ബ്രിട്ടൻ
ബ്രിട്ടൻ
ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ സുവർണ നാളുകളിൽ ലോകമെങ്ങും വ്യാപിച്ചുകിടന്നിരുന്നു. വിക്ടോറിയാ രാജ്ഞിയുടെ കാലത്ത് (1837-1901) അത് “സൂര്യൻ അസ്തമിക്കാത്ത” സാമ്രാജ്യമായി അറിയപ്പെട്ടിരുന്നു. എന്നാൽ, ഇരുപതാം നൂറ്റാണ്ടിൽ ആ മഹാസാമ്രാജ്യത്തിന്റെ സ്ഥാനത്ത് കോമൺവെൽത്ത് രാഷ്ട്രങ്ങൾ നിലവിൽ വന്നു.
ഈ കോമൺവെൽത്ത് എത്ര വിപുലമാണ്? ഭൂമിയുടെ കരഭാഗത്തിന്റെ നാലിലൊന്ന് അധീനതയിലുള്ള കോമൺവെൽത്തിലാണ് ലോകത്തിലെ മൊത്തം ജനങ്ങളിൽ നാലിലൊന്നും വസിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടെങ്കിലും, കോമൺവെൽത്തിലെ 53 അംഗരാഷ്ട്രങ്ങളും അവയുടെ സാമ്പത്തിക, സാംസ്കാരിക ബന്ധത്തിന്റെ പ്രതീകാത്മക ശിരസ്സായി ബ്രിട്ടനിലെ രാജ്ഞിയെ അംഗീകരിക്കുന്നു.
കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഈ രാജ്യങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും എത്തിയ കുടിയേറ്റക്കാർ ബ്രിട്ടന്റെ പ്രതിച്ഛായയ്ക്കുതന്നെ മാറ്റം വരുത്തിയിരിക്കുന്നു. ബ്രിട്ടൻ 5 കോടി 80 ലക്ഷത്തോളം പേർ അധിവസിക്കുന്ന ഒരു ബഹുഭാഷാ സമൂഹം ആയി മാറിയിരിക്കുന്നു.
നാനാ വർഗങ്ങൾ, വിശ്വാസങ്ങൾ
എംപയർ വിൻഡ്റഷ് എന്ന യാത്രാക്കപ്പലായി മാറ്റിയെടുത്ത ഒരു സൈനിക കപ്പൽ 1948 ജൂൺ 22-ന് ലണ്ടന് അടുത്തുള്ള റ്റിൽബെറിയിൽ വന്നടുത്തു. അതിൽനിന്ന് 492 ജമെയ്ക്കക്കാർ തീരത്തിറങ്ങി—രണ്ടര ലക്ഷം വരുന്ന കരീബിയൻ കുടിയേറ്റക്കാരിലെ ആദ്യ അംഗങ്ങളായിരുന്നു അവർ. സന്തുഷ്ടരും ഊർജസ്വലരുമായ ആ വെസ്റ്റിൻഡീസുകാർക്കു ബൈബിളിനോട് ഹൃദയംഗമമായ ആദരവ് ഉണ്ടായിരുന്നു. എന്നാൽ, ബ്രിട്ടീഷുകാരിൽ പലർക്കും ആഴമായ ദൈവവിശ്വാസം ഇല്ലെന്നു കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി. ബ്രിട്ടീഷുകാരുടെ ഈ വിശ്വാസനഷ്ടത്തിനു കാരണം എന്തായിരുന്നു? അർഥശൂന്യമായ രണ്ടു ലോകയുദ്ധങ്ങളിൽ മതം വഹിച്ച പങ്ക് ആളുകളിൽ അവജ്ഞ ഉളവാക്കിയിരുന്നു. മാത്രമല്ല, മതവും ശാസ്ത്രവും പരസ്പരം പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് എന്നു കരുതിയിരുന്ന അതികൃത്തിപ്പുകാർ ബൈബിളിലെ വിശ്വാസത്തിനു സാരമായി തുരങ്കം വെക്കുകയും ചെയ്തിരുന്നു.
1960-കൾ മുതൽ, ഇന്ത്യക്കാരും പാകിസ്ഥാനികളും, അടുത്ത കാലത്തായി ബംഗ്ലാദേശികളും ബ്രിട്ടനിലേക്കു കൂട്ടത്തോടെ കുടിയേറിപ്പാർക്കുകയുണ്ടായി. പൂർവാഫ്രിക്കയിൽ താമസിച്ചിരുന്ന പല ഏഷ്യക്കാരും ഒരു സങ്കേതം തേടി 1970-കളിൽ ബ്രിട്ടനിൽ എത്തിച്ചേർന്നു. കോമൺവെൽത്ത് രാജ്യങ്ങൾക്കു പുറത്തുനിന്ന് ഗ്രീക്കുകാരും ടർക്കിഷ് ഭാഷ സംസാരിക്കുന്നവരായ സൈപ്രസുകാരും പോളണ്ടുകാരും യൂക്രെയിൻകാരുമൊക്കെ അവിടെ എത്തി. 1956-ൽ ഹംഗറിയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 20,000 അഭയാർഥികൾ അവിടെനിന്നു ബ്രിട്ടനിലേക്കു പലായനം ചെയ്തു. കുറെക്കൂടെ അടുത്ത കാലത്തായി, വിയറ്റ്നാംകാരും കുർദിസുകളും ചൈനക്കാരും എറിട്രിയക്കാരും ഇറാഖികളും ഇറാൻകാരും ബ്രസീലുകാരും കൊളംബിയക്കാരും മറ്റുള്ളവരും ഇവിടെ വന്നു താമസമാക്കിയിട്ടുണ്ട്. 1990-കളുടെ മധ്യത്തിലെ കണക്കനുസരിച്ച്, ബ്രിട്ടനിലുള്ളവരിൽ 6 ശതമാനവും ന്യൂനപക്ഷ വംശക്കാരായിരുന്നു.
ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലാണ് വിദേശികൾ ഏറ്റവും കൂടുതൽ ഉള്ളത്. തെരുവിലൂടെ നടക്കുകയും ഡബിൾഡക്കർ ബസ്സുകളിലും ഭൂഗർഭ തീവണ്ടികളിലുമൊക്കെ സഞ്ചരിക്കുകയും ചെയ്യുന്ന സന്ദർശകർക്ക് ആ നഗരവാസികൾ വിഭിന്ന വർഗങ്ങളിൽ പെട്ടവരാണെന്ന് പെട്ടെന്നു മനസ്സിലാകും. തീർച്ചയായും, ലണ്ടനിലെ ജനങ്ങളിൽ ഏതാണ്ട് നാലിലൊന്നും വിദേശികളാണ്. ഈ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സംഗതിയുണ്ട്, ഇവിടത്തെ സ്കൂളുകളിൽ ഇപ്പോഴുള്ള വിദ്യാഭ്യാസം കുട്ടികളുടെ മതപരമായ ചായ്വുകൾക്ക്—ക്രിസ്തീയവും ഇസ്ലാമികവും ഹൈന്ദവവുമായ ചായ്വുകൾ—ഇണങ്ങുന്ന വിധത്തിലുള്ളതാണ്. ബ്രിട്ടന് മതസ്വഭാവം ഉണ്ടെന്നൊന്നും ഇത് അർഥമാക്കുന്നില്ല. മറിച്ച്, ഇപ്പോൾ ബ്രിട്ടനിലുള്ള ബഹുഭൂരിപക്ഷം പേർക്കും മുഖ്യമായും ജീവിതത്തെ കുറിച്ച് മതേതരവും ഭൗതികവുമായ ഒരു വീക്ഷണമാണ് ഉള്ളത്.
അവരിൽനിന്നു വ്യത്യസ്തരാണ് ബ്രിട്ടനിലുള്ള 1,26,000-ത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ. അവരും ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവർക്കു ദൈവത്തിൽ ഉറച്ച വിശ്വാസമുണ്ട്—പേരില്ലാത്ത ഒരു ദൈവത്തിലല്ല, മറിച്ച് തന്റെ മാർഗത്തിൽ നടക്കാനും തന്റെ സ്നേഹപുരസ്സരമായ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽനിന്നു പ്രയോജനം നേടാനും എല്ലാ ദേശീയ പശ്ചാത്തലങ്ങളിലും പെട്ടവരെ ഊഷ്മളമായി ക്ഷണിക്കുന്ന യഹോവ എന്ന ദൈവത്തിൽ. (പുറ. 34:6; യെശ. 48:17, 18; പ്രവൃ. 10:34, 35; വെളി. 7:9, 10) ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. യേശുക്രിസ്തു മുഖാന്തരം രക്ഷയ്ക്കായി ദൈവം ചെയ്തിരിക്കുന്ന കരുതലിൽ അവർക്ക് ആഴമായ വിശ്വാസമുണ്ട്. ഭാവി സംബന്ധിച്ച അവരുടെ പ്രതീക്ഷകൾ ദൈവരാജ്യത്തെയും ദൈവത്തിന്റെ ഉദ്ദേശ്യം ഭൂമി ഒരു പറുദീസ ആയിത്തീരണം എന്നതാണെന്ന ബൈബിൾ പഠിപ്പിക്കലിനെയും കേന്ദ്രീകരിച്ചുള്ളതാണ്. (ഉല്പ. 1:28; 2:8, 9; മത്താ. 6:10; ലൂക്കൊ. 23:43) ആ സുവാർത്ത അവർ മറ്റുള്ളവരോടു സതീക്ഷ്ണം ഘോഷിക്കുന്നു. “സകലവും സുവിശേഷ”ത്തിനായി ചെയ്തുകൊണ്ട് സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതാണ് അവരുടെ ആത്മാർഥമായ ആഗ്രഹം.—1 കൊരി. 9:23; മത്താ. 24:14.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം എങ്ങനെയാണ് ബ്രിട്ടനിൽ ആരംഭിച്ചത്?
മറ്റുള്ളവരുമായി പങ്കുവെക്കുന്നു
19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ, ബ്രിട്ടൻ നഗരവത്കരണത്തിന്റെ പാതയിലായിരുന്നു. ഇംഗ്ലണ്ടിലെയും സ്കോട്ട്ലൻഡിലെയും വെയ്ൽസിലെയും ഗ്രാമപ്രദേശങ്ങളിൽനിന്ന് ആളുകൾ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ചേക്കേറി. പരമ്പരാഗത ശിൽപ്പവിദ്യ അറിയില്ലാത്തവരും കുറച്ചൊക്കെ അറിയാവുന്നവരുമായ ആളുകൾ വിദഗ്ധരായ ആളുകളിൽനിന്ന് ആ പണി പഠിച്ചെടുത്തു. 1870-നു ശേഷം, നിർബന്ധിത സ്കൂൾ വിദ്യാഭ്യാസം നിലവിൽവന്നു. കൂടുതൽ വിദ്യാസമ്പന്നരുള്ള ഒരു കാലഘട്ടത്തിന്റെ ആഗമനത്തെ അതു വിളിച്ചറിയിച്ചു.
1881-ൽ, ജെ. സി. സണ്ടർലിനും ജെ. ജെ. ബെണ്ടറും അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് അവിടെ എത്തി. അക്കാലത്ത് വാച്ച് ടവർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന ചാൾസ് റ്റി. റസ്സലിന്റെ അടുത്ത സഹകാരികൾ ആയിരുന്നു അവർ. ബ്രിട്ടനിലെ ആയിരങ്ങളുടെ ജീവിതത്തിൽ ഗുണകരമായ പരിവർത്തനങ്ങൾ വരുത്തിയ ഒരു സന്ദേശം അവർ അവിടെ എത്തിച്ചു. ഒരാൾ സ്കോട്ട്ലൻഡിലും മറ്റേ ആൾ ഇംഗ്ലണ്ടിലും പ്രവർത്തിച്ചു തുടങ്ങി. ചിന്തിക്കുന്ന ക്രിസ്ത്യാനികൾക്കു ഭക്ഷണം (ഇംഗ്ലീഷ്) എന്ന ഹൃദയോത്തേജകമായ പ്രസിദ്ധീകരണം അവർ വിതരണം ചെയ്തു. ലണ്ടനിൽ തീവണ്ടികളെ പാളം മാറ്റിവിടുന്ന ജോലി ചെയ്തിരുന്ന ടോം ഹാർട്ട് എന്നൊരാൾ ഒരു ദിവസം രാവിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുംവഴി അതിന്റെ ഒരു പ്രതി വാങ്ങി. വായിച്ച കാര്യങ്ങൾ അദ്ദേഹത്തിന്റെ താത്പര്യമുണർത്തി, ക്രിസ്തുവിന്റെ മടങ്ങിവരവിനെ കുറിച്ചുള്ള നിരവധി ചർച്ചകളിലേക്ക് അതു നയിക്കുകയും ചെയ്തു. താൻ മനസ്സിലാക്കിയ കാര്യങ്ങളാൽ പ്രചോദിതനായ അദ്ദേഹം, പുതുതായി കണ്ടെത്തിയ പരിജ്ഞാനം ഭാര്യയുമായും സഹജോലിക്കാരുമായും പങ്കുവെച്ചു. താമസിയാതെ ‘ബൈബിൾ വിദ്യാർഥികൾ’ എന്ന പേരിൽ അറിയപ്പെട്ട ഈ ചെറിയ കൂട്ടം രൂപംകൊണ്ടു. അവർ തങ്ങളുടെ പ്രദേശത്തു കൂടി കടന്നുപോകുന്നവർക്കു ലഘുലേഖകൾ വിതരണം ചെയ്യാൻ തുടങ്ങി. ബ്രിട്ടനിൽ ഉടനീളമുള്ള മറ്റു നഗരങ്ങളിലും സമാനമായ കൂട്ടങ്ങൾ രൂപംകൊണ്ടു. അവരെല്ലാവരും ബൈബിൾ സത്യങ്ങൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ ശുഷ്കാന്തിയുള്ളവർ ആയിരുന്നു.
വെളി. 18:4, ജയിംസ് രാജാവിന്റെ ഭാഷാന്തരം) “ഇംഗ്ലണ്ടും അയർലൻഡും സ്കോട്ട്ലൻഡും കൊയ്ത്തിന് വിളഞ്ഞു പാകമായ വയലുകളാണ്,” റസ്സൽ സഹോദരൻ റിപ്പോർട്ടു ചെയ്തു. മറ്റുള്ളവരുമായി സത്യം പങ്കുവെക്കുന്ന വേല ഫലപ്രദമെന്നു തെളിഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, പത്തു ചെറിയ ക്രിസ്തീയ സഭകൾ രൂപംകൊണ്ടു. അവർക്ക് ആത്മീയ ഭക്ഷണം ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ രൂപത്തിൽ സത്വരം ലഭ്യമാക്കാനായി വാച്ച് ടവർ സൊസൈറ്റി ലണ്ടനിൽ ഒരു ഓഫീസ് സ്ഥാപിച്ചു.
1891-ൽ സി. റ്റി. റസ്സൽ ആദ്യമായി ബ്രിട്ടൻ സന്ദർശിച്ച അവസരത്തിൽ, ബൈബിൾ സന്ദേശത്തിലുള്ള താത്പര്യം ഹേതുവായി ലണ്ടനിൽ 150-ഓളം പേരും ലിവർപൂളിൽ അത്രയുംതന്നെ പേരും “എന്റെ ജനമേ, അവളിൽനിന്നു പുറത്തു വരിക”—അതായത്, പുരാതന ബാബിലോന്റെ മുദ്ര പേറുന്ന മതങ്ങളിൽനിന്നു പുറത്തു വരിക—എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു പ്രസംഗം കേൾക്കാൻ കൂടിവന്നു. (ആദ്യത്തെ ബ്രാഞ്ച് ഓഫീസ്
1900-ാം ആണ്ടിൽ, സി. റ്റി. റസ്സലിന്റെ മറ്റൊരു അടുത്ത സഹകാരി ആയിരുന്ന ഹെനിങ്സ് ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറുള്ള ലിവർപൂൾ തുറമുഖത്ത് എത്തി. ഒരു സാഹിത്യ ഡിപ്പോ തുറക്കുന്നതിനു വാടകയ്ക്ക് ഒരു കെട്ടിടം അന്വേഷിച്ച് അദ്ദേഹം ലണ്ടനിലേക്കു യാത്ര തിരിച്ചു. ഏപ്രിൽ 23-ന്, ലണ്ടനു കിഴക്കുള്ള ഫോറസ്റ്റ് ഗേറ്റിലെ 131 ജിപ്സി ലെയ്നിൽ അദ്ദേഹത്തിന് ഒരു കെട്ടിടം ലഭിച്ചു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ആദ്യത്തെ ബ്രാഞ്ച് ഓഫീസ് അവിടെ പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ലോകമെങ്ങുമായി പ്രമുഖ സ്ഥലങ്ങളിൽ ഇപ്പോൾ അത്തരത്തിലുള്ള 100-ലധികം ബ്രാഞ്ച് ഓഫീസുകൾ ഉണ്ട്.
1914 ജൂൺ 30-ന്, ബ്രിട്ടനിലെ യഹോവയുടെ സംഘടനയ്ക്കായി പുതിയ ഒരു നിയമ ഏജൻസി ലണ്ടനിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. അതാണ് ‘അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന.’ അക്കാലത്ത്, അയർലൻഡ് ഉൾപ്പെടെ ബ്രിട്ടീഷ് ദ്വീപസമൂഹത്തിൽ ഉടനീളമുള്ള രാജ്യവേലയുടെ ചുമതല വഹിച്ചിരുന്നത് ബ്രിട്ടൻ ബ്രാഞ്ച് ആയിരുന്നു. എന്നാൽ, 1966-ൽ അയർലൻഡിലെ വേലയുടെ മേൽനോട്ടം വഹിക്കുന്നതിനായി മാത്രം ഒരു ബ്രാഞ്ച് സ്ഥാപിക്കപ്പെട്ടു. ആദ്യം ഡബ്ലിനിൽ ആയിരുന്ന അത് ഇപ്പോൾ അതിനു തെക്കുമാറി സ്ഥിതി ചെയ്യുന്നു.
അന്താരാഷ്ട്ര നീക്കങ്ങൾ
ബ്രിട്ടനിലെ സഹോദരങ്ങൾക്ക് ബ്രിട്ടീഷ് വയലിൽ മാത്രമായിരുന്നില്ല താത്പര്യം. അന്ത്യം വരുന്നതിനു മുമ്പ്, ദൈവരാജ്യ സുവാർത്ത ലോകമെങ്ങും പ്രസംഗിക്കപ്പെടുമെന്ന് യേശുക്രിസ്തു മുൻകൂട്ടി പറഞ്ഞതായി അവർക്ക് അറിയാമായിരുന്നു. (മത്താ. 24:14) 1920-കളിലും 1930-കളുടെ തുടക്കത്തിലും, മറ്റു ദേശങ്ങളിൽ മിഷനറി വേല ഏറ്റെടുത്തുകൊണ്ട് തങ്ങളുടെ പ്രസംഗ പ്രവർത്തനം വ്യാപിപ്പിക്കാൻ ബ്രിട്ടനിലെ പല സഹോദരങ്ങളും ശ്രമിച്ചു. അതു വലിയൊരു നീക്കമായിരുന്നു, ത്യാഗങ്ങൾ സഹിച്ച് അവർ നടത്തിയ പ്രവർത്തനത്തെ യഹോവ അനുഗ്രഹിക്കുകയും ചെയ്തു.
1926-ൽ, ഇംഗ്ലണ്ടിന്റെ വടക്കുള്ള ഷെഫീൽഡ് വിട്ട എഡ്വിൻ സ്കിന്നർ ഇന്ത്യയിലെത്തി സേവനം ആരംഭിച്ചു. 1990-ൽ മരിക്കുന്നതു വരെ, 64 വർഷക്കാലം ആ നിയമനത്തിൽ തുടരാൻ താഴ്മ അദ്ദേഹത്തെ സഹായിച്ചു. സ്നേഹവാനായ സ്കോട്ട്ലൻഡുകാരൻ വില്യം ഡേയ് അവിസ്മരണീയനായ ഒരു വ്യക്തിയായിരുന്നു. ഒരു ടാക്സ് ഇൻസ്പെക്ടറും ധനാഢ്യനുമായിരുന്ന അദ്ദേഹം തന്റെ ഉയർന്ന സ്ഥാനവും വേതനവുമൊക്കെ വേണ്ടെന്നു വെച്ച് സൊസൈറ്റിയുടെ ഡെന്മാർക്കിലുള്ള കോപ്പെൻഹേഗനിലെ പുതിയ ഉത്തര യൂറോപ്യൻ ഓഫീസിന്റെ ബ്രാഞ്ച് മാനേജർ ആയിത്തീർന്നു. താമസിയാതെ ഫ്രെഡ് ഗേബ്ലർ, ഡേയ്
സഹോദരന്റെ ക്ഷണം സ്വീകരിച്ച് ലിത്വാനിയയിലേക്കു തിരിച്ചു. തുടർന്ന് പെഴ്സി ഡൺഹം അവിടെയെത്തി അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചു. പിൽക്കാലത്ത് പെഴ്സി ലാത്വിയയിലെ സേവനം ഏറ്റെടുത്തു. വാലസ് ബാക്സ്റ്റർ എസ്തോണിയയിലെ വേലയുടെ മേൽനോട്ടം വഹിച്ചു. ബ്രിട്ടനിൽ നിന്നുള്ള ക്ലോഡ് ഗുഡ്മാൻ, റോൺ ടിപ്പിൻ, റാൻഡൽ ഹോപ്ലി, ജറൾഡ് ഗാരാർഡ്, ക്ലാരൻസ് ടെയ്ലർ തുടങ്ങിയവരും മറ്റു നിരവധി പേരും ഏഷ്യയിലെ വേലയുടെ മുന്നണി പ്രവർത്തകർ ആയി. മറ്റൊരു സ്കോട്ട്ലൻഡുകാരനായ ജോർജ് ഫിലിപ്പ്സ് വർഷങ്ങളോളം ദക്ഷിണാഫ്രിക്കയിൽ സേവിച്ചു. സ്കോട്ട്ലൻഡുകാരായ റോബർട്ട് നിസ്ബെറ്റും ജോർജ് നിസ്ബെറ്റും പൂർവാഫ്രിക്കയിലും ദക്ഷിണാഫ്രിക്കയിലും പയനിയറിങ് നടത്തി.ആത്മീയ കരുത്തന്മാർ ഭൂഖണ്ഡത്തിൽ സഹായമേകുന്നു
ബെൽജിയം, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ സുവാർത്ത ഘോഷിക്കുന്നതിൽ സഹായിക്കാനുള്ള ആഹ്വാനത്തിന് 1930-കളിൽ ബ്രിട്ടനിലെ പല പയനിയർമാരും ചെവി കൊടുത്തു. ജോൺ കുക്കും എറിക്ക് കുക്കും അവരിൽ പെടുന്നവരാണ്.
ആർഥർ ക്രജിനും ഭാര്യ ആനിയും ഫ്രാൻസിന്റെ തെക്കൻ പ്രദേശത്തെ തങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് അനുസ്മരിക്കുന്നു. അവിടെ സഭകൾ ഒന്നുമുണ്ടായിരുന്നില്ല. അത്യുത്സാഹികളും അതിഥിപ്രിയരുമായ പോളണ്ടുകാരായ ചില സഹോദരങ്ങളെ അവർ കണ്ടുമുട്ടി. ആൽബി പട്ടണത്തിലെ ല ഗ്രാൻടോട്ടെൽ ദ ല്യോറൊപ്പ് എന്ന ഹോട്ടലിലെ തങ്ങളുടെ മുറിയിലേക്ക് സഹോദരങ്ങളെ ക്ഷണിച്ചതിനെ കുറിച്ച് ആനി ഇപ്പോഴും ഓർക്കുന്നു. “നെപ്പോളിയന്റെ കാലത്ത് അത് ഒരു ഗംഭീര കെട്ടിടം ആയിരുന്നിരിക്കണം,” പിൽക്കാലത്ത് ആ സഹോദരി എഴുതി. എന്നാൽ അതിന്റെ മഹത്ത്വം മങ്ങിപ്പോയിരുന്നു. അവർ തുടർന്നു: “സഹോദരങ്ങൾ എത്തിയത് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ്. ഞങ്ങൾ വീക്ഷാഗോപുര പഠനം നന്നായി ആസ്വദിച്ചു. അഞ്ചു വ്യത്യസ്ത ദേശക്കാരാണ് അവിടെ കൂടിവന്നത്, എല്ലാവർക്കും സ്വന്തം ഭാഷകളിൽ മാസികയും ഉണ്ടായിരുന്നു. ഞങ്ങളുടെ മാധ്യമഭാഷ ‘മുറി ഫ്രഞ്ച്’ ആയിരുന്നു. ഞങ്ങൾ സ്വന്തം മാസികയിൽനിന്ന് ഊഴമനുസരിച്ച് ഖണ്ഡികകൾ വായിച്ച് ‘മുറി ഫ്രഞ്ചിൽ’ വിശദീകരിക്കുമായിരുന്നു. ഞങ്ങൾ അത് എത്രമാത്രം ആസ്വദിച്ചെന്നോ!”
ദുഃഖകരമെന്നു പറയട്ടെ, വിദേശ സേവനത്തിലെ ആ സന്തുഷ്ട ദിനങ്ങൾ അധികകാലം നീണ്ടുനിന്നില്ല. അപ്പോൾ ദക്ഷിണ ഫ്രാൻസിൽ സേവിക്കുകയായിരുന്ന ജോൺ കുക്ക് ആവുന്നിടത്തോളം കാലം അവിടെത്തന്നെ തങ്ങി. എന്നാൽ ഒടുവിൽ ജർമൻ ടാങ്കുകൾ എത്തുന്നതിനു മുമ്പായി അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോകേണ്ടിവന്നു. 1939 സെപ്റ്റംബർ 1-ന് പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം ബ്രിട്ടനും ജർമനിയും തമ്മിലുള്ള പോരാട്ടത്തിലേക്കു നയിച്ചു. തത്ഫലമായി,
ബ്രിട്ടനിലെയും മറ്റിടങ്ങളിലെയും യഹോവയുടെ സാക്ഷികൾക്കു വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നു.രാഷ്ട്രങ്ങൾ ഒരു സമഗ്രയുദ്ധത്തിലേക്കു കൂപ്പുകുത്തിയപ്പോൾ, യഹോവയുടെ സാക്ഷികൾ ക്രിസ്തീയ നിഷ്പക്ഷത പാലിച്ചുകൊണ്ട് ഉറച്ച നിലപാടു സ്വീകരിച്ചു. ജീവിതത്തിൽ ഏറ്റവും മുഖ്യ സംഗതി ദൈവത്തോടുള്ള അനുസരണം ആയിരിക്കണം എന്ന് അവർ വ്യക്തമായി മനസ്സിലാക്കി. (പ്രവൃ. 5:29) ദൈവരാജ്യം വരാനായി അവർ ആത്മാർഥമായി പ്രാർഥിച്ചിരുന്നു, തന്നെയുമല്ല ഈ ലോകത്തിന്റെ ഭരണാധിപനെ കുറിച്ച് യേശുക്രിസ്തു പറഞ്ഞ കാര്യവും അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട്, വിഭാഗീയ ഘടകങ്ങളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിൽ ഏതെങ്കിലും പക്ഷത്തെ പിന്താങ്ങുന്നതു തെറ്റാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. (മത്താ. 6:10; യോഹ. 14:30; 17:14) ‘ഇനി യുദ്ധം അഭ്യസിക്കാതിരിക്കു’ന്നതിനെ കുറിച്ചു ബൈബിൾ പറയുന്നത് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കി. (യെശ. 2:2-4) ആദ്യമൊക്കെ ബ്രിട്ടനിൽ, മനസ്സാക്ഷിപരമായ കാരണങ്ങളാൽ യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നവർ എന്ന നിലയിൽ അവരിൽ ചിലർക്ക് ഒഴിവു നൽകിയിരുന്നു. എന്നിരുന്നാലും, സായുധ സേനയിൽ ചേരുന്നത് ഒഴിവാക്കാനാണ് ആളുകൾ യഹോവയുടെ സാക്ഷികൾ ആയിത്തീരുന്നതെന്ന് ന്യായാധിപന്മാരും മാധ്യമങ്ങളും ആരോപിച്ചു. തത്ഫലമായി, 4,300 പേർ ജയിലിൽ അടയ്ക്കപ്പെട്ടു. അവരിൽ, യുദ്ധത്തെ പിന്താങ്ങുന്നതരം ജോലികളിൽ ഏർപ്പെടാൻ വിസമ്മതിച്ച പല സഹോദരിമാരും ഉൾപ്പെടുന്നു. എന്നിരുന്നാലും യുദ്ധാനന്തരം, തങ്ങൾക്കു പ്രചോദനമായി വർത്തിച്ചത് ദൈവത്തെ പ്രസാദിപ്പിക്കാനും മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ എന്ന നിലയിൽ അവന്റെ രാജ്യത്തെ പ്രസിദ്ധമാക്കാനുമുള്ള ആഗ്രഹം ആയിരുന്നു എന്നു പ്രകടമാക്കുന്നതിൽ സാക്ഷികൾ തുടർന്നു. (ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ ആദ്യകാല പ്രവർത്തനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വാർഷികപുസ്തകം 1973-ൽ [ഇംഗ്ലീഷ്] കാണാം.)
ഇംഗ്ലണ്ടിലെ ദ്വിഭാഷാ കൺവെൻഷൻ
വർഷങ്ങളായി, യഹോവയുടെ ജനത്തിന്റെ ജീവിതത്തിൽ കൺവെൻഷനുകൾക്ക് ഒരു മുഖ്യ സ്ഥാനം ഉണ്ടായിരുന്നിട്ടുണ്ട്. ഒരവസരത്തിൽ, വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റ് നടത്തിയ മുഖ്യ കൺവെൻഷൻ പ്രസംഗങ്ങൾ ലണ്ടനിലെ ഒരു കൺവെൻഷൻ സ്ഥലത്തുനിന്ന് റേഡിയോവഴി മറ്റു ദേശങ്ങളിലേക്കു പ്രക്ഷേപണം ചെയ്തു. 1950-കളിലും 1960-കളിലും ലണ്ടനിൽ നടത്തിയ കൺവെൻഷനുകളിൽ 50-ലധികം വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ മുഴു പരിപാടിയും നടത്തിയിരുന്നത് ഇംഗ്ലീഷിൽ ആയിരുന്നു. 1971-ൽ അതിനു മാറ്റം വന്നു.
ആ വർഷം, ലണ്ടനിലെ ട്വിക്കനമിൽ “ദിവ്യ നാമം” ഡിസ്ട്രിക്റ്റ് സമ്മേളനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. യൂറോപ്പിലെ മറ്റു സാക്ഷികളും അതേ വിഷയത്തിലുള്ള കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പോർച്ചുഗലിൽ രാജ്യവേല അപ്പോഴും നിരോധനത്തിൻ കീഴിൽ ആയിരുന്നെങ്കിലും, അവിടെയുള്ള ആയിരങ്ങൾ സ്പെയിൻവഴി ഫ്രാൻസിലെ ടുളൂസിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുത്തു. അവർ അത്യുത്സാഹത്തിലായിരുന്നു. അപ്പോൾ, സ്പെയിനിൽ കോളറ പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ചുള്ള വാർത്ത പരന്നു. കോളറയ്ക്കു പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കു മാത്രമേ ആ രാജ്യത്തുകൂടി സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, കൺവെൻഷനിൽ സംബന്ധിക്കാൻ ആഗ്രഹിച്ച എല്ലാ പോർച്ചുഗീസ് സഹോദരങ്ങൾക്കും ആവശ്യമായത്രയും വാക്സിൻ ലഭ്യമല്ലായിരുന്നു. ടുളൂസിൽ ഒരാൾക്കു കോളറ പിടിപെട്ടെന്ന സംശയം ഉണ്ടായതിനെ തുടർന്ന്, മറ്റുള്ളവർ അവിടം സന്ദർശിക്കുന്നതിന് അധികാരികൾ കർശനമായ വിലക്ക് ഏർപ്പെടുത്തി. ആ സാഹചര്യത്തിൽ പോർച്ചുഗീസ് സഹോദരങ്ങൾ എന്തു ചെയ്യുമായിരുന്നു? ഒരു സഹോദരൻ പറഞ്ഞു: “ലണ്ടനിലേക്കു പോകുന്നതിനു തടസ്സമില്ലല്ലോ.”
ട്വിക്കനം കൺവെൻഷന്റെ ചുമതല വഹിച്ചിരുന്നത് ശാന്തനും സൗഹൃദചിത്തനുമായിരുന്ന ഡബ്ല്യു. ജെ. (ബിൽ) ബുൾ എന്ന സഹോദരനായിരുന്നു. അതിനെ കുറിച്ച് അദ്ദേഹം പറയുന്നു: “800-നും 900-ത്തിനും ഇടയ്ക്കു സഹോദരങ്ങൾ ബ്രിട്ടനിൽ എത്തി, 112 പേർ വിമാനത്തിലും ബാക്കിയുള്ളവർ ബസ്സിലുമാണ് വന്നത്. അവർക്കായുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിന് ഞങ്ങൾക്ക് ഒരാഴ്ചയിൽ കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ. പോർച്ചുഗീസ് പ്രതിനിധികൾ എത്തിയത് ബോട്ടിലാണ്, അവരെ
സ്വാഗതം ചെയ്യാനായി സഹോദരങ്ങൾ ഡോവറിൽ എത്തിയിരുന്നു. ആ പോർച്ചുഗീസ് സഹോദരങ്ങളിൽ മിക്കവർക്കും ഇംഗ്ലീഷ് ഒട്ടുംതന്നെ അറിയില്ലായിരുന്നു.” മുഖ്യമായും ലണ്ടനിലെ സഹോദരങ്ങളുടെ വീടുകളിലാണ് അവർക്കു വേണ്ടി താമസസൗകര്യം ഏർപ്പാടു ചെയ്തത്. വലിയ ലഘുഭക്ഷണ ശാലകളിലൊന്ന് പോർച്ചുഗീസ് സഹോദരങ്ങൾക്ക് പരിപാടി നടത്തുന്നതിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റിയെടുത്തു. പോർച്ചുഗീസ് സഹോദരങ്ങൾ ബ്രിട്ടീഷ് സഹോദരങ്ങളോടൊപ്പം യഹോവ വിശ്വസ്തരെ അനുഗ്രഹിക്കുന്നു, യഹോവയുടെ ഉദ്ദേശ്യം നിങ്ങളുടെ ജീവിതമാർഗം ആക്കുക എന്നിങ്ങനെയുള്ള കൺവെൻഷൻ നാടകങ്ങൾ സന്തോഷപൂർവം കാണുകയും പരിപാടിയുടെ മറ്റു ഭാഗങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. മിഡിൽസെക്സ് ക്രോണിക്കിൾ എന്ന ഒരു പ്രാദേശിക പത്രം 1971 ആഗസ്റ്റ് 13-ാം തീയതി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അവരുടെ വരവ് ഈ രാജ്യത്ത് സാക്ഷികളുടെ ആദ്യത്തെ ദ്വിഭാഷാ കൺവെൻഷനു കളമൊരുക്കി.”തങ്ങളുടെ ദേശത്തെ രാജ്യവേലയുടെ പുരോഗതിയെ കുറിച്ചു പോർച്ചുഗീസ് സഹോദരങ്ങൾ നൽകിയ റിപ്പോർട്ടുകൾ സദസ്യരെ പുളകംകൊള്ളിച്ചു. അതിനുശേഷം, പോർച്ചുഗലിലെ വേലയ്ക്കു നേതൃത്വം നൽകുന്ന ഒരു സഹോദരൻ കൺവെൻഷനു കൂടിവന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിട്ടീഷ് സഹോദരങ്ങൾ കാട്ടിയ അതിഥിപ്രിയത്തിനു നന്ദി പ്രകടിപ്പിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഈ മഹാ നഗരത്തിൽ നിങ്ങൾ ഞങ്ങൾക്കു വളരെയധികം തന്നിരിക്കുന്നു, നിങ്ങളുടെ സമയം ഞങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നു, നിങ്ങൾ ഞങ്ങളെ പരിചരിച്ചിരിക്കുന്നു, ഞങ്ങളോടു ദയ കാട്ടിയിരിക്കുന്നു, ഞങ്ങളെ ആർദ്രമായി പരിപാലിച്ചിരിക്കുന്നു, ഞങ്ങൾക്കു പാർക്കാൻ ഇടം തന്നിരിക്കുന്നു. സർവോപരി ഞങ്ങളോടു സ്നേഹം കാട്ടിയിരിക്കുന്നു. സഹോദരങ്ങളേ, ലണ്ടൻ ഞങ്ങളിൽ തീർച്ചയായും എപ്പോഴും അത്യന്തം പ്രിയങ്കരങ്ങളായ ഓർമകൾ ഉണർത്തും.” പോർച്ചുഗീസ് സഹോദരങ്ങൾ തങ്ങളുടെ നന്ദി ഗീതത്തിലൂടെ പ്രകടമാക്കിയപ്പോൾ സദസ്സിൽ ഇരുന്ന എല്ലാവരുടെയുംതന്നെ കണ്ണുകൾ ഈറനണിഞ്ഞു. അവരുടെ അകമഴിഞ്ഞ നന്ദിപ്രകടനം അത്ര ഹൃദയസ്പർശിയായിരുന്നു.
യഹോവയുടെ സ്നേഹസമ്പന്നമായ കുടുംബത്തിലേക്ക് അവരെ ആനയിക്കുന്നു
ഇംഗ്ലീഷ് അറിയില്ലാത്തവർക്കു സഹായം ആവശ്യമായിരുന്നത് കൺവെൻഷൻ സമയത്തു മാത്രമായിരുന്നില്ല. ബ്രിട്ടനിലേക്കു കുടിയേറിപ്പാർക്കുന്നവരുടെ എണ്ണം കൂടിവരുകയായിരുന്നു. സുവാർത്താ പ്രസംഗത്തോടുള്ള ബന്ധത്തിൽ ഇത് ഒരു വെല്ലുവിളി ഉയർത്തി. എന്തു ചെയ്യാൻ കഴിയുമായിരുന്നു?
ഇംഗ്ലീഷ് സംസാരിക്കുന്ന പ്രസാധകർ, മറ്റു രാഷ്ട്രങ്ങളിൽനിന്നുള്ള,
ഇതര ഭാഷകൾ സംസാരിക്കുന്ന വ്യക്തികളെ സഹായിക്കാൻ ശുഷ്കാന്തിയുള്ളവർ ആയിരുന്നു. സാധ്യമാകുമ്പോഴൊക്കെ, വായിക്കാൻ അവരുടെ മാതൃഭാഷയിലുള്ള എന്തെങ്കിലും കൊടുക്കാൻ സാക്ഷികൾ ശ്രമിക്കുമായിരുന്നു. എങ്കിലും, ആശയവിനിമയം ഒരു പ്രശ്നംതന്നെ ആയിരുന്നു. വിദേശത്തുനിന്നു വന്നവരിൽ ചില യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നതിനാൽ ആ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. ഇത് ആശയവിനിമയ വിടവു നികത്തുന്നതിന് ഒരു സഹായമായി.1960-കളിൽ, സൈപ്രസിൽനിന്നു വന്ന ഗ്രീക്കു സംസാരിക്കുന്ന സാക്ഷികൾ ഇംഗ്ലണ്ടിൽ താമസിക്കുന്ന ഗ്രീക്കു സംസാരിക്കുന്നവരായ മറ്റുള്ളവരുമായി സത്യം പങ്കുവെക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടു. ഇറ്റലിക്കാരായ സാക്ഷികൾ, തങ്ങളുടെ രാജ്യത്തുനിന്ന് ലണ്ടനിൽ വന്നു താമസിക്കുന്ന മറ്റുള്ളവരുമായി ബൈബിൾ സത്യം പങ്കുവെച്ചു.
പാർപ്പിടവും ഭക്ഷണവും ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നതിനു പകരമായി ആ വീട്ടിലെ ജോലികൾ ചെയ്യുന്ന ഒരു യുവതിക്കാണ് ‘ഓപെയർ’ എന്നു പറയുന്നത്. 1968-ലെ വസന്തത്തിൽ ഓപെയറായി ജോലി ചെയ്യാൻ ഇംഗ്ലണ്ടിൽ എത്തിയ ഒരു ജർമൻ യുവതിയാണ് ഫ്രാൻസിസ്ക എന്ന സാക്ഷി. ആ വർഷം അവൾ “സകല ജനതകൾക്കുമുള്ള സുവാർത്ത” ഡിസ്ട്രിക്റ്റ് സമ്മേളനത്തിൽ സംബന്ധിച്ചു. തുടർന്ന് അവൾ വയൽശുശ്രൂഷയിലെ തന്റെ പങ്കു വർധിപ്പിക്കുകയും പുതുതായി പ്രകാശനം ചെയ്ത നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം അടുത്തു താമസിച്ചിരുന്ന മറ്റു ഓപെയർ പെൺകുട്ടികൾക്കു കൊടുക്കുകയും ചെയ്തു. തത്ഫലമായി, ഫ്രാൻസിസ്ക നാലു ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചു. അവയിലൊന്ന് സ്വിറ്റ്സർലൻഡുകാരിയായ ഒരു പെൺകുട്ടിയുമൊത്ത് ജർമൻ ഭാഷയിൽ നടത്തിയ ഒരു അധ്യയനം ആയിരുന്നു. സഭായോഗങ്ങൾക്കു വരാൻ തുടങ്ങിയപ്പോൾ, യഹോവയുടെ ഭവനത്തിലെ സ്നേഹം അവൾക്കു നേരിൽ കാണാൻ കഴിഞ്ഞു. (യോഹ. 13:35) അടുത്ത വർഷമായപ്പോഴേക്ക് ആ താത്പര്യക്കാരി നല്ല പുരോഗതി പ്രാപിക്കുകയും യഹോവയ്ക്കു ജീവിതം സമർപ്പിച്ച് സ്നാപനമേൽക്കുകയും ചെയ്തു. പിന്നീട് ഒരു പയനിയർ ആയിത്തീർന്ന അവൾ സത്യം സ്വീകരിക്കാൻ തന്റെ അമ്മയെ സഹായിക്കുകയുണ്ടായി. എന്നാൽ, ഓപെയർ പെൺകുട്ടികളോടു സാക്ഷീകരിക്കാനുള്ള ഫ്രാൻസിസ്കയുടെ ശ്രമങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.
“ഞാൻ വീടുതോറും പോകുമ്പോഴൊക്കെ ഓപെയർ പെൺകുട്ടികളെ കണ്ടെത്തുമായിരുന്നു,” ഫ്രാൻസിസ്ക ഉത്സാഹത്തോടെ വിവരിക്കുന്നു, “ഞാനും ഒരിക്കൽ ഒരു ഓപെയർ പെൺകുട്ടി ആയിരുന്നു എന്ന് അവരോടു പറയും. അങ്ങനെ ഞങ്ങൾക്കിടയിൽ ഒരു പൊതു അടിത്തറ ഉരുത്തിരിയുമായിരുന്നു. ഞാൻ ഇംഗ്ലണ്ടിൽ വന്നപ്പോൾ ഒരു സഹോദരിയെ ഒഴികെ മറ്റാരെയും എനിക്ക് അറിയില്ലായിരുന്നെങ്കിലും, എനിക്ക് സഭയിൽ
ഊഷ്മളമായ സ്വാഗതം കിട്ടി എന്ന കാര്യം ഞാൻ പലപ്പോഴും എടുത്തുപറയാറുണ്ട്. അതുകൊണ്ട്, സാക്ഷികളുടേത് വലിയൊരു കുടുംബമാണെന്ന ധാരണ ഉളവാക്കാൻ അവരെ എത്രയും പെട്ടെന്നു സഭയിലേക്കു കൊണ്ടുവരാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു.”1974-ൽ ഫ്രാൻസിസ്ക, ഫിലിപ്പ് ഹാരിസിനെ വിവാഹം ചെയ്തു. ലണ്ടൻ ബെഥേലിൽ സേവിക്കുന്ന അവരിപ്പോൾ നോർത്ത്വുഡ് സഭയോടൊത്താണു സഹവസിക്കുന്നത്. ആ പ്രദേശത്തുള്ള ഒരു വീട്ടിൽ ഫ്രാൻസിസ്ക 13-ൽ പരം വർഷമായി സന്ദർശനം നടത്തിവരുന്നു. അവർ വിശദീകരിക്കുന്നു: “ഒരു സാക്ഷി തന്നെ സന്ദർശിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ഒരു ഫ്രഞ്ച് ഓപെയർ പെൺകുട്ടിയുടെ കത്ത്
ബെഥേലിൽ കിട്ടി. ഫ്രാൻസിലുള്ള സാക്ഷികളിൽനിന്ന് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം അവൾക്കു ലഭിച്ചിരുന്നു. അവൾ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിച്ചു. ഇംഗ്ലീഷ് വളരെ കുറച്ചേ അറിയാമായിരുന്നുള്ളു എങ്കിലും, നതലി എന്ന ആ പെൺകുട്ടി സത്യം അറിയാൻ അതിയായി ആഗ്രഹിക്കുന്നു എന്ന് എനിക്കു കാണാൻ കഴിഞ്ഞു. അവൾ നല്ല പുരോഗതി പ്രാപിച്ചു, താമസിയാതെ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി.” ഫ്രാൻസിലേക്കു മടങ്ങിപ്പോകുന്നതിനു മുമ്പ്, നതലി ഒരു രാജ്യപ്രസാധിക ആയിത്തീർന്നു. ഇപ്പോൾ അവളും ഭർത്താവും അവിടെ അറബികൾ താമസിക്കുന്ന ഒരു പ്രദേശത്ത് പയനിയറിങ് ചെയ്യുന്നു.ഓപെയർ പെൺകുട്ടികളെ ജോലിക്കു നിറുത്തുന്ന ആ കുടുംബത്തിന് ഒരു പതിവുണ്ടായിരുന്നു. ഒരു ഓപെയർ പെൺകുട്ടി അവിടെനിന്നു പോകുന്നതിനു മുമ്പുതന്നെ അടുത്തയാൾ എത്തുമായിരുന്നു. കുറെ നാളത്തേക്ക് പഴയ ഓപെയർ പെൺകുട്ടി പുതിയ ജോലിക്കാരിയെ ആ ഭവനത്തിലുള്ള ജോലികളൊക്കെ പഠിപ്പിക്കും. നതലി പോകാറായപ്പോൾ, ഫ്രാൻസിസ്ക അവളോട് ഇങ്ങനെ പറഞ്ഞു: “ഫ്രാൻസിലേക്കു മടങ്ങുന്നതിനു മുമ്പ്, ബൈബിൾ പഠനം തന്നെ വാസ്തവത്തിൽ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് അടുത്ത ഓപെയർ പെൺകുട്ടിയോടു പറഞ്ഞിട്ട് അവൾക്കു താത്പര്യമുണ്ടോ എന്ന് അറിയുക.” ഫ്രാൻസിൽനിന്നു തന്നെയുള്ള ഇസബെൽ ആയിരുന്നു അടുത്ത ഓപെയർ പെൺകുട്ടി. അവൾക്കും ബൈബിൾ പഠിക്കാൻ താത്പര്യം ഉണ്ടായിരുന്നു. ഫ്രാൻസിസ്ക അവൾക്കും അധ്യയനം എടുത്തു. ഇസബെല്ലിനു ശേഷം വന്ന യുവതിയുടെ പേരും നതലി എന്നായിരുന്നു. താമസിയാതെ, അവൾ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. ഫ്രാൻസിലേക്കു മടങ്ങിച്ചെന്ന ശേഷം അവൾ സ്നാപനമേറ്റു.
മറ്റൊരു പെൺകുട്ടിയാണ് ഗാബ്രിയേല, അവൾ പോളണ്ടുകാരിയാണ്. യഹോവയുടെ സാക്ഷികളുമായി അവൾക്ക് ഒരിക്കലും കാര്യമായ സമ്പർക്കം ഉണ്ടായിരുന്നില്ല. ജർമൻകാർക്ക് പോളണ്ടിലുള്ള ദുഷ്കീർത്തി നിമിത്തം അവരെ തനിക്ക് ഇഷ്ടമല്ലെന്ന് അവൾ ഫ്രാൻസിസ്കയോടു പറഞ്ഞു. യഹോവയുടെ സാക്ഷികൾ ഒരിക്കലും യുദ്ധത്തിൽ പങ്കെടുക്കാത്തവരാണെന്ന് ഫ്രാൻസിസ്ക വിശദീകരിച്ചു. “രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹോവയുടെ സാക്ഷികളിൽ ആരും സൈന്യത്തിൽ ചേർന്നില്ല,” ഫ്രാൻസിസ്ക ന്യായവാദം ചെയ്തു. “ഞങ്ങൾക്കു പീഡനം സഹിക്കേണ്ടിവന്നു എന്നു നിനക്കറിയാമോ? ഹിറ്റ്ലറെ വാഴ്ത്താനും നാസി ഭരണത്തെ പിന്താങ്ങാനും വിസമ്മതിച്ചതിനെ പ്രതി ഞങ്ങൾക്കു തടങ്കൽപ്പാളയങ്ങളിൽ കിടക്കേണ്ടിവന്നു.” ഗാബ്രിയേല അതിശയിച്ചുപോയി, അങ്ങനെ പെട്ടെന്നുതന്നെ അവളുടെ ജർമൻവിരുദ്ധ വികാരങ്ങൾ അപ്രത്യക്ഷമായി. ഫ്രാൻസിസ്കയുമൊത്തുള്ള ക്രമമായ ബൈബിൾ പഠനത്തെ തുടർന്ന് ഗാബ്രിയേല സ്നാപനമേറ്റിട്ടില്ലാത്ത
ഒരു പ്രസാധിക ആയിത്തീർന്നു. പിന്നീട് യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി അവൾ ട്വിക്കനം കൺവെൻഷനിൽ വെച്ച് സ്നാപനമേറ്റു. പത്തു രാജ്യങ്ങളിൽ നിന്നുള്ള 25 ഓപെയർ പെൺകുട്ടികൾക്ക് ബൈബിൾ അധ്യയനം എടുക്കാനും അവരെ യഹോവയുടെ സ്നേഹസമ്പന്നമായ കുടുംബത്തിലേക്ക് ആനയിക്കുന്നതിന്റെ സന്തോഷം അനുഭവിക്കാനും ഫ്രാൻസിസ്കയ്ക്ക് കഴിഞ്ഞിരിക്കുന്നു.സ്വന്തഭാഷയിൽ യോഗങ്ങൾ
ഇംഗ്ലീഷിൽ ബൈബിൾ പഠിക്കുകയോ തങ്ങളുടേതല്ലാത്ത ഒരു ഭാഷയിൽ നടത്തുന്ന യോഗങ്ങളിൽ സംബന്ധിക്കുകയോ ചെയ്യുകവഴി എല്ലാവർക്കുമൊന്നും ത്വരിതഗതിയിലുള്ള പുരോഗതി വരുത്താൻ കഴിഞ്ഞില്ല. ആ സ്ഥിതിക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു?
സൈപ്രസിൽനിന്ന് എത്തിയ ഗ്രീക്കു സംസാരിക്കുന്ന സാക്ഷികൾ, ഇംഗ്ലണ്ടിൽ താമസിക്കുന്ന തങ്ങളുടെ നാട്ടുകാർക്ക് ബൈബിളിൽ താത്പര്യം ഉണ്ടെന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ലണ്ടനിൽവെച്ച് ചില യോഗങ്ങൾ ഗ്രീക്കു ഭാഷയിൽ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 1966 ആയപ്പോഴേക്കും, സ്വന്ത ഭാഷയിലുള്ള ക്രമമായ സഭാ പുസ്തക അധ്യയനത്തിൽനിന്ന് അവർ പ്രയോജനം നേടാൻ തുടങ്ങി; പിന്നീട് മാസംതോറും ഒരു പരസ്യപ്രസംഗവും അവരുടെ ഭാഷയിൽ നടത്തപ്പെട്ടു. 1967-ൽ ലണ്ടനിലെ ആദ്യത്തെ ഗ്രീക്കു സഭ രൂപീകൃതമായി. പിന്നീട്, ഗ്രീക്കുകാരുടെ മറ്റൊരു കൂട്ടം ബർമിങ്ഹാമിൽ യോഗങ്ങൾ നടത്താൻ തുടങ്ങി.
ഇറ്റലിക്കാർ തങ്ങളുടെ ഭാഷയിലുള്ള യോഗങ്ങൾ തുടങ്ങിയത് പരസ്യപ്രസംഗവും വീക്ഷാഗോപുര അധ്യയനവും നടത്തിക്കൊണ്ടാണ്. 1967-ൽ ലണ്ടനിലെ ഇസ്ലിങ്ടൺ രാജ്യഹാളിൽ വെച്ചായിരുന്നു അത്. അതേത്തുടർന്ന് മറ്റു സ്ഥലങ്ങളിലും പല ഇറ്റാലിയൻ യോഗങ്ങളും നടന്നു. സംഗതികൾ വികാസം പ്രാപിച്ചതിന്റെ ഒരു ഉദാഹരണം ഇതാ: വിരാ (വീ) യങ് ഉത്തര ലണ്ടനിലുള്ള എൻഫീൽഡിലെ ഒരു ഇറ്റലിക്കാരിയോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. വിലമതിപ്പു വർധിച്ചപ്പോൾ അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്റെ സ്നേഹിതർക്കു കൊടുക്കാൻ ഇറ്റാലിയൻ ഭാഷയിൽ യാതൊന്നും ഇല്ലാത്തത് കഷ്ടംതന്നെ.” അതിന്റെ ഫലമായി, വീയുടെ ഭർത്താവായ ജെഫ് ഇക്കാര്യത്തെ കുറിച്ച് ഒരു സർക്കിട്ട് മേൽവിചാരകനോടു സംസാരിച്ചു. അവർ ഇരുവരും ഇറ്റലിയിൽ പയനിയറിങ് ചെയ്തിട്ടുള്ള ഒരു ഗ്രീക്കു സഹോദരനെ കണ്ടെത്തി. ജെഫ് പറയുന്നു, “ഞാൻ ഇംഗ്ലീഷിൽ പ്രസംഗം നടത്തി. ആ സഹോദരൻ അത് ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തി.” 30-ഓളം പേർ അതിൽ സംബന്ധിച്ചു. അവരിൽ ചിലർ നല്ല ആത്മീയ പുരോഗതി കൈവരിക്കുകയും ചെയ്തു. പിന്നീട്, ഇറ്റാലിയൻ സംസാരിക്കുന്ന സാക്ഷികൾ ഒരു സഭ രൂപീകരിക്കാൻ സജ്ജരായി. അതിനുശേഷം, ഓരോ അഞ്ചു വർഷം
കൂടുമ്പോഴും ഇംഗ്ലണ്ടിൽ ഒരു ഇറ്റാലിയൻ സഭ വീതം ഉണ്ടാകുന്നുണ്ട്.ഗ്രീക്കു വയലിൽ തുടർന്നും പുരോഗതി ഉണ്ടായി. 1975-ൽ, അവർക്കായി ഒരു സമ്മേളനം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. അക്കാലത്ത് ജെഫ് യങ്ങും ഭാര്യ വീയും 50-നോടടുത്ത് പ്രായമുണ്ടായിരുന്ന പയനിയർമാർ ആയിരുന്നു. അവരുടെ കുട്ടികൾ രണ്ടും പ്രായപൂർത്തിയായവരും “കർത്താവിൽ” വിവാഹം കഴിച്ചവരും ആയിരുന്നു. (1 കൊരി. 7:39) ജെഫിനും വീയ്ക്കും വൃദ്ധ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതില്ലായിരുന്നതിനാൽ കൂടുതൽ സേവനപദവികൾ സ്വീകരിക്കാൻ കഴിയുന്ന സ്ഥാനത്തായിരുന്നു അവർ. ബ്രിട്ടനിലെ ഗ്രീക്കു സംസാരിക്കുന്ന സഹോദരങ്ങൾക്കായി ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിനുള്ള നിയമനം ലഭിച്ചപ്പോൾ ജെഫ് അമ്പരന്നുപോയി. “എന്തു ചെയ്യണമെന്ന് എനിക്കു യാതൊരു നിശ്ചയവും ഇല്ലായിരുന്നു,” ജെഫ് പറയുന്നു. “സമ്മേളന സ്ഥലത്ത് എത്തിയപ്പോൾ, അവിടെ ഒരു ആഭ്യന്തര യുദ്ധം നടക്കുന്ന പ്രതീതിയാണ് എനിക്ക് ഉണ്ടായത്!” ഒരു യാഥാസ്ഥിതിക ബ്രിട്ടീഷുകാരൻ ആയിരുന്നതിനാലാകാം ഗ്രീക്കുകാരുടെ ഉത്സാഹത്തിമിർപ്പ് കണ്ടപ്പോൾ അദ്ദേഹത്തിന് അങ്ങനെ തോന്നിയത്. വേല ചെയ്യേണ്ട വിധം ഗ്രീക്കു സഹോദരങ്ങൾ പരസ്പരം വിവരിച്ചുകൊടുക്കുന്നതായിരുന്നു ആ കണ്ടത്. 400-ലേറെ പേർ ആ സമ്മേളനത്തിൽ സംബന്ധിച്ചു.
മറ്റു ഭാഷാക്കൂട്ടങ്ങളും രൂപംകൊണ്ടു. 1975-ൽ ഒരു സ്പാനിഷ് സഭ നിലവിൽ വന്നു. 1977-ലാണ് ലണ്ടനിൽ ആദ്യമായി ഒരു ഗുജറാത്തി പരസ്യപ്രസംഗം നടത്തപ്പെട്ടത്. രണ്ടു വർഷം കഴിഞ്ഞ്, ഒരു ചെറിയ ഗുജറാത്തി സമ്മേളനം നടത്തപ്പെട്ടു. അതേ സമയത്തുതന്നെ ഒരു പഞ്ചാബി സർക്കിട്ട് സമ്മേളനവും നടത്തപ്പെട്ടു. അതിൽ 250-ഓളം പേർ സംബന്ധിച്ചു.
‘എത്ര നല്ല ആളുകൾ’
ആദ്യ വർഷങ്ങളിൽ, വലിയ കൺവെൻഷനുകളെല്ലാം സാധാരണ നടത്തിയിരുന്നത് ലണ്ടനിലാണ്. എന്നാൽ, 1960-കൾ ആയപ്പോഴേക്കും രാജ്യത്തെ ചെറുതും വലുതുമായ പല നഗരങ്ങളിലും വാർഷിക കൺവെൻഷനുകൾ നടത്താൻ തുടങ്ങി. ചില വർഷങ്ങളിൽ, നാലു കൺവെൻഷനുകളേ ഉണ്ടായിരുന്നുള്ളൂ; മറ്റു ചില വർഷങ്ങളിൽ ചെറിയ ഹാളുകളിൽ നടത്തിയപ്പോൾ കൺവെൻഷനുകളുടെ എണ്ണം 17 ആയി ഉയർന്നു. ഫുട്ബോൾ സ്റ്റേഡിയങ്ങളും ഓഡിറ്റോറിയങ്ങളും സ്കേറ്റിങ് നടത്തുന്ന ഐസ് റിങ്കുകളുമൊക്കെ വാടകയ്ക്കെടുത്തു. 1975-ൽ, വെയ്ൽസിലെ കാർഡിഫ് ആംസ് പാർക്കിൽ ഒരു കൺവെൻഷൻ നടത്തുന്നതിന് അതിന്റെ അധികാരികളുമായി കൂടിയാലോചനകൾ നടത്തി.
യഹോവയുടെ സാക്ഷികൾക്ക് ബ്രിട്ടനിൽ മിക്കയിടത്തും സത്കീർത്തി ഉണ്ട്. എങ്കിലും, സ്പോർട്സ് സ്റ്റേഡിയങ്ങളുടെ ചുമതല വഹിക്കുന്ന,
സാക്ഷികളുടെ വലിയ കൂടിവരവുകളെ കുറിച്ച് അറിയില്ലാത്ത ഉദ്യോഗസ്ഥർ ചിലപ്പോഴൊക്കെ അവർക്ക് ആ സൗകര്യങ്ങൾ വാടകയ്ക്കു നൽകാൻ മടിയുള്ളവരാണ്. കാർഡിഫ് ആംസ് പാർക്കിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. വെയ്ൽസിലെ റഗ്ബി യൂണിയൻ ബോർഡുമായി കൂടിയാലോചനകൾ നടന്നു. കാർഡിഫിൽ വെച്ചുള്ള ബോർഡ് മീറ്റിങ്ങിലെ കൂടിയാലോചനകളിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നപക്ഷം, തനിക്കു ഫോൺ ചെയ്യാൻ ബോർഡ് അംഗങ്ങളോട് ആവശ്യപ്പെടണമെന്ന് അഖില ബ്രിട്ടീഷ് റഗ്ബി ഫുട്ബോൾ യൂണിയന്റെ അധ്യക്ഷനായ ലോർഡ് വെയ്ക്ഫീൽഡ് നമ്മുടെ സഹോദരന്മാരോട് ദയാപുരസ്സരം പറഞ്ഞിട്ടുണ്ടായിരുന്നു. അത്തരമൊരു സഹായം ലഭിച്ചതിൽ അവർ എത്ര കൃതജ്ഞത ഉള്ളവർ ആയിരുന്നെന്നോ! കൂടിയാലോചനകൾ നിർണായക ഘട്ടത്തിൽ എത്തിയപ്പോൾ, ലോർഡ് വെയ്ക്ഫീൽഡിനു ഫോൺ ചെയ്തത് പ്രതിസന്ധി തരണം ചെയ്യാൻ സഹായമായി. ലണ്ടനിലെ ട്വിക്കനമിൽ 1955 മുതൽ യഹോവയുടെ സാക്ഷികൾ കൺവെൻഷനുകൾ നടത്തുന്നുണ്ടായിരുന്നു. ഓരോ വേനൽക്കാലത്തും യഹോവയുടെ സാക്ഷികൾ ട്വിക്കനം സ്റ്റേഡിയം ഉപയോഗിക്കുന്നതിനെ താനും ബോർഡ് അംഗങ്ങളും എത്രമാത്രം വിലമതിച്ചുവെന്ന് ലോർഡ് വെയ്ക്ഫീൽഡ് തന്റെ സഹപ്രവർത്തകരോടു വിശദീകരിച്ചു. യാതൊന്നിനെ കുറിച്ചും ഉത്കണ്ഠപ്പെടേണ്ടതില്ല എന്ന് അദ്ദേഹം അവർക്ക് ഉറപ്പു നൽകി. “സാക്ഷികൾ എത്ര നല്ല ആളുകളാണ്!” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സത്വരം ഒരു ഉടമ്പടി തയ്യാറാക്കപ്പെട്ടു, അങ്ങനെ സാക്ഷികൾക്കു തങ്ങളുടെ പതിവു കൺവെൻഷൻ വേദിയായി വർഷങ്ങളോളം കാർഡിഫ് ആംസ് പാർക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.സ്വന്തമായി സമ്മേളനഹാളുകൾ
വാർഷിക കൺവെൻഷനുകൾക്കു പുറമേ, സാക്ഷികൾ ഓരോ വർഷവും ചെറിയ സമ്മേളനങ്ങളും നടത്താറുണ്ട്. 1969-ൽ ബ്രിട്ടനിലെ രാജ്യഘോഷകരുടെ എണ്ണം 55,876 ആയിരുന്നു. എന്നാൽ തുടർന്നുവന്ന നാലു വർഷത്തിനുള്ളിൽ, സുവാർത്ത ഘോഷിക്കുന്നവരുടെ എണ്ണം 65,348 ആയി ഉയർന്നു. അന്നൊക്കെ സർക്കിട്ട് സമ്മേളനങ്ങൾ നടത്താനായി ഹാളുകൾ വാടകയ്ക്ക് എടുക്കുകയായിരുന്നു പതിവ്. എന്നാൽ ന്യായമായ വാടകയ്ക്ക് അനുയോജ്യമായ ഹാളുകൾ കിട്ടുക ഒന്നിനൊന്നു ബുദ്ധിമുട്ടായിത്തീർന്നു.
സ്വന്തമായ സമ്മേളനഹാളുകളുടെ ആവശ്യം സഹോദരങ്ങൾക്ക് 1970-കളിൽ ബോധ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ കൂടിയാലോചന നടത്തി, അങ്ങനെ യോജിച്ച സ്ഥലങ്ങൾക്കുള്ള അന്വേഷണം ആരംഭിച്ചു. നിലവിലുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയാനാണ് അവർ ആദ്യം ആസൂത്രണം ചെയ്തത്. 1975-ന്റെ തുടക്കത്തിൽ, ഉത്തര ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു
സിനിമാശാല കൂടിയാലോചനകൾക്കു ശേഷം വിലയ്ക്കു വാങ്ങി. മാസങ്ങൾ നീണ്ട അതിന്റെ പുതുക്കിപ്പണിക്കു ശേഷം, ആഗസ്റ്റ് 31-ന് ഇംഗ്ലണ്ടിലെ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സമ്മേളനഹാൾ സമർപ്പിക്കപ്പെട്ടു. സെപ്റ്റംബറിലെ പുതിയ സർക്കിട്ട് സമ്മേളനം ആ ഹാളിൽവെച്ചാണ് നടത്തപ്പെട്ടത്.അതിനു രണ്ടു വർഷം മുമ്പ്, രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സമ്മേളന മേൽവിചാരകന്മാർ ഒത്തുകൂടി ലണ്ടനിൽ എങ്ങനെ ഒരു ഹാൾ സ്വന്തമാക്കാമെന്നു ചർച്ച ചെയ്തിരുന്നു. അനുയോജ്യമായ കെട്ടിടം കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയംഗമായ ഡെനിസ് കേവ്, തന്നെ അമ്പരപ്പിച്ച ഒരു സംഗതി ഓർമിക്കുന്നു. ആ പ്രദേശത്ത് കെട്ടിടം വാങ്ങാൻ കനത്ത വില നൽകണമായിരുന്നു. എന്നിട്ടും, കൂടിവന്ന സഹോദരന്മാർ ഒരു ഹാളല്ല, മറിച്ച് രണ്ടു ഹാളുകൾ—തേംസ് നദിയുടെ വടക്ക് ഒന്നും തെക്ക് മറ്റൊന്നും—അന്വേഷിക്കാനാണ് ഐകകണ്ഠ്യേന തീരുമാനിച്ചത്!
ലണ്ടന് 30 കിലോമീറ്റർ തെക്കുമാറിയുള്ള ഡോർക്കിങ് പട്ടണത്തിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു സിനിമാശാല അനുയോജ്യമായ ഒന്നായിരിക്കും എന്നു തോന്നി. എന്നാൽ സ്ഥാവരവസ്തു ഇടപാടുകാർ എത്തി ആ കെട്ടിടത്തിന് കനത്ത വില പറഞ്ഞു. ഡെനിസിന് ആദ്യം നിരുത്സാഹം തോന്നിയെങ്കിലും, അദ്ദേഹവും മറ്റൊരു സാക്ഷിയും ഒരു യോഗത്തിൽ സംബന്ധിക്കാനായി വരണമെന്ന് അഭ്യർഥിച്ചുകൊണ്ട് നഗരസമിതിയുടെ അധ്യക്ഷൻ ഫോൺ ചെയ്തപ്പോൾ അദ്ദേഹം അതിശയിച്ചുപോയി. ആ കെട്ടിടം ആരാധനയ്ക്കായി ഉപയോഗിക്കത്തക്കവണ്ണം നഗരാസൂത്രണ വിലക്കുകൾ എടുത്തുമാറ്റിയതിനു പുറമേ, ആ സിനിമാശാല വിലയ്ക്കു വാങ്ങി, ഓരോ മൂന്നു വർഷത്തിലും പുതുക്കാവുന്ന അനിശ്ചിതകാല പാട്ടത്തിന് സഹോദരങ്ങൾക്കു നൽകാൻ അധികാരികൾ തീരുമാനിച്ചു.
പ്രസ്തുത ഹാൾ ഒരു ദശകത്തിലേറെക്കാലം സഹോദരങ്ങൾക്ക് ഉപകാരപ്പെട്ടു. അതിനുശേഷം നഗരസമിതി അത് മറ്റൊരു കാര്യത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. പകരമായി, സഹോദരങ്ങൾ ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽനിന്ന് വളരെ അകലെയല്ലാതെ 28 ഏക്കർ സ്ഥലം വാങ്ങി. ഒരു നല്ല സമ്മേളനഹാളായി സംയോജിപ്പിക്കാൻ കഴിയുമായിരുന്ന കെട്ടിടങ്ങൾ അതിൽ ഉണ്ടായിരുന്നു. ആ പുതിയ കെട്ടിടത്തിലേക്ക് ചില ഇടുങ്ങിയ വഴികളിലൂടെ പോകുന്നതിനെ ചൊല്ലി സ്ഥലവാസികൾ പ്രശ്നങ്ങൾ ഉന്നയിച്ചു. സ്വകാര്യത ഉണ്ടായിരിക്കാനും കഴിവതും സ്വസ്ഥതയ്ക്കു ഭംഗം വരാതെ കഴിയാനുമുള്ള അവരുടെ ആഗ്രഹം മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമ്മേളനഹാളിലേക്കു പോകുമ്പോൾ വാഹനങ്ങളുടെ വേഗപരിധി നിലനിറുത്താനും നിയുക്ത വഴികളിലൂടെ മാത്രം വരാനുമുള്ള നിർദേശങ്ങൾ സാക്ഷികൾ പിൻപറ്റുമായിരുന്നോ? പ്രാദേശിക ആസൂത്രണ കമ്മിറ്റിയുടെ യോഗത്തെ കുറിച്ചുള്ള
ഒരു വാർത്താ റിപ്പോർട്ട് ഇപ്രകാരമായിരുന്നു: “സാധാരണ സാഹചര്യങ്ങളിൽ അത്തരം വ്യവസ്ഥകൾ നടപ്പിലാക്കുക അസാധ്യമാണെന്ന് കമ്മിറ്റിക്കു തോന്നുകയുണ്ടായി. എന്നാൽ യഹോവയുടെ സാക്ഷികൾ വ്യത്യസ്തർ ആയിരുന്നു.” ആ കമ്മിറ്റിയുടെ ചെയർമാൻ ഇങ്ങനെ പ്രസ്താവിച്ചു: “മറ്റു ചില സംഘടനകളോ വിഭാഗങ്ങളോ ആണെങ്കിൽ തങ്ങളുടെ അംഗങ്ങൾ ഇന്നിന്ന വിധത്തിൽ പ്രവർത്തിക്കും എന്നു പറയാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ യഹോവയുടെ സാക്ഷികൾ എല്ലാവരും നിർദേശാനുസരണം പ്രവർത്തിക്കുന്നവരാണ്.” ഹെയ്സ് ബ്രിഡ്ജിലെ സറിയിലുള്ള ഈ പുതിയ സമ്മേളനഹാളിൽ നടന്ന ആദ്യ സമ്മേളനം 1986 മേയ് 17, 18 തീയതികളിലെ സർക്കിട്ട് സമ്മേളനം ആയിരുന്നു. പ്രസ്തുത സ്ഥലം വാങ്ങി കൃത്യം ഒരു വർഷം കഴിഞ്ഞായിരുന്നു അത്.1975-ൽ ഡോർക്കിങ് സമ്മേളനഹാളിന്റെ പണി നടക്കുന്ന സമയത്തുതന്നെ ഉത്തര ലണ്ടനിലെ സാക്ഷികൾ ന്യൂ സൗത്ത്ഗേറ്റിലുള്ള മുൻ റിറ്റ്സ് സിനിമാശാല പുതുക്കിപ്പണിയുന്ന തിരക്കിലായിരുന്നു. 1930-കളുടെ മധ്യത്തിൽ നിർമിച്ച ഈ സിനിമാശാല 1974 വസന്തത്തിലാണ് അടച്ചുപൂട്ടിയത്. കുറെക്കാലത്തേക്ക് അത് ഒരു സിനഗോഗായി ഉപയോഗിച്ചിരുന്നു. സാക്ഷികൾ വാങ്ങുന്ന സമയത്ത് അത് “വളരെ അറ്റകുറ്റപ്പണി ആവശ്യമായ അവസ്ഥയിൽ” ആയിരുന്നു എന്ന് ഒരു മുൻ വാസ്തുശിൽപ്പിയായ റോജർ ഡിക്സൺ പറയുന്നു. “കെട്ടിടം നല്ല കെട്ടുറപ്പുള്ളത് ആയിരുന്നെങ്കിലും, മേൽക്കൂരയ്ക്കു ചോർച്ച ഉണ്ടായിരുന്നു,” അദ്ദേഹം ഓർമിക്കുന്നു. “ജീർണിതാവസ്ഥ മറയ്ക്കാനെന്നോണം സ്റ്റേഡിയത്തിന്റെ ഉൾഭാഗത്ത് കറുത്ത പെയിന്റടിച്ചിരുന്നു!” തുടക്കത്തിൽ, അതു പുതുക്കിപ്പണിയുന്ന ജോലി ഭാരിച്ച ഒന്നായി തോന്നി. എന്നാൽ, വിദഗ്ധരും വൈദഗ്ധ്യം കുറഞ്ഞവരുമായ 2,000-ത്തോളം സ്വമേധയാ ജോലിക്കാർ ചേർന്ന് വെറും നാലര മാസംകൊണ്ട് അതിന്റെ ജോലി പൂർത്തിയാക്കി.
പശ്ചിമ മിഡ്ലാൻഡ്സിലെ സമ്മേളനഹാളിന്റെ പണിയും ആ സമയത്തുതന്നെ നടക്കുന്നുണ്ടായിരുന്നു. അവിടെ ഡഡ്ലിയിലുള്ള ഒരു മുൻ സിനിമാശാല 1974-ൽ വിലയ്ക്കു വാങ്ങാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. അതു പുതുക്കിപ്പണിയുന്നതിനു കൂടുതൽ സമയമെടുത്തു. എന്നാൽ 1976 സെപ്റ്റംബർ ആയതോടെ അതും ഉപയോഗത്തിനു സജ്ജമായി.
പുതിയ സമ്മേളനഹാളുകൾ നിർമിക്കുന്നു
രാജ്യപ്രസാധകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 1974-ൽ 71,944 ആയിരുന്ന അത് 1984-ൽ 92,616 ആയി വർധിച്ചു. അവരിൽ പലരും ഇംഗ്ലണ്ടിനു വടക്കുള്ള വൻ വ്യവസായശാലാ പ്രദേശത്ത് നിന്നുള്ളവർ ആയിരുന്നു. സൗത്ത് യോർക്ഷയറിൽ ഒരു ഹാൾ നിർമിക്കുന്നതിനുള്ള ആസൂത്രണങ്ങൾ നടന്നു.
1985 സെപ്റ്റംബറിൽ നിർമാണം തുടങ്ങിയ ഒരു ഹാൾ പിന്നീട് ഈസ്റ്റ് പെനൈൻ സമ്മേളനഹാൾ എന്ന് അറിയപ്പെടാനിടയായി. ഉരുക്ക് നിർമിത ചട്ടക്കൂടുള്ള ഇതിൽ 1,642 പേർക്ക് ഇരിക്കാം. അതിനോടു ചേർന്ന് പ്രാദേശിക സഭയ്ക്കായി 350 പേർക്ക് ഇരിക്കാവുന്ന ഒരു രാജ്യഹാളും നിർമിച്ചിട്ടുണ്ട്. 42 മീറ്റർ വ്യാപ്തിയിൽ രൂപകൽപ്പന ചെയ്തു നിർമിച്ച മേൽക്കൂര അതിനെ അത്യന്തം മനോഹരമാക്കുന്നു. ദ സ്ട്രക്ച്ചറൽ എൻജിനീയർ മാസിക ഈ അസാധാരണ രൂപകൽപ്പനയെ “അഷ്ഠപാർശ്വ പരിഹാരം” എന്നു വിളിക്കുകയുണ്ടായി. റോഥർഹാം നഗരസമിതി ഏറ്റവും മികച്ച ഡിസൈനിങ്ങിനുള്ള സമ്മാനം ആ സമ്മേളനഹാളിനു നൽകി.
പ്രോജക്റ്റ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്ന നോബിൾ ബൗവർ തുടക്കം മുതലേ നിർമാണ സ്ഥലത്ത് ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഹാളിന്റെ പ്രഥമ മേൽവിചാരകനായി സേവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നല്ല നർമരസം തുളുമ്പുന്ന പെരുമാറ്റം, 14 മാസക്കാലത്തെ നിർമാണ പ്രവർത്തനത്തിൽ പങ്കെടുത്ത 12,500-ലധികം സഹോദരങ്ങൾക്കു പ്രോത്സാഹനമായി. മരവിപ്പിക്കുന്ന പുകമഞ്ഞും പൂജ്യത്തിൽ താഴെയുള്ള താപനിലയും ഹിമപാതവും ഉള്ള അവസരങ്ങളിൽ പണിക്കു തടസ്സം നേരിടാതിരിക്കാനായി ആ പ്രദേശത്തിനു ചുറ്റും ഒരു തട്ടുഫ്രെയിം ഉണ്ടാക്കി അതിൽ സംരക്ഷണാത്മക പ്ലാസ്റ്റിക് ഷീറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നിട്ട് അവയിലേക്ക് വ്യവസായ ശാലകളിൽ ഉപയോഗിക്കുന്നതരം ഹീറ്ററുകളിൽനിന്ന് ചൂടുവായു അടിപ്പിച്ചു. ഈ സുപ്രധാന നിർമാണ പ്രവർത്തനത്തിന് യാതൊന്നും തടസ്സമായില്ല. സ്വമേധയാ സേവകരെ പ്രോത്സാഹിപ്പിക്കാൻ വിദൂരങ്ങളിൽനിന്നു പോലും സഹോദരങ്ങൾ എത്തി.
ഭരണസംഘത്തിലെ ഒരു അംഗമായ തിയോഡർ ജാരറ്റ്സ് സന്ദർശനം നടത്തിയ അവസരത്തിൽ 1986 നവംബർ 15-ന് ആ സമ്മേളനഹാൾ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടു. നോബിളിനെയും ഭാര്യ ലൂയിയെയും
സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസമായിരുന്നു അത്.ഇംഗ്ലണ്ടിന്റെ വടക്കും മധ്യഭാഗത്തും തെക്കുകിഴക്കുമൊക്കെ സമ്മേളനഹാളുകൾ നിർമിക്കപ്പെട്ടു. എന്നാൽ, ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും പടിഞ്ഞാറൻ ഭാഗത്തുള്ള സഹോദരങ്ങൾക്കായി എന്തു ചെയ്യാൻ കഴിയുമായിരുന്നു? ബ്രിസ്റ്റോൾ നഗരത്തിനു വടക്കായി ആൽമൺസ്ബറിയിൽ അനുയോജ്യമായ ഒരു സ്ഥലം 1987 ഒക്ടോബറിൽ കണ്ടെത്തി. എന്നാൽ മേഖലാ കെട്ടിട നിർമാണ അനുമതി വളരെ പെട്ടെന്നൊന്നും ലഭിച്ചില്ല. ആവർത്തിച്ചുള്ള പല ശ്രമങ്ങളുടെ ഫലമായി ഒടുവിൽ 1993 ഫെബ്രുവരിയിൽ കെട്ടിട നിർമാണ അനുമതി ലഭിച്ചു.
തുടർന്ന്, നിർമാണ പ്രവർത്തനം ത്വരിതഗതിയിൽ മുന്നോട്ടു നീങ്ങി. 1995 ആഗസ്റ്റ് 5-ന് നടന്ന അതിന്റെ സമർപ്പണം എത്ര സന്തോഷകരമായ ഒരു അവസരമായിരുന്നു! അത് ഇംഗ്ലണ്ടിലെ ആറാമത്തെ സമ്മേളനഹാളായിരുന്നു. ഭരണസംഘത്തിലെ അംഗമായ ജോൺ ബാർ “ഭൂമിയെ യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറയ്ക്കൽ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ചു. അദ്ദേഹം പിൻവരുന്ന പ്രകാരം നൽകിയ ദയാപുരസ്സരമായ ഓർമിപ്പിക്കൽ സന്നിഹിതരായിരുന്ന എല്ലാവരും വിലമതിച്ചു: “നിങ്ങളുടെ പ്രദേശം യഹോവയുടെ പാദപീഠത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്ന കാര്യം ഒരിക്കലും മറക്കരുത്. ഭൂമിയുടെ ഏതൊരു ഭാഗത്തെയും പോലെ, നിങ്ങളുടെ പ്രദേശത്തിന്റെ കാര്യത്തിലും അവൻ തത്പരനാണ്. അതുകൊണ്ട് രാജ്യവേലയുടെ ആഗോള വ്യാപ്തി മനസ്സിൽ പിടിക്കുക.”
പിറ്റേ വാരം, ബാർ സഹോദരൻ ലണ്ടനു വടക്കുള്ള എജ്വാറിലെ ഒരു പുതിയ രാജ്യഹാൾ സമുച്ചയത്തിന്റെ സമർപ്പണ പ്രസംഗം നടത്തി. ആ കെട്ടിടം മൂന്നു രാജ്യഹാളുകൾ അടങ്ങിയതായിരുന്നു. മടക്കിമാറ്റാവുന്ന മറകൾകൊണ്ട് അവ വേർതിരിച്ചിരുന്നു. അവ മാറ്റിക്കഴിയുമ്പോൾ വിദേശഭാഷാ സഭകൾക്ക് അവിടം ഒരു സമ്മേളനഹാളായി ഉപയോഗിക്കാമായിരുന്നു. ആ സമയം ആയപ്പോഴേക്കും, വിദേശഭാഷാ വയലിൽനിന്നു കിട്ടിയ പ്രതികരണം ബ്രിട്ടനിലെ രാജ്യപ്രസംഗ പ്രവർത്തനത്തിന് ഒരു സുപ്രധാന മാനം നൽകിയിരുന്നു.
‘കൂടുതൽ പ്രവർത്തിക്കാനുള്ള ആഗ്രഹം എന്നും ഉണ്ടായിരുന്നു’
ചില സാക്ഷികളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിൽ അതിനുള്ള കൂടുതലായ അവസരങ്ങൾ ഉപയോഗപ്പെടുന്നതും ഉൾപ്പെട്ടിട്ടുണ്ട്. മുൻകൈ എടുത്ത് ആവശ്യം കൂടുതലുള്ളിടത്ത് പ്രവർത്തിക്കുന്നതിനു ബ്രിട്ടീഷുകാരായ അനേകം സഹോദരീസഹോദരന്മാർ
നടപടികൾ സ്വീകരിച്ചിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. 1920-കളിലെയും 1930-കളിലെയും തീക്ഷ്ണമതികളായ പല പയനിയർമാരുടെയും കാര്യത്തിലെന്ന പോലെ, മറ്റേതെങ്കിലും ദേശത്തേക്കു മാറിപ്പാർക്കുന്നതിനെ ഇതു മിക്കപ്പോഴും അർഥമാക്കിയിരിക്കുന്നു. വിദേശത്തേക്കു മാറിപ്പാർത്തതിന്റെ ഫലമായി ഈ സഹോദരീസഹോദരന്മാർക്ക് ആ പുതിയ ദേശങ്ങളിൽ രാജ്യഫലം ഉത്പാദിപ്പിക്കാനും അവിടത്തെ പ്രാദേശിക സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. 1970-80 കാലഘട്ടങ്ങളിൽ ബ്രിട്ടനിൽ നിന്നുള്ള അനവധി കുടുംബങ്ങൾ മധ്യ-ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കു മാറിപ്പാർത്തു.വിരാ ബുൾ എന്ന സഹോദരിയുടെ രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞിരുന്നു. 57-ാമത്തെ വയസ്സിൽ ആ സഹോദരി വൈറ്റ് ദ്വീപിലുള്ള തന്റെ വീട് വിറ്റിട്ട് ലണ്ടനിലെ ഈലിങ് സഭയിൽനിന്നുള്ള ഒരു കൂട്ടം യുവപയനിയർമാരോടൊത്ത് കൊളംബിയയിലേക്കു പോയി. സ്പാനിഷ് പെട്ടെന്നു പഠിച്ചെടുത്ത അവർ താമസിയാതെ 18 ബൈബിൾ അധ്യയനങ്ങൾ നടത്താൻ തുടങ്ങി. ഇപ്പോൾ 30 വർഷം പിന്നിട്ടിരിക്കുന്നു. ആ സഹോദരി നിരവധി ആത്മീയ മക്കളുടെ നടുവിൽ ഇപ്പോഴും അവിടെ സേവിക്കുന്നു.
ടോം കുക്കും ഭാര്യ ആനും മക്കളായ സേറയോടും റെയ്ച്ചലിനോടുമൊപ്പം നിരവധി വർഷങ്ങളോളം ഉഗാണ്ടയിൽ സേവിച്ചിരുന്നു. എന്നാൽ പ്രതികൂല അവസ്ഥകൾ നിമിത്തം 1974-ൽ അവർക്ക് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിവന്നു. പിറ്റേ വർഷം, അവർ മറ്റൊരു രാജ്യത്തേക്കു പോയി—പാപ്പുവ ന്യൂഗിനിയിലേക്ക്. അവിടെവെച്ച് സേറ ഒരു പ്രത്യേക പയനിയറെ വിവാഹം കഴിച്ചു. പിന്നീട് ആ കുടുംബം ഓസ്ട്രേലിയയിലേക്കു താമസം മാറ്റി, അവിടെവെച്ച് ഒരു സഹസാക്ഷിയുമായി റെയ്ച്ചലിന്റെ വിവാഹവും നടന്നു. 1991-ൽ ടോമും ആനും സോളമൻ ദ്വീപുകളിൽ ഒരു പുതിയ നിയമനം ഏറ്റെടുത്തു. അവിടെ ടോം ഇപ്പോൾ ബ്രാഞ്ച് കമ്മിററി കോ-ഓർഡിനേറ്ററായി സേവിക്കുകയാണ്.
മറ്റു പലരെയും സംബന്ധിച്ചിടത്തോളം, വിദേശത്തേക്കുള്ള മാറ്റം കുറച്ചു കാലത്തേക്കു മാത്രമായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ വിദേശ ജീവിതത്തിൽനിന്ന് ആർജിച്ച അനുഭവജ്ഞാനം അവരുടെ സേവനത്തിൽ അമൂല്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. ബാരി റഷ്ബിയുടെയും ഭാര്യ ജനെറ്റിന്റെയും കാര്യത്തിൽ ഇതു സത്യമാണ്.
“സത്യത്തിൽ വന്ന കാലം മുതൽ കൂടുതൽ പ്രവർത്തിക്കാനുള്ള ആഗ്രഹം എനിക്ക് എന്നും ഉണ്ടായിരുന്നു,” ബാരി പറഞ്ഞു. അദ്ദേഹം ഒരു പയനിയർ സഹോദരിയായ ജനെറ്റിനെ വിവാഹം ചെയ്തു. പാപ്പുവ ന്യൂഗിനിയിൽ സേവിക്കുന്നതിനുള്ള ഒരു ആഹ്വാനം നമ്മുടെ രാജ്യ സേവനത്തിൽ വന്നപ്പോൾ അവർ അതിനോടു പ്രതികരിച്ചു.
“ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു അത്,” അവർ പറയുന്നു. പോർട്ട് മോഴ്സ്ബി ബ്രാഞ്ചിലുള്ള സഹോദരങ്ങളുടെ ആഗ്രഹം, രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഗോരോക്കായിൽ അവർ സേവിക്കണം എന്നായിരുന്നു. എന്നാൽ ബാരി സഹോദരന്റെ തൊഴിൽ പെർമിറ്റിന് ബൂഗൻവിൽ ദ്വീപിൽ മാത്രമേ സാധുത ഉണ്ടായിരുന്നുള്ളൂ. പാപ്പുവ ന്യൂഗിനിയിൽ എത്തിയപ്പോൾ, അധികാരികൾ സഹോദരന്റെ തൊഴിൽ പെർമിറ്റ് ഗോരോക്കായിലേക്കു മാറ്റിക്കൊടുത്തു എന്നറിഞ്ഞതിൽ അവർ എത്രയധികം സന്തോഷിച്ചുവെന്നോ!ബാരി സ്കൂൾ അധ്യാപകൻ എന്ന നിലയിൽ പ്രവർത്തിക്കാനും ജനെറ്റ് 18 പ്രസാധകരുള്ള ഒരു സഭയോടൊത്ത് പയനിയറിങ് ചെയ്യാനും തുടങ്ങി. ബാരി ഇപ്രകാരം അനുസ്മരിക്കുന്നു: “ഒരു സംഗതി എനിക്കു കാണാൻ കഴിഞ്ഞു, സഭായോഗങ്ങളിൽ സംബന്ധിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ സഹോദരങ്ങൾ യാതൊന്നിനെയും അനുവദിച്ചിരുന്നില്ല,
മഴക്കാലത്തെ കടുത്ത കാലാവസ്ഥയെ പോലും. വാഹനങ്ങളൊന്നും ഇല്ലായിരുന്ന അവർക്ക് യോഗങ്ങൾക്കു വരാൻ ഒന്നോ രണ്ടോ മണിക്കൂർ നടക്കണമായിരുന്നു. രാജ്യഹാളിൽ എത്തുമ്പോഴാകട്ടെ, അവർ ആകെ നനഞ്ഞുകുളിച്ചിരിക്കും! എങ്കിലും അവർ ഒരിക്കലും യോഗങ്ങൾ മുടക്കിയിരുന്നില്ല.”ബാരിയും ജനെറ്റും പാപ്പുവ ന്യൂഗിനിയിൽ സന്തോഷകരമായ ആറു വർഷം ചെലവഴിച്ചു. തുടർന്ന് അവിടത്തെ സ്ഥിതിവിശേഷം വിദേശികൾക്കു പ്രതികൂലമായിത്തീർന്നു. ബ്രിട്ടനിലേക്കു മടങ്ങുന്നതാണു ബുദ്ധിയെന്ന് ബാരി തീരുമാനിച്ചു. എന്നിരുന്നാലും, വിദേശത്തുവെച്ചു ലഭിച്ച അനുഭവജ്ഞാനം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് പ്രയോജനപ്പെടുത്താൻ ഇരുവരും തീരുമാനിച്ചു. പക്ഷേ എവിടെ? പ്രത്യേക ആവശ്യം ഉള്ള എവിടെയെങ്കിലും സേവിക്കാനായിരുന്നു അവരുടെ ആഗ്രഹം. സൊസൈറ്റിയോടും തങ്ങളുടെ സർക്കിട്ട് മേൽവിചാരകനോടും അഭിപ്രായം ആരാഞ്ഞശേഷം, ലിങ്കൺഷിയറിലെ ബോസ്റ്റണിലേക്ക് അവർ പോയി. പെട്ടെന്നുതന്നെ താമസിക്കാൻ ഒരു ഇടവും കണ്ടെത്തി. എന്നാൽ ജനെറ്റിനോടൊപ്പം പയനിയറിങ് ചെയ്യാൻ സഹായകമായ ഒരു അംശകാല ജോലി കണ്ടെത്താൻ ബാരിക്കു കഴിഞ്ഞില്ല. എന്നിരുന്നാലും, ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ യഹോവ സഹായിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്, ബാരിക്കു ജോലി കിട്ടിയാലും ഇല്ലെങ്കിലും സെപ്റ്റംബർ 1-നു തന്നെ പയനിയറിങ് തുടങ്ങാൻ അവർ തീരുമാനിച്ചു! സെപ്റ്റംബർ 1-ന്, അവർ തങ്ങളുടെ ഓവർക്കോട്ടുകളും അണിഞ്ഞ് വയൽസേവനത്തിന് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഫോൺ അടിച്ചത്. ഒരു പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ ചോദിച്ചു, “നിങ്ങൾക്ക് ഒരു അംശകാല ജോലി വേണോ?” “തീർച്ചയായും!” ബാരി മറുപടി നൽകി, “എപ്പോഴാണു ഞാൻ വന്ന് ജോലി തുടങ്ങേണ്ടത്?” അദ്ദേഹം ചോദിച്ചു: “നാളെ ആയാലോ?” യഹോവയുടെ സേവനത്തിനു പ്രഥമ സ്ഥാനം കൊടുക്കാനുള്ള അവരുടെ ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുകതന്നെ ചെയ്തു. (മത്താ. 6:33) നാലു വർഷത്തിനു ശേഷം, ബാരിക്കും ജനെറ്റിനും അപ്രതീക്ഷിതമായ മറ്റൊരു ഫോൺ സന്ദേശം കിട്ടി—ഈസ്റ്റ് പെനൈൻ സമ്മേളനഹാളിന്റെ ചുമതല വഹിക്കുകയെന്ന നിയമനമായിരുന്നു അത്.
തങ്ങളെ സ്വമേധയാ അർപ്പിക്കൽ
സേവിക്കാനുള്ള മനസ്സൊരുക്കം യഹോവയുടെ ജനത്തിന്റെ പ്രത്യേകതയാണ്. പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ് യഹോവയ്ക്ക് ഇങ്ങനെ പാടി: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; . . . ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ. 110:3) സത്യാരാധന പൂർണമായി ഉന്നമിപ്പിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ തങ്ങളെത്തന്നെ ലഭ്യമാക്കിയിരിക്കുന്ന ബ്രിട്ടനിലെ പലരിലും ആ മനസ്സൊരുക്കം പ്രകടമാണ്.
മുഴുസമയ ശുശ്രൂഷയിൽ തങ്ങളെത്തന്നെ ലഭ്യമാക്കിയ സകലർക്കും വലിയ പ്രോത്സാഹനമായി ഉതകിയ ഒരു അറിയിപ്പ് 1977-ലെ “സന്തുഷ്ട വേലക്കാർ” ഡിസ്ട്രിക്റ്റ് സമ്മേളനങ്ങളിൽ നടത്തപ്പെട്ടു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ് എന്നിവിടങ്ങളിലായി നടന്ന ഏഴു കൺവെൻഷനുകളിൽ പങ്കെടുത്ത 1,10,000 പേർ, പ്രസംഗകൻ പയനിയർ സേവന സ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് അറിയിച്ചപ്പോൾ സന്തോഷഭരിതരായി കരഘോഷം മുഴക്കി. ദ്വിവാര ബൈബിൾ പഠന കോഴ്സും അതിലെ ആശയങ്ങൾ വയൽശുശ്രൂഷയിൽ ബാധകമാക്കുന്നതിനുള്ള അവസരങ്ങളും ഉൾപ്പെട്ട ഒരു പരിപാടിയാണ് അത്. പയനിയർ സേവനത്തിൽ ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും അനുഭവജ്ഞാനം ഉള്ളവർക്ക് ആ പരിപാടിയിലൂടെ മികച്ച പരിശീലനം ലഭിക്കുന്നു. പ്രസ്തുത പരിശീലനത്തിനു ശേഷം, ആ പയനിയർമാരിൽ ചിലർക്ക് സാക്ഷീകരണം നാമമാത്രമായി നടന്നിട്ടുള്ളതോ ഒട്ടുംതന്നെ നടന്നിട്ടില്ലാത്തതോ ആയ പ്രദേശങ്ങളിൽ പോയി പ്രവർത്തിക്കാൻ സാധിക്കുന്നു.
1978 മാർച്ചിലാണ് ബ്രിട്ടനിൽ ആ സ്കൂൾ ആരംഭിച്ചത്, അത് ലീഡ്സ് എന്ന വടക്കൻ നഗരത്തിലായിരുന്നു. ആദ്യത്തെ ക്ലാസ്സിൽ പങ്കെടുത്ത ഒരു വിദ്യാർഥിനിയായ ആൻ ഹാർഡിക്ക് പ്രസ്തുത സന്ദർഭത്തെ കുറിച്ച് സന്തോഷകരമായ ഓർമകളാണ് ഉള്ളത്. “ഞങ്ങൾ ആത്മീയമായി ശരിക്കും പ്രബുദ്ധരാക്കപ്പെട്ടു,” അവർ പറയുന്നു. “വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളിൽ യഥാർഥ താത്പര്യം എടുക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ആ സ്കൂൾ പുതിയ ഉൾക്കാഴ്ച നൽകുകതന്നെ ചെയ്തു.” ആ സഹോദരി ഇന്ന് ഭർത്താവിനോടൊപ്പം ബെഥേൽ ഭവനത്തിൽ സേവിക്കുന്നു. നാലു മക്കളുടെ അമ്മയായ ആൻഡ്രിയ ബിഗ്സ്, വെയ്ൽസിലെ പോണ്ടിപ്രിഥിൽ നടന്ന പ്രസ്തുത സ്കൂളിൽ സംബന്ധിച്ചിരുന്നു. അവർ പറയുന്നു: “അതിനെ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പൂർവാസ്വാദനമായി കാണുകയാണെങ്കിൽ, യഹോവ ഒരു വിരുന്നുതന്നെ നമുക്കായി ഒരുക്കി വെച്ചിരിക്കുന്നു എന്നു പറയാൻ കഴിയും. പുതിയ വ്യവസ്ഥിതിക്കായി ഞാൻ അത്യധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!” ഇതുവരെ നടത്തപ്പെട്ടിട്ടുള്ള 740 ക്ലാസ്സുകളിലായി പങ്കെടുത്ത 20,000 പയനിയർമാരും ആ സഹോദരി പറഞ്ഞതിനോടു യോജിക്കുന്നു. ആ സ്കൂളിൽ സംബന്ധിച്ച ശേഷം പയനിയറിങ് തങ്ങളുടെ ജീവിതവൃത്തിയാക്കാൻ ദൃഢനിശ്ചയം ചെയ്തവർ കുറച്ചു പേരൊന്നുമല്ല.
പയനിയർ സേവനത്തിൽ അനുഭവജ്ഞാനമുള്ള നൂറുകണക്കിനു സഹോദരങ്ങൾ ബ്രിട്ടൻ ബ്രാഞ്ചിലെ ബെഥേൽ സേവനം ഏറ്റെടുത്തിട്ടുണ്ട്. ഈ ബെഥേൽ ഭവനത്തിൽ ഇപ്പോൾ 393 പേരുണ്ട്. അതിൽ 38 പേർ 20-ഓ അതിലധികമോ വർഷമായി ഇവിടെ സേവിക്കുന്നവരാണ്.
ബെഥേലിൽ സേവിക്കുന്നവരിൽ ഒരാളാണ് ക്രിസ്റ്റഫർ ഹിൽ. ഈ സേവനത്തിന് അദ്ദേഹം അപേക്ഷ നൽകിയത് എന്തുകൊണ്ടാണ്? അദ്ദേഹം ഉത്തരം നൽകുന്നു: “1989-ലാണ് ഞാൻ പയനിയറിങ് തുടങ്ങിയത്. ഞാൻ മുഴുസമയ സേവനത്തിൽ ആയിരിക്കുന്നത് എന്റെ മാതാപിതാക്കൾ പയനിയർമാർ ആയിരുന്നതുകൊണ്ടല്ല, മറിച്ച് ഞാൻ യഹോവയെ സ്നേഹിക്കുന്നതിനാലാണ് എന്നു തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. സത്യം എന്റെ ജീവിതത്തിന്റെ ഭാഗം ആയിരിക്കാനല്ല, പിന്നെയോ എന്റെ മുഴു ജീവിതവും ആയിരിക്കാൻ ഞാൻ അഭിലഷിച്ചു. ബെഥേൽ സേവനം ഒരു വെല്ലുവിളി ആണെങ്കിലും, എന്റെ ആ അഭിലാഷം നിവർത്തിക്കാൻ അത് എന്നെ സഹായിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.”
ജെറന്റ് വാറ്റ്കിനും ഈ ബെഥേൽ കുടുംബത്തിലെ ഒരു അംഗമാണ്. 1980-കളുടെ തുടക്കത്തിൽ, ഒരു സർവകലാശാലാ വിദ്യാഭ്യാസം വേണ്ടെന്നു വെച്ച് അദ്ദേഹം പയനിയറിങ് തുടങ്ങി. തന്റെ പിതാവിന്റെ കൃഷിയിടത്തിൽ അംശകാല ജോലി നോക്കിയാണ് അദ്ദേഹം സ്വന്തം ചെലവുകൾ നടത്തിയത്. പയനിയറിങ് അദ്ദേഹം ആസ്വദിച്ചിരുന്നു,
ഒരിക്കൽ ഒരു മിഷനറി ആയിത്തീരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അപ്പോൾപ്പിന്നെ, അദ്ദേഹം ബെഥേൽ സേവനത്തിന് അപേക്ഷിച്ചത് എന്തുകൊണ്ടാണ്? 1989-ൽ വീക്ഷാഗോപുരത്തിൽ വന്ന ഒരു ലേഖനം അദ്ദേഹത്തെ ആഴമായി സ്വാധീനിച്ചു. ഐക്യനാടുകളിലെ ബെഥേൽ കുടുംബത്തിലെ ഒരു അംഗമായ മാക്സ് ലാർസന്റെ ജീവിതകഥ ആയിരുന്നു അത്. ലാർസൻ സഹോദരൻ ഇങ്ങനെ പറഞ്ഞു: “പറുദീസ സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് ഭൂമിയിലെ ഏറ്റവും ഉത്തമ സ്ഥലം ബെഥേലാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” ജെറന്റ് അതു ശ്രദ്ധിച്ചു. ബെഥേൽ സേവനത്തിനുള്ള അപേക്ഷാ ഫാറം ആവശ്യപ്പെട്ട ശേഷം, ലാർസൻ സഹോദരൻ പ്രസ്തുത കാര്യം യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. ജെറന്റ് ഉടൻതന്നെ ആ മാതൃക പിൻപറ്റി. പത്തു ദിവസം കഴിഞ്ഞപ്പോൾ, ബ്രിട്ടനിലെ ബെഥേൽ കുടുംബത്തിലെ ഒരു അംഗമാകാനുള്ള ക്ഷണം വെച്ചുനീട്ടുന്ന ഒരു ഫോൺ കോൾ അദ്ദേഹത്തിനു ലഭിച്ചു. തന്റെ പിതാവിന്റെ കൃഷിയിടത്തിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച അനുഭവപരിചയം ലണ്ടനിലെ ബെഥേൽ കുടുംബത്തിനായി ഭക്ഷ്യസാധനങ്ങൾ ഉത്പാദിപ്പിക്കുന്ന വേലയിൽ വളരെ ഉപയോഗപ്രദമാണ്. പയനിയറിങ് ചെയ്യുമ്പോൾ സാമ്പത്തിക ചെലവു നടത്തുന്നതിനുള്ള ഒരു മാർഗം എന്ന നിലയിലായിരുന്നു ഒരിക്കൽ അദ്ദേഹം കൃഷിപ്പണിയെ വീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചെയ്യുന്ന കൃഷിപ്പണിയെ “യഹോവയിൽ നിന്നുള്ള ബെഥേൽ നിയമനം” എന്ന നിലയിൽ അദ്ദേഹം വീക്ഷിക്കുന്നു.ദിവ്യാധിപത്യ നിർമാണ പദ്ധതികളാണു മറ്റു ചില സാക്ഷികളെ ആകർഷിച്ചിരിക്കുന്നത്. ഡെനിസ് (റ്റെഡി) മക്നീൽ പയനിയറിങ് ചെയ്തപ്പോൾ കുടുംബത്തെ പോറ്റാനായി ഭർത്താവ് ഗാരി ലൗകിക ജോലിയിൽ ഏർപ്പെട്ടു. പിന്നീട്, 1987-ൽ അവർ ഇരുവരും ലണ്ടനിലെ ബെഥേൽ നിർമാണത്തിൽ സ്വമേധയാ സേവകരായി പ്രവർത്തിച്ചു. അന്ന് ബെഥേൽ സേവനത്തിന് അവർക്കു ക്ഷണം ലഭിച്ചില്ലെങ്കിലും 1989-ൽ ബെഥേൽ കുടുംബത്തിലെ അംഗങ്ങളാകാനുള്ള ക്ഷണം അവർക്കു കിട്ടി. “യഹോവയിൽ നിന്നുള്ള നിയമനം ഒരിക്കലും തള്ളിക്കളയരുത്” എന്നു സർക്കിട്ട് മേൽവിചാരകൻ നൽകിയ ബുദ്ധിയുപദേശം അവരുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. അവർ ആ നിയമനം സ്വീകരിച്ചു. അവിടെ ഗാരിയുടെ ഇലക്ട്രോണിക് വൈദഗ്ധ്യവും ഒരു ദന്തനേഴ്സ് എന്ന നിലയിലുള്ള റ്റെഡിയുടെ അനുഭവപരിചയവും വളരെ വിലപ്പെട്ടതെന്നു തെളിഞ്ഞു. ലണ്ടൻ പ്രദേശത്തെ പോളിഷ്, ബംഗാളി വയലുകളിൽ താത്പര്യം വളർത്തിയെടുക്കുന്നതിലും അവർ പങ്കെടുക്കുകയുണ്ടായി.
വില്ലി സ്റ്റ്യുവർട്ടും ഭാര്യ ബെറ്റിയും അതുപോലെതന്നെ മറ്റു പലരും
അന്താരാഷ്ട്ര സ്വമേധയാ സേവകർ എന്ന നിലയിൽ നിർമാണ പ്രവർത്തനത്തെ പിന്തുണച്ചു. ഒരു പ്ലംബറും താപന എൻജിനീയറുമായ വില്ലി 55-ാമത്തെ വയസ്സിൽത്തന്നെ ജോലിയിൽനിന്നു പിരിഞ്ഞുപോന്നിരുന്നു. ഗ്രീസിലെയും പിന്നീട് സ്പെയിൻ, സിംബാബ്വേ, മാൾട്ട എന്നിവിടങ്ങളിലെയും മറ്റും നിർമാണ പദ്ധതികളിൽ സ്റ്റ്യുവർട്ട് ദമ്പതികൾ പങ്കെടുത്തിട്ടുണ്ട്. ബെറ്റി ഗൃഹസൂക്ഷിപ്പിലും അലക്കുശാലയിലും കുറച്ചൊക്കെ പ്ലംബിങ്ങിലും സഹായിച്ചു. കഠിനമായി പ്രയത്നിച്ച അവർക്ക് സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങൾ ലഭിച്ചു. വില്ലി ഇങ്ങനെ പറയുന്നു: “ലോകമെമ്പാടും എല്ലാ പ്രായത്തിൽ പെട്ടവരും ഞങ്ങൾക്കു സുഹൃത്തുക്കളായുണ്ട്.”യോഗ്യതയുള്ള സഹോദരന്മാർക്കു പ്രത്യേക പരിശീലനം
1990-ൽ, ബ്രിട്ടനിൽ ശുശ്രൂഷാ പരിശീലന സ്കൂൾ തുടങ്ങിയതോടെ വർധിച്ച സേവന അവസരങ്ങളുടെ ഒരു വാതിൽ തുറക്കപ്പെട്ടു. മൂപ്പന്മാരോ ശുശ്രൂഷാ ദാസന്മാരോ ആയി സേവിക്കുന്ന ഏകാകികളായ സഹോദരന്മാർക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നതിനുള്ള കൂടുതലായ ഒരു അവസരം അതിലൂടെ ലഭിച്ചു. ആഗോള വയലിൽ സഹായം ആവശ്യമായിരിക്കുന്നിടത്തു സേവിക്കാൻ ഇത് അവരെ പ്രാപ്തരാക്കുമായിരുന്നു. എട്ട് ആഴ്ച ദൈർഘ്യമുള്ള ഈ കോഴ്സിൽ ബൈബിൾ
പഠിപ്പിക്കലുകളെയും സംഘടനാപരമായ കാര്യങ്ങളെയും കുറിച്ചുള്ള പ്രബോധനം അടങ്ങിയിരിക്കുന്നു. ബ്രിട്ടനിൽ ഇതിന്റെ ആദ്യ ക്ലാസ്സ് നടന്നത് ഈസ്റ്റ് പെനൈൻ സമ്മേളനഹാളിൽ വെച്ചായിരുന്നു. ഐക്യനാടുകളിൽ നിന്നുള്ള രണ്ട് ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരായ ജയിംസ് ഹിൻഡറിറും റാൻഡൽ ഡേവിസും അധ്യാപകരായി സേവിച്ചു. ബ്രിട്ടനിലെ അനുഭവസമ്പന്നരായ മൂന്ന് സർക്കിട്ട് മേൽവിചാരകന്മാരും—പീറ്റർ നിക്കലസ്, റെയ് പോപ്പിൾ, മൈക്കിൾ സ്പർ—ആ ക്ലാസ്സിൽ സംബന്ധിച്ചു. ഭാവിയിൽ നടക്കാനിരുന്ന അത്തരം ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിനുള്ള പരിശീലനത്തിനു വേണ്ടി ആയിരുന്നു അവർ സംബന്ധിച്ചത്. 1990 ജൂൺ 17-ന്, ബിരുദം നേടുന്ന വിദ്യാർഥികളെ സംബോധന ചെയ്തുകൊണ്ട് ഭരണസംഘത്തിലെ ആൽബർട്ട് ഡി. ഷ്രോഡർ പ്രസംഗിച്ചു. ബ്രിട്ടനിൽ സേവിക്കാൻ നിയമനം ലഭിച്ച വിദ്യാർഥികളോട് തദവസരത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഈ വേല കൂടുതലായി ചെയ്യുന്നതിന് നിങ്ങളെ പോലുള്ള മിടുക്കരായ യുവാക്കളെ ഇവിടെ ആവശ്യമുണ്ട്. ബ്രിട്ടീഷ് വയലിന് അതൊരു പ്രചോദനംതന്നെ ആയിരിക്കും.”ശുശ്രൂഷാ പരിശീലന സ്കൂളിൽ നിന്നു ബിരുദം നേടിയ വിദ്യാർഥികളിൽ പെട്ട ഭരത് റാം ഒരു ഹൈന്ദവ കുടുംബത്തിൽ നിന്നുള്ള ആളാണ്.
വിവാഹിതനായ അദ്ദേഹം ഇപ്പോൾ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഭാര്യയോടൊപ്പം സേവിക്കുന്നു. അവിടെയുള്ള ഗുജറാത്തി സംസാരിക്കുന്ന നിരവധി പേരുമായി അവർ സുവാർത്ത പങ്കുവെക്കുന്നു. സാംബിയ ബ്രാഞ്ചിലേക്കു നിയമനം ലഭിച്ചപ്പോൾ വെയ്ൽസിൽ നിന്നുള്ള ജോൺ വില്യംസ് അമ്പരന്നുപോയി. അവിടെ അദ്ദേഹത്തിന്റെ കഴിവുകൾ ആവശ്യമായിരുന്നു. പിന്നീട് അദ്ദേഹം സാംബിയയിലെ കിറ്റ്വെയിൽ മിഷനറി സേവനത്തിനു നിയമിക്കപ്പെട്ടു.ഗോർഡൻ സാർക്കോദി ഘാനയിലാണു ജനിച്ചത്. ഗോർഡന് 12 വയസ്സുള്ളപ്പോഴാണ് അവന്റെ കുടുംബം ഇംഗ്ലണ്ടിലേക്കു മാറിപ്പാർത്തത്. കൗമാരപ്രായത്തിൽത്തന്നെ, അവന്റെ പിതാവിന് വീക്ഷാഗോപുരവും ഉണരുക!യും എത്തിച്ചുകൊടുത്തിരുന്ന ഒരു സാക്ഷി ബൈബിൾ സത്യത്തിലുള്ള അവന്റെ താത്പര്യത്തെ ഉണർത്തി. അങ്ങനെ അവനുമായി ഒരു ബൈബിൾ അധ്യയനം തുടങ്ങി, 1985-ൽ അവൻ സ്നാപനമേറ്റു. ഒരു സഹായ പയനിയർ ആയിത്തീർന്ന ഗോർഡൻ നിരവധി ബൈബിൾ അധ്യയനങ്ങൾ നടത്തിയിരുന്നു. ആയതിനാൽ സാധാരണ പയനിയറിങ് തുടങ്ങാൻ അവന്റെ പയനിയർ സുഹൃത്തുക്കൾ നിർദേശിച്ചു. മുഴുസമയ സേവനം തുടങ്ങി ഒരു വർഷം ആയപ്പോൾ അവൻ പയനിയർ സേവനസ്കൂളിൽ സംബന്ധിച്ചു. അപ്പോൾ ശുശ്രൂഷാ പരിശീലന സ്കൂളിലേക്ക് അപേക്ഷിക്കാൻ സർക്കിട്ട് മേൽവിചാരകൻ അവനു പ്രോത്സാഹനം നൽകി. സഭയിലെ യുവജനങ്ങളെ മെച്ചമായി സഹായിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതനായ ഗോർഡൻ ആ സ്കൂൾ പരിശീലനത്തിന് അപേക്ഷ അയച്ചു. ബ്രിട്ടനിലെ ആ സ്കൂളിന്റെ ഏഴാമത്തെ ക്ലാസ്സിൽ അദ്ദേഹം സംബന്ധിച്ചു. ബിരുദം നേടിയ ശേഷം, രണ്ടു വർഷം അദ്ദേഹം ലണ്ടനിൽ സേവിച്ചു. തുടർന്ന് സാംബിയയിലെ മിഷനറി സേവനത്തിന് അദ്ദേഹത്തെ നിയമിച്ചു. യഹോവ നിർദേശിക്കുന്ന ഏതു കാര്യത്തിനും തന്നെത്തന്നെ ലഭ്യമാക്കാൻ അദ്ദേഹം മനസ്സൊരുക്കം ഉള്ളവനായിരുന്നു. ആയതിനാൽ, ഗോർഡന്റെ പരിശീലനം ക്രമേണ കൂടുതലായ പദവികളിലേക്ക് അദ്ദേഹത്തെ നയിച്ചു. പ്രാദേശിക ഭാഷകളിലൊന്നായ സിബെംബാ പഠിക്കുന്നതിനുള്ള 12 ആഴ്ചത്തെ പരിശീലനത്തിനു ശേഷം, കോപ്പർബെൽറ്റ് പ്രവിശ്യയിൽ ഒരു സർക്കിട്ട് മേൽവിചാരകനായി അദ്ദേഹത്തിനു നിയമനം ലഭിച്ചു. സർക്കിട്ട് വേലയിൽ മറ്റുള്ളവരെ പരിശീലിപ്പിക്കുന്ന പദവിയും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
ബ്രിട്ടീഷ് വംശജനായ റിച്ചാർഡ് ഫ്രുഡിനെ വളർത്തിയത് സാക്ഷികളായ മാതാപിതാക്കളാണ്. ജീവിതം യഹോവയ്ക്കു സമർപ്പിച്ച അദ്ദേഹം ആ സമർപ്പണം ഏതെങ്കിലും വ്യവസ്ഥകൾക്കു വിധേയമായിരിക്കരുത് എന്ന് ഉറപ്പിച്ചു. അദ്ദേഹം തന്നെത്തന്നെ ലഭ്യമാക്കി. 1982-ൽ പയനിയറിങ് തുടങ്ങിയ അദ്ദേഹം, 1990-ൽ ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നു ബിരുദം നേടി. അദ്ദേഹത്തിനും
സാംബിയയിലേക്കു നിയമനം ലഭിച്ചു. സിബെംബാ പഠിക്കുകയും പുതിയ നിയമനത്തിൽ കുറെ അനുഭവജ്ഞാനം നേടുകയും ചെയ്ത ശേഷം, ഒരു സർക്കിട്ട് മേൽവിചാരകനായി അദ്ദേഹം നിയമിക്കപ്പെട്ടു. സാംബിയ ബ്രാഞ്ചിൽ നടത്തിയ ശുശ്രൂഷാ പരിശീലന സ്കൂളിൽ അധ്യാപകനായും അദ്ദേഹം സേവിച്ചിരിക്കുന്നു.ബ്രിട്ടനിൽ നടത്തിയ 19 ശുശ്രൂഷാ പരിശീലന സ്കൂളുകളിൽനിന്ന് ഇതുവരെ 433 വിദ്യാർഥികൾ ബിരുദം നേടിയിട്ടുണ്ട്. അവരിൽ 79 പേർ ഇപ്പോൾ വിദേശത്താണു സേവിക്കുന്നത്. 4 പേർ സർക്കിട്ട് മേൽവിചാരകന്മാരായും 12 പേർ ബെഥേൽ അംഗങ്ങളായും സേവിക്കുന്നു. കൂടാതെ, അവരിൽ 308 പേർ പയനിയർമാരായി സേവിച്ചുകൊണ്ട് പരിശീലനത്തിലൂടെ തങ്ങൾക്കു കിട്ടിയ പ്രയോജനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നു.
മിഷനറി വയലുകളിലേക്ക്
ലോകവയലിൽ ആവശ്യം കൂടുതൽ ഉള്ളിടത്തു സേവിക്കാൻ സന്നദ്ധരായി ബ്രിട്ടനിലെ പയനിയർമാരിൽ നൂറുകണക്കിനു പേരാണു മുന്നോട്ടു വന്നിട്ടുള്ളത്. ന്യൂയോർക്കിലുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്ന് അവരിൽ പലർക്കും പരിശീലനം ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നു മൊത്തം 524 പേർ ഗിലെയാദ് ബിരുദം നേടിയിട്ടുണ്ട്. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമായി അവർ 64 ദേശങ്ങളിൽ സേവിച്ചിരിക്കുന്നു.
ചില ബ്രിട്ടീഷ് പയനിയർമാർ ഗിലെയാദിലേക്കു വിളിക്കപ്പെടുന്നതിനു മുമ്പുതന്നെ വിദേശ സേവനത്തിൽ പങ്കെടുത്തിരുന്നു. മുമ്പ് ഫ്രാൻസിലും സ്പെയിനിലും സേവിച്ച ജോൺ കുക്കിനെയും എറിക്ക് കുക്കിനെയും സംബന്ധിച്ച് അതു സത്യമായിരുന്നു. ഗിലെയാദിലെ പരിശീലനത്തിനു ശേഷം എറിക്കിനെ ആഫ്രിക്കയിലേക്ക് അയച്ചു. ജോൺ ആദ്യം സ്പെയിനിലും പോർച്ചുഗലിലും പിന്നീട് ആഫ്രിക്കയിലും സേവിച്ചു. ഗിലെയാദിൽ പോകുന്നതിനു മുമ്പ് ദക്ഷിണാഫ്രിക്കയിൽ 15-ലേറെ വർഷക്കാലം സേവിച്ച റോബർട്ട് നിസ്ബെറ്റിന്റെയും ജോർജ് നിസ്ബെറ്റിന്റെയും കാര്യത്തിലും അതു സത്യമായിരുന്നു. ഗിലെയാദ് പരിശീലനത്തിനു ശേഷം അവർ മൗറീഷ്യസിലും വീണ്ടും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും സേവിച്ചു. ക്ലോഡ് ഗുഡ്മാൻ ഗിലെയാദ് സ്കൂളിൽ സംബന്ധിക്കുന്നതിനു മുമ്പ് 20 വർഷക്കാലം ഇന്ത്യയിലും സിലോണിലും (ഇപ്പോൾ ശ്രീലങ്ക) ബർമയിലും (ഇപ്പോൾ മ്യാൻമാർ) സേവിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് അയച്ചു. ഗിലെയാദ് പരിശീലനം കിട്ടുന്നതിനു മുമ്പ്, എഡ്വിൻ സ്കിന്നർ 20 വർഷം ഇന്ത്യയിൽ പയനിയറിങ് നടത്തിയിരുന്നു. തുടർന്ന്, 1990-ൽ ഭൗമിക ജീവിതഗതി അവസാനിക്കുന്നതു വരെ പിന്നെയും 43 വർഷം കൂടി ഇന്ത്യയിലെ സേവനത്തിൽ അദ്ദേഹം തുടർന്നു.
നിർമാണ പദ്ധതികളിൽ അന്താരാഷ്ട്ര സന്നദ്ധ സേവകരായി സേവിച്ചതിലൂടെയാണ് മറ്റു ചിലർക്ക് വിദേശ സേവനം രുചിച്ചറിയാൻ കഴിഞ്ഞത്. റിച്ചാർഡ് പാമറിന്റെയും ഭാര്യ ലൂസിയുടെയും കാര്യത്തിൽ അതു സത്യമായിരുന്നു. 1989-നും 1994-നും ഇടയ്ക്കുള്ള കാലത്ത് വ്യത്യസ്ത സമയങ്ങളിൽ ഗ്രീസ്, തഹീതി, സ്പെയിൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ അവർ സേവിക്കുകയുണ്ടായി. പിന്നീട് ഗിലെയാദിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ മൂന്നു വർഷത്തിലധികം അവർ ശ്രീലങ്കയിൽ പയനിയറിങ് നടത്തി.
ഗിലെയാദിലേക്ക് അപേക്ഷ അയയ്ക്കുന്നവർ മിഷനറി സേവനത്തെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഗതിയായി വീക്ഷിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. മിക്കവരും ആ ലക്ഷ്യത്തോടെയാണ് നിയമനങ്ങൾ ഏറ്റെടുക്കുന്നത്. ഇക്കാര്യത്തിൽ ചിലർ നല്ല മാതൃകയും വെച്ചിട്ടുണ്ട്. ബ്രിട്ടനിൽനിന്ന് പോയി മിഷനറി സേവനം നടത്തിയിട്ടുള്ളവരിൽ ചുരുങ്ങിയത് 45 പേരെങ്കിലും 20-ഓ അതിൽ കൂടുതലോ വർഷങ്ങളായി തങ്ങളുടെ നിയമനങ്ങളിൽ തുടരുന്നു. അവരിൽ ഒമ്പത് പേർ ഇപ്പോൾ മധ്യ-ദക്ഷിണ അമേരിക്കയിലും 11 പേർ ഏഷ്യൻ രാജ്യങ്ങളിലും 11 പേർ ആഫ്രിക്കയിലും 4 പേർ യൂറോപ്പിലും ശേഷിക്കുന്ന 10 പേർ വ്യത്യസ്ത ദ്വീപുകളിലുമാണ്.
49 വർഷം നൈജീരിയയിൽ സേവിച്ച ആന്തണി ആറ്റ്വുഡ് ദീർഘകാല മിഷനറിമാരിൽ പെടുന്നു. ചില കുടിയേറ്റ നിയമങ്ങൾ നിമിത്തം 1997-ൽ ലണ്ടൻ ബെഥേലിലേക്കു പോരേണ്ടിവന്ന അദ്ദേഹത്തിന് ഇപ്പോഴും അവിടത്തെ സേവനത്തെ കുറിച്ച് പ്രിയങ്കരമായ ഓർമകളാണ് ഉള്ളത്. അദ്ദേഹം പറയുന്നു: “നൈജീരിയയിലെ സേവനം അത്ഭുതകരമായ ഒരു പദവി ആയിരുന്നു. നന്നായി ചെലവഴിക്കാൻ കഴിഞ്ഞ വർഷങ്ങളായിരുന്നു അവ. നിങ്ങൾക്കു മുമ്പാകെയുള്ള എല്ലാ സേവനപദവികളെയും കയ്യെത്തിപ്പിടിക്കാൻ സത്യം ലഭിച്ചിട്ടുള്ള എല്ലാ യുവജനങ്ങളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. യഹോവ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. അനുഭവത്തിൽനിന്ന് എനിക്ക് അതു പറയാൻ കഴിയും.” 1951-ൽ ഒരു മിഷനറിയായി ബ്രസീലിലേക്ക് അയയ്ക്കപ്പെട്ട ഓലിവ് സ്പ്രിങ്ഗേറ്റിനോട് 1959-ൽ അവളുടെ സഹോദരിയായ സോണിയയും ചേർന്നു. ഡെന്റൺ ഹോപ്കിൻസണും റെയ്മണ്ട് ലീച്ചും മിഷനറിമാർ എന്ന നിലയിൽ 1950-കളുടെ തുടക്കത്തിൽ ഫിലിപ്പീൻസിൽ എത്തി. അവർ ഇന്നും അവിടെ കഴിയുന്നു. മലാവിയിൽ മിഷനറി സേവനം തുടങ്ങുകയും നാടുകടത്തപ്പെടുന്നതു വരെ അവിടെ താമസിക്കുകയും ചെയ്ത മാൽക്കം വൈഗോ ഇപ്പോൾ ഭാര്യയോടൊപ്പം നൈജീരിയയിൽ സേവിക്കുന്നു. പറയാനാണെങ്കിൽ, ഇനിയും ഇതു പോലുള്ള പലരുമുണ്ട്. ഓരോരുത്തർക്കും യഹോവയാൽ അനുഗൃഹീതമായ ജീവിതം നയിക്കാൻ സാധിച്ചിരിക്കുന്നു.
മിഷനറി സേവനം ഏറ്റെടുക്കുന്ന ചിലർക്ക് അതിൽ തുടരണമെങ്കിൽ, ഗുരുതരമായ പ്രശ്നങ്ങളുമായി മല്ലിടേണ്ടിവരുന്നു. വർഷങ്ങളോളം ബ്രസീലിൽ മിഷനറി സേവനം ചെയ്ത എറിക്കിനും ക്രിസിനും അസുഖം മൂലം കുറച്ചു കാലത്തേക്ക് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിവന്നു. പിന്നീട് അതേ വർഷം പോർച്ചുഗലിൽ അവർക്ക് ഒരു നിയമനം ലഭിച്ചു. അന്ന് അവിടെ പ്രസംഗവേല നിരോധിക്കപ്പെട്ടിരുന്നു. ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനം നിമിത്തം ഏഴു വർഷത്തിനു ശേഷം പോർച്ചുഗലിൽ നിന്ന് പുറത്താക്കപ്പെട്ട അവർ ഇംഗ്ലണ്ടിൽ മുഴുസമയ സേവനം തുടർന്നു. എന്നാൽ, മിഷനറിമാരായുള്ള മറ്റൊരു നിയമനസാധ്യതയെ കുറിച്ച് ആരാഞ്ഞുകൊണ്ട് അവർ സൊസൈറ്റിക്ക് എഴുതി. താമസിയാതെ അവർക്കു ബ്രസീലിലേക്കു തിരികെ പോകാൻ കഴിഞ്ഞു. അവിടെ അവർ മിഷനറി വേലയിലും സർക്കിട്ട് വേലയിലും ഏർപ്പെട്ടു. എറിക്ക് 1999 ആഗസ്റ്റിൽ മരിക്കുന്നതുവരെ അവർ ബ്രസീലിൽ വിശ്വസ്തമായി ഒന്നിച്ചു സേവിച്ചു; ക്രിസ് ഇപ്പോഴും അവിടെ സേവനത്തിൽ തുടരുന്നു.
കുറെ വർഷങ്ങൾക്കു ശേഷം, കുടുംബാംഗങ്ങളോടുള്ള തിരുവെഴുത്തു കടപ്പാടുകൾ ഒരുവന്റെ പ്രവർത്തനത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമാക്കിത്തീർത്തേക്കാം. മൈക്ക് പോട്ടേജിന്റെയും ഭാര്യ ബാർബറയുടെയും കാര്യത്തിൽ അതാണു സംഭവിച്ചത്. സയറിൽ 26 വർഷക്കാലം സേവിച്ച അവർ 1991-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. പ്രയാസ സാഹചര്യത്തിലായിരുന്ന മാതാവിനെ സഹായിക്കാനായിരുന്നു അത്. എന്നാൽ മുഴുസമയ സേവനത്തിൽ തുടരാനുള്ള ഹൃദയംഗമമായ ആഗ്രഹം അവർക്കുണ്ടായിരുന്നു. കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ടുതന്നെ പ്രത്യേക പയനിയർമാരായി സേവിക്കാൻ അവർക്കു കഴിഞ്ഞു. തുടർന്ന്, ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക് എന്നു വിളിക്കപ്പെടുന്ന സ്ഥലത്തു വന്ന് 1996 മുതൽ മൂന്നു വർഷത്തോളം വീണ്ടും മിഷനറി സേവനം ചെയ്യാൻ അവർക്കു സാധിച്ചു. ഇപ്പോൾ അവർ ബ്രിട്ടൻ ബെഥേൽ കുടുംബത്തിലെ അംഗങ്ങളാണ്. അവർ സയറിൽ സേവനം ഏറ്റെടുത്ത ശേഷം അവിടത്തെ ദൈവരാജ്യ ഘോഷകരുടെ എണ്ണം 4,243-ൽ നിന്ന് 1,08,000-ത്തിൽ പരം ആയി വർധിച്ചിരിക്കുന്നു. തങ്ങൾ അവിടെ എത്തിച്ചേർന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികൾക്ക് ആ രാജ്യത്ത് നിയമാംഗീകാരം കിട്ടിയതിനെ കുറിച്ചുള്ള ഓർമകൾ അവരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. പിറ്റേ വർഷം, കിൻഷാസയിൽ വെച്ച് ആദ്യമായി നടത്തിയ കൺവെൻഷനിൽ 3,817 പേർ സംബന്ധിച്ചു. ആ കൺവെൻഷൻ അവരിൽ ഇപ്പോഴും പ്രിയങ്കരമായ ഓർമകൾ ഉണർത്താറുണ്ട്. രാജ്യത്തെ പ്രക്ഷുബ്ധമായ അവസ്ഥകൾ ഗണ്യമാക്കാതെ ദിവ്യ ബോധനത്തിൽ നിന്നു പ്രയോജനം നേടിയ 5,34,000 പേർ 1998-ൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാൻ കൂടിവന്നത് സന്തോഷഭരിതമായ ഒരു അനുഭവം ആയിരുന്നു.
അനുയോജ്യമായ രാജ്യഹാളുകൾ നിർമിക്കുന്നു
ബ്രിട്ടനിലെ സഭകളുടെ എണ്ണം വർധിച്ചുവന്നപ്പോൾ, അനുയോജ്യമായ രാജ്യഹാളുകൾ ലഭ്യമാക്കുന്നത് തുടർച്ചയായ ഒരു വെല്ലുവിളി ആയിത്തീർന്നു. ചില സഭകൾ വാടകയ്ക്കെടുത്ത ഹാളുകളിലും സ്ഥലങ്ങളിലുമാണ് കൂടിവന്നിരുന്നത്. നമ്മുടെ മഹനീയ ദൈവമായ യഹോവയെ ആരാധിക്കാൻ കൂടിവരുന്നവർക്ക് യോജിച്ചവ ആയിരുന്നില്ല അവയിൽ പലതും. സഹോദരങ്ങൾക്ക് അനുയോജ്യമായ യോഗസ്ഥലങ്ങളുടെ അടിയന്തിര ആവശ്യം ഉണ്ടായിരുന്നു.
രാജ്യഹാളുകൾക്ക് സ്ഥലം വാങ്ങുന്നത് എപ്പോഴും അത്ര എളുപ്പമായിരുന്നില്ല. ചിലപ്പോഴൊക്കെ കടുത്ത എതിർപ്പ് നേരിട്ടു, പ്രത്യേകിച്ചും മതപരമായ മുൻവിധി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ. എന്നിരുന്നാലും, യഹോവയിലുള്ള ആശ്രയവും ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരുടെ സ്ഥിരോത്സാഹവും വിജയം കൈവരുത്തി. അത് എതിരാളികളിൽ അമ്പരപ്പുളവാക്കി.
1970-കളുടെ തുടക്കത്തിൽ വെയ്ൽസിലെ സ്വാൻസിയിലുള്ള സഭകളിലൊന്ന്, ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു ചാപ്പൽ വാങ്ങി രാജ്യഹാളായി ഉപയോഗിക്കാൻ തീരുമാനിച്ചു. ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം വഹിച്ചിരുന്ന പള്ളിയിലെ ശെമ്മാശ്ശൻ, തന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ആ കെട്ടിടം സാക്ഷികൾക്കു കൊടുക്കുന്ന പ്രശ്നമില്ലെന്നു ശഠിച്ചു. അതിന്റെ ഫലമായി, ഒരു താത്കാലിക ടെലിഫോൺ എക്സ്ചേഞ്ചായി ഉപയോഗിക്കുന്നതിന് ആ ചാപ്പൽ തപാൽ ഓഫീസിനു വിറ്റു. എന്നാൽ, 1980-ൽ തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ അതു ലേലത്തിൽ വിൽക്കാൻ തപാൽ ഓഫീസ് അധികൃതർ തീരുമാനിച്ചു. അതേക്കുറിച്ച് അറിഞ്ഞ ഒരു സഭാമൂപ്പൻ, അതു തങ്ങൾക്ക് ഏതു തുകയ്ക്ക് ലേലം വിളിക്കാൻ കഴിയുമെന്നു സഹമൂപ്പന്മാരുമായി ചർച്ച ചെയ്തു. ആ കെട്ടിടത്തിനും അതിരിക്കുന്ന സ്ഥലത്തിനും കൂടി 20,000 പൗണ്ട് വില വരുമെന്ന് സർവേക്കാരൻ കണക്കാക്കി. എന്നാൽ 15,000 പൗണ്ടിന് അതു ലേലത്തിൽ കിട്ടിയപ്പോൾ സഹോദരങ്ങൾ എത്രമാത്രം സന്തോഷിച്ചുവെന്നോ! ആവശ്യമായ നവീകരണങ്ങൾ വരുത്തിയശേഷം ആ കെട്ടിടം യഹോവയ്ക്കു സമർപ്പിച്ചു.
തെക്കുപടിഞ്ഞാറൻ സമുദ്രതീരത്തുള്ള എക്സ്മൗത്ത് എന്ന പട്ടണത്തിലെ ഒരു സഭയിൽ പ്രസാധകരുടെ എണ്ണം വർധിച്ചതിന്റെ ഫലമായി മറ്റൊരു സഭ രൂപംകൊണ്ടു. കുറെക്കൂടി വലിയ ഒരു രാജ്യഹാൾ പണിയുന്നതിന് സ്ഥലം വാങ്ങാൻ സഹോദരങ്ങൾ തീരുമാനിച്ചു. മതപരമായ കെട്ടിടങ്ങൾ നിർമിക്കാൻ നിയമാനുമതിയുള്ള ഒരു സ്ഥലം ജില്ലാ ഭരണ സമിതിയുടെ പക്കലുണ്ടെന്ന് അവർ മനസ്സിലാക്കി. അവരുമായി ചർച്ചകൾ നടത്തി സാക്ഷികൾ ആ സ്ഥലം വാങ്ങാനൊരുങ്ങി. അതിൽ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതു വരെ, സ്ഥലം
വിൽക്കുന്നതിനുള്ള ഉടമ്പടിയിൽ ഏർപ്പെടാൻ പാടില്ല എന്ന ഒരു വിചിത്ര നിയമം ആ സമിതി കൊണ്ടുവന്നു. 1997-ൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. സന്തോഷകരമെന്നു പറയട്ടെ, സമിതി പിന്നീട് ആ സ്ഥലം സാക്ഷികൾക്കു വിറ്റു. തങ്ങളുടെ പ്രദേശത്തു സത്യാരാധന ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങളുടെ മേൽ യഹോവയുടെ അനുഗ്രഹം ഉണ്ട് എന്നതിന്റെ തെളിവായി പ്രസ്തുത ഹാൾ ഉപയോഗിക്കുന്ന സഭകൾ അതിനെ കാണുന്നു.യൂറോപ്പിൽ ആദ്യത്തേത്
സ്ഥലം കിട്ടിയെങ്കിലും, പുതിയ ഒരു രാജ്യഹാൾ നിർമിക്കുന്നതിനു വർഷങ്ങൾത്തന്നെ വേണ്ടിവന്നു. എന്നിരുന്നാലും, 1972 മുതൽ 1982 വരെയുള്ള കാലയളവിൽ ബ്രിട്ടനിലെ സഭകളുടെ എണ്ണം 943-ൽ നിന്ന് 1,147 ആയി വർധിച്ചിരുന്നു. ഈ വർധനവിന് ആനുപാതികമായി നിർമാണ പ്രവർത്തനവും നടത്തുന്നതിന് എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന അവസ്ഥ സംജാതമായി.
1983 സെപ്റ്റംബറിൽ, നിർമാണ പരിചയമുള്ള ഒരു കൂട്ടം സഹോദരന്മാർ ഐക്യനാടുകളിൽ നിന്നും കാനഡയിൽ നിന്നും ലണ്ടന് 101
കിലോമീറ്റർ വടക്കു മാറിയുള്ള നോർതാംപ്ടണിൽ എത്തിച്ചേർന്നു. ശീഘ്ര നിർമാണ പ്രവർത്തനം നിർവഹിക്കുന്നവരായിരുന്നു അവർ. വികസിപ്പിച്ചെടുത്ത പ്രായോഗിക നിർമാണ രീതികൾ പങ്കുവെക്കുകയായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. കുറഞ്ഞ ചെലവിൽ, ത്വരിതഗതിയിൽ രാജ്യഹാൾ നിർമിക്കാൻ പ്രാദേശിക സഹോദരങ്ങളെ സഹായിക്കാൻ ഈ സഹോദരങ്ങൾ അവരോടൊപ്പം പ്രവർത്തിച്ചു. “സാധാരണ ഗതിയിൽ ഒരു കോൺട്രാക്ടർക്ക് ആറു മാസം വേണ്ടിവരുന്ന ജോലി യഹോവയുടെ സാക്ഷികൾ ഈയിടെ നാലു ദിവസംകൊണ്ട് പൂർത്തിയാക്കിയിരിക്കുന്നു, ചെലവാണെങ്കിൽ അതിന്റെ നാലിലൊന്നേ വേണ്ടിവന്നുള്ളൂ” എന്ന് പിറ്റേ മാസത്തിലെ ബിൽഡിങ് ഡിസൈൻ എന്ന മാസിക റിപ്പോർട്ടു ചെയ്തു. യഹോവ ഈ രാജ്യഹാളിന്റെ പെട്ടെന്നുള്ള നിർമാണത്തെ അനുഗ്രഹിച്ചു. യൂറോപ്പിൽ അത്തരത്തിലുള്ള ആദ്യത്തെ ഹാളായിരുന്നു അത്.പിറ്റേ വർഷം, വെയ്ൽസിലെ ഡോൽഗെത്ലി പട്ടണത്തിൽ ഒരു രാജ്യഹാളിന്റെ നിർമാണത്തിൽ 1,000-ത്തിലധികം സ്വമേധയാ സേവകർ പങ്കെടുത്തു. ഇത്തവണ ആ നിർമാണ പ്രവർത്തനം നാലിനു പകരം, രണ്ടു ദിവസംകൊണ്ടു പൂർത്തിയായി. 33 പ്രാദേശിക സാക്ഷികൾക്ക് വെയ്ൽസിൽനിന്നും ഇംഗ്ലണ്ടിൽനിന്നും ഐക്യനാടുകളിൽനിന്നും എത്തിയ സഹോദരങ്ങളുടെ സഹായം ലഭിച്ചു. നിർമാണ പ്രവർത്തനം എങ്ങനെ നടത്തുന്നു എന്നു കാണാൻ ഫ്രാൻസിൽനിന്നും നെതർലൻഡ്സിൽനിന്നും സഹോദരങ്ങൾ എത്തിയിരുന്നു. സ്വദേശത്തു മടങ്ങിയെത്തിയ അവർ സമാനരീതികൾ അവലംബിക്കാൻ മറ്റുള്ളവരെ പഠിപ്പിച്ചു തുടങ്ങി.
വിദേശ സഹോദരങ്ങളുടെ സഹായത്തിൽനിന്നു പ്രയോജനം നേടിയ ബ്രിട്ടനിലെ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെയും സഹായിച്ചു. നൊർഫൊക്കിലെ കിങ്സ്ലിനിലുള്ള രണ്ടു സഭകൾ ശ്രദ്ധേയമായ ഒരു വിധത്തിൽ ഇതു നിർവഹിച്ചു. തങ്ങൾ ഉപയോഗിച്ചിരുന്ന തടികൊണ്ട് ഉണ്ടാക്കിയ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ഒരു രാജ്യഹാൾ നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ 1986-ൽ തിരക്കോടെ ചെയ്യുകയായിരുന്നു ആ സഭകൾ. അയർലൻഡിലെ കോവ് സഭയിലുള്ള 45-50 പേർ കൂടിവരുന്നത് അൽപ്പസ്വൽപ്പം ഭേദഗതി വരുത്തിയ പഴയൊരു ഗരാജിലാണെന്നു കേട്ടപ്പോൾ നൊർഫൊക്കിലെ സഹോദരങ്ങൾ അവരെ സഹായിക്കാൻ തീരുമാനിച്ചു. കസേരകളും മൈക്ക് സംവിധാനവും ഉൾപ്പെടെ ആ പഴയ കെട്ടിടം കോവിലെ സാക്ഷികൾക്ക് അവർ നൽകാമെന്നേറ്റു. ജാലക ഫ്രെയ്മുകൾ മാറ്റിവെക്കേണ്ടത് ആവശ്യമാണെന്നു മനസ്സിലാക്കിയ പ്രാദേശിക സഹോദരങ്ങൾ അതിന് ആവശ്യമായ പണം സംഭാവന ചെയ്തു. സമീപ സഭകൾ മേൽക്കൂരയുടെ കഴകൾക്കു വേണ്ട തുകയും സംഭാവനയായി നൽകി. മാത്രമല്ല, ആ
സാധനങ്ങൾ കോവിലേക്കു കയറ്റി അയയ്ക്കുന്നതിന്റെ ചെലവ് വഹിച്ചതും നൊർഫൊക്കിലെ സഹോദരങ്ങൾ തന്നെയാണ്.“ഹാൾ പൊളിച്ചുമാറ്റുന്നതു ഭാരിച്ച ഒരു ജോലി ആയിരുന്നു,” കിങ്സ്ലിനിൽ നിന്നുള്ള ഒരു അധ്യക്ഷ മേൽവിചാരകനായ പീറ്റർ റോസ് ഓർമിക്കുന്നു. “ഓരോ ഭാഗവും കേടുപാടുകൾ സംഭവിക്കാത്ത വിധം ശ്രദ്ധാപൂർവം നീക്കം ചെയ്ത് നമ്പർ ഇടണമായിരുന്നു. എന്നിട്ട് അവ വലിയൊരു ജിഗ്സോ പസ്സിൽ പോലെ വീണ്ടും കൂട്ടിയോജിപ്പിക്കണമായിരുന്നു.” അവ പൊളിച്ചുമാറ്റുന്ന ജോലി 1986 മേയിൽ പൂർത്തിയായി, തുടർന്ന് അതിന്റെ ഭാഗങ്ങൾ ഒരു കണ്ടെയ്നറിലാക്കി ഒരു കപ്പലിൽ ഐറിഷ് കടലിലൂടെ കോവിലേക്ക് അയച്ചു. വാരാന്ത ദിവസങ്ങളായ ജൂൺ 7, 8 തീയതികളിൽ പുതിയ ഹാൾ നിർമിക്കാൻ കോവിലെ സഹോദരങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ആ സമയത്തുതന്നെ പുതിയ രാജ്യഹാൾ നിർമിക്കാനാണ് കിങ്സ്ലിൻ സഭയിലെ സഹോദരങ്ങളും തീരുമാനിച്ചിരുന്നത്. ഒറ്റ വാരാന്തംകൊണ്ട് രണ്ടു രാജ്യഹാളുകളും പൂർത്തിയായി.
പണവും അനുഭവജ്ഞാനവും നൽകി സഹായിക്കുന്നു
1987 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ബ്രിട്ടീഷ് പതിപ്പിൽ ഒരു അനുബന്ധം ഉണ്ടായിരുന്നു. “കുറഞ്ഞ ചെലവിൽ” പുതിയ ഹാളുകൾ പണിയുന്നതിനും നിലവിലുള്ള കെട്ടിടങ്ങൾ വാങ്ങി പുതുക്കിയെടുക്കുന്നതിനും “മതിയായ സാമ്പത്തിക സഹായം നൽകുന്നതിന്” സ്ഥാപിച്ചിരിക്കുന്ന ‘സൊസൈറ്റിയുടെ രാജ്യഹാൾ ഫണ്ട്’ എന്ന ക്രമീകരണത്തെ കുറിച്ചുള്ളതായിരുന്നു അത്. ആ വിധത്തിൽ വിഭവങ്ങളുടെ ഒരു സമീകരണം സാധ്യമായി. (2 കൊരി. 8:14) ആ ലേഖനം ഇങ്ങനെ ഉപസംഹരിച്ചു: “ഉൾപ്പെട്ടിരിക്കുന്ന വേലയുടെ അളവ് തിരിച്ചറിയുകയും പുതിയ സമ്മേളനഹാളുകൾക്കായി സഭകൾ നൽകിയിട്ടുള്ള (നൽകുന്ന) സംഭാവനകളെ വിലമതിക്കുകയും ചെയ്യവെ, രാജ്യഹാളുകൾക്കായുള്ള ഇപ്പോഴത്തെ ആവശ്യം നിറവേറ്റുന്നതിനുള്ള സഹായത്തിനായി നാം യഹോവയിൽ പൂർണമായി ആശ്രയിക്കണം.—സദൃ. 3:5, 6.”
പിറ്റേ വർഷം, ബ്രാഞ്ച് ഓഫീസ് മുഖേന, സഹോദരന്മാർ ഉൾപ്പെട്ട ചില കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ഭരണസംഘം ക്രമീകരണം ചെയ്തു. തൊഴിൽരംഗത്തെ തങ്ങളുടെ പരിചയം പങ്കുവെക്കാനും രാജ്യഹാളുകളുടെ നിർമാണ പ്രവർത്തനം സംഘടിപ്പിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കമ്മിറ്റികൾ ഉപയുക്തമാകുമായിരുന്നു. 1998 ആയപ്പോഴേക്കും, പതിനാറ് മേഖലാ നിർമാണക്കമ്മിറ്റികൾ നിയോഗിക്കപ്പെട്ടു. ബ്രിട്ടനിലെ 700-ലധികം രാജ്യഹാളുകളുടെ നിർമാണത്തിലും നവീകരണത്തിലും ഈ കമ്മിറ്റികൾ ഇപ്പോൾത്തന്നെ സഹായം നൽകിക്കഴിഞ്ഞിരിക്കുന്നു.
മത്താ. 6:33) “ഞങ്ങളെ സംബന്ധിച്ചിടത്തോളം യേശുവിന്റെ വാക്കുകൾക്കു പുതിയ അർഥം കൈവന്നിരിക്കുന്നു,” മൈക്കിൾ പറയുന്നു. “യഹോവ ഒരിക്കലും ഞങ്ങളെ ദുഃഖിപ്പിച്ചിട്ടില്ല.” ജിൻ അതിനോടു യോജിക്കുന്നു: “ഞങ്ങളുടെ പെൺമക്കളിൽ ഒരുവളാണു റെയ്ച്ചൽ. ഒമ്പതു വയസ്സു മുതൽ അവളുടെ വളർച്ച പെട്ടെന്നായിരുന്നു. അതുകൊണ്ട് വസ്ത്രങ്ങളൊക്കെ പാകമാകാതായി. അവൾക്കു പുതിയ വസ്ത്രങ്ങൾ വാങ്ങി കൊടുക്കുന്നതിനുള്ള പണം എന്റെ കൈവശം ഇല്ലായിരുന്നു. അതുകൊണ്ട് വസ്ത്രങ്ങളുടെ വലിപ്പം കൂട്ടിയോ കീറൽ തുന്നിച്ചേർത്തോ ഒക്കെ ഉപയോഗിക്കുമായിരുന്നു. അങ്ങനെയിരിക്കെ, സർക്കിട്ട് സമ്മേളനത്തിന്റെ തലേന്ന് മൈക്കിളിന്റെ പെങ്ങൾ രണ്ടു പുതിയ ഉടുപ്പു വാങ്ങിക്കൊണ്ടുവന്നു. അവ റെയ്ച്ചലിനു നന്നായി ഇണങ്ങുന്നവ ആയിരുന്നു—സമ്മേളനത്തിന്റെ കൃത്യസമയത്തുതന്നെ അവ ലഭിക്കുകയും ചെയ്തു!” അവരുടെ പുത്രന്മാർ രണ്ടു പേരും നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കുന്നു, ജിന്നും പെൺകുട്ടികളും വീടു നോക്കുകയും നിർമാണ പരിപാടികളോടു ബന്ധപ്പെട്ട ചില ജോലികൾ നിർവഹിക്കുകയും ചെയ്യുന്നു. “നിർമാണ വേലയിലെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഞങ്ങളെ ഐക്യപ്പെടുത്തിയിരിക്കുന്നു,” മൈക്കിൾ വിശദീകരിക്കുന്നു. “ഇതു വാസ്തവത്തിൽ ഒരു കുടുംബ പദ്ധതി തന്നെയാണ്.”
ഈ കമ്മിറ്റികളിൽ സേവിക്കുന്ന സഹോദരന്മാരിൽ ബഹുഭൂരിപക്ഷവും കുടുംബ ഉത്തരവാദിത്വങ്ങൾ ഉള്ളവരാണ്. ചിലർക്ക് ഈ വേലയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടുണ്ട്, എന്നാൽ മറ്റു ചിലർക്ക് അത്രയും കഴിഞ്ഞിട്ടില്ല. മൈക്കിൾ ഹാർവി അഞ്ചു മക്കളുടെ പിതാവാണ്. ഭാര്യ ജിന്നിന്റെ സഹകരണത്തോടെ രാജ്യഹാൾ നിർമാണത്തിനു പ്രഥമ സ്ഥാനം കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. ജീവിതത്തിൽ ദൈവരാജ്യത്തിന് പ്രഥമ സ്ഥാനം കൊടുക്കാനുള്ള യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ മൂല്യം അവർ ഇരുവരും മനസ്സിലാക്കിയിരിക്കുന്നു. (1980-കളിൽ പണിയപ്പെട്ട ചില രാജ്യഹാളുകളുടെ നിർമാണ പ്രവർത്തനത്തിൽ പങ്കെടുത്ത സ്വമേധയാ സേവകരുടെ എണ്ണം നൂറുകണക്കിനോ ആയിരക്കണക്കിനോ പോലും വരും. വേല ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഡെന്മാർക്കിലെ രാജ്യഹാളുകളുടെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സഹോദരങ്ങളുടെ ഉപദേശങ്ങൾ തേടാനായി ഹാർവി സഹോദരൻ അവിടേക്കു തിരിച്ചു. പുതിയ രാജ്യഹാളുകൾ ആവശ്യമായി വരുമ്പോൾ, മുന്നമേ തയ്യാറാക്കിയ കുറെ ഡിസൈനുകൾ സൊസൈറ്റി പ്രദാനം ചെയ്യുമെന്നു സഭകളെ അറിയിച്ചതു കൂടുതൽ സഹായമായി. തത്ഫലമായി, സ്വമേധയാ സേവകരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു, അതുപോലെതന്നെ ഉൾപ്പെട്ടിരുന്ന ജോലിയും. അങ്ങനെ ബ്രിട്ടനിലെങ്ങും മാന്യവും ഉചിതവുമായ രാജ്യഹാളുകൾ നിർമിക്കപ്പെട്ടു.
ഒരു നല്ല റിപ്പോർട്ടിനെക്കാൾ ഉപരി
രാജ്യഹാൾ നിർമിക്കാൻ ഒറ്റക്കെട്ടായ ശ്രമങ്ങൾ നടത്തിയതും അതു ത്വരിതഗതിയിൽ നിർവഹിച്ചതും പൊതുജനങ്ങൾക്കു നല്ലൊരു സാക്ഷ്യമായി. മിക്കപ്പോഴും ഈ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് പത്രങ്ങളിൽ വാർത്ത വരുമായിരുന്നു. ഈവനിങ് എക്കോ എന്ന പ്രാദേശിക പത്രത്തിന്റെ ഒരു ഫോട്ടോ ജേർണലിസ്റ്റായ വിക്ടർ ലാഗ്ഡൻ, തേംസ് നദീമുഖത്തിനു വടക്കുള്ള കാൻവി ദ്വീപിൽ മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കിയ ഒരു പുതിയ ഹാളിന്റെ നിർമാണ പ്രവർത്തനത്തെ കുറിച്ച് 1990-ൽ പത്രത്തിൽ റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച രാവിലെ നിർമാണ സ്ഥലത്ത് എത്തിയപ്പോൾ, നിർമാണ സാമഗ്രികൾ അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു കാണാൻ കഴിഞ്ഞില്ല. ഒരു വലിയ ട്രക്കിന്റെ വാതിലിൽ “പ്രസ്സ് ഓഫീസ്” എന്ന് എഴുതിവെച്ചിരുന്നു. “അവിടെ ഉയർന്നുനിന്നിരുന്ന ഏക വസ്തു അതു മാത്രമായിരുന്നു,” വിക്ടർ പറയുന്നു. “നിർമാണ വേലയിൽ പങ്കെടുത്തവർ—പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമുള്ളവരുമൊക്കെ—കൂട്ടായി പണിയെടുത്തതാണ് എന്നിൽ ഏറെ മതിപ്പുളവാക്കിയത്.” നിർമാണ സ്ഥലത്തിന്റെ ഒരു ഫോട്ടോ എടുത്തിട്ട് വിക്ടർ സ്ഥലം വിട്ടു. മൂന്നു ദിവസംകൊണ്ട് തങ്ങൾ ഒരു ഹാൾ പൂർത്തിയാക്കും എന്ന സാക്ഷികളുടെ അവകാശവാദം ശരിയാണോ എന്നറിയാൻ വാരാന്തത്തിൽ ഇടയ്ക്കിടയ്ക്ക് താൻ നിർമാണസ്ഥലത്തു പൊയ്ക്കോട്ടെ എന്ന് അദ്ദേഹം തന്റെ എഡിറ്ററോടു ചോദിച്ചു. അദ്ദേഹവും മറ്റു മൂന്നു പേരും നിർമാണത്തിന്റെ പുരോഗതിയെ കുറിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കി.
ആ ഞായറാഴ്ച, പുതിയ ഹാളിൽ നടത്തപ്പെട്ട ആദ്യത്തെ യോഗത്തിൽ വിക്ടറും ഉണ്ടായിരുന്നു. “മഹാനാം യഹോവ!” എന്ന ശീർഷകത്തോടെ പ്രസ്തുത പത്രത്തിൽ രണ്ടു പേജുള്ള ഒരു റിപ്പോർട്ട് വരുകയും ചെയ്തു. പിന്നീട്, ആ സഭയിലെ ഒരു മൂപ്പൻ വിക്ടറിനെ സന്ദർശിച്ചു. അദ്ദേഹത്തിന് ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും ചെയ്തു. “മൂന്ന് ആഴ്ചകൾക്കുള്ളിൽ ഞാൻ ദൈവത്തിന്റെ നാമം എന്തെന്നു പഠിച്ചു, പ്രാർഥനകൾ കേവലം ഉരുവിടുന്നതിനു പകരം ഞാനിപ്പോൾ യഹോവയ്ക്കു നന്ദി നൽകുന്നു.” വിക്ടർ ഇപ്പോൾ സ്നാപനമേറ്റ ഒരു സാക്ഷിയാണ്.
‘വിശാലരാകൽ’
ബ്രിട്ടനിലേക്കു കുടിയേറിപ്പാർത്തവരുടെ ഇടയിൽ 1970-കളിലും 1980-കളിലും നല്ല സാക്ഷീകരണം നടത്തപ്പെട്ടു. കുടിയേറിപ്പാർത്ത നാനാ ഭാഷക്കാരായ സാക്ഷികളാണ് ഈ വേലയിൽ അധികവും നിർവഹിച്ചത്. എന്നാൽ കൂടുതൽ സഹായം ആവശ്യമായിരുന്നു.
1993 ആയപ്പോഴേക്കും, ബ്രിട്ടനിൽ പാർക്കുന്ന ഏഷ്യക്കാരുടെ എണ്ണം 20 ലക്ഷം ആയി. അത് ബ്രിട്ടനിലെ ജനസംഖ്യയുടെ 3.5 ശതമാനത്തിലധികം
വരും. അനേകരും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നും മറ്റു ചിലർ പൂർവാഫ്രിക്കയിൽ നിന്നും വന്നവരാണ്. ആ സമയത്ത് പഞ്ചാബി സംസാരിക്കുന്ന 500 പ്രസാധകരും ഗുജറാത്തി സംസാരിക്കുന്ന 150 പ്രസാധകരും ഇംഗ്ലീഷ് സഭകളോടൊത്താണു സഹവസിച്ചിരുന്നത്. പ്രസ്തുത ഭാഷകളിലായി അവർ 500-ലധികം ബൈബിൾ അധ്യയനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്തയിൽനിന്നു പ്രയോജനം നേടുന്നതിനുള്ള അവസരം എല്ലാ കുടിയേറ്റക്കാർക്കും തീർച്ചയായും ലഭിച്ചിരുന്നില്ല.ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരുവന് മറ്റു ഭാഷയിലും സംസ്കാരത്തിലും പെട്ടവരോടു നല്ല രീതിയിൽ സാക്ഷീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇതു തിരിച്ചറിഞ്ഞ ബ്രാഞ്ച് ഓഫീസ്, എല്ലാ വർഗക്കാരോടും വിശാലമായ സ്നേഹം വളർത്തിയെടുക്കാനും മറ്റുള്ളവരുടെ ക്ഷേമത്തിൽ ക്രിസ്തുതുല്യമായ മനോഭാവം പുലർത്താനും ബ്രിട്ടീഷുകാരായ സാക്ഷികളെ പ്രോത്സാഹിപ്പിച്ചു. ‘വിശാലരാകാൻ’ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. (2 കൊരി. 6:11-13; ഫിലി. 2:1-4) നമ്മുടെ രാജ്യ ശുശ്രൂഷ ഇങ്ങനെ വിശദീകരിച്ചു: “നമ്മുടെ പ്രദേശത്തെ ആളുകൾ, യേശുക്രിസ്തു തന്റെ ശുശ്രൂഷയിൽ പ്രകടമാക്കിയ അതേ ഊഷ്മളതയും താത്പര്യവും നമ്മിൽ കണ്ടെത്താൻ നാം ആഗ്രഹിക്കുന്നു.” ബ്രിട്ടനിലെ സാക്ഷികളോട് അത് ഇപ്രകാരം പറഞ്ഞു: “ഒരർഥത്തിൽ വിശാലമായ ഒരു മിഷനറി വയലാണ് നമുക്കുള്ളത്!”
വിദേശ ഭാഷ സംസാരിക്കുന്നവരോടുള്ള താത്പര്യത്തെ പ്രതി, അവരെ കണ്ടുമുട്ടുമ്പോൾ ബന്ധപ്പെട്ട വിദേശഭാഷാ സഭകൾക്ക് അവരുടെ വിലാസങ്ങൾ കൈമാറാൻ ബ്രിട്ടീഷുകാരായ സാക്ഷികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. അങ്ങനെ, ഒരു വിദേശ ഭാഷ അറിയാമെങ്കിലും ഇല്ലെങ്കിലും, ഇംഗ്ലണ്ടിൽ വന്നു പാർക്കുന്ന മറ്റു രാജ്യക്കാരുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിൽ അവർക്കെല്ലാം ഒരു പങ്കുണ്ടായിരിക്കാൻ കഴിയുമായിരുന്നു. വിദേശഭാഷാ സഭകളിലെ സഹോദരങ്ങൾ പ്രധാനമായും സന്ദർശിച്ചിരുന്നത് മറ്റുള്ളവർ അവർക്കു നൽകിയിരുന്ന മേൽവിലാസപ്രകാരമുള്ള, അവരുടെതന്നെ ഭാഷകളിൽ പെട്ട വ്യക്തികളെ ആയിരുന്നു.
അങ്ങനെ, ഇംഗ്ലണ്ടിനു വടക്കുകിഴക്കുള്ള ടൈനിലെ ന്യൂകാസിലിൽ താമസിക്കുന്ന ഒരു വിയറ്റ്നാംകാരിയെ ഗ്രെയ്സ് 1996-ൽ സന്ദർശിച്ചു. ആ സ്ത്രീയുടെ മാതൃഭാഷ ചൈനീസ് ആയിരുന്നു. ഗ്രെയ്സിനു ഹൃദ്യമായ സ്വാഗതം കിട്ടി, അവർ വീടിനുള്ളിലേക്കു ക്ഷണിക്കപ്പെട്ടു.
വിയറ്റ്നാം യുദ്ധത്തിൽ വളരെയധികം കഷ്ടതകൾ സഹിക്കേണ്ടിവന്ന ഒരു അഭയാർഥിയാണ് ആ സ്ത്രീയെന്ന് സഹോദരി മനസ്സിലാക്കി. ഇംഗ്ലണ്ടിൽ താമസം തുടങ്ങിയിട്ട് പത്തു വർഷമായെങ്കിലും അവർക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. തനിക്കു പലപ്പോഴും നിരാശ തോന്നിയിട്ടുണ്ടെന്നും സഹായത്തിനായി തനിക്ക് ആരുമില്ലെന്നും അവർ ഗ്രെയ്സിനോടു പറഞ്ഞു.വർഷങ്ങൾക്കു മുമ്പ് മനോഹരമായ ചിത്രങ്ങളോടു കൂടിയ ഒരു പുസ്തകം തനിക്കു ലഭിച്ചെന്നും ഇംഗ്ലീഷ് വായിക്കാൻ അറിയില്ലാഞ്ഞതിനാൽ അതു മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നും അവർ ഗ്രെയ്സിനോടു പറഞ്ഞു. എങ്കിലും, വിഷാദം തോന്നുമ്പോൾ അവർ അതെടുത്ത് അതിലെ ചിത്രങ്ങൾ നോക്കുമായിരുന്നു. അതു വിഷാദം അകറ്റാനും പ്രത്യാശ പകരാനും സഹായിച്ചിരുന്നു. ഷെൽഫിൽനിന്ന് ആ പുസ്തകമെടുത്ത് ഗ്രെയ്സിനു കൊടുത്തിട്ട്, അതിലെ വിവരങ്ങൾ എന്താണെന്നു മനസ്സിലാക്കുന്നതിനായി തന്നെ അതു വായിച്ചു കേൾപ്പിക്കാൻ പറഞ്ഞു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമായിരുന്നു അത്! ഇംഗ്ലീഷ് പുസ്തകം വായിച്ചു കേൾപ്പിക്കുന്നതിനെക്കാൾ നല്ല ഒരു കാര്യം തനിക്കു ചെയ്യാൻ കഴിയുമെന്ന് ഗ്രെയ്സ് മറുപടി നൽകി. ഗ്രെയ്സ് തന്റെ ബാഗിൽനിന്ന് ആ പുസ്തകത്തിന്റെ ചൈനീസ് പ്രതി പുറത്തെടുത്തു. ആ സ്ത്രീക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, അവർക്കു ബൈബിളിന്റെ സന്ദേശം പഠിക്കാനുള്ള അവസരം തുറന്നുകിട്ടി! ഉടൻതന്നെ അവർ ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു.
‘വിശാലരാകു’ന്നതിന്റെ ഭാഗമായി, ആത്മീയമായും സംഘടനാപരമായും വളരുന്നതിന് വംശീയ കൂട്ടങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ബ്രാഞ്ച് ഓഫീസ് പ്രത്യേക ശ്രദ്ധ നൽകി. കോളിൻ സിമോയറും ഭാര്യ ഓലിവും ബ്രിട്ടനിൽ ഉടനീളം സഭകൾ സന്ദർശിച്ചുകൊണ്ട് 20 വർഷക്കാലം ചെലവഴിച്ചിരുന്നു. തങ്ങൾ സേവിച്ച ആളുകളിൽ അവർ ആത്മാർഥമായ താത്പര്യം പ്രകടമാക്കി. മെഡിറ്ററേനിയൻ കടലിലെ മാൾട്ട, ഗൊദ്സോ ദ്വീപുകളിലെ സഭകൾ സന്ദർശിച്ചപ്പോൾ
അതു വിശേഷാൽ പ്രകടമായിരുന്നു. സഭായോഗങ്ങളിൽ മാൾട്ടീസ് ഭാഷയിൽ ഉത്തരങ്ങൾ പറയാൻ പോലും അവർ ശ്രമിച്ചു. അങ്ങനെ അവിടത്തെ സഹോദരങ്ങൾക്ക് അവർ പ്രിയങ്കരരായി മാറി.യൂറോപ്പിലെമ്പാടുമുള്ള ഇംഗ്ലീഷിതര ഭാഷാക്കൂട്ടങ്ങളുടെയും ചില വിദേശ ഭാഷാ സഭകളുടെയും സർക്കിട്ട് മേൽവിചാരകനായി 1994 സെപ്റ്റംബറിൽ കോളിൻ നിയമിതനായി. സഭകളായി രൂപപ്പെട്ടുകൊണ്ടിരുന്ന ഓരോ കൂട്ടത്തിന്റെയും പുരോഗതി അദ്ദേഹം അവധാനപൂർവം വിലയിരുത്തുകയും നിലവിലുള്ള സഭകളെ ബലപ്പെടുത്തുകയും ചെയ്തു. തുടക്കത്തിൽ, ആ സർക്കിട്ടായിരുന്നു ഏറ്റവും ചെറുത്—അതിൽ 12 സഭകളും 750 പ്രസാധകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് വർഷംകൊണ്ട് 1,968 പ്രസാധകരുള്ള ഏറ്റവും വലിയ സർക്കിട്ട് ആയിത്തീർന്നു അത്. അവരിൽ 388 പേർ പയനിയർമാരായി സേവിച്ചു. പിൽക്കാലത്ത്, വിദേശഭാഷാ സർക്കിട്ടുകളുടെ എണ്ണം മൂന്നായി വർധിച്ചു.
ഒരു പുതിയ ഭാഷ പഠിക്കുന്നു
മറ്റൊരു ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരുമായി ജീവദായക ബൈബിൾ സത്യങ്ങൾ പങ്കു വെക്കുന്നതിന് ബ്രിട്ടീഷുകാരായ ചില സാക്ഷികൾ ഒരു പുതിയ ഭാഷ പഠിക്കുന്നതിൽ മുൻകൈ എടുത്തു. അവരിൽ ഒരാളാണ് എലിസബത്ത് എബട്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും അവർ പയനിയറിങ് ചെയ്തിട്ടുണ്ട്. തന്റെ പ്രദേശത്തുള്ള പഞ്ചാബികളെ സഹായിക്കാനായി ആദ്യം അവർ പഞ്ചാബി പഠിക്കാൻ ശ്രമിച്ചു. പിന്നീട് 1976-ൽ, പുതിയ നിയമനം കിട്ടിയപ്പോൾ ഉർദു പഠിക്കാനുള്ള ശ്രമമായി. അടുത്തതായി പഠിച്ചത് ഗുജറാത്തിയാണ്. താത്പര്യക്കാരെ സഹായിക്കുന്നതിനായി, കൺവെൻഷനുകളിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമായ പ്രസാധകരെ അവർ തേടിപ്പിടിക്കുമായിരുന്നു. ക്ലിഫ്റ്റൻ ബാങ്ക്സിനും ഭാര്യ അമാൻദയ്ക്കും പ്രചോദനമായത് 1993-ൽ അവർ റഷ്യയിൽ സംബന്ധിച്ച ഒരു കൺവെൻഷൻ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, പ്രാദേശിക ലൈബ്രറിയിലെ റഷ്യൻ ഭാഷാ കോഴ്സിൽ അവർ ചേർന്നു. തുടർന്ന്, അവർ റഷ്യൻ ഭാഷ സംസാരിക്കുന്നവർ താമസിക്കുന്ന സ്ഥലത്തേക്കു മാറിപ്പാർക്കുകയും അവിടെയുള്ള ഒരു റഷ്യൻ സഭയിൽ പയനിയറിങ് ആരംഭിക്കുകയും ചെയ്തു. ഒരുവന് കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും സഭാ പ്രവർത്തനങ്ങളും വയൽശുശ്രൂഷയും പോലുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയും ചെയ്യേണ്ടതുള്ളപ്പോൾ മറ്റൊരു ഭാഷ പഠിക്കാൻ സമയം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല.
ഇംഗ്ലണ്ടിലെ പ്രത്യേക ആവശ്യം കണക്കിലെടുത്ത്, ഈ വിധത്തിൽ തങ്ങളുടെ ശുശ്രൂഷ വിപുലമാക്കാൻ ആഗ്രഹമുള്ള പയനിയർമാർക്കു പ്രോത്സാഹനം നൽകപ്പെട്ടു. പയനിയർ സേവനത്തിൽ തുടരവെതന്നെ പുതിയ ഭാഷയിലെ അടിസ്ഥാന കാര്യങ്ങൾ അവർ പഠിച്ചു.
അതു പഠിപ്പിക്കുന്ന കോഴ്സിൽ ചില പയനിയർമാർ ചേരുകയുണ്ടായി—അതിന്റെ ഫലം രസാവഹമായിരുന്നു.കഴിഞ്ഞ 21 വർഷമായി ഒരു പയനിയറായി സേവിക്കുന്ന ക്രിസ്റ്റിൻ ഫ്ളിൻ മറ്റ് ഏഴ് പയനിയർമാരോടൊത്ത് 1996/97-ലെ ഗുജറാത്തി ഭാഷാ കോഴ്സിൽ ചേരാൻ തീരുമാനിച്ചു. ആ കോഴ്സ് നടത്തിയിരുന്നത് ഇന്ത്യാക്കാരായ ഒരു ദമ്പതികൾ ആയിരുന്നു. ഇംഗ്ലീഷുകാരായ പലരും ആ കോഴ്സിൽ ചേർന്നത് അവരെ അത്ഭുതപ്പെടുത്തി. “ഞങ്ങളെ സഹായിക്കാനായി അവർ പല ക്ലാസ്സുകൾക്കും മാറ്റം വരുത്തി,” ക്രിസ്റ്റിൻ വിവരിക്കുന്നു. “വയലിൽ ഉപയോഗിക്കാനുള്ള അവതരണങ്ങൾ തയ്യാറാകാൻ അവർ എന്നെ സഹായിക്കുക മാത്രമല്ല, ഞങ്ങളുടെ ചില യോഗങ്ങളിൽ സംബന്ധിക്കുക പോലും ചെയ്തു.”
ഏതാണ്ട് ആ സമയത്തുതന്നെ ക്രിസ്റ്റിന് പുതിയ ഒരു ജോലി കിട്ടി. ജോലിസ്ഥലത്ത് ഒരു ഗുജറാത്തി യുവതിയെ അവർ കണ്ടുമുട്ടി. ക്രിസ്റ്റിൻ ഗുജറാത്തിയിൽ അവളെ അഭിവാദനം ചെയ്തു. അന്തംവിട്ടുപോയ ആ സ്ത്രീ, അവർ ഗുജറാത്തി പഠിക്കുന്നതിന്റെ കാരണം ആരാഞ്ഞു. ക്രിസ്റ്റിൻ കാരണം വിശദീകരിക്കുകയും നല്ലൊരു സാക്ഷ്യം നൽകുകയും ചെയ്തു. അതിനോട് ആ യുവതി പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ദുഷ്കരമായ ഒരു ഭാഷ പഠിക്കാൻ മറ്റൊരു മതവും അതിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല. അപ്പോൾ, നിങ്ങൾ അറിയിക്കുന്ന സന്ദേശം ശരിക്കും പ്രാധാന്യമുള്ള ഒന്നായിരിക്കണം.’
പൊലിൻ ഡങ്കനും ഒരു പയനിയറാണ്. ബംഗാളി പഠിക്കാൻ 1994-ൽ ആ സഹോദരി തീരുമാനിച്ചു. തുടക്കത്തിൽ അതു വളരെ ബുദ്ധിമുട്ടായി അവർക്കു തോന്നി. “ഈ ഭാഷ വളരെ ദുഷ്കരമായതിനാൽ മടുപ്പു തോന്നുന്നുവെന്നു പറഞ്ഞ ഞാൻ പലപ്പോഴും കണ്ണീരോടെ യഹോവയോട് പ്രാർഥിച്ചിട്ടുണ്ട്,” അവർ പറയുന്നു. “യഹോവയുടെ ആത്മാവിന്റെ സഹായത്താലും അതുപോലെതന്നെ ദൃഢനിശ്ചയത്താലും കഠിന ശ്രമത്താലും ഞാൻ ദുർഘട ഘട്ടം തരണം ചെയ്തിരിക്കുന്നു. മടുത്തുപോകാഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. കാരണം, എനിക്ക് ഇപ്പോൾ വളരെ നല്ല ഫലങ്ങൾ കിട്ടുന്നുണ്ട്.” മറ്റൊരു പയനിയർ സഹോദരിയാണ് ബെവർലി ക്രുക്ക്. തന്റെ ബംഗാളി പഠനത്തിന് താൻ സന്ദർശിക്കുന്ന ആളുകളുടെ മേലുള്ള ഫലത്തെ കുറിച്ച് അവർ പറയുന്നു: “ഞാൻ ആ ഭാഷ പഠിച്ചതിൽപ്പിന്നെ, എന്റെ ശുശ്രൂഷയ്ക്കു സമൂല പരിവർത്തനം വന്നിരിക്കുന്നു. ബംഗാളികളുടെ ഭാഷ പഠിക്കാൻ ശ്രമിച്ചതിനാൽ എനിക്ക് അവരോടു സ്നേഹമുണ്ടെന്ന് അവർ തിരിച്ചറിയുന്നു.”
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ, നിരവധി അഭയാർഥികളുള്ള ഒരു ഫ്രഞ്ച് സഭയിലെ പയനിയറാണ് ജെനിഫർ ചാൾസ്. ആ സഹോദരി ഇപ്രകാരം പറയുന്നു: “തങ്ങൾ ചെല്ലുന്ന ദേശത്തെ ഭാഷ സംസാരിക്കാൻ അറിയില്ലാത്തവർക്ക് ആ ദേശത്ത് അനുഭവപ്പെടുന്ന വികാരം മനസ്സിലാക്കാൻ ഒരു പുതിയ ഭാഷ പഠിച്ചത് എന്നെ സഹായിച്ചിരിക്കുന്നു.”
ആവശ്യം കൂടുതലുള്ളിടത്തു പോയി പ്രവർത്തിക്കാൻ സാധിക്കുന്ന അവിവാഹിത സഹോദരിമാർ ഉൾപ്പെടെയുള്ള പല പയനിയർമാരും, അടുത്തുള്ള അത്തരം സഭകളിലേക്കു മാറുന്ന കാര്യം സംബന്ധിച്ച് സർക്കിട്ട് മേൽവിചാരകനോടു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. വിദേശ ഭാഷാ വയലിൽ പ്രവർത്തിക്കുന്നതിനായി ചിലർ ഒരു പുതിയ ഭാഷ പഠിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഗ്രേറ്റർ ലണ്ടൻ പ്രദേശത്തുള്ള 100-ലധികം പയനിയർ സഹോദരിമാർ അങ്ങനെ മറ്റൊരു ഭാഷ പഠിക്കുകയുണ്ടായി. ഇംഗ്ലീഷിതര ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിൽ അവരുടെ ശുശ്രൂഷ ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു. അവരുടെ സഹായത്താൽ പലരും ബൈബിൾ പഠിക്കുകയും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്.
മിഷനറി ആത്മാവ് നിലനിൽക്കുമ്പോൾ
വിവിധ കാരണങ്ങളാൽ മിഷനറി വേല നിറുത്തി ബ്രിട്ടനിലേക്കു മടങ്ങേണ്ടിവന്ന പലരും തങ്ങളുടെ നല്ല വേല തുടർന്നിട്ടുണ്ട്.
14 വർഷം മിഷനറി സേവനത്തിലായിരുന്ന വിൽഫ്രെഡ് ഗൂച്ചും ഭാര്യ ഗ്വെന്നും 1964-ൽ നൈജീരിയയിൽനിന്ന് ലണ്ടനിലെ ബ്രാഞ്ചിലേക്കു മാറി. നൈജീരിയയിലെ സേവനത്തിൽ അതൃപ്തരായതുകൊണ്ടല്ല അവർ പോന്നത്, വാസ്തവത്തിൽ അവർ അതു വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ബ്രിട്ടൻ ബ്രാഞ്ചിന്റെ മേൽനോട്ടം വഹിക്കാൻ വിൽഫ്രെഡ് നിയമിക്കപ്പെട്ടതിനാലാണ് അവർ പോന്നത്. തങ്ങളുടെ ക്രിയാത്മകമായ മനോഭാവത്തിലൂടെ, യഹോവ തന്റെ സംഘടന മുഖാന്തരം നിർദേശിക്കുന്ന ഏതു സേവനത്തിനായും തങ്ങളെത്തന്നെ ലഭ്യരാക്കാൻ ഇംഗ്ലണ്ടിലെ നിരവധി പയനിയർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് അവർക്കു കഴിഞ്ഞു. വിൽഫ്രെഡ് മിക്കപ്പോഴും ഇങ്ങനെ പറയുമായിരുന്നു: “ഒരു പയനിയർ എന്ന നിലയിൽ 30 വർഷംകൊണ്ട് നിങ്ങൾ പഠിച്ചതിലും അധികം കാര്യങ്ങൾ, ഒരു മിഷനറി എന്ന നിലയിൽ ഒരു വർഷംകൊണ്ടു നിങ്ങൾ പഠിക്കും.” തിരുവെഴുത്തുകളെ കുറിച്ചു കൂടുതൽ പഠിക്കുമെന്നല്ല അദ്ദേഹം അർഥമാക്കിയത്, മറിച്ച് നിങ്ങളെയും നിങ്ങളുടെ ജീവിതത്തെയും കുറിച്ചും സഹോദരങ്ങളുമായി എങ്ങനെ ഇണങ്ങിപ്പോകാം എന്നതിനെ കുറിച്ചും കൂടുതൽ പഠിക്കും എന്നാണ്.
ജോൺ ബാർക്കറും പാറ്റ് ബാർക്കറും 45-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ നിന്നു ബിരുദം നേടിയവരാണ്. പാറ്റ് ഗർഭിണി ആയതിനെ തുടർന്ന് അവർക്ക് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിവന്നു. തായ്വാനിലുള്ള ചൈനക്കാരോടു സംസാരിക്കാൻ മാൻഡരിൻ പഠിക്കുന്നതിന് അവർ തീവ്രശ്രമം നടത്തിയിരുന്നു. ഇംഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ ചൈനക്കാരുമായി സുവാർത്ത പങ്കുവെക്കാൻ കഴിയേണ്ടതിന് അവരെ അന്വേഷിക്കുന്നതിൽ അവർ തുടർന്നു. അവർക്കുണ്ടായ കുട്ടികളുടെ വിവാഹശേഷം, അവർ സാധാരണ പയനിയറിങ് തുടങ്ങി. ഇപ്പോൾ ബർമിങ്ഹാമിലെ
മിഡ്ലാൻഡ്സിലുള്ള ഒരു സഭയോടൊത്ത് അവർ ഫലപ്രദമായ ശുശ്രൂഷ ആസ്വദിക്കുന്നു. മാൻഡരിൻ സംസാരിക്കുന്ന ചെറിയൊരു പുസ്തക അധ്യയന കൂട്ടം അവിടെയുണ്ട്. അവർ അധ്യയനം എടുത്ത പലരും സത്യത്തെ കുറിച്ചുള്ള നല്ല പരിജ്ഞാനവുമായി ചൈനയിലേക്കു മടങ്ങിയിട്ടുണ്ട്.ഡേവിഡ് ഷെപ്പേർഡ് ഘാനയിലെ ഒരു മുൻ മിഷനറിയാണ്. അദ്ദേഹം ഇപ്പോൾ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. ഇപ്പോഴും അദ്ദേഹം മുഴുസമയ സേവനത്തിലാണ്. അതിന് അദ്ദേഹത്തെ സഹായിച്ചിരിക്കുന്നത് എന്താണ്? അദ്ദേഹം വിശദീകരിക്കുന്നു: “ഘാനയിലെ സഹോദരങ്ങൾക്ക് ഭൗതിക വസ്തുക്കൾ എത്ര തുച്ഛമായേ ഉള്ളൂ എന്നു മനസ്സിലാക്കിയത്, എന്റെ ജീവിതം കഴിവതും ലളിതമാക്കി നിറുത്താൻ എന്നെ സഹായിച്ചിരിക്കുന്നു.”
വേലയ്ക്കു മതിയായ സൗകര്യങ്ങൾ
അച്ചടിച്ച ബൈബിൾ സാഹിത്യങ്ങൾ രാജ്യസുവാർത്തയുടെ വ്യാപനത്തിൽ സുപ്രധാനമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. 1970-കളുടെ തുടക്കത്തിൽ, നിരവധി ദേശങ്ങളിൽ ജീവദായകമായ ആത്മീയ ഭക്ഷണം അടങ്ങുന്ന സാഹിത്യങ്ങൾ എത്തിക്കുന്നതിൽ ലണ്ടൻ ബ്രാഞ്ച് നിർണായകമായ ഒരു പങ്കു വഹിക്കുകയുണ്ടായി. സാഹിത്യങ്ങളിൽ അധികവും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് അയച്ചത്, കുറെ ഓസ്ട്രേലിയയിലേക്കും അയച്ചു.
കാലക്രമേണ, അച്ചടി നടത്തുന്ന മറ്റു ബ്രാഞ്ചുകൾ മാസികാ ഉത്പാദനത്തിൽ കുറെ ഏറ്റെടുത്തു. ലണ്ടനിലെ അച്ചടിശാല ഇംഗ്ലീഷ്, ഡച്ച്, സ്വാഹിലി ഭാഷകളിലുള്ള സാഹിത്യങ്ങൾ മാത്രം ഉത്പാദിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. എന്നിരുന്നാലും, ലണ്ടനിലെ രണ്ട് ജർമൻ-നിർമിത ലെറ്റർപ്രസ്സുകൾക്കു വേണ്ടതിലധികം അച്ചടിജോലികൾ നിർവഹിക്കാൻ ഉണ്ടായിരുന്നു. 1977-ൽ, മൂന്ന് ആഴ്ചയിൽ ഒരിക്കൽ ആവശ്യാനുസരണം രാത്രിയിൽ ഷിഫ്റ്റ് ജോലി ചെയ്തും അതിൽ അച്ചടി നിർവഹിക്കേണ്ടതായി വന്നു.
സൊസൈറ്റിയുടെ ലണ്ടൻ ബ്രാഞ്ചിലെ സൗകര്യങ്ങൾ വിപുലമാക്കേണ്ടി വന്നു. 1950-കളുടെ അവസാന ഘട്ടം മുതൽ ഉപയോഗത്തിലിരുന്ന മിൽഹില്ലിലെ വാച്ച് ടവർ ഹൗസിൽ ആവശ്യമായ അച്ചടി നിർവഹിക്കുന്നതിനു വേണ്ട സ്ഥലസൗകര്യം ഉണ്ടായിരുന്നില്ല. നഗരാസൂത്രണ നിയന്ത്രണങ്ങൾ നിമിത്തം വാച്ച് ടവർ ഹൗസിലെ ഫാക്ടറി സൗകര്യം വിപുലമാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഫാക്ടറി മറ്റൊരു സ്ഥലത്തു നിർമിക്കാനും ബ്രാഞ്ച് പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ സഹോദരങ്ങളെ പാർപ്പിക്കുന്നതിന് നിലവിലുള്ള ബെഥേൽ സൗകര്യങ്ങൾ വിപുലമാക്കാനും ഭരണസംഘം അനുമതി നൽകി.
ഒടുവിൽ, ഏകദേശം 13 കിലോമീറ്റർ അകലെ വെംബ്ലിയിൽ
ഫാക്ടറിയുടെ ഉപയോഗാർഥം 33,000 ചതുരശ്ര അടി വിസ്താരമുള്ള ഒരു രണ്ടുനില കെട്ടിടം ലഭിച്ചു. അതിൽ വലിയ ഒരു ഫാക്ടറിക്കും പാർപ്പിട സൗകര്യത്തിനും അടുക്കളയ്ക്കും തീൻമുറിക്കും സ്വീകരണമുറിക്കും വേണ്ടത്ര ഇടം ഉണ്ടായിരുന്നു. ഫാക്ടറി ജോലിക്കാരെ 1980-ൽ അവിടേക്കു മാറ്റി. നിലവിലുള്ള യന്ത്രങ്ങൾക്കു പുറമേ, അഞ്ചു യൂണിറ്റുകളുള്ള ഒരു പുതിയ ഹാരിസ് ഓഫ്സെറ്റ് അച്ചടിയന്ത്രം കൂടി വാങ്ങി. രണ്ടു വർഷത്തിനുള്ളിൽ മാസികകളുടെ ഉത്പാദനം 3,83,28,000 ആയി വർധിച്ചു.അതിനിടെ, മിൽഹില്ലിലെ വാച്ച് ടവർ ഹൗസിനോടു ചേർന്ന് ഒരു പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. അതു ബെഥേൽ കുടുംബത്തിലെ 41 പേർക്കു കൂടി താമസസൗകര്യം ലഭ്യമാക്കി, കൂടാതെ വലിപ്പം കൂട്ടിയ ഒരു തീൻമുറിയും അടുക്കളയും. ഈ നിർമാണത്തിൽ പങ്കെടുത്ത ടീമിന്റെ കൂടെ പ്രവർത്തിക്കാൻ ശിൽപ്പവിദ്യ അറിയാമായിരുന്ന ജോൺ ആൻഡ്രൂസ് എന്ന ഡിസ്ട്രിക്റ്റ് മേൽവിചാരകനെ ബെഥേലിലേക്കു ക്ഷണിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാക്ഷികൾ വാരാന്തങ്ങളിൽ വന്ന് സ്വമേധയാ പണിയെടുത്തു. 1981/82-ലെ കടുത്ത ശൈത്യത്തിനും മഞ്ഞുവീഴ്ചയ്ക്കും മധ്യേയും പണി നിർവിഘ്നം പുരോഗമിച്ചു. സാക്ഷികളല്ലാത്ത പലരെയും സബ്കോൺട്രാക്ടർമാരായി നിയമിച്ചിരുന്നു. അവർ സഹോദരങ്ങളോടൊപ്പം പ്രവർത്തിച്ചു. വെറും രണ്ടു വർഷംകൊണ്ട്, ആ കെട്ടിടത്തിന്റെ പുതിയ ഭാഗം ഉപയോഗത്തിന് സജ്ജമായിക്കഴിഞ്ഞിരുന്നു. ഈ സമയത്തുതന്നെ മറ്റൊരു പ്രധാന സംഭവം നടന്നു.
ഒരു വൻ ദൗത്യം
വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ 1983-ലെ വാർഷിക യോഗം ബ്രിട്ടനിൽവെച്ചു നടത്തുന്നതിനുള്ള ക്ഷണം 1982 ജൂണിൽ ഭരണസംഘം അംഗീകരിച്ചു. അത് ഇരട്ട പ്രാധാന്യമുള്ള ഒരു സന്ദർഭം ആയിരുന്നു. കാരണം, തങ്ങൾ വാർഷിക യോഗത്തിന് ആതിഥ്യം വഹിക്കുന്ന അതേ വാരാന്തത്തിൽത്തന്നെ ലണ്ടൻ ബെഥേലിന്റെ പുതിയതായി കൂട്ടിച്ചേർത്ത ഭാഗത്തിന്റെ സമർപ്പണം നടത്താനും ബ്രാഞ്ച് ആസൂത്രണം ചെയ്തിരുന്നു.
“ഏകദേശം എട്ടു മണി ആയപ്പോൾ ബെഥേലിലെ പീറ്റർ എലിസിന്റെ ഫോൺ എനിക്കു കിട്ടി,” അക്കാലത്ത് ലെസ്റ്ററിലെ നഗര മേൽവിചാരകൻ ആയിരുന്ന ഡെനിസ് ലോഫ്റ്റ് അനുസ്മരിക്കുന്നു. “ഒക്ടോബർ 1-ാം തീയതിയിലേക്കായി ദെ മോൺഫർട്ട് ഹാൾ ബുക്കു ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.” 1941 സെപ്റ്റംബർ 2-10-ലെ അവിസ്മരണീയ സമ്മേളനം നടന്ന സ്ഥലമായിരുന്നു അത്. പ്രസ്തുത കൺവെൻഷനിലാണ് കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തതും. അക്കാലത്ത് രണ്ടാം ലോകമഹായുദ്ധം നടക്കവെ, ക്രിസ്തീയ
നിഷ്പക്ഷതയെ പ്രതി നമ്മുടെ സഹോദരങ്ങൾക്കു ധീരമായ നിലപാടു സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ ഭരണസംഘത്തിലെ ഒരു അംഗമായ ആൽബർട്ട് ഡി. ഷ്രോഡർ ആയിരുന്നു ബ്രിട്ടനിലെ അന്നത്തെ ബ്രാഞ്ച് ദാസൻ. യഹോവയുടെ വിശ്വസ്ത ദാസന്മാരുമായുള്ള അവരുടെ പരിചയം പുതുക്കുന്നതിനു പ്രായമായ സഹോദരന്മാർക്ക് ആ വാർഷിക യോഗം വിസ്മയകരമായ ഒരു അവസരം പ്രദാനം ചെയ്തു!1983-ലെ ആ വാർഷിക യോഗമായിരുന്നു വടക്കേ അമേരിക്കയ്ക്കു വെളിയിൽ നടത്തപ്പെട്ട അത്തരത്തിലുള്ള ആദ്യ യോഗം. ലെസ്റ്ററിലെ പരിപാടികൾ ഇലക്ട്രോണിക് മാധ്യമത്തിലൂടെ മിഡ്ലാൻഡ്സിലെ ഡഡ്ലി സമ്മേളനഹാളിൽ കൂടിവന്ന സഹോദരങ്ങളെ കേൾപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. തന്മൂലം, കൂടുതൽ സഹോദരങ്ങൾക്ക് ആ പരിപാടികൾ ആസ്വദിക്കാൻ കഴിഞ്ഞു. യഹോവയുടെ സേവനത്തിൽ 40-ഓ അതിലധികമോ വർഷം ചെലവഴിച്ചിട്ടുള്ളവരെയാണ് ആദ്യം ക്ഷണിച്ചത്. ആ വാരാന്ത പരിപാടിയിൽ സംബന്ധിക്കാനായി യൂറോപ്പിലെങ്ങുമുള്ള ബ്രാഞ്ചുകളിലെ ബെഥേൽ കുടുംബാംഗങ്ങൾക്കും ക്ഷണം വെച്ചുനീട്ടി. ഈ യൂറോപ്യൻ പ്രതിനിധികളെ മുഴുവൻ പാർപ്പിക്കുന്നതിനുള്ള സൗകര്യം ലണ്ടനിലെ ബെഥേലിൽ ഉണ്ടായിരിക്കില്ല എന്നു പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. തന്മൂലം, ആ സന്ദർശകർക്കെല്ലാം താമസ സൗകര്യം ഒരുക്കുന്നതിനുള്ള ആസൂത്രണങ്ങൾ ചെയ്യപ്പെട്ടു.
അതിനിടെ, ലോഫ്റ്റ് സഹോദരൻ ലെസ്റ്റർ നഗരസമിതിയുമായി ബന്ധപ്പെട്ടു. അപ്പോൾ, സഹോദരങ്ങൾ ബുക്കു ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഹാളിൽ അതേ വാരാന്തത്തിൽ തന്നെ നഗരത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് ഒരു സാമൂഹിക നൃത്ത പരിപാടി നടത്തുന്നതായി അറിയാൻ കഴിഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ, പ്രസ്തുത പരിപാടി വാസ്തവത്തിൽ നടത്തപ്പെടുന്നത് സെപ്റ്റംബർ 30-ന് ആണെന്നും പരിപാടിക്കു ശേഷം വളരെയധികം ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടിവരുമെന്നതിനാൽ പിറ്റേ ദിവസത്തേക്കു കൂടി അവർ ഹാൾ ബുക്കു ചെയ്തിരിക്കുകയാണെന്നും ഡെനിസ് മനസ്സിലാക്കി. “ശുചീകരണ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താൽ, ഒക്ടോബർ 1-ലേക്ക് ഹാൾ ബുക്കു ചെയ്യാൻ ഞങ്ങൾക്കു സാധിക്കുമോ?” ഡെനിസ് ചോദിച്ചു. ഹാൾ ഭാരവാഹി അതു സമ്മതിച്ചപ്പോൾ ഡെനിസ് ആശ്വാസമുതിർത്തു. എന്നാൽ ആ ശുചീകരണ പ്രവർത്തനം എത്രമാത്രം ഭാരിച്ചതാണെന്ന് അദ്ദേഹം അപ്പോൾ മനസ്സിലാക്കിയിരുന്നില്ല.
സാമൂഹിക കൂടിവരവിൽ പങ്കെടുത്തവർ ഉപേക്ഷിച്ചിട്ടുപോയ ചപ്പുചവറുകളും മറ്റും നീക്കം ചെയ്യാനായി, ഓരോ ക്യാപ്റ്റന്റെയും നേതൃത്വത്തിലുള്ള വ്യത്യസ്ത കൂട്ടങ്ങളായി, 400 സഹോദരന്മാർ സെപ്റ്റംബർ
30-ന് അർധരാത്രിയിൽ അവിടെ കൂടിവന്നു. അവർ മേശകൾ എടുത്തു മാറ്റി, യോഗത്തിനായി 3,000 കസേരകൾ അവിടെ കൊണ്ടിട്ടു. എട്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട ഒരു ഭാരിച്ച ജോലി ആയിരുന്നു അത്. ഡെനിസ് ഓർക്കുന്നു: “ആ സഹോദരന്മാരിൽ വളരെ കുറച്ചു പേരെ മാത്രമേ യോഗത്തിനു ക്ഷണിച്ചിരുന്നുള്ളൂ എന്നതാണ് ഒരു അപൂർവ സവിശേഷത. എങ്കിലും ശുചീകരണം ഉൾപ്പെടെ, ആ യോഗത്തിനായി നടത്തിയ ഒരുക്കങ്ങളിൽ മാത്രമാണെങ്കിലും തങ്ങൾക്ക് ഒരു പങ്കു വഹിക്കാൻ കഴിഞ്ഞതിനെ കുറിച്ച് അവർ ഇപ്പോഴും സംസാരിക്കാറുണ്ട്.” സഹോദരന്മാർ സ്റ്റേജിൽ കാർപ്പെറ്റ് വിരിക്കുകയും അവിടം പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. രാവിലെ എട്ടു മണി ആയപ്പോഴേക്കും, അത് നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു ഹാളായി മാറിക്കഴിഞ്ഞിരുന്നു. ഹാളിന്റെ സ്റ്റാഫ് അംഗങ്ങൾ അന്തംവിട്ട് നോക്കിനിന്നു. ആ യോഗത്തിനു വളരെ സവിശേഷമായ പ്രാധാന്യം ഉണ്ടായിരിക്കാൻ ഇടയുണ്ടെന്നു സഹോദരങ്ങൾ മനസ്സിലാക്കി. അവർ നിരാശിതരായില്ല.ഒരു അവിസ്മരണീയ യോഗം
ലെസ്റ്ററിലെ ആ ആത്മീയ വിരുന്നിനായി, മറ്റ് 37 ബ്രാഞ്ചുകളിൽനിന്നുള്ള 693 പ്രതിനിധികൾ ഉൾപ്പെടെ 3,671 പേർ കൂടിവന്നു. സദസ്സിൽ ഉണ്ടായിരുന്നവരിൽ
പലരും അഭിഷിക്ത സഹോദരങ്ങൾ ആയിരുന്നു. റ്റെൽഫൊർഡിൽ നിന്നുള്ള റെജ് കെലൊൻഡും പെയ്ന്റണിൽ നിന്നുള്ള എമാ ബെർണെലും സന്നിഹിതരായിരുന്നു. 99 വയസ്സുണ്ടായിരുന്ന അവർ ഇരുവരും ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധികൾ ആയിരുന്നു. ഗ്ലാസ്ക്കോയിൽ നിന്നുള്ള ജാനെറ്റ് ടെയ്റ്റും അതുപോലെ മേരി ഗ്രാന്റും ഇഡിത്ത് ഗൈവറും റോബർട്ട് വൊർഡനും 80-നോ 90-നോ മേൽ പ്രായമുള്ളവരായിരുന്നു, ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പായിരുന്നു അവർ സത്യം പഠിച്ചത്. യഹോവയുടെ സേവനത്തിൽ അവർക്ക് എത്രമാത്രം അനുഭവപരിചയമാണ് ഉണ്ടായിരുന്നത്! ബ്രിട്ടനിൽ യഹോവയുടെ സ്തുതിപാഠകരുടെ എണ്ണം ഏതാനും ആയിരങ്ങളിൽനിന്ന് 92,320 ആയി വർധിച്ച കാലഘട്ടത്തിലൊക്കെ അവർ സാക്ഷീകരണത്തിൽ പങ്കെടുത്തിരുന്നു. ഭരണസംഘത്തിലെ അംഗങ്ങൾ നൽകാനിരുന്ന പ്രോത്സാഹനത്തിനായി അവർ ആകാംക്ഷാപൂർവം കാത്തിരുന്നു.ആൽബർട്ട് ഡി. ഷ്രോഡർ യെശയ്യാവു 40:31-നെ (NW) അധിഷ്ഠിതമാക്കി “നിങ്ങൾ മടുത്തുപോകാതിരിക്കേണ്ടതിന് യഹോവയിൽ പ്രത്യാശിക്കുവിൻ” എന്ന വിഷയത്തിൽ പ്രസംഗിച്ചു. ചില വിശ്വസ്ത സഹോദരന്മാരുമായി അദ്ദേഹം അഭിമുഖം നടത്തുകയും ചെയ്തു. യഥാക്രമം 1913, 1914 എന്നീ വർഷങ്ങളിൽ സ്നാപനമേറ്റ ഗ്ലാസ്ക്കോയിൽ നിന്നുള്ള റോബർട്ട് വൊർഡനും ഹാരോൾഡ് റാബ്സണും; 51 വർഷം പയനിയറായിരുന്ന റോബർട്ട് ആൻഡേഴ്സൺ; 17 വർഷം സർക്കിട്ട് മേൽവിചാരകനായി സേവിച്ച, മിഷനറിമാരായ മൂന്നു മക്കളുള്ള എർനി ബീവർ എന്നിവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. യഹോവയുടെ സേവനത്തിൽ തങ്ങൾ ചെലവഴിച്ച നിരവധി വർഷങ്ങളെ കുറിച്ച് അവരെല്ലാം ഉത്സാഹപൂർവം സംസാരിച്ചു. ഭരണസംഘത്തിലെ മറ്റൊരു അംഗമായ ഡാനിയേൽ സിഡ്ലിക്ക് നടത്തിയ പ്രസംഗത്തിന്റെ വിഷയം “ഏറ്റവും മികച്ചതു വരാനിരിക്കുന്നതേ ഉള്ളൂ” എന്നതായിരുന്നു. സഹോദരങ്ങൾ ഇപ്പോഴും ഓർക്കുന്ന വളരെ നല്ല ഒരു പ്രസംഗമായിരുന്നു അത്.
“ഞങ്ങൾക്കു ക്ഷണം കിട്ടിയപ്പോൾ, 1941-ൽ യുദ്ധം നടക്കുന്ന സമയത്ത് ദെ മോൺഫർട്ട് ഹാളിൽ നടത്തിയ സമ്മേളനത്തെ കുറിച്ചുള്ള സുന്ദരമായ ഓർമകൾ മനസ്സിൽ ഓടിയെത്തി. തീർച്ചയായും യുദ്ധം നടക്കുന്ന ബ്രിട്ടനിൽ ഒരു അത്ഭുതം കണക്കെ നടന്ന ആ കൺവെൻഷൻ ആയിരുന്നു ഞങ്ങൾ അതുവരെ സംബന്ധിച്ച കൺവെൻഷനുകളിൽ മികച്ചത്. എന്നാൽ ‘ഏറ്റവും മികച്ചത് വരാനിരിക്കു’ന്നതേ ഉണ്ടായിരുന്നുള്ളു. യഹോവയോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെയും നമ്മുടെ സ്രഷ്ടാവിനോടും അവൻ നിയമിച്ച രാജാവായ യേശുക്രിസ്തുവിനോടും അവൻ ഇന്ന് ഉപയോഗിക്കുന്ന സംഘടനയോടും വിശ്വസ്തത കാണിക്കുന്നതിൽ തുടരാനുള്ള ദൃഢനിശ്ചയത്തോടെയുമാണ് ഞങ്ങൾ ആ യോഗം കഴിഞ്ഞു മടങ്ങിയത്.”
ആ യോഗത്തിനു ശേഷം, ബെഥേലിന്റെ അനുബന്ധമായി നിർമിച്ച കെട്ടിടത്തിന്റെ സമർപ്പണ പരിപാടിയിൽ പങ്കെടുക്കാൻ പ്രതിനിധികളിൽ പലരും ലണ്ടനിലേക്കു തിരിച്ചു. പരിപാടികൾ ഉത്തര ലണ്ടനിലെ സമ്മേളനഹാളിൽ ഫോൺവഴി കേൾപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. തന്മൂലം, അന്നു സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ഫ്രെഡറിക് ഫ്രാൻസ് നടത്തിയ സമർപ്പണ പ്രസംഗം കേൾക്കുന്നതിനുള്ള അവസരം മറ്റു പലർക്കും ലഭിച്ചു.
അച്ചടിശാലയ്ക്കു കൂടുതൽ യോജിച്ച ഒരു സ്ഥലം
ബ്രാഞ്ച് സൗകര്യങ്ങൾ അപ്പോഴും പര്യാപ്തമല്ലായിരുന്നു. വാച്ച് ടവർ ഹൗസ് സ്ഥിതി ചെയ്തിരുന്നത് മിൽഹില്ലിൽ ആയിരുന്നു. എന്നാൽ, ഫാക്ടറി അവിടെനിന്ന് 13 കിലോമീറ്റർ അകലെയുള്ള വെംബ്ലിയിലും. ജോലിക്കായി 25-30 സഹോദരങ്ങൾ ദിവസവും അവിടേക്കു പോകുമായിരുന്നു.
അതിനു വർഷങ്ങൾക്കു മുമ്പ്, സൊസൈറ്റിയുടെ അപ്പോഴത്തെ പ്രസിഡന്റ് ആയിരുന്ന എൻ. എച്ച്. നോർ, യു.കെ. ഓപ്റ്റിക്കൽ കമ്പനിയുടെ വകയായിരുന്നതും വാച്ച് ടവർ ഹൗസിന് നേരെ എതിർവശത്ത് ഉണ്ടായിരുന്നതുമായ ഒരു കെട്ടിടം അച്ചടിപ്രവർത്തനത്തിനു വളരെ യോജിച്ചതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അന്ന് ആ കെട്ടിടം വാങ്ങാൻ സാധിക്കുമായിരുന്നില്ല. 1986 സെപ്റ്റംബറിൽ
പോസ്റ്റ് ഓഫീസ് സംഘടിപ്പിച്ച ഒരു യോഗത്തിൽ, നമ്മുടെ ഷിപ്പിങ് ഡിപ്പാർട്ടുമെന്റിന്റെ മേൽവിചാരകനായ ഫിലിപ്പ് ഹാരിസ് സംബന്ധിച്ചപ്പോൾ, യു.കെ. ഓപ്റ്റിക്കൽ കമ്പനി ബിറ്റസി ഹില്ലിലെ ആ കെട്ടിടം ഒഴിയുന്നതായി പറഞ്ഞുകേട്ടു. താമസിയാതെ, അഞ്ച് ഏക്കർ വരുന്ന ആ സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ തുടങ്ങി. അവ രണ്ടു മാസംകൊണ്ടു പൂർത്തിയായി, അതേ സമയത്തുതന്നെ വെംബ്ലിയിലെ ഫാക്ടറി വിൽക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. പിന്നീട് സകല ഉത്സാഹത്തോടും കൂടെ പുതിയ ഫാക്ടറി കെട്ടിടത്തിന്റെ നിർമാണം തുടങ്ങി.ആദ്യം, പുതിയ ഫാക്ടറി നിർമിക്കാനായി ബിറ്റസി ഹില്ലിനു പുറകിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. വാനം മാന്തിയപ്പോൾ, അവിടം ഒരിക്കൽ വ്യാവസായിക മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്ന കാര്യം സഹോദരങ്ങൾക്കു മനസ്സിലായി. മാലിന്യങ്ങളെല്ലാം നീക്കിയപ്പോഴേക്കും ഒരു വലിയ ബെയ്സ്മെന്റ് കൂടി പണിയുന്നതിനുള്ള സൗകര്യം ഉണ്ടെന്നു വ്യക്തമായി. ബ്രിട്ടനിൽനിന്നും വിദേശത്തുനിന്നും എത്തിയ 5,000-ത്തിലധികം സ്വമേധയാ പ്രവർത്തകർ പ്രസ്തുത ജോലിക്കായി അഞ്ചു ലക്ഷം മണിക്കൂറിലധികം ചെലവഴിച്ചു. അതിന്റെ ഫലമായി വരും വർഷങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന നല്ലൊരു ഫാക്ടറി കെട്ടിടവും ഗരാജും ഉണ്ടായി.
നിർമാണത്തിന്റെ രണ്ടാം ഘട്ടത്തിൽ, പഴയ യു.കെ. ഓപ്റ്റിക്കൽ ഓഫീസും ഫാക്ടറിയും പൊളിച്ചുമാറ്റി പുതിയ ഓഫീസ് കെട്ടിടം പണിയുന്നത് ഉൾപ്പെട്ടിരുന്നു. അടുത്തുള്ള മറ്റു കെട്ടിടങ്ങളോടു സമാനമായി തോന്നത്തക്ക വിധം പുതിയ ഓഫീസ് കെട്ടിടം ഇഷ്ടികകൊണ്ടു നിർമിക്കാൻ അവിടത്തെ നഗരാസൂത്രണ അധികാരികൾ നിർബന്ധിച്ചു. പകുതിയാക്കി മുറിച്ച ഇഷ്ടികകൾ പതിപ്പിച്ച കോൺക്രീറ്റ് പാളികൾ ഉപയോഗിച്ചാണ് അതു സാധിച്ചത്. ഇങ്ങനെ ഉണ്ടാക്കിയ 157 പാളികൾ യഥാസ്ഥാനത്തു വെച്ചാണ് ബൈബിൾ വിദ്യാർഥികൾ ആ കെട്ടിടത്തിനു രൂപം നൽകിയത്. താമസിയാതെ, അവിടം സന്ദർശിച്ച ഒരു കമ്പനി മാനേജർ, ഇഷ്ടിക വെക്കാൻ എത്ര ആളുകളെ ഉപയോഗിച്ചുവെന്നു ചോദിച്ചു. “ഉറപ്പായും അമ്പത് പേരെയെങ്കിലും ഉപയോഗിച്ചുകാണും” എന്നാണ് അദ്ദേഹം കരുതിയത്. ആറു സ്ത്രീകളും രണ്ടു പുരുഷന്മാരും ചേർന്നാണ് അതു നിർവഹിച്ചത് എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വിശ്വസിക്കാൻ കഴിഞ്ഞില്ല!
1993 ആയപ്പോഴേക്കും, ബിറ്റസി ഹില്ലിലെ പുതിയ ഓഫീസും ഫാക്ടറി സമുച്ചയവും ഉപയോഗത്തിനു സജ്ജമായിക്കഴിഞ്ഞിരുന്നു. ഭരണസംഘത്തിലെ ആൽബർട്ട് ഡി. ഷ്രോഡർ സന്ദർശനം നടത്തിയ അവസരത്തിലാണ് അതിന്റെ സമർപ്പണം നടന്നത്. അക്കാലത്ത് രാജ്യത്തെങ്ങുമായി വയൽസേവനം റിപ്പോർട്ടു ചെയ്യുന്ന 1,27,395
പ്രസാധകർ ഉണ്ടായിരുന്നു—സന്തോഷിക്കാനുള്ള വലിയൊരു കാരണം തന്നെ!അന്താരാഷ്ട്ര തലത്തിൽ സഹായം
വെംബ്ലിയിലെ അച്ചടി പ്രവർത്തനങ്ങൾ പുതിയ സ്ഥലത്തേക്കു മാറ്റിയപ്പോൾ ഇംഗ്ലീഷ് മാസികകൾ അച്ചടിക്കാൻ സൊസൈറ്റിയുടെ ജർമനിയിലെ ബ്രാഞ്ച് സഹായിക്കുകയുണ്ടായി. എന്നിരുന്നാലും, താമസിയാതെ ലണ്ടനിൽ അച്ചടി പുനരാരംഭിച്ചു. ജീവദായകമായ സത്യങ്ങൾ അടങ്ങിയ കോടിക്കണക്കിനു മാസികകൾ ബ്രിട്ടനിലെ പുതിയ ഫാക്ടറിയിൽനിന്നു പുറത്തുവരാൻ തുടങ്ങി.
പൂർവാഫ്രിക്ക ലണ്ടനിൽനിന്ന് വളരെ ദൂരെയാണെങ്കിലും, അവിടേക്ക് ആവശ്യമായ മാസികകൾ സൊസൈറ്റിയുടെ ലണ്ടനിലെ അച്ചടിശാലയിൽ വളരെ കാലമായി ഉത്പാദിപ്പിക്കുന്നു. ഇംഗ്ലീഷിലും സ്വാഹിലിയിലുമുള്ള മാസികകൾ ഇവിടെനിന്ന് പതിവായി കയറ്റി അയയ്ക്കുന്നു. സമാനമായി ബ്രിട്ടനിൽനിന്ന് കരീബിയൻ ദ്വീപുകളിലേക്കും മാസികകൾ അയയ്ക്കുന്നുണ്ട്. ഏത്തക്കായ് കൊണ്ടുവരുന്ന കപ്പലുകൾ പല വർഷങ്ങളായി വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള ചരക്കുകൾ ബ്രിട്ടന്റെ പശ്ചിമ തീരത്ത് എത്തിച്ചിരുന്നു. അവ തിരിച്ചു പോയിരുന്നത് പ്രസ്തുത ദ്വീപുകളിലേക്കുള്ള സാധനങ്ങളുമായാണ്. ഒരു ധർമ സ്ഥാപനം എന്ന നിലയിൽ സൊസൈറ്റിയുടെ മാസികകൾ അവർ സൗജന്യമായി കൊണ്ടുപോകുമായിരുന്നു.
ഷിപ്പിങ് ഡിപ്പാർട്ടുമെന്റ് കയറ്റി അയയ്ക്കാനുള്ള കണ്ടെയ്നറുകൾ തയ്യാറാക്കവെ അവയിൽ ബാക്കി വരുന്ന സ്ഥലത്ത്, സാമ്പത്തിക ഞെരുക്കമുള്ള പ്രദേശങ്ങളിലെ സഹോദരങ്ങൾക്ക് അവശ്യം വേണ്ട സാധനങ്ങളും നിറയ്ക്കുന്നു. അങ്ങനെ, രാജ്യത്തെല്ലാമുള്ള രാജ്യഹാളുകളിൽ മിച്ചം വന്ന പതിനായിരക്കണക്കിനു കസേരകൾ ടാൻസാനിയ, മൊസാമ്പിക്ക്, ലൈബീരിയ, സാംബിയ, സെനെഗൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയുണ്ടായി. അവിടെയുള്ള സഭകൾ അവ ഇപ്പോഴും നന്നായി ഉപയോഗിക്കുന്നു. ആ സഭകൾ ഇപ്പോൾ ദൈവരാജ്യ സുവാർത്ത പഠിക്കാൻ ആകാംക്ഷയുള്ള താത്പര്യക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.
1994-ൽ ബോസ്നിയയിലെ യുദ്ധം നിമിത്തം അവിടത്തെ നമ്മുടെ സഹോദരങ്ങൾക്കു ദുരിതാശ്വാസ സഹായം ആവശ്യമായി വന്നപ്പോൾ, ഓസ്ട്രിയ ബ്രാഞ്ചാണ് അവർക്കു ഭക്ഷണവും വസ്ത്രവും മറ്റു സാധനങ്ങളും നൽകിയിരുന്നത്. ഭാവിയിൽ അതുപോലുള്ള സാധനങ്ങൾ അയയ്ക്കുമ്പോൾ നിയമപരമായി രജിസ്റ്റർ ചെയ്ത ഒരു സംഘടനയിലേക്കേ അവ അയയ്ക്കാവൂ എന്ന് ബോസ്നിയൻ അധികാരികൾ ആവശ്യപ്പെട്ടപ്പോൾ, അവർ ബ്രിട്ടൻ ബ്രാഞ്ചിന്റെ സഹായം അഭ്യർഥിച്ചു. നിയമപരമായ രേഖകൾ ഇംഗ്ലീഷിലും ക്രൊയേഷ്യനിലും തയ്യാറാക്കി
ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി കുരിയർവഴി അയച്ചു. ആ രേഖകൾ ലഭിച്ചപ്പോഴേക്കും ദുരിതാശ്വാസ സാധനങ്ങൾ കയറ്റിയ വണ്ടികൾ വിയന്നയിൽനിന്നു പുറപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നാലെ രേഖകളുമായി ഒരു വാഹനത്തിൽ ചെന്ന സഹോദരന്മാർ അതിർത്തിയിൽവെച്ച് അവരെ കണ്ടുമുട്ടുകയും അവ കൈമാറുകയും ചെയ്തു. ആ ദുരിതാശ്വാസ സാധനങ്ങൾ കടന്നുപോകേണ്ട കൃത്യസമയത്തുതന്നെ ആയിരുന്നു ആ രേഖകൾ അവർക്കു കിട്ടിയത്!1998 ആഗസ്റ്റിൽ, അച്ചടി പ്രവർത്തനങ്ങൾ ഫ്രാൻസിൽനിന്ന് ഇംഗ്ലണ്ടിലേക്കു മാറ്റിയപ്പോൾ, കൂടുതലായ വേലയിൽ സഹായിക്കാൻ ലൂവിയേയിലെ ബെഥേൽ കുടുംബത്തിൽ നിന്നുള്ള 50 പേരെ ലണ്ടൻ ബെഥേലിലേക്ക് അയച്ചു. അധികാരികളുമായുള്ള ദീർഘമായ കൂടിയാലോചനകൾക്കു ശേഷം, കൂറ്റൻ വെബ്-ഓഫ്സെറ്റ് പ്രസ്സും അച്ചടിക്കുള്ള മറ്റു സാമഗ്രികളും 1999-ൽ ലണ്ടനിലേക്കു മാറ്റാൻ സാധിച്ചു. ഫ്രഞ്ച് ബെഥേൽ അംഗങ്ങൾ ഇംഗ്ലീഷും ബ്രിട്ടീഷുകാരായ ബെഥേൽ അംഗങ്ങൾ കുറച്ചൊക്കെ ഫ്രഞ്ചും പഠിക്കാൻ ശ്രമം നടത്തി. ബൈബിൾ സത്യത്തിന്റെ “നിർമല ഭാഷ” സംസാരിക്കുന്നതിൽ ഏകീകൃതരായ അവർക്ക് അതിന്റെ ഫലമായി യഹോവയ്ക്കു ബഹുമതി കരേറ്റുന്ന വേലകൾ നിർവഹിക്കുന്നതിൽ തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞു.—സെഫ. 3:9, NW.
ദ്വീപുകൾക്കു സഹായം വെച്ചുനീട്ടുന്നു
വിവിധ സ്ഥലങ്ങളിലെ ദ്വീപുകളിലെ പ്രസംഗവേലയുടെ ചുമതല വർഷങ്ങളായി ബ്രിട്ടൻ ബ്രാഞ്ച് നിർവഹിച്ചിട്ടുണ്ട്. അവയിൽ ചിലത് ബ്രിട്ടീഷ് ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. വൻകരയിൽനിന്നു തെക്കുമാറി കിടക്കുന്ന വൈറ്റ് ദ്വീപിൽ നന്നായി പുരോഗമിക്കുന്ന ഏഴു സഭകളുണ്ട്. ഐറിഷ് സമുദ്രത്തിലെ മാൻ ദ്വീപിൽ 190 പ്രസാധകരുള്ള, നല്ല പുരോഗതിയുള്ള ഒരു സഭയുണ്ട്. സ്കോട്ട്ലൻഡ് വൻകരയിൽനിന്നു പടിഞ്ഞാറുമാറി കിടക്കുന്ന ഹെബ്രിഡിസ് എന്ന ദ്വീപിൽ 60 പ്രസാധകരാണുള്ളത്. അവർ വിദൂരത്തുള്ള കൊച്ചു ഗ്രാമങ്ങളിൽ പതിവായി സാക്ഷീകരണം നടത്തുന്നു. സ്കോട്ട്ലൻഡിന്റെ വടക്കുകിഴക്കൻ തീരത്തുനിന്നു മാറിക്കിടക്കുന്ന ഒർക്കിനി, ഷെറ്റ്ലൻഡ് എന്നീ ദ്വീപുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്ന സഭകളുണ്ട്. വൻകരയിൽനിന്ന് ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് അവർ സമഗ്രമായ സാക്ഷ്യം നൽകുന്നു. തങ്ങളുടെ പ്രദേശം വടക്കൻ സമുദ്രത്തിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്ന ഷെറ്റ്ലൻഡിലെ പയനിയർമാർ മത്സ്യബന്ധന ബോട്ടുകൾ സന്ദർശിച്ച് അതിലുള്ളവരോടു സുവാർത്ത പ്രസംഗിക്കുന്നു.
ചാനൽ ദ്വീപുകളിൽ ഒന്നായ ഗൺസിയിൽ രണ്ടു സഭകളുണ്ട്. ചെറുദ്വീപുകളായ ഒൾഡർനിയിലും സാർക്കിലും സാക്ഷീകരണം നടത്തുന്നതിന്റെ ചുമതല ആ സഭകൾക്കാണ്. അതിനു നല്ല ശ്രമം
ആവശ്യമായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, 1980-കളുടെ തുടക്കം മുതൽ സാർക്കിലെ നിവാസികൾക്ക്—ഇപ്പോൾ 575 പേരുണ്ട്—അവർ പതിവായി സാക്ഷ്യം നൽകിയിരിക്കുന്നു. ഗൺസിയിൽ നിന്നുള്ള ഒരു പയനിയർ, സാർക്കിൽ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കവെ ഒരു യുവാവിനെ കണ്ടുമുട്ടി. ആ യുവാവിന്റെ അമ്മ ബ്രിട്ടീഷ് ഐൽസിൽ എവിടെയോ ഒരു സാക്ഷി ആയിരുന്നു. ആദ്യമൊന്നും ആ ചെറുപ്പക്കാരൻ താത്പര്യം കാട്ടിയില്ല. എന്നാൽ കുറെ ചർച്ചകൾക്കു ശേഷം, ഒരു പയനിയർ ദമ്പതികൾ ആ യുവാവിനോടും കാമുകിയോടും കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി—അധ്യയനങ്ങൾ അധികവും നടത്തിയിരുന്നത് കത്തുകൾ മുഖേന ആയിരുന്നു. മാസത്തിലൊരിക്കൽ സാർക്കിലേക്കും ഒൾഡർനിയിലേക്കും ഒരു പയനിയറെ അയയ്ക്കുന്നതിന്റെ ചെലവ് ഗൺസിയിലെയും ജെഴ്സിയിലെയും സഭകൾ വഹിച്ചു. നേരിട്ടു ലഭിച്ച അത്തരം സഹായവും കത്തുകൾ മുഖാന്തരമുള്ള പഠനവും ആയപ്പോൾ, ആ യുവാവും കാമുകിയും ക്രമേണ പുരോഗതി പ്രാപിച്ചു. കൂടുതലായ സഹായം എന്ന നിലയിൽ ഒരു മൂപ്പൻ ഫോൺ വഴി അധ്യയനങ്ങൾ നടത്തി. ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകമാണ് അതിന് ഉപയോഗിച്ചത്. 1994 ഏപ്രിലിൽ ആ യുവാവും യുവതിയും—ഇപ്പോൾ ഭാര്യ—സ്നാപനത്തിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു. മോശമായ കാലാവസ്ഥയിൽ കടൽ താണ്ടി ഗൺസിയിൽ എത്താൻ കഴിയാതാകുമ്പോൾ, അവർ സഭായോഗങ്ങളിൽ നിന്നു പ്രയോജനം നേടുകയും അവയിൽ പങ്കുപറ്റുകയും ചെയ്യുന്നത് ഫോണിലൂടെയാണ്. തീർച്ചയായും, സുവാർത്തയിൽ നിന്ന് പ്രയോജനം നേടാൻ എല്ലാവരെയും സഹായിക്കുന്നതിന് സഹോദരങ്ങൾ ആത്മാർഥമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.ജെഴ്സിക്ക് അടുത്തുള്ള ദ്വീപിൽ ഇപ്പോൾ തഴച്ചുവളരുന്ന മൂന്ന് സഭകളുണ്ട്. ഈ സഭകളും ഗൺസിയിലുള്ള സഭകളും മാറി മാറി വാർഷിക കൺവെൻഷനുകൾക്ക് ആതിഥ്യം വഹിക്കുന്നു. അവയിൽ 500-ഓളം പ്രാദേശിക സാക്ഷികളും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തുന്ന 1,000-ത്തോളം സന്ദർശകരും സംബന്ധിക്കാറുണ്ട്. മാത്രമല്ല, പോർച്ചുഗീസ് സംസാരിക്കുന്ന പലരും സീസൺ ജോലിക്കായി ഈ ദ്വീപിലേക്കു വരാറുള്ളതിനാൽ അവരുമായി മികച്ച രീതിയിൽ രാജ്യസന്ദേശം പങ്കുവെക്കുന്നതിന് ചില പ്രാദേശിക പ്രസാധകർ പോർച്ചുഗീസ് പഠിക്കുകയുണ്ടായി.
വളരെ ദൂരെയാണ് ഫോക്ക്ലൻഡ് ദ്വീപുകൾ. ഇവിടത്തെ 2,200-ഓളം വരുന്ന നിവാസികളിൽ പലരും ഷെറ്റ്ലൻഡ് ദ്വീപുകളിൽ നിന്നോ സ്കോട്ട്ലൻഡിന്റെ മറ്റു ഭാഗങ്ങളിൽ നിന്നോ വന്നവരാണ്. 1980-ൽ, സാക്ഷീകരണം നടത്തുന്നതിനായി ആർഥർ നട്ടർ കുടുംബസമേതം ഈ ഫോക്ക്ലൻഡ് ദ്വീപുകളിലേക്കു താമസം മാറ്റി. രണ്ടു വർഷത്തിനു ശേഷം, മാറ്റംവന്ന അന്താരാഷ്ട്ര സാഹചര്യം നിമിത്തം അവിടത്തെ
പ്രസംഗവേലയുടെ പൊതുവായ മേൽനോട്ടം ഏറ്റെടുക്കുന്നതു ജ്ഞാനമാണെന്ന് ബ്രിട്ടൻ ബ്രാഞ്ചിനു തോന്നി. ഫോക്ക്ലൻഡ് ദ്വീപുകൾ ലണ്ടനിൽനിന്ന് 13,000 കിലോമീറ്ററോളം അകലെയാണെങ്കിലും, അവിടത്തെ ചെറിയ സഭയ്ക്കു വേണ്ടി പതിവായി സർക്കിട്ട് സന്ദർശനങ്ങൾ ക്രമീകരിക്കപ്പെട്ടു. ബ്രിട്ടൻ ബ്രാഞ്ച് 15 വർഷത്തോളം ഈ ദ്വീപിന്റെ മേൽനോട്ടം വഹിക്കുകയുണ്ടായി.അതുപോലെതന്നെ, കഴിഞ്ഞ 50 വർഷമായി മെഡിറ്ററേനിയൻ സമുദ്രത്തിന്റെ ഹൃദയഭാഗത്തുള്ള മാൾട്ടയിലെ യഹോവയുടെ ജനത്തിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും ബ്രിട്ടൻ ബ്രാഞ്ചാണ്. പൊ.യു. 58-നോടടുത്ത് റോമിലേക്കുള്ള യാത്രയിൽ പൗലൊസ് അപ്പൊസ്തലൻ കപ്പലപകടത്തിൽ പെട്ടത് ഇവിടെ (മെലിത്ത) വെച്ചാണ്. (പ്രവൃ. 28:1) അടുത്തുള്ള ഒരു കൊച്ചു ദ്വീപാണ് ഗോസോ, അതു മാൾട്ടയുടെ ഒരു ആശ്രിത ദ്വീപാണ്. ഇന്ന്, ഈ രണ്ടിടങ്ങളിലും യഹോവയുടെ ജനത്തിന്റെ സഭകളുണ്ട്, അവ നന്നായി പുരോഗമിക്കുകയും ചെയ്യുന്നു.
1936 മുതൽ മാൾട്ടയിൽനിന്ന് സാക്ഷീകരണ പ്രവർത്തനം റിപ്പോർട്ടു ചെയ്തിരുന്നെങ്കിലും, 1970-കൾ വരെ ഈ പ്രവർത്തനം
മാൾട്ടാനിവാസികളുടെ ഇടയിൽ സുസംഘടിതമായി നടന്നിരുന്നില്ല. അവിടെയുള്ള ജനങ്ങളുമായി സുവാർത്ത പങ്കുവെക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ റോമൻ കത്തോലിക്കാ സഭയ്ക്ക് അവിടത്തെ ഗവൺമെന്റിന്റെയും ആളുകളുടെയും മേൽ ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നു.ജെസ്വെൽദ ലിമ എന്ന പെൺകുട്ടി ആദ്യമായി സത്യം കേൾക്കുന്നത് അയൽപക്കത്തുള്ള ഒരു യഹോവയുടെ സാക്ഷി അവളുടെ അമ്മയോടു പറഞ്ഞ വിവരങ്ങൾ അമ്മ വീട്ടിൽ വന്നു പറയുമ്പോഴാണ്. അന്ന്—വർഷം 1970—അവൾക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. “യഹോവ എന്ന നാമം ആദ്യമായി കേട്ടപ്പോൾത്തന്നെ, അതിനു വളരെ പ്രത്യേകതയുള്ളതായി എനിക്കു തോന്നി,” ജെസ്വെൽദ പറയുന്നു. (സങ്കീ. 83:18) പിന്നീട് അവൾ ബൈബിൾ സന്ദേശത്തിൽ താത്പര്യം കാട്ടിയപ്പോൾ അവളുടെ മാതാപിതാക്കൾ അതിനെ എതിർത്തു. എങ്കിലും, അടിപതറാതെ അവൾ ബൈബിൾ പഠനം തുടരുകയും യോഗങ്ങളിൽ സംബന്ധിക്കുകയും തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു സ്നാപനമേൽക്കുകയും ചെയ്തു. അത്യധികം തീക്ഷ്ണത ഉണ്ടായിരുന്ന ഇന്യാറ്റ്സ്യോ എന്ന ഇറ്റലിക്കാരനെ 1981-ൽ അവൾ വിവാഹം കഴിച്ചു. അവരിപ്പോൾ മാൾട്ടയിൽ മുഴുസമയ ശുശ്രൂഷകർ എന്ന നിലയിൽ പ്രവർത്തിക്കുകയാണ്. സത്യം പഠിക്കാൻ 100-ഓളം പേരെ സഹായിക്കാനുള്ള പദവി അവർക്കു ലഭിച്ചിരിക്കുന്നു. അവരിൽ ബഹുഭൂരിപക്ഷവും മാൾട്ടക്കാരാണ്.
ഒരു വാച്ച് റിപ്പയറർ ആയ ജോ ആഷാക് ഹൃദയവിശാലതയും ദയയുമുള്ള ഒരു മാൾട്ടക്കാരനാണ്. ഇളയമ്മാവന്റെ കുടുംബത്തിൽ നിന്നാണ് അദ്ദേഹം ആദ്യം സത്യം കേൾക്കുന്നത്. അന്ന് സ്വതന്ത്ര ചിന്താഗതിക്കാരൻ ആയിരുന്ന അദ്ദേഹം വീടുവിട്ട് ഓസ്ട്രേലിയയ്ക്കു പോയി. അവിടെ ജോ യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരിൽ ഒരാൾ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നീ ഒരു യഹോവയുടെ സാക്ഷി ആകാൻ പോകുന്നുവെന്ന് നമ്മുടെ അമ്മ കേട്ടാൽ അവർ ചത്തുകളയും. നീ എങ്ങാനും അവരുടെ ഹാളിൽ പോയാൽ ഞാൻ അതു ചുട്ടുചാമ്പലാക്കും.” എങ്കിലും, ജോ ബൈബിൾ പഠനം തുടർന്നു. നല്ല ഫലങ്ങൾ ലഭിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹവും, അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ സഹോദരൻ ഉൾപ്പെടെ, മറ്റ് ഏഴു കൂടപ്പിറപ്പുകളും യഹോവയെ സേവിക്കുന്നു.
മാൾട്ടയിൽ മടങ്ങിയെത്തിയ അദ്ദേഹം വിവാഹം കഴിച്ചു. അദ്ദേഹവും ഭാര്യ ജെയ്നും ഗോസോ ദ്വീപിലെ പ്രദേശത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു. കടത്തു കടന്നാണ് ഓരോ വാരാന്തത്തിലും അവർ അവിടേക്കു പോയിരുന്നത്. എന്നാൽ മകൻ ഡേവിഡ് ജനിച്ചപ്പോൾ യാത്ര ബുദ്ധിമുട്ടായതിനാൽ ഗോസോയിൽ സ്ഥിരതാമസമാക്കാൻ
അവർ തീരുമാനിച്ചു. 1984-ൽ അവിടെ ഒരു സഭ സ്ഥാപിതമായപ്പോൾ അവർ എത്രമാത്രം സന്തോഷിച്ചുവെന്നോ! ഇപ്പോൾ ഗോസോയിൽ 27 പ്രസാധകർ ഉണ്ട്, സ്വന്തം രാജ്യഹാളിലാണ് അവർ കൂടിവരുന്നത്. മറ്റുള്ളവരോടു സുവാർത്ത ഘോഷിക്കുന്നതിൽ അവർ പതിവായി പങ്കെടുക്കുകയും ചെയ്യുന്നു.മാൾട്ടീസ് ഭാഷയിൽ ആയിരുന്നെങ്കിൽ
സഹോദരങ്ങൾ ദ്വീപുവാസികളുടെ സ്വന്ത ഭാഷയായ മാൾട്ടീസിൽ ബൈബിൾ സത്യങ്ങൾ പങ്കുവെക്കാൻ തുടങ്ങി. യഹോവയെയും അവന്റെ വഴികളെയും കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നേടിക്കൊണ്ട് പുരോഗതി പ്രാപിക്കാൻ അത് അവരിൽ പലരെയും സഹായിക്കുകയും ചെയ്തിരിക്കുന്നു.—കൊലൊ. 1:9, 10.
ജെസ്വെൽദ ലിമയുടെ ഒരു ബൈബിൾ വിദ്യാർഥിനി ആയിരുന്നു ഹെലെൻ മാസ. എല്ലാ യോഗങ്ങളും ഇംഗ്ലീഷിൽ നടത്തിയിരുന്ന സമയത്തെ കുറിച്ച് ആ ബൈബിൾ വിദ്യാർഥിനി ഓർക്കുന്നു. പഠിപ്പിച്ചിരുന്ന കാര്യങ്ങൾ മനസ്സിലാക്കുക ചിലപ്പോഴൊക്കെ പ്രയാസമായിരുന്നെങ്കിലും, ലഭിച്ച നല്ല പ്രബോധനത്തെ കുറിച്ചുള്ള ഓർമകൾ ഹെലെന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. 1960-കളുടെ അവസാനത്തിലും ’70-കളുടെ ആരംഭത്തിലും മാൾട്ടയിൽ സേവിച്ച ഇംഗ്ലീഷുകാരനായ ഒരു സഹോദരനാണ് നോർമാൻ റഥർഫോർഡ്. അദ്ദേഹത്തിന്റെ ക്ഷമാപൂർവകമായ പഠിപ്പിക്കലിനെ കുറിച്ച് ഹെലെൻ മിക്കപ്പോഴും പറയാറുണ്ട്. 11-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ നോർമാനും ഭാര്യ ഇസബെല്ലും തങ്ങൾ വിദേശികൾ ആണെന്ന കാര്യം മനസ്സിൽ പിടിച്ചുകൊണ്ട് എപ്പോഴും വളരെ ജാഗ്രതയോടെയാണു പ്രവർത്തിച്ചിരുന്നത്. അവിടെത്തന്നെ താമസിച്ച്, മതത്തിൽനിന്നും കുടുംബത്തിൽ നിന്നും എതിർപ്പു നേരിട്ടിട്ടും ധീരമായ നിലപാടു സ്വീകരിച്ച പ്രാദേശിക സഹോദരങ്ങളെ സഹായിക്കുക എന്നതായിരുന്നു അവരുടെ ആഗ്രഹം.
ഇംഗ്ലീഷ് നന്നായി അറിയാമായിരുന്ന ഒരു പത്രപ്രവർത്തകൻ ആയിരുന്നു ജോ മികാലെഫ്. നോർമാൻ റഥർഫോർഡ് 1970-കളുടെ ആരംഭത്തിൽ അദ്ദേഹത്തെ ബൈബിൾ പഠിപ്പിക്കാമെന്നേറ്റപ്പോൾ അദ്ദേഹം വളരെ സന്തോഷിച്ചു. അദ്ദേഹം ഇപ്രകാരം ഓർമിക്കുന്നു: “എന്റെ ചോദ്യങ്ങൾക്ക് ‘അതേ’ എന്നോ ‘അല്ല’ എന്നോ ഉത്തരം ലഭിച്ചാൽ മതിയായിരുന്നു എനിക്കു തൃപ്തിയാകാൻ.” എന്നാൽ പഠിപ്പിക്കുന്നതിൽ കേവലം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലുമധികം ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോർമാന് അറിയാമായിരുന്നു. “അദ്ദേഹം വിശദാംശങ്ങളിലേക്കു കടന്നുചെല്ലുകയും ഒരു സംഗതി അങ്ങനെ ആയിരിക്കുന്നത് എന്തുകൊണ്ടെന്നും അങ്ങനെ അല്ലാത്തത് എന്തുകൊണ്ടെന്നും വിശദീകരിക്കുകയും ചെയ്യുമായിരുന്നു.” ഇതു ജോയുടെ വിശ്വാസത്തെ ബലപ്പെടുത്തി.
ജോ സംബന്ധിച്ച ആദ്യത്തെ യോഗം ഇംഗ്ലീഷിലുള്ളതായിരുന്നു. എന്നാൽ കുറെ കാലത്തിനു ശേഷം, വീക്ഷാഗോപുരത്തിലെ ഖണ്ഡികകളുടെ മുഖ്യ ആശയങ്ങൾ സംക്ഷിപ്ത രൂപത്തിൽ മാൾട്ടീസ് ഭാഷയിൽ നൽകാൻ സദസ്സിൽ ഉണ്ടായിരുന്നവരിൽ ചിലർക്കു നിയമനം ലഭിച്ചു. അത് എപ്പോഴും അത്ര എളുപ്പമായിരുന്നില്ല. ജോയുടെ ഇളയ സഹോദരനായ റേ ആശയങ്ങൾ സംക്ഷിപ്തമായി എഴുതിവെക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും, മുഴു ഖണ്ഡികയും പരിഭാഷപ്പെടുത്തുന്നതാണ് കൂടുതൽ എളുപ്പമെന്ന് കണ്ടെത്തി. “സഞ്ചാരമേൽവിചാരകനായ പീറ്റർ എലിസ് മാൾട്ട സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിഞ്ഞു,” ജോ തുടരുന്നു, “ഫോട്ടോക്കോപ്പി ഉണ്ടാക്കുന്ന ഒരു യന്ത്രം വാങ്ങാൻ അദ്ദേഹം നിർദേശം വെച്ചു.” അങ്ങനെ, 1977-ൽ ആദ്യമായി മാൾട്ടീസ് ഭാഷയിൽ വീക്ഷാഗോപുരത്തിന്റെ ടൈപ്പു ചെയ്ത പ്രതി പുറത്തിറങ്ങി. സ്റ്റെൻസിലുകൾ ഉണ്ടാക്കുകയോ അവയിൽ തിരുത്തലുകൾ വരുത്തുകയോ ചെയ്യേണ്ടി വന്നപ്പോൾ അച്ചടിയിൽ പരിചയം ഉണ്ടായിരുന്ന, പത്രപ്രവർത്തകനായിരുന്ന ജോയോട് അവർ ചോദിക്കുമായിരുന്നു. ജോ ഇങ്ങനെ പറഞ്ഞു, “ഈ ജോലിയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ പറ്റൂ!” സഹോദരന്മാർ ചോദിച്ചു: “നിങ്ങൾ ആരെയാണു നിർദേശിക്കുന്നത്?” അതിനുള്ള ജോയുടെ മറുപടി, “എനിക്കറിയില്ല, പക്ഷേ ശ്രമിക്കാൻ ഞാൻ ഒരുക്കമാണ്.” അങ്ങനെ മാൾട്ടീസ് പ്രസിദ്ധീകരണങ്ങൾ തർജമ ചെയ്യുകയെന്ന ജോലിയുടെ ഉത്തരവാദിത്വം ജോ ഏറ്റെടുത്തു. പക്ഷേ, പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഇപ്പോൾ റൈറ്റിങ് കമ്മിറ്റി വഴി മാത്രമേ നടത്താറുള്ളൂ.
അച്ചടിച്ച ആദ്യത്തെ മാൾട്ടീസ് വീക്ഷാഗോപുരം പുറത്തു വന്നത് 1979-ൽ ആണ്. പിന്നീട് തർജമ ചെയ്യുന്ന ജോലി പരിഭാഷകരുടെ ഒരു സംഘം ഏറ്റെടുത്തു. ഇപ്പോൾ മാൾട്ടീസ് ഭാഷയിൽ വീക്ഷാഗോപുരം അർധമാസ പതിപ്പായും ഉണരുക! പ്രതിമാസ പതിപ്പായും പ്രസിദ്ധീകരിക്കുന്നു. കൂടുതൽ പുരോഗതി ഉണ്ടായത് മേഖലാ മേൽവിചാരകനായ ഡഗ്ലസ് ഗെസ്റ്റ് 1998 ജനുവരിയിൽ സന്ദർശനം നടത്തിയപ്പോഴാണ്. തദവസരത്തിൽ പരിഭാഷാ ഓഫീസ്, മിഷനറി ഭവനം, മോസ്റ്റ എന്ന പട്ടണത്തിലെ വാച്ച്ടവർ ഹൗസിലുള്ള രാജ്യഹാൾ എന്നിവ സമർപ്പിക്കപ്പെട്ടു. പിറ്റേന്ന് മാൾട്ടയിലെ രാജ്യവേലയുടെ പുരോഗതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ കേൾക്കാൻ 631 പേർ കൂടിവന്നു.
സ്നേഹപുരസ്സരമായ മേൽവിചാരണ നടത്താനുള്ള പരിശീലനം
തന്റെ ജനത്തോടു സ്നേഹപൂർവകമായ പരിഗണന കാട്ടിക്കൊണ്ട് പ്രവാചകനായ യിരെമ്യാവ് മുഖാന്തരം “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഇടയന്മാരെ നിയമിക്കും” എന്നു യഹോവ മുൻകൂട്ടിപ്പറഞ്ഞു. യിരെ. 23:4) അതിനായി യഹോവ തന്റെ ജനത്തിനിടയിൽ മൂപ്പന്മാരെ പ്രദാനം ചെയ്തിരിക്കുന്നു. മാത്രമല്ല, താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്നേഹപൂർവകമായ മേൽവിചാരണ നടത്താൻ ആ മൂപ്പന്മാരെ പ്രാപ്തരാക്കുന്ന പ്രബോധനവും പരിശീലനവും കൂടി അവൻ നൽകിയിരിക്കുന്നു.
(മറ്റു പല ദേശങ്ങളിലെയും പോലെ, 1960 മുതൽ ബ്രിട്ടനിലെ യോഗ്യരായ സഹോദരന്മാരും രാജ്യശുശ്രൂഷാസ്കൂളിലെ പരിശീലനത്തിൽനിന്നു പ്രയോജനം നേടിയിരിക്കുന്നു. ഒരു ചതുർവാര കോഴ്സ് എന്ന നിലയിലാണ് അതു തുടങ്ങിയതെങ്കിലും പിന്നീട് അതു ദ്വിവാര കോഴ്സാക്കി ചുരുക്കുകയുണ്ടായി. അതിൽ പങ്കെടുക്കാൻ സഞ്ചാര മേൽവിചാരകന്മാരെയും സഭകളിൽ മേൽവിചാരണ നടത്തുന്നവരെയും ക്ഷണിച്ചിരുന്നു. ലണ്ടൻ ബെഥേലിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. പിന്നീട്, ആ പ്രബോധനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് അവ നടത്താൻ തുടങ്ങി. സഭകൾ—ഫലത്തിൽ സംഘടന മൊത്തത്തിൽ—അതിൽനിന്നു പ്രയോജനം നേടി.
1977-ൽ മൂപ്പന്മാർക്കു വേണ്ടിയുള്ള ഒരു 15 മണിക്കൂർ കോഴ്സും നടത്തുകയുണ്ടായി. വ്യത്യസ്ത ദൈർഘ്യമുള്ള സമാനമായ പല കോഴ്സുകളും അതിനുശേഷം നടന്നിട്ടുണ്ട്. ആട്ടിൻകൂട്ടത്തിന്റെ സ്നേഹസമ്പന്നരായ ഇടയന്മാർ എന്ന നിലയിൽ യഹോവയെ എങ്ങനെ അനുകരിക്കാം, സഭായോഗങ്ങളിൽ എങ്ങനെ പഠിപ്പിക്കാം, സുവിശേഷ പ്രവർത്തനം എങ്ങനെ നിർവഹിക്കാം, യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾ എങ്ങനെ ഉയർത്തിപ്പിടിക്കാം എന്നിങ്ങനെയുള്ള വിഷയങ്ങൾക്ക് അവധാനപൂർവകമായ ശ്രദ്ധ നൽകപ്പെട്ടു. 1997-ൽ ബ്രിട്ടനിൽ നടത്താനിരുന്ന രാജ്യശുശ്രൂഷാസ്കൂളിന്റെ സെഷനുകളിൽ പങ്കെടുക്കുന്നതിനായി 11,453 മൂപ്പന്മാരെയും 10,106 ശുശ്രൂഷാദാസന്മാരെയും ക്ഷണിക്കുകയുണ്ടായി.
അവർ തങ്ങളെത്തന്നെ ലഭ്യരാക്കുന്നു
സഭകളിൽ സേവിക്കുന്ന മൂപ്പന്മാർക്കു പുറമേ, യോഗ്യതയുള്ള മറ്റു പുരുഷന്മാർ സഞ്ചാര മേൽവിചാരകന്മാരായി—സഭാക്കൂട്ടങ്ങൾ ചേർന്നുള്ള സർക്കിട്ടുകളുടെയും സർക്കിട്ടുകൾ ചേർന്നുള്ള ഡിസ്ട്രിക്റ്റുകളുടെയും ചുമതല വഹിക്കുന്നവർ എന്ന നിലയിൽ—സേവിക്കുന്നു. ഇപ്പോൾ ബ്രിട്ടനിലുള്ള 1,455 സഭകളുടെയും 70 സർക്കിട്ടുകളുടെയും ചുമതല വഹിക്കുന്ന അത്തരം 77 സഞ്ചാര മേൽവിചാരകന്മാർ ഉണ്ട്. ഈ പുരുഷന്മാർ ആത്മീയ യോഗ്യതകൾ ഉള്ളവരാണെന്നു മാത്രമല്ല, അത്തരം സേവനത്തിനു സമയം ഉണ്ടായിരിക്കത്തക്കവണ്ണം ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളവരുമാണ്.
1970-കളുടെ തുടക്കത്തിൽ, ഒരു ദിവ്യാധിപത്യ ജീവിതവൃത്തി
പിന്തുടരാൻ ഒരു സഞ്ചാര മേൽവിചാരകൻ ഡേവിഡ് ഹഡ്സന് പ്രോത്സാഹനം നൽകി. അക്കാലത്ത് ഡേവിഡ്, ഫോട്ടോസ്റ്റാറ്റ് മെഷീനുകൾ ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ ഡിവിഷണൽ മാനേജർ എന്ന നിലയിൽ ലൗകിക ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ, അദ്ദേഹത്തെ ആ ജോലിയിൽ മേലാൽ ആവശ്യമില്ലെന്നു കമ്പനി പെട്ടെന്നു തീരുമാനിച്ചു. ഭരണസംഘത്തിലെ ഒരു അംഗമായ ലൈമൻ സ്വിംഗൾ, 1984-ൽ വെയ്ൽസിലെ കാർഡിഫിൽ നടത്തിയ ഒരു യോഗത്തിൽ പറഞ്ഞ കാര്യം അദ്ദേഹം ഓർത്തു. ‘മുങ്ങുന്ന കപ്പലിന്റെ പിത്തളഭാഗങ്ങൾ മിനുക്കുന്നതിനോടാണ്’ ഈ ലോകത്തിലെ തൊഴിലുകളെ സ്വിംഗൾ സഹോദരൻ താരതമ്യം ചെയ്തത്. പയനിയറിങ് ചെയ്യുന്നതിനായി ഡേവിഡും ഭാര്യ ഐലിനും തങ്ങളുടെ ജീവിതത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തി. കുതിരകളും കുതിരലായങ്ങളുമൊക്കെ ഉണ്ടായിരുന്ന തങ്ങളുടെ വളരെ സൗകര്യപ്രദമായ വീട് വേണ്ടെന്നു വെച്ച് അവർ യഹോവയുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ജീവിതം നയിക്കാൻ തുടങ്ങി. 1994 മുതൽ ഡേവിഡ്, ഭാര്യയാൽ അനുഗതനായി, ഒരു സർക്കിട്ട് മേൽവിചാരകൻ എന്ന നിലയിലുള്ള ചുമതലകൾ വഹിക്കാൻ തുടങ്ങി. യഹോവയെ സേവിക്കുന്നതിലെ സന്തോഷം, തങ്ങൾ വിട്ടുകളഞ്ഞ ഏതു ഭൗതിക സംഗതികളെക്കാളും വളരെ മൂല്യമുള്ളതാണെന്നതിനോട് അവർ ഇരുവരും യോജിക്കുന്നു.റേ ബോൾഡ്വിൻ സത്യം പഠിച്ചത് 1970-കളുടെ മധ്യത്തിലാണ്. ആവുന്നിടത്തോളം സമയം സുവാർത്താ പ്രസംഗത്തിൽ ഏർപ്പെടേണ്ടതാണെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. തത്ഫലമായി, അദ്ദേഹത്തിന്റെ സ്നാപനത്തിനു മുമ്പ് സ്ഥാനക്കയറ്റം സഹിതം മറ്റൊരു പട്ടണത്തിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോൾ, തനിക്ക് അതിനു പകരം ഒരു അംശകാല ജോലി മതിയെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. സ്നാപനമേറ്റ ശേഷം, ഉടൻതന്നെ അദ്ദേഹം സഹായ പയനിയറിങ് തുടങ്ങി. വിവാഹശേഷം അധികം താമസിയാതെ, സാധാരണ പയനിയർ സേവനം ഏറ്റെടുക്കാൻ അദ്ദേഹവും ഭാര്യ ലിൻഡയും തീരുമാനിച്ചു. ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം വിനിയോഗിക്കുന്നതിനായി റേ ഒരു സൂപ്പർമാർക്കറ്റിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ജനൽ ശുചീകരണ ജോലി തുടങ്ങി. 1997 മുതൽ അദ്ദേഹം ഒരു സർക്കിട്ട് മേൽവിചാരകനായി സേവിക്കുകയാണ്.
അടിയന്തിര ചികിത്സാ പ്രശ്നങ്ങൾ നേരിടുന്ന സാക്ഷികൾക്കു സ്നേഹപുരസ്സരമായ സഹായം നൽകുന്ന ‘ആശുപത്രി ഏകോപന സമിതിക’ളോടു ബന്ധപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള മറ്റു സഹോദരന്മാരുമുണ്ട്. അവർക്കായി പ്രത്യേക പരിശീലനവും നൽകപ്പെട്ടു—അതൊരു തുടക്കം മാത്രമായിരുന്നുതാനും. 1990 ഒക്ടോബറിൽ ബ്രുക്ലിനിലെ ഹോസ്പിറ്റൽ ഇൻഫർമേഷൻ
സർവീസസിൽ നിന്നുള്ള മൂന്നു പ്രതിനിധികൾ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഒരു സെമിനാർ നടത്തുന്നതിനായി എത്തി. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച നമ്മുടെ നിലപാട് വൈദ്യരംഗത്തുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കുന്നതിൽ മികച്ച പരിശീലനത്തിനായി അയർലൻഡ്, ഇസ്രായേൽ, നെതർലൻഡ്സ്, ബെൽജിയം, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള 152 സഹോദരന്മാർ അവിടെ എത്തിയിരുന്നു. ലണ്ടനിലും മറ്റു പ്രമുഖ കേന്ദ്രങ്ങളിലുമുള്ള ആശുപത്രി അധികൃതരുടെ മുമ്പാകെ നമ്മുടെ നിലപാടിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന കാര്യത്തിൽ പ്രതിനിധികളെ പരിശീലിപ്പിക്കുന്നതിലും ബ്രുക്ലിനിൽനിന്ന് എത്തിയ ആ സന്ദർശകർ പങ്കെടുത്തു.1991 ഫെബ്രുവരിയിൽ നോട്ടിങ്ഹാമിൽ നടന്ന രണ്ടാമത്തെ സെമിനാറിനു ശേഷം, ആശുപത്രി ഏകോപന സമിതികൾ രാജ്യത്തെമ്പാടും പ്രവർത്തനനിരതമായി. പിറ്റേ വർഷം അത്തരം 16 സമിതികൾ കൂടി നിയമിക്കപ്പെട്ടു. സ്റ്റോക്കോൺട്രെന്റിൽ നടന്ന സെമിനാറിൽ വെച്ച് ആ സമിതികളിലെ സഹോദരന്മാർക്കു പരിശീലനം ലഭിച്ചു. സാക്ഷികളും അധികൃതരും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി 1994 ജൂണിൽ സറി സമ്മേളനഹാളിൽ വെച്ച് മറ്റൊരു സെമിനാർ കൂടി നടത്തി. അതിൽ ജഡ്ജിമാരെയും സാമൂഹിക സേവകരെയും ശിശുരോഗ വിദഗ്ധരെയും സമീപിക്കുന്നതിൽ പരിശീലനം നൽകപ്പെട്ടു. വൈദ്യരംഗവുമായി കൂടുതൽ സഹകരിക്കുന്നതിന് അത് അടിസ്ഥാനമേകി. വ്യക്തിഗത സന്ദർശനങ്ങൾ നടത്തിക്കഴിഞ്ഞപ്പോൾ, രക്തം സംബന്ധിച്ച സാക്ഷികളുടെ വീക്ഷണങ്ങളെയും അവർ തിരഞ്ഞെടുക്കുന്ന വൈദ്യചികിത്സയെയും ആദരിക്കാൻ സന്നദ്ധരായി ബ്രിട്ടനിലെ 3,690 ഡോക്ടർമാർ മുന്നോട്ടുവന്നു.
ഇതിനോടു ബന്ധപ്പെട്ട പ്രവർത്തനം തുടങ്ങിയപ്പോൾ അതു തന്നിൽനിന്നു ശാരീരികവും വൈകാരികവുമായി എന്തുമാത്രം ആവശ്യപ്പെടും എന്ന സംഗതി തനിക്ക് അറിയില്ലായിരുന്നു എന്ന് ലണ്ടനു വടക്കുള്ള ലൂട്ടൻ മേഖലയിലെ ആശുപത്രി ഏകോപന സമിതിയുടെ അധ്യക്ഷൻ സമ്മതിക്കുന്നു. യഹോവയെയും ക്രിസ്തീയ സഹോദരീസഹോദരന്മാരെയും ആഴമായി സ്നേഹിക്കുന്ന ഭാര്യയുടെ സ്നേഹപൂർവകമായ പിന്തുണ ഉള്ളതിൽ അദ്ദേഹം നന്ദിയുള്ളവനാണ്. ക്രമേണ, തന്റെ പ്രദേശത്തുള്ള ഒരു പ്രമുഖ ആശുപത്രിയിലെ ചികിത്സകരുമായും കാര്യനിർവാഹകരുമായും നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. “നമ്മുടെ സഹോദരങ്ങൾ അടിയന്തിര ചികിത്സാ പ്രശ്നങ്ങൾ നേരിടുമ്പോൾ, സഹായം നൽകാൻ നാം സദാ ഒരുക്കമുള്ളവർ ആയിരിക്കണം,” അദ്ദേഹം പറയുന്നു. ഈ സേവനം നിർവഹിക്കുന്ന സഹോദരന്മാരുടെ നല്ല മനോഭാവം ഹേതുവായി പലപ്പോഴും മികച്ച സാക്ഷ്യം നൽകപ്പെട്ടിട്ടുണ്ട്.
ലോക ആസ്ഥാനത്ത് സേവനം ഏറ്റെടുക്കുന്നു
മുഴുസമയ ദിവ്യാധിപത്യ പ്രവർത്തനം ബ്രിട്ടനിൽ തുടങ്ങിയ ചിലർ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തു സേവിക്കാനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
1913-ൽ സ്കോട്ട്ലൻഡിൽ ജനിച്ച ജോൺ ഇ. ബാറിനു തന്റെ മാതാപിതാക്കളിൽ നിന്നാണു സത്യം കിട്ടിയത്. കൗമാരപ്രായത്തിൽ വീടുതോറുമുള്ള വേലയിൽ ഏർപ്പെടുമ്പോൾ ലജ്ജ നിമിത്തം ആളുകളോടു സംസാരിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെങ്കിലും, യഹോവയുടെ സഹായത്താൽ അതു തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1939-ൽ ബെഥേൽ സേവനത്തിനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളിൽ വർഷങ്ങളോളം ഒരു സഞ്ചാര മേൽവിചാരകനായി അദ്ദേഹം സേവിക്കുകയുണ്ടായി. അതിനു ശേഷം, 1946-ൽ ലണ്ടനിലെ ബെഥേൽ സേവനത്തിനായി അദ്ദേഹത്തെ മടക്കിവിളിച്ചു. ബെഥേലിൽ ചെന്ന് 21 വർഷം കഴിഞ്ഞ് അദ്ദേഹം മിൽഡ്രഡ് വില്ലറ്റിനെ വിവാഹം ചെയ്തു. ഗിലെയാദ് സ്കൂളിന്റെ 11-ാം ക്ലാസ്സിൽനിന്നു ബിരുദം നേടിയ തീക്ഷ്ണമതിയായ ആ സഹോദരി അദ്ദേഹത്തോടൊപ്പം ബെഥേൽ സേവനത്തിൽ പ്രവേശിച്ചു. 1977-ൽ ഭരണസംഘത്തിലെ ഒരു അംഗമാകാൻ ജോൺ ബാറിനു ക്ഷണം ലഭിച്ചു. മിൽഡ്രഡിനോട് പ്രസ്തുത കാര്യം പറഞ്ഞപ്പോൾ അദ്ദേഹം തമാശ പറയുകയായിരിക്കും എന്നാണ് അവർ ആദ്യം വിചാരിച്ചത്. പിറ്റേ വർഷം രണ്ടു പേരും ന്യൂയോർക്കിലുള്ള ബ്രുക്ലിനിലെ ലോക ആസ്ഥാനത്തേക്കു പോയി. അവർ അവിടെ സസന്തോഷം സേവിക്കുന്നതിൽ തുടരുന്നു.
ലോക ആസ്ഥാനത്തെ സ്റ്റാഫ് അംഗങ്ങൾ ആയിത്തീരാൻ മറ്റുള്ളവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അവരിൽ ഒരാളായ അലൻ ബോയിൽ ലിവർപൂളിലാണു ജനിച്ചത്, അദ്ദേഹം ലണ്ടൻ ബെഥേലിൽ സേവിച്ചിരുന്നു. ഒരു കലാകാരനായിരുന്ന അദ്ദേഹത്തിന്റെ കഴിവുകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് സൊസൈറ്റി അദ്ദേഹത്തെ 1979-ൽ ബ്രുക്ലിനിലേക്കു ക്ഷണിച്ചു. 1949-ൽ സ്നാപനമേറ്റ സമയത്ത് എറിക് ബെവ്റിജ് താമസിച്ചിരുന്നത് ബർമിങ്ഹാമിൽ ആയിരുന്നു. പോർച്ചുഗലിലും സ്പെയിനിലുമായി 21 വർഷം മിഷനറി സേവനം ചെയ്തശേഷം, അദ്ദേഹവും ഭാര്യ ഹേസലും 1981-ൽ ബ്രുക്ലിൻ ബെഥേൽ കുടുംബത്തിലെ അംഗങ്ങളായി. ഇംഗ്ലണ്ടിനു തെക്കുള്ള കെന്റിലെ സാൻഡ്വിച്ചിൽ ജനിച്ച റോബർട്ട് പെവി ഒമ്പതു വർഷം അയർലൻഡിൽ സേവിച്ചിരുന്നു. തുടർന്ന്, ഭാര്യ പട്രീഷയോടൊത്ത് ഫിലിപ്പീൻസിൽ ഒമ്പതു വർഷം മിഷനറി സേവനത്തിൽ ഏർപ്പെട്ടു. അതിനുശേഷം, 1981-ൽ, അവർ ലോക ആസ്ഥാനത്ത് സേവനം തുടങ്ങി.
ബ്രാഞ്ച് മേൽനോട്ടത്തിലെ മാറ്റങ്ങൾ
ആത്മീയ യോഗ്യതയുള്ള നിരവധി പുരുഷന്മാർ പല വർഷങ്ങളായി ബ്രിട്ടൻ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആൽബർട്ട് ഡി. ഷ്രോഡർ ഇംഗ്ലണ്ട് വിട്ടുപോകാൻ നിർബന്ധിതനായപ്പോൾ, എ. പ്രൈസ് ഹ്യൂസ് ബ്രാഞ്ച് മേൽവിചാരകനായി നിയമിക്കപ്പെട്ടു. ആ സമയത്ത് ക്രിസ്തീയ നിഷ്പക്ഷത നിമിത്തം അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു! ക്രിസ്തീയ നിഷ്പക്ഷത എന്ന തത്ത്വത്തോടുള്ള ഹ്യൂസ് സഹോദരന്റെ വിശ്വസ്തത ശരിക്കും പരിശോധിക്കപ്പെട്ടിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് പ്രസ്തുത കാര്യത്തിന് തടവിലാക്കപ്പെട്ട അദ്ദേഹത്തിന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇതേ കാരണത്താൽ രണ്ടു പ്രാവശ്യം കൂടി തടവിൽ കിടക്കേണ്ടിവന്നു. യഹോവ തന്റെ സംഘടനയെ നയിക്കുന്ന വിധത്തോടു യഥാർഥ വിലമതിപ്പുണ്ടായിരുന്ന ഹ്യൂസ് സഹോദരൻ 20-ലേറെ വർഷക്കാലം ബ്രാഞ്ചിന്റെ മേൽനോട്ടം വഹിക്കുന്നതിൽ തുടർന്നു. അദ്ദേഹത്തിന്റെ ദയാപ്രകൃതവും എന്തെല്ലാം ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നാലും ശുശ്രൂഷയോട് സദാ പുലർത്തിയിരുന്ന തീവ്രമായ സ്നേഹവും, അദ്ദേഹത്തോടൊപ്പം സേവിച്ചവർ ഇപ്പോഴും ഓർക്കുന്ന കാര്യങ്ങളാണ്.
ബ്രാഞ്ചിന്റെ ചുമതല ഒരാൾ വഹിക്കുന്നതിനു പകരം, ഒരു കമ്മിറ്റി അതു നിർവഹിക്കുന്ന രീതി 1976-ൽ നിലവിൽ വന്നു. അപ്പോൾ വിൽഫ്രെഡ് ഗൂച്ച് കോ-ഓർഡിനേറ്ററായും ജോൺ ബാർ, പ്രൈസ് ഹ്യൂസ്, ഫിലിപ്പ് റീസ്, ജോൺ വിൻ തുടങ്ങിയവർ കമ്മിറ്റിയംഗങ്ങളായും നിയമിക്കപ്പെട്ടു. അവരിൽ പലരും ഇന്നു ജീവിച്ചിരിപ്പില്ല. മറ്റു സഹോദരന്മാരും കമ്മിറ്റിയിൽ സേവിച്ചിട്ടുണ്ട്. ഇപ്പോൾ അതിൽ സേവിക്കുന്നവർ ജോൺ ആൻഡ്രൂസ്, ജാക്ക് ഡൗസൻ, റോൺ ഡ്രെയ്ജ്, ഡെന്നിസ് ഡട്ടൺ, പീറ്റർ എലിസ്, സ്റ്റീഫൻ ഹാർഡി, ബെവൻ വൈഗോ, ജോൺ വിൻ എന്നിവരാണ്.
സന്തോഷകരമായ അന്താരാഷ്ട്ര കൺവെൻഷനുകൾ
യഹോവയുടെ സാക്ഷികളുടേത് ആഗോള സാഹോദര്യമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന കടുത്ത അടിച്ചമർത്തലിനു ശേഷം പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ സഹോദരങ്ങൾക്കു സ്വതന്ത്രമായി കൂടിവരാൻ കഴിഞ്ഞത് ലോകമെങ്ങുമുള്ള സാക്ഷികളുടെ ഇടയിൽ വലിയ സന്തോഷത്തിനു കാരണമായി. ദീർഘകാലമായി കൺവെൻഷനുകൾ നടത്താൻ കഴിയാതിരുന്ന ദേശങ്ങളിൽ അന്താരാഷ്ട്ര കൺവെൻഷനുകൾ നടത്തുന്നത് എത്ര ഉചിതമായിരുന്നു! അതിന്റെ ഫലമായി സഹോദരങ്ങൾക്ക് നല്ല ആത്മീയ പ്രോത്സാഹനവും പൊതുജനങ്ങൾക്കു നല്ലൊരു സാക്ഷ്യവും ലഭിക്കുമായിരുന്നു. അതിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ ബ്രിട്ടനിലെ യഹോവയുടെ സാക്ഷികൾ സന്തോഷിച്ചു.
1989-ൽ, പോളണ്ടിൽ മൂന്ന് “ദൈവിക ഭക്തി” കൺവെൻഷനുകൾ ക്രമീകരിക്കപ്പെട്ടു. 37 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആ ചരിത്രപ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയിരുന്നു. അക്കൂട്ടത്തിൽ ബ്രിട്ടനിൽ നിന്നുള്ള 721 പേരും ഉണ്ടായിരുന്നു. പോളണ്ടിലെ പോസ്നാനിൽ നടന്ന കൺവെൻഷനിൽ പ്രകടമായ ഉത്സാഹത്തെ കുറിച്ച് ഡേവിഡ് സിബ്രിയും ഭാര്യ ലിന്നും ഇപ്രകാരം പറയുന്നു: “അത് അത്യന്തം അസാധാരണമായിരുന്നു!” അവർ കൂട്ടിച്ചേർക്കുന്നു: “അതു ഞങ്ങൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. റഷ്യയിലും പൂർവ യൂറോപ്പിലും ചെറിയ കൂട്ടങ്ങളായി മാത്രം കൂടിവന്നിരുന്ന ആയിരക്കണക്കിനു സഹോദരങ്ങളുമായി നിർവിഘ്നം ഇടകലരാൻ കഴിഞ്ഞത് എത്ര സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു! ജീവൻ പണയപ്പെടുത്തിയാണ് ചിലർ അതിൽ പങ്കെടുത്തതെന്നു ഞങ്ങൾ അറിഞ്ഞു. ആ കൺവെൻഷൻ അവർക്കും ഞങ്ങൾക്കും തികച്ചും പ്രോത്സാഹജനകമായ ഒരു അനുഭവം ആയിരുന്നു!” പിറ്റേ വർഷം, പൂർവ ജർമനിക്കും പശ്ചിമ ജർമനിക്കും ഇടയിലുള്ള അതിർത്തിനിയന്ത്രണങ്ങൾ നീക്കിയപ്പോൾ, ബെർലിനിൽ നടന്ന കൺവെൻഷനിലെ ഉത്സാഹഭരിതരായ സദസ്യരിൽ ബ്രിട്ടനിൽ നിന്നുള്ള 584 പേരും ഉണ്ടായിരുന്നു, ആ കൺവെൻഷൻ വാസ്തവത്തിൽ ഒരു വിജയാഘോഷം തന്നെ ആയിരുന്നു.
ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക് എന്ന് അറിയപ്പെടുന്ന രാജ്യത്തെ പ്രാഗിലുള്ള സ്ട്രാഹൊഫ് സ്റ്റേഡിയത്തിൽ 1991-ൽ തടിച്ചുകൂടിയ 74,587 പേരുടെ കൂട്ടത്തിൽ ബ്രിട്ടനിൽ നിന്നുള്ള 299 പേർ ഉണ്ടായിരുന്നു. അത് അവർക്കു സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു. അതേ വർഷം, ഹംഗറിയിലെ ബുഡാപെസ്റ്റിൽ സമ്മേളിച്ച 35 രാജ്യങ്ങളിൽ നിന്നുള്ള സാക്ഷികളോടൊപ്പം ബ്രിട്ടനിൽനിന്നുള്ള നിരവധി പേരും പങ്കെടുത്തിരുന്നു. 1993-ൽ റഷ്യയിലെ മോസ്കോയിൽ നടന്ന കൺവെൻഷനിൽ ബ്രിട്ടനിൽ നിന്നുള്ള 770 പ്രതിനിധികളും യൂക്രെയിനിലെ കിയേവിൽ നടന്ന കൺവെൻഷനിൽ 283 പേരും സംബന്ധിച്ചു. ഒരിക്കലും മറക്കാനാകാത്ത ചരിത്രപ്രധാന സംഭവങ്ങൾ ആയിരുന്നു ആ കൂടിവരവുകളെല്ലാം.ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, പൗരസ്ത്യദേശം എന്നിവിടങ്ങളിലൊക്കെ നടന്ന മറ്റ് അന്താരാഷ്ട്ര കൺവെൻഷനുകളിലും ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചിട്ടുണ്ട്. അത്തരം വേളകളിലെ അടുത്ത സഹവാസത്തിന്റെ ഫലമായി, ക്രിസ്തീയ സ്നേഹബന്ധങ്ങൾ ബലിഷ്ഠമായിത്തീരുന്നു. ദൈവവചനം മുൻകൂട്ടി പറയുന്നതു പോലെ, അവർ “സകല ജാതികളിലും ഗോത്രങ്ങളിലും വെളി. 7:9, 10.
വംശങ്ങളിലും ഭാഷകളിലും” നിന്നുള്ളവരാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് അത്.—നാനാ പശ്ചാത്തലങ്ങളിൽ നിന്ന്
ബ്രിട്ടീഷ് ദ്വീപസമൂഹത്തിൽ, നാനാ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ബൈബിൾ സത്യത്തോടു പ്രതികരിച്ച് യഹോവയുടെ സാക്ഷികൾ ആയിത്തീർന്നിട്ടുണ്ട്. യഹോവയോടുള്ള സ്നേഹത്തെ പ്രതി അവനെ പൂർണമായി സേവിക്കുന്നതിന് അവരിൽ പലരും തങ്ങളുടെ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.
ജമെയ്ക്കയിൽ ജനിച്ച് ഒരു വിദഗ്ധ ജാസ് ഡ്രമ്മർ ആയിത്തീർന്ന ഡോണൾഡ് ഡേവിസ് ഇംഗ്ലണ്ടിലേക്കു വന്നത് 1960-ൽ ആണ്. 1969-ൽ അദ്ദേഹത്തിനു കുറെ ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചു. എന്നാൽ 13 വർഷത്തിനു ശേഷം, സാക്ഷികളായ ഒരു ദമ്പതികൾ യഹോവയുടെ നാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പറയുമ്പോഴാണ് അദ്ദേഹം ബൈബിളിൽ യഥാർഥ താത്പര്യം പ്രകടമാക്കുന്നത്. (യെഹെ. 38:23; യോവേ. 2:32) പിന്നീട്, അതേ വർഷംതന്നെ അദ്ദേഹവും ഒരു സഹ സംഗീതജ്ഞനും അടുത്തു നടന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ചു. താമസിയാതെ, പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹം ബാധകമാക്കാൻ തുടങ്ങി. ആരുമായും ചർച്ച ചെയ്യാതെതന്നെ, തനിക്കു സംഗീതരംഗത്തു തുടരാനും അതേസമയം യഹോവയെ സേവിക്കാനും ആവില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ സംഗീതോപകരണങ്ങൾ വിറ്റിട്ട് 1984-ൽ പയനിയറിങ് തുടങ്ങി. ഇപ്പോഴും അദ്ദേഹം ആ പദവിയിൽ തുടരുന്നു.
ടോണി ലാങ്മിഡ് റോയൽ എയർ ഫോഴ്സിൽ ജോലി നോക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയത്. ഒരു ക്രിസ്ത്യാനി ആയിത്തീർന്ന ശേഷമുള്ള അവരുടെ പെരുമാറ്റം, അയാൾ ‘വചനം കൂടാതെ ചേർന്നുവരുവാൻ’ ഇടയാക്കി. (1 പത്രൊ. 3:1, 2) എയർ ഫോഴ്സിൽനിന്നു വിട്ടുപോന്ന അദ്ദേഹം യഹോവയുടെ ഒരു ദാസൻ എന്ന നിലയിൽ ഇപ്പോൾ സമാധാനപൂർണമായ ജീവിതം നയിക്കുന്നു.—യെശ. 2:3, 4.
ആംഗ്ലിക്കൻ സഭാ വിശ്വാസിയായാണ് ഫ്രാങ്ക് കോവൽ വളർന്നുവന്നതെങ്കിലും, പിൽക്കാലത്ത് അദ്ദേഹം സത്യം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. അദ്ദേഹം നടത്തിയ രാജ്യഹാൾ സന്ദർശനം യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കുന്നതിലേക്കു നയിച്ചു. ഇപ്പോൾ അദ്ദേഹം ലണ്ടനിൽ ഒരു സാമ്പത്തികശാസ്ത്ര പ്രൊഫസറായി ജോലി നോക്കുന്നു. സഭായോഗങ്ങൾ നടക്കുന്ന സായാഹ്നങ്ങളിൽ കോളേജിൽ സെമിനാറുകൾ ഉണ്ടെങ്കിൽ പോലും സഭായോഗങ്ങളിൽ സംബന്ധിച്ചുകൊണ്ട് അദ്ദേഹം യഹോവയുടെ ആരാധനയ്ക്കു പ്രഥമ സ്ഥാനം കൊടുക്കുന്നു.
റോയൽ ബാലെ ഗ്രൂപ്പിലെ ഒരു അംഗമായിരുന്നു സൂസന്ന. അവരുടെ
ഒരു മുൻ സഹപാഠിയുമായുള്ള യാദൃച്ഛികമായ കൂടിക്കാഴ്ച ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിച്ചു. സ്നാപനമേറ്റ ഒരു സാക്ഷിയെന്ന നിലയിൽ അവൾ ബാലെ പരിപാടികൾ കുറയ്ക്കാനും ഒരു പുതിയ ജീവിതവൃത്തി എന്ന നിലയിൽ പയനിയറിങ് നടത്താൻ സമയം ഉണ്ടായിരിക്കുന്നതിന് ഒരു നൃത്ത അധ്യാപിക ആയിത്തീരാനും തീരുമാനിച്ചു. അങ്ങനെ അവർ ശുശ്രൂഷയ്ക്കു ജീവിതത്തിൽ മുന്തിയ സ്ഥാനം നൽകി. ഇപ്പോൾ വിവാഹം കഴിഞ്ഞ അവർ ഭർത്താവ് കെവിൻ ഗോയോടൊത്ത് മാൻഡരിൻ ചൈനീസ് പഠിച്ചുകൊണ്ടിരിക്കുകയാണ്, ലിവർപൂളിലുള്ള ചൈനക്കാരുമായി സുവാർത്ത പങ്കിടുകയാണ് ലക്ഷ്യം.റെനേയുടെ സഹോദരി ക്രിസ്റ്റിന ഒരു സാക്ഷിയായിരുന്നു. എന്നാൽ റെനേ വിചാരിച്ചിരുന്നത് മതപരമായ വിശ്വാസത്തിലൊന്നും ഒരു കഴമ്പുമില്ല എന്നാണ്. അതുകൊണ്ട് മതസംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കാൻ അവർ കൂട്ടാക്കിയിരുന്നില്ല. ലണ്ടനിൽ ജോലി ചെയ്യുന്ന അവസരത്തിൽ അവർ കൂടെക്കൂടെ ബ്രിട്ടീഷ് മ്യൂസിയം സന്ദർശിക്കുമായിരുന്നു. അത്തരമൊരു സന്ദർശന വേളയിൽ, മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന പലതും ബൈബിളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ടൂർ ഗൈഡ് വിശദീകരണം കൊടുത്തു. അത് അവരുടെ ജിജ്ഞാസ ഉണർത്തി. തന്നോടു സഹോദരി പറയാൻ ശ്രമിച്ച ചില കാര്യങ്ങൾ അവരുടെ മനസ്സിലേക്ക് ഓടിയെത്തി. പിന്നീട്, റെനേ ഡിർഫീൽഡ് ഒരു സാക്ഷി ആയിത്തീർന്നു.
ആൻഡ്രൂ മെറിഡിത്ത് ജയിലിൽ കഴിയുമ്പോഴാണു ബൈബിൾ പഠിക്കുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ സമൂല പരിവർത്തനം വരുത്തി. മോചിതനായ ശേഷം അദ്ദേഹം ഒരു പഞ്ചാബി സാക്ഷിയെ വിവാഹം ചെയ്തു. അവർ ഇരുവരും ഇപ്പോൾ കിഴക്കൻ ലണ്ടനിൽ താമസിക്കുന്ന പഞ്ചാബികളുടെ ഇടയിൽ സുവാർത്ത പ്രസംഗിക്കുന്നു.
ദക്ഷാ പട്ടേൽ കെനിയയിലെ ഒരു ഹിന്ദു കുടുംബത്തിലാണു ജനിച്ചത്. അവർ വളരെ മതഭക്തിയുള്ള ഒരു ഹിന്ദു ആയിരുന്നു. ഇംഗ്ലണ്ടിലെ വുൾവർഹാംപ്റ്റണിൽ വെച്ച് സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, അതു സത്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമായപ്പോൾ അവർ സ്നാപനമേൽക്കുകയും പിന്നീട് ഒരു പയനിയർ ആയിത്തീരുകയും ചെയ്തു. അവരും ഭർത്താവ് അശോകും ഇപ്പോൾ ലണ്ടൻ ബെഥേൽ കുടുംബത്തിലെ അംഗങ്ങളാണ്. ആ സേവനത്തോടു ബന്ധപ്പെട്ട്, ബൈബിൾ സാഹിത്യങ്ങളുടെ പരിഭാഷയിൽ സഹായിക്കാനായി അവർ ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
അവർ തുടർന്നും സാക്ഷ്യം നൽകുന്നു
ഓരോ വർഷവും നിരവധി ആളുകൾ യഹോവയുടെ ആരാധന സ്വീകരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തോഷിക്കുന്നു.
1972-നു ശേഷം ബ്രിട്ടനിലെ സാക്ഷികളുടെ എണ്ണം ഏകദേശം ഇരട്ടിച്ചിരിക്കുന്നു. ഇപ്പോൾ അവരുടെ എണ്ണം 1,26,535 ആണ്.ബൈബിൾ സന്ദേശത്തിൽ ഇപ്പോൾ താത്പര്യം പ്രകടമാക്കുന്നവർ യഹോവയുടെ സാക്ഷികളെ മുമ്പ് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവർ ആണോ? ചിലരൊക്കെ അതേ. ബിസിനസ് സ്ഥലങ്ങളിലും തെരുവുകളിലുമൊക്കെ സാക്ഷികൾ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഫലമായാണ് അവരെ കണ്ടുമുട്ടുന്നത്. ആദ്യമായി ബിസിനസ് പ്രദേശത്തു സാക്ഷീകരണം നടത്തിയ ഒരു സാക്ഷി, ഒരു കമ്പനി റിസപ്ഷനിസ്റ്റിനെ കണ്ടുമുട്ടി. അവൾ ബൈബിൾ സന്ദേശത്തിൽ നല്ല താത്പര്യം പ്രകടമാക്കി. രണ്ടു ദിവസം കഴിഞ്ഞ് അവൾക്കു നടത്തിയ മടക്കസന്ദർശനം ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിച്ചു. അതിലൂടെ, താൻ യഹോവയുടെ മാർഗം സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഒരു അവസരം ആ റിസപ്ഷനിസ്റ്റിനു ലഭിക്കുകയുണ്ടായി. ആ സ്ത്രീ മുമ്പൊരിക്കലും യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയിരുന്നില്ല. കാരണം, എല്ലാ ദിവസവും ജോലി ചെയ്യുന്ന അവർ വാരാന്തങ്ങളിൽ പോലും വീട്ടിൽ കാണുമായിരുന്നില്ല.
വിവാഹം, കുട്ടികളുടെ ജനനം, വാർധക്യം, അല്ലെങ്കിൽ പെട്ടെന്നുള്ള രോഗം തുടങ്ങിയ കാരണങ്ങളാൽ ജീവിത സാഹചര്യങ്ങൾക്കു മാറ്റം വന്നിട്ടുള്ളവരാണ് മിക്കപ്പോഴും ബൈബിൾ സന്ദേശം ശ്രദ്ധിക്കാറ്. മുമ്പ് അവഗണിച്ചിരുന്ന പല ചോദ്യങ്ങൾക്കും ഇപ്പോൾ ഉത്തരം ലഭിക്കാൻ അവർ ആഗ്രഹിക്കുന്നു.
ബാപ്റ്റിസ്റ്റ് മതവിശ്വാസിയായിരുന്ന 85 വയസ്സുള്ള ഒരു സ്ത്രീ 1995 ആഗസ്റ്റിൽ, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക സ്വീകരിച്ചു. തന്നെ അലട്ടിയിരുന്ന ആ ചോദ്യത്തിന് അതുവരെ അവർക്കു തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല. ബൈബിൾ പഠിക്കാൻ അവർ സമ്മതിച്ചു. ദൈവത്തിന്റെ വ്യവസ്ഥകളെ കുറിച്ചു പഠിച്ച അവർക്ക് അവന്റെ സ്നേഹപുരസ്സരമായ കരുതലിൽ മതിപ്പു തോന്നി. ജീവിതത്തിൽ താൻ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. 60 വർഷമായി ഉണ്ടായിരുന്ന പുകവലി ശീലം അവർ നിറുത്തി, പ്രാദേശിക സഭയിലെ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. 1997 സെപ്റ്റംബറിൽ, കാതറിൻ മെയ് എന്ന ആ സ്ത്രീ ക്രിസ്തീയ സ്നാപനത്തിനുള്ള യോഗ്യത നേടിക്കഴിഞ്ഞിരുന്നു. സർക്കിട്ട് സമ്മേളനത്തിൽ വെച്ച് സ്നാപനത്തിനായി വസ്ത്രം മാറവെ മറ്റൊരു സ്നാപനാർഥിയെ അവർ കണ്ടു, തന്നെപ്പോലെതന്നെ പ്രായമായ ഒരു സ്ത്രീ. തികച്ചും ആശ്ചര്യമുളവാക്കുന്ന ഒന്നായിരുന്നു ആ കൂടിക്കാഴ്ച. മറ്റൊരു പട്ടണത്തിൽ ജീവിക്കുന്ന സ്വന്തം അനിയത്തി ഈവ്ലിൻ ആയിരുന്നു അത്! ഇരുവരും ബൈബിൾ പഠിക്കുന്ന കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. ആ വൃദ്ധ സ്ത്രീകൾ രണ്ടു പേരും യഹോവയ്ക്കുള്ള
സമർപ്പണത്തിൽ ഏകീകൃതരായ ആത്മീയ സഹോദരിമാർ ആയിത്തീർന്നപ്പോൾ സന്തോഷാശ്രുക്കൾ അണപൊട്ടിയൊഴുകി.യഹോവയുടെ സാക്ഷികൾ സന്ദർശിക്കുന്ന ചിലർ തങ്ങളുടെ മതത്തിൽ അടുത്തകാലത്തു നടന്നിട്ടുള്ള സംഭവങ്ങളെ പ്രതി ശരിക്കും അസ്വസ്ഥരായ വ്യക്തികളാണ്. മോറിസ് ഹാസ്കിൻസിന് യഹോവയുടെ സാക്ഷികളിൽനിന്ന് ആദ്യം സാഹിത്യങ്ങൾ ലഭിക്കുന്നത് 1939-ൽ ആണ്. അന്ന് അദ്ദേഹം ആംഗ്ലിക്കൻ സഭയിലെ സജീവ അംഗമായിരുന്നു, കൂടാതെ പ്രാദേശിക പള്ളിക്കമ്മിറ്റിയിലെ ഒരു അംഗവും. ഏകദേശം 56 വർഷത്തിനു ശേഷം, വീടുതോറുമുള്ള വേലയിലായിരിക്കെ ഒരു സാക്ഷി മോറിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയെ കണ്ടുമുട്ടി. മോറിസിനു ബൈബിളിനെ കുറിച്ചു പല ചോദ്യങ്ങളുമുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലണമെന്നും ആ സ്ത്രീ സാക്ഷിയോട് അഭ്യർഥിച്ചു. സാക്ഷി സന്ദർശിച്ചപ്പോൾ, സ്വവർഗരതിയെയും സ്ത്രീകളെ പൗരോഹിത്യ ശുശ്രൂഷയ്ക്കായി വാഴിക്കുന്നതിനെയും കുറിച്ചു ബൈബിൾ എന്തു പറയുന്നു എന്നു വിശദീകരിക്കാൻ മോറിസ് ആവശ്യപ്പെട്ടു. പിന്നീട്, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഉപയോഗിച്ചുള്ള ബൈബിൾ പഠനത്തിന് അദ്ദേഹം സമ്മതിച്ചു. ജീവിതത്തിൽ പെട്ടെന്നൊന്നും മാറ്റങ്ങൾ വന്നില്ല. എങ്കിലും, പിന്നീട് ബിഷപ്പുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ, സ്ത്രീകളെ വികാരികളായി നിയമിക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു ഉറച്ച നിലപാടു സ്വീകരിക്കാൻ താൻ പഠിച്ച കാര്യങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചു. (1 തിമൊ. 2:12) താമസിയാതെ, ആംഗ്ലിക്കൻ സഭയിൽനിന്നു രാജിവെച്ച അദ്ദേഹം രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. 84-ാമത്തെ വയസ്സിൽ അദ്ദേഹം സ്നാപനത്തിനുള്ള യോഗ്യത നേടി.
വിവേകവും സ്ഥിരോത്സാഹവും പ്രകടമാക്കുന്ന സാക്ഷികൾ മറ്റുള്ളവരെയും സഹായിച്ചിട്ടുണ്ട്. താൻ “ഒരു നിരീശ്വരവാദിയും മതേതര ചിന്താഗതിക്കാരിയും” ആണെന്ന് അവകാശപ്പെട്ട ഒരു സ്ത്രീയോട് അവർ എന്തിലാണു വിശ്വസിക്കുന്നതെന്ന് ജാക്വലിൻ ഗാംബിൾ എന്ന സാക്ഷി വളരെ വിനയത്തോടെ ചോദിച്ചു. “ആളുകളിലും ജീവിതത്തിലും” എന്നായിരുന്നു മറുപടി. ആ സ്ത്രീക്കു തിരക്കായിരുന്നതിനാൽ, നമ്മുടെ സഹോദരി അവർക്ക് ഒരു ലഘുലേഖ കൊടുത്തിട്ട് മടങ്ങിവരാമെന്നു പറഞ്ഞ് തിരികെ പോയി. ഭർത്താവ് മാർട്ടിനുമൊത്ത് ജാക്വലിൻ അവരെ വീണ്ടും സന്ദർശിച്ചു. പ്രഥമ സന്ദർശനത്തിൽ വീട്ടുകാരി “ആളുകളിലും ജീവിതത്തിലും” എന്നു പറഞ്ഞ കാര്യം അവർ സംഭാഷണമധ്യേ പരാമർശിക്കുകയുണ്ടായി. ആ വീട്ടുകാരിയുടെ ഭർത്താവായ ഗസ് സമാന വീക്ഷണങ്ങളുള്ള ഒരു സാമൂഹിക പ്രവർത്തകൻ ആണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തെ കാണുന്നതിന് അവർ ക്രമീകരണം ചെയ്തു. ക്രിസ്റ്റിൻ എന്നു പേരുള്ള ആ വീട്ടുകാരി ബൈബിൾ പഠിക്കുകയും പുരോഗതി
പ്രാപിച്ച് സ്നാപനമേൽക്കുകയും ചെയ്തു. എന്നാൽ ഗസ് രാജ്യഹാളിൽ വരാൻ വിസമ്മതിച്ചു. എങ്കിലും, ക്രിസ്റ്റിൻ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയ ശേഷം, തന്റെ കുട്ടികൾ മറ്റു യുവജനങ്ങളിൽ നിന്നു വ്യത്യസ്തരായി ആദരവു പ്രകടമാക്കുന്ന സ്വഭാവക്കാരായി വളർന്നുവരുന്നത് അദ്ദേഹം ശ്രദ്ധിക്കുകതന്നെ ചെയ്തു.ഗസിന്റെ ജീവിതത്തിൽ വഴിത്തിരിവായിത്തീർന്ന ഒരു സംഭവം 1978-ൽ ഉണ്ടായി. സ്കോട്ട്ലൻഡിലെ എഡിൻബറയിൽ ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടക്കുന്ന സമയത്ത്, തന്റെ പ്രദേശത്തു സാക്ഷീകരണം നടത്തിക്കൊണ്ടിരുന്ന പ്രസാധകരുടെ ഒരു കൂട്ടത്തെ അദ്ദേഹത്തിന്റെ ഭാര്യ കാപ്പി നൽകി സത്കരിച്ചു. അക്കൂട്ടത്തിൽ ഭരണസംഘത്തിലെ ചില അംഗങ്ങളും ഉണ്ടായിരുന്നു. അവർ മടങ്ങി പോകുന്നതിനു മുമ്പ്, തങ്ങൾ ഉപയോഗിച്ച പാത്രങ്ങളെല്ലാം കഴുകിവെച്ചു. അന്നു വൈകുന്നേരം ഗസ് മടങ്ങിവന്നപ്പോൾ തന്റെ അപ്രതീക്ഷിത സന്ദർശകരെ കുറിച്ച് ക്രിസ്റ്റിൻ ആവേശപൂർവം അദ്ദേഹത്തോടു പറഞ്ഞു. “ഒരു കർദിനാൾ നമ്മുടെ അടുക്കൽ വരുന്നതും പാത്രങ്ങൾ കഴുകിവെക്കുന്നതും എനിക്ക് ആലോചിക്കാൻ കൂടി വയ്യ!” ഗസ് പറഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം, ഫ്രാൻസിൽ അവധിയിലായിരിക്കെ ഗസ് കുടുംബത്തോടൊത്ത് ഒരു രാജ്യഹാളിൽ പോയി. അവർക്കു ലഭിച്ച സ്വീകരണത്തിലും അവരോടു കാട്ടിയ സ്നേഹത്തിലും അദ്ദേഹം ആശ്ചര്യഭരിതനായി. ക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാരുടെ ഇടയിൽ മാത്രമേ അത്തരം സ്നേഹം ഉണ്ടായിരിക്കുകയുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. (യോഹ. 13:35) എഡിൻബറയിൽ തിരിച്ചെത്തിയ അദ്ദേഹം, പെട്ടെന്നുതന്നെ ബൈബിൾ പഠിക്കാൻ തുടങ്ങി. തന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് അദ്ദേഹത്തിനു തൃപ്തികരമായ ഉത്തരങ്ങൾ കിട്ടി. പിന്നീട് അദ്ദേഹം യഹോവയ്ക്കു തന്റെ ജീവിതം സമർപ്പിച്ചു.
തങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് താത്പര്യം വളരെ കുറവായിരിക്കുകയോ ഒട്ടുംതന്നെ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ, അവരെ സന്ദർശിക്കുന്നതിൽ തുടരുന്നതിന് യഹോവയുടെ സാക്ഷികൾക്കു നല്ല സഹിഷ്ണുതയും ക്രിയാത്മകമായ മനോഭാവവും ആവശ്യമാണ്. ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ബൈബിൾ സന്ദേശം തിരസ്കരിക്കുകയും നിസ്സംഗത കാട്ടുകയും ചെയ്യുന്ന ആളുകളെയാണു കണ്ടുമുട്ടുന്നതെങ്കിൽ, എളുപ്പം നിരുത്സാഹം തോന്നിയേക്കാം. അത്തരമൊരു സ്ഥിതിവിശേഷത്തെ സാക്ഷികൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്? “ആളുകളുടെ നിസ്സംഗത വെല്ലുവിളി നിറഞ്ഞതും ദുഷ്കരവുമായ ഒരു പ്രശ്നമാണ്,” ലിങ്കൺഷിയറിലെ ലാവുത്തിൽ നിന്നുള്ള എറിക്ക് ഹിക്ക്ലിങ് പറയുന്നു. കഴിഞ്ഞകാലത്തു ജീവിച്ചിരുന്ന മാതൃകാവ്യക്തികളെ കുറിച്ചു ധ്യാനിക്കുന്നത് സ്ഥിരോത്സാഹം കാട്ടാൻ അദ്ദേഹത്തെ സഹായിക്കുന്നു. “ഞാൻ കൂടെക്കൂടെ ദൈവത്തോടു മുട്ടിപ്പായി പ്രാർഥിക്കാറുണ്ട്. മോശെയെയും യിരെമ്യാവിനെയും പൗലൊസിനെയും കുറിച്ചും തീർച്ചയായും യേശുവിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നു.”
ഉണ്ടായിട്ടുള്ള പുരോഗതിക്കു നിദാനമായ രണ്ട് അതിപ്രധാന ഘടകങ്ങളാണ് വിശ്വസ്തമായ സ്ഥിരോത്സാഹവും യഹോവയുടെ അനുഗ്രഹവും. യഹോവയുടെ സാക്ഷികളെ ഇഷ്ടമില്ലാത്ത വളരെ മതഭക്തരായ ആളുകൾ വസിക്കുന്ന ഒരു പട്ടണത്തിലാണ് 39 വർഷം മുമ്പ് ഫ്രാങ്ക് മക്ഗ്രെഗറിനും ഭാര്യ റോസിനും നിയമനം ലഭിച്ചത്. അതിനെ അവർ എങ്ങനെയാണു വീക്ഷിച്ചത്? ഫ്രാങ്ക് പറയുന്നു: “വളരെ ലജ്ജാശീലമുള്ള ഞാൻ എന്നെത്തന്നെ പല കാര്യങ്ങളിലും തീർത്തും അപര്യാപ്തനായി കണക്കാക്കിയിരുന്നു. എന്നാൽ ഞാനും ഭാര്യയും ഞങ്ങൾക്കു ലഭിച്ച നിയമനം യഹോവയിൽ നിന്നുള്ള ഒന്നായി വീക്ഷിച്ചു.” ക്രിയാത്മകമായ ഒരു മനോഭാവം നിലനിർത്താൻ ഇത് അവരെ സഹായിച്ചു. “ആ നാട്ടുകാർ 2 കൊരി. 4:7.
സത്യം സ്വീകരിക്കണമേ എന്നു ഞങ്ങൾ പ്രാർഥിക്കുമായിരുന്നു.” അവരുടെ വിശ്വസ്തമായ സേവനത്തിന്റെ ഫലമായി, ഇപ്പോൾ 74 പ്രസാധകരുള്ള ഒരു സഭ അവിടെയുണ്ട്. അവരിൽ മൂന്നിൽ രണ്ടു പേരും സത്യം പഠിച്ചത് ആ പട്ടണത്തിൽനിന്നു തന്നെയാണ്. മക്ഗ്രെഗർ ദമ്പതികൾ ഇതിൽ നിഗളിക്കുന്നില്ല; യഹോവ തങ്ങളെ ഉപയോഗിക്കുന്നതിൽ അവർ സന്തോഷിക്കുന്നതേ ഉള്ളൂ.—സഭകൾ സന്ദർശിക്കുന്നതിൽ ഇപ്പോഴും ഒരു പങ്കു വഹിക്കുന്ന ഒരു ദീർഘകാല സാക്ഷിയാണ് ജെഫ് യങ്. അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “ഇന്നത്തെ ശുശ്രൂഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ഞാൻ മിക്കപ്പോഴും സഹോദരങ്ങളോടു ചോദിക്കാറുണ്ട്.” നന്നായിരുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ, അവർ ചെയ്ത പല നല്ല കാര്യങ്ങളെ കുറിച്ചും ചിന്തിക്കാൻ അദ്ദേഹം അവരോടു പറയും. അദ്ദേഹം അവരെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നാം യഹോവയുടെ പക്ഷത്തു നിലകൊണ്ടു. വെളി. 14:6; 1 കൊരി. 4:2.
നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചു. ‘ആകാശമധ്യേ പറക്കുന്ന ദൂത’നോടു സഹകരിച്ചു. യഹോവയെ അടുത്തറിയാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ നാം പങ്കെടുത്തു. മുന്നറിയിപ്പെന്ന നിലയിൽ സാക്ഷ്യം കൊടുത്തു.” ഇതെല്ലാം ചെയ്തിരിക്കുന്നു എങ്കിൽ, ശുശ്രൂഷ നന്നായിരുന്നില്ല എന്ന് അവർക്ക് എങ്ങനെയാണു പറയാൻ കഴിയുക? “ആളുകൾ പ്രതികരിക്കുന്നത് അവരുടെ സാഹചര്യങ്ങളും ഹൃദയാവസ്ഥയും അനുസരിച്ചാണ്,” ജെഫ് തുടരുന്നു. “സാക്ഷ്യം നൽകുന്നതിലും സുവാർത്ത പ്രസംഗിക്കുന്നതിലും നാം കാട്ടുന്ന വിശ്വസ്തതയാണു പ്രധാനം.”—‘യഹോവയുടെ അനുഗ്രഹത്തിൽ’ സന്തോഷിക്കുന്നു
ബ്രിട്ടനിലുള്ള പലരും 20-ഓ 40-ഓ 50-ഓ അതിൽ കൂടുതലോ വർഷങ്ങളായി യഹോവയെ സജീവമായി സേവിക്കുന്നവരാണ്. തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച് അവർക്ക് എന്തു തോന്നുന്നു? സദൃശവാക്യങ്ങൾ 10:22-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.” ബ്രിട്ടനിലുള്ള പതിനായിരക്കണക്കിനു സാക്ഷികൾക്ക് ആ പ്രസ്താവന എത്രമാത്രം സത്യമാണെന്നതിനു വ്യക്തിപരമായ സാക്ഷ്യം നൽകാൻ കഴിയും.
“മനുഷ്യരായ നമുക്കു ലഭിച്ചിട്ടുള്ള അതിമഹത്തായ പദവിയാണ് അത്.” അര നൂറ്റാണ്ടോളം ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം, ബേസിങ്സ്റ്റോക്ക് പട്ടണത്തിലുള്ള കൊർണിലിയസ് ഹോപ്പ്—ഇപ്പോൾ 75 വയസ്സിനടുത്ത് പ്രായമുണ്ട്—ക്രിസ്തീയ ശുശ്രൂഷയെ വർണിക്കുന്നത് അങ്ങനെയാണ്. ആൻ ഗില്ലം ഏകദേശം 50 വർഷം മുമ്പാണ് സ്നാപനമേറ്റത്. അവരുടെ ഭർത്താവ് ഒരു സർക്കിട്ട് മേൽവിചാരകനാണ്. “യഹോവയോടും അവന്റെ പുത്രനോടും സ്നേഹം പ്രകടമാക്കാനുള്ള ഒരു വിധം” ആണ് തന്റെ ശുശ്രൂഷ എന്ന് ആൻ പറയുന്നു.
ഡെനിസ് മാത്യൂസ് സ്നാപനമേറ്റത് 1942-ൽ ആണ്. അദ്ദേഹം വിശദീകരിക്കുന്നു: “ഭക്ഷണം പോലെയാണ് ഞാൻ ശുശ്രൂഷയെ കാണുന്നത്—അത് ആത്മീയമായി കരുത്തേകുന്നു. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ദൈവഹിതം ചെയ്യുന്നത് സംതൃപ്തിദായകമാണ്.” അദ്ദേഹത്തിന്റെ ഭാര്യ മേവിസ് കൂട്ടിച്ചേർക്കുന്നു: “യൗവനകാലം മുതൽക്കേ യഹോവയെ സേവിച്ച എനിക്കു തോന്നുന്നത് ഇതിലും മെച്ചമായ ഒരു ജീവിതം ഇല്ലെന്നാണ്.”
ആളുകളെയും അവരുടെ പ്രതികരണങ്ങളെയും കുറിച്ച് ദീർഘകാല സാക്ഷികൾ എന്താണു വിചാരിക്കുന്നത്? യഹോവയുടെ സേവനത്തിൽ 40-ലധികം വർഷം ചെലവഴിച്ച മ്യൂരിയൽ താവനർ ഇങ്ങനെ പറയുന്നു: “ആളുകൾക്ക് എന്നത്തെക്കാളും അധികം ഇന്ന് നമ്മുടെ സഹായം ആവശ്യമാണ്. കാരണം, അവർക്ക് മറ്റ് യാതൊരു ഉറവിൽനിന്നും യഥാർഥ ആത്മീയ സഹായം ലഭ്യമല്ല.” എന്നാൽ ആ സഹായം അവർ
സ്വീകരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? അവരുടെ ഭർത്താവ് ആന്തണി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “തന്നെ ആരാധിക്കാനായി യഹോവയുടെ ആത്മാവ് ആളുകളെ ആകർഷിക്കവെ, അവർ സത്യം സ്വീകരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു അത്ഭുതം ദർശിക്കുന്നതു പോലെയാണ്.”ദൈവവചനത്തിനു മാത്രം നൽകാൻ കഴിയുന്ന പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ സംതൃപ്തി ഉണ്ട്. ഡെവണിലുള്ള പ്ലിമത്തിലെ നഗര മേൽവിചാരകൻ ആയിരുന്ന ഫ്രെഡ് ജയിംസും ഭാര്യയും അനേക വർഷക്കാലത്തെ തങ്ങളുടെ സേവനത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, സ്നാപനം എന്ന പടിയോളം പുരോഗമിക്കാൻ തങ്ങൾ 100-ലേറെ പേരെ സഹായിച്ചിട്ടുള്ളതായി അവർക്കു കാണാൻ കഴിയുന്നു. അവരിൽ പലരും ഇപ്പോൾ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരുമായി സേവിക്കുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ആ ദമ്പതികളുടെ മൂന്നു പുത്രന്മാരും പയനിയർ സേവനം തുടങ്ങി, ഇപ്പോൾ അവർ മൂപ്പന്മാരുമാണ്. അവരിൽ ഒരാളായ ഡേവിഡ് ഒരു ഗിലെയാദ് ബിരുദധാരിയാണ്. ഒരു മിഷനറിയും പാകിസ്ഥാൻ ബ്രാഞ്ചിലെ കമ്മിറ്റിയംഗവും എന്ന നിലയിൽ അദ്ദേഹം ഇപ്പോൾ സേവിക്കുന്നു. എത്രയോ പ്രതിഫലദായകമായ ജീവിതമായിരുന്നു ജയിംസ് സഹോദരന്റെയും സഹോദരിയുടെയും!
അനേക വർഷത്തെ വിശ്വസ്ത സേവനത്തിന്റെ ഫലമായി, ബ്രിട്ടനിലെ പല സാക്ഷികൾക്കും തങ്ങളുടെ ശുശ്രൂഷയിൽനിന്നു നല്ല ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. റിച്ചാർഡ് ജെസഫും ഭാര്യ ഹേസലും അര നൂറ്റാണ്ടോ അതിലധികമോ ആയി യഹോവയെ സേവിച്ചിരിക്കുന്നു. അതിൽ ഏറെക്കാലവും മുഴുസമയ ശുശ്രൂഷയിലായിരുന്നു അവർ. യഹോവയുമായി ഒരു സമർപ്പിത ബന്ധത്തിലേക്കു വരാൻ അവർ നിരവധി പേരെ സഹായിച്ചിരിക്കുന്നു, അവർ എല്ലാവരും ജെസഫ് ദമ്പതികൾക്കു വളരെ വിലപ്പെട്ടവരാണ്. എന്നിരുന്നാലും, ജാക്ക് ഡൗസണിനും ഭാര്യ ലിന്നിനും അവർ എടുത്ത അധ്യയനം പ്രത്യേകാൽ സ്മരണീയമാണ്. സമാന പശ്ചാത്തലങ്ങൾ ഉള്ള ആളുകളുടെ ഒരു സൗഹൃദ കൂടിക്കാഴ്ച എന്ന നിലയിലാണു അതു തുടങ്ങിയത്. (ഹേസലും ജാക്കും ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ ഭാഗത്തു നിന്നുള്ളവരാണ്.) താമസിയാതെ, അതൊരു ബൈബിൾ അധ്യയനമായി പരിണമിച്ചു. എങ്കിലും, തങ്ങൾ കുറേ കാലത്തേക്കു പഠനം നിറുത്തുകയാണെന്ന് ഒരു ഘട്ടത്തിൽ ജാക്ക് പറഞ്ഞു. അപ്പോൾ, റിച്ചാർഡ് പറഞ്ഞു: “ഇല്ല, അതു പറ്റില്ല. നിങ്ങൾ ആദ്യം ഈ പുസ്തകം പഠിച്ചുതീർക്കണം. അതിനുശേഷം, വേണമെങ്കിൽ നിങ്ങൾക്കു പഠനം നിറുത്താം.” അവർ പഠനം “നിറുത്തിയില്ല.” പകരം, അവർ യഹോവയ്ക്കു സമർപ്പണം നടത്തി സ്നാപനമേറ്റു. തുടർന്ന്, പയനിയറിങ് തുടങ്ങിയ അവർ പിൽക്കാലത്ത് ബെഥേൽ കുടുംബാംഗങ്ങൾ ആയിത്തീർന്നു. ജാക്ക് ഇപ്പോൾ ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ചില യുവജനങ്ങൾ സത്യത്തോടു പ്രതികരിച്ച വിധം, മറ്റുള്ളവർക്കു പ്രത്യേക സന്തോഷം കൈവരുത്തിയിട്ടുണ്ട്. റോബിന ഔളറും ഭർത്താവ് സിഡ്നിയും സ്കോട്ട്ലൻഡിലെ ഡൺഡി പ്രദേശത്തു പയനിയർമാരാണ്. ബൈബിൾ പഠിക്കാനായി തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്ന 12 വയസ്സുകാരൻ പോൾ കേൺസ് കൈവരിച്ച പുരോഗതിയിൽ അവർ പ്രത്യേക സന്തോഷം കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുതന്നെ സത്യം അവന്റെ ഹൃദയത്തിൽ വേരൂന്നി. എന്നാൽ, ബൈബിൾ പഠിക്കുന്നത് അവന്റെ പിതാവ് വിലക്കിയതിനാൽ, സ്വന്തമായി തീരുമാനമെടുക്കാൻ പ്രായമാകുന്നതു വരെ പോൾ കാത്തിരുന്നു. പിന്നീട് അബെർഡിൻ കോളേജിൽ പഠിക്കുമ്പോഴാണ് അവൻ ബൈബിൾ പഠനം പുനരാരംഭിച്ചത്. അവൻ ത്വരിതഗതിയിൽ പുരോഗതി പ്രാപിച്ചു. സ്നാപനശേഷം, അവൻ പയനിയറിങ് തന്റെ ലക്ഷ്യമാക്കി. 1992-ൽ അവൻ ശുശ്രൂഷാ പരിശീലന സ്കൂളിൽ ചേർന്നു. ഷെഫീൽഡിൽ ഒരു മൂപ്പനായി സേവിക്കവെ, സ്പാനിഷ് പഠിക്കാൻ പോൾ ശ്രമം നടത്തി. തുടർന്ന്, 1998-ൽ പാനമയിൽ അദ്ദേഹത്തിനു മിഷനറി സേവന നിയമനം ലഭിച്ചു.
ബ്രിട്ടനിൽ 10,000-ത്തിലധികം പേർ പയനിയറിങ് ചെയ്യുന്നുണ്ട്. ഈ സേവനത്തോടു ബന്ധപ്പെട്ട അനുഗ്രഹങ്ങളെ അവർ അത്യധികം വിലമതിക്കുന്നു. ഒരു ഉദാഹരണം എടുക്കുക. ബിൽ തോംപ്സ്റ്റണും ഭാര്യ ജൂണും വിവാഹിതരായി എട്ടു വർഷം കഴിഞ്ഞ് ആദ്യ കുട്ടി ജനിക്കുന്ന സമയത്ത് പയനിയർമാരായിരുന്നു. അവർക്കു മൂന്നു പെൺകുട്ടികൾ ഉണ്ടായി. തങ്ങളുടെ കുടുംബ ജീവിതത്തിൽ പയനിയർ സേവനത്തിനു പ്രഥമ സ്ഥാനം നൽകാൻ അവർ യത്നിച്ചു. അവർക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നെങ്കിലും, ഒരു കുടുംബം എന്ന നിലയിൽ കാര്യങ്ങൾ ഒത്തൊരുമിച്ച് ചെയ്തത് വിജയിക്കാൻ അവരെ സഹായിച്ചു. “ഞങ്ങൾ മക്കൾക്കായി സമയം നീക്കിവെച്ചു,” ബിൽ വിശദീകരിക്കുന്നു. “അവർ കൗമാരപ്രായത്തിൽ എത്തിയപ്പോഴും അതിനു മാറ്റം വന്നില്ല. അവർ സ്കേറ്റിങ്ങിനും ബോളിങ്ങിനും അതുപോലെതന്നെ നീന്താനും പന്തുകളിക്കാനുമൊക്കെ പോകുമ്പോൾ ഞങ്ങളും അവരോടൊപ്പം പോകുമായിരുന്നു.” ആ മൂന്നു കുട്ടികളുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു. അവർ ഇപ്പോൾ സാധാരണ പയനിയർമാരാണ്. ബിൽ പറയുന്നതനുസരിച്ച്, അവരെല്ലാം “ഉത്തമജീവിതം” നയിക്കുന്നു.
ബ്രിട്ടനിൽ ഇപ്പോൾ സഞ്ചാര മേൽവിചാരകന്മാരായി സേവിക്കുന്ന 77 സഹോദരന്മാർ (മിക്കവരും വിവാഹിതർ) ഉണ്ട്. വർഷം മുഴുവൻ തിരക്കിട്ട പ്രവർത്തനങ്ങൾ അടങ്ങിയ ഒരു ജീവിതക്രമമാണ് അവരുടേത്. വാർധക്യവും ആരോഗ്യ പ്രശ്നങ്ങളും പ്രതിബന്ധം ആകുന്നതു വരെ, ജെഫ് യങ് ഈ സേവനത്തിൽ ഏർപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെയും ഭാര്യ വീയുടെയും ജീവിതം ഒരു സ്യൂട്ട്കെയ്സിൽ ഒതുങ്ങുന്നതായിരുന്നു. ഓരോ വാരത്തിലും വ്യത്യസ്ത ഭവനങ്ങളിലാണ് അവർ താമസിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു ജീവിതം സംബന്ധിച്ച് വീ
എന്തു വിചാരിക്കുന്നു? “അത് അത്ര പ്രയാസകരം ആയിരുന്നില്ല,” അവർ പറയുന്നു, “ഓരോ തവണ ഞങ്ങൾ സഭകൾ സന്ദർശിക്കുമ്പോഴും ഞങ്ങളുടെ ക്രിസ്തീയ കുടുംബത്തിന്റെ വലിപ്പം കൂടിവന്നു. പോയിടത്തെല്ലാം സഹോദര ബന്ധത്തിന്റെ ഊഷ്മളത ഞങ്ങൾക്ക് അനുഭവപ്പെട്ടു. യഹോവ നൽകുന്ന ഏതു നിയമനവും നമ്മുടെ ജീവിതത്തെ ധന്യമാക്കുകയേ ഉള്ളൂ.” ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുമ്പോൾത്തന്നെ, അവർ ഭാവിക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്നു. ജെഫ് വിശദീകരിക്കുന്നു: “ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരിക്കുന്നു, അതു സംഭവിക്കുമെന്നതിനു രണ്ടു പക്ഷമില്ല. അതിനുശേഷം, ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുന്നതിൽ ഒരു പങ്കുണ്ടായിരിക്കുകയെന്ന അത്ഭുതകരമായ പ്രതീക്ഷയാണ് നമുക്കുള്ളത്. പുനരുത്ഥാനം തുടങ്ങുമ്പോൾ എത്രയെത്ര ബൈബിൾ അധ്യയനങ്ങളായിരിക്കും നടത്തപ്പെടുക—അതൊരു ഗംഭീര വേലതന്നെ ആയിരിക്കും!” അദ്ദേഹത്തിന്റെ ഭാര്യ കൂട്ടിച്ചേർക്കുന്നു: “യഹോവയെ ചെറുത്തു തോൽപ്പിക്കാൻ യാതൊന്നിനും സാധിക്കില്ല എന്ന് അറിയുമ്പോഴുള്ള വികാരം അത്ഭുതകരമായ ഒന്നാണ്.”“ദൈവമാർഗത്തിലുള്ള ജീവിതം” ശുപാർശ ചെയ്യുന്നു
“ദൈവമാർഗത്തിലുള്ള ജീവിതം” എന്ന വിഷയത്തെ അധികരിച്ച് 1998 ജൂലൈയിൽ ബ്രിട്ടനിലെ എഡിൻബറ, ലീഡ്സ്, മാഞ്ചെസ്റ്റർ, വുൾവർഹാംപ്റ്റൺ, ഡഡ്ലി, നോർവിച്ച്, ലണ്ടൻ, ബ്രിസ്റ്റോൾ, പ്ലിമത്ത് എന്നിവിടങ്ങളിൽ ഒരേസമയം ഒമ്പത് അന്താരാഷ്ട്ര കൺവെൻഷനുകൾ നടന്നു. 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവയിൽ സംബന്ധിച്ചു. മുഴു പരിപാടിയും ഇംഗ്ലീഷിൽ മാത്രമല്ല, ഫ്രഞ്ച്, സ്പാനിഷ്, പഞ്ചാബി എന്നീ ഭാഷകളിലും നടത്തപ്പെട്ടു. പിറ്റേ വാരാന്തത്തിൽ ഗ്രീക്കു ഭാഷയിലുള്ള ഒരു കൺവെൻഷനും നടക്കുകയുണ്ടായി.
ഭരണസംഘത്തിലെ നാല് അംഗങ്ങൾ—ജോൺ ബാർ, തിയോഡർ ജാരറ്റ്സ്, ആൽബർട്ട് ഡി. ഷ്രോഡർ, ഡാനിയേൽ സിഡ്ലിക്—ആ ബ്രിട്ടീഷ് കൺവെൻഷനുകളിൽ സന്നിഹിതരായിരുന്നു. അവരുടെ പ്രസംഗങ്ങൾ എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലേക്കും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. വിദേശ വയലുകളിൽ സേവിക്കുന്ന മിഷനറിമാരുടെ സാന്നിധ്യമായിരുന്നു ആ കൺവെൻഷനുകളിൽ ആവേശം പകർന്ന മറ്റൊരു സംഗതി. മിഷനറിമാരായി അയയ്ക്കപ്പെട്ടിട്ടുള്ള നൂറുകണക്കിന് ബ്രിട്ടീഷുകാരിൽ 110 പേർ ആ കൺവെൻഷനുകളിൽ സന്നിഹിതരായിരുന്നു. കൺവെൻഷൻ പരിപാടിയിൽ അഭിമുഖം നടത്തപ്പെട്ട അവരുടെ തീക്ഷ്ണതയും ആത്മത്യാഗ മനോഭാവവും ഏവർക്കും പ്രോത്സാഹനമായി.
ഈ കൺവെൻഷനുകളിലെ പരിപാടികൾ, സന്നിഹിതരായ എല്ലാവരുടെയും, കുട്ടികളുടെ പോലും, ഹൃദയത്തെ സ്പർശിച്ചു.
കൺവെൻഷന്റെ അവസാന സെഷനിൽ അംഗീകരിച്ച പ്രമേയം ദൈവമാർഗത്തിലുള്ള ജീവിതം എങ്ങനെയുള്ളതാണെന്നു വ്യക്തമാക്കുന്നതായിരുന്നു. ആ മാർഗത്തിൽ നടക്കാൻ സകലരും ദൃഢചിത്തരായി. ആ പരിപാടിക്കു ശേഷം, ഡാർളിങ്ടണിൽ നിന്നുള്ള സാക്ഷികളായ ഒരു ദമ്പതികളുടെ നാലു വയസ്സുള്ള മകൻ ഇങ്ങനെ പറഞ്ഞു. “മമ്മീ, ഞാൻ യഹോവയെ ശരിക്കും സ്നേഹിക്കുന്നു. എനിക്കു മമ്മിയോടും ഡാഡിയോടും വളരെ സ്നേഹം ഒണ്ട്. എന്നാൽ, യഹോവയോടാ എനിക്ക് അതിനെക്കാളും സ്നേഹം.” എന്തുകൊണ്ട് എന്നു ചോദിച്ചപ്പോൾ, നമുക്കു പറുദീസാ പ്രത്യാശ തന്നതും നമുക്കു വേണ്ടി മരിക്കാനായി തന്റെ പുത്രനെ അയച്ചതും യഹോവ ആണെന്ന് അവൻ വിശദീകരിച്ചു. “അതുകൊണ്ടാ ഞാൻ യഹോവയെ കൂടുതൽ സ്നേഹിക്കുന്നെ.”എഡിൻബറയിലും ലണ്ടനിലും നടന്ന പരിപാടികളുടെ സമാപനത്തിങ്കൽ, വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അന്യോന്യം തൂവാലകൾ വീശിക്കാട്ടുകയും ദീർഘനേരം കരഘോഷം മുഴക്കുകയും ചെയ്തു. പരിപാടികൾക്കു ശേഷം പോലും, പലരും രാജ്യഗീതങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ യഹോവയ്ക്കു ഹൃദയംഗമമായ സ്തുതി കരേറ്റി.
നൽകപ്പെട്ടിരിക്കുന്ന സാക്ഷ്യം
ബ്രിട്ടനിൽ വ്യാപകമായ സാക്ഷ്യം നൽകപ്പെട്ടിരിക്കുന്നു. അതിന്റെ തുടക്കം 1881-ൽ ആയിരുന്നു. അന്ന്, ഏതാനും ആഴ്ചകൾ കൊണ്ട് പ്രമുഖ നഗരങ്ങളിൽ ആയിരക്കണക്കിനു ബൈബിൾ ലഘുലേഖകൾ വിതരണം ചെയ്യപ്പെട്ടു. അക്കാലത്തു വിതയ്ക്കപ്പെട്ട വിത്തുകളിൽ ചിലതു ഫലം പുറപ്പെടുവിക്കാൻ തുടങ്ങി. 1914-ൽ ആറു മാസംകൊണ്ട് ‘സൃഷ്ടിപ്പിൻ ഫോട്ടോ നാടകം’ 98 നഗരങ്ങളിൽ പ്രദർശിപ്പിച്ചു. ഈ കാലയളവിൽ മൊത്തം 12,26,650 പേരാണ് അതു കണ്ടത്. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ബ്രിട്ടനിൽ 182 സഭകളാണ് ഉണ്ടായിരുന്നത്. 1920-കളിലും ’30-കളിലും, സഭകളോടൊത്ത് സഹവസിക്കുന്ന കൂടുതൽ പേർ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തതിന്റെ ഫലമായി സാക്ഷീകരണ പ്രവർത്തനത്തിനു തീവ്രതയേറി. അങ്ങനെ ആളുകൾക്കു വ്യക്തിഗതമായ ഒരു സാക്ഷ്യം ലഭിക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധാനന്തരം, ബ്രിട്ടനിൽ ശുശ്രൂഷയ്ക്കായി 65,07,46,716 മണിക്കൂറാണ് ചെലവഴിച്ചത്. താത്പര്യക്കാർക്ക് 29,72,94,732 മടക്ക സന്ദർശനങ്ങൾ നടത്തപ്പെട്ടു, 7,41,05,130 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു. കൂടാതെ, പൊതുജനങ്ങൾക്ക് 56,74,71,431 മാസികകളും സമർപ്പിച്ചു. ബ്രിട്ടനിലുള്ള സാക്ഷികൾ വർഷത്തിൽ ശരാശരി മൂന്നോ നാലോ പ്രാവശ്യം തങ്ങളുടെ പ്രദേശം പ്രവർത്തിച്ചുതീർക്കുന്നു.
വീടുതോറുമുള്ള ശുശ്രൂഷയ്ക്കു യഹോവയുടെ സാക്ഷികൾ ബ്രിട്ടനിൽ
പരക്കെ അറിയപ്പെടുന്നവരാണ്. വാതിൽ തുറക്കുമ്പോൾ നന്നായി വസ്ത്രധാരണം നടത്തിയ ആളുകളെ കണ്ട് പലരും “നിങ്ങൾ യഹോവയുടെ സാക്ഷികളല്ലേ?” എന്ന് ഉടൻ ചോദിക്കാറുണ്ട്.യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞ ഭൂമി
1891-ൽ ബ്രിട്ടീഷ് വയൽ കണ്ടപ്പോൾ, സി. റ്റി. റസ്സൽ അതിനെ “കൊയ്ത്തിനു പാകമായ വയൽ” എന്നു വിശേഷിപ്പിച്ചു. ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്ത് നടന്നുകൊണ്ടിരിക്കുന്ന കൊയ്ത്തുവേല വ്യക്തമായും അതിന്റെ സമാപനത്തോട് അടുത്തുകൊണ്ടിരിക്കുന്നു. അത് എത്ര മഹത്തായ വേലയാണ്! 1900 എന്ന വർഷത്തിൽ ബ്രിട്ടനിൽ ആകെ 138 ബൈബിൾ വിദ്യാർഥികളാണ് (അന്ന് യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) ഉണ്ടായിരുന്നത്. അവരിൽ മിക്കവരും ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ആയിരുന്നു. ഇപ്പോൾ ബ്രിട്ടനിലുള്ള സാക്ഷികളുടെ എണ്ണം അതിന്റെ 910 മടങ്ങ് വരും. പ്രസ്തുത വർഷമാണ് ബൈബിൾ വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന നിയമ ഏജൻസി, ഐക്യനാടുകൾക്കു വെളിയിൽ അതിന്റെ ആദ്യത്തെ ബ്രാഞ്ച് ഓഫീസ് സ്ഥാപിച്ചത്. ഇപ്പോൾ ലോകത്തിനു ചുറ്റുമായി അത്തരം 109 ബ്രാഞ്ചുകൾ ഉണ്ട്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ അത്തരം 24 ബ്രാഞ്ചുകൾ ഉണ്ട്. വേറെ 25 ബ്രാഞ്ചുകൾ യൂറോപ്പിലാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 19 എണ്ണവും ഏഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ദ്വീപുകളിലുമായി വേറെ 41 ബ്രാഞ്ചുകളും ഉണ്ട്. അവയോടു സഹകരണത്തിൽ പ്രവർത്തിച്ചുകൊണ്ട് 59 ലക്ഷം വരുന്ന സാക്ഷികൾ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുകയും യേശുക്രിസ്തുവിന്റെ കൈകളിലെ അവന്റെ രാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മതി എന്നു ദൈവം പറയുന്നതു വരെ, സാക്ഷ്യം നൽകിക്കൊണ്ടേയിരിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും സ്വർഗീയ സിംഹാസനത്തിൽനിന്നു ജീവദായക ജലം ഇപ്പോൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. “ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ക്ഷണം തീവ്രതയോടെ നൽകപ്പെടുന്നു. (വെളി. 22:1, 17) യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുമ്പോൾ, ഈ സ്നേഹപൂർവകമായ കരുതലിൽനിന്നു പ്രയോജനം നേടുന്നതിനുള്ള അവസരം നിസ്സംശയമായും ശതകോടികൾക്കു കൂടി ലഭിക്കും. അവർക്ക് അതു നിത്യജീവൻ സാധ്യമാക്കും. ഇതുവരെ നിർവഹിക്കപ്പെട്ടിരിക്കുന്ന ദിവ്യ ബോധന പരിപാടി ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാന”ത്താൽ നിറഞ്ഞിരിക്കും. ആ കാലം സമീപിച്ചിരിക്കുന്നു.—യെശ. 11:9.
[86, 87 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഇംഗ്ലണ്ട്
സമ്മേളനഹാളുകൾ രാജ്യത്തെമ്പാടും സൗകര്യപ്രദമായ സ്ഥാനങ്ങളിൽ നിർമിച്ചിരിക്കുന്നു: (1) മാഞ്ചെസ്റ്റർ, (2) നോർത്ത് ലണ്ടൻ, (3) ഡഡ്ലി, (4) സറി, (5) ഈസ്റ്റ് പെനൈൻ, (6) ബ്രിസ്റ്റോൾ, (7) എജ്വാർ
[ചിത്രങ്ങൾ]
ഈസ്റ്റ് പെനൈൻ
എജ്വാർ
സറി
മാഞ്ചെസ്റ്റർ
ബ്രിസ്റ്റോൾ
[66-ാം പേജിലെ ചിത്രം]
[70-ാം പേജിലെ ചിത്രങ്ങൾ]
ടോം ഹാർട്ട്
[72-ാം പേജിലെ ചിത്രം]
സൊസൈറ്റിയുടെ ആദ്യത്തെ ബ്രാഞ്ച് ഓഫീസ്
[72-ാം പേജിലെ ചിത്രം]
ഇപ്പോൾ ഉപയോഗത്തിലുള്ള ബ്രാഞ്ച് സൗകര്യങ്ങൾ
[74, 75 പേജുകളിലെ ചിത്രങ്ങൾ]
ഇവർ വിദേശ വയലുകളിൽ പോയി പ്രവർത്തിച്ചു: (1) ക്ലോഡ് ഗുഡ്മാൻ, (2) റോബർട്ട് നിസ്ബെറ്റ്, (3) എഡ്വിൻ സ്കിന്നർ, (4) ജോൺ കുക്ക്, (5) എറിക്ക് കുക്ക്, (6) ജോർജ് ഫിലിപ്പ്സ്, (7) ജോർജ് നിസ്ബെറ്റ്. പശ്ചാത്തലം: കോൽപോർട്ടർമാർ പൂർവാഫ്രിക്കയിലേക്കു യാത്ര ചെയ്യുന്നു
[79-ാം പേജിലെ ചിത്രം]
ഫ്രാൻസിസ്ക ഹാരിസ്, ‘ഓപെയർ’ പെൺകുട്ടികളിൽ പ്രത്യേക താത്പര്യം കാട്ടുന്നു
[90-ാം പേജിലെ ചിത്രം]
വിരാ ബുൾ, കൊളംബിയയിൽ സേവിക്കുന്നു
[90-ാം പേജിലെ ചിത്രം]
ബാരി റഷ്ബിയും ഭാര്യ ജനെറ്റും—“കൂടുതൽ പ്രവർത്തിക്കാൻ സദാ ആഗ്രഹമുണ്ടായിരുന്നു”
[92-ാം പേജിലെ ചിത്രം]
ഡഡ്ലി സമ്മേളനഹാളിലെ പയനിയർ സേവനസ്കൂൾ
[95-ാം പേജിലെ ചിത്രം]
ബ്രിട്ടനിലെ ബെഥേൽ കുടുംബം പ്രഭാതാരാധനയിൽ
[96-ാം പേജിലെ ചിത്രം]
ബ്രിട്ടനിലെ ആദ്യത്തെ ശുശ്രൂഷാ പരിശീലന സ്കൂളിന്റെ ബിരുദദാനം
[102-ാം പേജിലെ ചിത്രം]
ബ്രിട്ടനിലെ ആദ്യത്തെ ശീഘ്രനിർമിത രാജ്യഹാൾ (നോർതാംപ്ടണിലെ വെസ്റ്റൺ ഫേവൽ)
[107-ാം പേജിലെ ചിത്രം]
മൈക്കിൾ ഹാർവിയും ഭാര്യ ജിന്നും
[108, 109 പേജുകളിലെ ചിത്രം]
വിദേശ ഭാഷാ സഭകളോടൊത്തു സേവിക്കാൻ തീരുമാനിച്ച പയനിയർമാർ
[116, 117 പേജുകളിലെ ചിത്രം]
എ. ഡി. ഷ്രോഡർ 1983-ൽ ലെസ്റ്ററിൽ നടന്ന വാർഷിക യോഗത്തിൽ പ്രായമുള്ളവരുമായി അഭിമുഖം നടത്തുന്നു
[123-ാം പേജിലെ ചിത്രം]
ഷെറ്റ്ലൻഡ് ദ്വീപുകളിൽ നിന്നുള്ള പയനിയർമാർ തീരത്തുനിന്ന് അകലെയുള്ള തങ്ങളുടെ പ്രദേശത്ത് ഒരു മത്സ്യബന്ധന ബോട്ടിനെ സമീപിക്കുന്നു
[131-ാം പേജിലെ ചിത്രം]
ജോൺ ബാറും ഭാര്യ മിൽഡ്രഡും
[133-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി (ഇടത്തുനിന്ന് വലത്തേക്ക്). ഇരിക്കുന്നവർ: പീറ്റർ എലിസ്, ജോൺ വിൻ. നിൽക്കുന്നവർ: ബെവൻ വൈഗോ, സ്റ്റീഫൻ ഹാർഡി, ജോൺ ആൻഡ്രൂസ്, റോൺ ഡ്രെയ്ജ്, ജാക്ക് ഡൗസൻ, ഡെന്നിസ് ഡട്ടൺ
[138, 139 പേജുകളിലെ ചിത്രങ്ങൾ]
സാക്ഷീകരണ വേല ഇതുവരെയും പൂർത്തിയായിട്ടില്ല
[140, 141 പേജുകളിലെ ചിത്രങ്ങൾ]
അനേക വർഷക്കാലം വിശ്വസ്ത സേവനം അനുഷ്ഠിച്ച ചിലർ: (1) സിഡ്നി ഔളറും ഭാര്യ റോബിനയും, (2) ആന്തണി താവനറും ഭാര്യ മ്യൂരിയലും, (3) റിച്ചാർഡ് ഗില്ലമും ഭാര്യ ആനും, (4) ജെഫ് യങ്ങും ഭാര്യ വീയും, (5) ഫ്രെഡ് ജയിംസും ഭാര്യ റൂസും, (6) കൊർണേലിയസ് ഹോപ്പും ഭാര്യ റിക്കിയും, (7) ഡെനിസ് മാത്യൂസും ഭാര്യ മേവിസും, (8) റിച്ചാർഡ് ജെസഫും ഭാര്യ ഹേസലും