ദൈവത്തിനു നാം സമർപ്പിതർ!
ഗീതം 202
ദൈവത്തിനു നാം സമർപ്പിതർ!
1. ന-മ്മെ യേ-ശു-വി-ങ്കൽ ചേർ-ത്തു യ-ഹോ-വ താൻ.
ഉ-ഷഃ ര-ശ്‌മി-പോൽ സ-ത്യ-മേ-കി.
സ്വർ-ഗ സിം-ഹാ-സ-നം
തൻ ദീ-പ്‌തി വീ-ഴ്‌ത്തു-ന്നു.
ത-ന്നിൽ വി-ശ്വ-സി-ച്ചു
നാം സ്വ-യം ത്യ-ജി-ച്ചി-ടു-ന്നു.
യാ-ഹി-ന്നർ-പ്പി-ത-രായ് ന-മ്മൾ അ-വ-ന്നി-ലും
തൻ പു-ത്ര-നി-ലും ആ-ന-ന്ദി-പ്പൂ.
2. ഈ സ-മർ-പ്പി-തർ-ക്ക-ഭ്യാ-സം ല-ഭി-പ്പി-ന്നു;
തൻ ശു-ശ്രൂ-ഷ-ക-രായ് നി-യു-ക്തർ.
പാ-ടു-ന്നു-ച്ചൈ-സ്‌ത-രം
രാ-ജ്യ-സ-ങ്കീർ-ത്ത-നം.
ഏ-കൈ-ക്യ-സം-ഘ-മായ്,
ദൈ-വ-ത്തിൻ സ്വ-ന്ത-ജ-ന-മായ്.
ജ-ല-സ്‌നാ-പ-ന-ത്താ-ല-വർ നേർ-ന്നി-ടു-ന്നു;
ഇ-ന്നു ദൈ-വ-രാ-ജ്യം ഘോ-ഷി-പ്പൂ.
3. മ-നഃ-സാ-ക്ഷി ശു-ദ്ധി-ക്കാ-യു-ള്ള-പേ-ക്ഷ-യോ
ദൈ-വം കേ-ട്ട-നു-ഗ്ര-ഹി-ക്ക-ട്ടെ.
അ-തു-ല്യ മോ-ദം നാം,
പ-ങ്കി-ടും യാ-ഹി-ന്റെ
നാ-മം വ-ഹി-പ്പ-തിൽ.
പ്രാർ-ഥ-ന-യാൽ ത-ങ്ക-ലെ-ത്തും.
നാ-മോ ദൈ-വ-ത്തി-നർ-പ്പി-ത-രായ് ജ്ഞാ-ന-ത്തിൽ
ഈ സ്വീ-കാ-ര നി-ല കാ-ക്കെ-ന്നും.