വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വയം​ഭോ​ഗം എന്ന ശീലത്തെ എനിക്ക്‌ എങ്ങനെ കീഴട​ക്കാം?

സ്വയം​ഭോ​ഗം എന്ന ശീലത്തെ എനിക്ക്‌ എങ്ങനെ കീഴട​ക്കാം?

അധ്യായം 25

സ്വയം​ഭോ​ഗം എന്ന ശീലത്തെ എനിക്ക്‌ എങ്ങനെ കീഴട​ക്കാം?

“എട്ടു വയസ്സു​ള്ള​പ്പോൾ ഞാൻ സ്വയം​ഭോ​ഗം ചെയ്യാൻ തുടങ്ങി. ഇതു സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം മനസ്സി​ലാ​ക്കി​യ​തി​നു ശേഷം ഈ ദുശ്ശീ​ല​ത്തി​നു വഴങ്ങി​യ​പ്പോ​ഴൊ​ക്കെ എനിക്കു വല്ലാത്ത നിരാശ തോന്നി. എന്നെ​പ്പോ​ലെ ഒരുവനെ ദൈവ​ത്തിന്‌ എങ്ങനെ സ്‌നേ​ഹി​ക്കാൻ സാധി​ക്കും? ഞാൻ ചിന്തിച്ചു.”—ലൂയിസ്‌.

വളർച്ച​യു​ടെ ഒരു ഘട്ടത്തിൽ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ വളരെ ശക്തമാ​യി​ത്തീ​രാൻ സാധ്യ​ത​യുണ്ട്‌. അങ്ങനെ ഒരുപക്ഷേ നിങ്ങൾ സ്വയംഭോഗം * ചെയ്യുന്ന ശീലത്തി​ലേക്കു വീണു​പോ​യേ​ക്കാം. അതൊരു വലിയ കാര്യ​മ​ല്ലെ​ന്നാ​ണു മിക്കവ​രു​ടെ​യും വിചാരം. “ഇതു​കൊണ്ട്‌ വേറെ ആർക്കും കുഴപ്പ​മൊ​ന്നും ഇല്ലല്ലോ” എന്നായി​രി​ക്കും അവർ പറയു​ന്നത്‌. പക്ഷേ നമ്മൾ ഇത്‌ ഒഴിവാ​ക്ക​ണ​മെന്നു പറയു​ന്ന​തിന്‌ ഒരു കാരണ​മുണ്ട്‌. അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “അതു​കൊണ്ട്‌ . . . അനിയ​ന്ത്രി​ത​മായ കാമാ​വേശം . . . എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ കൊന്നു​ക​ള​യുക.” (കൊ​ലോ​സ്യർ 3:5) എന്നാൽ സ്വയം​ഭോ​ഗം ചെയ്യു​മ്പോൾ കാമാ​വേ​ശത്തെ കൊന്നു​ക​ള​യു​കയല്ല അതിനെ ഉത്തേജി​പ്പി​ക്കു​ക​യാണ്‌. മാത്രമല്ല അതു​കൊണ്ട്‌ ഇങ്ങനെ​യും ചില പ്രശ്‌ന​ങ്ങ​ളുണ്ട്‌:

● സ്വയം​ഭോ​ഗം എന്ന ദുശ്ശീലം ആളുക​ളു​ടെ ഉള്ളിൽ ഒരു സ്വാർഥ​മ​നോ​ഭാ​വം വളർത്തും. ഉദാഹ​ര​ണ​ത്തിന്‌, സ്വയം​ഭോ​ഗം ചെയ്യു​മ്പോൾ സ്വന്തം ശരീര​ത്തി​ന്റെ ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തുക എന്നതു മാത്ര​മാ​യി​രി​ക്കും അവരുടെ ലക്ഷ്യം.

● സ്വയം​ഭോ​ഗം ചെയ്യു​ന്നവർ എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വരെ കാണു​ന്നതു സ്വന്തം ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ഉപകര​ണ​ങ്ങ​ളോ വെറും വസ്‌തു​ക്ക​ളോ മാത്ര​മാ​യി​ട്ടാ​യി​രി​ക്കും.

● ഇതു ദാമ്പത്യ​ബ​ന്ധ​ത്തെ​യും ബാധി​ച്ചേ​ക്കാം. സ്വയം​ഭോ​ഗം ചെയ്യു​മ്പോൾ സ്വാർഥ​മ​നോ​ഭാ​വം വരുന്ന​തു​കൊണ്ട്‌ ഇണയുടെ ലൈം​ഗിക ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ അവർക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം.

ഉള്ളിൽ ലൈം​ഗിക ആഗ്രഹങ്ങൾ നുരഞ്ഞു​പൊ​ങ്ങു​മ്പോൾ അതു ശമിപ്പി​ക്കാൻ സ്വയം​ഭോ​ഗ​ത്തി​ലേക്കു തിരി​യു​ന്ന​തി​നു പകരം ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കാൻ ശ്രമി​ക്കുക. (1 തെസ്സ​ലോ​നി​ക്യർ 4:4, 5) ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ അതിനാ​യി ആദ്യം ചെയ്യേ​ണ്ടത്‌ ലൈം​ഗിക ഉത്തേജനം തോന്നി​പ്പി​ച്ചേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കുക എന്നതാണ്‌. (സുഭാ​ഷി​തങ്ങൾ 5:8, 9) എന്നാൽ ഇങ്ങനെ​യൊ​ക്കെ ചെയ്‌തി​ട്ടും നിങ്ങൾക്ക്‌ ആ ദുശ്ശീ​ല​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ സാധി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? നിങ്ങൾ നിറു​ത്താൻ ശ്രമി​ച്ചു​കാ​ണും. പക്ഷേ അതിനു പറ്റുന്നില്ല. അതു​കൊണ്ട്‌ ഇനി ഒരു രക്ഷയു​മി​ല്ലെ​ന്നോ ദൈവം ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ജീവി​ക്കാൻ സാധി​ക്കി​ല്ലെ​ന്നോ നിങ്ങൾക്കു തോന്നി​യേ​ക്കാം. പെ​ഡ്രോ​യ്‌ക്കും അങ്ങനെ​ത​ന്നെ​യാണ്‌ തോന്നി​യത്‌. അവൻ പറയുന്നു: “പരാജ​യ​പ്പെ​ട്ട​പ്പോ​ഴെ​ല്ലാം എനിക്കു വളരെ വിഷമം തോന്നി. ഒരിക്ക​ലും പ്രായ​ശ്ചി​ത്തം ചെയ്യാ​നാ​കാത്ത ഒരു വലിയ തെറ്റു ചെയ്‌തെന്ന തോന്ന​ലാ​യി​രു​ന്നു എനിക്ക്‌. പ്രാർഥി​ക്കാൻപോ​ലും എനിക്കു വിഷമ​മാ​യി​രു​ന്നു.”

ഇങ്ങനെ​യൊ​ക്കെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? വിഷമി​ക്കേണ്ട. പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌. പല ചെറു​പ്പ​ക്കാ​രും മുതിർന്ന​വർപോ​ലും ഈ ദുശ്ശീ​ല​ത്തിൽനിന്ന്‌ പുറത്തു​ക​ട​ന്നി​ട്ടുണ്ട്‌. നിങ്ങൾക്കും അതിനു പറ്റും!

കുറ്റ​ബോ​ധം തോന്നി​യാൽ

നമ്മൾ മുമ്പു കണ്ടതു​പോ​ലെ ഈ ദുശ്ശീ​ല​ത്തിൽ പെട്ടു​പോ​കു​ന്ന​വരെ കുറ്റ​ബോ​ധം വല്ലാതെ വേട്ടയാ​ടി​യേ​ക്കാം. നിങ്ങളു​ടേത്‌ ‘ദൈവി​ക​മായ ഒരു ദുഃഖ​മാ​ണെ​ങ്കിൽ’ അത്‌ ഈ ദുശ്ശീ​ലത്തെ മറിക​ട​ക്കാൻ ഒരു ഉത്തേജ​ന​മാ​കും. (2 കൊരി​ന്ത്യർ 7:11) എന്നാൽ കുറ്റ​ബോ​ധം അമിത​മാ​യാൽ അതു വിപരീ​ത​ഫലം ചെയ്യും. നിങ്ങൾ നിരാ​ശ​യിൽ ആണ്ടു​പോ​യിട്ട്‌ ഈ ശീലത്തിന്‌ എതി​രെ​യുള്ള പോരാ​ട്ടം മുഴു​വ​നാ​യി നിറു​ത്തി​ക്ക​ള​യാൻപോ​ലും തോന്നി​പ്പോ​യേ​ക്കാം.—സുഭാ​ഷി​തങ്ങൾ 24:10.

അതു​കൊണ്ട്‌ കാര്യ​ങ്ങളെ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ കാണുക. ശരിയാണ്‌ ഒരുതരം അശുദ്ധി​യാ​ണു സ്വയം​ഭോ​ഗം. അതിനു നമ്മളെ ‘പല തരം മോഹ​ങ്ങൾക്കും ജീവി​ത​സു​ഖ​ങ്ങൾക്കും അടിമ​ക​ളാ​ക്കാ​നാ​കും.’ തെറ്റായ ചില മനോ​ഭാ​വങ്ങൾ നമ്മളിൽ വളർന്നു​വ​രാ​നും ഇടയാ​ക്കും. (തീത്തോസ്‌ 3:3) അതേസ​മയം ഇത്‌ കടുത്ത ലൈം​ഗിക അധാർമി​ക​ത​യു​ടെ കൂട്ടത്തിൽപ്പെ​ടുന്ന ഒരു കാര്യ​മ​ല്ലെ​ന്നും ഓർക്കണം. (യൂദ 7) ഇങ്ങനെ​യൊ​രു പ്രശ്‌നം ഉണ്ടെങ്കിൽ നിങ്ങൾ ചെയ്‌തത്‌ ഒരിക്ക​ലും ക്ഷമ കിട്ടി​ല്ലാത്ത ഒരു പാപമാ​ണെ​ന്നും വിചാ​രി​ക്ക​രുത്‌. ഓരോ പ്രാവ​ശ്യ​വും തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭനം തോന്നു​മ്പോൾ ചെറു​ത്തു​നിൽക്കുക. അതിന്‌ എതി​രെ​യുള്ള നിങ്ങളു​ടെ പോരാ​ട്ടം ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രുത്‌!

വീണ്ടും ആ തെറ്റ്‌ ആവർത്തി​ച്ചാൽ നിരാ​ശ​യിൽ ആണ്ടു​പോ​കാൻ സാധ്യ​ത​യുണ്ട്‌. ഒരു പരാജയം സംഭവി​ച്ചെന്ന്‌ ഓർത്ത്‌ നിങ്ങൾ ഒരു കൊള്ള​രു​താ​ത്ത​വ​നാണ്‌ എന്ന്‌ അർഥമില്ല. അതു​കൊണ്ട്‌ അതിന്‌ എതിരെ പോരാ​ടാ​നുള്ള ശ്രമം ഒരിക്ക​ലും ഉപേക്ഷി​ക്ക​രുത്‌. വീണ്ടും ആ തെറ്റി​ലേക്കു നയിച്ചത്‌ എന്താ​ണെന്നു ചിന്തി​ക്കുക. എന്നിട്ട്‌ അത്‌ ഒഴിവാ​ക്കാൻ ശ്രമി​ക്കുക.

ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തെ​യും കരുണ​യെ​യും കുറിച്ച്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കുക. വ്യക്തി​പ​ര​മായ ചില ബലഹീ​ന​ത​ക​ളോ​ടു പോരാ​ടി​യി​രുന്ന സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “ഒരു അപ്പൻ മക്കളോ​ടു കരുണ കാണി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു. കാരണം, നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൈവ​ത്തി​നു നന്നായി അറിയാം; നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.” (സങ്കീർത്തനം 103:13, 14) അതെ, യഹോ​വ​യ്‌ക്കു നമ്മുടെ പരിമി​തി​കൾ അറിയാ​വു​ന്ന​തു​കൊണ്ട്‌ നമ്മളോ​ടു “ക്ഷമിക്കാൻ” ദൈവം ഒരുക്ക​മാണ്‌. (സങ്കീർത്തനം 86:5) എന്നാൽ മെച്ച​പ്പെ​ടാൻ വേണ്ട ശ്രമങ്ങൾ നമ്മൾ തുടർന്നും ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ഈ ദുശ്ശീലം ഉപേക്ഷി​ക്കാ​നും വീണ്ടും അതി​ലേക്കു വഴുതി​വീ​ഴാ​തി​രി​ക്കാ​നും നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

നിങ്ങളു​ടെ വിനോ​ദം എങ്ങനെ​യു​ള്ള​താ​ണെന്നു വിലയി​രു​ത്തുക. ലൈം​ഗിക ആഗ്രഹ​ങ്ങളെ ഉത്തേജി​പ്പി​ക്കുന്ന തരത്തി​ലുള്ള സിനി​മ​ക​ളോ ടിവി പരിപാ​ടി​ക​ളോ വെബ്‌​സൈ​റ്റു​ക​ളോ നിങ്ങൾ കാണാ​റു​ണ്ടോ? തന്റെ ബലഹീനത തിരി​ച്ച​റിഞ്ഞ ദാവീദ്‌ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഒരു ഗുണവു​മി​ല്ലാത്ത കാര്യങ്ങൾ കാണാ​തി​രി​ക്കാൻ എന്റെ നോട്ടം തിരി​ച്ചു​വി​ടേ​ണമേ.”—സങ്കീർത്തനം 119:37.

മനസ്സിനെ വഴിതി​രിച്ച്‌ വിടുക. ഒരു ക്രിസ്‌ത്യാ​നി​യായ വില്യ​മി​ന്റെ നിർദേശം ഇതാണ്‌: “കിടക്കാൻ പോകു​ന്ന​തി​നു മുമ്പ്‌ ആത്മീയ​കാ​ര്യ​ങ്ങൾ എന്തെങ്കി​ലും വായി​ക്കുക. മനസ്സിൽ ആത്മീയ​ചി​ന്ത​ക​ളു​മാ​യി ഉറങ്ങാൻ പോകു​ന്നതു വളരെ നല്ലതാണ്‌.”—ഫിലി​പ്പി​യർ 4:8.

ആരോ​ടെ​ങ്കി​ലും മനസ്സു തുറക്കുക. ചില​പ്പോൾ ഇതി​നെ​ക്കു​റി​ച്ചൊ​ക്കെ ആരോ​ടെ​ങ്കി​ലും പറയാൻതന്നെ നമുക്കു നാണം തോന്നി​യേ​ക്കാം. എങ്കിലും അങ്ങനെ ചെയ്യു​ന്നത്‌ ആ ദുശ്ശീലം മറിക​ട​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കും. ഒരു ക്രിസ്‌ത്യാ​നി​യായ ഡേവി​ഡി​ന്റെ അനുഭ​വ​വും അതുത​ന്നെ​യാണ്‌. അവൻ പറയുന്നു: “ഞാൻ എന്റെ പപ്പയോട്‌ ഇക്കാര്യം പറഞ്ഞു. പപ്പ പറഞ്ഞത്‌ ഞാൻ ഒരിക്ക​ലും മറക്കില്ല. എന്റെ ടെൻഷ​നൊ​ക്കെ മാറ്റുന്ന രീതി​യിൽ ഒന്നു പുഞ്ചി​രി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു: ‘എനിക്കു നിന്നെ​ക്കു​റിച്ച്‌ അഭിമാ​നം തോന്നു​ന്നു മോനെ.’ എത്ര ധൈര്യം സംഭരി​ച്ചി​ട്ടാ​യി​രി​ക്കും ഞാൻ ഇതു പറഞ്ഞ​തെന്നു പപ്പയ്‌ക്കു മനസ്സി​ലാ​യി. പപ്പയുടെ ആ വാക്കുകൾ എനിക്ക്‌ എത്രമാ​ത്രം ആത്മവി​ശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും തന്നെന്നോ?

“എന്നെ എഴുതി​ത്ത​ള്ളേണ്ട ഒരു സാഹച​ര്യം ഇതുവരെ വന്നിട്ടി​ല്ലെന്നു സൂചി​പ്പി​ക്കുന്ന ചില തിരു​വെ​ഴു​ത്തു​കൾ പപ്പ എനിക്കു കാണി​ച്ചു​തന്നു. അതേസ​മയം എന്റെ തെറ്റിന്റെ ഗൗരവം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന മറ്റു ചില തിരു​വെ​ഴു​ത്തു​ക​ളും കാണി​ച്ചു​തന്നു. എനിക്ക്‌ ഒരു സമയം തന്നിട്ട്‌ അത്രയും നാള​ത്തേ​ക്കെ​ങ്കി​ലും ഈ തെറ്റി​ലേക്കു വീണ്ടും വീണു​പോ​കാ​തി​രി​ക്കാൻ ശ്രമി​ക്ക​ണ​മെന്നു പപ്പ എന്നോടു പറഞ്ഞു. അതിനു​ശേഷം വീണ്ടും ഇതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​മെ​ന്നും പറഞ്ഞു. ഇതിനി​ട​യ്‌ക്ക്‌ എപ്പോ​ഴെ​ങ്കി​ലും ശ്രമം പരാജ​യ​പ്പെ​ട്ടാ​ലും നിരാ​ശ​പ്പെ​ട​രു​തെ​ന്നും അടുത്ത തവണ ഇപ്രാ​വ​ശ്യ​ത്തേ​തി​ലും കൂടുതൽ ദിവസം പിടി​ച്ചു​നിൽക്കാൻ പറ്റുമോ എന്നു നോക്കാ​നും പറഞ്ഞു.” ഡേവിഡ്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “എന്റെ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ അറിയാ​വുന്ന എന്നെ സഹായി​ക്കുന്ന ഒരാൾ ഉള്ളത്‌ എനിക്ക്‌ ശരിക്കും പ്രയോ​ജനം ചെയ്‌തു.”

[അടിക്കു​റിപ്പ്‌]

^ ഖ. 4 അറിയാതെതന്നെ ലൈം​ഗിക ഉത്തേജനം ഉണ്ടാകു​ന്ന​തി​നെയല്ല സ്വയം​ഭോ​ഗം എന്നു പറയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ആൺകു​ട്ടി​കൾ ചില​പ്പോൾ രാത്രി​യിൽ ലൈം​ഗിക ഉത്തേജനം തോന്നി ഉണർന്നെ​ണീ​ക്കാ​റുണ്ട്‌. ഇങ്ങനെ ഉറക്കത്തി​നി​ടെ അവർക്കു ബീജസ്‌ഘ​ലനം ഉണ്ടാ​യേ​ക്കാം. അതു​പോ​ലെ പെൺകു​ട്ടി​കൾക്കും ചില​പ്പോൾ അവർ അറിയാ​തെ ലൈം​ഗിക ഉത്തേജനം തോന്നാ​റുണ്ട്‌. പ്രത്യേ​കിച്ച്‌ ആർത്തവ​ത്തി​നു തൊട്ടു​മു​മ്പോ ശേഷമോ. എന്നാൽ ഇതൊ​ന്നും സ്വയം​ഭോ​ഗം അല്ല. മനഃപൂർവം തങ്ങളെ​ത്തന്നെ ലൈം​ഗി​ക​മാ​യി ഉത്തേജി​പ്പി​ക്കു​ന്ന​തി​നെ​യാ​ണു സ്വയം​ഭോ​ഗം എന്നു പറയു​ന്നത്‌.

ഓർത്തിരിക്കേണ്ട വാക്യം

“യൗവന​ത്തി​ന്റേ​തായ മോഹങ്ങൾ വിട്ടോ​ടി, ശുദ്ധഹൃ​ദ​യ​ത്തോ​ടെ കർത്താ​വി​നെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രോ​ടു ചേർന്ന്‌ നീതി, വിശ്വാ​സം, സ്‌നേഹം, സമാധാ​നം എന്നിവ പിന്തു​ട​രുക.”—2 തിമൊ​ഥെ​യൊസ്‌ 2:22.

നുറുങ്ങ്‌

ആഗ്രഹങ്ങൾ ശക്തമാ​കു​ന്ന​തി​നു മുമ്പു​തന്നെ പ്രാർഥി​ക്കണം. അങ്ങനെ പ്രാർഥി​ച്ചാൽ പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കാ​നുള്ള “അസാധാ​ര​ണ​ശക്തി” ദൈവ​മായ യഹോവ തരും.—2 കൊരി​ന്ത്യർ 4:7.

നിങ്ങൾക്ക്‌ അറിയാ​മോ . . . ?

ദുർബലരായ ആളുക​ളാ​ണു തങ്ങളുടെ ലൈം​ഗി​കാ​ഗ്ര​ഹ​ങ്ങൾക്ക്‌ എളുപ്പം കീഴ്‌പെ​ടു​ന്നത്‌. എന്നാൽ മറ്റ്‌ ആരും കാണാ​ത്ത​പ്പോൾപ്പോ​ലും ആത്മനി​യ​ന്ത്രണം കാണി​ക്കു​ന്ന​താണ്‌ ഒരു യഥാർഥ പുരു​ഷ​ന്റെ​യോ സ്‌ത്രീ​യു​ടെ​യോ ലക്ഷണം.

ചെയ്‌തുനോക്കൂ!

തെറ്റായ ചിന്തകൾ മനസ്സി​ലേക്കു വരാതി​രി​ക്കാൻ ഞാൻ ചെയ്യേ​ണ്ടത്‌ ․․․․․

ലൈംഗികാഗ്രഹങ്ങൾ തോന്നു​മ്പോൾ അതിനു കീഴ്‌പെ​ടു​ന്ന​തി​നു പകരം ഞാൻ ․․․․․

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ഞാൻ മാതാ​പി​താ​ക്ക​ളോ​ടു ചോദി​ക്കാൻ ആഗ്രഹി​ക്കുന്ന കാര്യങ്ങൾ ․․․․․

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

● യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാ​ണെന്ന്‌’എപ്പോ​ഴും ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?—സങ്കീർത്തനം 86:5.

● ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ തന്ന ദൈവം​തന്നെ നമ്മളോട്‌ ആത്മനി​യ​ന്ത്രണം വളർത്താൻ പറഞ്ഞ സ്ഥിതിക്ക്‌, ദൈവ​ത്തിന്‌ നമ്മളെ​ക്കു​റിച്ച്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കും?

[ആകർഷകവാക്യം]

‘‘ഈ ദുശ്ശീലം കീഴട​ക്കി​യ​പ്പോൾ മുതൽ എനിക്ക്‌ യഹോ​വ​യു​ടെ മുമ്പാകെ നല്ല ഒരു മനസ്സാ​ക്ഷി​യുണ്ട്‌. അതു മറ്റൊ​ന്നു​മാ​യും വെച്ചു​മാ​റാൻ ഞാൻ തയ്യാറല്ല.’”—സാറ

[ചിത്രം]

ഓട്ടമത്സരത്തിനിടെ വീണു​പോ​യാ​ലും നിങ്ങൾ തുടക്കം​മു​തൽ വീണ്ടും ഓടേ​ണ്ട​തില്ല. അതു​പോ​ലെ തന്നെ സ്വയം​ഭോ​ഗത്തെ കീഴട​ക്കാ​നുള്ള ശ്രമം ഇടയ്‌ക്ക്‌ പരാജ​യ​പ്പെ​ട്ടാ​ലും നിങ്ങൾ അതുവരെ ചെയ്‌ത ശ്രമങ്ങൾ വെറു​തെ​യാ​കു​ന്നില്ല