ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത് ഒരു സാധാരണ സംഗതിയാണോ?
അധ്യായം 16
ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത് ഒരു സാധാരണ സംഗതിയാണോ?
അവന്റെ പിതാവ് മരിച്ച ദിവസം മിററ്ച്ചൽ ഓർമ്മിക്കുന്നു: “ഞാൻ വാസ്തവത്തിൽ ഞെട്ടിപ്പോയി . . . ‘അതു സത്യമായിരിക്കാൻ സാദ്ധ്യമല്ല’ എന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.”
ഒരുപക്ഷേ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും—മാതാപിതാക്കളിൽ ഒരാളോ, ഒരു സഹോദരനോ സഹോദരിയോ അല്ലെങ്കിൽ ഒരു സുഹൃത്തോ—മരിച്ചിരിക്കുന്നു. സങ്കടം മാത്രം തോന്നുന്നതിനു പകരം നിങ്ങൾക്ക് കോപവും അമ്പരപ്പും ഭയവും തോന്നുന്നു. നിങ്ങൾ എത്ര ശ്രമിച്ചാലും നിങ്ങൾക്ക് കണ്ണീർ അടക്കാൻ കഴിയുന്നില്ല. അല്ലെങ്കിൽ നിങ്ങളുടെ വേദന നിങ്ങൾ ഉളളിൽതന്നെ അമർത്തി വയ്ക്കുന്നു.
വാസ്തവത്തിൽ നമ്മൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ഒരു അടുത്ത സുഹൃത്തിന്റെ മരണത്തെപ്പററി അറിഞ്ഞപ്പോൾ യേശുക്രിസ്തുപോലും “കണ്ണീർ പൊഴിക്കുകയും” ഉളളിൽ “ഞരങ്ങുകയും” ചെയ്തു. (യോഹന്നാൻ 11:33-36; 2 ശമുവേൽ 13:28-39 താരതമ്യം ചെയ്യുക.) നിങ്ങൾക്ക് അനുഭവപ്പെടുന്നതുപോലെ മററുളളവർക്കും അനുഭവപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയുന്നത് നിങ്ങളുടെ നഷ്ടത്തെ കുറച്ചുകൂടി മെച്ചമായി നേരിടാൻ നിങ്ങളെ സഹായിച്ചേക്കാം.
നിഷേധം
ആദ്യം നിങ്ങൾക്ക് ഒരു മരവിപ്പായിരിക്കും അനുഭവപ്പെടുക. ഒരുപക്ഷേ ഇതൊരു ദുസ്വപ്നം മാത്രമാണെന്നും ആരെങ്കിലും വന്ന് നിങ്ങളെ ഉണർത്തുമെന്നും കാര്യങ്ങളെല്ലാം വീണ്ടും മുമ്പായിരുന്നതുപോലെ ആയിരിക്കുമെന്നും നിങ്ങളുടെ ഉളളിന്റെ ഉളളിൽ നിങ്ങൾ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് സിൻഡിയുടെ മാതാവ് ക്യാൻസർമൂലം മരിച്ചു. സിൻഡി വിശദീകരിക്കുന്നു: “അമ്മ പോയി എന്ന വസ്തുത വാസ്തവത്തിൽ ഞാൻ അംഗീകരിച്ചിട്ടില്ല. ഞാൻ മുമ്പ് അമ്മയുമായി ചർച്ച ചെയ്തിട്ടുളള എന്തെങ്കിലും സംഭവിക്കുമ്പോൾ ‘ഞാൻ മമ്മിയോട് അതു പറയേണ്ടിയിരിക്കുന്നു’ എന്ന് ഞാൻ ഇപ്പോഴും പറയാറുണ്ട്.”
ദുഃഖാർത്ഥരായ ആളുകൾ മരണം സംഭവിച്ചു എന്നത് നിഷേധിക്കാൻ ചായ്വ് കാണിക്കുന്നു. മരിച്ചു പോയ ആളിനെ ഒരു നിമിഷ നേരത്തേക്ക് തെരുവിലോ കടന്നു പോകുന്ന ഒരു ബസ്സിലോ റെയിൽവേ സ്റേറഷനിലോ കണ്ടതായി പോലും അവർക്ക് തോന്നുന്നു. പെട്ടെന്ന് തോന്നുന്ന ഒരു രൂപ സാദൃശ്യം പോലും അതെല്ലാം ഉല്പത്തി 1:28; 2:9) അതുകൊണ്ട് മരണത്തെ അംഗീകരിക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രമാണ്.
ഒരു പിശകായിരുന്നുവെന്നും ആൾ മരിച്ചിട്ടില്ലെന്നുമുളള പ്രതീക്ഷ ഉണർത്തിയേക്കാം. മരിക്കാനല്ല, ജീവിച്ചിരിക്കാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നോർക്കുക. (“അവൾക്ക് എങ്ങനെ എന്നോട് അത് ചെയ്യാൻ കഴിഞ്ഞു?”
മരിച്ചുപോയ ആളിനോട് നിങ്ങൾക്ക് അല്പം ദേഷ്യം തോന്നുന്ന നിമിഷങ്ങളുണ്ടായാൽ അതിൽ ആശ്ചര്യം തോന്നേണ്ടതില്ല. സിൻഡി ഇപ്രകാരം അനുസ്മരിക്കുന്നു: “അമ്മ മരിച്ചപ്പോൾ ‘അമ്മ മരിക്കാൻ പോവുകയാണെന്ന് യഥാർത്ഥത്തിൽ ഞങ്ങളെ അറിയിച്ചില്ല. മിണ്ടാതെ കടന്നുകളഞ്ഞല്ലോ’ എന്ന് ഞാൻ വിചാരിച്ച സമയങ്ങളുണ്ടായിരുന്നു. അമ്മ എന്നെ ഉപേക്ഷിച്ചു പോയതായി എനിക്ക് തോന്നി.”
ഒരു സഹോദരന്റെയോ സഹോദരിയുടെയോ മരണവും അതുപോലെയുളള വികാരങ്ങൾ ഉണർത്തിയേക്കാം. “മരിച്ചുപോയ ആളിനോട് ദേഷ്യം തോന്നുന്നതിൽ യാതൊരു അർത്ഥവുമില്ല,” കാരൻ വിശദീകരിക്കുന്നു, “എന്നാൽ എന്റെ സഹോദരി മരിച്ചപ്പോൾ എനിക്കത് ഒഴിവാക്കാൻ കഴിഞ്ഞില്ല. ‘എന്നെ ഒററയ്ക്ക് വിട്ടിട്ട് അവൾക്കെങ്ങനെ മരിക്കാൻ കഴിഞ്ഞു? അവൾക്ക് എങ്ങനെ എന്നോട് അതു ചെയ്യാൻ കഴിഞ്ഞു?’ എന്നിങ്ങനെയുളള ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു പോകുമായിരുന്നു.” മരണം കൈവരുത്തിയ വേദനയ്ക്ക് മരിച്ചുപോയ സഹോദരനോടോ സഹോദരിയോടൊ തങ്ങൾ കോപിച്ചിരിക്കുന്നതായി ചിലർ കണ്ടെത്തുന്നു. ചിലർക്ക് തങ്ങൾ പരിത്യജിക്കപ്പെട്ടതായി തോന്നുന്നു, അല്ലെങ്കിൽ മരിക്കുന്നതിന് മുമ്പ് ആ സഹോദരനോ സഹോദരിക്കോ വേണ്ടി ചെലവഴിക്കപ്പെട്ട സമയവും ശ്രദ്ധയും സംബന്ധിച്ച് ഒരുപക്ഷേ ആ വ്യക്തിയോട് പിണക്കം തോന്നുകപോലും ചെയ്യുന്നു. മറെറാരു കുട്ടിയേകൂടി നഷ്ടപ്പെടുന്നതിന്റെ ഭയം നിമിത്തം പെട്ടെന്ന് അവർക്ക് വളരെയധികം സംരക്ഷണം നൽകാൻ ശ്രമിക്കുന്ന ദുഃഖാർത്ഥരായ മാതാപിതാക്കളും ചിലപ്പോൾ മരിച്ചുപോയവരോട് വിരോധം ഉണർത്തി വിടുന്നു.
“അങ്ങനെ ആയിരുന്നെങ്കിൽ . . . ”
കുററബോധവും മിക്കപ്പോഴും ഉണ്ടാകുന്ന ഒരു പ്രതികരണമാണ്. ചോദ്യങ്ങളും സംശയങ്ങളും മനസ്സിലേക്ക് ഒഴുകിയെത്തുന്നു. ‘ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതായി മറെറന്തെങ്കിലും ഉണ്ടായിരുന്നോ? ഞങ്ങൾ മറെറാരു ഡോക്ടറെ കാണിക്കണമായിരുന്നോ?’ കൂടാതെ ഒഴിവാക്കാൻ കഴിയുമായിരുന്ന കാര്യങ്ങളെക്കുറിച്ചുളള പരിദേവനങ്ങളുമുണ്ട്. ‘ഞങ്ങൾ അത്രയധികം വഴക്കടിച്ചില്ലായിരുന്നെങ്കിൽ,’ ‘ഞാൻ അല്പം കൂടി ദയ കാണിച്ചിരുന്നെങ്കിൽ,’ ‘പകരം
ഞാൻ തന്നെ കടയിൽ പോയിരുന്നെങ്കിൽ.’മിററ്ച്ചെൽ പറയുന്നു: “എന്റെ പിതാവിനോട് ഞാൻ കുറച്ചുകൂടി ക്ഷമയും ഗ്രാഹ്യവും പ്രകടമാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. അല്ലെങ്കിൽ അദ്ദേഹം വീട്ടിലെത്തുമ്പോഴേക്കും ബുദ്ധിമുട്ട് കുറയ്ക്കാൻ ഞാൻ വീട്ടുജോലികൾ കുറച്ചുകൂടി ചെയ്തിരുന്നെങ്കിലെന്ന്.” എലൈസ ഇപ്രകാരം നിരീക്ഷിച്ചു: “പെട്ടെന്ന് രോഗം ബാധിച്ച് അമ്മ മരിച്ചപ്പോൾ ഞങ്ങൾക്ക് പരസ്പരം അപഗ്രഥിക്കാനാവാത്ത ഈ വികാരങ്ങളെല്ലാമുണ്ടായിരുന്നു. എനിക്കിപ്പോൾ വലിയ കുററബോധം തോന്നുന്നു. ഞാൻ അമ്മയോട് പറയേണ്ടിയിരുന്ന കാര്യങ്ങളെക്കുറിച്ചും പറയരുതാഞ്ഞ കാര്യങ്ങളെക്കുറിച്ചും ഞാൻ തെററായി ചെയ്ത കാര്യങ്ങളെക്കുറിച്ചും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു.”
സംഭവിച്ച സംഗതിക്ക് നിങ്ങൾ നിങ്ങളെത്തന്നെ കുററപ്പെടുത്തുകപോലും ചെയ്തേക്കാം. സിൻഡി ഇപ്രകാരം അനുസ്മരിക്കുന്നു: “ഞങ്ങൾ തമ്മിലുണ്ടായ എല്ലാ തർക്കങ്ങളെക്കുറിച്ചും ഞാൻമൂലം അമ്മയ്ക്കു അനുഭവപ്പെട്ട സമ്മർദ്ദങ്ങളെക്കുറിച്ചും എനിക്ക് കുററബോധം തോന്നി. ഞാൻമൂലം ഉണ്ടായ സമ്മർദ്ദം അമ്മയുടെ രോഗം മൂർച്ഛിക്കാൻ ഇടയാക്കിയിരിക്കാം എന്ന് ഞാൻ വിചാരിച്ചു.”
“ഞാൻ എന്റെ സുഹൃത്തുക്കളോട് എന്തു പറയും?”
ഒരു വിധവ അവരുടെ പുത്രനെ സംബന്ധിച്ച് ഇപ്രകാരം പ്രസ്താവിച്ചു: “ജോണിക്ക് അവന്റെ പിതാവ് മരിച്ചുപോയി എന്ന് മററു കുട്ടികളോട് പറയാൻ ഇഷ്ടമില്ലായിരുന്നു. അത് അവനെ ബുദ്ധിമുട്ടിക്കുമായിരുന്നു,
ആ ബുദ്ധിമുട്ടു മൂലംതന്നെ അവൻ കോപിക്കുകയും ചെയ്യുമായിരുന്നു.”ഡെത്ത് ആൻഡ് ഗ്രീഫ് ഇൻ ദി ഫാമിലി (കുടുംബത്തിലെ മരണവും ദുഃഖവും) എന്ന [ഇംഗ്ലീഷ്] പുസ്തകം വിശദീകരിക്കുന്നു: “‘ഞാൻ എന്റെ സുഹൃത്തുക്കളോട് എന്തു പറയും?’ എന്നത് [അതിജീവകരായ സഹോദരീസഹോദരൻമാർക്കിടയിലെ] ഒരു സുപ്രധാനമായ പ്രശ്നമാണ്. മിക്കപ്പോഴും തങ്ങൾ അനുഭവിക്കുന്നത് എന്താണെന്ന് സുഹൃത്തുക്കൾക്ക് മനസ്സിലാവുകയില്ല എന്ന് ഈ സഹോദരങ്ങൾ വിചാരിക്കുന്നു. അവരുടെ നഷ്ടത്തിന്റെ ആക്കത്തെപ്പററി മററുളളവരെ അറിയിക്കാൻ ശ്രമിക്കുമ്പോൾ ഒന്നും മനസ്സിലാകാത്ത നോട്ടവും ഭാവവുമായിരിക്കും അവർ നേരിടേണ്ടിവരിക. . . . തൽഫലമായി, സന്തപ്തരായ ഈ കുട്ടികൾക്ക് തങ്ങൾ പുറന്തളളപ്പെട്ടതായും ഒററപ്പെടുത്തപ്പെട്ടതായും ചിലപ്പോൾ തങ്ങൾക്ക് എന്തോ അസാധാരണത്തം ഉളളതായിപ്പോലും തോന്നിയേക്കാം.”
എന്നാൽ ദുഃഖിക്കുന്ന ഒരു സുഹൃത്തിനോട് എന്തു പറയണമെന്ന് അറിയാത്തതിനാൽ മാത്രമാണ് മററുളളവർ ഒന്നും പറയാത്തത് എന്ന് ഓർമ്മിക്കുക. നിങ്ങൾക്ക് സംഭവിച്ചിരിക്കുന്ന നഷ്ടം അവർക്കും അതുപോലെ പ്രിയപ്പെട്ട ഒരാളെ നഷ്ടമാകാമല്ലോ എന്ന് അവരെ ഓർമ്മിപ്പിച്ചേക്കാം. അതേപ്പററി ഓർമ്മിപ്പിക്കപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട് അവർ നിങ്ങളിൽ നിന്ന് അകന്നുമാറിയേക്കാം.
നിങ്ങളുടെ ദുഃഖത്തെ നേരിടൽ
നിങ്ങളുടെ ദുഃഖം ഒരു സാധാരണ സംഗതിയാണ് എന്നറിയുന്നത് അതിനെ നേരിടാൻ ഒരു വലിയ സഹായമാണ്. എന്നാൽ ആ വസ്തുത നിഷേധിക്കുന്നത് നിങ്ങളുടെ ദുഃഖം നീട്ടിക്കൊണ്ടു പോവുകയേയുളളു. ചിലപ്പോൾ ഒരു കുടുംബം, മരിച്ചയാൾ പെട്ടെന്നുതന്നെ ഭക്ഷണത്തിന് വരും എന്ന മട്ടിൽ മേശയ്ക്കരുകിൽ ആ ആളിനുവേണ്ടി ഒരു സ്ഥലം ഒഴിച്ചിടുന്നു. എന്നാൽ മറെറാരു കുടുംബം തികച്ചും
ഭിന്നമായ ഒരു രീതിയിലാണ് സാഹചര്യം കൈകാര്യം ചെയ്തത്. ആ വീട്ടമ്മ പറയുന്നു: “ഞങ്ങൾ അടുക്കളയിലെ ഭക്ഷണമേശയിങ്കൽ പഴയ ക്രമത്തിൽ ഇരുന്നില്ല. എന്റെ ഭർത്താവ് ഡേവിഡിന്റെ കസേരയിലേക്ക് മാറി, ആ ശൂന്യത ഒഴിവാക്കാൻ അതു സഹായിച്ചു.”നിങ്ങൾ പറയേണ്ടതോ പറയരുതാത്തതോ ആയ കാര്യങ്ങളോ ചെയ്യേണ്ടിയിരുന്നതോ ചെയ്യരുതാത്തതോ ആയ കാര്യങ്ങളോ ഉണ്ടായിരുന്നേക്കാമെങ്കിലും സാധാരണയായി നിങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കാനിടയാക്കിയ കാരണങ്ങൾ അവയല്ല എന്ന് തിരിച്ചറിയുന്നതും സഹായകമാണ്. “നമ്മളെല്ലാവരും പലപ്പോഴും തെററിപ്പോകുന്നു.”—യാക്കോബ് 3:2.
നിങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കൽ
ഡോ. ഏൾ ഗ്രോൾമാൻ നിർദ്ദേശിക്കുന്നു: “മാനസിക സംഘർഷത്തിനിടയാക്കുന്ന നിങ്ങളുടെ വികാരങ്ങളെ തിരിച്ചറിഞ്ഞാൽ മാത്രം പോരാ നിങ്ങൾ അവയെ തുറന്ന ഒരു രീതിയിൽ നേരിടുകയും വേണം. . . . ഇത് നിങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കാനുളള ഒരു സമയമാണ്.” അതു നിങ്ങളെത്തന്നെ ഒററപ്പെടുത്താനുളള ഒരു സമയമല്ല.—സദൃശവാക്യങ്ങൾ 18:1.
നിങ്ങളുടെ സങ്കടത്തെ നിഷേധിക്കുക വഴി “നിങ്ങൾ കഠോര വേദന നീട്ടിക്കൊണ്ടുപോകയും വിലാപപ്രക്രിയ വച്ചു താമസിപ്പിക്കുകയുമേ ചെയ്യുന്നുളളു,” എന്ന് ഡോ. ഗ്രോൾമാൻ പറയുന്നു. അദ്ദേഹം നിർദ്ദേശിക്കുന്നു: “ഒരു നല്ല ശ്രോതാവിനെ, നിങ്ങളുടെ വിവിധ വികാരങ്ങൾ നിങ്ങൾ അനുഭവിക്കുന്ന തീവ്ര ദുഃഖത്തിന്റെ സ്വാഭാവിക പ്രതികരണങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുന്ന ഒരു സുഹൃത്തിനെ, കണ്ടുപിടിക്കുക.” പിതാവോ മാതാവോ സഹോദരനോ സഹോദരിയോ ഒരു സുഹൃത്തോ ക്രിസ്തീയ സഭയിലെ ഒരു മൂപ്പനോ മിക്കപ്പോഴും ഒരു യഥാർത്ഥ പിന്തുണയാണെന്ന് തെളിയുന്നു.
നിങ്ങൾക്ക് കരയണമെന്ന് തോന്നുന്നുവെങ്കിലെന്ത്? ഡോ. ഗ്രോൾമാൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ചിലർക്ക്, സ്ത്രീകൾക്കും കുട്ടികൾക്കുമെന്നതുപോലെ പുരുഷൻമാർക്കും വൈകാരിക പിരിമുറുക്കത്തിനുളള ഏററം നല്ല ചികിത്സ കണ്ണുനീരാണ്. മാനസിക ക്ലേശം ശമിപ്പിക്കുന്നതിനും വേദനയിൽ നിന്ന് മോചിപ്പിക്കുന്നതിനുമുളള സ്വാഭാവിക വഴിയാണ് കരച്ചിൽ.”
ഒരു കുടുംബമെന്നനിലയിൽ കൂട്ടായി ശ്രമിക്കുക
കുടുംബത്തിൽ ഒരാളുടെ നഷ്ടം സംഭവിക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾക്കും ഒരു വലിയ സഹായമായിരിക്കാൻ കഴിയും—നിങ്ങൾക്ക് അവരെയും സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്
ഇംഗ്ലണ്ടിൽ നിന്നുളള ജെയിനും സാറായ്ക്കും അവരുടെ 23 വയസ്സുളള സഹോദരൻ ഡാറലിനെ നഷ്ടപ്പെട്ടു. അവർ അവരുടെ ദുഃഖത്തെ എങ്ങനെയാണ് അതിജീവിച്ചത്? ജെയിൻ ഉത്തരം പറയുന്നു: “ഞങ്ങൾ നാലുപേർ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ചെന്ന് ഡാഡിയോടുകൂടെ എല്ലാകാര്യങ്ങളും ചെയ്തു, സാറാ മമ്മിയോടുകൂടെയും എല്ലാ കാര്യങ്ങളും ചെയ്തു. അങ്ങനെ ഞങ്ങൾ ഒരിക്കലും ഒററയ്ക്കായിരുന്നില്ല.” ജെയിൻ കൂടുതലായി ഇപ്രകാരം അനുസ്മരിക്കുന്നു: “ഡാഡി കരയുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. അദ്ദേഹം രണ്ടു തവണ കരഞ്ഞു. ഒരു വിധത്തിൽ അതു നന്നായി, പിന്തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഞാൻ അവിടെ ഉണ്ടായിരുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”നിലനിർത്തുന്ന ഒരു പ്രത്യാശ
ഇംഗ്ലണ്ടിൽ നിന്നുളള ഡേവിഡ് എന്ന യുവാവിനു ഹോഡ്ജ്കിൻസ് ഡിസീസ് എന്ന രോഗംമൂലം 13 വയസ്സുളള അവന്റെ സഹോദരി ജാനററിനെ നഷ്ടമായി. അയാൾ പറയുന്നു: “എനിക്കു വളരെയധികം പ്രയോജനം ചെയ്ത സംഗതികളിൽ ഒന്ന് ശവസംസ്ക്കാര പ്രസംഗത്തിൽ ഉദ്ധരിക്കപ്പെട്ട ഒരു തിരുവെഴുത്തുവാക്യമായിരുന്നു. അത് ഇപ്രകാരം പറയുന്നു: ‘എന്തുകൊണ്ടെന്നാൽ നിവസിതഭൂമിയെ നീതിയിൽ ന്യായം വിധിക്കാൻ ദൈവം ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു, യേശുക്രിസ്തുവിനെ മരിച്ചവരുടെയിടയിൽ നിന്ന് ഉയിർപ്പിച്ചതിനാൽ അവൻ, എല്ലാ മനുഷ്യർക്കും ഒരു ഉറപ്പ് നൽകുകയും ചെയ്തിരിക്കുന്നു.’ പുനരുത്ഥാനം സംബന്ധിച്ച് ‘ഉറപ്പ്’ എന്ന പദം പ്രസംഗകൻ ഊന്നിപ്പറഞ്ഞു. ശവസംസ്ക്കാരശേഷം അത് എനിക്ക് ശക്തിയുടെ ഒരു വലിയ ഉറവായിരുന്നു.”—പ്രവൃത്തികൾ 17:31; മർക്കോസ് 5:35-42, 12:26, 27; യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:3-8 എന്നിവകൂടി കാണുക.
പുനരുത്ഥാനം സംബന്ധിച്ച ബൈബിളിന്റെ പ്രത്യാശ സങ്കടത്തെ നീക്കം ചെയ്യുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ ഒരിക്കലും മറക്കുകയില്ല. എന്നിരുന്നാലും ബൈബിളിന്റെ വാഗ്ദാനങ്ങളിൽ അനേകർ യഥാർത്ഥ ആശ്വാസം കണ്ടെത്തിയിരിക്കുന്നു, തൽഫലമായി പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടമായതിന്റെ വേദനയിൽനിന്ന് അവർ സാവകാശം വിടുതൽ പ്രാപിച്ചിരിക്കുന്നു.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ നിങ്ങൾക്ക് പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയതിൽ ദുഃഖിക്കുന്നത് ഒരു സ്വാഭാവിക സംഗതിയാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?
◻ സന്തപ്തനായ ഒരു വ്യക്തിക്ക് എന്തു വികാരങ്ങൾ ഉണ്ടായേക്കാം, എന്തുകൊണ്ട്?
◻ ദുഃഖാർത്തരായ യുവാക്കൾക്ക് തങ്ങളുടെ വികാരങ്ങളെ നേരിടാൻ തുടങ്ങുന്നതിനുളള ചില മാർഗ്ഗങ്ങൾ ഏവയാണ്?
◻ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ നിങ്ങൾക്ക് എങ്ങനെ ആശ്വസിപ്പിക്കാം?
[128-ാം പേജിലെ ആകർഷകവാക്യം]
“അമ്മ പോയി എന്ന വസ്തുത വാസ്തവത്തിൽ ഞാൻ അംഗീകരിച്ചിട്ടില്ല. . . . ‘ഞാൻ മമ്മിയോട് അത് പറയേണ്ടിയിരിക്കുന്നു’ എന്ന് ഞാൻ ഇപ്പോഴും പറയാറുണ്ട്”
[131-ാം പേജിലെ ആകർഷകവാക്യം]
“അമ്മ മരിച്ചപ്പോൾ, ‘അമ്മ മരിക്കാൻ പോവുകയാണെന്ന് യഥാർത്ഥത്തിൽ ഞങ്ങളെ അറിയിച്ചില്ല. മിണ്ടാതെ കടന്നുകളഞ്ഞല്ലോ’ . . . , ഞാൻ വിചാരിച്ചു. അമ്മ എന്നെ ഉപേക്ഷിച്ചുപോയതായി എനിക്കുതോന്നി”
[129-ാം പേജിലെ ചിത്രം]
“ഇത് വാസ്തവത്തിൽ എനിക്ക് സംഭവിക്കുന്നില്ല!”
[130-ാം പേജിലെ ചിത്രം]
നാം സ്നേഹിക്കുന്ന ആരെയെങ്കിലും മരണത്തിൽ നമുക്ക് നഷ്ടമാകുമ്പോൾ സഹാനുഭൂതിയുളള ആരുടെയെങ്കിലും പിന്തുണ നമുക്കാവശ്യമാണ്