റി. വി. വീക്ഷിക്കുന്നതിലെ എന്റെ ശീലത്തെ എനിക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
അധ്യായം 36
റി. വി. വീക്ഷിക്കുന്നതിലെ എന്റെ ശീലത്തെ എനിക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
ചെറുപ്പക്കാരും പ്രായമായവരുമായ അനേകർക്ക് ററി. വി. വീക്ഷിക്കുന്നത് ഒരു ഗുരുതരമായ ആസക്തിയായി മാറിയിരിക്കുന്നു. പതിനെട്ടു വയസ്സാകുമ്പോഴേക്ക് ഒരു അമേരിക്കൻ യുവാവ് 15,000 മണിക്കൂർ ററി. വി. വീക്ഷിച്ചിട്ടുണ്ടാകുമെന്നാണ് ഒരു സർവ്വേ സൂചിപ്പിക്കുന്നത്! സ്ഥിരം ററി. വി. കണ്ടുകൊണ്ടിരുന്നവർ ആ ശീലം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഇത് യഥാർത്ഥത്തിൽ ഒരു ആസക്തിയാണ് എന്ന് പ്രകടമാകുന്നത്.
“ടെലിവിഷൻ നിയന്ത്രിക്കാനാവാത്ത ആകർഷണം പ്രയോഗിക്കുന്നതായി ഞാൻ കണ്ടെത്തുന്നു. സെററ് ഓൺ ചെയ്തു കഴിഞ്ഞാൽ എനിക്ക് അതിനെ അവഗണിക്കാൻ കഴിയുന്നില്ല. അത് ഓഫ് ചെയ്യാനും എനിക്ക് കഴിയില്ല. . . . ഓഫ് ചെയ്യാൻ ഞാൻ കൈ നീട്ടുമ്പോൾ എന്റെ കൈകളുടെ ബലം ക്ഷയിക്കുന്നു. അതുകൊണ്ട് മണിക്കൂറുകൾ തന്നെ ഞാൻ അവിടെ ഇരിക്കുന്നു.” പക്വതയില്ലാത്ത ഒരു യുവാവാണോ ഇതു പറയുന്നത്? അല്ല, ഇത് ഒരു കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്! എന്നാൽ യുവജനങ്ങൾക്ക് ററി. വിയുടെ അടിമകളായിരിക്കാൻ കഴിയും. ഒരു “ററി. വിയില്ലാ വാര”ത്തിന് സമ്മതിച്ച ചിലരുടെ പ്രതികരണങ്ങൾ കുറിക്കൊളളുക:
“എനിക്ക് ഒരു വിഷാദാവസ്ഥ അനുഭവപ്പെട്ടിരിക്കുന്നു . . . എനിക്ക് ഭ്രാന്തുപിടിക്കുകയാണ്.”—പന്ത്രണ്ടു വയസ്സുകാരി സൂസൻ.
“എനിക്ക് ഈ ശീലം ഉപേക്ഷിക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ഞാൻ ററി. വിയെ അത്രയധികം സ്നേഹിക്കുന്നു.”—പതിമൂന്നു വയസ്സുകാരി ലിൻഡ.
“എനിക്ക് വല്ലാത്ത സമ്മർദ്ദം അനുഭവപ്പെട്ടു. എനിക്ക് പ്രേരണ ഉണ്ടായിക്കൊണ്ടിരുന്നു. രാത്രി എട്ടിനും പത്തിനും ഇടയ്ക്കായിരുന്നു ഏററം അധികം പ്രയാസം അനുഭവപ്പെട്ടത്.”—പതിനൊന്നു വയസ്സുളള ലൂയിസ്.
അതുകൊണ്ട് “ററി. വിയില്ലാ വാരത്തിൽ” ഉൾപ്പെട്ടിരുന്നവർ ററി. വി. സെററിനടുത്തേക്ക് ഭ്രാന്തമായി പാഞ്ഞുകൊണ്ട് വാരാചരണത്തിന്റെ അന്ത്യം ആഘോഷിച്ചത് അതിശയമല്ല. എന്നാൽ ഇതു ചിരിച്ചു തളളാനുളള ഒരു സംഗതി ആയിരിക്കുന്നതിനു പകരം ററി. വി. ആസക്തി അതോടൊപ്പം ഒരു പററം പ്രശ്നങ്ങളും കൈവരുത്തുന്നു. അവയിൽ ഏതാനും ചിലത് പരിഗണിക്കുക:
താണുപോകുന്ന ഗ്രെയിഡുകൾ: അമിതമായ ററി. വി. വീക്ഷിക്കൽ
“സ്കൂളിലെ നേട്ടങ്ങളുടെ വിശേഷിച്ചും വായനയുടെ കാര്യത്തിൽ തരം താഴലിലേക്ക്” നയിക്കുന്നു എന്ന് യു. എസ്സിലെ ദി നാഷണൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് റിപ്പോർട്ടു ചെയ്തു. ലിറററസി ഹോക്സ് എന്ന [ഇംഗ്ലീഷ്] പുസ്തകം കൂടുതലായി ഇങ്ങനെ കുററപ്പെടുത്തുന്നു: “പഠനം എളുപ്പവും ആയാസരഹിതവും ഉല്ലാസകരവും ആയിരിക്കാൻ കഴിയും എന്ന ഒരു പ്രതീക്ഷ സൃഷ്ടിക്കുക എന്നതാണ് കുട്ടികളുടെ മേലുളള ടെലിവിഷന്റെ ഫലം.” അങ്ങനെ ററി. വിയിൽ ആസക്തനായ ഒരു വ്യക്തി പഠനം വളരെ പ്രയാസകരമാണ് എന്ന് കണ്ടെത്തിയേക്കാം.മോശമായ വായനാശീലങ്ങൾ: നിങ്ങൾ ഏററം ഒടുവിലായി ഒരു പുസ്തകം കൈയ്യിലെടുത്ത് അതു മുഴുവനായി വായിച്ചുതീർത്തത് എത്ര കാലം മുമ്പായിരുന്നു? പുസ്തക വിതരണക്കാരുടെ പശ്ചിമജർമ്മൻ അസോസ്സിയേഷന്റെ ഒരു വക്താവ് ഇപ്രകാരം ആവലാതിപ്പെട്ടു: “നമ്മൾ ജോലി കഴിഞ്ഞ് വീട്ടിലെത്തി ടെലിവിഷന്റെ മുമ്പിലിരുന്ന് ഉറങ്ങുന്ന ഒരു ജനതയായി മാറിയിരിക്കുന്നു. നമ്മുടെ വായന കുറഞ്ഞുകുറഞ്ഞു വരുകയാണ്.” സമാനമായി ആസ്ത്രേലിയായിൽ നിന്നുളള ഒരു റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: “വായനയ്ക്കായി ചെലവഴിക്കപ്പെടുന്ന ഓരോ മണിക്കൂറിനും ഒരു സാധാരണ ആസ്ത്രേലിയൻ കുട്ടി ഏഴുമണിക്കൂറെങ്കിലും ടെലിവിഷൻ വീക്ഷിച്ചിട്ടുണ്ടാകും.”
കുടുംബജീവിതത്തിലെ കുറവ്: ഒരു ക്രിസ്തീയ വനിത ഇപ്രകാരം എഴുതി: “അധികമായ ററി. വി. വീക്ഷണം നിമിത്തം എനിക്ക് ഏകാന്തത അനുഭവപ്പെടുകയും ഞാൻ ഒററപ്പെട്ട നിലയിലാവുകയും ചെയ്തു. [എന്റെ] കുടുംബാംഗങ്ങളെല്ലാവരും എനിക്ക് അപരിചിതരായിത്തീർന്നതുപോലെ തോന്നി.” ററി. വി. കാരണം നിങ്ങളുടെ കുടുംബത്തോടൊപ്പം കുറഞ്ഞ സമയമാണോ നിങ്ങൾ ചെലവഴിക്കുന്നത്?
അലസത: ററി. വി. വീക്ഷിക്കുന്നതിന് കാര്യമായ ശ്രമം ചെയ്യേണ്ടതില്ലാത്തതിനാൽ “അതു [ഒരു യുവാവിനെ] യാതൊരു ശ്രമവും കൂടാതെ [തന്റെ] ആവശ്യമെല്ലാം സാധിച്ചു കിട്ടും എന്ന പ്രതീക്ഷയിലേക്കും ജീവിതത്തോടുതന്നെയുളള ഒരു നിഷ്ക്രിയമായ സമീപനത്തിലേക്കും നയിച്ചേക്കു”മെന്ന് ചിലർ വിചാരിക്കുന്നു.
അനാരോഗ്യകരമായ സ്വാധീനങ്ങൾക്ക് വിധേയമാക്കൽ: ചില കേബിൾ ടെലിവിഷൻ ശൃംഖലകൾ വീടിനുളളിലേക്ക് അശ്ലീല രംഗങ്ങൾ കടത്തിക്കൊണ്ടുവരുന്നു. ഒരു സാധാരണ പരിപാടിയിൽ മിക്കപ്പോഴും കാർ ഇടിച്ചു തകരുന്നതിന്റെയും സ്ഫോടനങ്ങളുടെയും കത്തിക്കുത്തിന്റെയും വെടിവെയ്പ്പിന്റെയും കരാട്ടെ പ്രയോഗങ്ങളുടെയും ഒരു പരമ്പരതന്നെ വിളമ്പിത്തരുന്നു. ഒരു കണക്കനുസരിച്ച് ഐക്യനാടുകളിലെ ഒരു കുട്ടി 14 വയസ്സാകുമ്പോഴേക്കും 18,000 പേരുടെയെങ്കിലും വധം ടെലിവിഷനിൽ ദർശിച്ചിട്ടുണ്ടായിരിക്കും, മുഷ്ടിയുദ്ധങ്ങളുടെയും നശീകരണ പ്രവർത്തനങ്ങളുടെയും കാര്യം പറയുകയേ വേണ്ട.
ടെലിവിഷനിലെ അക്രമ പ്രവർത്തനങ്ങൾ കണ്ടുവളർന്ന കുട്ടികൾ “ഗൗരവതരമായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടുതൽ
സാദ്ധ്യതയാണുളളത്” എന്ന് ബ്രിട്ടീഷ് ഗവേഷകനായ വില്ല്യം ബെൽസൺ കണ്ടെത്തി. “ശാപവാക്കുകൾ ഉപയോഗിക്കുന്നതിനും ചീത്ത പറയുന്നതിനും കളികളിലും കായിക മത്സരങ്ങളിലും മററു കുട്ടികളുടെ നേരെ ഭീഷണി പ്രയോഗിച്ചുകൊണ്ട് അക്രമാസക്തമായി പെരുമാറുന്നതിനും ഭിത്തികളിൽ മുദ്രാവാക്യങ്ങൾ എഴുതുന്നതിനും ജന്നൽ ചില്ലുകൾ തകർക്കുന്നതിനും” ററി. വിയിലെ അക്രമപ്രവർത്തനങ്ങൾ പ്രേരിപ്പിച്ചേക്കാം എന്ന് അദ്ദേഹം അവകാശവാദം ചെയ്യുന്നു. അത്തരം സ്വാധീനങ്ങൾ നിങ്ങളെ ബാധിക്കുകയില്ല എന്ന് നിങ്ങൾ വിചാരിച്ചേക്കാമെങ്കിലും ററി. വിയിലെ അക്രമം വീക്ഷിക്കുന്നത് അക്രമത്തോടുളള “കുട്ടികളുടെ ബോധമനസ്സിലെ മനോഭാവത്തിന് മാററം” വരുത്തുന്നില്ല എന്ന് ബെൽസന്റെ പഠനം കണ്ടെത്തി. അത്തരം അക്രമപ്രവർത്തനങ്ങൾ ക്രമമായി ഉൾക്കൊളളുന്നത് ഉപബോധ മനസ്സിന്റെ വിലക്കുകളെ സാവകാശം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.എന്നാൽ അതിലും ഗൗരവമായ പരിഗണന അർഹിക്കുന്നത് ററി. വിയിലെ അക്രമപ്രവർത്തനങ്ങൾ കാണുന്നതിലുളള ആസക്തി ‘അക്രമ പ്രവർത്തനങ്ങളെ ഇഷ്ടപ്പെടുന്നവരെ വെറുക്കുന്ന’ ദൈവവുമായുളള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിച്ചേക്കും എന്നതാണ്.—സങ്കീർത്തനം 11:5.
എനിക്ക് എന്റെ ടെലിവിഷൻ കാണൽ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
ററി. വി. അതിൽതന്നെ ഒരു തിൻമയായി വീക്ഷിക്കപ്പെടണം എന്ന് ഇത് അവശ്യം അർത്ഥമാക്കുന്നില്ല. “യു. എസ്. ടെലിവിഷനിലെ അനേകം പരിപാടികളും വളരെ പ്രയോജനമുളളവയാണ് . . . മിക്കപ്പോഴും പ്രകൃതിയിലെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഛായാഗ്രഹണ രംഗത്തെ അത്ഭുതകരമായ നേട്ടങ്ങളാണ് സന്ധ്യാസമയത്തെ പരിപാടിയിലുളളത്—വവ്വാലുകളുടെയും ബീവറുകളുടെയും കാട്ടുപോത്തിന്റെയും ബ്ലോ മത്സ്യങ്ങളുടെയും മററും പ്രവർത്തനങ്ങൾ ചിത്രീകരിക്കപ്പെടുന്നു. പൊതു ടെലിവിഷൻ പരിപാടിയിൽ അത്യാകർഷകമായ ബാലെയും ഓപ്പരയും രംഗസംഗീത പരിപാടികളുമുണ്ട്.
സുപ്രധാനമായ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും ററി. വി. വളരെ നല്ലതു തന്നെ . . . ചിലപ്പോഴൊക്കെ ററി. വിയിൽ വിജ്ഞാനപ്രദമായ നാടകങ്ങളും അവതരിപ്പിക്കപ്പെടുന്നു” എന്ന് ഗ്രന്ഥകാരനായ വാൻസ് പായ്ക്കാർഡ് ചൂണ്ടിക്കാണിക്കുന്നു.എന്നിരുന്നാലും നല്ല ഒരു സംഗതി പോലും അധികമായാൽ ഉപദ്രവകരമാണ്. (സദൃശവാക്യങ്ങൾ 25:27 താരതമ്യപ്പെടുത്തുക.) ഉപദ്രവകരമായ പരിപാടികൾ ഓഫ് ചെയ്യാനുളള ആത്മനിയന്ത്രണം നിങ്ങൾക്കില്ല എന്ന് നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ഓർമ്മിക്കുന്നത് നന്നായിരിക്കും: “യാതൊന്നും എന്നെ അതിന്റെ അടിമയാക്കാൻ ഞാൻ സമ്മതിക്കുകയില്ല.” (1 കൊരിന്ത്യർ 6:12, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അപ്പോൾ പിന്നെ നിങ്ങൾക്ക് എങ്ങനെയാണ് ററി. വിയുടെ അടിമത്വത്തിൽനിന്ന് സ്വതന്ത്രനാകാനും അതു കാണുന്നത് നിയന്ത്രിക്കാനും കഴിയുന്നത്?
എഴുത്തുകാരിയായ ലിൻഡ നീൽസൺ പ്രസ്താവിക്കുന്നു: “ലാക്കുകൾ വയ്ക്കാൻ പഠിക്കുന്നതിലൂടെയാണ് ആത്മനിയന്ത്രണം പാലിക്കുന്നതിന് തുടക്കം കുറിക്കുന്നത്.” ആദ്യമായി നിങ്ങളുടെ ഇപ്പോഴത്തെ ശീലങ്ങൾ അപഗ്രഥിക്കുക. ഒരാഴ്ചത്തേക്ക് ഏതുതരം പരിപാടികൾ നിങ്ങൾ നിരീക്ഷിക്കുന്നു എന്നും ഓരോ ദിവസവും ററി. വി. സെററിന്റെ മുമ്പിൽ എന്തു സമയം ചെലവഴിക്കുന്നു എന്നും ഉളളതിന്റെ ഒരു രേഖ സൂക്ഷിക്കുക. നിങ്ങൾ വീട്ടിൽ എത്തിയാലുടൻ അതു ഓൺ ചെയ്യാറുണ്ടോ? എപ്പോഴാണ് അത് ഓഫ് ചെയ്യുന്നത്? ഓരോ വാരത്തിലും ഏതെല്ലാം പരിപാടികളാണ് നിങ്ങൾ “കാണണമെന്ന് നിർബ്ബന്ധം പിടിക്കുന്നത്?” നിങ്ങൾ ആ രേഖ പരിശോധിക്കുമ്പോൾ ഞെട്ടിപ്പോയേക്കാം.
നിങ്ങൾ ഏതുതരം പരിപാടികളാണ് കണ്ടുകൊണ്ടിരുന്നത് എന്ന് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തുക. “അണ്ണാക്കുഭക്ഷണം രുചിക്കുന്നതുപോലെ ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?” എന്ന് ബൈബിൾ ചോദിക്കുന്നു. (ഇയ്യോബ് 12:11) അതുകൊണ്ട് ഏതു പരിപാടിയാണ് കാണാൻ കൊളളാവുന്നതു എന്ന് തിരിച്ചറിയുന്നതിന് (നിങ്ങളുടെ മാതാപിതാക്കളുടെ ബുദ്ധിയുപദേശത്തോടൊപ്പം) വിവേചന ഉപയോഗിക്കുക. ചിലയാളുകൾ ഏതു പരിപാടികൾ കാണണമെന്ന് മുൻകൂട്ടി തീരുമാനിക്കുകയും ആ പരിപാടികൾക്കുമാത്രം ററി. വി. ഓൺ ചെയ്യുകയും ചെയ്യുന്നു! മററു ചിലർ ക്ലാസ്സുളള ദിവസങ്ങളിൽ ററി. വി. വേണ്ട എന്ന ചട്ടം വെയ്ക്കുകയോ അല്ലെങ്കിൽ ദിവസം ഒരു മണിക്കൂർ മാത്രം എന്നു പരിമിതി വെയ്ക്കുകയോ ചെയ്തുകൊണ്ട് കൂടുതൽ കർക്കശമായ നടപടികൾ സ്വീകരിക്കുന്നു.
നിശബ്ദമായിരിക്കുന്ന ഒരു ററി. വി. സെററ് നിങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായ ഒരു പ്രലോഭനമാണെങ്കിലോ? ഒരു കുടുംബം ഇങ്ങനെയാണ് ആ പ്രശ്നം പരിഹരിച്ചത്: “സാധാരണയായി കണ്ണിൽ പെടാതിരിക്കാൻ ഞങ്ങൾ ടെലിവിഷൻ സെററ് സൂക്ഷിച്ചിരിക്കുന്നത് നിലയറ മുറിയിലാണ് . . . അതുകൊണ്ട് വീട്ടിലേക്ക് വരുമ്പോഴേ ററി. വി. ഓൺ ചെയ്യാനുളള പ്രലോഭനം ഉണ്ടാകുന്നില്ല. എന്തെങ്കിലും വീക്ഷിക്കുന്നതിന് നിങ്ങൾ അങ്ങോട്ട് ഇറങ്ങി ചെല്ലേണ്ട ആവശ്യമുണ്ട്.” നിങ്ങളുടെ സെററ് ഒരു പെട്ടിയ്ക്കകത്ത് പൂട്ടി സൂക്ഷിക്കുകയോ അല്ലെങ്കിൽ അതിന്റെ പ്ലഗ്ഗ് ഊരിയിട്ടേയ്ക്കുകയൊ ചെയ്താലും ഏതാണ്ട് അതേ ഫലം തന്നെയുണ്ട്.
രസാവഹമായി, “ററി. വി ഇല്ലാ വാര”ത്തിൽ പങ്കെടുത്ത യുവജനങ്ങൾ ററി. വി. ‘ഇല്ലാഞ്ഞതിന്റെ പ്രയാസത്തിൻ’ മദ്ധ്യേ ററി. വിക്ക് പകരമായി ക്രിയാത്മകമായ ചില കാര്യങ്ങൾ കണ്ടെത്തി. ഒരു
പെൺകുട്ടി ഇപ്രകാരം അനുസ്മരിച്ചു: “ഞാൻ എന്റെ മമ്മിയോട് സംസാരിച്ചു. എന്റെ ശ്രദ്ധ മമ്മിക്കും ററി. വി. സെററിനുമായി പങ്കുവയ്ക്കാഞ്ഞതിനാൽ എന്റെ വീക്ഷണത്തിൽ മമ്മി കൂടുതൽ രസമുളള ഒരു വ്യക്തിയായിത്തീർന്നു.” മറെറാരു പെൺകുട്ടി ആ സമയം പാചക കല പഠിക്കാൻ ഉപയോഗിച്ചു. “ററി. വി. വീക്ഷിക്കുന്നതിനുപകരം പാർക്കിൽ പോകുന്നതോ” അല്ലെങ്കിൽ മീൻ പിടിക്കുന്നതോ വായിക്കുന്നതോ ബീച്ചിൽ പോകുന്നതോ രസകരം ആണെന്ന് ജെയിസൺ എന്നു പേരായ ഒരു ആൺകുട്ടി കണ്ടെത്തി.“കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കു”ന്നതാണ് ററി. വി. വീക്ഷണം നിയന്ത്രിക്കുന്നതിനുളള മറെറാരു താക്കോൽ എന്ന് വയൻറിന്റെ അനുഭവം (“ഞാൻ ഒരു ററി. വി. ആസക്തനായിരുന്നു” എന്ന ശീർഷകത്തോടുകൂടിയ അനുബന്ധം കാണുക.) ചിത്രീകരിക്കുന്നു. (1 കൊരിന്ത്യർ 15:58) ദൈവത്തോട് അടുത്തു ചെല്ലുന്നതും ഇപ്പോൾ ലഭ്യമായിരിക്കുന്ന അനേകം നല്ല പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ബൈബിൾ പഠിക്കുന്നതും ദൈവത്തിന്റെ വേലയിൽ തെരക്കോടെ ഏർപ്പെടുന്നതും ററി. വിയിലുളള ആസക്തി ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും എന്ന് നിങ്ങളും കണ്ടെത്തും. (യാക്കോബ് 4:8) ററി. വി. വീക്ഷണം പരിമിതപ്പെടുത്തുന്നതിനാൽ നിങ്ങളുടെ ചില ഇഷ്ടപ്പെട്ട പരിപാടികൾ വിട്ടുകളയേണ്ടിവരും എന്നതു വാസ്തവമാണ്. എന്നാൽ ഒരു അടിമയെപ്പോലെ എല്ലാ പരിപാടികളും ശ്രദ്ധിച്ചുകൊണ്ട് നിങ്ങൾ എന്തിന് ററി. വി. പൂർണ്ണമായി ഉപയോഗിക്കണം? (1 കൊരിന്ത്യർ 7:29, 31 കാണുക.) “ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അതിനെ ഒരു അടിമയെപ്പോലെ നടത്തുന്നു” എന്ന് ഒരിക്കൽ പറഞ്ഞ അപ്പോസ്തലനായ പൗലോസിനെപ്പൊലെ നിങ്ങളെത്തന്നെ ‘നിയന്ത്രിക്കുന്നതാണ്’ നല്ലത്. (1 കൊരിന്ത്യർ 9:27) ഒരു ററി. വി. സെററിന്റെ അടിമയായിരിക്കുന്നതിനേക്കാൾ നല്ലത് അതല്ലേ?
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ചില യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ററി. വി. കാണുന്നത് ഒരു ആസക്തിയാണെന്ന് പറയാവുന്നതെന്തുകൊണ്ട്?
◻ അതിരു കടന്ന ററി. വി. കാണലിന്റെ സാദ്ധ്യമായ ചില ദോഷഫലങ്ങൾ എന്തൊക്കെയാണ്?
◻ ററി. വി. വീക്ഷണം നിയിന്ത്രിക്കാനുളള ചില മാർഗ്ഗങ്ങളേവ?
◻ ററി. വി. കാണുന്നതിന് പകരം നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
[295-ാം പേജിലെ ആകർഷകവാക്യം]
“എനിക്കു ഒരു വിഷാദാവസ്ഥ അനുഭവപ്പെട്ടിരിക്കുന്നു . . . എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്.”—“ററി. വി. ഇല്ലാ വാര” പരിപാടിയിൽ പങ്കെടുത്ത 12 വയസ്സുകാരി സൂസൻ
[292, 293 പേജുകളിലെ ചതുരം]
‘ഞാൻ ഒരു ററി. വി. ആസക്തനായിരുന്നു’—ഒരു അഭിമുഖ സംഭാഷണം
സംഭാഷണം നടത്തിയ ആൾ: നിങ്ങൾ ററി. വിയിൽ കുരുങ്ങിയപ്പോൾ എത്ര വയസ്സ് പ്രായമുണ്ടായിരുന്നു?
വയൻറ്: ഏതാണ്ട് 10 വയസ്സ്. ഞാൻ സ്കൂളിൽ നിന്ന് വന്നാലുടനെ ററി. വി. ഓൺ ചെയ്യുമായിരുന്നു. ആദ്യം ഞാൻ കാർട്ടൂൺ ചിത്രങ്ങളും കൊച്ചുകുട്ടികൾക്കുവേണ്ടിയുളള പരിപാടികളും ശ്രദ്ധിക്കുമായിരുന്നു. പിന്നീട് ന്യൂസ്സിന്റെ സമയമായിരുന്നു, . . . ഞാൻ അടുക്കളയിൽ പോയി എന്തെങ്കിലും എടുത്തു ഭക്ഷിക്കും. പിന്നീട് ഞാൻ മടങ്ങിച്ചെന്ന് ഉറങ്ങാൻ പോകുന്നതുവരെ ററി. വി. കണ്ടുകൊണ്ടിരിക്കും.
സംഭാഷണം നടത്തിയ ആൾ: അപ്പോൾ സുഹൃത്തുക്കളോടു കൂടെ ചെലവഴിക്കാൻ നിങ്ങൾക്ക് എപ്പോഴായിരുന്നു സമയം?
വയൻറ്: ററി. വിയായിരുന്നു എന്റെ സുഹൃത്ത്.
സംഭാഷണം നടത്തിയ ആൾ: അപ്പോൾ താങ്കൾക്ക് ഒരിക്കലും കളികൾക്കും സ്പോർട്ട്സിനും സമയമില്ലായിരുന്നു, അല്ലേ?
വയൻറ്: [ചിരിച്ചുകൊണ്ട്] എനിക്ക് കായിക രംഗത്ത് യാതൊരു കഴിവുമില്ല. എല്ലായ്പ്പോഴും ററി. വി. കണ്ടിരുന്നതിനാൽ എനിക്കത് വികസിപ്പിക്കാൻ കഴിഞ്ഞില്ല. ബാസ്ക്കററ് ബോളിൽ ഞാൻ വളരെ മോശം കളിക്കാരനാണ്. കായിക പരിശീലന ക്ലാസ്സിൽ ഞാൻ ഏററം താഴേക്കിടയിലായിരുന്നു. എന്നാലും എന്റെ കായിക പ്രാപ്തികൾ അല്പം കൂടി വികസിപ്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു—അതേപ്പററി വീമ്പു പറഞ്ഞു നടക്കാനല്ല, അല്പംകൂടെ അതൊക്കെ ഒന്ന് ആസ്വദിക്കാൻ.
സംഭാഷണം നടത്തിയ ആൾ: താങ്കളുടെ ഗ്രെയിഡുകൾ എങ്ങനെയുണ്ടായിരുന്നു?
വയൻറ്: ഗ്രാമർ സ്കൂളിൽ ഞാൻ ഒരു തരത്തിൽ രക്ഷപ്പെട്ടുപോന്നു. രാത്രി വൈകിയിരുന്ന് അവസാനനിമിഷം ഞാൻ ഗൃഹപാഠമൊക്കെ ചെയ്തു തീർക്കുമായിരുന്നു. എന്നാൽ ഞാൻ മോശമായ പഠന രീതികൾ വികസിപ്പിച്ചെടുത്തിരുന്നതിനാൽ ഹൈസ്കൂളിൽ കൂടുതൽ പ്രയാസം അനുഭവപ്പെട്ടു.
സംഭാഷണം നടത്തിയ ആൾ: അത്രയേറെ ററി. വി. പരിപാടികൾ കണ്ടത് താങ്കളെ ബാധിച്ചിട്ടുണ്ടോ?
വയൻറ്: ഉവ്വ്. ചിലപ്പോൾ മററ് ആളുകളോടുകൂടെയായിരിക്കുമ്പോൾ സംഭാഷണത്തിൽ പങ്കുചേരുന്നതിനുപകരം ഒരു ററി. വി. പരിപാടി ശ്രദ്ധിക്കുന്നതുപോലെ ഞാൻ വെറുതെ അവരെ നോക്കിയിരിക്കും. ആളുകളോട് കുറച്ചുകൂടി നന്നായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആശിക്കുന്നു.
സംഭാഷണം നടത്തിയ ആൾ: എന്നാൽ ഈ സംഭാഷണത്തിൽ താങ്കൾ നന്നായി ഉൾപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ താങ്കൾ ആ ആസക്തിയിൽനിന്ന് മോചിതനായിരിക്കുന്നു.
വയൻറ്: ഹൈസ്കൂളിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ഞാൻ ററി. വിയിൽനിന്ന് അകലാൻ തുടങ്ങി. . . . ഞാൻ യുവസാക്ഷികളുടെ സഹവാസം അന്വേഷിക്കുകയും ആത്മീയമായി അഭിവൃദ്ധിപ്പെടാൻ ആരംഭിക്കുകയും ചെയ്തു.
സംഭാഷണം നടത്തിയ ആൾ: എന്നാൽ അതിന് നിങ്ങളുടെ ററി. വി. കാണലുമായി എന്തു ബന്ധമാണ് ഉണ്ടായിരുന്നത്?
വയൻറ്: ആത്മീയ കാര്യങ്ങളോടുളള എന്റെ വിലമതിപ്പ് വർദ്ധിച്ചപ്പോൾ ഞാൻ കാണാറുണ്ടായിരുന്ന പല പരിപാടികളും യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾക്ക് പററിയതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. കൂടാതെ ബൈബിൾ കൂടുതലായി പഠിക്കേണ്ടതിന്റെയും ക്രിസ്തീയ മീററിംഗുകൾക്ക് തയ്യാറാകേണ്ടതിന്റെയും ആവശ്യം എനിക്ക് അനുഭവപ്പെട്ടു. അതിന്റെ അർത്ഥം ററി. വി. കാണൽ ഭൂരിഭാഗവും വെട്ടിച്ചുരുക്കുക എന്നായിരുന്നു. എന്നാൽ അതു എളുപ്പമായിരുന്നില്ല. ശനിയാഴ്ച്ച രാവിലെയുളള കാർട്ടൂൺ ചിത്രങ്ങൾ എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ ശനിയാഴ്ച്ച രാവിലെ തന്നോടൊപ്പം വീടുതോറുമുളള പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ സഭയിലെ ഒരു സഹോദരൻ എന്നെ ക്ഷണിച്ചു. അതു ശനിയാഴ്ച്ച രാവിലത്തെ എന്റെ ററി. വി. ശീലം മാററി. അതുകൊണ്ട് കാലക്രമത്തിൽ എന്റെ ററി. വി. കാണൽ പരിമിതപ്പെടുത്താൻ ഞാൻ യഥാർത്ഥത്തിൽ പഠിച്ചു.
സംഭാഷണം നടത്തിയ ആൾ: ഇന്ന് എങ്ങനെയുണ്ട്?
വയൻറ്: കൊളളാം, ററി. വി. ഓൺ ചെയ്തിരിക്കുകയാണെങ്കിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല എന്നൊരു പ്രശ്നം എനിക്ക് ഇപ്പോഴുമുണ്ട്. അതുകൊണ്ട് ഞാൻ മിക്കപ്പോഴും അത് ഓഫ് ചെയ്ത് ഇട്ടേയ്ക്കും. വാസ്തവത്തിൽ ഏതാനും മാസം മുമ്പ് എന്റെ ററി. വി. കേടായി. അതു നന്നാക്കിക്കാൻ ഞാൻ ഇതുവരെ കൂട്ടാക്കിയിട്ടില്ല.
[291-ാം പേജിലെ ചിത്രം]
ററി. വി. കാണുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഗൗരവമായ ഒരു ആസക്തി യാണ്
[294-ാം പേജിലെ ചിത്രം]
ടെലിവിഷൻ അത്ര സൗകര്യപ്രദമല്ലാത്ത ഒരു സ്ഥലത്തു വയ്ക്കുമ്പോൾ അത് ഓൺ ചെയ്യാനുളള പ്രലോഭനം കുറഞ്ഞിരിക്കും