്‌ ഞാൻ അവരെ വ്യക്തി​പ​ര​മാ​യി കണ്ടു. അവർ ദൈവ​രാ​ജ്യ​ത്തെ കുറിച്ച്‌ എന്നോടു സാക്ഷീ​ക​രി​ച്ചു, അവരുടെ സന്ദേശം വളരെ ആകർഷ​ക​മാ​യി എനിക്കു തോന്നി.” അതേ, അവൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീർന്നു.

തടങ്കൽപ്പാ​ള​യ​ത്തി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പെരു​മാ​റ്റം പല തടവു​കാ​രി​ലും ആഴമായ മതിപ്പു​ള​വാ​ക്കി. ആലോ​യിസ്‌ മീച്ചെക്ക്‌ അനുസ്‌മ​രി​ക്കു​ന്നു: “കമ്മ്യൂ​ണിസ്റ്റ്‌ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ട​തിന്‌ യുദ്ധകാ​ലത്ത്‌ എന്നെ തടവി​ലാ​ക്കി. മൗട്ട്‌ഹൗ​സൻ തടങ്കൽപ്പാ​ള​യ​ത്തി​ലാ​യി​രു​ന്നു ഞാൻ. അവി​ടെ​യുള്ള സാക്ഷി​കൾക്ക്‌ എങ്ങനെ​യോ വീക്ഷാ​ഗോ​പു​ര​വും മറ്റു സാഹി​ത്യ​ങ്ങ​ളും കിട്ടു​ന്നു​ണ്ടാ​യി​രു​ന്നു. അവ ഉപയോ​ഗിച്ച്‌ അവർ ചില സഹതട​വു​കാ​രെ പഠിപ്പി​ച്ചി​രു​ന്നു, അതു തടയാൻ എസ്‌എസ്‌-നു കഴിഞ്ഞില്ല. അതു​കൊണ്ട്‌, ഒരു താക്കീ​തെ​ന്നോ​ണം പാളയ​ത്തി​ലെ പത്തു സാക്ഷി​ക​ളിൽ ഒരാളെ വീതം വെടി​വെച്ചു കൊല്ലാൻ എസ്‌എസ്‌ തീരു​മാ​നി​ച്ചു. എല്ലാ സാക്ഷി​ക​ളെ​യും അവർ നിരനി​ര​യാ​യി നിറുത്തി. ഓരോ പത്താമത്തെ ആളെയും ഒരു സായുധ കാവൽക്കാ​രന്റെ മേൽനോ​ട്ട​ത്തിൽ മാറ്റി നിറുത്തി. എന്നാൽ പെട്ടെന്ന്‌, മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടെ​ന്ന​പോ​ലെ അവശേ​ഷി​ക്കുന്ന 90 ശതമാനം സഹോ​ദ​ര​ന്മാ​രും, വധിക്കാ​നാ​യി തിര​ഞ്ഞെ​ടു​ത്ത​വ​രു​ടെ കൂട്ടത്തി​ന​രി​കി​ലേക്കു നടന്നു. ‘ഓരോ പത്താമത്തെ ആളെയും നിങ്ങൾക്കു വെടി​വെച്ചു കൊല്ല​ണ​മെ​ന്നു​ണ്ടെ​ങ്കിൽ ഞങ്ങളെ എല്ലാവ​രെ​യും കൊ​ന്നോ​ളൂ!’ പാളയ​ത്തി​ലുള്ള എല്ലാവ​രും അത്ഭുത​സ്‌ത​ബ്ധ​രാ​യി. എസ്‌എസ്‌ ഉദ്യോ​ഗ​സ്ഥ​രി​ലും ഇതു മതിപ്പു​ള​വാ​ക്കി. അതു​കൊണ്ട്‌ കൽപ്പന പിൻവ​ലി​ക്ക​പ്പെട്ടു. ഈ സംഭവ​ത്തി​നു ഞാൻ ദൃക്‌സാ​ക്ഷി​യാ​യി​രു​ന്നു.” (യോഹ​ന്നാൻ 15:13, 14) ഇത്‌ അദ്ദേഹ​ത്തി​ന്റെ ജീവി​തത്തെ ഏതു വിധത്തി​ലാ​ണു ബാധി​ച്ചത്‌?

അദ്ദേഹ​ത്തി​ന്റെ മകളായ മരീയെ ഗൊ​ഗോൽക്കൊ​വാ വിവരി​ക്കു​ന്നു: “മൗട്ട്‌ഹൗ​സ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​കളെ നിരീ​ക്ഷി​ച്ച​തി​ന്റെ ഫലമാ​യാ​ണു ഡാഡി സത്യം സ്വീക​രി​ച്ചത്‌. യുദ്ധം അവസാ​നിച്ച ഉടനെ അദ്ദേഹം സ്‌നാ​പ​ന​മേറ്റു. തീക്ഷ്‌ണ​ത​യോ​ടെ സുവാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ അദ്ദേഹം സത്യം പഠിക്കാൻ അനേകം ആളുകളെ സഹായി​ച്ചു.”

ബർണോ​യിൽ നിന്നുള്ള ഒൾഡ്രീക്ക്‌ നെസ്‌റൊ​വ്‌ന​ലും ഒരു തടങ്കൽപ്പാ​ള​യ​ത്തി​ലാ​യി​രു​ന്നു. കാരണം? യുദ്ധ​ത്തോട്‌ അദ്ദേഹ​ത്തി​നു വെറു​പ്പാ​യി​രു​ന്നു. അതു​കൊണ്ട്‌ അതിർത്തി വഴി സ്വിറ്റ്‌സർലൻഡി​ലേക്കു രക്ഷപ്പെ​ടാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അദ്ദേഹം പിടി​ക്ക​പ്പെട്ടു. ചാരപ്പണി നടത്തി​യ​താ​യി ആരോ​പിച്ച്‌ അദ്ദേഹത്തെ ദാഹൗ​വി​ലേക്കു നാടു​ക​ടത്തി. അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു: “പാളയ​ത്തി​ലേക്കു ഞങ്ങളെ കൊണ്ടു​പോയ ട്രെയി​നിൽ ഒരു 13 വയസ്സു​കാ​രൻ ശാന്തനാ​യി ജനാല​യ്‌ക്ക​രി​കി​ലി​രുന്ന്‌ എന്തോ വായി​ക്കു​ന്ന​താ​യി ഞാൻ കണ്ടു. വായി​ച്ചു​കൊ​ണ്ടി​രുന്ന പുസ്‌തകം അവൻ മറച്ചു പിടി​ക്കാൻ ശ്രമി​ക്കു​ന്ന​താ​യി തോന്നി. എന്താണു വായി​ക്കു​ന്നത്‌ എന്നു ഞാൻ അവനോ​ടു ചോദി​ച്ചു. ‘ബൈബിൾ,’ അവൻ മറുപടി പറഞ്ഞു. ദൈവ​ത്തി​ലുള്ള വിശ്വാ​സം താൻ ഉപേക്ഷി​ക്കു​ക​യി​ല്ലെന്ന്‌ അവൻ എന്നോടു പറഞ്ഞു. എനിക്ക്‌ ഒന്നും മനസ്സി​ലാ​യില്ല, എന്നാൽ ഞാൻ ആ കുട്ടി​യു​മാ​യി അടുത്തു. ഗ്രി​ഗോർ വിറ്റ്‌സിൻസ്‌കി എന്നായി​രു​ന്നു അവന്റെ പേര്‌; അവൻ പോള​ണ്ടു​കാ​ര​നാ​യി​രു​ന്നു. അവൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ പിറ്റേന്നു ഞാൻ മനസ്സി​ലാ​ക്കി. തടവിൽ പോകു​ന്ന​തി​നു മുമ്പ്‌ കയ്യിലുള്ള സാധനങ്ങൾ ഉദ്യോ​ഗ​സ്ഥരെ ഏൽപ്പി​ക്കേ​ണ്ടി​യി​രു​ന്നു. അങ്ങനെ കൈമാ​റിയ സാധന​ങ്ങ​ളു​ടെ ലിസ്റ്റിൽ ഒപ്പിട്ടു കൊടു​ക്കാൻ അവർ ആവശ്യ​പ്പെ​ട്ട​പ്പോൾ അവൻ വിസമ്മ​തി​ച്ചി​രു​ന്നു. കാരണം ലിസ്റ്റ്‌ ജർമൻ ഭാഷയിൽ ആയിരു​ന്നു, വിട്ടു​വീഴ്‌ച ചെയ്‌തു​കൊ​ണ്ടുള്ള ഒരു പ്രസ്‌താ​വ​ന​യിൽ ആയിരി​ക്കു​മോ താൻ ഒപ്പു വെക്കു​ന്നത്‌ എന്ന്‌ അവൻ ഭയന്നു. അക്കാര​ണ​ത്താൽ അവന്‌ അടി​കൊ​ള്ളേണ്ടി വന്നു. എന്നാൽ അതൊ​ന്നും അവന്റെ മനോ​വീ​ര്യം ചോർത്തി​ക്ക​ള​ഞ്ഞില്ല . . .

“ഒരു ബൈബിൾ അയച്ചു തരണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഞാൻ അമ്മയ്‌ക്ക്‌ ഒരു കത്തെഴു​തി. ബൈബിൾ ലഭിച്ച​പ്പോൾ ഞാൻ അതു മുടങ്ങാ​തെ വായി​ക്കാൻ തുടങ്ങി. ഒസ്‌ട്രാ​വ​യിൽ നിന്നുള്ള [മൊ​റേ​വി​യ​യി​ലെ] ഒരു മനുഷ്യൻ എന്നെ നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഞാൻ വായി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​കു​ന്നു​ണ്ടോ എന്ന്‌ അയാൾ എന്നോടു ചോദി​ച്ചു. ഏതാണ്ട്‌ കുറെ​യൊ​ക്കെ മനസ്സി​ലാ​കു​ന്നുണ്ട്‌ എന്നു ഞാൻ മറുപ​ടി​യും പറഞ്ഞു. ‘കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ താങ്കൾക്ക്‌ ആഗ്രഹ​മു​ണ്ടോ?’ ‘ഉവ്വ്‌,’ ഞാൻ മറുപടി പറഞ്ഞു. ‘എങ്കിൽ വൈകിട്ട്‌ 6:00 മണിക്കു ശേഷം ഇന്ന സ്ഥലത്തു​വെച്ച്‌ നമുക്കു കണ്ടുമു​ട്ടണം.’ അങ്ങനെ​യാണ്‌ ആദ്യമാ​യി ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ത്തിൽ സംബന്ധി​ക്കു​ന്നത്‌. ദിവസ​വും വൈകിട്ട്‌ 6:00 മണിക്കു ശേഷമാ​യി​രു​ന്നു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. ഞായറാ​ഴ്‌ച​ക​ളി​ലാ​കട്ടെ മൂന്നു നേരവും യോഗങ്ങൾ ഉണ്ടാകും. യോഗങ്ങൾ നടത്തു​ന്നത്‌ ആരായി​രി​ക്കും, ചർച്ച ചെയ്യാ​നുള്ള വിഷയം എന്തായി​രി​ക്കും എന്നീ കാര്യ​ങ്ങ​ളൊ​ക്കെ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​മാ​യി​രു​ന്നു. എന്റെ ‘അധ്യാ​പകൻ’ സാഹിത്യ ദാസൻ ആയിരു​ന്നു. അദ്ദേഹ​മാ​യി​രു​ന്നു പാളയ​ത്തി​ലെ ചെരു​പ്പു​കു​ത്തി. കൈ​കൊ​ണ്ടു പകർത്തി എഴുത​പ്പെട്ട സാഹി​ത്യ​ങ്ങ​ളെ​ല്ലാം ഒളിച്ചു വെച്ചി​രു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ പണിസ്ഥ​ലത്തെ സ്റ്റൂളിന്റെ സീറ്റി​ന​ടി​യിൽ ആയിരു​ന്നു. ഗ്രി​ഗോ​റി​നെ കുറിച്ച്‌ പിന്നീട്‌ ഒന്നര വർഷ​ത്തേക്ക്‌ ഒരു വിവര​വും ഇല്ലായി​രു​ന്നു. 1944-ന്റെ അവസാ​ന​ത്തിൽ, ഉപ പാളയ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രി​ക​യാ​യി​രുന്ന ഒരു കൂട്ടം തടവു​കാർക്കി​ട​യിൽ എന്റെ ഗ്രി​ഗോ​റി​നെ ഞാൻ കണ്ടു. അവന്‌ ഏകദേശം ഒന്നര അടി കൂടെ പൊക്കം വെച്ചി​രു​ന്നു. പക്ഷേ അവൻ വല്ലാതെ മെലി​ഞ്ഞു​പോ​യി​രു​ന്നു. അസുഖം നിമിത്തം അവനെ മറ്റുള്ള​വ​രിൽനി​ന്നു മാറ്റി​പ്പാർപ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട്‌ അവൻ ഞങ്ങളോ​ടൊ​പ്പം യോഗ​ത്തിൽ സംബന്ധി​ച്ചു. വികാ​രോ​ഷ്‌മ​ള​മായ ഒരു കൂടി​ക്കാ​ഴ്‌ച​യാ​യി​രു​ന്നു അത്‌. അവൻ പറഞ്ഞു, ‘താങ്കളെ ഇവിടെ തനിച്ചാ​ക്ക​രു​തെന്ന്‌ കർത്താ​വായ യഹോ​വ​യോ​ടു ഞാൻ പ്രാർഥി​ച്ചി​രു​ന്നു.’ യഹോവ അവന്റെ പ്രാർഥന കേട്ടു.”

ഒരു തടങ്കൽപ്പാ​ള​യ​ത്തി​ലെ സ്‌മാ​ര​കാ​ച​ര​ണം

അത്തര​മൊ​രു സാഹച​ര്യ​ത്തിൽ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കാൻ കഴിയു​മാ​യി​രു​ന്നോ? തീർച്ച​യാ​യും! എങ്കിലും അതിനു സാധി​ക്കു​മോ​യെന്ന കാര്യ​ത്തിൽ ചിലർക്കെ​ങ്കി​ലും സംശയ​മു​ണ്ടാ​യി​രു​ന്നു. ബൊഷെന നൊവാ​കൊ​വാ വിവരി​ച്ചു: “സ്‌മാ​രകം അടുത്തു​വ​രി​ക​യാ​യി​രു​ന്നു. ഞാൻ വല്ലാതെ ആകുല​പ്പെട്ടു. കാരണം, ചിഹ്നങ്ങ​ളിൽ പങ്കുപ​റ്റാൻ എനിക്കു സാധി​ക്കി​ല്ലെ​ന്നു​തന്നെ ഞാൻ കരുതി. എന്നാൽ യഹോവ കാര്യ​ങ്ങ​ളെ​ല്ലാം വേണ്ടവി​ധം നയിച്ചു. എന്റെ ആഗ്രഹം അവന്‌ അറിയാ​മാ​യി​രു​ന്നു. സ്‌മാ​ര​ക​ത്തി​ന്റെ അന്ന്‌ ഒരു ബാരക്കി​ലേക്കു ഞാൻ വിളി​പ്പി​ക്ക​പ്പെട്ടു. വിവിധ ദേശക്കാ​രായ ഒട്ടേറെ സഹോ​ദ​രി​മാർ അപ്പോ​ഴേ​ക്കും അവിടെ സന്നിഹി​ത​രാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. യാതൊ​രു​വിധ പ്രശ്‌ന​ങ്ങ​ളും കൂടാതെ സ്‌മാ​രകം ആചരി​ക്കാൻ ഞങ്ങൾക്കു സാധിച്ചു, ചിഹ്നങ്ങ​ളിൽ പങ്കുപ​റ്റാ​നും. നമ്മുടെ ദൈവ​മായ യഹോ​വ​യ്‌ക്കും അവന്റെ കുഞ്ഞാ​ടി​നും നന്ദിയും സ്‌തു​തി​യും!”

എന്നാൽ പുളി​പ്പി​ല്ലാത്ത അപ്പവും വീഞ്ഞും ലഭിച്ചത്‌ എവിടെ നിന്നാ​യി​രു​ന്നു? അവർ കൂട്ടി​ച്ചേർക്കു​ന്നു: “സന്ദർഭ​വ​ശാൽ അടുത്തുള്ള ഫ്യൂ​യെർസ്റ്റെൻബുർഗ്‌ പട്ടണത്തി​ലുള്ള ഗവൺമെന്റ്‌ വക കളപ്പു​ര​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചിലർ പണി​യെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഞങ്ങൾക്ക്‌ സ്‌മാ​ര​ക​ചി​ഹ്നങ്ങൾ എത്തിച്ചു തരാൻ അവർക്കു സാധിച്ചു.”

ഈ അനു​ഗ്ര​ഹ​ത്തി​നു ശേഷം നൊവാ​കൊ​വാ സഹോ​ദ​രിക്ക്‌ മറ്റൊരു അനുഭവം ഉണ്ടായി—പ്രയാ​സ​കരം ആയിരു​ന്ന​തെ​ങ്കി​ലും വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കിയ ഒന്ന്‌. അവർ വിവരി​ച്ചു: “ഒരു ദിവസം എന്നെ കുളി​മു​റി​യി​ലേക്കു വിളി​പ്പി​ച്ചു. അവിടെ ഷവറുകൾ ഉണ്ടായി​രു​ന്നു. ഷവറുകൾ തിരി​ച്ച​പ്പോൾ വെള്ളത്തി​നു പകരം വന്നത്‌ ഒരുതരം വാതകം ആയിരു​ന്നു. വിഷവാ​തകം ശ്വസിച്ച സ്‌ത്രീ​കളെ ചുട്ടു​ക​രി​ക്കാ​നാ​യി​രു​ന്നു അടുത്ത ശ്രമം. ചിലർക്ക്‌ അപ്പോ​ഴും ജീവനു​ണ്ടാ​യി​രു​ന്നു. ഒരു വനിതാ ഗാർഡ്‌ എന്നോട്‌ പറഞ്ഞു: ‘അങ്ങനെ നിങ്ങൾ ബീബെൽഫൊർഷർ [യഹോ​വ​യു​ടെ സാക്ഷികൾ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അങ്ങനെ​യാണ്‌] വാതക അറയി​ലേക്കു പോവു​ക​യാണ്‌, നിങ്ങളു​ടെ യഹോവ നിങ്ങളെ രക്ഷിക്കു​ന്ന​തൊ​ന്നു കാണട്ടെ!’ അവർ എന്നോട്‌ ഇങ്ങനെ പറയു​ന്ന​തു​വരെ കാര്യ​ത്തി​ന്റെ ഗൗരവം ഞാൻ മനസ്സി​ലാ​ക്കി​യി​രു​ന്നില്ല.” നൊവാ​കൊ​വാ സഹോ​ദരി മുഖം തിരിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞി​രു​ന്നു. യഹോ​വ​യോട്‌ അവർ പ്രാർഥി​ച്ചു: “പിതാ​വായ യഹോവേ, ഞാൻ മരി​ക്കേണ്ടി വന്നാലും നിന്റെ ഹിതം നടക്കട്ടെ. എന്നാൽ എന്റെ മക്കൾക്കു വേണ്ടി ഞാൻ പ്രാർഥി​ക്കു​ന്നു. അവരെ ഞാൻ നിന്റെ കരങ്ങളിൽ ഏൽപ്പി​ക്കു​ന്നു.” അതിനു ശേഷം സംഭവി​ച്ചത്‌ എന്താ​ണെന്ന്‌ അവർ വിവരി​ക്കു​ന്നു: “ഞാൻ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾതന്നെ വാതിൽ തുറന്ന്‌ ആരോ അകത്തേക്കു വന്നു. പ്രധാന ഡോക്‌ട​റാ​യി​രു​ന്നു അത്‌. എന്റെ പർപ്പിൾ ട്രയാം​ഗിൾ കണ്ടപ്പോൾ അദ്ദേഹം ചോദി​ച്ചു: ‘ബീബെൽഫൊർഷർ, നിങ്ങൾ ഇവിടെ എന്തെടു​ക്കു​ക​യാണ്‌? ആരാണ്‌ നിങ്ങളെ ഇങ്ങോട്ടു വിട്ടത്‌?’ ഗാർഡ്‌ ആണ്‌ എന്നെ ഇങ്ങോ​ട്ട​യ​ച്ചത്‌ എന്നു ഞാൻ പറഞ്ഞു. ‘ഇവിടെ നിന്നു പോകൂ! ദാ അങ്ങോട്ട്‌!’ വാതിൽക്ക​ലേക്കു ചൂണ്ടി​ക്കാ​ണി​ച്ചിട്ട്‌ അദ്ദേഹം പറഞ്ഞു. പോകു​ന്ന​തി​നി​ട​യ്‌ക്ക്‌ ഗാർഡ്‌ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: ‘അവരുടെ യഹോവ അവരെ സംരക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ ഞാൻ ഇപ്പോൾ വിശ്വ​സി​ക്കു​ന്നു.’”

നാസി അധിനി​വേശ കാലത്തു സാക്ഷീ​ക​രി​ക്കു​ന്നു

ഇക്കാലത്ത്‌ വയൽസേവന റിപ്പോർട്ടു​ക​ളൊ​ന്നും സമാഹ​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും ചെക്കോ​സ്ലോ​വാ​ക്യ​യിൽ സുവാർത്താ പ്രസംഗം തുടർന്നു. ക്ലാഡ്‌നോ പട്ടണത്തിൽ നിന്നുള്ള റൂഷെന ലീവാ​ന്റ്‌സൊ​വാ എഴുതി: “ദൈവ​ത്തിൽ വിശ്വ​സി​ക്കാ​നും ആളുക​ളോ​ടു പരിഗണന കാട്ടാ​നും അമ്മ ഞങ്ങളെ പഠിപ്പി​ച്ചി​രു​ന്നു. പക്ഷേ പുരോ​ഹി​ത​ന്മാർ പഠിപ്പി​ക്കുന്ന തരത്തിൽ അല്ലായി​രു​ന്നെന്നു മാത്രം. 1940-ൽ പ്രാഗിൽ നിന്നുള്ള ഒരു സഹോ​ദരി ഞങ്ങളോ​ടു സാക്ഷീ​ക​രി​ച്ചു. അങ്ങനെ സ്‌നേ​ഹ​നി​ധി​യും അതുല്യ​നു​മായ, നമ്മുടെ ദൈവ​വും പിതാ​വു​മായ യഹോ​വയെ കുറിച്ചു ഞാൻ പഠിക്കാൻ തുടങ്ങി. 1943-ൽ ഞാനും എന്റെ ചേച്ചി​യും അമ്മയും സ്‌നാ​പ​ന​മേറ്റു.”

ആ യുദ്ധകാ​ല​ങ്ങ​ളിൽ പോലും യഹോവ “നിത്യ​ജീ​വ​ന്നാ​യി നിയമി​ക്ക​പ്പെട്ട”വരെ (“ശരിയായ മനോ​നി​ല​യു​ള്ള​വരെ,” NW) തന്നി​ലേക്ക്‌ ആകർഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 13:48) പ്രാഗിൽ നിന്നുള്ള ഫ്രാന്റീ​ഷെക്ക്‌ ഷ്‌​നൈഡർ ഇപ്രകാ​രം പറഞ്ഞു: “എന്റേ​തൊ​രു കത്തോ​ലി​ക്കാ കുടും​ബ​മാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങളാ​രും ഒരിക്ക​ലും പള്ളിയിൽ പോയി​രു​ന്നില്ല. സാധാരണ ജീവിതം നയിച്ചി​രുന്ന ഒരു മെക്കാ​നിക്ക്‌ ആയിരു​ന്നു ഞാൻ. മിക്ക​പ്പോ​ഴും ഞാൻ ബാറിൽ പോകും, അവി​ടെ​യി​രുന്ന്‌ ചീട്ടു കളിക്കും. അവിടെ വരാറു​ണ്ടാ​യി​രുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ഒരു ഗ്ലാസ്‌ ബിയർ മാത്രം കുടി​ക്കും, എന്നിട്ട്‌ അവിടെ ഉള്ളവ​രോ​ടു സാക്ഷീ​ക​രി​ക്കും. അവരാ​ണെ​ങ്കിൽ അദ്ദേഹത്തെ കളിയാ​ക്കു​മാ​യി​രു​ന്നു. എന്നാൽ ചീട്ടു കളിക്കു​ന്ന​തി​നി​ട​യ്‌ക്ക്‌ എന്റെ പകുതി ശ്രദ്ധ അദ്ദേഹം പറയുന്ന കാര്യ​ങ്ങ​ളി​ലാ​യി​രി​ക്കും. മത്തായി​യു​ടെ സുവി​ശേഷം 24-ാം അധ്യാ​യത്തെ കുറിച്ച്‌ അദ്ദേഹം സംസാ​രി​ച്ചു. എനിക്കത്‌ ഇഷ്ടമായി, ഞാൻ അത്‌ അദ്ദേഹ​ത്തോ​ടു പറയു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ അദ്ദേഹം എന്നെ വീട്ടി​ലേക്കു ക്ഷണിച്ചു. ഞാൻ ചെന്ന​പ്പോൾ ഒരു യോഗം നടക്കു​ക​യാ​യി​രു​ന്നു. അപ്പോൾത്തന്നെ ഏഴു പേർ അവിടെ ഉണ്ടായി​രു​ന്നു. ഞാൻ ചോദി​ച്ചു, ‘അച്ചൻ വരുന്നത്‌ എപ്പോ​ഴാണ്‌?’” എന്നാൽ പുരോ​ഹി​ത​ന്മാ​രാ​രും വരാൻ പോകു​ന്നി​ല്ലാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ തൊട്ട​ടു​ത്തു​തന്നെ ഇരുന്നി​രുന്ന യോ​സെഫ്‌ വലെന്റ​യാണ്‌ അധ്യക്ഷത വഹിച്ചത്‌.

ഫ്രാന്റീ​ഷെക്ക്‌ ബൈബിൾ പഠനം തുടർന്നു. 1942 ആഗസ്റ്റിൽ അദ്ദേഹം സ്‌നാ​പ​ന​മേറ്റു. പിറ്റേ വർഷം രഹസ്യ​പ്പോ​ലീസ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. എന്നാൽ, ആത്മീയ​മാ​യി വളരാൻ ആവശ്യ​മായ സഹായം യഹോവ അദ്ദേഹ​ത്തി​നു പ്രദാനം ചെയ്‌തു​കൊ​ണ്ടി​രു​ന്നു. ഫ്രാന്റീ​ഷെക്ക്‌ വിവരി​ച്ചു: “മൗട്ട്‌ഹൗ​സ​നിൽവെച്ച്‌ ഞാൻ മാർട്ടിൻ പൊ​യെ​റ്റ്‌സി​ങ്ങർ സഹോ​ദ​രനെ കണ്ടുമു​ട്ടി, നല്ല ധൈര്യ​വും, വിവേ​ച​നാ​ശേ​ഷി​യും ഉള്ള ഒരു സഹോ​ദരൻ. അദ്ദേഹം എനിക്ക്‌ ഒരു ജോടി ചെരിപ്പ്‌ ഉണ്ടാക്കി​ത്തന്നു. അദ്ദേഹം എപ്പോ​ഴും സാഹി​ത്യ​ങ്ങ​ളും തരുമാ​യി​രു​ന്നു. രഹസ്യ​മാ​യി​ട്ടാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾ ക്രമമാ​യി യോഗങ്ങൾ നടത്തി​യി​രു​ന്നു. ‘പ്ലാറ്റ്‌സ്‌’—തടവു​കാ​രു​ടെ ഹാജ​രെ​ടു​ത്തി​രുന്ന സ്ഥലം—ആണ്‌ ഞങ്ങൾ അതിനാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌.”

യൻ മറ്റൂഷ്‌നി​യും തനിക്ക്‌ ആത്മീയ സഹായം ആവശ്യ​മാ​ണെന്നു തിരി​ച്ച​റി​യാൻ ഇടയായി. അദ്ദേഹം ഇങ്ങനെ എഴുതി: “യുദ്ധകാ​ലത്ത്‌ ഒരു ഖനിയി​ലാ​യി​രു​ന്നു എനിക്കു പണി. എന്റെ രണ്ടു ജ്യേഷ്‌ഠ​ന്മാ​രോ​ടൊ​പ്പം ഞാൻ ഖനി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബാൻഡ്‌സെ​റ്റിൽ വാദ്യോ​പ​ക​ര​ണങ്ങൾ വായി​ച്ചി​രു​ന്നു. ഞാൻ മദ്യപി​ക്കു​ക​യും പുകവ​ലി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. വളരെ പരിതാ​പ​ക​ര​മായ അവസ്ഥയാ​യി​രു​ന്നു എന്റേത്‌, വയസ്സായ ഒരാളു​ടേ​തു​പോ​ലെ എന്റെ കൈകൾ വിറയ്‌ക്കു​മാ​യി​രു​ന്നു. മദ്യപിച്ച്‌, ആകെ തകർന്നി​രി​ക്കുന്ന ഒരു ദിവസം, എന്റെ പ്രശ്‌ന​ങ്ങ​ളിൽ നിന്ന്‌ കരകയ​റാൻ സഹായി​ക്കണേ എന്നു ഞാൻ ദൈവ​ത്തോട്‌ ഉറക്കെ വിളി​ച്ച​പേ​ക്ഷി​ച്ചു.”

ഈ സംഭവം കഴിഞ്ഞ്‌ താമസി​യാ​തെ, മറ്റൂഷ്‌നി​യു​ടെ സഹോ​ദ​രി​യെ സന്ദർശി​ക്കാൻ ചെന്ന ഒരു സാക്ഷി അദ്ദേഹ​വു​മാ​യി ഒട്ടേറെ കാര്യങ്ങൾ സംസാ​രി​ച്ചു. ഒരു ബൈബി​ളും മൂന്നു ചെറു​പു​സ്‌ത​ക​ങ്ങ​ളും അവർ അദ്ദേഹ​ത്തി​നു നൽകി. അവ വായി​ക്കവെ, ഇതുത​ന്നെ​യാണ്‌ സത്യം എന്ന്‌ അദ്ദേഹ​ത്തി​നു ബോധ്യ​മാ​യി. പുകവ​ലി​യും മദ്യപാ​ന​വും ബാൻഡ്‌സെ​റ്റി​ലെ പണിയും എല്ലാം ഉപേക്ഷിച്ച്‌ അദ്ദേഹം യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി. 1943-ൽ ഒരു മത്സ്യക്കു​ള​ത്തിൽ അദ്ദേഹം സ്‌നാ​പ​ന​മേറ്റു. അദ്ദേഹം കൂട്ടി​ച്ചേർത്തു: “യുദ്ധകാ​ല​ത്തു​ട​നീ​ളം ഞങ്ങൾ യോഗങ്ങൾ നടത്താ​റു​ണ്ടാ​യി​രു​ന്നു. ‘വിട്ടു​വീഴ്‌ച ചെയ്യൽ’ എന്ന പദത്തിന്റെ അർഥം ഞങ്ങൾ പഠിച്ചു, ഒരു സഹോ​ദ​രനെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​തി​ലും നല്ലത്‌ മരിക്കു​ന്ന​താണ്‌ എന്നു ഞങ്ങൾക്കു മനസ്സി​ലാ​യി. ഭാവി​യി​ലെ പീഡനങ്ങൾ—യുദ്ധം അവസാ​നി​ച്ച​തി​നു ശേഷം പോലും ഉണ്ടായ പീഡനങ്ങൾ—നേരി​ടു​ന്ന​തി​നുള്ള ഒരു നല്ല അടിത്ത​റ​യാ​യി​രു​ന്നു അത്‌.

താരത​മ്യേന സമാധാ​ന​പൂർണ​മാ​യി​രുന്ന ഒരു കാലഘട്ടം നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു

യുദ്ധം അവസാ​നി​ച്ച​ശേഷം, 1945 മുതൽ 1949 വരെ യഹോ​വ​യു​ടെ ജനം ഒരളവു​വരെ സ്വാത​ന്ത്ര്യ​വും സമാധാ​ന​വും ആസ്വദി​ച്ചു. പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ന്റെ ഒരു സമയമാ​യി​രു​ന്നു അത്‌. പൂർവാ​ധി​കം തീക്ഷ്‌ണ​ത​യോ​ടെ സഹോ​ദ​ര​ന്മാർ തങ്ങളുടെ ദൈവദത്ത വേലയായ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെട്ടു.—മത്താ. 24:14.

ആദ്യമാ​യി ചെയ്യേ​ണ്ടി​യി​രുന്ന സംഗതി, സഭകളും പ്രസാ​ധ​ക​രും എവി​ടെ​യൊ​ക്കെ​യാണ്‌ എന്നു കണ്ടുപി​ടി​ക്കു​ക​യാ​യി​രു​ന്നു. ചിലർ മരിച്ചു​പോ​യി​രു​ന്നു, ചിലർ താമസം മാറി​യി​രു​ന്നു, ജർമൻകാ​രെ​യും അതിർത്തി​യിൽ താമസി​ച്ചി​രു​ന്ന​വ​രെ​യും നാടു​ക​ട​ത്താ​നുള്ള ശ്രമങ്ങൾ നടന്നു​വ​രി​ക​യാ​യി​രു​ന്നു. ഒരുപക്ഷേ നാട്ടിൽ തിരി​ച്ചെ​ത്തിയ ആദ്യ സഹോ​ദ​ര​ന്മാ​രിൽ ഒരാളാ​യി​രു​ന്നു മ്യൂളർ. സഭകൾ തമ്മിലുള്ള ആശയവി​നി​മയം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ അദ്ദേഹം കഠിന യത്‌നം ചെയ്‌തു. മറ്റു രാജ്യ​ങ്ങ​ളി​ലുള്ള സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​മാ​യി ബന്ധപ്പെ​ടാൻ അദ്ദേഹം ശ്രമി​ച്ചെ​ങ്കി​ലും ആദ്യ​മൊ​ന്നും ഫലമു​ണ്ടാ​യില്ല. എന്നാൽ ജൂൺ ആദ്യം സ്വിറ്റ്‌സർലൻഡി​ലെ ബേർണിൽ ഒരു ടെലി​ഗ്രാഫ്‌ സന്ദേശം എത്തി. അവി​ടെ​നി​ന്നു കത്തുകൾ ലഭിച്ചു തുടങ്ങി, ഓരോ​ന്നി​ലും ജർമൻ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ നിരവധി പേജുകൾ ഉണ്ടായി​രു​ന്നു. ഉടനടി പരിഭാഷ ആരംഭി​ച്ചു. 1945 ആഗസ്റ്റിൽ പ്രാഗി​ലുള്ള സഹോ​ദ​ര​ന്മാർ കല്ലച്ച്‌ ഉപയോ​ഗിച്ച്‌ അച്ചടിച്ച, ചെക്ക്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ആദ്യത്തെ യുദ്ധാ​നന്തര ലക്കം പുറത്തി​റക്കി.

യുദ്ധത്തി​നു മുമ്പ്‌ സാക്ഷികൾ പ്രസം​ഗി​ച്ചി​രുന്ന കാര്യങ്ങൾ പല ആളുക​ളും ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നു, അവരിൽ ചിലർ ഇപ്പോൾ ശ്രദ്ധി​ക്കാൻ മനസ്സു​കാ​ട്ടി. പരസ്യ​പ്ര​സം​ഗങ്ങൾ നടത്താൻ തുടങ്ങി—റെക്കോർഡ്‌ ചെയ്‌ത​വയല്ല, പിന്നെ​യോ യോഗ്യ​ത​യുള്ള പ്രസം​ഗകർ അവതരി​പ്പി​ക്കു​ന്നവ. നൂറു​ക​ണ​ക്കി​നു പേർ അതു കേൾക്കാൻ വന്നു​ചേർന്നു. “പുതിയ ലോക​ത്തിൽ സ്വാത​ന്ത്ര്യം” എന്ന വിഷയ​ത്തി​ലുള്ള ആദ്യത്തെ പ്രസംഗം നടത്തി​യത്‌ 1945 നവംബർ 11-ന്‌ പ്രാഗി​ലെ കാർഷിക സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മാർക്ക​റ്റിൽ വെച്ച്‌ ആയിരു​ന്നു. 600-ഓളം വരുന്ന ശ്രോ​താ​ക്കൾ വലിയ താത്‌പ​ര്യം കാണി​ക്കു​ക​യു​ണ്ടാ​യി. മൂന്നു വർഷത്തി​നി​ട​യ്‌ക്ക്‌ അത്തരത്തി​ലുള്ള 1,885 പ്രസം​ഗങ്ങൾ ചെക്കോ​സ്ലോ​വാ​ക്യ​യിൽ നടത്ത​പ്പെട്ടു. തങ്ങളെ സത്യത്തി​ലേക്ക്‌ ആകർഷി​ച്ചത്‌ ആ പ്രസം​ഗ​ങ്ങ​ളാ​യി​രു​ന്നു എന്ന്‌ ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ട്ടുള്ള പലരും പറയുന്നു.

അവരിൽ ഒരാളാണ്‌ ടിബോർ ടൊമാ​ഷൊ​വ്‌സ്‌കി. ഇപ്പോൾ അദ്ദേഹം താമസി​ക്കു​ന്നത്‌ ബൊഹീ​മി​യ​യി​ലാണ്‌. ലൗകിക തൊഴിൽ ചെയ്‌തു​കൊ​ണ്ടി​രുന്ന ഒരു സാക്ഷി ടിബോ​റി​നെ കണ്ടുമു​ട്ടി. സംഭാ​ഷ​ണ​ത്തി​നി​ട​യ്‌ക്ക്‌ ചില ബൈബിൾ വിഷയ​ങ്ങളെ കുറിച്ച്‌ അദ്ദേഹം സംസാ​രി​ച്ചു. അദ്ദേഹ​ത്തി​ന്റെ വിനയം ടിബോ​റിൽ നല്ല മതിപ്പു​ള​വാ​ക്കി. ടിബോർ സാക്ഷിയെ വീട്ടി​ലേക്കു ക്ഷണിച്ചു. സാക്ഷി​യാ​കട്ടെ അദ്ദേഹത്തെ യോഗ​ത്തി​നും. ടിബോർ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ആ യോഗ​ത്തിൽ സംബന്ധി​ച്ച​പ്പോൾ എനിക്കും ഭാര്യ​ക്കും എന്താണു തോന്നി​യ​തെന്നു വർണി​ക്കാൻ വാക്കു​ക​ളില്ല. ഇത്ര നല്ലൊരു പ്രസംഗം ഞാൻ മുമ്പൊ​രി​ക്ക​ലും കേട്ടി​ട്ടില്ല. മൂന്നു​പേർ കൂടി​യാണ്‌ ആ പ്രസംഗം നടത്തി​യത്‌. ‘ഇവർ നല്ല വിദ്യാ​ഭ്യാ​സം ഉള്ളവരാ​ണെന്നു തോന്നു​ന്നു,’ അടുത്തി​രി​ക്കുന്ന ആളോട്‌ ഞാൻ പറഞ്ഞു. ‘അല്ല, അവർ വെറും കർഷക​രാണ്‌.’ അവിടെ കേട്ട കാര്യങ്ങൾ അങ്ങേയറ്റം താത്‌പ​ര്യ​ജ​ന​ക​മാ​യി തോന്നി​യ​തു​കൊണ്ട്‌ ഞങ്ങൾക്കു വീട്ടി​ലേക്കു മടങ്ങി​പ്പോ​ക​ണ​മെന്നു പോലും ഇല്ലായി​രു​ന്നു. പിറ്റേ ആഴ്‌ച എനിക്ക്‌ ഓഫീ​സി​ലെ ജോലി​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിഞ്ഞില്ല. ഞായറാഴ്‌ച വരെ കാത്തി​രി​ക്കാ​നുള്ള ക്ഷമ എനിക്കി​ല്ലാ​യി​രു​ന്നു. അതിനു​ശേഷം ഒരു യോഗം പോലും ഞങ്ങൾ മുടക്കി​യി​ട്ടില്ല.”

ലേബർ ക്യാമ്പു​ക​ളി​ലും സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നിർവ​ഹി​ച്ചി​രു​ന്നു. യുദ്ധാ​ന​ന്തരം യുദ്ധത്ത​ട​വു​കാ​രെ​യും നാടു​ക​ട​ത്താ​നി​രുന്ന ജർമൻകാ​രെ​യും പാർപ്പി​ച്ചി​രു​ന്നത്‌ അവി​ടെ​യാണ്‌. അക്കാലത്തെ പ്രവർത്ത​നത്തെ കുറി​ച്ചുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “ലേബർ ക്യാമ്പു​ക​ളിൽ സഹോ​ദ​ര​ന്മാർ ജർമൻകാ​രെ, ഏറെയും നാസി​കളെ, സന്ദർശി​ക്കാൻ നടത്തിയ ശ്രമങ്ങൾ വളരെ വിജയ​ക​ര​മാ​യി​രു​ന്നു.” തങ്ങളുടെ മാറ്റം വന്ന സാഹച​ര്യം ബൈബിൾ സത്യ​ത്തോ​ടു കൂടുതൽ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​മോ? അതു തെളി​യി​ക്കു​ന്ന​തി​നുള്ള ഒരു അവസരം അവർക്കു നൽകാൻ യഹോ​വ​യു​ടെ സാക്ഷികൾ ആഗ്രഹി​ച്ചു.

1945 നവംബ​റിൽ, ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി മ്യൂളർ സഹോ​ദ​രനെ നിയമി​ച്ചു​കൊ​ണ്ടുള്ള ഒരു ഔദ്യോ​ഗിക പ്രസ്‌താ​വന വന്നു. പിറ്റേ വേനലിൽ പണിതിട്ട്‌ അധിക​മാ​യി​ട്ടി​ല്ലാത്ത ഒരു നാലു​നില കെട്ടിടം പ്രാഗി​ന​ടുത്ത്‌ സൂക്ക്‌ഡോ​ളിൽ വാങ്ങാൻ സഹോ​ദ​ര​ന്മാർക്കു സാധിച്ചു. ബെഥേൽ കുടും​ബ​ത്തിന്‌ ജോലി ചെയ്യാൻ ആവശ്യ​മായ ശാന്തമാ​യൊ​രു അന്തരീ​ക്ഷ​വും നല്ല താമസ​സൗ​ക​ര്യ​വും ഇതു പ്രദാനം ചെയ്‌തു. രാജ്യം സർക്കി​ട്ടു​ക​ളാ​യി വിഭജി​ക്ക​പ്പെട്ടു. ഓരോ സർക്കി​ട്ടി​ലും ഏതാണ്ട്‌ 20 സഭകൾ വീതം ഉണ്ടായി​രു​ന്നു. സർക്കിട്ട്‌ സമ്മേള​നങ്ങൾ ക്രമമാ​യി നടത്താൻ തുടങ്ങി. ഇത്‌ ഒരു വലിയ അനു​ഗ്ര​ഹ​മാ​ണെന്നു തെളിഞ്ഞു. അത്തരം സമ്മേള​ന​ങ്ങ​ളോ​ടൊ​പ്പം എല്ലായ്‌പോ​ഴും വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യും ഉണ്ടാകും, ഞായറാഴ്‌ച ഉച്ചതി​രി​ഞ്ഞുള്ള പരസ്യ​പ്ര​സം​ഗ​ത്തി​ലൂ​ടെ നല്ല ഒരു സാക്ഷ്യം നൽക​പ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. സഭകളിൽ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂൾ ആരംഭി​ച്ച​തോ​ടെ യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​ത്താൽ കൂടുതൽ സഹോ​ദ​ര​ന്മാർ പരസ്യ​പ്ര​സം​ഗം നിർവ​ഹി​ക്കാൻ യോഗ്യത നേടി, പ്രസാ​ധകർ നല്ല പഠിപ്പി​ക്കൽ പ്രാപ്‌തി​യു​ള്ളവർ ആയിത്തീർന്നു.

കൺ​വെൻ​ഷ​നു​ക​ളും ക്രമീ​ക​രി​ക്ക​പ്പെട്ടു. 1946-ൽ, ബർണോ​യി​ലെ ഒരു ക്ലബ്ബ്‌ കെട്ടി​ട​മായ ബെസെ​ഡ്‌നി​ഡൂ​മിൽ നടന്ന, 1,700 പേർ പങ്കെടുത്ത ഒരു കൺ​വെൻ​ഷ​നിൽ “ഉല്ലസി​പ്പിൻ,” “സമാധാന പ്രഭു” എന്നീ പ്രസം​ഗങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്ക​പ്പെട്ടു. സ്വിറ്റ്‌സർലൻഡി​ലെ ബേർണിൽ നിന്നുള്ള ഫ്രാന്റ്‌സ്‌ ട്‌സ്യേർക്കെർ ആ കൺ​വെൻ​ഷ​നിൽ സന്നിഹി​ത​നാ​യി​രു​ന്നു. പിറ്റേ വർഷം, ബർണോ​യിൽ മറ്റൊരു കൺ​വെൻ​ഷൻ നടന്ന​പ്പോൾ ലോകാ​സ്ഥാ​ന​ത്തി​ലെ മൂന്ന്‌ സ്റ്റാഫ്‌ അംഗങ്ങൾ—എൻ. എച്ച്‌. നോർ, എം. ജി. ഹെൻഷെൽ, എച്ച്‌. സി. കവിങ്‌ടൺ എന്നിവർ—പരിപാ​ടി​കൾ നടത്താൻ വന്നിരു​ന്നു. “സകല ജനങ്ങളു​ടെ​യും സന്തോഷം” എന്ന പരസ്യ​പ്ര​സം​ഗം പോസ്റ്റ​റു​ക​ളി​ലൂ​ടെ​യും ലഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും പട്ടണത്തി​ലു​ട​നീ​ളം പരസ്യ​പ്പെ​ടു​ത്തി. 2,300 പേർ അതു കേൾക്കാ​നാ​യി വന്നു. പലരും തങ്ങളുടെ മേൽവി​ലാ​സം നൽകു​ക​യും ഭാവി​യിൽ യോഗങ്ങൾ നടക്കു​മ്പോൾ ക്ഷണിക്ക​ണ​മെന്ന ആഗ്രഹം പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു.

1948-ന്റെ ആരംഭ​കാ​ലത്ത്‌ രാഷ്‌ട്രീയ തലത്തിൽ ഒരു അട്ടിമറി നടന്നു. കമ്മ്യൂ​ണി​സ്റ്റു​കാർ അധികാ​ര​ത്തി​ലേറി. യഹോ​വ​യു​ടെ സാക്ഷികൾ സതീക്ഷ്‌ണം തങ്ങളുടെ പ്രസം​ഗ​വേല തുടർന്നു. ആ വർഷം രാജ്യ ഘോഷ​ക​രു​ടെ എണ്ണത്തിൽ 25 ശതമാനം വർധനവ്‌ ഉണ്ടായി. സെപ്‌റ്റം​ബർ മാസം പ്രാഗിൽ മറ്റൊരു കൺ​വെൻ​ഷൻ നടന്നു. “ദൈവ​രാ​ജ്യം—മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും പ്രത്യാശ” എന്ന പരസ്യ​പ്ര​സം​ഗം വളരെ കാലോ​ചി​ത​മാ​യി​രു​ന്നു. ഭാവി​യിൽ സംഭവി​ക്കാ​നി​രു​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ “പരി​ശോ​ധ​ന​യിൻ കീഴിൽ നിർമലത പാലിക്കൽ” എന്ന പ്രസം​ഗ​വും ഏറ്റവും ഉചിത​മെന്നു തെളിഞ്ഞു. കൺ​വെൻ​ഷൻ നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ പോലും യഹോ​വ​യു​ടെ ജനത്തിന്റെ ശത്രുക്കൾ ആക്രമ​ണ​ത്തി​നാ​യി വട്ടംകൂ​ട്ടു​ക​യാ​യി​രു​ന്നു.

വീണ്ടും കാർമേ​ഘങ്ങൾ ഉരുണ്ടു​കൂ​ടു​ന്നു

സഹോ​ദ​ര​ന്മാർ തടവിൽനി​ന്നു മോചി​ത​രാ​യിട്ട്‌ നാലു വർഷം പോലു​മാ​യി​രു​ന്നില്ല, പെട്ടെ​ന്നാണ്‌ സ്ഥിതി​ഗ​തി​ക​ളാ​കെ മാറി​മ​റി​ഞ്ഞു. 1948 നവംബ​റിൽ, പടിഞ്ഞാ​റൻ ബൊഹീ​മി​യ​യി​ലെ കാർലൊ​വി വാരി​യിൽ നടന്ന സർക്കിട്ട്‌ സമ്മേള​ന​ത്തിൽ വെച്ചാണ്‌ പ്രശ്‌നങ്ങൾ തലപൊ​ക്കി​യത്‌. സമ്മേള​ന​ത്തിന്‌ തടസ്സ​മൊ​ന്നു​മു​ണ്ടാ​യില്ല. എന്നാൽ, നവംബർ 28-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മ്യൂളർ സഹോ​ദരൻ പരസ്യ​പ്ര​സം​ഗം നടത്തി​ക്കൊ​ണ്ടി​രി​ക്കെ, സംസ്ഥാന സുരക്ഷാ ഏജന്റു​മാർ സാധാരണ വസ്‌ത്രം ധരിച്ച്‌ ഹാളിലെ അവസാ​നത്തെ നിരയിൽ വന്നിരു​ന്നു. അതേ ദിവസം മ്യൂളർ സഹോ​ദരൻ അത്താഴം കഴിച്ചു​കൊ​ണ്ടി​രി​ക്കെ, കാർലൊ​വി വാരി സഭയിലെ മേൽവി​ചാ​ര​ക​നായ ഒൾഡ്രിക്‌ സ്‌കൂ​പ്പീന പരി​ഭ്രാ​ന്ത​നാ​യി ഓടി​യെത്തി. സംസ്ഥാന സുരക്ഷാ ഭടന്മാർ നിരവധി സഹോ​ദ​ര​ന്മാ​രു​ടെ ഭവനങ്ങ​ളിൽ കയറി പരി​ശോ​ധന നടത്തു​ക​യും അവരുടെ പക്കലുള്ള സാഹി​ത്യം കണ്ടു​കെ​ട്ടു​ക​യും ചെയ്‌ത​താ​യി അദ്ദേഹം അറിയി​ച്ചു.

മ്യൂളർ സഹോ​ദരൻ പ്രാഗി​ലെ ബെഥേ​ലി​ലേക്കു ഫോൺ ചെയ്‌തെ​ങ്കി​ലും ആരും ഫോൺ എടുത്തില്ല. അവി​ടെ​യും ഗുരു​ത​ര​മായ എന്തോ സംഭവി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം എന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. ഉടനടി അദ്ദേഹം പ്രാഗി​ലേക്കു തിരിച്ചു. എന്നാൽ ബെഥേ​ലി​നോ​ട​ടു​ത്ത​പ്പോൾ രണ്ടു പുരു​ഷ​ന്മാർ അവിടെ നിൽക്കു​ന്ന​താ​യി അദ്ദേഹം കണ്ടു. അവർ ജോലി​ക്കാ​രാ​യി അഭിന​യി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും വാസ്‌ത​വ​ത്തിൽ ബെഥേൽ ഭവനത്തെ നിരീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഒട്ടേറെ സംസ്ഥാന സുരക്ഷാ ഏജന്റു​മാർ ബെഥേ​ലും പരിസ​ര​വും അരിച്ചു​പെ​റു​ക്കി പരി​ശോ​ധി​ച്ചെ​ന്നും ഓഫീ​സി​നു മുദ്ര വെച്ചെ​ന്നും ബെഥേ​ലി​ലെ ഒരു സഹോ​ദരൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. മ്യൂളർ സഹോ​ദരൻ എത്തി, 45 മിനി​ട്ടി​നു​ള്ളിൽ ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ലെ രണ്ട്‌ ഉദ്യോ​ഗസ്ഥർ ബെഥേ​ലിൽ വന്ന്‌ കെട്ടിടം കണ്ടു​കെ​ട്ടി​യി​രി​ക്കു​ന്ന​താ​യി അറിയി​ച്ചു. മ്യൂളർ സഹോ​ദരൻ പ്രതി​ഷേ​ധി​ച്ചു. എന്തെങ്കി​ലും കണ്ടു​കെ​ട്ടു​ന്ന​തിന്‌ കോട​തി​യിൽനിന്ന്‌ ഉത്തരവ്‌ ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ അദ്ദേഹം ചൂണ്ടി​ക്കാ​ട്ടി. അവർ പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ സംസ്ഥാന സുരക്ഷാ ഭടന്മാ​രു​ടെ ശ്രദ്ധയിൽപ്പെ​ടാ​തെ പോയ ചില ഫയലുകൾ അദ്ദേഹം തന്റെ മാതാ​പി​താ​ക്കൾ താമസി​ച്ചി​രുന്ന വീട്ടി​ലേക്കു മാറ്റി. എന്നാൽ തിരി​ച്ചെ​ത്തി​യ​പ്പോൾ, അദ്ദേഹ​ത്തെ​യും കൂടെ​യു​ണ്ടാ​യി​രുന്ന രണ്ടു സഹോ​ദ​രി​മാ​രെ​യും അറസ്റ്റു ചെയ്യാ​നുള്ള ഉത്തരവു​മാ​യി സംസ്ഥാന സുരക്ഷാ ഏജന്റ്‌ കാത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നു. ബെഥേൽ ഭവനത്തി​ലെ മറ്റ്‌ അംഗങ്ങളെ അപ്പോ​ഴേ​ക്കും അറസ്റ്റു ചെയ്‌തി​രു​ന്നു.

ഇത്ര പെട്ടെന്ന്‌ കോട​തി​യിൽനിന്ന്‌ ഉത്തരവ്‌ കിട്ടി​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടോ? ഇല്ല. മാസങ്ങൾക്കു ശേഷം, സഹോ​ദ​ര​ന്മാർ കസ്റ്റഡി​യിൽ ആയിരി​ക്കെ, അവരിൽ ഒരാളായ കപ്പീനുസ്‌ സഹോ​ദ​രന്‌ ഒരു കത്തു കിട്ടി. 1949 ഏപ്രിൽ 4-ന്‌—അതായത്‌ മേൽപ്പറഞ്ഞ സംഭവം നടന്ന്‌ നാലു മാസത്തി​നു ശേഷം—അയച്ച ആ കത്ത്‌ ആഭ്യന്തര മന്ത്രാ​ല​യ​ത്തിൽനിന്ന്‌ ഉള്ളതാ​യി​രു​ന്നു. സൊ​സൈ​റ്റി​യു​ടെ പ്രവർത്ത​നങ്ങൾ നിറു​ത്ത​ലാ​ക്കാ​നും വസ്‌തു​വ​കകൾ കണ്ടു​കെ​ട്ടാ​നു​മുള്ള ഉത്തരവാ​യി​രു​ന്നു അതിൽ.

ജൂ​ലൈ​യിൽ, തെളി​വു​കൾ ഇല്ലാഞ്ഞ​തു​കൊണ്ട്‌ സഹോ​ദ​ര​ന്മാർക്ക്‌ എതിരെ കുറ്റാ​രോ​പണ നടപടി​കൾ സ്വീക​രി​ക്കു​ന്നതു സംസ്ഥാന കോടതി നിറു​ത്തി​വെച്ചു. അവരെ റിമാൻഡിൽനി​ന്നു വിട്ടയച്ചു. എന്നാൽ അവിടെ നിന്നുള്ള അവരുടെ യാത്ര സ്വാത​ന്ത്ര്യ​ത്തി​ലേ​ക്കാ​യി​രു​ന്നില്ല. ആഭ്യന്തര മന്ത്രാ​ല​യ​ത്തിൽ നിന്നുള്ള രണ്ട്‌ ഉദ്യോ​ഗസ്ഥർ അവരെ തടഞ്ഞു നിറുത്തി, കമ്മ്യൂ​ണിസ്റ്റ്‌ പൊളി​റ്റി​ക്കൽ കമ്മീഷന്റെ തീരു​മാ​നം അനുസ​രിച്ച്‌ അവരെ രണ്ടു വർഷ​ത്തേക്ക്‌ ലേബർ ക്യാമ്പി​ലേക്ക്‌ അയയ്‌ക്കാൻ പോകു​ക​യാ​ണെന്ന്‌ അറിയി​ച്ചു. നിയമ​പ​ര​മായ നടപടി​ക​ളി​ലൂ​ടെ നേടാൻ ആകാഞ്ഞത്‌ അവർ സ്വേച്ഛാ​പ​ര​മായ കൽപ്പന​യി​ലൂ​ടെ സാധി​ച്ചെ​ടു​ത്തു. മ്യൂളർ സഹോ​ദ​രനെ ക്ലാഡ്‌നോ​യി​ലേക്കു മാറ്റി, അവിടെ അദ്ദേഹം ഒരു കൽക്കരി ഖനിയിൽ പണി​യെ​ടു​ത്തു.

രാജ്യ​വ്യാ​പ​ക​മാ​യി നടന്ന അറസ്റ്റുകൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കു വളരെ ബുദ്ധി​മുട്ട്‌ ഉണ്ടാക്കി. എങ്കിലും കമ്മ്യൂ​ണിസ്റ്റ്‌ ഉദ്യോ​ഗസ്ഥർ പ്രതീ​ക്ഷി​ച്ചതു നടന്നില്ല. “തല വെട്ടി മാറ്റി​യാൽ ഉടൽ താനെ ചത്തോ​ളും” എന്ന്‌ തടവി​ലാ​യി​രി​ക്കെ മ്യൂളർ സഹോ​ദ​ര​നോട്‌ അവർ പറഞ്ഞി​രു​ന്നു. അദ്ദേഹ​വും ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾ വഹിക്കുന്ന മറ്റു സഹോ​ദ​ര​ന്മാ​രു​മാണ്‌ “തല” എന്നാണ്‌ അവർ വിചാ​രി​ച്ചത്‌. ക്രിസ്‌തീയ സഭയുടെ യഥാർഥ ശിരസ്സ്‌ സ്വർഗ​ത്തി​ലെ കർത്താ​വായ യേശു​ക്രി​സ്‌തു​വാ​ണെന്ന വസ്‌തുത തിരി​ച്ച​റി​യു​ന്ന​തിൽ അവർ പരാജ​യ​പ്പെട്ടു.—എഫെ. 4:15, 16.

സത്യാ​രാ​ധന നിലയ്‌ക്കു​ന്നി​ല്ല

ആ ഇരുണ്ട ദിനങ്ങൾ സമ്മർദ​പൂ​രി​ത​മാ​യി​രു​ന്നെ​ങ്കി​ലും സത്യാ​രാ​ധന നിലച്ചു​പോ​യില്ല. താമസി​യാ​തെ സഹോ​ദ​ര​ന്മാർ മിശി​ഹൈക രാജാ​വെന്ന നിലയിൽ യേശു​വി​നു സാക്ഷ്യം വഹിക്കു​ക​യെന്ന വേല മുമ്പോ​ട്ടു കൊണ്ടു​പോ​കാൻ വേണ്ട ഏർപ്പാ​ടു​കൾ ചെയ്യാൻ തുടങ്ങി. പ്രാഗി​ലെ യോ​സെഫ്‌ സ്‌കൊ​ഹോ​ട്ടിൽ സഹോ​ദരൻ വിവരി​ക്കു​ന്നു: “പീഡനം തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞ​പ്പോൾ സ്ഥലത്തെ മേൽവി​ചാ​ര​ക​നായ ഗ്രൊസ്‌ സഹോ​ദരൻ എന്നെ കാണാൻ വന്നു. അദ്ദേഹം പത്ത്‌ പ്രസാ​ധ​ക​രു​ടെ പേര്‌ എന്നെ ഏൽപ്പി​ച്ചിട്ട്‌ അവരുടെ കാര്യങ്ങൾ നോക്കി​ക്കൊ​ള്ള​ണ​മെന്നു പറഞ്ഞു.” വീടു​തോ​റും സാക്ഷീ​ക​രി​ക്കാ​നുള്ള ശ്രമം കുറച്ചു നാള​ത്തേ​ക്കും കൂടെ തുടർന്നെ​ങ്കി​ലും ക്രമേണ, വേല നിർവ​ഹി​ക്കാ​നുള്ള മറ്റു മാർഗങ്ങൾ അവർ പഠി​ച്ചെ​ടു​ത്തു.

സഹോ​ദ​ര​ന്മാ​രിൽ പലരും തടവി​ലാ​യി​രു​ന്നെ​ങ്കി​ലും ബാക്കി​യു​ള്ളവർ തുടർന്നും കൂടി​വന്നു. പൊതു ഹാളുകൾ ഉപയോ​ഗി​ക്കാൻ സാധി​ച്ചി​രു​ന്നി​ല്ലെ​ങ്കിൽ പോലും വലിയ അപ്പാർട്ട്‌മെ​ന്റു​ക​ളിൽവെച്ച്‌ സമ്മേള​നങ്ങൾ നടത്ത​പ്പെട്ടു. എന്നാൽ പ്രസം​ഗ​ങ്ങ​ളു​ടെ എണ്ണം കുറച്ചി​രു​ന്നു. ചില​പ്പോൾ, വലിയ സമ്മേള​നങ്ങൾ നടത്തി​യി​രു​ന്നത്‌ കാട്ടി​ലാ​യി​രു​ന്നു. ഇതിൽ ആദ്യ​ത്തേത്‌ 1949-ൽ നേഡെക്ക്‌ പട്ടണത്തി​ന​രി​കി​ലാ​യി ഒൾഡ്രീ​ക്കൊവ്‌ എന്ന ഗ്രാമ​ത്തി​ലാ​ണു നടന്നത്‌. തള്ളിനിൽക്കുന്ന പാറക്ക​ല്ലു​ക​ളുള്ള ഒരു ചെരി​വാ​യി​രു​ന്നു സമ്മേള​ന​ത്തിൽ സംബന്ധിച്ച 200 പേർക്ക്‌ ഇരിപ്പി​ട​മാ​യി ഉതകി​യത്‌. അതിന്‌ അടുത്താ​യി ആൾത്താ​മ​സ​മി​ല്ലാഞ്ഞ ഒരു വീടും കളപ്പു​ര​യും കുളവും ഉണ്ടായി​രു​ന്നു. സ്‌നാ​പ​ന​മേൽക്കുന്ന സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ വസ്‌ത്രം മാറു​ന്ന​തി​നാ​യി കളപ്പു​ര​യിൽ പകുതി​ക്കു​വെച്ച്‌ ഒരു മറയു​ണ്ടാ​ക്കി. കുളം വൃത്തി​യാ​ക്കി, വെള്ളത്തി​ലേക്ക്‌ ഇറങ്ങാൻ തടി കൊണ്ടുള്ള പടവു​ക​ളും നിർമി​ച്ചു. മുപ്പത്തി​യേഴു പേർ അന്നു സ്‌നാ​പ​ന​മേറ്റു.

പഠിക്കു​ന്ന​തി​നു​ള്ള ബൈബിൾ സാഹി​ത്യ​ങ്ങൾ എങ്ങനെ ലഭിക്കും? ടെപ്ലീ​റ്റ്‌സെ​യിൽ നിന്നുള്ള വിക്കോ​റിൽ സഹോ​ദരൻ നൽകിയ ഒരു വിവര​ണ​ക്കു​റിപ്പ്‌ അതു വെളി​പ്പെ​ടു​ത്തു​ന്നു. അതു പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “1950-ൽ ഞങ്ങൾ മൂന്നു പേർ മാത്രമേ ടെപ്ലീ​റ്റ്‌സെ​യിൽ അവശേ​ഷി​ച്ചി​രു​ന്നു​ള്ളൂ. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഒരു സഹോ​ദരി തപാൽ വഴി ഞങ്ങൾക്ക്‌ ഫ്രഞ്ച്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​രം അയച്ചു തരുമാ​യി​രു​ന്നു. ഇടക്കാ​ലത്തു സമ്പർക്കം വിച്ഛേ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും അൽപ്പകാ​ലം കഴിഞ്ഞ്‌ വീണ്ടും പരസ്‌പരം ബന്ധപ്പെ​ടാൻ ഞങ്ങൾക്കു കഴിഞ്ഞു. പ്രതീ​കാ​ത്മക ഭാഷയി​ലുള്ള കത്തുകൾ എനിക്കു ലഭിക്കാൻ തുടങ്ങി. നേരത്തെ അറിയാ​വുന്ന ഏതെങ്കി​ലും സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ കണ്ടുപി​ടി​ക്കാ​നും ആ ആൾവഴി വേറൊ​രാ​ളെ കണ്ടുപി​ടി​ക്കാ​നും അങ്ങനെ പരസ്‌പര സമ്പർക്കം പുനഃ​സ്ഥാ​പി​ക്കാ​നും കത്തിൽ ആവശ്യ​പ്പെ​ട്ടി​രു​ന്നു. നേതൃ​ത്വ​മെ​ടു​ത്തി​രുന്ന സഹോ​ദ​ര​ന്മാർ തടവി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ സംഘട​നാ​പ​ര​മായ സമ്പർക്കം പുനഃ​സ്ഥാ​പി​ക്കാ​നുള്ള ചുമതല ഞങ്ങൾക്കാ​യി​രു​ന്നു. ഔദ്യോ​ഗിക നിയമ​നങ്ങൾ ഒന്നും കൂടാ​തെ​യാണ്‌ ഞങ്ങൾ പ്രവർത്തി​ച്ചത്‌—ഓരോ വ്യക്തി​യും ആവശ്യ​മാ​യതു ചെയ്‌തു. ഞങ്ങൾക്ക്‌ ഒരിക്ക​ലും വീക്ഷാ​ഗോ​പു​രം ലഭിക്കാ​തി​രു​ന്നില്ല.”

ഈ ദേശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തി​ലെ ഏറ്റവും ദുർഘ​ട​മായ കാലഘ​ട്ട​ങ്ങ​ളിൽ ഒന്നിന്റെ തുടക്ക​മാ​യി​രു​ന്നു അത്‌. യഹോ​വ​യു​ടെ സഹായം കൊണ്ടു മാത്ര​മാണ്‌ പ്രവർത്തനം തുടർന്നു​കൊ​ണ്ടു പോകാൻ കഴിഞ്ഞത്‌. ഒട്ടേറെ പരി​ശോ​ധ​നകൾ ഉണ്ടാ​യെ​ങ്കി​ലും അത്‌ അഭിവൃ​ദ്ധി പ്രാപി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഒരു താത്‌കാ​ലിക രക്ഷപ്പെടൽ

അപ്രതീ​ക്ഷി​ത​മാ​യി 1950-ന്റെ ആരംഭ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ല്ലാം—സഹോ​ദ​രി​മാ​രും സഹോ​ദ​ര​ന്മാ​രും—ലേബർ ക്യാമ്പു​ക​ളിൽനി​ന്നു വിട്ടയ​യ്‌ക്ക​പ്പെട്ടു. അവരെ കാത്തി​രു​ന്നത്‌ എന്തായി​രു​ന്നു? മ്യൂളർ സഹോ​ദരൻ പറഞ്ഞു: “ഞങ്ങളുടെ അഭാവ​ത്തിൽ കാര്യങ്ങൾ ഇത്ര നന്നായി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നതു കണ്ട്‌ എനിക്കു സന്തോ​ഷ​വും അത്ഭുത​വും തോന്നി.” തീക്ഷ്‌ണ​ത​യോ​ടെ നേതൃ​ത്വ​മെ​ടു​ക്കാൻ ജേൻ സെബീൻ, യരോ​സ്ലഫ്‌ ഹാലാ എന്നിവ​രുൾപ്പെ​ടെ​യുള്ള യുവസ​ഹോ​ദ​ര​ന്മാ​രെ യഹോ​വ​യു​ടെ ആത്മാവ്‌ പ്രചോ​ദി​പ്പി​ച്ചി​രു​ന്നു. 1948-ൽ യരോ​സ്ല​ഫി​ന്റെ പിതാ​വി​നെ അറസ്റ്റു ചെയ്‌തി​രു​ന്നു (പിന്നീട്‌ അദ്ദേഹം തടവിൽവെച്ചു മരിച്ചു). ഇങ്ങനെ​യുള്ള പരി​ശോ​ധ​നകൾ നേരി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും യരോ​സ്ലഫ്‌ മിക്ക സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കും നല്ലൊരു മാതൃ​ക​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ വലിയ ഉറവു​മാ​യി​രു​ന്നു. രണ്ടു വർഷം​കൊണ്ട്‌ രാജ്യ​ത്തു​ട​നീ​ളം (മുൻ ചെക്കോ​സ്ലോ​വാ​ക്യ​യിൽ), സജീവ​മാ​യി പ്രവർത്തി​ക്കുന്ന സാക്ഷി​ക​ളു​ടെ എണ്ണം 52 ശതമാനം വർധി​ച്ചി​രു​ന്നു, അതായത്‌ 1,581-ൽനിന്ന്‌ അത്‌ 2,403 ആയി ഉയർന്നി​രു​ന്നു. അടുത്ത വർഷം വീണ്ടും 38 ശതമാനം വർധനവ്‌ ഉണ്ടായി.

1951-ൽ, “ദൈവം സത്യവാൻ” എന്ന പുസ്‌തകം ആറു ഭാഗങ്ങ​ളാ​യി ചെക്ക്‌ ഭാഷയിൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌ കൂടുതൽ വളർച്ച​യ്‌ക്കുള്ള അടിത്തറ പാകി. ഈ പ്രസി​ദ്ധീ​ക​രണം ഉപയോ​ഗിച്ച്‌ ബൈബിൾ അധ്യയ​നങ്ങൾ നടത്താൻ കഴിയു​മാ​യി​രു​ന്നു. യഹോ​വ​യ്‌ക്കു സേവനം അനുഷ്‌ഠി​ച്ചു​കൊ​ണ്ടുള്ള ജീവി​ത​ത്തി​നു നല്ലൊരു തുടക്കം കുറി​ക്കാൻ വിദ്യാർഥി​കൾക്ക്‌ ആവശ്യ​മായ വിവരങ്ങൾ അതിലു​ണ്ടാ​യി​രു​ന്നു.

എന്നിരു​ന്നാ​ലും, കമ്മ്യൂ​ണിസ്റ്റ്‌ ഉദ്യോ​ഗസ്ഥർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തിൽ സംപ്രീ​ത​രാ​യി​രു​ന്നില്ല. യഹോ​വ​യു​ടെ ജനത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം 1952 കൊടും പീഡന​ത്തി​ന്റെ മറ്റൊരു നീണ്ട കാലഘ​ട്ട​ത്തി​നു തുടക്കം കുറിച്ചു.

വീണ്ടും ‘തീച്ചൂള’യിലേക്ക്‌

1952 ഫെബ്രു​വരി 4-ന്‌ അതിരാ​വി​ലെ മ്യൂളർ സഹോ​ദ​രനെ സംസ്ഥാന സുരക്ഷാ​ഭ​ട​ന്മാർ വീണ്ടും അറസ്റ്റു ചെയ്‌തു. ഇത്തവണ കണ്ണു​കെ​ട്ടി​യാണ്‌ അദ്ദേഹത്തെ ജയിലി​ലേക്കു കൊണ്ടു​പോ​യത്‌. അദ്ദേഹം പിന്നീട്‌ ഇങ്ങനെ എഴുതി: “പിന്നത്തെ 14 മാസ​ത്തേക്ക്‌ എപ്പോ​ഴും കണ്ണു​കെ​ട്ടി​യാ​യി​രു​ന്നു ഏകാന്ത തടവിൽ കഴിഞ്ഞി​രുന്ന എന്നെ പുറ​ത്തേക്കു കൊണ്ടു​പോ​യി​രു​ന്നത്‌. ചോദ്യം ചെയ്യുന്ന ഓഫീസർ ഒന്നിട​വിട്ട ദിവസ​ങ്ങ​ളിൽ എന്നെ ഓഫീ​സി​ലേക്കു വിളി​പ്പി​ക്കും. ചോദ്യം ചെയ്യൽ മണിക്കൂ​റു​കൾ നീണ്ടു​നിൽക്കു​മാ​യി​രു​ന്നു. അപ്പോ​ഴൊ​ക്കെ​യും, ഞാൻ ചാരവൃ​ത്തി​യിൽ ഏർപ്പെ​ട്ടി​രു​ന്ന​താ​യും രാജ്യ​ദ്രോ​ഹ​ക്കു​റ്റം ചെയ്‌ത​താ​യും എന്നെ​ക്കൊ​ണ്ടു സമ്മതി​പ്പി​ക്കാൻ അവർ പഠിച്ച​പണി പതി​നെ​ട്ടും നോക്കി. പോലീ​സു​കാർ ഒട്ടേറെ റിപ്പോർട്ടു​കൾ എഴുതി​യു​ണ്ടാ​ക്കി, പിന്നെ നശിപ്പി​ച്ചു, വീണ്ടും എഴുതി​യു​ണ്ടാ​ക്കി. ഒരു കുറ്റ​മെ​ങ്കി​ലും റിപ്പോർട്ടിൽ ഉൾപ്പെ​ടു​ത്താൻ ചോദ്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥർ തന്ത്രപ​ര​മാ​യി പുതിയ പല മാർഗ​ങ്ങ​ളും പരീക്ഷി​ച്ചു നോക്കി. അത്തരം റിപ്പോർട്ടു​ക​ളിൽ ഒപ്പിടാൻ ഒന്നല്ല, പലവട്ടം ഞാൻ വിസമ്മ​തി​ച്ചു. ഈ സംഭവം കഴിഞ്ഞ്‌ ഏതാണ്ട്‌ 16 വർഷത്തി​നു ശേഷം ഞാൻ സ്വത​ന്ത്ര​നാ​യി​രുന്ന കാലത്ത്‌, വധിക്കാ​നു​ള്ള​വ​രു​ടെ കൂട്ടത്തിൽ എന്റെ പേരും ഉണ്ടായി​രു​ന്ന​താ​യി ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ലെ ഒരു ഉദ്യോ​ഗസ്ഥൻ എന്നെ അറിയി​ച്ചു. 1953 മാർച്ച്‌ 27-ന്‌ വിചാ​ര​ണ​യ്‌ക്കാ​യി എന്നെ പാൻക്രാ​റ്റ്‌സിൽ ഉള്ള ഒരു കോട​തി​യി​ലേക്കു കണ്ണു​കെട്ടി കൊണ്ടു​പോ​യി. എന്നെയും സഹപ്ര​വർത്ത​ക​രെ​യും അങ്ങേയ​റ്റത്തെ മാനസിക സമ്മർദ​ത്തി​നു വിധേ​യ​രാ​ക്കി. വിചാരണ രണ്ടു ദിവസം നീണ്ടു​നി​ന്നു. അതീവ രഹസ്യ​മാ​യി​ട്ടാ​യി​രു​ന്നു വിചാരണ നടത്തി​യത്‌. പൊതു​ജ​ന​ങ്ങൾക്കു വേണ്ടി​യുള്ള ഇരിപ്പി​ട​ങ്ങ​ളിൽ ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ലെ ഉദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇരുന്നി​രു​ന്നത്‌.”

1952 ഫെബ്രു​വരി 4-ന്‌ ചെക്കോ​സ്ലോ​വാ​ക്യ​യിൽ ഉടനീളം അറസ്റ്റുകൾ നടന്നു. ആ ദിവസം സംസ്ഥാന സുരക്ഷാ ഭടന്മാർ മൊത്തം 109 യഹോ​വ​യു​ടെ സാക്ഷി​കളെ (104 സഹോ​ദ​ര​ന്മാ​രെ​യും 5 സഹോ​ദ​രി​മാ​രെ​യും) അറസ്റ്റു ചെയ്യു​ക​യു​ണ്ടാ​യി.

അന്ന്‌ തടവി​ലാ​ക്ക​പ്പെ​ട്ട​വ​രിൽ ഒരുവ​ളാ​യി​രു​ന്നു എമിലീ​യെ മറ്റ്‌സീ​ച്ച്‌ക്കൊവ. അവർ വിവരി​ക്കു​ന്നു: “1952 ഫെബ്രു​വരി 4-ാം തീയതി വെളു​പ്പിന്‌ 3:30-ന്‌ സംസ്ഥാന സുരക്ഷാ ഏജൻസി​യിൽനിന്ന്‌ മൂന്നു പുരു​ഷ​ന്മാ​രും ഒരു സ്‌ത്രീ​യും ഞങ്ങളുടെ വീട്ടിൽ വന്നു. എന്റെ ഭർത്താവ്‌ ആശുപ​ത്രി​യി​ലാ​യി​രു​ന്നു. ഉടനടി അവർ എന്നെ അറസ്റ്റു ചെയ്‌തു. ഞങ്ങളുടെ വീട്‌ അവർ അരിച്ചു​പെ​റു​ക്കി. സാധന​ങ്ങ​ളെ​ല്ലാം കണ്ടു​കെട്ടി. അവർ എന്നെ ഒസ്‌ട്രാ​വ​യി​ലുള്ള റീജണൽ പോലീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ലേക്കു കൊണ്ടു​പോ​യി. അവിടെ ധാരാളം സാക്ഷികൾ ഉണ്ടായി​രു​ന്നു. കൂട്ട​ത്തോ​ടെ​യാ​യി​രു​ന്നു ഞങ്ങളെ അവർ അറസ്റ്റു ചെയ്‌തത്‌. പുതു​താ​യി വെള്ള പൂശി​യ​തെ​ങ്കി​ലും ദുർഗന്ധം വമിക്കുന്ന തണുത്ത അറകളി​ലാണ്‌ അവർ ഞങ്ങളെ ആക്കിയത്‌. കുളി​ക്കാൻ തണുത്ത വെള്ളം തന്നിട്ട്‌ അറകളു​ടെ ഇരുമ്പു വാതി​ലു​കൾ പൂട്ടി. കറുത്ത കണ്ണട ധരിപ്പി​ച്ചാണ്‌ അവർ ഞങ്ങളെ എവി​ടേ​ക്കെ​ങ്കി​ലും കൊണ്ടു​പോ​യി​രു​ന്നത്‌. രഹസ്യങ്ങൾ ചോർത്താ​നാ​യി അവർ ഞങ്ങളുടെ അറകളി​ലേക്ക്‌ ആളുകളെ അയയ്‌ക്കു​മാ​യി​രു​ന്നു. പക്ഷേ ദൈവ​രാ​ജ്യ​ത്തെ കുറി​ച്ച​ല്ലാ​തെ മറ്റൊ​ന്നും ഞങ്ങൾക്ക്‌ അവരോ​ടു പറയാ​നു​ണ്ടാ​യി​രു​ന്നില്ല. അവർ ഞങ്ങളോ​ടൊ​പ്പം രാജ്യ​ഗീ​തങ്ങൾ പാടി, കൂടാതെ പ്രാർഥി​ക്കു​ന്ന​താ​യി അഭിന​യി​ക്കു​ക​യും ചെയ്‌തു. മാനസി​ക​മാ​യി ഞങ്ങളെ തകർക്കുന്ന ഘട്ടത്തോ​ളം ശത്രുക്കൾ അവരുടെ ശ്രമങ്ങൾ തുടർന്നു. പക്ഷേ യഹോവ ഞങ്ങളെ ശക്തീക​രി​ച്ചു!”

പ്രാഗിൽ ഒരു കടുത്ത വിചാരണ

ചെക്കോ​സ്ലോ​വാ​ക്യ​യിൽ പല രാഷ്‌ട്രീയ വിചാ​ര​ണ​ക​ളും നടന്ന ഒരു കാലമാ​യി​രു​ന്നു അത്‌. ഈ വിചാ​ര​ണ​കൾക്കു ശേഷം പുറ​പ്പെ​ടു​വി​ക്കുന്ന വിധികൾ വളരെ കടുത്ത​താ​യി​രു​ന്നു—ഒന്നുകിൽ പല വർഷത്തെ തടവു​ശിക്ഷ അല്ലെങ്കിൽ വധശിക്ഷ. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിചാരണ നടന്നത്‌ ഈ കാലഘ​ട്ട​ത്തിൽത്ത​ന്നെ​യാണ്‌—1953 മാർച്ച്‌ 27, 28 തീയതി​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ മുഖ്യ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിച്ചി​രുന്ന മേൽവി​ചാ​ര​ക​ന്മാ​രെ രണ്ടു തവണ രഹസ്യ​മാ​യി ഒരു പ്രഹസന വിചാ​ര​ണ​യ്‌ക്കു വിധേ​യ​രാ​ക്കി. ആദ്യ​ത്തേതു നടന്ന്‌ ഒരു മാസത്തി​നു ശേഷമാ​യി​രു​ന്നു രണ്ടാമ​ത്തേത്‌. വിധി ഇപ്രകാ​ര​മാ​യി​രു​ന്നു: “മ്യൂള​റി​നെ​യും ഫൊ​ഗേ​ലി​നെ​യും 18 വർഷത്തെ തടവി​നും സെബീൻ, ഗ്രൊസ്‌, ഹാലാ എന്നിവരെ 15 വർഷത്തെ തടവി​നും നഹാൽക്കയെ 12 വർഷത്തെ തടവി​നും നൊവാ​ക്കി​നെ 8 വർഷത്തെ തടവി​നും പൊറൂ​ബ്‌സ്‌ക്കി​യെ 5 വർഷത്തെ തടവി​നും വിധി​ച്ചി​രി​ക്കു​ന്നു. എല്ലാ പ്രതി​ക​ളു​ടെ​യും വസ്‌തു​വ​കകൾ കണ്ടു​കെ​ട്ടേ​ണ്ട​തും പൗരത്വം റദ്ദാ​ക്കേ​ണ്ട​തു​മാ​ണെന്ന്‌ കോടതി വിധി​ക്കു​ന്നു.”

പൊതു​ജ​നം ഈ വിചാ​ര​ണ​കളെ കുറി​ച്ചുള്ള വിവരം അറിഞ്ഞത്‌ വർത്തമാ​ന​പ​ത്ര​ങ്ങ​ളിൽനി​ന്നു മാത്ര​മാ​യി​രു​ന്നു. പത്രങ്ങൾ റിപ്പോർട്ടു ചെയ്‌തത്‌ എന്തായി​രു​ന്നു? സത്യാ​വ​സ്ഥയെ വളച്ചൊ​ടി​ച്ചു​കൊണ്ട്‌ മാർച്ച്‌ 30-ന്‌ കമ്മ്യൂ​ണിസ്റ്റ്‌ ദിനപ്പ​ത്ര​മായ റൂഡെ പ്രാ​വൊ​യിൽ (ചുവന്ന നിയമം) വന്ന ഒരു റിപ്പോർട്ട്‌ അതിന്‌ ഉദാഹ​ര​ണ​മാണ്‌: “ജനാധി​പത്യ രാഷ്‌ട്ര​മായ ചെക്കോ​സ്ലോ​വാ​ക്യ​യോ​ടുള്ള വിദ്വേ​ഷം മൂലം അമേരി​ക്കൻ സാമ്രാ​ജ്യ​വാ​ദി​കൾ നമ്മുടെ അധ്വാ​നി​ക്കുന്ന ജനവി​ഭാ​ഗത്തെ സോഷ്യ​ലി​സ​ത്തി​ന്റെ പാതയിൽനി​ന്നു വ്യതി​ച​ലി​പ്പി​ക്കാൻ പല അടവു​ക​ളും നോക്കു​ന്നുണ്ട്‌. . . . അമേരി​ക്കൻ സാമ്രാ​ജ്യ​വാ​ദി​ക​ളു​ടെ അത്തരം വിനാ​ശ​ക​മായ പ്രവർത്ത​ന​വു​മാ​യി ബന്ധപ്പെട്ട ഒരു കേസ്‌ പ്രാഗി​ലെ സർക്കിട്ട്‌ കോടതി കൈകാ​ര്യം ചെയ്യു​ക​യു​ണ്ടാ​യി . . . ഒരു മത വിഭാ​ഗ​ത്തി​ന്റെ പ്രമുഖ അംഗങ്ങളെ കോടതി വിചാരണ ചെയ്‌തി​രു​ന്നു. ഇതിലെ അംഗങ്ങൾ തങ്ങളെ​ത്തന്നെ യഹോ​വ​യു​ടെ സാക്ഷികൾ എന്നാണു വിളി​ക്കു​ന്നത്‌. യു.എസ്‌.എ.-യിലെ ബ്രുക്ലി​നിൽ നിന്നുള്ള നിർദേ​ശ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി പ്രവർത്തി​ക്കുന്ന, വിനാശക പ്രവർത്ത​നങ്ങൾ മൂലം 1949 മുതൽ നമ്മുടെ രാജ്യത്തു നിരോ​ധി​ച്ചി​രി​ക്കുന്ന ഈ സംഘടന ചെക്കോ​സ്ലോ​വാ​ക്യ​യി​ലേക്ക്‌ ദോഷ​ക​ര​മായ സാർവ​ജ​നീന പ്രത്യ​യ​ശാ​സ്‌ത്രങ്ങൾ കടത്തി​ക്കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. നിർമ​ല​മായ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ മുഖം​മൂ​ടി​യ​ണിഞ്ഞ ഈ സംഘട​ന​യു​ടെ ലക്ഷ്യം നമ്മുടെ അധ്വാ​നി​ക്കുന്ന ജനവി​ഭാ​ഗ​ത്തി​ന്റെ മനോ​വീ​ര്യ​ത്തെ കെടു​ത്തി​ക്ക​ള​യു​ക​യും അവരുടെ മനസ്സിൽ രാഷ്‌ട്ര​ത്തോ​ടും അതിന്റെ നിയമ​ങ്ങ​ളോ​ടും ഉള്ള വിദ്വേ​ഷം വളർത്തി​യെ​ടു​ക്കു​ക​യു​മാണ്‌. മാതൃ​രാ​ജ്യ​ത്തോ​ടു മത്സരി​ക്കാ​നും അതിനെ ഒറ്റി​ക്കൊ​ടു​ക്കാ​നും ഈ സംഘടന അതിന്റെ അംഗങ്ങളെ ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

വസ്‌തു​ത​കൾ ഇപ്രകാ​രം വളച്ചൊ​ടി​ച്ചു​കൊണ്ട്‌ കോടതി നടപടി​കളെ ന്യായീ​ക​രി​ക്കാൻ നടത്തിയ ഈ ശ്രമം രാജ്യ​ത്തു​ട​നീ​ളം നടക്കാ​നി​രു​ന്ന​തി​ന്റെ ഒരു മുൻകു​റി​യാ​യി​രു​ന്നു.

തടവിൽ ചെമ്മരി​യാ​ടു​തു​ല്യ​രെ കണ്ടുമു​ട്ടു​ന്നു

തടവി​ലാ​യി​രി​ക്കു​മ്പോൾ പോലും സാക്ഷീ​ക​രി​ക്കു​ന്ന​തി​നുള്ള അവസരങ്ങൾ ഉണ്ടായി​രു​ന്നു. പക്ഷേ അതിനു നല്ല ചാതു​ര്യം വേണമാ​യി​രു​ന്നു, എങ്കിലും ആ സാഹച​ര്യം നന്നായി കൈകാ​ര്യം ചെയ്യാൻ നമ്മുടെ സഹോ​ദ​ര​ന്മാർക്കു കഴിഞ്ഞു. ബൈബിൾ സത്യ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രിച്ച ആളുകൾ ജയിലിൽ ഉണ്ടായി​രു​ന്നു. അവരിൽ ഒരാളാ​യി​രു​ന്നു ചാസ്ലാ​ഫിൽ നിന്നുള്ള ഫ്രാന്റീ​ഷെക്ക്‌ യനെ​ച്ചെക്ക്‌. അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു: “യുദ്ധകാ​ലത്തു ഞാൻ പ്രതി​രോധ പ്രസ്ഥാ​ന​ത്തിൽ പങ്കെടു​ത്തി​ട്ടുണ്ട്‌. 1948-ൽ, പുതിയ തരത്തി​ലുള്ള അക്രമ പ്രവർത്ത​ന​ങ്ങൾക്കെ​തി​രെ ഞാൻ വിയോ​ജി​പ്പു പ്രകടി​പ്പി​ച്ചു. അനീതി​ക്കെ​തി​രെ ശബ്ദമു​യർത്തി​യ​തി​നാൽ എനിക്കു 11 വർഷത്തെ തടവു​ശിക്ഷ ലഭിച്ചു. ജയിലി​ലാ​യി​രു​ന്ന​പ്പോൾ ഒരു ബൈബിൾ കൈവശം വെക്കാൻ എനിക്ക്‌ അനുവാ​ദം കിട്ടി. പണി​യെ​ല്ലാം തീർന്ന്‌ ഒഴിവു കിട്ടു​മ്പോൾ ഞാൻ അതു മറ്റുള്ള​വരെ പഠിപ്പി​ക്കുക പോലും ചെയ്‌തു. അതു​കൊണ്ട്‌ ഞാൻ ഒരു പുരോ​ഹി​തൻ ആണെന്നാ​യി​രു​ന്നു സഹോ​ദ​ര​ന്മാർ കരുതി​യത്‌. ഞങ്ങൾ വ്യത്യസ്‌ത ബാരക്കു​ക​ളി​ലാ​യി​രു​ന്നു. എന്നാൽ രാത്രി കാലങ്ങ​ളിൽ ഞങ്ങൾക്കു ബാരക്കി​നു വെളി​യിൽ പാറാവു പണി ഉണ്ടായി​രു​ന്നു, ഫയർ വാച്ച്‌ എന്നാണ്‌ അത്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ഒരു രാത്രി ഞാൻ പാറാവു പണിയിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. നല്ല തണുപ്പുള്ള തെളിഞ്ഞ രാത്രി​യാ​യി​രു​ന്നു അത്‌. പാറാവു പണി ഉണ്ടായി​രുന്ന മറ്റൊരു തടവു​കാ​രൻ അടുത്തുള്ള ബാരക്കിൽനി​ന്നു പുറത്തു വന്നു. ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു, ‘അപ്പോൾ താങ്കളും ഇവിടെ ഫറവോ​നെ സേവി​ക്കു​ക​യാ​ണല്ലേ?’ ‘ഫറവോൻ ആരാ​ണെന്നു താങ്കൾക്ക്‌ അറിയാ​മോ?’ ഉടനെ മറു​ചോ​ദ്യം ഉണ്ടായി. ‘അറിയാം, ഈജി​പ്‌തി​ന്റെ ഭരണാ​ധി​പൻ.’ ‘അവൻ ആരെയാണ്‌ മുൻനി​ഴ​ലാ​ക്കി​യ​തെന്നു താങ്കൾക്ക്‌ അറിയാ​മോ?’ ‘ഇല്ല!’ ‘എങ്കിൽ ഇങ്ങോട്ടു വരൂ, ഞാൻ പറഞ്ഞു​ത​രാം.’ രണ്ടു മണിക്കൂർ ഞങ്ങൾ ഒന്നിച്ചു നടന്നു. കാര്യ​ങ്ങ​ളെ​ല്ലാം അദ്ദേഹം നന്നായി വിശദീ​ക​രി​ച്ചു തന്നു. ഞാൻ പെട്ടെന്നു പുരോ​ഗതി പ്രാപി​ച്ചു. ദൈവം എന്നെ സ്‌നേ​ഹി​ച്ചു, സത്യത്തി​നു വേണ്ടി​യുള്ള എന്റെ വാഞ്‌ഛ അവൻ മനസ്സി​ലാ​ക്കി.” ബൈബിൾ പഠിക്കു​ന്ന​തിൽ ഫ്രാന്റീ​ഷെക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ചേർന്നു. താമസി​യാ​തെ അദ്ദേഹം മാസം​തോ​റും യഹോ​വ​യു​ടെ സേവന​ത്തിൽ 70-നും 80-നും ഇടയ്‌ക്ക്‌ മണിക്കൂർ റിപ്പോർട്ടു ചെയ്യാൻ തുടങ്ങി.

തടവിൽ വെച്ചു സത്യം പഠിച്ച പലരും അവിടെ സ്‌നാ​പ​ന​മേറ്റു. എങ്ങനെ? രാഷ്‌ട്രീയ തടവു​കാ​ര​നാ​യി കഴിഞ്ഞി​രു​ന്ന​പ്പോൾ സത്യം പഠിച്ച ലഡീസ്ലഫ്‌ ഷ്‌മാ​ക്കാൽ വിവരി​ക്കു​ന്നു: “ഞങ്ങൾ പണി​യെ​ടു​ത്തി​രുന്ന ഖനിയിൽ ഉള്ള കൂറ്റൻ കമ്പ്രസ്സ​റു​ക​ളു​ടെ കൂളിങ്‌ ടവറു​ക​ളി​ലേക്കു ഞങ്ങൾക്കു പ്രവേ​ശി​ക്കാ​മാ​യി​രു​ന്നു. 1956 ജൂണിൽ മറ്റു നിരവധി പേരോ​ടൊ​പ്പം ഈ ടവറു​ക​ളി​ലൊ​ന്നി​ലെ ജലസം​ഭ​ര​ണി​യിൽ ഞാൻ സ്‌നാ​പ​ന​മേറ്റു. എന്നാൽ അത്‌ എളുപ്പ​മാ​യി​രു​ന്നില്ല. കാരണം ഉച്ചയ്‌ക്കത്തെ ഷിഫ്‌റ്റി​നു മുമ്പുള്ള ചെറിയ ഇടവേ​ള​യിൽ വേണമാ​യി​രു​ന്നു അതു ചെയ്യാൻ. ഞങ്ങൾ അടിവ​സ്‌ത്ര​ങ്ങ​ളും​കൊണ്ട്‌ ടവറി​ലേക്കു പോയി. സ്‌നാ​പ​ന​മേ​റ്റ​ശേഷം പെട്ടെന്നു വസ്‌ത്രം മാറി പണിസ്ഥ​ല​ത്തേക്കു ചെന്നു.” യേശു​വി​ന്റെ കൽപ്പന​യോ​ടുള്ള ചേർച്ച​യിൽ തങ്ങളുടെ സമർപ്പണം പ്രതീ​ക​പ്പെ​ടു​ത്താൻ യഹോവ തന്റെ ദാസന്മാർക്ക്‌ ഒരു വഴി കാണി​ച്ചു​കൊ​ടു​ത്ത​തിൽ അവർ കൃതജ്ഞ​ത​യു​ള്ളവർ ആയിരു​ന്നു.—മത്താ. 28:19, 20.

കൽക്കരി ഖനിയി​ലെ “വിശുദ്ധർ”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലുള്ള നിരോ​ധനം വ്യത്യസ്‌ത വിധങ്ങ​ളിൽ, വ്യത്യസ്‌ത തോതിൽ ആയിരു​ന്നു ഏർപ്പെ​ടു​ത്തി​യി​രു​ന്നത്‌. എല്ലാ ഇടങ്ങളി​ലും അല്ലെങ്കിൽ എല്ലാ സമയങ്ങ​ളി​ലും അത്‌ ഒരു​പോ​ലെ ആയിരു​ന്നില്ല. എന്നിരു​ന്നാ​ലും സഹോ​ദ​ര​ന്മാർ ക്രിസ്‌തീയ വിശ്വ​സ്‌തത പാലി​ക്കാൻ എപ്പോ​ഴും ജാഗ്ര​ത​യു​ള്ളവർ ആയിരു​ന്നു. തത്‌ഫ​ല​മാ​യി അവരിൽ പലരും തടവി​ലാ​ക്ക​പ്പെട്ടു.

1958-ൽ, ഒരു ഗവൺമെന്റ്‌ ഉത്തരവി​ന്റെ ഫലമായി 30 വയസ്സിൽ താഴെ​യുള്ള ഖനി​ത്തൊ​ഴി​ലാ​ളി​കൾക്ക്‌ സൈനിക സേവന​ത്തിൽനിന്ന്‌ ഒഴിവു നൽകി. അറസ്റ്റു ചെയ്യ​പ്പെട്ട്‌ തടവു​ശി​ക്ഷ​യ്‌ക്ക്‌—ഒരുപക്ഷേ ഖനിക​ളിൽ പണി​യെ​ടു​ക്കു​ന്ന​തി​നു—വിധി​ക്ക​പ്പെ​ടാൻ കാത്തു​നിൽക്കാ​തെ മുൻകൂ​ട്ടി​ത്തന്നെ ഖനിയിൽ പണി​യെ​ടു​ക്കാൻ ഇറങ്ങി​ത്തി​രി​ച്ച​തു​കൊണ്ട്‌ ചില സഹോ​ദ​ര​ന്മാർക്ക്‌ ഒരളവു​വരെ സ്വാത​ന്ത്ര്യം ആസ്വദി​ക്കാൻ കഴിഞ്ഞു. (സദൃ. 22:3) അങ്ങനെ “വിശു​ദ്ധ​ന്മാർ” അല്ലെങ്കിൽ “പാതി​രി​മാർ” എന്ന്‌ ആളുകൾ വിളിച്ച ഈ സാക്ഷികൾ പല ഖനിക​ളി​ലും തൊഴി​ലാ​ളി​ക​ളാ​യി. ചില ഖനിക​ളിൽ ഒട്ടേറെ യഹോ​വ​യു​ടെ സാക്ഷികൾ ഉണ്ടായി​രു​ന്ന​തി​ന്റെ ഫലമായി അവിട​ങ്ങ​ളിൽ കരുത്തുറ്റ സഭകൾ രൂപം​കൊ​ള്ളാൻ തുടങ്ങി. അവിടെ സഹോ​ദ​ര​ന്മാർ ആത്മീയ പക്വത​യി​ലേക്കു വളരു​ക​യും യോഗ്യ​ത​യുള്ള ശുശ്രൂ​ഷ​ക​രാ​യി തീരു​ക​യും ചെയ്‌തു.

ക്ലാഡ്‌നോ പട്ടണത്തി​ന​രി​കി​ലുള്ള കാമെനെ ഷെഹ്‌റോ​വി​റ്റ്‌സെ എന്ന ഗ്രാമ​ത്തി​ലെ ഖനിയിൽ പത്തു വർഷം പണി​യെ​ടുത്ത ഒരാളാണ്‌ എഡ്വാർട്ട്‌ സൊബീച്ച്‌ക്ക. അദ്ദേഹം പറയുന്നു: “എന്റെ ഓർമ ശരിയാ​ണെ​ങ്കിൽ ഖനിയിൽ ഒരു സമയത്ത്‌ മുപ്പ​തോ​ളം സഹോ​ദ​ര​ന്മാർ വരെ പണി​യെ​ടു​ത്തി​ട്ടുണ്ട്‌. പല ഷിഫ്‌റ്റു​ക​ളി​ലാ​യി​ട്ടാണ്‌ ഞങ്ങൾ പണി​യെ​ടു​ത്തി​രു​ന്നത്‌. മറ്റു ഖനി​ത്തൊ​ഴി​ലാ​ളി​ക​ളിൽ നിന്നു വേറിട്ട്‌ ഞങ്ങൾ മാത്രം ഒട്ടി​ച്ചേർന്ന്‌ നടക്കു​ന്നത്‌ ഒഴിവാ​ക്ക​ണ​മെന്ന്‌ ഞങ്ങൾ ഒരു നിയമം വെച്ചു. എങ്കിലും ‘വിശു​ദ്ധ​ന്മാർ’ എന്നാണ്‌ മറ്റുള്ളവർ ഞങ്ങളെ പൊതു​വെ വിളി​ച്ചി​രു​ന്നത്‌, ഞങ്ങൾ അവരുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റി​യി​രു​ന്നു. അവർ ഞങ്ങളെ കളിയാ​ക്കു​ക​യും പരിഹ​സി​ക്കു​ക​യു​മൊ​ക്കെ ചെയ്‌തി​രു​ന്നു എങ്കിലും ഉള്ളി​ന്റെ​യു​ള്ളിൽ ഞങ്ങളെ ബഹുമാ​നി​ച്ചി​രു​ന്നു.” ഖനിയിൽ സാക്ഷീ​ക​രി​ക്കാ​നാ​യി ഈ സഹോ​ദ​ര​ന്മാർ അവസരങ്ങൾ സൃഷ്ടിച്ചു. ആളുകൾ താത്‌പ​ര്യം കാട്ടു​മ്പോൾ അവർ അമൂല്യ​മായ ബൈബിൾ സാഹി​ത്യ​ങ്ങൾ വായി​ക്കാൻ കൊടു​ക്കു​മാ​യി​രു​ന്നു.

മറ്റു സാക്ഷി​ക​ളു​മൊത്ത്‌ ഒഴിവു​കാ​ലം ചെലവി​ടൽ

പ്രയാ​സ​ക​ര​മായ ആ കാലഘ​ട്ട​ത്തി​ലും ചില​പ്പോ​ഴൊ​ക്കെ ഒഴിവു​കാ​ലം ആസ്വദി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു കഴിഞ്ഞി​രു​ന്നു. ശ്രദ്ധാ​പൂർവ​മുള്ള ആസൂ​ത്ര​ണ​ത്തി​ന്റെ ഫലമായി അത്തരം ഒഴിവു​കാ​ലങ്ങൾ ശാരീ​രി​ക​മാ​യി മാത്രമല്ല ആത്മീയ​മാ​യും അവരെ കെട്ടു​പണി ചെയ്‌തു. യോഗ​ത്തിൽ പരമാ​വധി 10 പേർ ഹാജരു​ണ്ടാ​യി​രുന്ന ഒരു സമയത്ത്‌ രണ്ടോ അതില​ധി​ക​മോ ആഴ്‌ച​ക്കാ​ലം ഏതാണ്ട്‌ 30-ഓളം വരുന്ന യഹോ​വ​യു​ടെ സാക്ഷികൾ ഒരുമി​ച്ചു​കൂ​ടു​ന്നത്‌ ഒന്നു വിഭാവന ചെയ്യുക!

ആരെ​യെ​ല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച്‌ ബുദ്ധി​പൂർവ​ക​മായ തീരു​മാ​നം എടുക്കു​ന്നതു പ്രധാ​ന​മാ​യി​രു​ന്നു. പ്രായം ചെന്നവരെ അപേക്ഷിച്ച്‌ യുവ​പ്രാ​യ​ക്കാർക്കും സഹോ​ദ​രി​മാ​രെ അപേക്ഷിച്ച്‌ സഹോ​ദ​ര​ന്മാർക്കും മുൻഗണന നൽകാ​തി​രി​ക്കാൻ ആസൂ​ത്രണം ചെയ്യു​ന്നവർ ശ്രമിച്ചു. ആവശ്യ​മായ മേൽനോ​ട്ടം പ്രദാനം ചെയ്യാൻ ആത്മീയ പക്വത​യുള്ള നിരവധി ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രെ ഉൾപ്പെ​ടു​ത്തു​ന്ന​തി​നു ശ്രമം ചെയ്‌തി​രു​ന്നു.

സമനി​ല​യോ​ടു കൂടിയ ആത്മീയ പരിപാ​ടി ഉണ്ടായി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധിച്ചു. അനുദിന പട്ടിക ഇത്തരത്തി​ലുള്ള ഒന്നായി​രു​ന്നു: രാവിലെ പ്രാർഥന, ദിനവാ​ക്യ ചർച്ച, ബൈബിൾ വായന. ചില ദിവസ​ങ്ങ​ളിൽ ഉച്ചകഴിഞ്ഞ്‌ ഒരു മണിക്കൂർ നീണ്ടു​നിൽക്കുന്ന യോഗങ്ങൾ നടത്തു​മാ​യി​രു​ന്നു. സന്ധ്യക്ക്‌ മിക്ക​പ്പോ​ഴും മുൻകൂ​ട്ടി ക്രമീ​ക​രി​ക്ക​പ്പെട്ട പരിപാ​ടി​ക​ളോ​ടു കൂടിയ ഒരു ആത്മീയ കൂടി​വ​രവ്‌ ഉണ്ടായി​രി​ക്കും. ബാക്കി സമയം അവർക്കു മറ്റു പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​മാ​യി​രു​ന്നു. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ പഠിക്കു​ക​യോ മല കയറ്റത്തി​നു പോകു​ക​യോ നീന്താൻ പോകു​ക​യോ അങ്ങനെ എന്തു വേണ​മെ​ങ്കി​ലും ചെയ്യാ​മാ​യി​രു​ന്നു. മലകയ​റാൻ പോകു​മ്പോ​ഴാ​യി​രു​ന്നു സഹോ​ദ​രങ്ങൾ സാധാ​ര​ണ​ഗ​തി​യിൽ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രു​ന്നത്‌. എന്നാൽ ഇവി​ടെ​യും പാലി​ക്ക​പ്പെ​ടേണ്ട ചില അലിഖിത നിയമങ്ങൾ ഉണ്ടായി​രു​ന്നു. ഒന്നു സങ്കൽപ്പി​ച്ചു നോക്കൂ, 20-ഓളം വരുന്ന മലകയ​റു​ന്ന​വ​രു​ടെ ഒരു കൂട്ടം! ഗ്രാമ​ങ്ങ​ളി​ലും വനങ്ങളി​ലും വയലു​ക​ളി​ലും അവർ തദ്ദേശ​വാ​സി​കളെ കാണും. ആരെ​യെ​ങ്കി​ലും കണ്ടുമു​ട്ടു​മ്പോൾ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ കൂട്ടം വിട്ടു പോയി ഒരു സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടാൻ ശ്രമി​ക്കും. കൂടെ​യു​ള്ള​വ​രാ​കട്ടെ തങ്ങളുടെ വഴിക്കു പോകും.

കൂട്ടമാ​യി ആസ്വദി​ച്ചി​രുന്ന ഇത്തരം ഒഴിവു​കാ​ലങ്ങൾ വളരെ ഗുണം ചെയ്‌തു. അവ വിശ്വാ​സത്തെ ശക്തീക​രി​ച്ചു. കൂടാതെ സുവാർത്ത പ്രചരി​പ്പി​ക്കു​ന്ന​തി​നും അതു സഹായ​ക​മാ​യി​രു​ന്നു. കൂട്ടമാ​യി ആസ്വദി​ച്ചി​രുന്ന ഈ ഒഴിവു​കാ​ലങ്ങൾ ഈ രാജ്യത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനിക കാല ചരി​ത്ര​ത്തിൽ ഒരു സുപ്ര​ധാന പങ്കു വഹിച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും ഒരു സമയത്തും യഹോ​വ​യു​ടെ ദാസർക്ക്‌ തങ്ങളുടെ ആത്മീയ ജാഗ്രത കുറയ്‌ക്കാൻ സാധി​ക്കു​മാ​യി​രു​ന്നില്ല.

തന്ത്രപ​ര​മായ ആക്രമണം

ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസന്മാ​രെ കരി​തേച്ചു കാട്ടി​യും വസ്‌തു​തകൾ വളച്ചൊ​ടി​ച്ചും കൊണ്ട്‌ ‘ഭോഷ്‌ക്കി​ന്റെ അപ്പനായ’ പിശാ​ചായ സാത്താൻ അവരുടെ മനോ​വീ​ര്യം കെടു​ത്താൻ ശ്രമി​ക്കു​ന്നു. (യോഹ. 8:44) പുരാതന ഇസ്രാ​യേ​ല്യ​രു​ടെ മനസ്സിനെ ദുർബ​ല​പ്പെ​ടു​ത്താ​നും ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദരെ ക്രിസ്‌തു​വിന്‌ എതിരെ തിരി​ക്കാ​നും ആദിമ ക്രിസ്‌തീയ സഭകളിൽ കുഴപ്പങ്ങൾ സൃഷ്ടി​ക്കാ​നു​മെ​ല്ലാം അവൻ അതേ തന്ത്രം തന്നെയാണ്‌ ഉപയോ​ഗി​ച്ചത്‌. (സംഖ്യാ. 13:26-14:4; യോഹ. 5:10-18; 3 യോഹ. 9, 10) അവന്റെ ചട്ടുക​ങ്ങ​ളാ​യി വർത്തി​ക്കുന്ന ചിലർ പ്രാമു​ഖ്യം നേടാൻ ശ്രമി​ക്കു​ന്നു. മറ്റു ചിലർ തങ്ങൾ പറയു​ന്നതു ശരിയാ​ണെന്നു വിചാ​രി​ച്ചു​കൊണ്ട്‌ കാര്യ​ത്തി​ന്റെ എല്ലാ വശങ്ങളും അറിയാ​തെ സ്വന്ത അഭി​പ്രാ​യ​ത്തിൽ കടിച്ചു​തൂ​ങ്ങു​ന്നു. ഇരുകൂ​ട്ട​രെ​യും സാത്താന്‌ ഉപയോ​ഗി​ക്കാൻ കഴിയും. ഈ രാജ്യ​ത്തും അവൻ അതുതന്നെ ചെയ്‌തു.

1950-കളുടെ അവസാ​ന​ത്തി​ലെ സ്ഥിതി​ഗ​തി​കൾ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സഹോ​ദ​ര​ന്മാർക്ക്‌ ബുദ്ധി​മുട്ട്‌ ഉളവാ​ക്കു​ന്ന​താ​യി​രു​ന്നു. പലരും തടവി​ലാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വു​മാ​യുള്ള സമ്പർക്കം വിച്ഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. മുൻകൈ എടുത്തു പ്രവർത്തിച്ച ചിലർ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ നിർദേ​ശങ്ങൾ നൽകു​ന്ന​തി​നു പകരം സ്വന്തം ചിന്താ​ഗ​തി​കൾക്ക്‌ അനുസൃ​ത​മായ നിർദേ​ശങ്ങൾ നൽകി. (തീത്തൊ. 1:9; യാക്കോ. 3:1) സാഹച​ര്യ​ങ്ങ​ളു​ടെ സമ്മർദ​ത്തി​നു വശംവ​ദ​രാ​യി ചില വ്യക്തികൾ എല്ലാ വസ്‌തു​ത​ക​ളും കണക്കി​ലെ​ടു​ക്കാ​തെ ചില ഉറച്ച തീരു​മാ​നങ്ങൾ കൈ​ക്കൊ​ണ്ടു. (സദൃശ​വാ​ക്യ​ങ്ങൾ 18:13, 17 താരത​മ്യം ചെയ്യുക.) ഏതാനും പേർ “ശിഷ്യ​ന്മാ​രെ തങ്ങളുടെ പിന്നാലെ വലിച്ചു​കള”യാൻ തുടങ്ങി.—പ്രവൃ​ത്തി​കൾ 20:30.

ആ കാലഘ​ട്ട​ത്തി​ലെ സംഭവ​ങ്ങളെ കുറിച്ച്‌ മ്യൂളർ സഹോ​ദരൻ പിന്നീട്‌ ഇങ്ങനെ എഴുതി: “1956 ജനുവ​രി​യിൽ വാൾഡീ​റ്റ്‌സെ ജയിലിൽ കഴിയു​മ്പോൾ ഒരു ദിവസം എന്നെ ഓഫീ​സി​ലേക്കു കൊണ്ടു​പോ​യി. അവിടെ രണ്ടു പുരു​ഷ​ന്മാർ എന്നെ കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. തങ്ങൾ ആഭ്യന്തര മന്ത്രാ​ല​യ​ത്തിൽ നിന്നു​ള്ള​വ​രാണ്‌ എന്ന്‌ അവർ പറഞ്ഞു. നമ്മുടെ മതപര​മായ ചില പഠിപ്പി​ക്ക​ലു​കൾക്ക്‌ ‘അൽപ്പം അയവു വരുത്താൻ’ എന്നെ പ്രേരി​പ്പി​ക്കു​ന്ന​തിന്‌ അവർ ശ്രമിച്ചു. അതു സംബന്ധിച്ച്‌ ഞങ്ങൾക്കു യോജി​പ്പി​ലെ​ത്താൻ കഴിയാ​ഞ്ഞ​തു​കൊണ്ട്‌ സംഭാ​ഷണം പെട്ടെ​ന്നു​തന്നെ അവസാ​നി​ച്ചു. 1957-ൽ ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ലെ വേറെ രണ്ട്‌ ഉദ്യോ​ഗസ്ഥർ എന്നെ സന്ദർശി​ച്ചു. മൂന്നു മണിക്കൂർ നീണ്ടു​നിന്ന ആ സംഭാ​ഷ​ണ​ത്തി​ന്റെ അന്തരീക്ഷം തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. വിവിധ വിഷയങ്ങൾ സംബന്ധിച്ച സാക്ഷി​ക​ളു​ടെ വീക്ഷണ​ങ്ങ​ളും മനോ​ഭാ​വ​ങ്ങ​ളും വ്യക്തമാ​ക്കാൻ എനിക്കു സാധിച്ചു. സൈനിക സേവനം, രക്തപ്പകർച്ച, തൊഴി​ലാ​ളി യൂണിയൻ തുടങ്ങി പല കാര്യ​ങ്ങളെ സംബന്ധി​ച്ചും ഉള്ള നമ്മുടെ വീക്ഷണം അറിയാൻ അവർ താത്‌പ​ര്യ​പ്പെട്ടു. സംഭാ​ഷ​ണ​ത്തി​ന്റെ ഒടുവിൽ അവരിൽ ഒരാൾ എന്നോടു ചോദി​ച്ചു: ‘മിസ്റ്റർ മ്യൂളർ, നമുക്കു സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ കഴിയു​മെന്നു താങ്കൾക്കു തോന്നു​ന്നു​ണ്ടോ?’ ഞാൻ മറുപടി നൽകി: ‘സുഹൃ​ത്തു​ക്കൾക്ക്‌ നല്ല അടുപ്പം ഉണ്ടായി​രി​ക്കും, അതു​പോ​ലെ​തന്നെ പൊതു​വായ പല താത്‌പ​ര്യ​ങ്ങ​ളും. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാണ്‌. നിങ്ങൾ കമ്മ്യൂ​ണി​സ്റ്റു​കാ​രാ​കട്ടെ നിരീ​ശ്വ​ര​വാ​ദി​ക​ളും. അതു​കൊണ്ട്‌, നമുക്ക്‌ ഒരു യോജി​പ്പി​ലെ​ത്താൻ കഴിയില്ല. പക്ഷേ നമുക്ക്‌ ഇരുകൂ​ട്ടർക്കും സമാധാ​ന​ത്തിൽ ഒത്തൊ​രു​മി​ച്ചു ജീവി​ക്കാൻ സാധി​ക്കും എന്ന്‌ എനിക്കു തോന്നു​ന്നു.’ ഉദ്യോ​ഗസ്ഥൻ പറഞ്ഞു: ‘നിങ്ങളു​ടെ മറുപ​ടി​യിൽ ഞാൻ സന്തുഷ്ട​നാണ്‌. അല്ലായി​രു​ന്നെ​ങ്കിൽ ഞങ്ങൾക്കു നിങ്ങളെ വിശ്വ​സി​ക്കാൻ സാധി​ക്കി​ല്ലാ​യി​രു​ന്നു.’ ഭാവി​യിൽ അവരും ഞങ്ങളും തമ്മിൽ അർഥവ​ത്തായ സംഭാ​ഷണം നടത്താൻ കഴിയു​മോ എന്നു നിർണ​യി​ക്കാ​നാണ്‌ ഈ അവസാന ചോദ്യം ചോദി​ച്ചത്‌ എന്ന്‌ എനിക്കു തോന്നി. അങ്ങനെ​യെ​ങ്കിൽ അതു ഞങ്ങളെ, പരിഹാ​ര​മാർഗ​ത്തോട്‌ ഒരു ചുവടു കൂടെ അടുപ്പി​ക്കു​മാ​യി​രു​ന്നു.”

ആ സംഭാ​ഷണം, ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾ വഹിക്കുന്ന ചില സഹോ​ദ​ര​ന്മാ​രും ഗവൺമെന്റ്‌ അധികാ​രി​ക​ളു​മാ​യുള്ള കുറേ​ക്കൂ​ടെ തുറന്ന ആശയവി​നി​മ​യ​ത്തി​നു വഴി തെളിച്ചു. എന്നാൽ, അന്ന്‌ ഈ അഭിമു​ഖ​ങ്ങളെ കുറിച്ച്‌ അറിയാൻ ഇടയായ ചില സാക്ഷി​കൾക്ക്‌ പ്രസ്‌തുത സഹോ​ദ​ര​ന്മാർ വിട്ടു​വീഴ്‌ച കാട്ടി​യ​താ​യി തോന്നി. അത്തരത്തിൽ പ്രതി​ക​രി​ക്കാൻ ചിലരെ പ്രേരി​പ്പി​ച്ചത്‌ ക്രിസ്‌തീയ തത്ത്വങ്ങ​ളു​ടെ കാര്യ​ത്തിൽ യാതൊ​രു വിട്ടു​വീ​ഴ്‌ച​യും പാടില്ല എന്ന ഉറച്ച നിലപാ​ടാ​യി​രു​ന്നു. കടും​പി​ടി​ത്ത​ക്കാ​രായ ചിലർ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രു​മാ​യി സംസാ​രിച്ച സഹോ​ദ​ര​ന്മാ​രി​ലുള്ള അവിശ്വാ​സം തുറന്നു പ്രകടി​പ്പി​ച്ചു. എന്നാൽ അവരുടെ ഈ സംശയ​ത്തി​നു വല്ല അടിസ്ഥാ​ന​വും ഉണ്ടായി​രു​ന്നോ?

മറ്റു ഘടകങ്ങ​ളും ഉൾപ്പെ​ട്ടി​രു​ന്നു. 50-ലധികം വർഷമാ​യി യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന യൂറൈ കാമിൻസ്‌ക്കി വിവരി​ക്കു​ന്നു: “ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾ വഹിച്ചി​രുന്ന സഹോ​ദ​ര​ന്മാ​രും മൂപ്പന്മാ​രിൽ പലരും അറസ്റ്റു ചെയ്യ​പ്പെ​ട്ട​ശേഷം, സഭകളി​ലും സർക്കി​ട്ടു​ക​ളി​ലും നേതൃത്വ സ്ഥാനങ്ങൾ വഹിച്ചി​രു​ന്ന​വ​രിൽ ചിലർ പ്രസാ​ധ​കർക്കു പെരു​മാ​റ്റ​ച്ച​ട്ടങ്ങൾ കൽപ്പി​ച്ചു​കൊ​ടു​ക്കാൻ തുടങ്ങി, ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത്‌ എന്നൊക്കെ.” അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ചെയ്‌തതു പോലെ അവർ “വിശ്വാ​സ​ത്താ​ലുള്ള അനുസ​രണം പ്രോ​ത്സാ​ഹി​പ്പി”ച്ചിരു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നേനെ! (റോമർ 16:26, NW) വോട്ട്‌ രേഖ​പ്പെ​ടു​ത്താൻ നിയമം അനുശാ​സി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ചില സാക്ഷികൾ പോളിങ്‌ ബൂത്തി​ലേക്കു പോകു​മാ​യി​രു​ന്നെ​ങ്കി​ലും മനസ്സാക്ഷി സംബന്ധ​മായ കാരണ​ത്താൽ ബാലറ്റ്‌ പേപ്പറിൽ മുദ്ര കുത്താതെ തിരി​ച്ചു​പോ​രു​മാ​യി​രു​ന്നു. എന്നാൽ ഇവർ വിട്ടു​വീഴ്‌ച ചെയ്യു​ക​യാ​ണെന്നു മറ്റുള്ള​വർക്കു തോന്നി. അധികാ​രി​കൾ തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രോ​ടു ഹീനമാ​യി പെരു​മാ​റി​യി​രു​ന്ന​തു​കൊണ്ട്‌ ചിലർക്ക്‌ അവരോ​ടു കടുത്ത വിദ്വേ​ഷ​മു​ണ്ടാ​യി​രു​ന്നു. മ്യൂളർ സഹോ​ദരൻ അതേ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അത്‌ എന്നെ വല്ലാതെ വിഷമി​പ്പി​ച്ചു. അതു​കൊണ്ട്‌ കാര്യ​ങ്ങളെ സംബന്ധിച്ച്‌ ശരിയായ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കാൻ സഹോ​ദ​ര​ന്മാ​രെ സഹായി​ക്കു​ന്ന​തിന്‌ 1957-ലെ ശരത്‌കാ​ലത്ത്‌ ഞാൻ [ജയിലിൽനിന്ന്‌] ഒരു കത്തയച്ചു.” അതിലെ ഒരു ഖണ്ഡിക ഇപ്രകാ​ര​മാ​യി​രു​ന്നു:

“എന്റെ ഹൃദയത്തെ വല്ലാതെ വേദനി​പ്പി​ക്കുന്ന മറ്റൊരു സംഗതി​യു​മുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ നമ്മെ വളരെ നല്ലവരും മെച്ചപ്പെട്ട ശുശ്രൂ​ഷ​ക​രും ആക്കുക എന്നതാ​യി​രി​ക്കണം നമ്മുടെ യോഗ​ങ്ങ​ളു​ടെ ലക്ഷ്യം എന്നു ഞാൻ സഹോ​ദ​ര​ന്മാ​രെ ഓർമി​പ്പി​ച്ചു​കൊ​ള്ളട്ടെ. എവിടെ വെച്ചു നടത്തി​യാ​ലും ശരി, രണ്ടു പേർ മാത്രമേ ഹാജരാ​യി​ട്ടു​ള്ളൂ എങ്കിലും ശരി, യോഗ സമയത്ത്‌ രാഷ്‌ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യു​ന്ന​തോ രാഷ്‌ട്ര​ത്തിന്‌ എതിരാ​യി ശബ്ദമു​യർത്തു​ന്ന​തോ ഒരിക്ക​ലും സ്വീകാ​ര്യ​മായ ഒരു സംഗതി​യല്ല. സഹോ​ദ​ര​ന്മാ​രേ, ഇതു നിങ്ങൾ ഒരിക്ക​ലും മറന്നു​പോ​ക​രുത്‌. അത്തരത്തി​ലുള്ള ചർച്ചകൾ അനുവ​ദി​ക്കു​ക​യു​മ​രുത്‌. എന്നെയും മറ്റു സഹോ​ദ​ര​ന്മാ​രെ​യും തടവി​ലാ​ക്കി​യി​രി​ക്കു​ന്ന​തി​ന്റെ പേരിൽ നിങ്ങൾ ഭരണകൂ​ട​ത്തി​നെ​തി​രെ എന്തെങ്കി​ലും വിദ്വേ​ഷം വെച്ചു​പു​ലർത്തു​ന്നു​ണ്ടോ? എങ്കിൽ ഞാൻ എന്റെയും മറ്റു സഹോ​ദ​ര​ന്മാ​രു​ടെ​യും പേരിൽ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ന്നു, അത്തരത്തി​ലുള്ള വിചാ​രങ്ങൾ മനസ്സിൽനി​ന്നു നീക്കി​ക്ക​ള​യണം. പകയും ശത്രു​ത​യും നിങ്ങളെ കീഴട​ക്കാൻ അനുവ​ദി​ക്ക​രുത്‌. കാരണം, എല്ലാം ഞങ്ങൾ ദൈവ​ത്തി​ന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. നിങ്ങളും അതുതന്നെ ചെയ്യുക.”—റോമ. 12:17-13:1.

വിശ്വ​സ്‌ത​രാ​യ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ഈ കത്ത്‌ വളരെ പ്രോ​ത്സാ​ഹനം നൽകി. ജാൻ ടെസാർഷ്‌ പറഞ്ഞു: “1957-ൽ, തടവി​ലാ​യി​രി​ക്കെ അദ്ദേഹം എഴുതിയ കത്തു ഞങ്ങൾക്കു ലഭിച്ചു. വിട്ടു​വീഴ്‌ച ചെയ്യാനല്ല മറിച്ച്‌ ക്രിസ്‌തീയ ന്യായ​ബോ​ധം ഉണ്ടായി​രി​ക്കാ​നാണ്‌ കത്തിൽ സൂചി​പ്പി​ച്ചി​രു​ന്നത്‌!” എന്നാൽ എല്ലാവ​രും ആ രീതി​യിൽ അല്ല ചിന്തി​ച്ചത്‌. മ്യൂളർ സഹോ​ദ​രന്റെ ആ കത്ത്‌ വലിയ വിവാ​ദ​ത്തി​നും ഊഹാ​പോ​ഹ​ങ്ങൾക്കും തിരി​കൊ​ളു​ത്തി.

സഭയിൽനി​ന്നു വേർപെ​ട്ടു​പോ​കു​ന്നു

1960 മേയിൽ രാഷ്‌ട്രീയ തടവു​കാർക്കു പൊതു​മാപ്പ്‌ നൽകി. കൂട്ടത്തിൽ, തടവി​ലാ​യി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ മിക്കവ​രും വിട്ടയ​യ്‌ക്ക​പ്പെട്ടു. ഒരു അവിസ്‌മ​ര​ണീയ സംഭവം തന്നെയാ​യി​രു​ന്നു അത്‌. ഭീഷണി​കൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അവർ ഉടനടി സുവാർത്താ പ്രസംഗം പുനരാ​രം​ഭി​ച്ചു. തടവിൽനി​ന്നു മോചി​ത​രാ​യ​പ്പോൾ വചനം പ്രസം​ഗി​ക്കു​ന്ന​തിൽ തുടരാൻ വേണ്ട ധൈര്യ​ത്തി​നാ​യി പ്രാർഥിച്ച, യേശു​ക്രി​സ്‌തു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മാതൃക ഇവരിൽ പലരു​ടെ​യും മനസ്സിൽ ഉണ്ടായി​രു​ന്നു. (പ്രവൃ​ത്തി​കൾ 4:23-31) എന്നാൽ പുതിയ പരി​ശോ​ധ​നകൾ അവരെ കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു.

സഹോ​ദ​ര​ന്മാർക്കി​ട​യിൽ സംശയ​വും അവിശ്വാ​സ​വും തലപൊ​ക്കി​യി​രു​ന്നു. കാര്യങ്ങൾ വ്യക്തമാ​ക്കാൻ മ്യൂളർ സഹോ​ദരൻ ഒരു കത്തയച്ച​പ്പോൾ ശക്തമായ, വിമർശ​നാ​ത്മക അഭി​പ്രാ​യങ്ങൾ ഉണ്ടായി​രുന്ന ചിലർ സഭകളിൽ അതു വായി​ക്കാൻ അനുവ​ദി​ച്ചില്ല. 1959-ൽ ചെക്കോ​സ്ലോ​വാ​ക്യ​യിൽ, സജീവ​മാ​യി പ്രവർത്തി​ച്ചി​രുന്ന 2,105 സാക്ഷികൾ ഉണ്ടായി​രു​ന്നു. എന്നാൽ അവരിൽ 1,000-ത്തിൽ അധികം പേരും യഹോ​വയെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടെ​ങ്കി​ലും തങ്ങളുടെ ക്രിസ്‌തീയ സഹകാ​രി​ക​ളു​മാ​യി ഐക്യ​ത്തിൽ പ്രവർത്തി​ക്കാൻ വിസമ്മ​തി​ച്ചി​രു​ന്നു. വേർപെട്ടു പോകു​ന്ന​തിൽ നേതൃ​ത്വ​മെ​ടു​ത്തവർ തങ്ങൾക്ക്‌ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള ലോകാ​സ്ഥാ​ന​ത്തി​ന്റെ​യും വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡന്റ്‌ ആയിരുന്ന എൻ. എച്ച്‌. നോറി​ന്റെ​യും അംഗീ​കാ​രം ഉണ്ടെന്ന്‌ അവകാ​ശ​പ്പെ​ടു​ക​പോ​ലും ചെയ്‌തു.

തുടർന്നു​ണ്ടാ​യ ചില സംഭവങ്ങൾ തങ്ങളുടെ മുൻ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങളെ കുറിച്ച്‌ ചിലർക്കു​ണ്ടാ​യി​രുന്ന സംശയങ്ങൾ ദൃഢീ​ക​രി​ച്ചു. മുമ്പ്‌ ആരോ​പി​ക്ക​പ്പെ​ട്ട​തു​പോ​ലെ യഹോ​വ​യു​ടെ സാക്ഷികൾ അമേരി​ക്കൻ സാമ്രാ​ജ്യ​വാ​ദി​ക​ളു​ടെ ചാരന്മാർ അല്ലെന്ന്‌ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥർക്കു മനസ്സി​ലാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ നിറു​ത്ത​ലാ​ക്കാ​നോ വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ അവരെ​ക്കൊണ്ട്‌ വിട്ടു​വീഴ്‌ച ചെയ്യി​ക്കാ​നോ സാധ്യ​മ​ല്ലെ​ന്നും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഗവൺമെന്റ്‌—ഏകാധി​പത്യ കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ടം—സാക്ഷി​ക​ളു​മാ​യി ഒരു ചർച്ചയ്‌ക്കു വേണ്ട ഏർപ്പാ​ടു​കൾ ചെയ്‌തു. അത്‌ ഒരു നിർബ​ന്ധിത ചർച്ച ആയിരു​ന്നു. മത വികാ​രങ്ങൾ ഭരണകൂ​ട​ത്തി​നെ​തി​രെ പ്രയോ​ഗി​ക്കു​ക​യി​ല്ലെ​ന്നും സാധ്യ​മെ​ങ്കിൽ അതിനെ അനുകൂ​ലി​ക്കാൻ ഉപയോ​ഗി​ക്കു​മെ​ന്നും ഉറപ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു സംസ്ഥാന സുരക്ഷാ ഏജൻസി​യു​ടെ ലക്ഷ്യം. അതിനാ​യി അവർ മ്യൂളർ സഹോ​ദ​ര​നെ​യോ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രിൽ ഒരാ​ളെ​യോ ചോദ്യം ചെയ്യാ​നാ​യി പോലീസ്‌ സ്‌റ്റേ​ഷ​നി​ലേക്കു വിളി​പ്പി​ക്കു​മാ​യി​രു​ന്നു. ചില​പ്പോ​ഴാ​കട്ടെ, ഒരു സൗഹൃദ സംഭാ​ഷ​ണ​മെന്ന മട്ടിൽ റസ്റ്ററന്റി​ലേ​ക്കും.

ഈ ചർച്ചക​ളിൽ ഉൾപ്പെട്ട സഹോ​ദ​ര​ന്മാർ സംസ്ഥാന സുരക്ഷാ ഏജൻസി​യു​മാ​യി സഹകരി​ക്കു​ക​യാ​ണെന്ന്‌ കാര്യ​ത്തി​ന്റെ എല്ലാ വശങ്ങളും അറിഞ്ഞു​കൂ​ടാ​യി​രുന്ന ചിലർ കരുതി. ഈ സഹോ​ദ​ര​ന്മാ​രിൽ ചിലരു​ടെ പേരുകൾ സംസ്ഥാന സുരക്ഷാ ഏജൻസി​യു​ടെ സഹകാ​രി​ക​ളെന്നു മുദ്ര​കു​ത്ത​പ്പെ​ട്ട​വ​രു​ടെ പേരു​ക​ളു​ടെ കൂട്ടത്തിൽ ചേർത്തു. പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​നുള്ള ലേഖനങ്ങൾ സംസ്ഥാന സുരക്ഷാ ഏജൻസി​യു​ടെ അഭിരു​ചി​ക്കൊത്ത്‌ ഈ സഹോ​ദ​ര​ന്മാർ പരിഷ്‌ക​രി​ക്കു​ന്നു​ണ്ടെന്നു പോലും ആരോ​പ​ണ​മു​യർന്നു.

“യഹോ​വയെ അന്വേഷി”ക്കാനുള്ള സ്‌നേ​ഹ​പൂർവ​ക​മായ പ്രോ​ത്സാ​ഹ​നം

കർത്താ​വി​ന്റെ വേലയി​ലും യഹോ​വ​യു​ടെ സംഘട​ന​യു​മൊത്ത്‌ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രി​ലും നോർ സഹോ​ദ​രന്‌ അതീവ താത്‌പ​ര്യം ഉണ്ടായി​രു​ന്നു. 1961 ഡിസംബർ 7-ന്‌ അദ്ദേഹം ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സഹോ​ദ​ര​ന്മാർക്ക്‌ ഒരു കത്തെഴു​തി. മീഖാ 2:12, സങ്കീർത്തനം 133:1 എന്നീ തിരു​വെ​ഴു​ത്തു​ക​ളി​ലേക്ക്‌ അദ്ദേഹം അവരുടെ ശ്രദ്ധ ക്ഷണിക്കു​ക​യു​ണ്ടാ​യി. വിവിധ വിഷയങ്ങൾ സംബന്ധിച്ച സൊ​സൈ​റ്റി​യു​ടെ നിലപാട്‌ അദ്ദേഹം വിവരി​ച്ചു. കൂടാതെ, ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കുന്ന ചില സഹോ​ദ​ര​ന്മാർക്ക്‌ അദ്ദേഹം പിന്തുണ പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. “യഹോ​വയെ അന്വേഷി”ക്കാനും തന്റെ വചനത്തി​ന്റെ നിവൃ​ത്തി​യിൽ യഹോ​വ​യു​ടെ ആത്മാവു പ്രവർത്തി​ക്കുന്ന വിധം തിരി​ച്ച​റി​യാ​നും അവൻ ഉപയോ​ഗി​ക്കുന്ന സരണി​യു​മൊ​ത്തു യോജി​പ്പിൽ പ്രവർത്തി​ക്കാ​നും സഹോ​ദ​ര​ന്മാർക്കുള്ള സ്‌നേ​ഹ​പൂർവ​ക​മായ പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു അത്‌. (സെഖര്യാ​വു 8:21) ആ കത്തിലെ ഒരു ഖണ്ഡിക ഇങ്ങനെ വായി​ക്കു​ന്നു:

“എന്റെ പ്രിയ സഹോ​ദ​ര​ങ്ങളേ: . . . ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സഹോ​ദ​ര​ന്മാ​രിൽ ഭൂരി​ഭാ​ഗ​വും ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യി തങ്ങളുടെ ക്രിസ്‌തീയ ഐക്യം നിലനി​റു​ത്തു​ന്നു​ണ്ടെ​ങ്കി​ലും നല്ല ആശയവി​നി​മയ സൗകര്യ​ങ്ങൾ ഇല്ലാത്ത​തു​കൊണ്ട്‌ ഏതാനും പേർ കിംവ​ദ​ന്തി​ക​ളു​ടെ​യും കുശു​കു​ശു​പ്പു​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ മനസ്സിൽ സംശയങ്ങൾ തലപൊ​ക്കാൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​താ​യും അങ്ങനെ ചിലർ സഭാ ക്രമീ​ക​ര​ണ​ങ്ങ​ളു​മാ​യി സഹകരി​ക്കാൻ വിസമ്മ​തി​ക്കു​ക​യും വയൽ സേവന റിപ്പോർട്ട്‌ ഇടാതി​രി​ക്കു​ക​യും ചെയ്യു​ന്ന​താ​യും എനിക്ക്‌ ഇവിടെ ലഭിച്ച വിവര​ങ്ങ​ളിൽനി​ന്നും മനസ്സി​ലാ​കു​ന്നു. ആ ഏതാനും പേർക്ക്‌ ഇത്‌ അസന്തു​ഷ്ടി​യും കുഴപ്പ​ങ്ങ​ളും മാത്രമേ കൈവ​രു​ത്തു​ക​യു​ള്ളൂ, ഇപ്പോൾത്തന്നെ അത്‌ അങ്ങനെ​യാ​ണെന്നു തെളി​ഞ്ഞു​മി​രി​ക്കു​ന്നു. അതു​കൊണ്ട്‌, ആഡാം യനൂഷ്‌ക്ക സഹോ​ദ​ര​നെ​യും ബൊഹൂ​മിൽ മ്യൂളർ സഹോ​ദ​ര​നെ​യും, ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാർ എന്ന നിലയിൽ ചെക്കോ​സ്ലോ​വാ​ക്യ​യിൽ ഉത്തരവാ​ദി​ത്വം വഹിക്കുന്ന മറ്റു സഹോ​ദ​ര​ന്മാ​രെ​യും സൊ​സൈറ്റി അംഗീ​ക​രി​ക്കു​ന്ന​താ​യി നിങ്ങളെ അറിയി​ക്കാ​നാണ്‌ ഞാൻ ഈ കത്തെഴു​തു​ന്നത്‌. എബ്രാ. 13:1, 7, 17-ലെ പൗലൊ​സി​ന്റെ വാക്കുകൾ മനസ്സിൽ പിടി​ക്കാൻ ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു. ഈ സഹോ​ദ​ര​ന്മാർക്ക്‌ നിങ്ങളു​ടെ ക്ഷേമത്തിൽ താത്‌പ​ര്യ​മുണ്ട്‌. യഹോ​വ​യാം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ എല്ലാവ​രെ​യും സഹായി​ക്കാ​നാണ്‌ ഇവർ ശ്രമി​ക്കു​ന്നത്‌. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്കു സ്‌തുതി കരേറ്റു​ന്ന​തി​നാ​യി താഴ്‌മ​യോ​ടെ അവരു​മൊത്ത്‌ പ്രവർത്തി​ക്കുക, അവർ നിങ്ങ​ളോ​ടൊ​ത്തും പ്രവർത്തി​ക്കും.” ദുഃഖ​ക​ര​മെന്നു പറയട്ടെ, ഈ കത്ത്‌ സഭകൾക്കു ലഭിച്ച്‌ അധികം വൈകാ​തെ​തന്നെ ക്രിസ്‌തീയ വിരുദ്ധ നടപടി മൂലം ആഡാം യനൂഷ്‌ക്കയെ പുറത്താ​ക്കേ​ണ്ടി​വന്നു.

ചിലർ നോർ സഹോ​ദ​രന്റെ കത്തിനെ വിലമ​തി​ച്ചു. എന്നാൽ മറ്റു ചിലർ അദ്ദേഹ​ത്തി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ശ്രദ്ധ നൽകി​ക്കൊണ്ട്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടാൻ വിസമ്മ​തി​ച്ചു. 1962-ൽ പ്രശ്‌നങ്ങൾ രൂക്ഷമാ​യി. ആദ്യം ദൈവ​ത്തോ​ടും പിന്നെ റോമർ 13:1-ൽ പരാമർശി​ച്ചി​രി​ക്കുന്ന “ശ്രേഷ്‌ഠാ​ധി​കാ​രങ്ങ”ളായ ലൗകിക ഭരണകൂ​ട​ങ്ങ​ളോ​ടും ഉള്ള ക്രിസ്‌തീയ ഉത്തരവാ​ദി​ത്വ​ങ്ങൾ വിശദ​മാ​ക്കി​ക്കൊ​ണ്ടുള്ള ഒരു ലേഖന​പ​രമ്പര വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു. ആ വിവരങ്ങൾ നമ്മുടെ ഗ്രാഹ്യ​ത്തിൽ ചില തിരു​ത്ത​ലു​കൾ വരുത്തി. അവിശ്വാ​സ​വും വിമർശന മനോ​ഭാ​വ​വും വെച്ചു​പു​ലർത്തി​യി​രുന്ന ചിലർ പ്രസ്‌തുത ലേഖനങ്ങൾ വാസ്‌ത​വ​ത്തിൽ ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ന്റെ നിർദേശ പ്രകാരം മ്യൂളർ സഹോ​ദരൻ എഴുതി​പ്പി​ടി​പ്പി​ച്ച​താണ്‌ എന്നുവരെ പറഞ്ഞു​പ​രത്തി. എന്താണു ചെയ്യേ​ണ്ടി​യി​രു​ന്നത്‌? ഉറക്കം നടിക്കു​ന്ന​വരെ ഉണർത്താൻ സാധി​ക്കി​ല്ലെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തി​നു പകരം നീതിക്കു വേണ്ടി വിശന്നു​പൊ​രി​യു​ക​യും ദാഹി​ച്ചു​വ​ല​യു​ക​യും ചെയ്യു​ന്ന​വ​രോട്‌ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ സഹോ​ദ​ര​ന്മാർ കൂടു​ത​ലാ​യി ശ്രദ്ധി​ക്കാൻ തുടങ്ങി.

സംഘടന വിട്ടു​പോയ ചിലർ പിൽക്കാ​ലത്ത്‌ അതി​ന്മേ​ലുള്ള യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ തെളിവു കാണു​ക​യും മടങ്ങി വരാൻ ആഗ്രഹം പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും മറ്റു ചിലർ 1989 വരെ സംഘട​ന​യിൽ നിന്ന്‌ വിട്ടു​നി​ന്നു. “യഹോ​വയെ ആരാധി​ക്കാ​നും ഐക്യ​ത്തിൽ അവനെ സേവി​ക്കാ​നും ആഗ്രഹി​ക്കു​ന്ന​വരെ” അഭിസം​ബോ​ധന ചെയ്‌തു​കൊണ്ട്‌ 1989-ൽ ഭരണസം​ഘം ദയാപു​ര​സ്സ​ര​മായ ഒരു കത്ത്‌ അയച്ചു. ഇപ്പോൾ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന സെഖര്യാ​വു 8:20, 21, യെശയ്യാ​വു 60:22 എന്നീ പ്രവച​ന​ങ്ങ​ളി​ലേക്ക്‌ അത്‌ ശ്രദ്ധ ക്ഷണിച്ചു. മത്തായി 24:45-47, 1 കൊരി​ന്ത്യർ 10:21, 22, എഫെസ്യർ 4:16 എന്നീ വാക്യ​ങ്ങ​ളി​ലെ ബുദ്ധി​യു​പ​ദേ​ശ​വും മാനദ​ണ്ഡ​ങ്ങ​ളും അത്‌ ഊന്നി​പ്പ​റഞ്ഞു. കത്തിന്റെ ഒരു ഭാഗം ഇങ്ങനെ​യാ​യി​രു​ന്നു:

“ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളിൽ ദൈവ​ജനം പിൻപ​റ്റി​പ്പോ​രുന്ന ദിവ്യാ​ധി​പത്യ നടപടി​ക്ര​മ​ങ്ങ​ളോ​ടുള്ള യോജി​പ്പി​ലല്ല നിങ്ങൾ പ്രവർത്തി​ക്കു​ന്നത്‌ എന്ന്‌ അറിഞ്ഞ​തിൽ ഞങ്ങൾക്കു ഖേദമുണ്ട്‌. നിങ്ങളു​ടെ രാജ്യ​വും ഉൾപ്പെ​ടുന്ന യഹോ​വ​യു​ടെ ലോക​വ്യാ​പക ദൃശ്യ​സം​ഘ​ട​ന​യു​മൊ​ത്തു പ്രവർത്തി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു എന്നുള്ള​തി​ന്റെ തെളിവു നൽകാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാണ്‌ ഞങ്ങൾ ഈ കത്ത്‌ എഴുതു​ന്നത്‌. ഞങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന സഹോ​ദ​ര​ന്മാ​രെ അംഗീ​ക​രി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌, നിങ്ങളു​ടെ നീതി​നി​ഷ്‌ഠ​മായ ഈ ആഗ്രഹം പ്രകട​മാ​ക്കാ​വു​ന്ന​താണ്‌. ഈ കത്ത്‌ നിങ്ങളെ വായിച്ചു കേൾപ്പി​ക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​ത​രാൻ അവർ ഒരുക്ക​മാണ്‌. ഞങ്ങൾ അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടുള്ള സഹോ​ദ​ര​ന്മാർ തന്നെയാണ്‌ ഈ കത്തുമാ​യി നിങ്ങളു​ടെ പക്കലേക്കു വരുന്നത്‌. നിങ്ങൾക്ക്‌ അവരെ പൂർണ​മാ​യും വിശ്വ​സി​ക്കാ​വു​ന്ന​താണ്‌. ദൈവ​ത്തി​ന്റെ ഒരേ​യൊ​രു ആട്ടിൻകൂ​ട്ട​ത്തി​ലേക്കു മടങ്ങി വരുന്ന​തി​നു നിങ്ങളെ ക്ഷണിക്കാ​നും മേലാൽ അതിൽ നിന്ന്‌ വേർപെട്ടു പോകാ​തി​രി​ക്കാൻ വേണ്ട പ്രോ​ത്സാ​ഹനം നൽകാ​നു​മുള്ള പദവി അവർക്കുണ്ട്‌.—യോഹ​ന്നാൻ 10:16.”

യഹോ​വ​യു​ടെ ദൃശ്യ സംഘട​ന​യു​മാ​യുള്ള സ്വതന്ത്ര ആശയവി​നി​മയം വിച്ഛേ​ദി​ക്ക​പ്പെട്ട ആ കാലഘ​ട്ട​ത്തിൽ സാത്താൻ നടത്തിയ തന്ത്രപ​ര​മായ ആക്രമ​ണ​ത്തി​ന്റെ ഫലമാ​യു​ണ്ടായ കേടു​പാ​ടു​കൾ പൂർണ​മാ​യും പരിഹ​രി​ക്കാൻ ഭരണസം​ഘ​ത്തി​ന്റെ ഈ നടപടി സഹായി​ച്ചു.

കൂടു​ത​ലായ സേവന​ത്തി​നാ​യി സംഘടി​പ്പി​ക്ക​പ്പെ​ടു​ക​യും പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു

1960-ൽ സാക്ഷികൾ തടവിൽനി​ന്നു മോചി​ത​രായ ശേഷം ചെക്ക്‌ ദേശങ്ങ​ളി​ലെ സുവാർത്താ പ്രസം​ഗ​വു​മാ​യി ബന്ധപ്പെട്ട്‌ വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. അതു നിർവ​ഹി​ക്കു​ന്ന​തിൽ ഉചിത​മായ സംഘാ​ട​ന​വും നല്ല പരിശീ​ല​ന​വും സുപ്ര​ധാന ഘടകങ്ങ​ളാ​യി​രു​ന്നു. നിലവി​ലി​രുന്ന പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ ഈ ലക്ഷ്യങ്ങൾ കൈവ​രി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ സംരക്ഷ​ണ​ത്തി​ന്റെ​യും അനു​ഗ്ര​ഹ​ത്തി​ന്റെ​യും വ്യക്തമായ തെളി​വാ​യി​രി​ക്കു​മാ​യി​രു​ന്നു.

1961-ൽ രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂൾ സ്ഥാപി​ക്ക​പ്പെ​ട്ടത്‌ ദിവ്യാ​ധി​പത്യ സംഘാ​ട​ന​ത്തിൽ ഉണ്ടായ വലിയ ഒരു മുന്നേ​റ്റ​മാ​യി​രു​ന്നു. സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും സഭാ ദാസന്മാർക്കും (ഇന്ന്‌ അധ്യക്ഷ മേൽവി​ചാ​ര​ക​ന്മാർ എന്ന്‌ അറിയ​പ്പെ​ടു​ന്നു) പ്രത്യേക പരിശീ​ലനം നൽകുക എന്നതാ​യി​രു​ന്നു അതിന്റെ ലക്ഷ്യം. അന്ന്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ച്ചി​രുന്ന, പ്രാഗിൽ നിന്നുള്ള കാറെൽ പൾസാ​ക്കിന്‌ ആദ്യത്തെ ക്ലാസ്സ്‌ നല്ല ഓർമ​യുണ്ട്‌. അതു നടത്തേ​ണ്ടി​യി​രു​ന്നത്‌ കാർലൊ​വി വാരിക്ക്‌ അടുത്താ​യി​രു​ന്നു. എന്നാൽ സംസ്ഥാന സുരക്ഷാ ഏജൻസി സംഭവം എങ്ങനെ​യോ മണത്തറി​ഞ്ഞ​തി​നാൽ സഹോ​ദ​ര​ന്മാർക്കു കൂടി​വ​രു​ന്ന​തി​നാ​യി അവസാന നിമിഷം ഒരു സ്വകാര്യ ഭവനം ക്രമീ​ക​രി​ക്കേണ്ടി വന്നു.

അന്നത്തെ പല യുവ സഹോ​ദ​ര​ന്മാ​രും യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം വിലമ​തി​ച്ചി​രു​ന്നു. ചിലർ വേഗത്തിൽ പക്വത പ്രാപി​ച്ചു, രാജ്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽനി​ന്നു പ്രയോ​ജനം നേടാൻ അവർക്കു ക്ഷണം ലഭിച്ചു. അവരിൽ ഒരാളാ​യി​രുന്ന യറോ​മിർ ലെനെ​ച്ചെക്ക്‌ 14 വയസ്സ്‌ ഉള്ളപ്പോൾ തന്നെ ഒരു സഭാ പുസ്‌ത​കാ​ധ്യ​യന നിർവാ​ഹ​ക​നാ​യി സേവി​ച്ചി​രു​ന്നു. 16-ാമത്തെ വയസ്സിൽ അദ്ദേഹത്തെ സഭാ മേൽവി​ചാ​ര​കന്റെ സഹായി​യാ​യി നിയമി​ച്ചു. 20 വയസ്സു​ള്ള​പ്പോൾ രാജ്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ സംബന്ധി​ക്കാൻ അദ്ദേഹ​ത്തി​നു ക്ഷണം ലഭിച്ചു. ഇന്ന്‌ അദ്ദേഹം ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരംഗ​മാണ്‌.

1961-ൽ കൂടു​ത​ലായ ഒരു പരിശീ​ലന പരിപാ​ടി ഏർപ്പെ​ടു​ത്തി. വയൽ ശുശ്രൂ​ഷ​യു​ടെ ഗുണമേന്മ വർധി​പ്പി​ക്കു​ന്ന​തിൽ അതു വലി​യൊ​രു പങ്കു വഹിച്ചു. അനുഭ​വ​പ​രി​ചയം കുറഞ്ഞ ഒരു വ്യക്തിയെ പരിശീ​ലി​പ്പി​ക്കാൻ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു പ്രസാ​ധ​കനെ നിയമി​ക്കു​മാ​യി​രു​ന്നു. അവർ ഒരുമി​ച്ചു തയ്യാറാ​കു​ക​യും ഒരുമിച്ച്‌ വയൽ സേവന​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. മറ്റുള്ള​വരെ സഹായി​ക്കാൻ പ്രാപ്‌ത​നാ​ക​ത്ത​ക്ക​വി​ധം അനുഭ​വ​പ​രി​ചയം കുറഞ്ഞ ആ വ്യക്തിക്ക്‌ ആവശ്യ​മായ പരിശീ​ലനം നൽകുക എന്നതാ​യി​രു​ന്നു ഉദ്ദേശ്യം. ആ സമയത്ത്‌ അനൗപ​ചാ​രി​ക​മാ​യി മാത്രമേ സാക്ഷീ​ക​രണം നടത്താൻ സാധി​ച്ചി​രു​ന്നു​ള്ളൂ. എന്നാൽ പരിശീ​ല​ന​ത്തി​ന്റെ ഫലമായി പലരും യഹോ​വ​യു​ടെ ഫലപ്ര​ദ​രായ സ്‌തു​തി​പാ​ഠ​ക​രാ​യി തീർന്നു.

ഏകാധി​പ​ത്യ ഭരണകൂ​ട​ത്തിൻ കീഴിൽ ഗവൺമെന്റ്‌ മിക്ക​പ്പോ​ഴും തപാൽ ഉരുപ്പ​ടി​ക​ളെ​ല്ലാം ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ചെക്കോ​സ്ലോ​വാ​ക്യ​യിൽ ദിവ്യാ​ധി​പ​ത്യ​പ​ര​മായ വിവരങ്ങൾ പരസ്‌പരം കൈമാ​റു​ന്ന​തിൽ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ പ്രധാ​ന​പ്പെട്ട കണ്ണിക​ളാ​യി തീർന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ ഓരോ സന്ദർശ​ന​ത്തി​നു​മാ​യി സഭകൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മാ​യി​രു​ന്നു. എഡ്വാർട്ട്‌ സൊബീച്ച്‌ക്ക അനുസ്‌മ​രി​ക്കു​ന്നു: “സഞ്ചാര മേൽവി​ചാ​രകൻ ലൗകിക തൊഴിൽ ചെയ്യേ​ണ്ടി​യി​രു​ന്നു. അതു​കൊണ്ട്‌ ഇടവി​ട്ടുള്ള ഓരോ വാരാ​ന്ത​ങ്ങ​ളിൽ വെള്ളി​യാഴ്‌ച മുതൽ ഞായറാഴ്‌ച വൈകി​ട്ടു​വ​രെ​യാണ്‌ അദ്ദേഹം സഭകളു​മൊത്ത്‌ പ്രവർത്തി​ച്ചി​രു​ന്നത്‌. അതായത്‌ ഒരു മാസത്തിൽ ഏതാണ്ട്‌ അഞ്ചു ദിവസം മാത്രം. എന്നാൽ നിയമ​പ​ര​മായ പരിമി​തി​കൾ ഇല്ലാത്ത രാജ്യ​ങ്ങ​ളിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഒരാഴ്‌ച​യിൽത്തന്നെ ഇത്രയും ദിവസം സഭകളു​മൊത്ത്‌ പ്രവർത്തി​ക്കു​ന്നു. ഒരു സർക്കി​ട്ടിൽ സാധാ​ര​ണ​മാ​യി ആറ്‌ സഭകൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ.” സഭകളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു ആശയവി​നി​മയ മാധ്യമം, അങ്ങനെ സഭകൾക്ക്‌ സമകാ​ലീന വിവരങ്ങൾ ലഭിച്ചു​കൊ​ണ്ടി​രു​ന്നു.

ജാഗ്രത കാട്ടാൻ മറന്നു​പോ​കു​മ്പോൾ

പ്രവർത്തനം നന്നായി പുരോ​ഗ​മി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ അപ്പോ​ഴും നിരോ​ധ​ന​ത്തിൻ കീഴിൽ തന്നെയാ​ണെന്ന വസ്‌തുത മറന്നു പോകുക എളുപ്പ​മാ​യി​രു​ന്നു. എല്ലാ പ്രവർത്ത​ന​ങ്ങ​ളി​ലും ജാഗ്രത പാലി​ക്ക​ണ​മെന്ന്‌ മേൽവി​ചാ​രക സ്ഥാനം വഹിച്ചി​രുന്ന സഹോ​ദ​ര​ന്മാർ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. എന്നാൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന രീതി​ക​ളിൽ ചിലർ സംതൃ​പ്‌ത​രാ​യി​രു​ന്നില്ല. വേഗത്തി​ലുള്ള ഫലങ്ങൾ ലഭിക്കാൻ അവർ ആഗ്രഹി​ച്ചു.

1963-ൽ പ്രാഗി​ലെ ഒരു പാർക്കിൽ വെച്ച്‌ രണ്ടു സഹോ​ദ​ര​ന്മാർ ആളുകളെ വിളി​ച്ചു​കൂ​ട്ടി. ഒരു സഹോ​ദരൻ ഒരു ബെഞ്ചിൽ കയറി​നിന്ന്‌ പ്രസംഗം നടത്താൻ തുടങ്ങി. ജനക്കൂ​ട്ട​ത്തി​നി​ട​യിൽനിന്ന്‌ ഒരു മനുഷ്യൻ എതിർപ്പു പ്രകടി​പ്പി​ക്കാൻ തുടങ്ങി​യ​പ്പോൾ സഹോ​ദരൻ അയാളെ സാത്താന്റെ ഏജന്റ്‌ എന്നു വിളിച്ചു. പോലീസ്‌ എത്തി, സഹോ​ദ​ര​ന്മാ​രെ ഇരുവ​രെ​യും സംബന്ധിച്ച വിശദാം​ശങ്ങൾ മനസ്സി​ലാ​ക്കി. എന്നാൽ പ്രശ്‌നം അവിടം​കൊണ്ട്‌ അവസാ​നി​ച്ചില്ല. സംഭവത്തെ തുടർന്ന്‌ വലിയ തോതി​ലുള്ള പോലീസ്‌ നടപടി​കൾ ആരംഭി​ച്ചു. ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ പ്രാഗി​ലെ 100-ലധികം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അവർ കസ്റ്റഡി​യിൽ എടുത്തു. അതേ തുർന്ന്‌ അവർക്കു വിചാ​ര​ണ​യും നേരി​ടേണ്ടി വന്നു. സഹോ​ദ​ര​ന്മാർ പല കാര്യ​ങ്ങ​ളും പഠിക്കു​ന്ന​തി​നും ഈ സംഭവം ഇടയാക്കി. അറസ്റ്റു ചെയ്യ​പ്പെ​ട്ട​വ​രിൽ ആറു​പേരെ വിചാരണ ചെയ്‌തു ശിക്ഷയ്‌ക്കു വിധിച്ചു.

ഈ സംഭവം ശുശ്രൂ​ഷയെ മന്ദീഭ​വി​പ്പി​ച്ചി​ല്ലെ​ങ്കി​ലും പ്രാ​യോ​ഗിക ജ്ഞാനം ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത സഹോ​ദ​ര​ന്മാ​രെ ഓർമി​പ്പി​ച്ചു. (സദൃ. 3:21, 22) നിരോ​ധനം പിൻവ​ലി​ക്ക​പ്പെ​ടു​മെന്ന പ്രതീക്ഷ വർധി​ച്ച​തു​കൊണ്ട്‌ 1960-കളുടെ അവസാ​ന​ത്തിൽ അതു വിശേ​ഷി​ച്ചും പ്രധാ​ന​മാ​യി​രു​ന്നു.

ആരാധനാ സ്വാത​ന്ത്ര്യം താമസി​യാ​തെ യാഥാർഥ്യ​മാ​കു​മോ?

1968-ൽ അവിചാ​രി​ത​മായ പല മാറ്റങ്ങ​ളും ഉണ്ടായി. നവീക​ര​ണ​വാ​ദി​ക​ളായ കമ്മ്യൂ​ണി​സ്റ്റു​കാർ അധികാ​ര​ത്തിൽ വരിക​യും ജനാധി​പ​ത്യ​വ​ത്‌ക​ര​ണ​ത്തി​നാ​യുള്ള ശ്രമങ്ങൾ ആരംഭി​ക്കു​ക​യും ചെയ്‌തു. ഈ മാറ്റങ്ങളെ ആളുകൾ സ്വാഗതം ചെയ്‌തു, “മനുഷ്യ​ത്വ​മുള്ള സോഷ്യ​ലി​സം” എന്ന ആശയം ഒരു സംസാ​ര​വി​ഷ​യ​മാ​യി.

ഈ മാറ്റങ്ങ​ളോ​ടുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? അവർ കരുത​ലോ​ടെ വർത്തിച്ചു. നിരോ​ധനം പിൻവ​ലി​ക്ക​പ്പെ​ടു​മെന്ന പ്രതീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ഉദാര​വ​ത്‌ക​ര​ണത്തെ അവർ സ്വാഗതം ചെയ്‌തെ​ങ്കി​ലും പിൽക്കാ​ലത്തു ഖേദി​ക്കേ​ണ്ടി​വ​രുന്ന തരത്തിൽ എടുത്തു ചാടി പ്രവർത്തി​ക്കാ​തി​രി​ക്കാൻ അവർ ശ്രദ്ധിച്ചു. ഇത്‌ ജ്ഞാനപൂർവ​ക​മായ ഒരു ഗതിയാ​യി​രു​ന്നു. (സദൃ. 2:10, 11; 9:10) എട്ടു മാസത്തെ ആപേക്ഷിക സ്വാത​ന്ത്ര്യ​ത്തി​നു​ശേഷം വാർസോ ഉടമ്പടി​യിൽ ഉൾപ്പെട്ട അഞ്ച്‌ രാജ്യ​ങ്ങ​ളു​ടെ സൈന്യം ചെക്കോ​സ്ലോ​വാ​ക്യ പ്രദേ​ശത്തു പ്രവേ​ശി​ച്ചു. ഏതാണ്ട്‌ 7,50,000 പട്ടാള​ക്കാ​രും അവരുടെ 6,000 ടാങ്കു​ക​ളും ചേർന്ന്‌ “മനുഷ്യ​ത്വ​മുള്ള സോഷ്യ​ലിസ”ത്തിന്റെ കഥ കഴിച്ചു. ആളുകൾ മാനസി​ക​മാ​യി ആകെ തകർന്നു. “പ്രാഗ്‌ വസന്ത”കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ പുലർത്തിയ നിഷ്‌പക്ഷ നിലപാട്‌ അവരെ പിൽക്കാ​ലത്തു വളരെ സഹായി​ച്ചു. കാരണം യഹോ​വ​യു​ടെ സാക്ഷികൾ ഗവൺമെ​ന്റിന്‌ യാതൊ​രു ഭീഷണി​യും ഉയർത്തു​ന്നി​ല്ലെന്ന്‌ ഗവൺമെന്റ്‌ അധികാ​രി​കൾക്കു സമ്മതി​ക്കേണ്ടി വന്നു.

വിസ്‌മ​യാ​വ​ഹ​മെന്നു പറയട്ടെ, ആ സംഭവ​ങ്ങൾക്കു ശേഷം അൽപ്പകാ​ല​ത്തേക്ക്‌ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ പൗരന്മാർക്ക്‌ പടിഞ്ഞാ​റൻ യൂറോ​പ്പി​ലേക്ക്‌ സ്വത​ന്ത്ര​മാ​യി യാത്ര ചെയ്യാ​നുള്ള അവസരം കിട്ടി. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും ഈ സാഹച​ര്യം പ്രയോ​ജ​ന​പ്പെ​ടു​ത്തി. അങ്ങനെ, ആ വർഷം നടത്തപ്പെട്ട “ഭൂമി​യിൽ സമാധാ​നം” എന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ അവർക്കു പങ്കെടു​ക്കാ​നാ​യി. ചെക്കോ​സ്ലോ​വാ​ക്യ​യിൽ നിന്നുള്ള ഏതാണ്ട്‌ 300 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ഏറ്റവും അടുത്തുള്ള കൺ​വെൻ​ഷൻ നഗരമായ പടിഞ്ഞാ​റൻ ജർമനി​യി​ലെ നൂറൻബർഗി​ലേക്കു യാത്ര തിരിച്ചു. അത്‌ അവർക്ക്‌ കൂടു​ത​ലായ ആത്മീയ കരുത്ത്‌ നൽകി. എന്നാൽ അധികം കഴിയു​ന്ന​തി​നു മുമ്പ്‌ അതിർത്തി​കൾ വീണ്ടും അടയ്‌ക്ക​പ്പെട്ടു.

1970-കളുടെ ആരംഭ​ത്തിൽ രാഷ്‌ട്രീയ ക്രമവ​ത്‌ക​രി​ക്കൽ എന്നറി​യ​പ്പെട്ട ഒരു പ്രസ്ഥാനം ആരംഭി​ച്ചു. 1968-ലെ നവീകരണ പ്രസ്ഥാ​ന​ത്തോട്‌ അനുഭാ​വം കാട്ടി​യ​വരെ ഒന്നിനു പുറകേ ഒന്നായി രാഷ്‌ട്രീയ, സാംസ്‌കാ​രിക രംഗങ്ങ​ളിൽനി​ന്നു നീക്കം ചെയ്‌തു. ഏതാണ്ട്‌ 30,000 ആളുകളെ ഇതു ബാധി​ക്കു​ക​യു​ണ്ടാ​യി. സംസ്ഥാന സുരക്ഷാ ഉദ്യോ​ഗ​സ്ഥ​രിൽ കാൽഭാ​ഗ​വും ഈ പ്രസ്ഥാ​ന​ത്തോട്‌ അനുഭാ​വം കാട്ടി​യി​രു​ന്നു, അവർക്കെ​ല്ലാം തങ്ങളുടെ തൊഴിൽ നഷ്ടമായി. ഇരുണ്ട യുഗത്തി​ന്റെ മടങ്ങി വരവ്‌ എന്നാണ്‌ ചിലർ അതിനെ വിശേ​ഷി​പ്പി​ച്ചത്‌.

ഈ കാലഘട്ടം 1950-കളുടെ അത്രയും​തന്നെ മോശ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷികൾ അപ്പോ​ഴും സംസ്ഥാന സുരക്ഷാ ഏജൻസി​യു​ടെ സൂക്ഷ്‌മ നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രാജ്യ​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ സഹോ​ദ​ര​ന്മാർ തടവി​ലാ​ക്ക​പ്പെട്ടു. പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​യി​ല്ലെ​ങ്കി​ലും സാക്ഷികൾ കൂടുതൽ ജാഗ്രത പാലി​ക്കാൻ തുടങ്ങി.

‘മനുഷ്യൻ അസ്‌തി​ത്വ​ത്തിൽ വന്ന ശേഷമുള്ള ആറായി​രം വർഷം’

1969-ൽ ചെക്ക്‌ ഭാഷയി​ലെ വീക്ഷാ​ഗോ​പു​രം മാസി​ക​യിൽ ദൈവ പുത്ര​ന്മാ​രു​ടെ സ്വാത​ന്ത്ര്യ​ത്തിൽ നിത്യ​ജീ​വൻ എന്ന പുസ്‌ത​കത്തെ ആസ്‌പ​ദ​മാ​ക്കി ഒരു ലേഖന പരമ്പര പ്രസി​ദ്ധീ​ക​രി​ച്ചു. “മനുഷ്യൻ അസ്‌തി​ത്വ​ത്തിൽ വന്ന ശേഷമുള്ള ആറായി​രം വർഷത്തി​നു തിരശ്ശീല വീഴുന്നു” എന്ന ഉപശീർഷ​ക​ത്തോ​ടു​കൂ​ടിയ ഒന്നാം അധ്യാ​യ​ത്തിൽ യോബേൽ വർഷത്തെ കുറി​ച്ചും ബൈബിൾ കാലഗ​ണ​നയെ കുറി​ച്ചും ഉള്ള വിശദീ​ക​രണം ഉണ്ടായി​രു​ന്നു. ഈ വിവരങ്ങൾ ചിലരെ നല്ല രീതി​യിൽ സ്വാധീ​നി​ച്ചു; എന്നാൽ അതേസ​മ​യം​തന്നെ അത്‌ പല ചോദ്യ​ങ്ങൾക്കും ഊഹാ​പോ​ഹ​ങ്ങൾക്കും വഴി​തെ​ളി​ച്ചു.

ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ ഓഫീസ്‌ 1972 ഫെബ്രു​വരി 22-ന്‌ എല്ലാ സഭകൾക്കും ഒരു കത്ത്‌ അയച്ചു. അർമ​ഗെ​ദ്ദോൻ നടക്കുന്ന തീയതി സംബന്ധിച്ച്‌ നാം സുനി​ശ്ചി​ത​മായ പ്രഖ്യാ​പ​നങ്ങൾ നടത്താൻ പാടി​ല്ലാ​ത്ത​തി​ന്റെ കാരണങ്ങൾ അതിൽ വിശദ​മാ​യി പ്രതി​പാ​ദി​ച്ചി​രു​ന്നു. സൊ​സൈ​റ്റി​യു​ടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​വും അർമ​ഗെ​ദ്ദോൻ ഇന്ന വർഷം സംഭവി​ക്കും എന്നു പറഞ്ഞി​ട്ടി​ല്ലെന്ന്‌ അതു ചൂണ്ടി​ക്കാ​ട്ടി. കത്ത്‌ ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “ലോക​ത്തെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഈ വസ്‌തു​തകൾ അറിയാം. 1975-ലോ അതിനു മുമ്പോ എന്തു സംഭവി​ക്കും എന്നതു സംബന്ധിച്ച്‌ ആരും വ്യക്തി​പ​ര​മായ പ്രഖ്യാ​പ​നങ്ങൾ നടത്തരുത്‌. അത്തരം അഭി​പ്രാ​യ​ങ്ങൾക്ക്‌ തിരു​വെ​ഴു​ത്തു​പ​ര​മായ യാതൊ​രു അടിസ്ഥാ​ന​വും ഇല്ല. പ്രസം​ഗ​പ്ര​വർത്ത​നത്തെ അത്‌ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം. അതു​കൊണ്ട്‌,

‘എല്ലാവ​രും ഒന്നു തന്നേ സംസാ​രി​ക്ക​യും . . . ഇടയിൽ ഭിന്നത ഭവിക്കാ​തെ ഏകമന​സ്സി​ലും ഏകാഭി​പ്രാ​യ​ത്തി​ലും യോജി​ച്ചി​രി​ക്ക​യും’ ചെയ്യാൻ കഠിന​മാ​യി ശ്രമി​ക്കുക. (1 കൊരി. 1:10) കാരണം ആ നാളും നാഴി​ക​യും സംബന്ധിച്ച്‌ ആർക്കും അറിയില്ല.”—മത്താ. 24:36.

സംഭവി​ച്ചത്‌

1975 ഫെബ്രു​വ​രി​യിൽ പോലീ​സി​ന്റെ മിന്നൽപ​രി​ശോ​ധ​നയെ തുടർന്ന്‌ അനേകം സഹോ​ദ​ര​ന്മാർ അറസ്റ്റു ചെയ്യ​പ്പെട്ടു. പിന്നീട്‌ ആ വർഷം​തന്നെ രാജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ വീണ്ടും ഒട്ടനവധി അറസ്റ്റുകൾ നടന്നു. മുമ്പ്‌ പല പ്രാവ​ശ്യം തടവി​ലാ​ക്ക​പ്പെട്ട, ബർണോ​യിൽ നിന്നുള്ള സ്റ്റനീസ്ലഫ്‌ ഷീമെക്ക്‌ പറയുന്നു: “1975 സെപ്‌റ്റം​ബർ 30-ന്‌ ഞാൻ അറസ്റ്റി​ലാ​യി. എന്റെ വീടും ജോലി​സ്ഥ​ല​വു​മെ​ല്ലാം അവർ പരി​ശോ​ധി​ച്ചു. അഞ്ചു കെട്ട്‌ സാഹി​ത്യ​ങ്ങൾ പോലീസ്‌ കണ്ടു​കെട്ടി. 200-ഓളം സംസ്ഥാന സുരക്ഷാ ഏജന്റു​മാർ ഈ പ്രവർത്ത​ന​ത്തിൽ പങ്കെടു​ത്ത​താ​യി പിന്നീടു ഞാൻ മനസ്സി​ലാ​ക്കി. 40 വീടുകൾ അവർ പരി​ശോ​ധി​ച്ചു, അര ടൺ സാധനങ്ങൾ അവർ കണ്ടു​കെട്ടി. ഞങ്ങൾക്കെ​ല്ലാം 13-ഓ 14-ഓ വർഷത്തെ തടവു​ശി​ക്ഷ​യും ലഭിച്ചു.”

ഭവന പരി​ശോ​ധന വളരെ അസ്വസ്ഥത ഉളവാ​ക്കുന്ന ഒന്നായി​രു​ന്നു. മേൽവി​ചാ​ര​ക​ന്മാ​രു​ടെ വീടു​ക​ളിൽ മിക്ക​പ്പോ​ഴും സഭാ റിപ്പോർട്ടു​കൾ ഉണ്ടായി​രു​ന്നു. അവ ഭദ്രമാ​യി ഒളിപ്പി​ച്ചു വെക്കാൻ പ്രയാ​സ​മാ​യി​രു​ന്നു. എന്നാൽ തന്റെ ദാസന്മാർക്കു ദോഷം ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ കണ്ണുകൾ യഹോവ ഒന്നില​ധി​കം പ്രാവ​ശ്യം മൂടി​ക്കെ​ട്ടു​ക​യു​ണ്ടാ​യി. പൾസന്യ​യിൽ നിന്നുള്ള മർഷാക്ക്‌ അനുസ്‌മ​രി​ക്കു​ന്നു: “അന്നു ഞാൻ വയൽ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. ചില്ലു​ക​ത​കുള്ള ഒരു വലിയ അലമാ​ര​യിൽ, വയൽസേവന റിപ്പോർട്ടു​ക​ളും സംഭാ​വ​ന​ക​ളും മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും പേരു​ക​ള​ട​ങ്ങിയ ഒരു ലിസ്റ്റും ഒക്കെ ഒരു വലിയ കവറി​നു​ള്ളി​ലാ​ക്കി സൂക്ഷി​ച്ചി​രു​ന്നു. പരി​ശോ​ധ​ന​യ്‌ക്ക്‌ എത്തിയ ഉദ്യോ​ഗസ്ഥർ അലമാ​ര​യ്‌ക്ക്‌ അടു​ത്തെ​ത്തി​യ​പ്പോൾ ഭാര്യ എന്നെ നോക്കി, സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ നിശ്ശബ്ദ​മാ​യി യാചിച്ചു. ചില്ലു​ക​ത​കി​ലൂ​ടെ ചാരനി​റ​ത്തി​ലുള്ള ആ കവർ ഇരിക്കുന്ന സ്ഥലത്തേക്ക്‌ അവർ സൂക്ഷിച്ചു നോക്കി, എങ്കിലും യഹോവ അവരുടെ കണ്ണുകൾ മൂടി​ക്കെ​ട്ടി​യ​തു​പോ​ലെ തോന്നി. കാരണം അവർ അതു കണ്ടില്ല. സംരക്ഷണം നൽകി​യ​തിന്‌ ഞങ്ങൾ യഹോ​വ​യ്‌ക്ക്‌ ആയിര​മാ​യി​രം നന്ദി പറഞ്ഞു.”

ഗവൺമെന്റ്‌ അധികാ​രി​കൾ നമ്മുടെ സഹോ​ദ​ര​ന്മാ​രോട്‌ ഇടപെട്ട വിധത്തി​നു രസകര​മായ ഒരു വശമു​ണ്ടാ​യി​രു​ന്നു. 1936-ൽ സ്‌നാ​പ​ന​മേറ്റ, നിരവധി പ്രാവ​ശ്യം തടവി​ലായ, മിക്കാൽ ഫസെക്കഷ്‌ തന്റെ അനുഭവം വിവരി​ക്കു​ന്നു: “1975-ൽ എന്റെ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം ഞാൻ വീണ്ടും ശിക്ഷി​ക്ക​പ്പെട്ടു. ഇത്തവണ തടവിൽ കിട​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും സദാ പോലീസ്‌ നിരീ​ക്ഷ​ണ​ത്തിൽ ആയിരു​ന്നു. എന്നാൽ അതേ വർഷം​തന്നെ, രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​തി​ന്റെ 30-ാം വാർഷി​ക​ത്തിൽ എന്റെ പെൻഷൻ കൂട്ടി, ‘ജർമൻ ഭരണകൂ​ട​ത്തി​ന്റെ സായുധ സൈന്യ​ത്തെ ദുർബ​ല​പ്പെ​ടു​ത്താൻ പ്രവർത്തി​ച്ച​തിന്‌’ ഉള്ള പ്രതി​ഫ​ല​മെന്ന നിലയിൽ. എന്നാൽ എന്റെ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം തന്നെയാണ്‌ അന്നും എന്നെ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയച്ചത്‌ എന്നതാ​യി​രു​ന്നു രസകര​മായ സംഗതി.

സഭാ പ്രദേ​ശ​ങ്ങ​ളു​ടെ മാപ്പ്‌ നിർമി​ക്കൽ

1976 ഫെബ്രു​വരി 1-ന്‌ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ശ്രദ്ധി​ക്കാ​നാ​യി ഒരു അഞ്ചംഗ കൺട്രി കമ്മിറ്റി സ്ഥാപി​ക്ക​പ്പെട്ടു. ഒൺഡ്രേ കഡ്‌ലെ​റ്റ്‌സ്‌, മിക്കാൽ മൊസ്‌ക്കാൽ, ബൊഹൂ​മിൽ മ്യൂളർ (കോ-ഓർഡി​നേറ്റർ), അൻറ്റോൺ മ്യൂറീൻ, എഡ്വാർട്ട്‌ സൊബീച്ച്‌ക്ക എന്നിവ​രാ​യി​രു​ന്നു അംഗങ്ങൾ.

പിന്നീട്‌ ആ വർഷം ഒൺഡ്രേ കഡ്‌ലെ​റ്റ്‌സ്‌ ഫിൻലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സിൽ ഒരു സ്വകാര്യ സന്ദർശനം നടത്തി. സേവന ഡിപ്പാർട്ടു​മെ​ന്റിൽ അദ്ദേഹം ഡിസ്‌ട്രി​ക്‌റ്റു​ക​ളും സർക്കി​ട്ടു​ക​ളും സഭാ പ്രദേ​ശ​ങ്ങ​ളും രേഖ​പ്പെ​ടു​ത്തി​യി​രുന്ന ഫിൻലൻഡി​ന്റെ ഒരു മാപ്പ്‌ കണ്ടു. നാട്ടിൽ തിരി​ച്ചെ​ത്തി​യ​ശേഷം കമ്മിറ്റി യോഗം ചേർന്ന​പ്പോൾ ചെക്കോ​സ്ലോ​വാ​ക്യ​യി​ലും അങ്ങനെ ചെയ്‌താൽ നന്നായി​രി​ക്കും എന്ന്‌ അദ്ദേഹം നിർദേ​ശി​ച്ചു. അത്തര​മൊ​രു മാപ്പ്‌ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രിൽ സംശയം ജനിപ്പി​ക്കു​മെ​ന്നും അത്‌ അങ്ങേയറ്റം ദോഷം ചെയ്യു​മെ​ന്നും മ്യൂളർ സഹോ​ദരൻ തറപ്പിച്ചു പറഞ്ഞു. കഡ്‌ലെ​റ്റ്‌സ്‌ സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു: “ആ വിഷയം വീണ്ടും മുന്നോ​ട്ടു വെക്കാൻ ഞാൻ ആഗ്രഹി​ച്ച​തേ​യില്ല. എന്നാൽ രണ്ടു മാസം കഴിഞ്ഞ്‌ മ്യൂളർ സഹോ​ദരൻ തന്നെ അതു വീണ്ടും എടുത്തി​ട്ടു.” അത്തര​മൊ​രു ക്രമീ​ക​ര​ണ​ത്തി​ന്റെ ആവശ്യ​മു​ണ്ടെന്നു തെളിഞ്ഞു കഴിഞ്ഞി​രു​ന്നു. താമസി​യാ​തെ എല്ലാ സഭക​ളെ​യും ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ മാപ്പ്‌ തയ്യാറാ​ക്കാ​നുള്ള പരിപാ​ടി​കൾ ആരംഭി​ച്ചു.

എന്നാൽ 220 സഭകളും 8 ഡിസ്‌ട്രി​ക്‌റ്റു​ക​ളും 35 സർക്കി​ട്ടു​ക​ളും ഉള്ള ചെക്കോ​സ്ലോ​വാ​ക്യ പ്രദേശം എങ്ങനെ​യാ​ണു വിഭാ​ഗി​ക്കേ​ണ്ടത്‌? പ്രാഗിൽ നിന്നുള്ള യാരൊ​സ്ലാഫ്‌ ബോഡ്‌നീ​ക്കാ​യി​രു​ന്നു ആ ചുമതല. അദ്ദേഹം വിവരി​ക്കു​ന്നു: “വ്യക്തി​പ​ര​മാ​യി മുൻകൈ എടുക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടായി​രു​ന്നു. കാര്യ​ങ്ങ​ളെ​ല്ലാം വേണ്ടതു​പോ​ലെ ചെയ്യുന്ന മ്യൂളർ സഹോ​ദ​രന്റെ കൂടെ പ്രവർത്തി​ക്കു​ന്ന​തി​ന്റെ സന്തോഷം ഒന്നു വേറെ​തന്നെ ആയിരു​ന്നു. ആവേശ​ഭ​രി​ത​നായ ഞാൻ പ്രാർഥ​നാ​പൂർവം ആ നിയമ​ന​ത്തിൽ മുഴുകി. സഭാ പ്രദേ​ശ​ങ്ങ​ളു​ടെ ആയിര​ക്ക​ണ​ക്കിന്‌ അതിർത്തി സ്ഥാനങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്ന​തും പ്ലാൻ വരച്ചു​ണ്ടാ​ക്കു​ന്ന​തും ഒക്കെ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.”

മറ്റു പ്രദേ​ശങ്ങൾ പ്രവർത്തി​ച്ചു തീർക്കാൻ പ്രയത്‌നി​ക്കു​ന്നു

ആദ്യം സഭകൾക്കു പ്രദേ​ശങ്ങൾ നിയമി​ച്ചു​കൊ​ടു​ത്തു. അതിനു​ശേഷം, നിയമി​ച്ചു​കൊ​ടു​ക്കാഞ്ഞ പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാൻ സാധി​ക്കുന്ന സഭകൾ മുന്നോ​ട്ടു വരാനുള്ള ക്ഷണം വെച്ചു​നീ​ട്ടി. ആ നിയമ​നങ്ങൾ സ്വീക​രി​ക്കാൻ പല സഭകളും, വിശേ​ഷി​ച്ചും മൊ​റേ​വി​യ​യി​ലെ ഓസ്‌ട്രി​യ​യ്‌ക്ക്‌ ചുറ്റു​മുള്ള സഭകൾ, കാട്ടിയ സന്നദ്ധത വളരെ പ്രശം​സ​നീ​യ​മാ​യി​രു​ന്നു. ചിലർക്കു പ്രദേ​ശത്ത്‌ എത്താൻ 200 കിലോ​മീ​റ്റർ വരെ യാത്ര ചെയ്യണ​മാ​യി​രു​ന്നു.

പ്രവർത്ത​നം സംഘടി​പ്പി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യാ​യി​രു​ന്നു? വാരാന്തം മുഴുവൻ സഹോ​ദ​രങ്ങൾ അതിനാ​യി ചെലവ​ഴി​ക്കും; ശനിയാഴ്‌ച രാവിലെ വീടു​വി​ട്ടാൽ പിന്നെ അവർ തിരി​ച്ചു​ചെ​ല്ലു​ന്നത്‌ ഞായറാഴ്‌ച വൈകി​ട്ടാ​യി​രി​ക്കും. എപ്പോ​ഴും സഹോ​ദ​ര​ന്മാ​രു​ടെ കാറുകൾ നിറഞ്ഞി​രി​ക്കും. യാത്രാ ചെലവും അവർ തന്നെയാണ്‌ വഹിച്ചി​രു​ന്നത്‌. ഒന്നിട​വിട്ട ആഴ്‌ച​ക​ളിൽ അവർ ഇങ്ങനെ പോകു​മാ​യി​രു​ന്നു.

വിനോ​ദ​സ​ഞ്ചാ​രി​കളെ പോലെ പെരു​മാ​റാൻ സഹോ​ദ​ര​ന്മാർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഗ്രാമ​ത്തി​നു വെളി​യിൽ കാർ നിറു​ത്തി​യി​ടുക, ഗ്രാമ​ത്തി​ലൂ​ടെ ഒരു ദിശയിൽത്തന്നെ യാത്ര ചെയ്യുക, ആളുക​ളു​മാ​യി സൗഹൃദ സംഭാ​ഷ​ണ​ത്തി​നു തുടക്ക​മിട്ട്‌ ക്രമേണ സാക്ഷ്യം നൽകുക, ഏതെങ്കി​ലും തരത്തി​ലുള്ള എതിർപ്പ്‌ ഉണ്ടാകു​ന്ന​പക്ഷം സംഭാ​ഷ​ണ​ത്തി​ന്റെ തുടക്ക​ത്തി​ലേക്കു മടങ്ങി​പ്പോ​യി സൗഹൃ​ദ​പ​ര​മായ വിധത്തിൽ തന്നെ സംഭാ​ഷണം അവസാ​നി​പ്പി​ക്കുക എന്നിങ്ങ​നെ​യുള്ള നിർദേ​ശ​ങ്ങ​ളെ​ല്ലാം അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. പത്തു വർഷത്തെ കാലയ​ള​വി​നി​ട​യിൽ, ബുദ്ധി​മു​ട്ടു​ള​വാ​ക്കിയ സംഭവങ്ങൾ നന്നേ ചുരു​ക്ക​മാ​യി​രു​ന്നു.

മറ്റു പ്രദേ​ശ​ങ്ങ​ളും പ്രവർത്തി​ച്ചു തീർക്കേ​ണ്ടി​യി​രു​ന്ന​തി​നാൽ, മൂപ്പന്മാർ ശുപാർശ ചെയ്‌തി​രുന്ന ചില പയനി​യർമാ​രെ, കുറച്ചു കാല​ത്തേക്കു മാത്ര​മാ​യി ഒരു പ്രദേ​ശത്തു നിയമി​ച്ചി​രു​ന്നു. മുൻ വർഷങ്ങ​ളി​ലേതു പോ​ലെ​തന്നെ മിക്ക​പ്പോ​ഴും ഒന്നോ അതില​ധി​ക​മോ ആഴ്‌ച​ത്തേ​ക്കാണ്‌ അവരെ അയച്ചി​രു​ന്നത്‌. പ്രാഗിൽ നിന്നുള്ള ആദ്യ സംഘത്തിൽ പെട്ടവ​രാ​യി​രു​ന്നു മരീയെ ബംമ്പാ​സൊ​വാ​യും കർലാ പവ്‌ലീ​ച്ചെ​ക്കൊ​വാ​യും. ജഡിക സഹോ​ദ​രി​മാ​രായ അവർ ഏതാണ്ട്‌ 30 വർഷം പയനിയർ പങ്കാളി​ക​ളാ​യി​രു​ന്നു. കർലാ അനുസ്‌മ​രി​ക്കു​ന്നു: “1975-ൽ മരീയെ ജോലി​യിൽനി​ന്നു വിരമി​ച്ചു. രണ്ടാം ദിവസം​തന്നെ പയനി​യ​റി​ങ്ങി​നാ​യി ഞങ്ങൾ മൊ​റേ​വി​യ​യി​ലേക്കു പോയി. പീഡന​കാ​ല​മാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌, അത്തരം സേവന​ത്തിൽ ഏർപ്പെ​ടു​ന്നത്‌ അപകട​മാ​യി​രു​ന്നു, വിശേ​ഷി​ച്ചും ഞങ്ങൾ ചെന്നി​ടത്ത്‌. ഓസ്‌ട്രി​യ​യു​ടെ അതിർത്തിക്ക്‌ അടുത്താ​ണു ഞങ്ങൾ സേവി​ച്ചി​രു​ന്നത്‌. സ്ഥലത്തെ ഒരു സഹോ​ദരി ഞങ്ങൾക്ക്‌ ഇപ്രകാ​ര​മുള്ള നിർദേ​ശങ്ങൾ നൽകി: ‘സാഹി​ത്യ​ങ്ങ​ളൊ​ന്നും കൂടെ കൊണ്ടു​പോ​ക​രുത്‌. ആരെങ്കി​ലും പിടിച്ചു നിറു​ത്തി​യാൽ നിങ്ങൾ ഒരു ചെറിയ യാത്ര​യി​ലാ​ണെന്നു പറയുക. ഉടനടി ആ പ്രദേശം വിട്ടു​പോ​വുക. എന്റെ അടു​ത്തേക്കു മടങ്ങി വരിക​യും ചെയ്യരുത്‌. നിങ്ങളു​ടെ സാധന​ങ്ങ​ളെ​ല്ലാം ഞാൻ പിന്നീട്‌ എത്തിച്ചു തരാം.’ എന്നാൽ യഹോവ ഞങ്ങളെ അനു​ഗ്ര​ഹി​ച്ചു. ഈ നിയമ​ന​ത്തിൽ ആദ്യമാ​യി ഏർപ്പെ​ട്ട​പ്പോ​ഴത്തെ അനുഭവം വിശി​ഷ്ട​മാ​യി​രു​ന്നു. അങ്ങനെ ഞങ്ങൾ പയനി​യ​റിങ്‌ തുടർന്നു. ഓരോ വർഷവും വ്യത്യസ്‌ത സ്ഥലങ്ങളി​ലേ​ക്കാ​യി​രു​ന്നു ഞങ്ങളെ അയച്ചി​രു​ന്നത്‌.”

പയനി​യർമാർക്കു വീട്ടിൽനിന്ന്‌ ഏറെ ദൂരം യാത്ര ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. “സഹോ​ദരാ, ബൾഗേ​റി​യ​യിൽ പയനി​യർമാ​രു​ടെ ആവശ്യ​മുണ്ട്‌! താങ്കൾക്ക്‌ റഷ്യൻ ഭാഷ അറിയാ​മ​ല്ലോ, അതു​കൊണ്ട്‌ പറ്റിയ ആൾ താങ്കൾത​ന്നെ​യാണ്‌.” 1970-കളുടെ അവസാ​ന​ത്തിൽ പ്രാഗി​ലെ ഒരു സഹോ​ദ​ര​നോ​ടു പറയ​പ്പെ​ട്ടത്‌ അങ്ങനെ​യാണ്‌. അദ്ദേഹ​വും ഭാര്യ​യും മുടങ്ങാ​തെ ഓരോ വർഷവും, ചില​പ്പോൾ വർഷത്തിൽ രണ്ടു പ്രാവ​ശ്യം പോലും ബൾഗേ​റി​യ​യിൽ പോയി പ്രവർത്തി​ച്ചു. 13 വർഷം അവർ അതു തുടർന്നു.

സ്വന്തം നാട്ടിൽ ആവശ്യ​ത്തി​നു വേലയി​ല്ലാ​ഞ്ഞി​ട്ടാ​യി​രു​ന്നോ ചെക്ക്‌ പ്രസാ​ധകർ ബൾഗേ​റി​യ​യി​ലേക്കു പോയത്‌, അതും കൂടുതൽ ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങൾ ഉള്ള ഒരു സ്ഥലത്തേക്ക്‌? ചെക്കോ​സ്ലോ​വാ​ക്യ​യിൽ ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു, എന്നാൽ, ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സഹായം പ്രദാനം ചെയ്യാ​നുള്ള ശക്തമായ അഭിലാ​ഷം സഹോ​ദ​ര​ന്മാർക്ക്‌ ഉണ്ടായി​രു​ന്നു.

ആ പ്രവർത്ത​ന​ത്തിൽ പങ്കു​ചേർന്ന പ്രാഗി​ലെ ഒരു സഹോ​ദരൻ അക്കാലത്തെ ബൾഗേ​റി​യൻ വയലിനെ കുറിച്ച്‌ ഇപ്രകാ​രം പറയുന്നു: “ബൾഗേ​റി​യ​ക്കാർ വലിയ അതിഥി​പ്രി​യ​രാണ്‌. അവരു​മാ​യി അടുക്കാൻ അതു ഞങ്ങളെ സഹായി​ച്ചു. ഒരു കാര്യം ഞങ്ങൾക്കു മനസ്സി​ലാ​യി. മുഖ്യ​മാ​യും അവർ തങ്ങളുടെ കുടും​ബാം​ഗ​ങ്ങ​ളു​മൊ​ത്താ​ണു സത്യം പങ്കു​വെ​ച്ചി​രു​ന്നത്‌. തെരു​വിൽ ആളുകളെ സമീപി​ക്കാൻ സാധി​ക്കും എന്ന ആശയം ഒരിക്ക​ലും അവരുടെ മനസ്സിൽ ഉദിച്ചി​രു​ന്നില്ല. ഒരിക്കൽ സോഫി​യ​യിൽ സ്‌മാ​രകം നടത്താ​നുള്ള നിയമനം എനിക്കു ലഭിച്ചു. ഒട്ടേറെ പ്രസാ​ധകർ അവിടെ സന്നിഹി​ത​രാ​യി​രു​ന്നു. ഞാൻ ആ സാഹച​ര്യം ഉപയോ​ഗ​പ്പെ​ടു​ത്തി. കൂടുതൽ ‘സുരക്ഷി​ത​മാ​യി’ എങ്ങനെ സാക്ഷീ​ക​രി​ക്കാം എന്ന്‌ അനുഭ​വങ്ങൾ വിവരി​ച്ചും പ്രകട​നങ്ങൾ നടത്തി​യും ഞങ്ങൾ പ്രസാ​ധ​കർക്കു കാണിച്ചു കൊടു​ത്തു. ‘ഞാൻ ബൈബിൾ പഠിക്കുന്ന വ്യക്തി​യാണ്‌’ എന്നു പറയാ​തി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. പകരം ഒരു സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടാൻ പൊതു താത്‌പ​ര്യ​മുള്ള ഒരു വിഷയം എടുത്തി​ടു​ക​യും ക്രമേണ ബൈബി​ളി​ലേക്കു ശ്രദ്ധ തിരി​ക്കു​ക​യും ആണു ചെയ്യേ​ണ്ടി​യി​രു​ന്നത്‌. ‘ബൈബി​ളിൽ ഇങ്ങനെ എന്തോ പറയു​ന്ന​താ​യി ഞാൻ കേട്ടി​ട്ടുണ്ട്‌,’ എന്നു പറയാൻ സാധി​ക്കു​മാ​യി​രു​ന്നു, . . . ’ വയൽ സേവന​ത്തിൽ ഉപയോ​ഗി​ക്കാ​വുന്ന ഈ പുതിയ രീതി പ്രസാ​ധകർ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു, അങ്ങനെ ദൈവത്തെ കുറി​ച്ചുള്ള സന്ദേശം അടുത്ത ബന്ധുക്ക​ളോ​ടു മാത്രമല്ല മറ്റുള്ള​വ​രോ​ടും അവർ പറയാൻ തുടങ്ങി.”

തീക്ഷ്‌ണ​മായ പ്രവർത്തനം ഉദ്യോ​ഗ​സ്ഥരെ ചൊടി​പ്പി​ക്കു​ന്നു

നമ്മുടെ സഹോ​ദ​ര​ന്മാർ വളരെ ജാഗ്രത പുലർത്താൻ ശ്രമി​ച്ചി​രു​ന്നെ​ങ്കി​ലും സുവാർത്താ പ്രസം​ഗ​വു​മാ​യി ബന്ധപ്പെട്ട്‌ കൂടു​ത​ലായ എന്തെങ്കി​ലും പ്രവർത്തനം ഉണ്ടായാൽ അത്‌ ഉടനെ എതിരാ​ളി​ക​ളു​ടെ ശ്രദ്ധയിൽ പെടു​മാ​യി​രു​ന്നു. രാഷ്‌ട്രീയ അധികാ​രി​ക​ളു​ടെ​യും പോലീ​സി​ന്റെ​യും ശ്രദ്ധ പിടി​ച്ചു​പ​റ്റിയ സഭകളി​ലൊ​ന്നാണ്‌ കാർലൊ​വി വാരിക്ക്‌ അടുത്തുള്ള നെഡെക്ക്‌ സഭ. ഒട്ടേറെ വർഷം സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവിച്ച യൂറൈ കാമിൻസ്‌ക്കി പറയുന്നു: “രാജ്യ​മെ​മ്പാ​ടു​മുള്ള പ്രവർത്ത​ന​ത്തി​നു നേതൃ​ത്വം നൽകു​ന്നത്‌ നെഡെ​ക്കിൽനി​ന്നാ​ണെ​ന്നു​പോ​ലും അവർ ഒരുകാ​ലത്തു വിശ്വ​സി​ച്ചി​രു​ന്നു. നമ്മുടെ പ്രവർത്തനം തടയാ​നുള്ള മാർഗത്തെ കുറിച്ച്‌ കമ്മ്യൂ​ണിസ്റ്റ്‌ അധികാ​രി​കൾ മിക്ക​പ്പോ​ഴും കൂടി​യാ​ലോ​ചി​ക്കു​മാ​യി​രു​ന്നു. ഒരിക്കൽ പ്രാഗിൽനി​ന്നു​പോ​ലും ഉദ്യോ​ഗസ്ഥർ വരിക​യു​ണ്ടാ​യി, കാർലൊ​വി വാരി​യി​ലുള്ള ഒരു ഹോട്ട​ലിൽ അവർ സമ്മേളി​ച്ചു. രണ്ട്‌ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രും മന്ത്രാ​ല​യ​ത്തി​ലെ പ്രതി​നി​ധി​ക​ളും പോലീ​സും ഉൾപ്പെടെ ഇരുന്നൂ​റോ​ളം പേർ സന്നിഹി​ത​രാ​യി​രു​ന്നു.

“പ്രസം​ഗ​കന്റെ കൈവശം നമ്മുടെ സത്യം പുസ്‌തകം ഉണ്ടായി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​നയെ കുറിച്ച്‌ അദ്ദേഹം നീണ്ട ഒരു വിശദീ​ക​രണം നൽകി. നമ്മൾ കഴിവുറ്റ സംഘാ​ട​ക​രാണ്‌ എന്ന്‌ അദ്ദേഹം ചൂണ്ടി​ക്കാ​ട്ടി. യഹോ​വ​യു​ടെ സാക്ഷി​കളെ പ്രശം​സി​ച്ചു​കൊ​ണ്ടുള്ള പ്രസം​ഗ​ത്തി​ന്റെ അവസാനം അദ്ദേഹം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: ‘അവർ നമ്മുടെ പിടി​വി​ട്ടു പോകു​ന്നതു തടയാൻ നാം അവരി​ലും നന്നായി സംഘടി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു!’”

യേശു​ക്രി​സ്‌തു​വി​നെ ആദരി​ക്കു​ന്ന​തി​നു പീഡി​പ്പി​ക്ക​പ്പെ​ടു​ന്നു

ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കുന്ന തീയതി കമ്മ്യൂ​ണിസ്റ്റ്‌ പോലീ​സു​കാ​രിൽനി​ന്നു മറച്ചു​പി​ടി​ക്കുക അസാധ്യ​മാ​യി​രു​ന്നു. പ്രാഗിൽ താമസി​ച്ചി​രുന്ന ബൊഷെന പ്യെറ്റ്‌നീ​ക്കൊ​വാ പറയുന്നു: “അക്കാലത്ത്‌ സഭകളിൽ സഹോ​ദ​ര​ന്മാർ നന്നേ ചുരു​ക്ക​മാ​യി​രു​ന്നു. അതു​കൊണ്ട്‌ സ്വകാര്യ ഭവനങ്ങ​ളിൽ വെച്ച്‌ യോഗങ്ങൾ നടത്താൻ സഹോ​ദ​രി​മാ​രെ നിയമി​ക്കു​മാ​യി​രു​ന്നു. യോഗ​ത്തിന്‌ ഏറി വന്നാൽ പത്തു പേരേ ഉണ്ടാകു​മാ​യി​രു​ന്നു​ള്ളൂ. 1975-ൽ ഞങ്ങളുടെ കൂട്ടം സ്‌മാ​ര​ക​ത്തി​നാ​യി കൂടി​വ​രേ​ണ്ടി​യി​രു​ന്നത്‌ അതുവരെ യോഗ​ങ്ങ​ളൊ​ന്നും നടന്നി​ട്ടി​ല്ലാത്ത ഒരു സ്ഥലത്താ​യി​രു​ന്നു. ഏതാണ്ട്‌ 40 മിനിട്ട്‌ കഴിഞ്ഞ​പ്പോൾ കോളിങ്‌ ബെൽ ശബ്ദിച്ചു, ഒപ്പം ആരോ കതകിൽ ശക്തമായി തൊഴി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. ബഹളം തുടർന്നു, വീട്ടു​കാ​രി വാതിൽ തുറന്നു. മൂന്നു പുരു​ഷ​ന്മാർ മുറി​യി​ലേക്കു വന്നു. അവരിൽ രണ്ടു പേർ പോലീസ്‌ വേഷത്തി​ലാ​യി​രു​ന്നു, മറ്റേയാൾ സാധാരണ വേഷത്തി​ലും. ‘നിങ്ങൾ മിസ്സിസ്‌ പ്യെറ്റ്‌നീ​ക്കൊ​വാ​യല്ലേ? നിങ്ങളെ ഇവിടെ കാണു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ച്ച​തേയല്ല! നിങ്ങൾ ഇവിടെ എന്തെടു​ക്കു​ക​യാണ്‌?’ സാധാരണ വേഷം ധരിച്ച വ്യക്തി ചോദി​ച്ചു. ‘ഞങ്ങൾ യേശു​ക്രി​സ്‌തു​വി​ന്റെ സ്‌മാ​രകം ആചരി​ക്കു​ക​യാണ്‌. ദയവായി ഇവിടെ ഇരിക്കൂ. ഞങ്ങൾ അതൊന്നു പൂർത്തി​യാ​ക്കി​ക്കോ​ട്ടെ,’ ശാന്തമാ​യി ഞാൻ പറഞ്ഞു. എന്നാൽ അവർ വിസമ്മ​തി​ച്ചു. അവർ ഞങ്ങളുടെ തിരി​ച്ച​റി​യി​ക്കൽ കാർഡ്‌ ആവശ്യ​പ്പെട്ടു. ഓരോ​രു​ത്ത​രെ​യും വിളിച്ച്‌ അവരെ​ല്ലാം അവിടെ എന്തെടു​ക്കു​ക​യാണ്‌ എന്നു ചോദി​ച്ചു. അടുത്ത​താ​യി ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടി​യി​രു​ന്നതു പ്രായം ചെന്ന ഒരു സഹോ​ദ​രി​യാ​യി​രു​ന്നു. സഹോ​ദരി പറയാൻ പോകു​ന്നത്‌ എന്തായി​രി​ക്കും എന്ന്‌ ഓർത്ത്‌ എനിക്ക്‌ അൽപ്പം പേടി തോന്നി. എന്നാൽ അവരുടെ മറുപടി ഞങ്ങളെ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു: ‘ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌, ഞാൻ യഹോ​വയെ ബഹുമാ​നി​ക്കു​ന്നു,’ അവർ പറഞ്ഞു. ‘നിങ്ങൾ വയസ്സായ ഒരാളാ​യതു നന്നായി,’ അവരുടെ മറുപടി കേട്ട്‌ അമ്പരന്നു​പോയ പോലീ​സു​കാ​രൻ പറഞ്ഞു. അവിടെ നിന്നു പോകാൻ അവർ നിർബ​ന്ധ​പൂർവം ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. സ്‌മാ​രകം നടത്തി​യത്‌ ഞാനാ​യി​രു​ന്നു എന്ന്‌ സ്ഥലത്തെ പോലീസ്‌ സ്റ്റേഷനിൽ വെച്ച്‌ എനിക്ക്‌ എഴുതി ഒപ്പിട്ടു കൊടു​ക്കേണ്ടി വന്നു.”

പന്ത്രണ്ടു വർഷത്തി​നു ശേഷം 1987-ൽ ബൊഹീ​മി​യ​യി​ലെ ചില സ്ഥലങ്ങളിൽ സ്‌മാ​ര​ക​വു​മാ​യി ബന്ധപ്പെട്ട്‌ ഒട്ടേറെ സഹോ​ദ​ര​ന്മാ​രെ സംസ്ഥാന സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റു ചെയ്യു​ക​യു​ണ്ടാ​യി. സ്‌മാ​രകം ആചരി​ച്ചത്‌ എവി​ടെ​യാ​യി​രു​ന്നു, അത്‌ നടത്തി​യത്‌ ആരായി​രു​ന്നു എന്നൊക്കെ അറിയു​ക​യാ​യി​രു​ന്നു അവരുടെ മുഖ്യ ലക്ഷ്യം. ഒരു സ്ഥലത്ത്‌ സ്‌മാ​ര​കാ​ച​രണം തീരാ​റാ​യ​പ്പോ​ഴേ​ക്കും പോലീസ്‌ എത്തി. കൂടി​യി​രു​ന്ന​വ​രെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ തിരി​ച്ച​റി​ഞ്ഞ​തി​നെ തുടർന്ന്‌ ഒരു സഹോ​ദ​രനെ കസ്റ്റഡി​യിൽ എടുത്തു ചോദ്യം ചെയ്‌തു. മറ്റൊ​രി​ടത്ത്‌, മൂന്നു സഹോ​ദ​രി​മാർക്ക്‌ എതിരെ ക്രിമി​നൽക്കു​റ്റം ചാർജ്‌ ചെയ്‌തു. ഈ സഹോ​ദ​രി​മാർ ഒരു സ്‌ത്രീ​യു​ടെ വീട്ടിൽ ചെന്ന്‌ അവരു​മൊത്ത്‌ “നിരോ​ധി​ക്ക​പ്പെട്ട ഒരു മതാന്തര വിഭാ​ഗ​മായ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യം പഠിക്കു”ന്നുണ്ടാ​യി​രു​ന്നു​വ​ത്രേ.

പാർഡൂ​ബി​റ്റ്‌സെ​യിൽ, മിലൂഷെ പവ്‌ലോവ എന്ന മറ്റൊരു സഹോ​ദ​രി​യെ തടവു​ശി​ക്ഷ​യ്‌ക്കു വിധിച്ചു. കുറ്റക​ര​മാ​യി കണക്കാ​ക്കി​യി​രുന്ന എന്തെങ്കി​ലും ചെയ്‌തി​ട്ടാ​യി​രു​ന്നില്ല അവർ പിടി​ക്ക​പ്പെ​ട്ടത്‌, പിന്നെ​യോ വെറും സംശയ​ത്തി​ന്റെ പേരിൽ. ശിക്ഷയ്‌ക്കു നൽകിയ ഔദ്യോ​ഗിക കാരണം ഇതായി​രു​ന്നു: “പ്രതി, നിരോ​ധി​ക്ക​പ്പെട്ട സാഹി​ത്യ​ങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും പകർത്തി​യെ​ഴു​തു​ക​യും ചെയ്‌തു​വ​ന്ന​താ​യി ആധികാ​രിക തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. മുമ്പത്തെ തീരു​മാ​നം അപ്പീൽ കോടതി ഒന്നുകൂ​ടെ സ്ഥിരീ​ക​രി​ക്കു​ന്നു, ഒപ്പം ‘തനിക്കു​ത​ന്നെ​യും മറ്റുള്ള​വർക്കും ഒരു പാഠമാ​കേ​ണ്ട​തിന്‌ അവരെ തടവു​ശി​ക്ഷ​യ്‌ക്കു വിധി​ക്കു​ക​യും ചെയ്യുന്നു.’”

ആത്മീയാ​ഹാ​രം പ്രദാനം ചെയ്യൽ

കമ്മ്യൂ​ണിസ്റ്റ്‌ യുഗത്തിൽ, പഠനത്തി​നാ​യുള്ള ബൈബിൾ സാഹി​ത്യ​ങ്ങൾ പ്രദാനം ചെയ്‌തി​രു​ന്നതു വളരെ കരുത​ലോ​ടെ​യാ​യി​രു​ന്നു. അതു പരിഭാഷ ചെയ്യു​ന്ന​തും അച്ചടി​ക്കു​ന്ന​തും ഉപയോ​ഗ​ത്തി​നാ​യി ലഭ്യമാ​ക്കു​ന്ന​തും എല്ലാം എങ്ങനെ​യാ​ണെന്ന്‌ ഒരു സാധാരണ സാക്ഷിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. പരിഭാ​ഷ​യും പ്രൂഫ്‌ വായന​യും അച്ചടി​യും ബുക്ക്‌ ബയൻഡി​ങ്ങും ഒക്കെ ചെയ്യു​ന്നത്‌ ആരാണെന്ന കാര്യം പരമര​ഹ​സ്യ​മാ​യി സൂക്ഷി​ച്ചി​രു​ന്നു.

ഒരു പരിഭാ​ഷകൻ ഒരു വീക്ഷാ​ഗോ​പുര ലേഖനം ചെക്ക്‌ ഭാഷയിൽ ടൈപ്പ്‌ ചെയ്‌ത്‌ പ്രൂഫ്‌വാ​യ​ന​ക്കാ​രനു നൽകും. സഭാ യോഗ​ങ്ങ​ളിൽ വെച്ചു പഠിക്കു​മ്പോ​ഴാണ്‌ അദ്ദേഹം പിന്നെ ആ ലേഖനം കാണുക. പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും ഉൾപ്പെടെ എല്ലാ സാഹി​ത്യ​ങ്ങ​ളും പരിഭാഷ ചെയ്‌തി​രു​ന്നത്‌ ഇങ്ങനെ​യാണ്‌. എന്നിരു​ന്നാ​ലും പരിഭാഷ താരത​മ്യേന നല്ലതാ​യി​രു​ന്നു.

തങ്ങളുടെ സഭയിൽ ആരെല്ലാ​മാ​ണു പരിഭാ​ഷാ പ്രവർത്ത​ന​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ എന്ന്‌ മൂപ്പന്മാ​രു​ടെ സംഘത്തി​നു പോലും അറിയി​ല്ലാ​യി​രു​ന്നു. പരിഭാ​ഷ​യു​മാ​യി ബന്ധപ്പെട്ട്‌ കൂടുതൽ ജോലി​യു​ള്ള​പ്പോൾ ഈ സഹോ​ദ​ര​ന്മാ​രു​ടെ വയൽസേവന റിപ്പോർട്ടിൽ കുറവു കാണും. അപ്പോൾ അവർ ആത്മീയ​മാ​യി തണുത്തു പോകു​ക​യാ​യി​രി​ക്കാ​മെന്നു കരുതി മൂപ്പന്മാർ അവരെ സഹായി​ക്കാൻ ശ്രമി​ക്കു​മാ​യി​രു​ന്നു. എങ്കിൽപ്പോ​ലും പരിഭാ​ഷ​ക​രും പ്രൂഫ്‌ വായന​ക്കാ​രും തങ്ങൾ ചെയ്യുന്ന സംഗതി​കൾ വെളി​പ്പെ​ടു​ത്തു​മാ​യി​രു​ന്നില്ല.

അത്യന്തം ദുഷ്‌ക​ര​മായ ഈ സാഹച​ര്യ​ങ്ങ​ളിൽ ഏറ്റവും ശ്രദ്ധേ​യ​മായ ഒരു ദൗത്യം സഹോ​ദ​ര​ന്മാർ ഏറ്റെടു​ക്കു​ക​യു​ണ്ടാ​യി. വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്തരം മുഴു​വ​നാ​യി ചെക്കി​ലേക്കു പരിഭാഷ ചെയ്യ​പ്പെട്ടു. 1982-നും 1986-നും ഇടയ്‌ക്ക്‌ അത്‌ അച്ചടിച്ച്‌ അഞ്ച്‌ വാല്യ​ങ്ങ​ളാ​യി ബയൻഡ്‌ ചെയ്‌തു. ഓരോ സാക്ഷി കുടും​ബ​ത്തി​നും ഓരോ​ന്നു വീതം ലഭിച്ചു. സമാന​മാ​യി പുതിയ ലോക ഭാഷാ​ന്തരം സ്ലോവാ​ക്കി​ലേക്കു പരിഭാഷ ചെയ്യാ​നുള്ള ശ്രമങ്ങൾ ആരംഭി​ച്ചു. എങ്കിലും അതു പിൽക്കാ​ല​ത്താ​ണു പൂർത്തി​യാ​യത്‌.

സാഹി​ത്യം അച്ചടിച്ച വിധം

1950-കളിൽ, തടവിൽ അല്ലായി​രുന്ന സഹോ​ദ​ര​ന്മാർ തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ആത്മീയ​മാ​യി പരി​പോ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു വരുത്താൻ വളരെ ശ്രമം ചെയ്‌തു. നിരോ​ധനം ഏർപ്പെ​ടു​ത്ത​പ്പെ​ടു​ക​യും ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾ വഹിക്കുന്ന സഹോ​ദ​ര​ന്മാർ അറസ്റ്റി​ലാ​കു​ക​യും ചെയ്‌ത​ശേഷം കുറച്ചു കാല​ത്തേക്ക്‌, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു പ്രതി നിരവധി സഭകൾ പങ്കു​വെ​ക്കേണ്ട സ്ഥിതി​വി​ശേ​ഷ​മാ​യി​രു​ന്നു. അവസ്ഥ ക്രമേണ മെച്ച​പ്പെട്ടു. കുറച്ചു കഴിഞ്ഞ​പ്പോൾ ഒരു സഭയ്‌ക്ക്‌ ഒരു പ്രതി​യും പിന്നീട്‌ ഒരു കുടും​ബ​ത്തിന്‌ ഒരു പ്രതി​യും എന്ന തോതിൽ അതു ലഭ്യമാ​യി. ടൈപ്പ്‌​റൈ​റ്റ​റു​കൾ ഇല്ലായി​രു​ന്ന​തി​നാൽ പ്രസാ​ധകർ അവ കൈ​കൊണ്ട്‌ എഴുതി​യെ​ടു​ക്കു​ക​യാണ്‌ ചെയ്‌തി​രു​ന്നത്‌.

സഹോ​ദ​ര​ന്മാർക്ക്‌ ഉണ്ടായ ഒരു അനുഭ​വത്തെ കുറിച്ച്‌ നെഡെക്ക്‌ സഭയിൽ നിന്നുള്ള യൂറൈ കാമിൻസ്‌ക്കി വിവരി​ക്കു​ന്നു: “സഹോ​ദ​ര​ന്മാർ ഒരു ടൈപ്പ്‌​റൈറ്റർ തരപ്പെ​ടു​ത്തി. എന്നാൽ അത്‌ ഒരു പഴയ മെഷീൻ ആയിരു​ന്നു. വിൽപ്പ​ന​ക്കാ​രൻ അത്‌ അവർ കാൺകെ ഒരു കുഴി​യിൽനി​ന്നു കിളച്ചു പുറ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പിന്നീട്‌ പുതിയ മെഷീ​നു​ക​ളും ഫോ​ട്ടോ​ഗ്രാ​ഫു​കൾ വലുതാ​ക്കു​ന്ന​തി​നുള്ള ഉപകര​ണ​ങ്ങ​ളും അവർക്കു വാങ്ങാൻ കഴിഞ്ഞു.”

സാഹി​ത്യ​ങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ പലർക്കും ഒരു പങ്കുണ്ടാ​യി​രു​ന്നു. 70-ലധികം വയസ്സു​ള്ളവർ ഉൾപ്പെടെ ഒട്ടേറെ സഹോ​ദ​രി​മാർ ടൈപ്പിങ്‌ പഠിച്ചു. ജയിലു​ക​ളി​ലേ​ക്കു​പോ​ലും സാഹി​ത്യ​ങ്ങൾ ഒളിച്ചു കടത്താൻ സഹോ​ദ​ര​ന്മാർക്കു കഴിഞ്ഞു. 1958-ൽ അവർ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ചെറിയ ഫോ​ട്ടോ​ക്കോ​പ്പി​കൾ ഉത്‌പാ​ദി​പ്പി​ക്കാൻ തുടങ്ങി. അത്തരം പ്രതി​ക​ളിൽ മൂന്നെ​ണ്ണം​വരെ ഒരു സോപ്പു​ക​ട്ട​യി​ലോ ടൂത്ത്‌പേ​സ്റ്റി​ലോ ഒളിപ്പിച്ച്‌ തടവി​ലുള്ള സഹോ​ദ​ര​ന്മാർക്ക്‌ അയച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു. അവരാ​കട്ടെ സ്വന്തമാ​യി അതിന്റെ കൈ​യെ​ഴു​ത്തു പ്രതികൾ ഉണ്ടാക്കു​ക​യും മുമ്പി​ല​ത്തേതു നശിപ്പി​ച്ചു​ക​ള​യു​ക​യും ചെയ്യും.

1972-ൽ, സാഹിത്യ ഉത്‌പാ​ദ​ന​ത്തിൽ സഹായി​ക്കാൻ ഹെർബെർട്ട്‌ ആഡാമി ക്ഷണിക്ക​പ്പെട്ടു. ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ മൊത്തം സാഹിത്യ ഉത്‌പാ​ദനം ഏകോ​പി​പ്പി​ക്കു​ന്ന​തി​നുള്ള നിയമനം അദ്ദേഹ​ത്തി​നു ലഭിച്ചു. അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു: “തുടക്ക​ത്തിൽ സഭകളി​ലെ നൂറു​ക​ണ​ക്കി​നു പ്രസാ​ധകർ കൈ​കൊണ്ട്‌ ആയിരു​ന്നു സാഹി​ത്യ​ങ്ങൾ ഉണ്ടാക്കി​യി​രു​ന്നത്‌. എന്നാൽ അവസാനം ആയപ്പോ​ഴേ​ക്കും—കമ്മ്യൂ​ണിസ്റ്റ്‌ വ്യവസ്ഥി​തി​യു​ടെ പതനത്തി​നു തൊട്ടു മുമ്പ്‌—ഞങ്ങൾക്ക്‌ ആധുനിക രീതി​യി​ലുള്ള സുസജ്ജ​മായ ഒരു ഭൂഗർഭ അച്ചടി​ശാ​ലാ സമുച്ചയം ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ ആവശ്യ​മാ​യി​രു​ന്ന​തി​ന്റെ അനേകം മടങ്ങ്‌ സാഹി​ത്യ​ങ്ങൾ ഉത്‌പാ​ദി​പ്പി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞി​രു​ന്നു.”

തങ്ങൾ കല്ലച്ച്‌ ഉപയോ​ഗി​ച്ചു തുടങ്ങിയ കാലത്തെ കുറിച്ച്‌ ആഡാമി സഹോ​ദരൻ ഇങ്ങനെ പറയുന്നു: “വർഷത്തിൽ നാലു പ്രാവ​ശ്യ​മെ​ങ്കി​ലും അച്ചടി ഉപകര​ണങ്ങൾ മുഴു​വ​നും എളുപ്പ​ത്തിൽ കണ്ടുപി​ടി​ക്കാൻ കഴിയാ​ത്ത​തും മുൻകൂ​ട്ടി നിശ്ചയി​ക്ക​പ്പെ​ട്ട​തു​മായ സ്ഥലങ്ങളി​ലേക്ക്‌ മാറ്റേ​ണ്ടി​വ​ന്നി​രു​ന്നു. ഒരു ‘ഓപ്പ​റേ​ഷന്റെ’ സമയത്ത്‌ അച്ചടി​സം​ഘം 12,000 പുസ്‌ത​ക​ങ്ങ​ളാണ്‌ അച്ചടിച്ച്‌, കൂട്ടി​ച്ചേർത്ത്‌, ബയൻഡ്‌ ചെയ്‌ത്‌ കയറ്റി അയച്ചി​രു​ന്നത്‌. ‘ഓപ്പ​റേഷൻ’ ഒരാഴ്‌ച​യോ​ളം നീണ്ടു​നിൽക്കു​മാ​യി​രു​ന്നു. ജോലി​ക്കാർ വെളു​പ്പിന്‌ നാലു മണിക്ക്‌ എഴു​ന്നേ​റ്റാൽ ഉറങ്ങാൻ പോകു​ന്നതു പാതി​രാ​ത്രി​യിൽ ആയിരി​ക്കും. പണി​യെ​ല്ലാം കഴിയു​മ്പോൾ ഞാൻ സാഹിത്യ കെട്ടുകൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​കും. അവി​ടെ​നിന്ന്‌ അത്‌ കുറിയർ വഴി ചില​പ്പോൾ 600 കിലോ​മീ​റ്റർവരെ അകലെ​യുള്ള സ്ഥലങ്ങളി​ലേക്ക്‌ അയയ്‌ക്കും.”

കാലാ​ന്ത​ര​ത്തിൽ, സ്വന്തമാ​യി ഉണ്ടാക്കിയ ഉത്‌പാ​ദന കേന്ദ്ര​ങ്ങ​ളിൽ സഹോ​ദ​ര​ന്മാർ രഹസ്യ​മാ​യി സ്വന്തം കല്ലച്ചു യന്ത്രങ്ങൾ നിർമി​ക്കാൻ തുടങ്ങി. അവർ അത്തരം 160 യന്ത്രങ്ങൾ നിർമി​ച്ചു. ചിലത്‌ റൊ​മേ​നി​യ​യി​ലെ സഹോ​ദ​ര​ന്മാർക്കും നൽകു​ക​യു​ണ്ടാ​യി.

1980-കളിൽ ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ സഹോ​ദ​ര​ന്മാർ ഓഫ്‌സെറ്റ്‌ അച്ചടി ഉപയോ​ഗി​ക്കാൻ തുടങ്ങി. ഇത്‌ അവരുടെ വേലയു​ടെ ഗുണമേന്മ വളരെ​യ​ധി​കം മെച്ച​പ്പെ​ടു​ത്തി. അവർ സ്വന്തം ഓഫ്‌സെറ്റ്‌ അച്ചടി യന്ത്രങ്ങൾ നിർമി​ച്ചു. ഒന്നര വർഷത്തി​നു​ള്ളിൽ, ഇലക്‌​ട്രോ​ണിക്‌ നിയ​ന്ത്രിത റോട്ടറി പേപ്പർ ഫീഡറു​കൾ ഉള്ള ഇത്തരം 11 യന്ത്രങ്ങൾ അവർ നിർമി​ച്ചി​രു​ന്നു. ഒരൊറ്റ പ്രസ്‌ മണിക്കൂ​റിൽ നല്ല ഗുണ​മേ​ന്മ​യുള്ള 11,000 പ്രതികൾ ഉത്‌പാ​ദി​പ്പി​ക്കു​മാ​യി​രു​ന്നു.

പ്രാഗി​ലെ രണ്ട്‌ അച്ചടി​ശാ​ലകൾ റെയിഡ്‌ ചെയ്യ​പ്പെ​ട്ടു

1986-ന്റെ അവസാ​ന​ത്തോ​ടെ സംസ്ഥാന സുരക്ഷാ ഏജൻസി നമ്മുടെ രണ്ട്‌ അച്ചടി​ശാ​ലകൾ കണ്ടെത്തി അടച്ചു​പൂ​ട്ടി​ച്ചു. ഇവയി​ലൊന്ന്‌ റെയ്‌ഡ്‌ ചെയ്യപ്പെട്ട ശേഷം ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ന്റെ ബുള്ളറ്റി​നിൽ ഒരു റിപ്പോർട്ട്‌ പ്രത്യ​ക്ഷ​പ്പെട്ടു. സാക്ഷി​ക​ളോ​ടു സൗഹൃദ മനോ​ഭാ​വം പുലർത്തി​യി​രുന്ന ഒരു പോലീ​സു​കാ​രൻ അതിന്റെ ഒരു പ്രതി അവർക്കു നൽകി. പതിവു​പോ​ലെ റിപ്പോർട്ടി​ന്റെ ആദ്യം, സാക്ഷി​കളെ വിദേശ രാഷ്‌ട്രീയ പ്രസ്ഥാ​ന​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ആരോ​പണം ഉണ്ടായി​രു​ന്നു. തുടർന്ന്‌, പോലീസ്‌ നടത്തിയ മിന്നൽ പരി​ശോ​ധ​ന​യെ​യും സാക്ഷി​കൾക്കു നൽകിയ ശിക്ഷ​യെ​യും കുറിച്ച്‌ വിവരി​ച്ചി​രു​ന്നു. എങ്കിലും വിസ്‌മ​യ​ക​ര​മെന്നു പറയട്ടെ, ഉപസം​ഹാ​ര​ത്തിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “യഹോ​വ​ക്കാർ മറ്റുള്ള​വ​രോട്‌ വളരെ നല്ല രീതി​യി​ലാണ്‌ ഇടപെ​ടു​ന്നത്‌. അവർ സഹായ​മ​ന​സ്‌ക​രും അധ്വാ​ന​ശീ​ല​രു​മാണ്‌. പക്ഷേ അതിന​പ്പു​റ​ത്തേക്ക്‌ അവർ പോകു​ന്നില്ല. സോഷ്യ​ലിസ്റ്റ്‌ പ്രസ്ഥാ​ന​വു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളി​ലും മറ്റും ഏർപ്പെ​ടാൻ അവർ വിസമ്മ​തി​ക്കു​ന്നു. യഹോ​വ​ക്കാർ ആരെങ്കി​ലും മോഷണം നടത്തി​യ​താ​യോ പുകവ​ലി​ച്ച​താ​യോ മദ്യം അല്ലെങ്കിൽ മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗം ചെയ്‌ത​താ​യോ ഒന്നും അറിവി​ലില്ല. . . . ധാർമിക ലംഘന​ത്തി​ന്റെ​യോ വസ്‌തു​തർക്ക​ത്തി​ന്റെ​യോ പേരിൽ അവരാ​രും ഇതുവരെ ശിക്ഷി​ക്ക​പ്പെ​ട്ടി​ട്ടില്ല. ഈ മതാന്തര വിഭാ​ഗ​ത്തി​ലുള്ള എല്ലാവ​രും സത്യം സംസാ​രി​ക്കാൻ ശ്രമി​ക്കു​ന്നു. അവർ പരസ്‌പരം പേരു വിളി​ക്കാ​റില്ല, പകരം ‘സഹോ​ദരൻ,’ ‘സഹോ​ദരി’ എന്നാണു വിളി​ക്കു​ന്നത്‌. മറ്റുള്ള​വരെ കുറി​ച്ചുള്ള വിവരങ്ങൾ അവർ വെളി​പ്പെ​ടു​ത്താ​റില്ല. ഏതെങ്കി​ലും നിർദിഷ്ട വിവരം നൽകാൻ ആവശ്യ​പ്പെ​ട്ടാൽ അവർ മൗനം പാലി​ക്കും, കുറ്റം ആരോ​പി​ക്ക​പ്പെ​ടു​മ്പോൾ മാത്രമല്ല സാക്ഷി പറയാൻ ആവശ്യ​പ്പെ​ടു​മ്പോ​ഴും.”

തീർച്ച​യാ​യും, ഒന്നോ രണ്ടോ അച്ചടി​ശാ​ലകൾ അടച്ചു​പൂ​ട്ടി​ച്ച​തു​കൊണ്ട്‌ ദൈവ​രാ​ജ്യ ഘോഷണ വേല നിന്നു​പോ​യില്ല. 1987 എന്ന വർഷത്തിൽ കൂടുതൽ വർധനവ്‌ ഉണ്ടായി. ചെക്ക്‌ ദേശങ്ങ​ളിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 9,870 എന്ന പുതിയ അത്യു​ച്ച​ത്തി​ലെത്തി. 699 പേർ സഹായ പയനിയർ സേവന​ത്തി​ലോ സാധാരണ പയനിയർ സേവന​ത്തി​ലോ ഏർപ്പെ​ടു​ക​യു​ണ്ടാ​യി.

നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യാൻ സാധി​ക്കു​മോ?

1972-ൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഓരോ സഭയു​ടെ​യും പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തി​നു മൂപ്പന്മാ​രു​ടെ സംഘത്തെ നിയമി​ക്കാ​നുള്ള ക്രമീ​ക​രണം ഉണ്ടായ​പ്പോൾ ചെക്കോ​സ്ലോ​വാ​ക്യ​യി​ലും അതു പ്രാബ​ല്യ​ത്തിൽ വന്നു. 1976-ൽ, രാജ്യ​ത്തി​നു​ള്ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കാൻ ഒരു അഞ്ചംഗ കൺട്രി കമ്മിറ്റി​യെ നിയമി​ച്ചു.

എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ സാക്ഷി​ക​ളോ അവർക്കു വേണ്ടി ആവശ്യ​മായ ഇടപാ​ടു​കൾ നടത്തുന്ന ഒരു കോർപ്പ​റേ​ഷ​നോ നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ട്ടി​രു​ന്നില്ല. തന്നെയു​മല്ല, തങ്ങളുടെ വേല നിർവ​ഹി​ക്കാൻ അവർക്കു ചെക്കോ​സ്ലോ​വാ​ക്യ​യിൽ ഒരു ഓഫീ​സും ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ 1979 മാർച്ചിൽ പ്രാഗിൽ പണിതീ​രാത്ത ഒരു മൂന്നു നില വീട്‌ രണ്ട്‌ സാക്ഷി​ക​ളു​ടെ പേരിൽ വിലയ്‌ക്കു വാങ്ങി. 10-12 വരെ സ്വമേ​ധയാ സേവകർ ഈ ഭവനത്തിൽ വന്ന്‌ ഒരാഴ്‌ച ഷിഫ്‌റ്റു​ക​ളി​ലാ​യി ജോലി ചെയ്‌തു. സ്ലോവാ​ക്യ​യി​ലെ കുഗ്രാ​മ​ങ്ങ​ളിൽനി​ന്നു പോലും ചിലർ എത്തി. ആറു മാസത്തി​നു​ള്ളിൽ വീട്‌ വാസ​യോ​ഗ്യ​മാ​യി​ത്തീർന്നു. ഒരു വർഷത്തി​നു​ശേഷം, ഓഫീസ്‌ ആയി ഉപയോ​ഗി​ക്കാ​വുന്ന ഭാഗത്തി​ന്റെ പണിക​ളും പൂർത്തി​യാ​യി. 1994-ലെ വസന്തം വരെ ഈ കെട്ടിടം നല്ല ഒരു ഓഫീ​സാ​യി ഉതകി.

1970-കളുടെ അവസാ​ന​ത്തിൽ, നിയമാം​ഗീ​കാ​രം നേടി​യെ​ടു​ക്കു​ക​യെന്ന ലക്ഷ്യത്തിൽ ചർച്ചകൾ നടത്താ​നുള്ള ശ്രമങ്ങൾ ആരംഭി​ക്കാ​മെന്നു തോന്നി. അതു​കൊണ്ട്‌ 1979 ജൂൺ 1-ന്‌ ചെക്കോ​സ്ലോ​വാക്‌ സോഷ്യ​ലിസ്റ്റ്‌ റിപ്പബ്ലി​ക്കി​ന്റെ പ്രസീ​ഡി​യ​ത്തി​ലെ, മത കാര്യ സെക്ര​ട്ട​റി​യേ​റ്റി​ലേക്ക്‌ ഒരു കത്ത്‌ അയച്ചു. കത്ത്‌ ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “യഹോ​വ​യു​ടെ സാക്ഷികൾ എന്ന മത സംഘട​ന​യു​ടെ പ്രതി​നി​ധി​ക​ളു​മാ​യി അഭിമു​ഖം നടത്താ​നുള്ള അനുവാ​ദം നൽകണ​മെന്നു ഞങ്ങൾ അഭ്യർഥി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾ വഹിക്കുന്ന ചില വ്യക്തികൾ ഈ മത വിഭാ​ഗ​വും ചെക്കോ​സ്ലോ​വാ​ക്യൻ സോഷ്യ​ലിസ്റ്റ്‌ റിപ്പബ്ലി​ക്കി​ന്റെ നിലവി​ലുള്ള നിയമ വ്യവസ്ഥ​യും തമ്മിലുള്ള ബന്ധം മെച്ച​പ്പെ​ടു​ത്തു​ന്നതു സംബന്ധി​ച്ചു ചർച്ച നടത്താൻ ആഗ്രഹി​ക്കു​ന്ന​താ​യി നിങ്ങളെ അറിയി​ക്കാൻ ഞങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നു.”

ഏതാണ്ട്‌ ഒരു വർഷത്തി​നു ശേഷം മറുപടി വന്നു. 1980 ഏപ്രിൽ 22-ന്‌ ചർച്ചകൾ നടന്നു. ഇതേ തുടർന്ന്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി രജിസ്റ്റർ ചെയ്യു​ന്ന​തി​നുള്ള അപേക്ഷ ആഭ്യന്തര മന്ത്രാ​ല​യ​ത്തി​നു സമർപ്പി​ക്ക​പ്പെട്ടു. ചാർട്ട​റി​നു പുറമേ സയുക്തി​ക​മായ 13 സ്‌റ്റേ​റ്റു​മെ​ന്റു​ക​ളും അതിൽ അടങ്ങി​യി​രു​ന്നു. അഞ്ചാമ​ത്തേത്‌ ഇപ്രകാ​രം വായി​ക്കു​ന്നു:

“യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ രാഷ്‌ട്ര​ത്തി​ന്റെ അംഗീ​കാ​രം ലഭിക്കു​ന്ന​പക്ഷം, സഭക​ളെ​ല്ലാം നിയമിത സ്ഥലങ്ങളിൽ യോഗങ്ങൾ നടത്തു​ന്ന​താ​യി​രി​ക്കും, മറിച്ച്‌ ചെറിയ ചെറിയ കൂട്ടങ്ങ​ളാ​യി​ട്ടാ​യി​രി​ക്കില്ല. യോഗ്യ​ത​യുള്ള വ്യക്തികൾ ആയിരി​ക്കും യോഗങ്ങൾ നടത്തു​ന്നത്‌. സഭകൾക്കു കൂടുതൽ മെച്ചമായ മേൽനോ​ട്ടം നൽകാൻ വാച്ച്‌ ടവർ സൊ​സൈ​റ്റി​യെ ഇതു സഹായി​ക്കും. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ പ്രവർത്ത​ന​ങ്ങളെ സംബന്ധിച്ച്‌ ഗവൺമെന്റ്‌ അധികാ​രി​കളെ അറിയി​ക്കു​ന്ന​താ​യി​രി​ക്കും. ഞങ്ങളുടെ കൂടി​വ​ര​വു​കൾ യാതൊ​രു ദോഷ​വും ചെയ്യു​ന്നതല്ല മറിച്ച്‌ പ്രയോ​ജനം ചെയ്യു​ന്ന​താ​ണെന്ന്‌ ഉറപ്പാ​ക്കാൻ ഗവൺമെന്റ്‌ പ്രതി​നി​ധി​കൾക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും ഞങ്ങളുടെ പൊതു യോഗങ്ങൾ സന്ദർശി​ക്കാ​വു​ന്ന​താണ്‌.”

അതിന്‌ ഉത്തര​മൊ​ന്നും ലഭിക്കു​ക​യു​ണ്ടാ​യില്ല.

സംസ്ഥാന സുരക്ഷാ വകുപ്പി​ന്റെ വിപു​ല​മായ ചോദ്യം ചെയ്യലു​കൾ

1985-ലെ രാഷ്‌ട്രീയ രംഗത്ത്‌ അസ്വസ്ഥത ദൃശ്യ​മാ​യി. രാഷ്‌ട്രീയ വ്യവസ്ഥി​തി അതിന്റെ സ്ഥിരത​യ്‌ക്കു ഭീഷണി ഉയർത്തുന്ന എന്തി​നോ​ടും പ്രതി​ക​രി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ നമ്മുടെ സഹോ​ദ​ര​ന്മാർ കൂടെ​ക്കൂ​ടെ ചോദ്യം ചെയ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ഇവയിൽ പലതും നടന്നത്‌ പ്രാഗിൽ ആയിരു​ന്നു. ഒട്ടേറെ സഹോ​ദ​ര​ന്മാർക്ക്‌ പോലീസ്‌ ചീഫ്‌ താക്കീതു നൽകി. സദാ പോലീസ്‌ നിരീ​ക്ഷ​ണ​ത്തിൽ കഴി​യേ​ണ്ടി​വ​രു​ന്ന​തു​പോ​ലുള്ള ഒരവസ്ഥ​യാ​യി​രു​ന്നു അവരു​ടേത്‌.

ആ വർഷം സഭകൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാഗി​ലെ ഓഫീ​സിൽനിന്ന്‌ അഞ്ചു കത്തുകൾ ലഭിച്ചു. ഫിലി​പ്പി​യർ 4:5-ലെ ഈ തത്ത്വം പിൻപ​റ്റാ​നുള്ള ദയാപു​ര​സ്സ​ര​മായ, എങ്കിലും സുദൃ​ഢ​മായ പ്രോ​ത്സാ​ഹനം അതിൽ ഉണ്ടായി​രു​ന്നു: “നിങ്ങളു​ടെ സൌമ്യത സകല മനുഷ്യ​രും അറിയട്ടെ; കർത്താവു വരുവാൻ അടുത്തി​രി​ക്കു​ന്നു.”

സംസ്ഥാന സുരക്ഷാ വകുപ്പി​ന്റെ ശ്രദ്ധേ​യ​മായ നിർദേ​ശം

1988-ന്റെ ആരംഭ​ത്തിൽ, സൊ​സൈ​റ്റി​യു​ടെ ലോകാ​സ്ഥാ​നത്തെ ഒരു പ്രതി​നി​ധി​യും കേന്ദ്ര ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ലെ ഉദ്യോ​ഗ​സ്ഥ​രും തമ്മിൽ ഒരു അനൗ​ദ്യോ​ഗിക ചർച്ച നടത്താൻ വേണ്ട ക്രമീ​ക​രണം ചെയ്യാൻ പ്രാ​ദേ​ശിക സഭകളി​ലെ ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാ​രോട്‌ സംസ്ഥാന സുരക്ഷാ വകുപ്പ്‌ നിർദേ​ശി​ച്ചു. കാര്യ​പ​രി​പാ​ടി​യിൽ, “ഗവൺമെന്റ്‌ അധികാ​രി​ക​ളു​മാ​യുള്ള ഭാവി ചർച്ചകൾക്കുള്ള തയ്യാ​റെ​ടു​പ്പെന്ന നിലയിൽ . . . നമ്മുടെ ബന്ധങ്ങളു​ടെ ചില വശങ്ങൾ” ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു ചർച്ച ഉണ്ടായി​രി​ക്കു​മെന്ന്‌ അവർ അറിയി​ച്ചു. ഇത്‌ തീർച്ച​യാ​യും ഒരു മാറ്റമാ​യി​രു​ന്നു.

ആ യോഗ​ത്തി​നു വേണ്ടി​യുള്ള ക്രമീ​ക​ര​ണങ്ങൾ തീരു​മാ​നി​ച്ചു​റ​പ്പി​ക്കു​ന്ന​തി​നു മുമ്പ്‌ ഓസ്‌ട്രി​യ​യി​ലെ വിയന്ന​യിൽ “ദിവ്യ നീതി” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ നടന്നു. അധികാ​രി​ക​ളു​ടെ അറി​വോ​ടെ തന്നെ ചെക്കോ​സ്ലോ​വാ​ക്യ​യിൽനി​ന്നു സാക്ഷി​ക​ളു​ടെ താരത​മ്യേന വലിയ ഒരു കൂട്ടം അതിൽ സംബന്ധി​ച്ചു.

സൊ​സൈ​റ്റി​യു​ടെ ലോകാ​സ്ഥാ​ന​ത്തുള്ള അംഗങ്ങ​ളും ആഭ്യന്തര മന്ത്രാ​ല​യ​ത്തി​ലെ ഉയർന്ന ഉദ്യോ​ഗ​സ്ഥ​രും തമ്മിലുള്ള ചർച്ചകൾക്കു വേണ്ടി​യുള്ള ക്രമീ​ക​ര​ണങ്ങൾ ക്രമേണ പുരോ​ഗ​മി​ച്ചു. 1988 ഡിസംബർ 20-ാം തീയതി രാവിലെ പ്രാഗി​ലുള്ള ഫോറം ഹോട്ട​ലിൽ വെച്ച്‌ ഇരു കൂട്ടരും ചേർന്നുള്ള ഒരു യോഗം നടന്നു. ഭരണസം​ഘ​ത്തി​ലെ മിൽട്ടൺ ഹെൻഷ​ലും തിയോ​ഡാർ ജാരറ്റ്‌സും ജർമൻ ബ്രാഞ്ചിൽ നിന്നുള്ള വില്ലീ പോളും ആയിരു​ന്നു സൊ​സൈ​റ്റി​യു​ടെ പ്രതി​നി​ധി​കൾ. ഭരണസം​ഘ​ത്തി​ലെ സഹോ​ദ​ര​ന്മാർക്ക്‌ വലിയ പ്രതീ​ക്ഷ​യൊ​ന്നും ഇല്ലായി​രു​ന്നു. ക്ഷമയും സമയവും ആവശ്യ​മാ​ണെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്തായാ​ലും അത്‌ മുന്നോ​ട്ടുള്ള വലിയ ഒരു ചുവടു​വ​യ്‌പാ​യി​രു​ന്നു. കാരണം അതിന്റെ ഫലങ്ങൾ പിറ്റേ വർഷം വ്യക്തമാ​യും പ്രകട​മാ​യി.

പ്രധാ​ന​പ്പെട്ട മൂന്നു കൺ​വെൻ​ഷ​നു​കൾ പോള​ണ്ടി​ലെ മൂന്നു നഗരങ്ങ​ളിൽ വെച്ചു നടത്താ​നാ​ണു തീരു​മാ​നി​ച്ചി​രു​ന്നത്‌. ചെക്കോ​സ്ലോ​വാ​ക്യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതിൽ സംബന്ധി​ക്കാൻ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. സംസ്ഥാന സുരക്ഷാ ഉദ്യോ​ഗ​സ്ഥ​രു​മാ​യി വിഷയം ചർച്ച ചെയ്യ​പ്പെട്ടു. 10,000 പേർക്ക്‌, ചെക്കോ​സ്ലോ​വാ​ക്യ​യിൽ അന്ന്‌ ഉണ്ടായി​രുന്ന സാക്ഷി​ക​ളിൽ പകുതി​യി​ല​ധി​കം പേർക്ക്‌, പോള​ണ്ടി​ലേക്കു യാത്ര ചെയ്യാ​നുള്ള അനുമതി ലഭിച്ച​പ്പോൾ സഹോ​ദ​ര​ന്മാർ എത്ര സന്തോ​ഷി​ച്ചെ​ന്നോ! പക്ഷേ പോകുന്ന എല്ലാവ​രു​ടെ​യും പേരുകൾ കൊടു​ക്കാൻ ആഭ്യന്തര മന്ത്രാ​ലയം ആവശ്യ​പ്പെ​ട്ട​പ്പോൾ ചിലർക്കു പേടി തോന്നാ​തി​രു​ന്നില്ല. എന്നാൽ കൺ​വെൻ​ഷനു പോയ​വ​രാ​കട്ടെ അവർ പ്രതീ​ക്ഷി​ച്ച​തി​ലും അധികം കെട്ടു​പണി ചെയ്യ​പ്പെട്ടു—“ദൈവ​ഭക്തി” എന്ന വിഷയം വിശേ​ഷ​വ​ത്‌ക​രിച്ച കൺ​വെൻ​ഷൻ പരിപാ​ടി​യു​ടെ​യും കൺ​വെൻ​ഷ​നിൽ പങ്കെടു​ത്ത​വ​രു​ടെ ഉത്സാഹ​ത്തി​ന്റെ​യും പോള​ണ്ടു​കാ​രായ സാക്ഷികൾ കാട്ടിയ വിസ്‌മ​യാ​വ​ഹ​മായ ആതിഥ്യ​മ​ര്യാ​ദ​യു​ടെ​യും ഫലമാ​യി​ട്ടാ​യി​രു​ന്നു അത്‌.

നമ്മുടെ ദൈവദത്ത വേലയ്‌ക്കു മുഖ്യ സ്ഥാനം കൊടു​ക്കൽ

പിന്നീട്‌, അതേ വർഷം അതായത്‌ 1989 നവംബർ 17-ന്‌ പ്രാഗിൽ ഒരു വിദ്യാർഥി പ്രക്ഷോ​ഭ​ണ​മു​ണ്ടാ​യി. പ്രാഗി​ലെ നാറോ​ഡ്‌നി ട്രീഡാ​യിൽ (ദേശീയ വീഥി) കൂടിയ പ്രകട​ന​ക്കാ​രെ പിരി​ച്ചു​വി​ടാൻ പ്രത്യേക പോലീസ്‌ സംഘത്തെ അയച്ചു​കൊണ്ട്‌ കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ടം പ്രക്ഷോ​ഭ​ണത്തെ മൃഗീ​യ​മാ​യി അടിച്ച​മർത്തി. ഉടനെ​തന്നെ കമ്മ്യൂ​ണിസ്റ്റ്‌ ഗവൺമെ​ന്റിന്‌ എതിരെ സമാധാ​ന​പൂർണ​മായ ഒരു പ്രതി​ഷേധ പ്രസ്ഥാനം രൂപം പ്രാപി​ച്ചു. പിൽക്കാ​ലത്ത്‌ അത്‌ വെൽവെറ്റ്‌ വിപ്ലവം എന്നാണ്‌ അറിയ​പ്പെ​ട്ടത്‌. യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രത്യേക ജാഗ്രത പുലർത്തേണ്ട ഒരു സമയമാ​യി​രു​ന്നു അത്‌. ആളുക​ളു​ടെ വികാ​ര​ങ്ങളെ തൊട്ടു​ണർത്തുന്ന ഒരു സംഭവ​മാ​യ​തി​നാൽ ക്രിസ്‌തീയ നിഷ്‌പക്ഷത പാലി​ക്കുക എളുപ്പ​മാ​യി​രു​ന്നില്ല.

1989 നവംബർ 22-ന്‌ പ്രാഗി​ലുള്ള നമ്മുടെ ഓഫീസ്‌ ചെക്കോ​സ്ലോ​വാ​ക്യ​യി​ലുള്ള എല്ലാ സഭകൾക്കും ഒരു കത്ത്‌ അയച്ചു. അതിന്റെ ഒരു ഭാഗം ഇപ്രകാ​ര​മാ​യി​രു​ന്നു: “ശ്രദ്ധ പതറി​ക്കാൻ യാതൊ​ന്നി​നെ​യും അനുവ​ദി​ക്കാ​തെ സഹോ​ദ​ര​ന്മാർ തങ്ങളുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മുഴു​കി​യി​രി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌. . . . പ്രിയ സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല വേല​യെ​യും അവർ പ്രകട​മാ​ക്കുന്ന വിവേ​ക​ത്തെ​യും ഞങ്ങൾ വളരെ വിലമ​തി​ക്കു​ന്നു. അവരുടെ ശുശ്രൂ​ഷ​യും അതിന്റെ ഫലങ്ങളും ഈ രാജ്യ​ത്തുള്ള തന്റെ സാക്ഷി​ക​ളോ​ടു കൂടെ​യും യഹോവ ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വാണ്‌. ഞങ്ങൾ അതിൽ ആഹ്ലാദി​ക്കു​ന്നു. യഹോ​വ​യാം ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കുന്ന പ്രവൃ​ത്തി​ക​ളിൽ നിലനിൽക്കാൻ തുടർന്നും അനുവ​ദി​ക്ക​ണ​മേ​യെന്ന്‌ ഞങ്ങൾ അവനോട്‌ അപേക്ഷി​ക്കു​ന്നു. ഞങ്ങൾ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾക്ക്‌ ഞങ്ങളുടെ ആശംസകൾ.” ഇതിനു തൊട്ടു മുമ്പ്‌ അവസാ​നിച്ച സേവന വർഷത്തിൽ ചെക്ക്‌ ദേശങ്ങ​ളി​ലെ പ്രസാ​ധ​ക​രു​ടെ അത്യുച്ചം 11,394 ആയിരു​ന്നു—മറ്റൊരു നല്ല വർധനവ്‌.

1989-ന്റെ അവസാ​ന​ത്തോ​ടെ ചെക്കോ​സ്ലോ​വാ​ക്യ​യിൽ പുതിയ ഒരു ഗവൺമെന്റ്‌ അധികാ​ര​ത്തിൽ വന്നു. നമ്മുടെ കൺട്രി കമ്മിറ്റി ഉടനടി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം നേടി​യെ​ടു​ക്കാ​നുള്ള നടപടി​കൾ ആരംഭി​ച്ചു. കമ്മിറ്റി​യി​ലെ ചില അംഗങ്ങൾ പ്രിസീ​ഡി​യം സന്ദർശി​ച്ചു. ഇതേ തുടർന്ന്‌, ആ സമയത്തെ വളരെ പ്രധാ​ന​പ്പെട്ട ഒരു രേഖയിൽ ഒപ്പു​വെ​ക്ക​പ്പെട്ടു. ഉത്തരവാ​ദി​ത്വ​പ്പെട്ട ഒരു ഉദ്യോ​ഗ​സ്ഥന്റെ കൈ​യൊപ്പ്‌ ഉണ്ടായി​രുന്ന അതിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു:

“1939-ൽ ഫാസിസ്റ്റ്‌ ഭരണകൂ​ട​ത്താൽ അടിച്ച​മർത്ത​പ്പെ​ട്ട​തും തടസ്സ​പ്പെ​ടു​ത്തി​യ​തും 1949 ഏപ്രിൽ 4-ന്‌ വീണ്ടും നിരോ​ധി​ക്ക​പ്പെ​ട്ട​തു​മായ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​പ്ര​വർത്ത​നങ്ങൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ‘പ്രിപ്പ​റേ​റ്ററി കമ്മിറ്റി’ നടത്തിയ ഒരു പ്രസ്‌താ​വ​ന​യു​ടെ അടിസ്ഥാ​ന​ത്തിൽ 1990 ജനുവരി 1-ഓടെ വീണ്ടും തുടങ്ങുന്ന കാര്യം ഞങ്ങൾ പരിഗ​ണി​ച്ചി​രി​ക്കു​ന്നു.” നിയമാം​ഗീ​കാ​ര​ത്തി​ലേ​ക്കുള്ള ആദ്യ പടവു​ക​ളിൽ ഒന്നായി​രു​ന്നു ഈ രേഖ.

രജിസ്‌​ട്രേ​ഷ​നി​ലേ​ക്കുള്ള നീണ്ട പാത

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയുടെ പ്രവർത്ത​നങ്ങൾ പുതു​ക്കു​ന്ന​തി​നു ഗവൺമെന്റ്‌ അനുമതി നൽകി​യെ​ങ്കി​ലും ചെക്ക്‌ റിപ്പബ്ലി​ക്കിൽ സൊ​സൈ​റ്റി​ക്കു നിയമാം​ഗീ​കാ​രം ലഭിക്കാൻ പിന്നെ​യും നാലു വർഷ​ത്തോ​ളം ക്ഷമാപൂർവം കാത്തി​രി​ക്കേ​ണ്ടി​വന്നു.

1990 ജനുവരി 12-ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘ​ട​നയെ രജിസ്റ്റർ ചെയ്യാ​നുള്ള ഒരു ഔദ്യോ​ഗിക അപേക്ഷ ചെക്ക്‌ റിപ്പബ്ലി​ക്കി​ന്റെ സാംസ്‌കാ​രിക മന്ത്രാ​ല​യ​ത്തിന്‌ അയയ്‌ക്കു​ക​യു​ണ്ടാ​യി. ഈ സമയങ്ങ​ളി​ലെ​ല്ലാം ഭരണസം​ഘ​വും ലോകാ​സ്ഥാ​ന​ത്തുള്ള നിയമ വിഭാ​ഗ​വും സ്ഥലത്തെ അഭിഭാ​ഷ​ക​രും അടുത്തു പ്രവർത്തി​ക്കു​ക​യു​ണ്ടാ​യി. മാർച്ച്‌ 1, 2 തീയതി​ക​ളിൽ ഹെൻഷെൽ സഹോ​ദരൻ പ്രാഗ്‌ സന്ദർശി​ച്ചു. മ്യൂറിൻ സഹോ​ദ​ര​നോ​ടും സോബിച്ച്‌ക്ക സഹോ​ദ​ര​നോ​ടു​മൊ​പ്പം അദ്ദേഹം പ്രധാ​ന​മ​ന്ത്രി​യു​ടെ ഓഫീ​സും സാംസ്‌കാ​രിക മന്ത്രാ​ല​യ​വും സന്ദർശി​ച്ചു. പെട്ടെന്ന്‌ രജിസ്‌​ട്രേഷൻ നൽകാ​നുള്ള നമ്മുടെ അഭ്യർഥ​ന​യു​ടെ പ്രാധാ​ന്യം എടുത്തു കാട്ടു​ക​യാ​യി​രു​ന്നു ഇരു സന്ദർശ​ന​ങ്ങ​ളു​ടെ​യും ലക്ഷ്യം. എന്നാൽ കാര്യ​മായ ഫലമൊ​ന്നും ഉണ്ടായില്ല. കാരണം പുതിയ രജിസ്‌​ട്രേഷൻ നിയമങ്ങൾ ഒന്നും നിലവിൽ വന്നിരു​ന്നില്ല. ഇതിനു​ശേഷം പല വഴികൾ പരീക്ഷി​ച്ചു നോക്കി, പ്രധാ​ന​മ​ന്ത്രിക്ക്‌ അപേക്ഷ അയയ്‌ക്കു​ക​യും അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കു​ക​യു​മൊ​ക്കെ ചെയ്‌തു.

1992 മാർച്ച്‌ 19-ന്‌ പുതിയ സഭകളും മതസം​ഘ​ട​ന​ക​ളും രജിസ്റ്റർ ചെയ്യു​ന്നതു സംബന്ധിച്ച്‌ പുതിയ ഒരു നിയമം പ്രാബ​ല്യ​ത്തിൽ വന്നു. നിയമ​പ്ര​കാ​രം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘ​ട​ന​യു​ടെ മുതിർന്ന 10,000 അംഗങ്ങ​ളു​ടെ ഒപ്പു​ണ്ടെ​ങ്കിൽ മാത്രമേ രജിസ്‌​ട്രേഷൻ നടപടി​കൾ ആരംഭി​ക്കു​മാ​യി​രു​ന്നു​ള്ളൂ. (കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ട​ത്തി​നു കീഴിൽ പതിറ്റാ​ണ്ടു​ക​ളാ​യി നിയമാം​ഗീ​കാ​ര​ത്തോ​ടെ പ്രവർത്തി​ച്ചി​രുന്ന, പരമ്പരാ​ഗ​ത​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന മതങ്ങൾ ഇത്തരം നിബന്ധ​ന​ക​ളൊ​ന്നും കൂടാതെ തന്നെ രജിസ്റ്റർ ചെയ്യ​പ്പെട്ടു.) അതു​കൊണ്ട്‌, എല്ലാ വിവര​ങ്ങ​ളും സഹിതം വീണ്ടും അപേക്ഷ സമർപ്പി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ആവശ്യ​പ്പെട്ടു. 1993 ജനുവരി 1-ന്‌, രജിസ്‌​ട്രേ​ഷ​നുള്ള പ്രാരംഭ നടപടി​കൾ നടന്നു​കൊ​ണ്ടി​രി​ക്കെ മറ്റൊരു മാറ്റം കൂടെ സംഭവി​ച്ചു. ചെക്കോ​സ്ലോ​വാ​ക്യ രണ്ടു രാജ്യ​ങ്ങ​ളാ​യി വിഭജി​ക്ക​പ്പെട്ടു, ചെക്ക്‌ റിപ്പബ്ലി​ക്കും സ്ലോവാക്ക്‌ റിപ്പബ്ലി​ക്കും. എന്നാൽ ഒടുവിൽ 1993 സെപ്‌റ്റം​ബർ 1-ന്‌ ചെക്ക്‌ പത്ര ഏജൻസിക്ക്‌ ഇങ്ങനെ ഒരു റിപ്പോർട്ട്‌ ലഭിച്ചു:

“ഇന്ന്‌ 1993 സെപ്‌റ്റം​ബർ 1-ാം തീയതി രാവിലെ 10:00 മണിക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതപര​മായ സൊ​സൈ​റ്റിക്ക്‌ ചെക്ക്‌ റിപ്പബ്ലി​ക്കി​ന്റെ സാംസ്‌കാ​രിക മന്ത്രാ​ല​യ​ത്തിൽവെച്ച്‌ രജിസ്‌​ട്രേഷൻ രേഖകൾ കൈമാ​റു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രതി​നി​ധി​കൾ മന്ത്രാ​ല​യ​ത്തി​ലെ ഉദ്യോ​ഗ​സ്ഥർക്കു കൃതജ്ഞത രേഖ​പ്പെ​ടു​ത്തി. വ്യക്തി​പ​ര​മായ പ്രയോ​ജ​ന​ത്തി​നു വേണ്ടി​യുള്ള സാമ്പത്തിക സഹായ​മോ രാഷ്‌ട്ര​ത്തിൽനി​ന്നു നേരി​ട്ടുള്ള സാമ്പത്തിക സഹായ​മോ തങ്ങൾ ആവശ്യ​പ്പെ​ടു​ക​യി​ല്ലെന്ന്‌ അവർ അറിയി​ച്ചു. ഇന്നു മുതൽ രജിസ്‌​ട്രേഷൻ പ്രാബ​ല്യ​ത്തിൽ വരും.”

പ്രധാ​ന​പ്പെട്ട ഈ സംഭവം പത്രങ്ങളെ അറിയി​ച്ചു. ചില പത്രങ്ങൾ ഈ വാർത്ത ചുരുക്കം ചില വാക്കു​ക​ളിൽ ഒതുക്കി. എന്നാൽ മറ്റു പത്രങ്ങ​ളിൽ “യഹോ​വ​ക്കാ​രു​ടെ കാത്തി​രി​പ്പി​നു ഫലമു​ണ്ടാ​യി,” “യഹോ​വ​യു​ടെ സാക്ഷികൾ അംഗീ​കൃത മതം” എന്നൊ​ക്കെ​യുള്ള തലക്കെ​ട്ടു​കൾ പ്രത്യ​ക്ഷ​പ്പെട്ടു. ചെക്ക്‌ റിപ്പബ്ലി​ക്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നേർക്കുള്ള പീഡനം അതോടെ അവസാ​നി​ച്ചു​വോ? തീർച്ച​യാ​യും ഇല്ല!

ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ, മാധ്യ​മ​ങ്ങ​ളി​ലൂ​ടെ ക്രൂര​മായ ആക്രമ​ണങ്ങൾ നടന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതിരെ ഏറ്റവു​മ​ധി​കം ആക്രമണം അഴിച്ചു​വി​ട്ടത്‌ മത പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആയിരു​ന്നു. രജിസ്‌​ട്രേഷൻ സമയത്ത്‌ സാക്ഷി​ക​ളോ​ടു ചോദിച്ച ചോദ്യ​ങ്ങൾ വളച്ചൊ​ടി​ച്ചും അവർ നൽകിയ ഉത്തരങ്ങൾക്കു പൊടി​പ്പും തൊങ്ങ​ലും ചേർത്തും ഒക്കെയാണ്‌ ലേഖനങ്ങൾ തയ്യാറാ​ക്കി​യത്‌. എന്തെങ്കി​ലും വിശ്വ​സി​ക്കാ​നോ ചെയ്യാ​നോ സാക്ഷികൾ നിർബ​ന്ധി​ക്ക​പ്പെ​ടു​ന്നില്ല എന്ന്‌ സൊ​സൈ​റ്റി​യു​ടെ വക്താവ്‌ പറഞ്ഞത്‌ നുണയാ​ണെന്ന ആരോ​പണം ഉണ്ടായി. നൽകിയ ഉത്തരങ്ങൾ സംഘട​ന​യു​ടെ തത്ത്വങ്ങ​ളെ​ത്തന്നെ വഞ്ചിക്കുന്ന തരത്തി​ലു​ള്ളവ ആയിരു​ന്നു​വെ​ന്നും പറയ​പ്പെട്ടു.

ശത്രുതാ മനോ​ഭാ​വ​ത്തോ​ടെ​യുള്ള ഈ പ്രചാരണ പരിപാ​ടി പുതിയ ഒരു യുഗത്തിന്‌ തുടക്കം കുറിച്ചു, ക്രൂര​മായ തടവു​ശി​ക്ഷ​കൾക്കു പകരം യഹോ​വ​യു​ടെ സാക്ഷികൾ പരിഹാ​സ​പാ​ത്ര​ങ്ങ​ളാ​യി. യഹോ​വ​യു​ടെ ഓരോ സാക്ഷി​യും തങ്ങളുടെ വിശ്വാ​സ​ത്തി​നും യഹോ​വ​യാം ദൈവ​ത്തോ​ടും അവന്റെ സംഘട​ന​യോ​ടു​മുള്ള തങ്ങളുടെ വിശ്വ​സ്‌ത​ത​യ്‌ക്കും എതി​രെ​യുള്ള മറ്റൊരു ആക്രമ​ണത്തെ ധീരത​യോ​ടെ നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

വിശ്വാ​സ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു

വലിയ കൺ​വെൻ​ഷ​നു​കൾ ഉൾപ്പെ​ടെ​യുള്ള പരസ്യ യോഗങ്ങൾ ചെക്കോ​സ്ലോ​വാ​ക്യ​യിൽ നടത്താൻ നിയമ​പ​ര​മായ രജിസ്‌​ട്രേ​ഷ​നോ​ടു ബന്ധപ്പെട്ട എല്ലാ നടപടി​ക​ളും പൂർത്തി​യാ​കു​ന്ന​തു​വരെ യഹോ​വ​യു​ടെ സാക്ഷികൾ കാത്തി​രു​ന്നില്ല. 1990 ജനുവ​രി​യിൽ തങ്ങളുടെ പൊതു പ്രവർത്തനം പുനരാ​രം​ഭി​ക്കു​മെന്ന്‌ അവർ ഗവൺമെന്റ്‌ അധികൃ​ത​രോ​ടു പറഞ്ഞി​രു​ന്നു. ആ മാസം എല്ലാ സഭകൾക്കു​മാ​യി ഒരു പ്രത്യേക പരിപാ​ടി ക്രമീ​ക​രി​ച്ചു. “ദിവ്യ കൽപ്പന​യോ​ടുള്ള അനുസ​ര​ണ​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കുക” എന്ന കാലോ​ചിത വിഷയം അതു വിശേ​ഷ​വ​ത്‌ക​രി​ച്ചു. ഇത്‌ രണ്ടു മണിക്കൂർ ദൈർഘ്യ​മുള്ള ഒരു സർക്കിട്ട്‌ സമ്മേളനം ആയിരു​ന്നു. ചെറിയ കൂട്ടങ്ങ​ളാ​യി​രു​ന്നു യോഗ​ങ്ങൾക്കു കൂടി​വ​ന്നത്‌. ഹാളുകൾ വാടക​യ്‌ക്ക്‌ എടുക്കു​ക​യാ​യി​രു​ന്നു. ഓരോ സ്ഥലത്തും ഒന്നോ രണ്ടോ സഭകൾ കൂടി​വ​രു​മാ​യി​രു​ന്നു. ഇതിനു ശേഷം വസന്തകാ​ലത്ത്‌ കൂടുതൽ വലിയ സർക്കിട്ട്‌ സമ്മേള​നങ്ങൾ നടക്കു​ക​യു​ണ്ടാ​യി.

ആ സമ്മേള​ന​ങ്ങ​ളെ​ല്ലാം ഭംഗി​യാ​യി നടന്നു, അതു​കൊണ്ട്‌ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ—നാലു ദിവസത്തെ ഒരു ദേശീയ കൺ​വെൻ​ഷൻ—ആ വേനലിൽ പ്രാഗിൽ വെച്ചു നടത്താൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. പ്രാഗി​ലെ ഇവ്‌ഷെൻ റൊഷീ​റ്റ്‌സ്‌ക്കി സ്‌റ്റേ​ഡി​യം വാടക​യ്‌ക്ക്‌ എടുത്തു. ഭരണസം​ഘ​ത്തി​ലെ രണ്ട്‌ അംഗങ്ങ​ളായ ഹെൻഷൻ സഹോ​ദ​ര​നും ജാരറ്റ്‌സ്‌ സഹോ​ദ​ര​നും പരിപാ​ടി​കൾ നിർവ​ഹി​ക്കു​ക​യു​ണ്ടാ​യി. അത്യുച്ച ഹാജർ 23,876 ആയിരു​ന്നു. 1,824 പേർ സ്‌നാ​പ​ന​മേറ്റു. കൺ​വെൻ​ഷൻ സത്യാ​രാ​ധ​ന​യു​ടെ വിജയം​ത​ന്നെ​യാ​യി​രു​ന്നു. അന്തരീക്ഷം മുൻ വർഷം നടന്ന പോളിഷ്‌ കൺ​വെൻ​ഷ​ന്റേ​തി​നോ​ടു സമാന​മാ​യി​രു​ന്നു, പക്ഷേ ഇപ്രാ​വ​ശ്യം അത്‌ സ്വന്ത നാട്ടിൽത്തന്നെ ആയിരു​ന്നു എന്ന വ്യത്യാ​സം മാത്രം, അതും ചെക്ക്‌, സ്ലോവാക്‌ ഭാഷക​ളിൽ! വികാ​ര​ഭ​രി​ത​മായ ആ അന്തരീ​ക്ഷ​ത്തി​ന്റെ പ്രതി​ഫ​ലനം സന്തോ​ഷ​ത്തി​ന്റേ​തായ പുഞ്ചി​രി​ക​ളി​ലും ആഴമായ വിലമ​തി​പ്പി​ന്റേ​തായ കണ്ണീരി​ലും ദൃശ്യ​മാ​യി​രു​ന്നു.

ചെക്കോ​സ്ലോ​വാ​ക്യ​യിൽ 40 വർഷമാ​യി “യഹോ​വ​യു​ടെ സാക്ഷികൾ” എന്ന പേര്‌ ഉച്ചത്തിൽ പറയാൻ പോലും ആരും ധൈര്യ​പ്പെ​ട്ടി​രു​ന്നില്ല. ഈ കൂട്ടത്തെ കുറിച്ച്‌ അവിശ്വ​സ​നീ​യ​മാം​വി​ധം കിംവ​ദ​ന്തി​കൾ പ്രചരി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. “നിയമ​വി​രു​ദ്ധ​മായ മതാന്തര വിഭാഗം” എന്നാണ്‌ മിക്ക​പ്പോ​ഴും അതിനെ പരാമർശി​ച്ചി​രു​ന്നത്‌. ഇപ്പോൾ പത്ര​പ്ര​വർത്തകർ ഉൾപ്പെടെ എല്ലാവർക്കും സാക്ഷി​കളെ അടുത്ത​റി​യാൻ അവസരം ലഭിച്ചു. കൺ​വെൻ​ഷനെ കുറിച്ച്‌ പത്രങ്ങ​ളിൽ വന്ന വാർത്തകൾ ഏറെക്കു​റെ അനുകൂ​ല​മാ​യി​രു​ന്നു. കൺ​വെൻ​ഷ​നു​മുമ്പ്‌ സാക്ഷികൾ സ്റ്റേഡി​യ​ത്തിൽ നടത്തിയ ഒരുക്ക​ങ്ങളെ കുറിച്ച്‌ അതിശയം പ്രകടി​പ്പി​ച്ചു​കൊ​ണ്ടുള്ള വാർത്തകൾ വന്നു. ഏതാണ്ട്‌ 9,500 സ്വമേ​ധയാ സേവകർ രണ്ടു മാസം അവിടെ വേല ചെയ്യു​ക​യു​ണ്ടാ​യി. ആ പ്രദേശം നന്നായി വൃത്തി​യാ​ക്കു​ന്ന​തി​നും ബെഞ്ചു​ക​ളു​ടെ കേടു​പാ​ടു​കൾ തീർക്കു​ന്ന​തി​നും അഴുക്കു​ചാൽ സംവി​ധാ​നം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മുഴു സ്റ്റേഡി​യ​വും വെള്ളയ​ടി​ക്കു​ന്ന​തി​നും വേണ്ടി അവർ 58,000 മണിക്കൂർ ചെലവ​ഴി​ച്ചു. വെച്ചെർനി പ്രാഹാ എന്ന ദിനപ്പ​ത്ര​ത്തി​ന്റെ റിപ്പോർട്ടർ (പ്രാഗ്‌ സായാഹ്ന പത്രം) പുഞ്ചി​രി​ക്കുന്ന മുഖങ്ങ​ളും ചെക്കോ​സ്ലോ​വാ​ക്യ​യു​ടെ വിവിധ ഭാഗങ്ങ​ളിൽനി​ന്നും മറ്റു ദേശങ്ങ​ളിൽനി​ന്നും ഉള്ള ആളുക​ളു​ടെ പെരു​മാ​റ്റ​വും ശുദ്ധമായ സംസാ​ര​വും കണ്ട്‌ അതിശയം പ്രകടി​പ്പി​ച്ചു.

ആ വർഷം​തന്നെ മറ്റൊരു പ്രധാ​ന​പ്പെട്ട സംഭവ​വും അരങ്ങേറി. 1990 ആഗസ്റ്റ്‌ 30-ന്‌ ബെക്കീന്യ സഭയ്‌ക്കു വേണ്ടി​യുള്ള ഒരു രാജ്യ​ഹാ​ളി​ന്റെ സമർപ്പണം നടന്നു—ആ രാജ്യത്തെ ആദ്യത്തെ അനുഭവം ആയിരു​ന്നു അത്‌.

ഇതെല്ലാം മറ്റൊരു സംഭവ​ത്തി​ലേക്കു നയിച്ചു, തികച്ചും വിസ്‌മ​യാ​വ​ഹ​മായ ഒന്നി​ലേക്ക്‌.

അവിസ്‌മ​ര​ണീ​യ​മായ ഒരു കൺ​വെൻ​ഷൻ

പ്രാഗിൽ 1991 ആഗസ്റ്റ്‌ 9-11 വരെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ നടത്താൻ പരിപാ​ടി​യി​ട്ടു! ഒരു സ്റ്റേഡിയം വാടക​യ്‌ക്ക്‌ എടുക്കുക എന്നതാ​യി​രു​ന്നു ആദ്യ പടി. ഏതു സ്‌റ്റേ​ഡി​യം? ലോക​ത്തി​ലെ ഏറ്റവും വലിയ സ്റ്റേഡി​യ​ങ്ങ​ളിൽ ഒന്നായ പ്രാഗി​ലെ സ്‌പാർട്ടാ​ക്കി​യാഡ്‌ സ്റ്റേഡിയം. യഹോ​വ​യു​ടെ സാക്ഷികൾ അപ്പോ​ഴും ചെക്കോ​സ്ലോ​വാ​ക്യ​യിൽ നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ട്ടി​ട്ടി​ല്ലാ​ഞ്ഞ​തി​നാൽ മുഴു സ്റ്റേഡി​യ​വും അന്നത്തെ കൺട്രി കമ്മിറ്റി കോർഡി​നേറ്റർ ആയിരുന്ന അന്റോൺ മ്യൂറിൻ സ്വകാ​ര്യ​മാ​യി വാടക​യ്‌ക്ക്‌ എടുക്കു​ക​യാ​യി​രു​ന്നു. ധീരമായ ഒരു നടപടി​യാ​യി​രു​ന്നു അത്‌. യഹോ​വ​യി​ലുള്ള അടിയു​റച്ച വിശ്വാ​സ​ത്തി​ന്റെ ഫലമാ​യുള്ള ഒരു പ്രവൃത്തി. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വും അതിന്മേൽ ഉണ്ടായി​രു​ന്നു.

താമസ​സൗ​ക​ര്യ​ങ്ങ​ളു​ടെ ചുമതല വഹിക്കുന്ന ഡിപ്പാർട്ടു​മെ​ന്റി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഭീമമായ ഒരു ദൗത്യം ആയിരു​ന്നു നിർവ​ഹി​ക്കേ​ണ്ടി​യി​രു​ന്നത്‌. ലുബോ​മിർ മ്യൂളർ ആയിരു​ന്നു അതിനു മേൽനോ​ട്ടം വഹിക്കാൻ നിയമി​ക്ക​പ്പെ​ട്ടത്‌. നല്ല താമസ​സൗ​ക​ര്യം ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഭരണസം​ഘ​ത്തി​ലെ സഹോ​ദ​ര​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഹെൻഷൽ സഹോ​ദ​ര​നും ജാരറ്റ്‌സ്‌ സഹോ​ദ​ര​നും വ്യക്തി​പ​ര​മാ​യി പ്രാഗി​ലു​ട​നീ​ള​മുള്ള ഹോട്ടൽ മുറികൾ സന്ദർശി​ച്ചു. അവർ ഹോട്ടൽ മുറി​ക​ളിൽ പ്രവേ​ശിച്ച്‌ കിടക്കകൾ പരി​ശോ​ധി​ക്കു​ക​പോ​ലും ചെയ്‌തു. പൊതു കുളി​മു​റി​ക​ളും കക്കൂസു​ക​ളും ഉള്ള ഹോട്ട​ലു​കൾ അവർക്ക്‌ ഒട്ടും സ്വീകാ​ര്യ​മ​ല്ലാ​യി​രു​ന്നു. കാരണം? ഹെൻഷൻ സഹോ​ദരൻ വിശദ​മാ​ക്കി: “സാധാരണ ദിവസ​ങ്ങ​ളി​ലാ​ണെ​ങ്കിൽ അതു മതിയാ​കു​മാ​യി​രു​ന്നു. കാരണം, അതിഥി​കൾ വ്യത്യസ്‌ത സമയങ്ങ​ളി​ലാ​യി​രി​ക്കും മുറി​ക​ളിൽ വന്നു​പോ​കു​ന്നത്‌. എന്നാൽ കൺ​വെൻ​ഷൻ പ്രതി​നി​ധി​കൾ സാധാ​ര​ണ​ഗ​തി​യിൽ പോകു​ന്ന​തും വരുന്ന​തും ഒരേ സമയത്താ​യി​രി​ക്കും. അപ്പോൾ എന്തായി​രി​ക്കും സ്ഥിതി? നമ്മുടെ സഹോ​ദ​ര​ന്മാ​രോട്‌ നമുക്ക്‌ ഒരിക്ക​ലും അങ്ങനെ ചെയ്യാൻ സാധി​ക്കില്ല.” കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാ​നെ​ത്തുന്ന ഓരോ വ്യക്തി​യു​ടെ​യും കാര്യ​ത്തിൽ ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ കാട്ടിയ വ്യക്തി​പ​ര​മായ താത്‌പ​ര്യം സ്ഥലത്തെ സംഘാ​ട​കർക്ക്‌ ഒരു പ്രാ​യോ​ഗിക പരിശീ​ല​ന​മാ​യി ഉതകി.

“ദൈവിക സ്വാത​ന്ത്ര്യ സ്‌നേ​ഹി​കൾ” എന്ന ഈ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷന്റെ അത്യുച്ച ഹാജർ 74,587 ആയിരു​ന്നു. ഇവരിൽ 29,119 പേർ ചെക്കോ​സ്ലോ​വാ​ക്യ​യിൽനി​ന്നും 26,716 പേർ ജർമനി​യിൽനി​ന്നും 12,895 പേർ പോള​ണ്ടിൽനി​ന്നും ഉള്ളവർ ആയിരു​ന്നു. ബാക്കി 5,857 പേർ മറ്റ്‌ 36 ദേശങ്ങ​ളിൽനി​ന്നാ​യി​രു​ന്നു വന്നത്‌. ചെക്കോ​സ്ലോ​വാ​ക്യ​യിൽ നിന്നുള്ള 1,760 പേരും ജർമനി​യിൽ നിന്നുള്ള 480 പേരും പോള​ണ്ടിൽ നിന്നുള്ള 97 പേരും ഉൾപ്പെടെ 2,337 പേർ സ്‌നാ​പ​ന​മേ​റ്റത്‌ വളരെ സന്തോ​ഷ​ത്തി​നി​ട​യാ​ക്കി.

ആഗസ്റ്റ്‌ 10-ാം തീയതി ശനിയാഴ്‌ച ചെക്കോ​സ്ലോ​വാ​ക്യ​ക്കാർക്കു വേണ്ടി​യുള്ള പരിപാ​ടി​കൾ നടന്നി​രുന്ന ഭാഗത്ത്‌ ശ്രദ്ധേ​യ​മായ ഒരു സംഭവം ഉണ്ടായി. സഹോ​ദ​ര​ങ്ങ​ളെ​ല്ലാം പെട്ടെന്ന്‌ എഴു​ന്നേ​റ്റു​നിന്ന്‌ കരഘോ​ഷം മുഴക്കി—അത്‌ പത്തു മിനിട്ട്‌ നീണ്ടു നിന്നു! അവരുടെ മുഖങ്ങൾ പ്രകാ​ശ​പൂ​രി​ത​മാ​യി​രു​ന്നു. എന്തായി​രു​ന്നു കാരണം? ആൽബർട്ട്‌ ഷ്രോഡർ നടത്തിയ പ്രസം​ഗ​ത്തി​ന്റെ ഉപസം​ഹാ​ര​ത്തിൽ സദസ്യരെ അൽപ്പം നിരാ​ശ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അദ്ദേഹം ആദ്യം ഇംഗ്ലീ​ഷി​ലുള്ള ഒരു പുതിയ പുസ്‌തകം പ്രകാ​ശനം ചെയ്‌തെ​ങ്കി​ലും അടുത്ത​താ​യി ചെക്ക്‌ ഭാഷയി​ലും സ്ലോവാക്‌ ഭാഷയി​ലു​മുള്ള, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പുതു​താ​യി അച്ചടി​ക്ക​പ്പെട്ട ഒറ്റ വാല്യ പ്രതികൾ പ്രകാ​ശനം ചെയ്‌തു​കൊണ്ട്‌ അദ്ദേഹം അവരെ ആശ്ചര്യ​പ്പെ​ടു​ത്തി! കൺ​വെൻ​ഷ​നിൽ സംബന്ധിച്ച പലരും സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു.

കൺ​വെൻ​ഷൻ, അതിൽ സംബന്ധിച്ച പലരു​ടെ​യും മനസ്സു​ക​ളിൽ മായാത്ത മുദ്ര പതിപ്പി​ച്ചു. പത്രങ്ങ​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? എപ്പോ​ഴ​ത്തെ​യും പോലെ ചില റിപ്പോർട്ടു​കൾ കാര്യങ്ങൾ വളച്ചൊ​ടി​ച്ചു​കൊ​ണ്ടു​ള്ള​തും ചിലത്‌ സൗഹൃ​ദ​പ​ര​വും ആയിരു​ന്നു. ആഗസ്റ്റ്‌ 12 തിങ്കളാഴ്‌ച “സ്‌ട്രാ​ഹോ​ഫിൽ വൻ ജനാവലി” എന്ന തലക്കെ​ട്ടി​നു കീഴെ വെൻക്കോവ്‌ ഡെനീക്ക്‌ ചെസ്‌ക്കെ​ഹൊ ആ മൊറാ​വ്‌സ​ക്കൊ​സ്ലെ​സ്‌ക്കെ​ഹൊ വെൻക്കോവ (നാട്ടിൻപു​റം, ചെക്ക്‌ നാട്ടിൻപു​റ​ത്തി​ന്റെ​യും മൊ​റേ​വിയ-സൈലീ​ഷ്യ നാട്ടിൻപു​റ​ത്തി​ന്റെ​യും ദിനപ്പ​ത്രം) ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു:

“വെള്ളി​യാഴ്‌ച മുതൽ ഞായറാഴ്‌ച വരെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ പ്രാഗിൽ നടത്ത​പ്പെ​ടു​ക​യു​ണ്ടാ​യി. യൂറോപ്പ്‌, അമേരിക്ക, ജപ്പാൻ എന്നിവി​ട​ങ്ങ​ളിൽ നിന്നുള്ള 75,000 പേർ അതിൽ സംബന്ധി​ച്ചു. 1912 മുതൽ യഹോ​വ​യു​ടെ സാക്ഷികൾ ചെക്കോ​സ്ലോ​വാ​ക്യ​യിൽ സജീവ​മാ​യി പ്രവർത്തി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രതി​നി​ധി​കൾ പ്രകട​മാ​ക്കിയ പരിഗ​ണ​ന​യും ആത്മശി​ക്ഷ​ണ​വും അവരെ ശ്രദ്ധേ​യ​രാ​ക്കി. കൺ​വെൻ​ഷൻ സുസം​ഘ​ടി​ത​വും നല്ല രീതി​യിൽ തയ്യാർ ചെയ്യ​പ്പെ​ട്ട​തു​മാ​യി​രു​ന്നു. ശനിയാ​ഴ്‌ചത്തെ സ്‌നാപന സമയത്ത്‌ മഴ പെയ്യാൻ തുടങ്ങി​യെ​ങ്കി​ലും ആളുകൾ ഇരിപ്പി​ട​ങ്ങ​ളിൽനിന്ന്‌ എഴു​ന്നേ​റ്റില്ല. പുതിയ സഹകാ​രി​കളെ അവർ നീണ്ട കരഘോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്‌തു.”

ഇത്ര​യൊ​ക്കെ​യാ​യി​ട്ടും, പിന്നെ​യും രണ്ടു വർഷം കഴിഞ്ഞാണ്‌ സാക്ഷികൾ നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ട്ടത്‌.

വികസ​ന​ത്തി​നുള്ള സമയം

നിയമ​ന​ട​പ​ടി​കൾ ഇഴഞ്ഞി​ഴ​ഞ്ഞാണ്‌ നീങ്ങി​ക്കൊ​ണ്ടി​രു​ന്ന​തെ​ങ്കി​ലും രാജ്യത്തെ ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ങ്ങ​ളു​ടെ ഗതി​വേഗം വർധി​ച്ചതു നിമിത്തം, വർധിച്ച ദിവ്യാ​ധി​പത്യ സംഘടന ആവശ്യ​മാ​യി​വന്നു. 1980 മുതൽ മുഖ്യ ഓഫീ​സാ​യി സഹോ​ദ​ര​ന്മാർ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്നത്‌ പ്രാഗി​ലുള്ള ഒരു മൂന്നു നില കെട്ടി​ട​മാ​യി​രു​ന്നു. അവിടെ സ്ഥലസൗ​ക​ര്യം കുറവാ​യി​രു​ന്നു. 1990-ൽ പ്രവർത്തനം കൂടുതൽ പരസ്യ​മാ​യി നടത്താൻ തുടങ്ങി​യ​പ്പോൾ അവർ ആ കെട്ടിടം പുതുക്കി. അപ്പാർട്ടു​മെ​ന്റു​കൾ ഇല്ലാതാ​ക്കി മുഴു കെട്ടി​ട​വും ഓഫീ​സു​ക​ളാ​യി തിരിച്ചു. എങ്ങനെ​യുള്ള ഓഫീ​സു​കൾ? വലിയ മുറികൾ തടി​കൊ​ണ്ടുള്ള മറകൾ ഉപയോ​ഗിച്ച്‌ ചെറിയ വർക്ക്‌ സ്റ്റേഷനു​ക​ളാ​യി തിരിച്ചു. ജോലി​ക്കാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അവ ഓഫീ​സു​ക​ളാ​യി മാത്രമല്ല കിടപ്പു​മു​റി​ക​ളാ​യും ഉതകി. ഓഫീസ്‌ ഡെസ്‌ക്കിന്‌ അരികിൽ തന്നെയാ​യി​രു​ന്നു അവരുടെ കിടക്ക​ക​ളും. കൂടുതൽ സ്ഥലസൗ​ക​ര്യം ആവശ്യ​മാ​യി​രു​ന്നു.

1993-ലെ വസന്തത്തിൽ പ്രാഗി​ലെ ഒരു പുതിയ പത്തുനില കെട്ടിടം ബൈബിൾ വിദ്യാ​ഭ്യാ​സം ഉന്നമി​പ്പി​ക്കാ​നാ​യി സൊ​സൈ​റ്റിക്ക്‌ സംഭാ​വ​ന​യാ​യി നൽക​പ്പെട്ടു. രാജ്യ​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളിൽനി​ന്നു​മുള്ള സ്വമേ​ധയാ സേവകർ അതു പുതു​ക്കി​പ്പ​ണി​യു​ന്ന​തിൽ പങ്കെടു​ത്തു. 1994 മേയ്‌ 28, 29 തീയതി​ക​ളിൽ ആയിരു​ന്നു കെട്ടിടം സമർപ്പി​ക്ക​പ്പെ​ട്ടത്‌. കമ്മ്യൂ​ണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ വർഷങ്ങ​ളോ​ളം യഹോ​വ​യോ​ടു വിശ്വ​സ്‌തത പുലർത്തിയ ഡസൻക​ണ​ക്കി​നു സാക്ഷി​കളെ ക്ഷണിച്ചി​രു​ന്നു. ഭരണസം​ഘ​ത്തി​ലെ ആൽബർട്ട്‌ ഷ്രോഡർ പരിപാ​ടി നിർവ​ഹി​ച്ചു. ഇറ്റലി, ഉക്രെയ്‌ൻ, ഐക്യ​നാ​ടു​കൾ, ഓസ്‌ട്രിയ, ജർമനി, ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, പോളണ്ട്‌, ബ്രിട്ടൻ, സ്ലോവാ​ക്യ, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നും സഹോ​ദ​ര​ന്മാർ എത്തിയി​രു​ന്നു.

1993-ൽ ചെക്കോ​സ്ലോ​വാ​ക്യ രണ്ടു രാജ്യ​ങ്ങ​ളാ​യി വിഭജി​ക്ക​പ്പെ​ട്ടെ​ങ്കി​ലും അവ രണ്ടും ഓസ്‌ട്രിയ ബ്രാഞ്ചി​ന്റെ മേൽനോ​ട്ട​ത്തിൽ ഒരേ കൺട്രി കമ്മിറ്റി​യു​ടെ കീഴിൽ തന്നെ ആയിരു​ന്നു. എന്നാൽ ഇരു രാജ്യ​ങ്ങ​ളി​ലെ​യും സ്ഥിതി​ഗ​തി​കൾ മാറി​വ​രി​ക​യാ​യി​രു​ന്നു. പിറ്റേ വർഷം ഇരു രാജ്യ​ങ്ങ​ളി​ലും കൺട്രി കമ്മിറ്റി​കൾ നിയമി​ക്ക​പ്പെട്ടു. 1995 സെപ്‌റ്റം​ബർ 1-ന്‌ ചെക്ക്‌ റിപ്പബ്ലി​ക്കിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനം ആരംഭി​ച്ചു. യൻ ഗ്ലൂയെ​ക്ക്‌സേ​ലിഗ്‌, ഒൺഡ്രേ കഡ്‌ലെ​റ്റ്‌സ്‌, യാരോ​മിർ ലെനെ​സെക്ക്‌, ലൂബൊ​മിർ മ്യൂളർ, എഡ്വാർട്ട്‌ സോബീച്ച്‌ക്ക എന്നിവരെ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളാ​യി ഭരണസം​ഘം നിയമി​ച്ചു. പിന്നീട്‌, ലൂബോ​മിർ മ്യൂളറെ പ്രത്യേക സേവന​ത്തി​നാ​യി റഷ്യയിൽ നിയമി​ച്ചു. പകരം പെറ്റർ ഷിറ്റ്‌നീക്ക്‌ ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ പുതിയ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി.

“ശീഘ്ര നിർമിത” രാജ്യ​ഹാ​ളു​കൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾക്ക്‌ യോഗ​സ്ഥ​ലങ്ങൾ ആവശ്യ​മാ​യി​രു​ന്നു. എന്നാൽ ചെക്ക്‌ റിപ്പബ്ലി​ക്കിൽ അനു​യോ​ജ്യ​മായ അത്തരം യോഗ​സ്ഥ​ലങ്ങൾ കണ്ടെത്തുക അത്ര എളുപ്പ​മാ​യി​രു​ന്നില്ല. പല ഹാളു​ക​ളു​ടെ​യും ഉടമസ്ഥർ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അവ വാടക​യ്‌ക്കു നൽകാൻ വിസമ്മ​തി​ച്ചു. അതിനു കാരണം ഒരളവു​വരെ സാക്ഷി​കളെ കുറി​ച്ചുള്ള പുതി​യ​തും പഴയതു​മായ കുപ്ര​ച​ര​ണങ്ങൾ ആയിരു​ന്നു. അതു​കൊണ്ട്‌ പല സഭകളും ഒരു പുതിയ ഹാൾ പണിയാ​നോ പഴയ കെട്ടിടം പുതു​ക്കി​പ്പ​ണി​യാ​നോ ശ്രമി​ച്ചി​രു​ന്നു. പുതിയ കെട്ടി​ടങ്ങൾ പണിയു​ന്ന​തിന്‌ ഉപയോ​ഗി​ച്ചി​രുന്ന മാർഗ​ങ്ങ​ളിൽ വെച്ച്‌ ഏറ്റവും പ്രാ​യോ​ഗി​ക​മാ​യത്‌ ശീഘ്ര നിർമാണ രീതി ആയിരു​ന്നു. 1993 നവംബർ 20-ന്‌, ചെക്ക്‌ റിപ്പബ്ലി​ക്കിൽ ഇത്തരത്തിൽ പണിത ആദ്യത്തെ രാജ്യ​ഹാ​ളി​ന്റെ സമർപ്പണം നടന്നു. സെസി​മോ​വൊ യൂസ്റ്റീ പട്ടണത്തി​ലുള്ള ഈ ഹാൾ സ്ഥലത്തെ രണ്ട്‌ സഭകൾ ഉപയോ​ഗി​ക്കു​ന്നു.

രാജ്യ​ഹാ​ളു​ക​ളു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 1999 മേയിലെ കണക്കനു​സ​രിച്ച്‌ രാജ്യ​മൊ​ട്ടാ​കെ​യുള്ള 242 സഭകൾ സ്വന്തമായ 84 രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മറ്റു ദേശങ്ങ​ളി​ലെ യഹോ​വ​യു​ടെ ദാസന്മാ​രിൽ നിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതെ ഇത്രയും മനോ​ഹ​ര​മായ രാജ്യ​ഹാ​ളു​കൾ തങ്ങൾക്കു നിർമി​ക്കാൻ സാധി​ക്കു​ക​യി​ല്ലാ​യി​രു​ന്നു എന്ന കാര്യം ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ നന്നായി അറിയാം. നമ്മുടെ സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ ഉദാര​മ​ന​സ്‌കത ചെക്ക്‌ സഹോ​ദ​ര​ന്മാ​രു​ടെ ഹൃദയ​ങ്ങളെ ആഴത്തിൽ സ്‌പർശി​ച്ചി​രി​ക്കു​ന്നു. തന്റെ ദാസരിൽ അത്തരം ഒരു മനോ​ഭാ​വം ഉളവാ​ക്കു​ക​യും ഇത്രയും ശ്രേഷ്‌ഠ​മായ ഒരു സംഘടന രൂപ​പ്പെ​ടു​ത്തു​ക​യും ചെയ്‌ത യഹോ​വ​യ്‌ക്കും മറ്റു ദേശങ്ങ​ളി​ലെ സഹോ​ദ​ര​ന്മാർക്കും അവർ ആത്മാർഥ​മാ​യി കൃതജ്ഞത രേഖ​പ്പെ​ടു​ത്തു​ന്നു.—2 കൊരി. 8:13-15.

സ്വാത​ന്ത്ര്യ​ത്തി​ന്റെ മറഞ്ഞി​രി​ക്കുന്ന കെണികൾ

1989-ൽ കമ്മ്യൂ​ണിസ്റ്റ്‌ പ്രസ്ഥാനം തറപറ്റി​യ​തി​നെ തുടർന്നു​ണ്ടായ സന്തോ​ഷ​മെ​ല്ലാം പോയ്‌മ​റ​ഞ്ഞി​രി​ക്കു​ന്നു, കാരണം, ഒട്ടേറെ പുതിയ പ്രശ്‌നങ്ങൾ ഇവിടെ തലപൊ​ക്കി​യി​ട്ടുണ്ട്‌. കഠിനാ​ധ്വാ​ന​ത്തി​ലൂ​ടെ പണം സമ്പാദി​ക്കാ​നുള്ള, ഒരിക്കൽ അജ്ഞാത​മാ​യി​രുന്ന, അവസരങ്ങൾ ഇപ്പോൾ ഉണ്ട്‌. അതേസ​മയം ദ്രുത​ഗ​തി​യിൽ വർധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കുറ്റകൃ​ത്യ നിരക്ക്‌, നാണയ​പ്പെ​രു​പ്പം തുടങ്ങി മാനുഷ ബന്ധങ്ങളെ ബാധി​ക്കുന്ന അനേകം പ്രതി​കൂല ഘടകങ്ങൾ നിമിത്തം സാമൂ​ഹിക അരക്ഷി​താ​വ​സ്ഥ​യും നിലവി​ലുണ്ട്‌. ഉയർന്നു വരുന്ന ജീവി​ത​നി​ല​വാ​രങ്ങൾ ഭൗതി​ക​ത്വ​വും മത്സരമ​നോ​ഭാ​വ​വും അസൂയ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. പല നഗരവാ​സി​കൾക്കും ഒഴിവു സമയം ചെലവ​ഴി​ക്കാ​നാ​യി നാട്ടിൻപു​റത്ത്‌ ഒരു കോ​ട്ടേജ്‌ ഉണ്ടായി​രി​ക്കും. വളരെ​യ​ധി​കം പണം ചെലവാ​ക്കി ഒഴിവു​കാ​ലം ആസ്വദി​ക്കാൻ വിദേ​ശ​ത്തേക്കു പോകുന്ന ആളുക​ളു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌. പുതു​താ​യി നേടി​യെ​ടുത്ത ജനാധി​പ​ത്യം ഏതു സമയത്തും എന്തി​നെ​യും വിമർശി​ക്കാ​നുള്ള സ്വാത​ന്ത്ര്യ​വും പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. മാധ്യ​മ​ങ്ങ​ളും മറ്റും അധാർമിക ജീവിത ശൈലി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു തുടങ്ങി​യി​രി​ക്കു​ന്നു. കമ്മ്യൂ​ണിസ്റ്റ്‌ ഭരണകാ​ലത്ത്‌ ഇതെല്ലാം അചിന്ത​നീ​യ​മാ​യി​രു​ന്നു. നിനയ്‌ക്കാ​തെ ലഭിച്ച ഈ സ്വാത​ന്ത്ര്യം ആളുകളെ മത്തുപി​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ഈ മനോ​ഭാ​വം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചില​രെ​യും സ്വാധീ​നി​ക്കു​ക​യു​ണ്ടാ​യി. ഭൗതി​കാ​സ​ക്തി​യു​ടെ കെണി​യിൽ അകപ്പെ​ടു​ക​യും സാമൂ​ഹിക കൂടി​വ​ര​വു​കൾക്കും മറ്റും അമിത​മാ​യി സമയം ചെലവ​ഴി​ക്കു​ക​യും വിവാഹം സംബന്ധിച്ച ബൈബി​ളി​ന്റെ ഉന്നതനി​ല​വാ​ര​ത്തി​നു നേരെ മുഖം തിരി​ക്കു​ക​യും അല്ലെങ്കിൽ യഹോ​വ​യു​ടെ ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണങ്ങൾ ഉൾപ്പെടെ എല്ലാറ്റി​നോ​ടും ഒരു മത്സരമ​നോ​ഭാ​വം പുലർത്തു​ക​യും ഒക്കെ ചെയ്‌തു​കൊണ്ട്‌ ചിലർ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​യി​രി​ക്കു​ന്നു. ഇനി സംഘട​ന​യിൽ തന്നെ നിൽക്കാൻ തീരു​മാ​നിച്ച ചിലരാ​കട്ടെ സഭകളെ തങ്ങളുടെ സ്വന്തം ചിന്താ​ഗ​തി​കൾക്കു ചേർച്ച​യിൽ വാർത്തെ​ടു​ക്കാൻ ശ്രമിച്ചു. ഇതു പ്രതി​സ​ന്ധിക്ക്‌ ഇടയാ​ക്കി​യെ​ങ്കി​ലും അചഞ്ചല​രായ മേൽവി​ചാ​ര​ക​ന്മാർക്ക്‌ അതെല്ലാം പരിഹ​രി​ക്കാൻ സാധിച്ചു.

ഇന്ന്‌ ചെക്ക്‌ റിപ്പബ്ലി​ക്കിൽ ദൈവത്തെ സേവി​ക്കാൻ ശ്രമി​ക്കു​ന്നവർ, നിരീ​ശ്വ​ര​വാ​ദി​കൾ നിറഞ്ഞ, പരിണാ​മ​സി​ദ്ധാന്ത വിശ്വാ​സ​ത്തിൽ വേരൂ​ന്നിയ ഒരു സമൂഹ​ത്തി​ലാ​ണു ജീവി​ക്കു​ന്നത്‌. മതത്തെ ബാലി​ശ​മായ പാരമ്പ​ര്യ​മാ​യോ ഭ്രാന്തൻ തത്ത്വശാ​സ്‌ത്ര​മാ​യോ വീക്ഷി​ക്കുന്ന ഒരു സമൂഹ​മാണ്‌ അത്‌. കൂടാതെ തങ്ങളോ​ടു ശത്രുതാ മനോ​ഭാ​വം പുലർത്തുന്ന വാർത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ ആക്രമ​ണ​ങ്ങ​ളും സാക്ഷി​കൾക്കു നിരന്തരം നേരി​ടേണ്ടി വരുന്നു. നാസി, കമ്മ്യൂ​ണിസ്റ്റ്‌ ഭരണകാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നേരെ​യു​ണ്ടായ ചതി​പ്ര​യോ​ഗ​ങ്ങ​ളും തടവറ​ക​ളിൽ അവർ അനുഭ​വിച്ച കൊടും പീഡന​ങ്ങ​ളും വിശ്വാ​സ​ത്തി​ന്റെ വലിയ പരി​ശോ​ധ​ന​ക​ളാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. വ്യത്യസ്‌ത രൂപത്തി​ലു​ള്ള​തെ​ങ്കി​ലും അത്രയും​തന്നെ ശക്തമായ പരി​ശോ​ധ​ന​ക​ളാ​ണു സാക്ഷികൾ ഇന്നും നേരി​ടു​ന്നത്‌. എങ്കിലും, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ബഹുഭൂ​രി​ഭാ​ഗ​വും ഈ പരി​ശോ​ധ​ന​ക​ളിൻ മധ്യേ​യും വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കു​ന്നു.

മതപര​മാ​യ കാര്യങ്ങൾ സംബന്ധിച്ച്‌ പലർക്കും മേൽപ്പറഞ്ഞ കാഴ്‌ച​പ്പാ​ടാണ്‌ ഉള്ളതെ​ങ്കി​ലും 1999-ലെ വസന്തത്തിൽ ചെക്ക്‌ ഭരണഘ​ടനാ കോടതി ശ്രദ്ധേ​യ​മായ ഒരു വിധി പുറ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യി. ചെക്ക്‌ പത്രമായ ലിഡോ​വെ നൊവി​നി​യു​ടെ (ജനങ്ങളു​ടെ ദിനപ്പ​ത്രം) 1999 മാർച്ച്‌ 11 ലക്കം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ബർണോ സാമാ​ന്യ​ബോ​ധം കാട്ടുന്നു.” ഭരണഘ​ടനാ കോടതി സ്ഥിതി ചെയ്യു​ന്നത്‌ ബർണോ​യി​ലാണ്‌. മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തി​നു വിസമ്മ​തി​ക്കുന്ന ഏതൊരു വ്യക്തി​യെ​യും രണ്ടു​പ്രാ​വ​ശ്യം വിചാരണ ചെയ്യേ​ണ്ട​തി​ല്ലെന്ന്‌ കോടതി വിധിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ നല്ലൊരു പങ്കിനും ഇതു വളരെ ആശ്വാസം കൈവ​രു​ത്തു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ചെക്ക്‌ നിയമ വ്യവസ്ഥ​യ്‌ക്കു നൽകിയ ഒരു നല്ല സംഭാ​വ​ന​യെന്ന നിലയിൽ ഈ കോടതി വിധി പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു.

സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​രാ​യി

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ അയൽക്കാ​രു​മാ​യി ദൈവ​രാ​ജ്യ സുവാർത്ത പങ്കു​വെ​ക്കു​ന്ന​തിൽ തുടരു​ന്നു. നമ്മുടെ സ്‌നേ​ഹ​വാ​നാം ദൈവ​മായ യഹോ​വയെ അറിയാ​നും തന്നിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും വേണ്ടി അവൻ ചെയ്‌തി​രി​ക്കുന്ന അത്ഭുത​ക​ര​മായ ക്രമീ​ക​ര​ണങ്ങൾ വിലമ​തി​ക്കാ​നും കൂടുതൽ ആളുകളെ സഹായി​ക്കുക എന്നതാണ്‌ അവരുടെ ആഗ്രഹം. എന്നാൽ ആളുക​ളു​മാ​യി അതു പങ്കു​വെ​ക്കു​ന്ന​തിന്‌ മിക്ക​പ്പോ​ഴും അവരിൽ രൂഢമൂ​ല​മാ​യി​രി​ക്കുന്ന മനോ​ഭാ​വ​ങ്ങളെ സാക്ഷി​കൾക്കു തരണം ചെയ്യേ​ണ്ട​താ​യി വരുന്നു. കാരണം യഹോ​വ​യു​ടെ സാക്ഷികൾ “അപകട​ക​ര​മായ ഒരു മതാന്തര വിഭാഗം” ആണെന്ന കൂടെ​ക്കൂ​ടെ​യുള്ള ആരോ​പണം ആളുക​ളു​ടെ വികാ​രത്തെ സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. നിരീ​ശ്വ​ര​വാ​ദ​പ​ര​മായ ഒരു ഭരണകൂ​ട​ത്തിൻ കീഴിൽ പതിറ്റാ​ണ്ടു​ക​ളോ​ളം ജീവി​ച്ച​തി​ന്റെ ഫലമായി ആളുകൾക്ക്‌ പൊതു​വെ മതത്തോട്‌ ഒരു പുച്ഛമാണ്‌ ഉള്ളത്‌. ആളുക​ളു​ടെ ഇത്തരത്തി​ലുള്ള പ്രതി​ക​ര​ണ​ത്തെ​യും സാക്ഷി​കൾക്കു നേരി​ടേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അവർ അതിൽ വിജയി​ക്കു​ന്നു​ണ്ടോ?

1999-ൽ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കാ​നാ​യി 16,054 യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ 242 സഭകളിൽ കൂടി​വ​ന്ന​പ്പോൾ വേറെ ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളും അവരോ​ടു ചേർന്നു. മൊത്തം ഹാജർ 31,435 ആയിരു​ന്നു.

ക്രിസ്‌തീ​യ ഗതി സഹിഷ്‌ണു​ത​യോ​ടെ വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കാൻ ഇവരിൽ ഓരോ​രു​ത്ത​രെ​യും സഹായി​ക്കുക എന്നതാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആഗ്രഹം. പൊതു​ജ​ന​ങ്ങ​ളോ​ടു സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തോ​ടൊ​പ്പം വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കാൻ അന്യോ​ന്യം സഹായി​ക്കു​ന്ന​തി​നും അവർ ശ്രമി​ക്കു​ന്നു. നമ്മുടെ നാളു​ക​ളി​ലെ സംഭവ​ങ്ങളെ കുറിച്ചു വിവരി​ക്കവെ യേശു പറഞ്ഞു: “നിങ്ങൾ ക്ഷമകൊ​ണ്ടു നിങ്ങളു​ടെ പ്രാണനെ നേടും.” (ലൂക്കൊ. 21:19) കൂടാതെ, അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ഇങ്ങനെ എഴുതാൻ പ്രേരി​ത​നാ​യി: “എന്നാൽ എല്ലാറ​റി​ന്റെ​യും അവസാനം സമീപി​ച്ചി​രി​ക്കു​ന്നു; ആകയാൽ പ്രാർത്ഥ​നെക്കു സുബോ​ധ​മു​ള്ള​വ​രും നിർമ്മ​ദ​രു​മാ​യി​രി​പ്പിൻ. സകലത്തി​ന്നും മുമ്പെ തമ്മിൽ ഉററ സ്‌നേഹം ഉള്ളവരാ​യി​രി​പ്പിൻ.” (1 പത്രൊ. 4:7, 8) വിലപ്പെട്ട ബൈബിൾ സത്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തി​നും അഭഞ്‌ജ​മായ ക്രിസ്‌തീയ ഐക്യ​ത്തിൽ ഉറച്ചു നിൽക്കു​ന്ന​തി​നും ആ സ്‌നേഹം അവരെ തുടർന്നും പ്രേരി​പ്പി​ക്കു​ന്നു.

[165-ാം പേജിലെ ആകർഷക വാക്യം]

“‘ഇല്ല!’ ഇവിടം വിട്ടു​പോ​കാ​ഞ്ഞ​തിൽ ഞാൻ ഒരിക്ക​ലും ഖേദി​ച്ചി​ട്ടില്ല. ഇതാണ്‌ എന്റെ ഭവനം എന്ന്‌ ഞാൻ കാലാ​ന്ത​ര​ത്തിൽ മനസ്സി​ലാ​ക്കി”

[168-ാം പേജിലെ ആകർഷക വാക്യം]

“‘ഓരോ പത്താമത്തെ ആളെയും നിങ്ങൾക്കു വെടി​വെച്ചു കൊല്ല​ണ​മെ​ന്നു​ണ്ടെ​ങ്കിൽ ഞങ്ങളെ എല്ലാവ​രെ​യും കൊ​ന്നോ​ളൂ!’ പാളയ​ത്തി​ലുള്ള എല്ലാവ​രും അത്ഭുത​സ്‌ത​ബ്ധ​രാ​യി”

[184-ാം പേജിലെ ആകർഷക വാക്യം]

“അവർ ഞങ്ങളെ കളിയാ​ക്കു​ക​യും പരിഹ​സി​ക്കു​ക​യു​മൊ​ക്കെ ചെയ്‌തി​രു​ന്നു എങ്കിലും ഉള്ളി​ന്റെ​യു​ള്ളിൽ ഞങ്ങളെ ബഹുമാ​നി​ച്ചി​രു​ന്നു”

[187-ാം പേജിലെ ആകർഷക വാക്യം]

“വിട്ടു​വീഴ്‌ച ചെയ്യാനല്ല മറിച്ച്‌ ക്രിസ്‌തീയ ന്യായ​ബോ​ധം ഉണ്ടായി​രി​ക്കാ​നാണ്‌ കത്തിൽ സൂചി​പ്പി​ച്ചി​രു​ന്നത്‌!”

[150-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ജർമനി

പോളണ്ട്‌

ഓസ്‌ട്രിയ

സ്ലോവാ​ക്യ

ചെക്ക്‌ റിപ്പബ്ലിക്ക്‌

ബൊഹീമിയ

മൊറേവിയ

സൈലീഷ്യ

പ്രാഗ്‌

ലിബറെറ്റ്‌സ്‌

മൊസ്റ്റ്‌

ബർണോ

ലിഡിസി

ക്ലാഡ്‌നോ

കാർലോവി വാരി

ടെപ്ലിസ്‌

[148-ാം പേജിലെ ചിത്രം]

[153-ാം പേജിലെ ചിത്രം]

ഡ്രെസ്‌ഡെനിൽ നിന്നുള്ള എർലർ സഹോ​ദ​രൻ

[155-ാം പേജിലെ ചിത്രങ്ങൾ]

ഒട്ടോ എസ്റ്റൽമാൻ രാജ്യ​ത്തു​ട​നീ​ളം “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” പ്രദർശി​പ്പി​ച്ചു

[157-ാം പേജിലെ ചിത്രം]

ബൊഹൂമിൽ മ്യൂളർ

[167-ാം പേജിലെ ചിത്രം]

ബൊഷെന വൊഡ്‌റാ​ഷ്‌കൊ​വാ സത്യം പഠിച്ചത്‌ ഒരു തടങ്കൽപ്പാ​ള​യ​ത്തിൽ വെച്ചാ​യി​രു​ന്നു

[169-ാം പേജിലെ ചിത്രങ്ങൾ]

ഫ്രാന്റീഷെക്ക്‌ ഷ്‌​നൈ​ഡ​റും അലോ​യിസ്‌ മീച്ചെ​ക്കും മൗട്ട്‌ഹൗ​സൻ തടങ്കൽപ്പാ​ള​യ​ത്തി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി

[173-ാം പേജിലെ ചിത്രം]

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം പലരും പരസ്യ​പ്ര​സം​ഗങ്ങൾ കേൾക്കാൻ കൂടി​വ​ന്നു

[175-ാം പേജിലെ ചിത്രങ്ങൾ]

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം ബെഥേൽ കുടും​ബ​വും ബ്രാഞ്ച്‌ ഓഫീ​സും

[178-ാം പേജിലെ ചിത്രം]

1949-ൽ കാട്ടിൽ കൂടി​വ​രു​ന്നു

[185-ാം പേജിലെ ചിത്രം]

കൂട്ടമായി ഒഴിവു​കാ​ലം ആസ്വദി​ച്ചത്‌ ആത്മീയ​മാ​യി കെട്ടു​പണി ചെയ്യ​പ്പെ​ടാ​നുള്ള അവസരങ്ങൾ പ്രദാനം ചെയ്‌തു

[194-ാം പേജിലെ ചിത്രം]

യാരോമിർ ലെനെ​സെക്ക്‌, ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗം, യുവ​പ്രാ​യ​ത്തിൽത്തന്നെ അദ്ദേഹം തീക്ഷ്‌ണ​ത​യുള്ള ഒരു ശുശ്രൂ​ഷ​ക​നാ​യി​രു​ന്നു

[207-ാം പേജിലെ ചിത്രങ്ങൾ]

നിയമപരമായ രജിസ്‌​ട്രേഷൻ നേടി​യെ​ടു​ക്കു​ന്ന​തിൽ മിൽട്ടൺ ഹെൻഷ​ലും തിയോ​ഡാർ ജാരറ്റ്‌സും മറ്റുള്ള​വ​രോ​ടൊ​പ്പം ചേർന്നു പ്രയത്‌നി​ച്ചു

[210-ാം പേജിലെ ചിത്രം]

1989-ലെ പോളണ്ട്‌ കൺ​വെൻ​ഷ​നിൽ ചെക്ക്‌ പ്രതി​നി​ധി​കൾ

[216-ാം പേജിലെ ചിത്രങ്ങൾ]

1991-ൽ പ്രാഗിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ—ഒരു അസാധാ​രണ വേള

[218-ാം പേജിലെ ചിത്രം]

ചെക്ക്‌ വിവർത്തക സംഘം

[223-ാം പേജിലെ ചിത്രം]

പ്രാഗിലെ ബ്രാഞ്ച്‌ ഓഫീസ്‌

[223-ാം പേജിലെ ചിത്രം]

താഴെ: ബ്രാഞ്ച്‌ കമ്മിറ്റി (ഇടതു​നിന്ന്‌ വലത്തോട്ട്‌): . . . യൻ ഗ്ലൂയെ​ക്ക്‌സേ​ലിഗ്‌, യാരോ​മിർ ലെനെ​സെക്ക്‌, ഒൺഡ്രേ കഡ്‌ലെ​റ്റ്‌സ്‌, പെറ്റർ ഷിറ്റ്‌നീക്ക്‌, എഡ്വാർട്ട്‌ സോബീ​ച്ച്‌ക്ക