വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

ആധുനിക കാലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ

അംഗോള

പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തര യുദ്ധം ദൈവത്തിലുള്ള വിശ്വാസത്തിന്‌ മങ്ങലേൽപ്പിക്കുന്നുണ്ടോ? പീഡനവും ദുരിതവും ദൈവവചനത്തിലെ സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള മനസ്സൊരുക്കത്തെ ചോർത്തിക്കളയുന്നുവോ? അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രം ഈ ചോദ്യങ്ങൾക്ക്‌ ഉറച്ച സ്വരത്തിൽ ഇല്ല എന്ന്‌ മറുപടി പറയുന്നു. അവിടെ സേവിക്കുന്നവരുടെ ജീവിതകഥ യഹോവയുടെ സംരക്ഷക ശക്തിയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തും, തീർച്ച.

അർജന്റീന

2.7 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയും വൈവിധ്യമാർന്ന ഭൂപ്രകൃതിയുമുള്ള, വ്യത്യസ്‌ത വംശപരമ്പരയിൽപ്പെട്ട ആളുകൾ വസിക്കുന്ന ഒരു രാജ്യത്തെമ്പാടും സുവാർത്ത പ്രഖ്യാപിക്കുന്നതിന്റെ വെല്ലുവിളിയെ കുറിച്ചു ചിന്തിക്കുക. യഹോവയുടെ സാക്ഷികൾ ദേശീയ നിരോധനത്തിൽ ആയിരുന്ന 30 വർഷക്കാലത്ത്‌ ഈ വേല നിർവഹിക്കപ്പെട്ടിരുന്നത്‌ എങ്ങനെ എന്നുകൂടി ചിന്തിക്കുക. ഈ തെക്കേ അമേരിക്കൻ രാജ്യത്തെ സാക്ഷികൾ അത്തരം പ്രതിബന്ധങ്ങൾ എങ്ങനെ തരണം ചെയ്‌തിരിക്കുന്നുവെന്നു വായിക്കുക.

ഫ്രഞ്ച്‌ ഗയാന

ഇടതൂർന്ന ഒരു മഴവനത്തിൽ ആപത്തുകൾക്കു നടുവിലും കഠിനശ്രമം ചെയ്‌ത്‌ സുവാർത്ത പ്രസംഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? വിദൂര ഗ്രാമങ്ങളിൽ എത്തിപ്പെടുന്നതിന്‌ ശക്തമായ ഒഴുക്കുള്ള നദീഭാഗങ്ങളിലൂടെ ചെറുവള്ളങ്ങളിൽ പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നതോ? ആത്മാർഥഹൃദയരുടെ പക്കൽ ബൈബിൾ സത്യം എത്തിക്കാനുള്ള ആഗ്രഹംതന്നെ. മേൽപ്പറഞ്ഞതു പോലുള്ള ബുദ്ധിമുട്ടുകൾ സഹിക്കാൻ തെക്കേ അമേരിക്കയിലെ ഫ്രഞ്ച്‌ ഗയാനയിലുള്ള പലരെയും ഈ ആഗ്രഹം പ്രചോദിപ്പിച്ചിരിക്കുന്നു. വിശ്വാസവും ധൈര്യവും പ്രതിഫലിക്കുന്ന ആവേശജനകമായ അവരുടെ അനുഭവത്തെ കുറിച്ച്‌ വായിക്കുക.