നമ്മുടെ പറുദീസ: ഇപ്പോഴത്തേതും ഭാവിയിലേതും
ഗീതം 220
നമ്മുടെ പറുദീസ: ഇപ്പോഴത്തേതും ഭാവിയിലേതും
1. ആ-ശ്ച-ര്യൻ യാ-ഹേ, വാഴ്-ത്തു-ന്നു ആ-
ത്മീ-യ പ-റു-ദീ-സ-യ്‌ക്കായ്,
പ-ഠ-ന, യോ-ഗ, പ്രാർ-ഥ-ന-യാൽ
ജ്ഞാ-നം നേ-ടു-മ-വി-ടെ.
ഞ-ങ്ങൾ ഏ-കും ന-ന്ദി
ആ-ശി-ഷ-ത്തി-ന്നായ്.
നിൻ സേ-വാ-ന-ന്ദ വി-
ശ്രാ-ന്തി-കൾ-ക്കു-മായ്!
നി-ന്നോ-ടു-മ-യൽ-ക്കാ-ര-നോ-ടും
സ്‌നേ-ഹം ദൃ-ഢ-ബ-ന്ധ-മാം.
സേ-വ-യി-ല-തൈ-ക്യം പ-കർ-ന്നു
വീ-ണി-ടാ-തെ കാ-ത്തി-ടും.
2. ഏ-കി നീ നീ-തി-പാ-ല-നാ-ധി-
കാ-രം ക്രി-സ്‌തു-രാ-ജ-ന്നായ്,
നിൻ വ-ല-ത്ത-വ-രോ-ധി-ത-നായ്
സർ-വ-സ്വം ഭ-രി-പ്പ-വൻ.
യാ-ഹേ സ്‌തു-തി-പ്പു നിൻ
സ്വ-ന്ത-ത്തെ ചേർ-ക്കും,
നി-ന്നാ-ശ്ച-ര്യോ-ദ്ദേ-ശ്യം
അ-റി-യി-ച്ച-തിൽ.
തെ-ളി-യി-ക്ക നാം ജീ-വ-രീ-തി
സു-വി-ശേ-ഷ-യോ-ഗ്യ-മായ്.
സൗ-മ്യർ-ക്കി-ടർ-ച്ച ഹേ-തു-വി-ല്ലാ-
തേ-ക ദി-വ്യ-പാ-ഠം നാം.
3. യാ-ഹിൻ മ-ഹാ-യു-ദ്ധ-ത്തിൻ ശേ-ഷം
സാ-ത്താൻ ഭൂ-ത-സ-ന്നാ-ഹം
ആ-ഴെ അ-ഗാ-ധ-കൂ-പ-മ-തിൽ
ബ-ന്ധ-ന-സ്ഥ-രാ-യി-ടും.
നി-ന്റെ പൂർ-വ ദാ-സർ
ഉ-യർ-ക്കു-മ-പ്പോൾ,
മോ-ദാൽ സേ-വി-ച്ചി-ടും
പർ-ദീ-സാ-ഭൂ-വിൽ.
നിൻ-സു-ത-പൗ-രോ-ഹി-ത്യം മൂ-ലം
പൂർ-ണ-രാ-ക്കും ന-ര-രെ
പാ-രി-ലെ-ന്നേ-ക്കും നി-ന്റെ ശാ-ശ്വ-
താ-ന-ന്ദം ചൊ-രി-ഞ്ഞി-ടും.