അത് യഥാർത്ഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?
അധ്യായം 31
അത് യഥാർത്ഥ സ്നേഹമാണോ എന്ന് എനിക്ക് എങ്ങനെ അറിയാം?
തിളക്കമാർന്ന കണ്ണുകളുളള ശൃംഗാരക്കാരെ സംബന്ധിച്ചിടത്തോളം പ്രേമമെന്നത് ആയുസ്സിൽ ഒരിക്കൽമാത്രം നിങ്ങളെ പിടികൂടുന്ന പരമാനന്ദത്തിന്റെ ഒരനുഭവമാണ്. പ്രേമമെന്നത് ഹൃദയത്തിന്റെ ഒരു സംഗതിയാണെന്ന്, മനസ്സിലാക്കാൻ കഴിയാത്ത, അനുഭവിച്ചറിയുകമാത്രം ചെയ്യാവുന്ന, ഒന്നാണെന്ന് അവർ വിശ്വസിക്കുന്നു. പ്രേമം എല്ലാററിനെയും കീഴടക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യുന്നു . . .
അതൊക്കെയാണ് പ്രേമ ബദ്ധരുടെ പതിവ് പല്ലവികൾ. പ്രേമത്തിലാകുന്നത് അതുല്യമാംവണ്ണം സുന്ദരമായ ഒരു അനുഭൂതിയായിരിക്കാൻ കഴിയും എന്നതിന് സംശയമില്ല. എന്നാൽ യഥാർത്ഥ പ്രേമം എന്താണ്?
പ്രഥമ ദർശനത്തിൽ പ്രേമമോ?
ഡേവിഡ് ആദ്യമായി ഒരു പാർട്ടിയിൽ വച്ച് ജാനെററിനെ കണ്ടുമുട്ടി. അവളുടെ രൂപലാവണ്യം നിമിത്തവും അവൾ ചിരിച്ചപ്പോൾ അവളുടെ കണ്ണിന്റെ മുമ്പിലേക്ക് അവളുടെ മുടി ഉതിർന്നുവീണതു മൂലവും അയാൾ അവളിൽ ആകൃഷ്ടനായി. അയാളുടെ തവിട്ടുനിറമുളള കണ്ണുകളും രസകരമായ സംഭാഷണവും നിമിത്തം ജാനെററും വശീകരിക്കപ്പെട്ടുപോയി. അത് പ്രഥമ ദർശനത്തിൽ തന്നെയുളള പരസ്പര പ്രേമം പോലെ തോന്നിച്ചു!
അടുത്ത മൂന്നാഴ്ചക്കാലത്തേക്ക് ഡേവിഡും ജാനെററും കൂട്ടു പിരിയാതെ നടന്നു. പിന്നീട് ഒരു രാത്രി ജാനെററിന് ഒരു മുൻ ബോയ്ഫ്രണ്ടിൽ നിന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ സന്ദേശം ലഭിച്ചു. ആശ്വാസത്തിനായി അവൾ ഡേവിഡിനെ വിളിച്ചു. ഡേവിഡാകട്ടെ ഭയപ്പെട്ട്, ഭ്രമിച്ച്, തണുപ്പൻ മട്ടിൽ പ്രതികരിച്ചു. എന്നെന്നും നിലനിൽക്കുമെന്ന് അവർ കരുതിയ പ്രേമം അന്നു രാത്രി മരിച്ചു.
പ്രഥമ ദർശനത്തിലെ പ്രേമം എക്കാലവും നിലനിൽക്കുമെന്ന് നിങ്ങളെ വിശ്വസിപ്പിക്കാൻ സിനിമകളും പുസ്തകങ്ങളും ടെലിവിഷൻ പരിപാടികളും എല്ലാം ശ്രമിക്കുന്നു. രണ്ടു വ്യക്തികൾ സാധാരണയായി ആദ്യം അന്യോന്യം ശ്രദ്ധിക്കാൻ ഇടയാക്കുന്നത് ശാരീരിക ആകർഷണമാണെന്നത് സമ്മതിക്കുന്നു. ഒരു ചെറുപ്പക്കാരൻ പറഞ്ഞപ്രകാരം: 1 പത്രോസ് 3:4) അത്തരം പ്രേമം എത്ര നിലനിൽക്കുന്നതായിരിക്കും?
“ഒരു വ്യക്തിയുടെ വ്യക്തിത്വം ‘കാണുക’ പ്രയാസമാണ്.” എന്നാൽ ഒരു ബന്ധത്തിന് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രം പഴക്കമുളളപ്പോൾ ഒരുവൻ “പ്രേമിക്കുന്നത്” എന്തിനെയാണ്? അതു ആ വ്യക്തി പതിപ്പിക്കുന്ന പ്രതിച്ഛായയെ അല്ലേ? വാസ്തവത്തിൽ ആ വ്യക്തിയുടെ ചിന്തകളെയും പ്രതീക്ഷകളെയും ഭയപ്പാടുകളെയും പദ്ധതികളെയും ശീലങ്ങളെയും കഴിവുകളെയും പ്രാപ്തികളെയും കുറിച്ച് നിങ്ങൾക്ക് ഏറെയൊന്നും അറിഞ്ഞുകൂടാ. നിങ്ങൾ കണ്ടിരിക്കുന്നത് പുറംതോട് മാത്രമാണ്. “ഹൃദയത്തിന്റെ ഗൂഢ മനുഷ്യനെയല്ല.” (പ്രത്യക്ഷതകൾ വഞ്ചനാത്മകമാണ്
കൂടാതെ പുറമേയുളള പ്രത്യക്ഷതകൾ വഞ്ചനാത്മകമായിരുന്നേക്കാം. ബൈബിൾ പറയുന്നു: “ലാവണ്യം വ്യാജമായിരിക്കാം. സൗന്ദര്യം വ്യർത്ഥമായിരിക്കാം.” ഒരു സമ്മാനത്തിന്റെ പുറമേയുളള തിളക്കമാർന്ന ആവരണം അകത്ത് എന്താണ് ഉളളത് എന്നതിനെപ്പററി യാതൊന്നും നിങ്ങളോട് പറയുന്നില്ല. വാസ്തവത്തിൽ, ഏററം ഭംഗിയായ ഒരു ആവരണം ഒന്നിനും കൊളളാത്ത ഒരു സമ്മാനത്തെ പൊതിഞ്ഞേക്കാം.—സദൃശവാക്യങ്ങൾ 31:30.
സദൃശവാക്യങ്ങൾ പറയുന്നു: “സൗന്ദര്യമുണ്ടെങ്കിലും വിവേകം വിട്ടകലുന്ന സ്ത്രീ പന്നിയുടെ മൂക്കിലെ സ്വർണ്ണവളയം പോലെയാണ്.” (സദൃശവാക്യങ്ങൾ 11:22) ബൈബിൾ കാലങ്ങളിൽ മൂക്കിലെ വളയങ്ങൾ ഒരു സാധാരണ ആഭരണമായിരുന്നു. അവ സാധാരണയായി കട്ടിസ്വർണ്ണം കൊണ്ടു നിർമ്മിക്കപ്പെട്ടവയും വളരെ ആകർഷകവുമായിരുന്നു. സ്വാഭാവികമായും ഒരു സ്ത്രീയിൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്ന ആഭരണം അത്തരമൊരു വളയമായിരിക്കും.
ഉചിതമായി, ആ സദൃശവാക്യം പുറമേ സുന്ദരിയായികാണപ്പെടുന്നവളും എന്നാൽ “വിവേക”മില്ലാത്തവളുമായ ഒരു സ്ത്രീയെ ഒരു “പന്നിയുടെ മൂക്കിലെ വളയത്തോട്” താരതമ്യപ്പെടുത്തുന്നു. വിവേകമില്ലാത്തവൾക്ക് സൗന്ദര്യം യോജിക്കുന്നില്ല; അത് അവൾക്ക് പ്രയോജനമില്ലാത്ത ഒരു അലങ്കാര വസ്തുവാണ്. ഒടുവിൽ, ഒരു സുന്ദരമായ മൂക്കുത്തി ഒരു പന്നിയെ സൗന്ദര്യമുളളതാക്കുന്നതിൽ
അധികമൊന്നും അതു അവളെ ആകർഷകയാക്കുകയില്ല! അപ്പോൾ ആരുടെയെങ്കിലും ബാഹ്യസൗന്ദര്യം കണ്ടുകൊണ്ട് മാത്രം ‘പ്രേമത്തി’ലാകുന്നതും അകമേ ആ വ്യക്തി എങ്ങനെയുളളയാളാണ് എന്നത് അവഗണിക്കുന്നതും എന്തൊരു അബദ്ധമാണ്.“എല്ലാററിലും കപടം നിറഞ്ഞത്”
എന്നിരുന്നാലും പ്രേമം സംബന്ധിച്ച കാര്യങ്ങളിൽ തെററുപററാത്ത തീരുമാനം ചെയ്യാൻ കഴിയുന്നത് മമനുഷ്യന്റെ ഹൃദയത്തിനാണ് എന്ന് ചിലർ വിചാരിക്കുന്നു. ‘നിങ്ങളുടെ ഹൃദയത്തിന് ശ്രദ്ധ കൊടുക്കുക മാത്രം ചെയ്യുക’ എന്ന് അവർ വാദിക്കുന്നു. ‘അതു യഥാർത്ഥ പ്രേമമാണെങ്കിൽ നിങ്ങൾക്ക് അതു തിരിച്ചറിയാൻ കഴിയും!’ സങ്കടകരമെന്ന് പറയട്ടെ, വസ്തുതകൾ ഈ ധാരണയ്ക്കു നേരെ എതിരാണ്. 1,079 യുവജനങ്ങൾ (പ്രായം 18-നും 24-നും മദ്ധ്യേ) അന്നുവരെ ശരാശരി ഏഴുപ്രാവശ്യം പ്രേമബദ്ധരായതായി ഒരു സർവ്വേയിൽ വെളിപ്പെടുത്തി. കഴിഞ്ഞകാലത്തെ തങ്ങളുടെ പ്രേമബന്ധങ്ങൾ വെറും ഭ്രമങ്ങൾ, പെട്ടെന്ന് മാഞ്ഞുമറഞ്ഞ വികാരങ്ങൾ മാത്രമായിരുന്നുവെന്ന് അവരിൽ മിക്കവരും സമ്മതിച്ചു. എന്നാൽ ഈ “യുവജനങ്ങളെല്ലാം ഇപ്പോൾ അവർക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നതിനെ യഥാർത്ഥസ്നേഹം എന്ന് വിവരിച്ചു”! എന്നാൽ അവരിൽ മിക്കവരും സാദ്ധ്യതയനുസരിച്ച് ഭാവിയിൽ ഒരു കാലത്ത് ഇപ്പോഴത്തെ ബന്ധത്തെ കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്നവയെപ്പോലെ വെറും ഭ്രമങ്ങളായി വീക്ഷിക്കും.
ഓരോ വർഷവും ആയിരക്കണക്കിന് ഇണകൾ തങ്ങൾ ‘പ്രേമത്തിലാണ്’ എന്ന മിഥ്യാധാരണയിൽ വിവാഹിതരാവുകയും തങ്ങൾക്ക് അബദ്ധം പററി എന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ചെയ്യുന്നു, എന്നതാണ് നിർഭാഗ്യകരം. ഇത്തരം ഭ്രമങ്ങൾ “വിവേകമില്ലാത്ത സ്ത്രീപുരുഷൻമാരെ ആട്ടിൻ കുട്ടികളെ കശാപ്പു ശാലയിലേക്ക് എന്നതുപോലെ ആകർഷിക്കുന്നു” എന്ന് സെക്സ്, ലൗ, ഓർ ഇൻഫാച്ചുവേഷൻ എന്ന തന്റെ [ഇംഗ്ലീഷ്] പുസ്തകത്തിൽ റേ ഷോർട്ട് പറയുന്നു.
“സ്വന്തം ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢനാണ്.” (സദൃശവാക്യങ്ങൾ 28:26) മിക്കപ്പോഴും നമ്മുടെ ഹൃദയം എടുക്കുന്ന തീരുമാനങ്ങൾ തെററായി നയിക്കപ്പെട്ടതോ നടത്തപ്പെട്ടതോ ആയിരിക്കും. വാസ്തവത്തിൽ “ഹൃദയം എല്ലാററിലും കപടം നിറഞ്ഞതാണ്,” എന്ന് ബൈബിൾ പറയുന്നു. (യിരെമ്യാവ് 17:9, ദി ലിവിംഗ് ബൈബിൾ) എന്നാൽ മേൽപ്പറഞ്ഞ സദൃശവാക്യം ഇപ്രകാരം തുടരുന്നു: “എന്നാൽ ജ്ഞാനത്തിൽ നടക്കുന്നവനാണ് രക്ഷപ്രാപിക്കുന്നത്.” നിങ്ങൾക്കും ഭ്രമവും ബൈബിൾ വിവരിക്കുന്ന—ഒരിക്കലും നിലച്ചു പോകാത്ത—സ്നേഹവും തമ്മിലുളള വ്യത്യാസം മനസ്സിലാക്കുന്നതിനാൽ മററു യുവജനങ്ങൾ അനുഭവിച്ചിട്ടുളള അപകടങ്ങളിൽനിന്നും മോഹഭംഗങ്ങളിൽനിന്നും രക്ഷപെടാൻ കഴിയും.
സ്നേഹവും ഭ്രമവും
“ഭ്രമം അന്ധമാണ്, ആ നിലയിൽ ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതു യാഥാർത്ഥ്യങ്ങൾക്കുനേരെ നോക്കാൻ ആഗ്രഹിക്കുന്നില്ല” എന്ന് 24 വയസ്സുളള കാൽവിൻ സമ്മതിക്കുന്നു.
ഒരു 16 വയസ്സുകാരി കെനിയ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾ ഒരാളിൽ ഭ്രമിച്ചുപോയാൽ പിന്നെ അവർ ചെയ്യുന്നതെല്ലാം പരിപൂർണ്ണമാണെന്ന് നിങ്ങൾ ചിന്തിക്കുന്നു?”ഭ്രമം വ്യാജമായ സ്നേഹമാണ്. അത് അയഥാർത്ഥവും സ്വാർത്ഥപരവുമാണ്. ഭ്രമത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ ഇങ്ങനെ സംസാരിക്കാൻ ചായ്വ് കാണിക്കുന്നു: ‘ഞാൻ അയാളോടൊപ്പമായിരിക്കുമ്പോൾ ഞാൻ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇത് എത്ര അത്ഭുതകരമാണെന്ന് എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.‘ അല്ലെങ്കിൽ ‘അവളുടെ സാന്നിദ്ധ്യം തന്നെ എനിക്ക് സുഖം പകരുന്നു.’ “ഞാൻ” അല്ലെങ്കിൽ “എനിക്ക്” എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു എന്ന് നോക്കുക? സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുളള ഒരു ബന്ധം തീർച്ചയായും തകരും! എന്നിരുന്നാലും യഥാർത്ഥ സ്നേഹത്തെക്കുറിച്ചുളള ബൈബിളിന്റെ വിവരണം കുറിക്കൊളളുക: “സ്നേഹം ദീർഘക്ഷമയും ദയയും ഉളളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, അതു നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി പെരുമാറുന്നില്ല, സ്വന്തം താൽപ്പര്യങ്ങൾ അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല. അത് ദ്രോഹം കണക്കിടുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
ബൈബിൾ തത്വങ്ങളെ അടിസ്ഥാനമാക്കിയുളള സ്നേഹം “സ്വാർത്ഥം അന്വേഷിക്കാത്ത”താകയാൽ അവനവനെ കേന്ദ്രീകരിച്ചുളളതോ സ്വാർത്ഥപരമോ അല്ല. രണ്ടുപേർക്ക് ശക്തമായ പ്രേമ വികാരങ്ങളോ പരസ്പരാകർഷണമോ ഉണ്ടായിരിക്കാമെന്നത് സത്യംതന്നെ. എന്നാൽ ഈ വികാരങ്ങൾ ന്യായബോധത്താലും മറേറയാളിനോടുളള ആഴമായ ആദരവിനാലും സന്തുലിതമാക്കപ്പെടുന്നു. നിങ്ങൾക്ക് യഥാർത്ഥത്തിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം ക്ഷേമത്തിലും സന്തോഷത്തിലുമെന്നതുപോലെ നിങ്ങൾക്ക് മറേറ വ്യക്തിയുടേതിലും താല്പര്യമുണ്ടായിരിക്കും. ശക്തമായ വികാരങ്ങൾ ന്യായബോധത്തെ നശിപ്പിക്കാൻ നിങ്ങൾ അനുവദിക്കുകയില്ല.
യഥാർത്ഥ സ്നേഹത്തിന്റെ ഒരു ദൃഷ്ടാന്തം
യാക്കോബിനെയും റാഹേലിനെയും സംബന്ധിച്ച ബൈബിൾ വിവരണം ഇത് വ്യക്തമായി ചിത്രീകരിക്കുന്നു. റാഹേൽ തന്റെ പിതാവിന്റെ ആടുകൾക്ക് വെളളം കൊടുക്കാൻ വേണ്ടി അവയെ ഒരു കിണററിനരികെ കൊണ്ടു വന്നപ്പോഴാണ് ഇവർ തമ്മിൽ കണ്ടുമുട്ടിയത്. യാക്കോബ് ഉടൻ അവളിൽ ആകൃഷ്ടനായത് “അവളുടെ രൂപ ലാവണ്യവും മുഖസൗന്ദര്യവും” കൊണ്ട് മാത്രമായിരുന്നില്ല മറിച്ച് അവൾ യഹോവയുടെ ഒരു ആരാധകയായിരുന്നതുകൊണ്ടും കൂടെയായിരുന്നു.—ഉല്പത്തി 29:1-12, 17.
റാഹേലിന്റെ കുടുംബത്തോടൊപ്പം ഒരു മാസം മുഴുവൻ താമസിച്ചശേഷം താൻ റാഹേലുമായി സ്നേഹത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമുളള വസ്തുത യാക്കോബ് വെളിപ്പെടുത്തി. അതു വെറുമൊരു ഭ്രമമായിരുന്നോ? തീർച്ചയായും അല്ല! ആ ഒരു മാസംകൊണ്ട് അയാൾ അവളെ അവളുടെ സ്വാഭാവിക പശ്ചാത്തലത്തിൽ നിരീക്ഷിച്ചിരുന്നു—അവൾ അവളുടെ മാതാപിതാക്കളോടും മററുളളവരോടും എങ്ങനെ പെരുമാറി, ഒരു ഇടയപ്പെണ്ണ് എന്ന നിലയിൽ അവൾ അവളുടെ ജോലികൾ എങ്ങനെ ചെയ്തു, യഹോവയുടെ ആരാധനയെ അവൾ എത്ര ഗൗരവമായി എടുത്തു എന്നിവയെല്ലാം. നിസ്സംശയമായി അയാൾ അവളുടെ “ഏററം നല്ല” വശങ്ങളും “ഏററം മോശമായ” വശങ്ങളും കണ്ടു. അതുകൊണ്ട് അവളോടുളള അയാളുടെ സ്നേഹം കടിഞ്ഞാണില്ലാത്ത വികാരമായിരുന്നില്ല, മറിച്ച് ന്യായബോധത്തിൻമേലും ആഴമായ ആദരവിൻമേലും അടിസ്ഥാനമാക്കിയുളള നിസ്വാർത്ഥ സ്നേഹമായിരുന്നു.
സംഗതി അപ്രകാരമായിരുന്നതിനാൽ അവളെ ഭാര്യയായി ലഭിക്കുന്നതിനുവേണ്ടി അവളുടെ പിതാവിനെ ഏഴുകൊല്ലം സേവിക്കാൻ ഒരുക്കമാണ് എന്ന് യാക്കോബിന് പറയാൻ കഴിഞ്ഞു. തീർച്ചയായും യാതൊരു ഭ്രമവും അത്രയും കാലം ദീർഘിക്കുമായിരുന്നില്ല! മറേറയാളിനോടുളള യഥാർത്ഥ സ്നേഹത്തിനും നിസ്വാർത്ഥ താല്പര്യത്തിനും മാത്രമേ ആ വർഷങ്ങൾ “ഏതാനും ദിവസങ്ങൾ” പോലെ തോന്നിക്കാൻ കഴിയുമായിരുന്നുളളു. ആ യഥാർത്ഥ സ്നേഹം മൂലം അവർക്ക് ആ കാലത്തെല്ലാം നിർമ്മലത പാലിക്കാൻ കഴിഞ്ഞു.—ഉല്പത്തി 29:20, 21.
അതിന് സമയമെടുക്കും!
സമയം കടന്നു പോകുന്നതിനാൽ യഥാർത്ഥ സ്നേഹത്തിന് കോട്ടമൊന്നും തട്ടുന്നില്ല. വാസ്തവത്തിൽ ആരോടെങ്കിലുമുളള നമ്മുടെ വികാരങ്ങൾ എങ്ങനെയുളളതാണ് എന്ന് പരിശോധിക്കുന്നതിനുളള ഏററം നല്ല മാർഗ്ഗം കുറച്ചു സമയം കടന്നുപോകാൻ അനുവദിക്കുന്നതാണ്.
കൂടാതെ സാന്ദ്ര എന്നു പേരായ ഒരു യുവതി ഇപ്രകാരം നിരീക്ഷിച്ചു: “‘ഇതാണ് ഞാൻ. ഇപ്പോൾ നിങ്ങൾക്ക് എന്നെപ്പററി എല്ലാം അറിയാം’ എന്നു പറഞ്ഞുകൊണ്ട് ആരും തങ്ങളുടെ വ്യക്തിത്വം നിങ്ങൾക്ക് തുറന്നു കാട്ടിത്തരുന്നില്ല.” ഇല്ല, നിങ്ങളുടെ താല്പര്യം ഉണർത്തിയിട്ടുളള ഒരാളെ അറിയുന്നതിന് സമയം എടുക്കും.ബൈബിളിന്റെ വെളിച്ചത്തിൽ നിങ്ങളുടെ പ്രേമത്തെ പരിശോധിക്കുന്നതിനും സമയം നിങ്ങളെ അനുവദിക്കുന്നു. സ്നേഹം “അയോഗ്യമായി പെരുമാറുന്നില്ല, സ്വന്തം താല്പര്യങ്ങൾ അന്വേഷിക്കുന്നില്ല” എന്നും കൂടെ ഓർമ്മിക്കുക. നിങ്ങളുടെ സുഹൃത്തിന് നിങ്ങളുടെ പദ്ധതികളുടെ വിജയത്തിൽ താല്പര്യമുണ്ടോ?—അതോ അയാളുടെയോ അവളുടെയോ പദ്ധതികൾ വിജയിപ്പിക്കുന്നതിലേ താല്പര്യം ഉളേളാ? അയാളോ അവളോ നിങ്ങളുടെ വീക്ഷണത്തോട്, നിങ്ങളുടെ വികാരങ്ങളോട് ആദരവ് കാട്ടുന്നുവോ? സ്വന്തം സംതൃപ്തിക്കുവേണ്ടി അയാളോ അവളോ വാസ്തവത്തിൽ ‘അയോഗ്യമായ’ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ നിർബന്ധിച്ചിട്ടുണ്ടോ? ഈ വ്യക്തി മററുളളവരുടെ മുമ്പിൽ നിങ്ങളെ കെട്ടുപണി ചെയ്യുന്നോ അതോ ഇടിച്ചുകളയുന്നോ? ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് കൂടുതൽ വസ്തുനിഷ്ഠമായ രീതിയിൽ നിങ്ങളുടെ വികാരങ്ങളെ വിലയിരുത്താൻ നിങ്ങളെ സഹായിക്കും.
പെട്ടെന്നുളള പ്രേമം അപകടം ക്ഷണിച്ചു വരുത്തുന്നു. “ഞാൻ വേഗത്തിലും ആഴത്തിലും പ്രേമബദ്ധയായി,” ഇരുപതു വയസ്സുകാരി ജിൽ വിശദീകരിച്ചു. പ്രേമത്തിന്റെ രണ്ടു മാസത്തെ ഒരു ചുഴലിക്കാററിനുശേഷം അവൾ വിവാഹിതയായി. എന്നാൽ നേരത്തെ മറച്ചു വച്ചിരുന്ന പിശകുകൾ സാവകാശം പുറത്തുവരാൻ തുടങ്ങി. ജിൽ തന്റെ അരക്ഷിതബോധവും സ്വാർത്ഥ താല്പര്യവും കുറെയൊക്കെ പ്രകടമാക്കാൻ തുടങ്ങി. അവളുടെ ഭർത്താവ് റിക്കിന്റെ വശ്യതയെല്ലാം നഷ്ടപ്പെട്ട് അയാൾ സ്വാർത്ഥമതിയായിത്തീർന്നു. വിവാഹിതരായി ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞശേഷം തന്റെ ഭർത്താവ് “വിലകെട്ടവനും” “മടിയനും” ഭർത്താവെന്നനിലയിൽ ഒരു “പരാജയവു”മാണെന്ന് ജിൽ വിളിച്ചുകൂവി. അവളുടെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് റിക്ക് പ്രതികരിച്ചു. കണ്ണുനീരോടെ അവരുടെ വീട്ടിൽനിന്നും അവരുടെ വിവാഹത്തിൽ നിന്നും ജിൽ ഇറങ്ങിയോടി.
ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നത് തീർച്ചയായും ആ വിവാഹബന്ധം തകരാതെ സൂക്ഷിക്കാൻ അവരെ സഹായിക്കുമായിരുന്നു. (എഫേസ്യർ 5:22-33) എന്നാൽ വിവാഹത്തിനു മുമ്പേ അവർ കൂടുതൽ മെച്ചമായി പരിചയപ്പെട്ടിരുന്നെങ്കിൽ കാര്യങ്ങൾ എത്ര വ്യത്യസ്തമായിരിക്കുമായിരുന്നു! എങ്കിൽ അവരുടെ സ്നേഹം ഒരു “ഭാവനാചിത്ര”ത്തോട് ആയിരിക്കാതെ ബലഹീന വശങ്ങളും ബലവത്തായ വശങ്ങളുമുളള ഒരു വ്യക്തിയോട് ആയിരിക്കുമായിരുന്നു. അവരുടെ പ്രതീക്ഷകൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയുളളതായിരിക്കുമായിരുന്നു.
യഥാർത്ഥ സ്നേഹം ഒററരാത്രികൊണ്ട് ഉളവാകുന്നില്ല. നിങ്ങൾക്ക് ഒരു നല്ല വിവാഹ ഇണയായിരിക്കാവുന്ന ആൾ വളരെ ആകർഷകത്വമുളളവരെന്ന് നിങ്ങൾ കരുതുന്നതരത്തിലുളള ആളായിരിക്കണമെന്നുമില്ല. ഉദാഹരണത്തിന് ആദ്യമൊന്നും അത്ര ആകർഷണം തോന്നിയില്ല എന്ന് ബാർബര സമ്മതിക്കുന്ന ഒരു ചെറുപ്പക്കാരനെ അവൾ കണ്ടുമുട്ടി. “എന്നാൽ ഞാൻ അയാളെ കൂടുതൽ അടുത്തു പരിചയപ്പെട്ടപ്പോൾ കാര്യങ്ങൾക്ക് മാററം വന്നു,” എന്ന് ബാർബര അനുസ്മരിക്കുന്നു. സ്ററീഫന് മററുളളവരോടുളള താല്പര്യവും സ്വന്തം താല്പര്യങ്ങൾക്ക് മുൻപിൽ അയാൾ മററുളളവരുടെ താല്പര്യങ്ങൾ വച്ചതും ഞാൻ കണ്ടു. ഒരു നല്ല ഭർത്താവിന് ആവശ്യമുണ്ടെന്ന് എനിക്കറിയാവുന്ന ഗുണങ്ങളായിരുന്നു അവ. ഞാൻ അയാളിലേക്ക് ആകർഷിക്കപ്പെടുകയും അയാളെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തു.” ഉറപ്പുളള ഒരു വിവാഹമായിരുന്നു അതിന്റെ ഫലം.
അതുകൊണ്ട് യഥാർത്ഥ സ്നേഹത്തെ നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും? നിങ്ങളുടെ ഹൃദയം സംസാരിച്ചേക്കാം, എന്നാൽ നിങ്ങളുടെ ബൈബിൾ പരിശീലിതമായ മനസ്സിനെ ആശ്രയിക്കുക. വ്യക്തിയുടെ ബാഹ്യ “ചിത്രത്തെ”ക്കാൾ കൂടുതൽ മനസ്സിലാക്കുക. ആ ബന്ധം വളർന്നു പൂവണിയാൻ സമയം അനുവദിക്കുക. ഭ്രമം അല്പ സമയത്തിനുളളിൽ ഒരു ജ്വരമായി മാറുമെന്നും പിന്നീട് അതു ശമിക്കുമെന്നും ഓർമ്മിക്കുക. യഥാർത്ഥ സ്നേഹം കാലം കടന്നുപോകുമ്പോൾ കൂടുതൽ ശക്തമായിത്തീരുകയും “ഐക്യത്തിന്റെ ഒരു സമ്പൂർണ്ണ ബന്ധമായി”ത്തീരുകയും ചെയ്യുന്നു.—കൊലോസ്യർ 3:14.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ഒരാളുടെ സൗന്ദര്യം കണ്ടുമാത്രം ആ വ്യക്തിയിൽ അനുരക്തരാകുന്നതിൽ എന്തപകടമുണ്ട്?
◻ യഥാർത്ഥ സ്നേഹം തിരിച്ചറിയുന്നതിൽ നിങ്ങളുടെ ഹൃദയത്തെ ആശ്രയിക്കാമോ?
◻ പ്രേമവും ഭ്രമവും തമ്മിലുളള ചില വ്യത്യാസങ്ങൾ ഏവ?
◻ ഡെയിററിംഗിലേർപ്പെടുന്ന ഇണകൾ മിക്കപ്പോഴും കൂട്ടുപിരിയുന്നത് എന്തുകൊണ്ടാണ്? ഇത് എല്ലായ്പ്പോഴും തെററാണോ?
◻ ഒരു പ്രേമബന്ധം അവസാനിപ്പിക്കപ്പെടുന്നുവെങ്കിൽ ഉപേക്ഷിക്കപ്പെട്ടു എന്ന വിചാരത്തെ നിങ്ങൾക്ക് എങ്ങനെ നേരിടാൻ കഴിയും?
◻ പരസ്പരം പരിചയപ്പെടാൻ സമയമെടുക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
[242-ാം പേജിലെ ആകർഷകവാക്യം]
നിങ്ങൾ പ്രേമിക്കുന്നത് ഒരു വ്യക്തിയെയോ ഒരു “പ്രതിബിംബ”ത്തെയോ?
[247-ാം പേജിലെ ആകർഷകവാക്യം]
“ഒരാളോട് തോന്നുന്ന ഭ്രമം അന്ധമാണ്, അങ്ങനെയായിരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. യാഥാർത്ഥ്യങ്ങൾ കാണാൻ അത് ആഗ്രഹിക്കുന്നില്ല.”—ഒരു 24 വയസ്സുകാരൻ
[250-ാം പേജിലെ ആകർഷകവാക്യം]
“എനിക്ക് ഇനിയും ഒരു ‘ഹെയ്, സുഖമാണോ?’ എന്നു ചോദിക്കുന്ന വ്യക്തിയായിരിക്കാനേ കഴിയുകയുളളു. എന്നോട് ആരും അടുപ്പത്തിലാകാൻ ഞാൻ അനുവദിക്കുന്നില്ല”
[248, 249 പേജുകളിലെ ചതുരം/ചിത്രം]
എനിക്ക് ഒരു തകർന്ന ഹൃദയത്തെ എങ്ങനെ അതിജീവിക്കാൻ കഴിയും?
നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന ആൾ ഇതാണ് എന്ന് നിങ്ങൾ അറിയുന്നു. നിങ്ങൾ പരസ്പര സഹവാസം ആസ്വദിക്കുന്നു, നിങ്ങൾക്ക് പൊതുവിലുളള താല്പര്യങ്ങളുണ്ട്, അന്യോന്യം ഒരു ആകർഷണവും അനുഭവപ്പെടുന്നു. എന്നാൽ പെട്ടെന്ന് കോപത്തിൽ പൊട്ടിത്തെറിച്ചുകൊണ്ടോ അല്ലെങ്കിൽ കണ്ണീരിൽ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടോ ആ ബന്ധം അവസാനിക്കുന്നു.
ദി കെമിസ്ട്രി ഓഫ് ലൗ എന്ന തന്റെ [ഇംഗ്ലീഷ്] പുസ്തകത്തിൽ ഡോ. മൈക്കിൾ ലീബോവിററ്സ് പ്രേമത്തിലാകുന്നതിനെ ഒരു വീര്യവത്തായ മയക്കുമരുന്നിന്റെ പ്രവർത്തനത്തോട് ഉപമിച്ചിരിക്കുന്നു. മയക്കുമരുന്നിന്റെ കാര്യത്തിലെന്നപോലെ പ്രേമത്തിനും അതു അവസാനിക്കുന്നുവെങ്കിൽ കഠിനമായ ‘പിൻവലിയൽ അസ്വാസ്ഥ്യം’ അനുഭവപ്പെടുന്നു. അതു വെറുമൊരു ഭ്രമമോ ‘യഥാർത്ഥത്തിലുളള പ്രേമമോ’ ആയിരുന്നാലും അതിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. രണ്ടിനും തലചുററലുളവാക്കുന്ന ഔന്നത്യങ്ങളും—ആ ബന്ധം അവസാനിക്കുന്നുവെങ്കിൽ കഠോര വേദനകളുടെ പടുകുഴികളും—സൃഷ്ടിക്കാൻ കഴിയും.
ഒരു തകർച്ചയെ തുടർന്നുണ്ടാകുന്ന, പുറന്തളളപ്പെട്ടതിന്റെയും മുറിപ്പെടുത്തപ്പെട്ടതിന്റെയും കഠിനമായി ദ്രോഹിക്കപ്പെട്ടതിന്റെയും വികാരങ്ങൾ ഭാവിയെ സംബന്ധിച്ചുളള നിങ്ങളുടെ വീക്ഷണത്തെപ്പോലും ബാധിച്ചേക്കാം. ഉപേക്ഷിക്കപ്പെട്ട ഒരു യുവതി തന്നെപ്പററിത്തന്നെ ‘ദ്രോഹിക്കപ്പെട്ടവൾ’ എന്നാണ് പറയുന്നത്. “ഇനിയും (വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരോട്) ‘ഹെയ്, സുഖമാണോ?’ എന്നു ചോദിക്കുന്ന ഒരു വ്യക്തിയായിരിക്കാനേ കഴിയൂ” എന്ന് അവൾ പറയുന്നു. “എന്നോട് അടുപ്പത്തിലാകാൻ ഞാൻ ആരെയും അനുവദിക്കില്ല.” ഒരു ബന്ധം എത്ര ആഴത്തിലുളളതാണോ അത്രകണ്ട് അതു തകരുമ്പോഴത്തെ മുറിവും ആഴത്തിലുളളതായിരിക്കും.
അതെ, വാസ്തവത്തിൽ നിങ്ങൾക്കിഷ്ടമുളളവരെ പ്രേമിക്കാനുളള സ്വാതന്ത്ര്യത്തിന് നിങ്ങൾ ഒരു വലിയ വില ഒടുക്കേണ്ടി വരുന്നു: തളളപ്പെടാനുളള ഒരു സാദ്ധ്യത. യഥാർത്ഥ സ്നേഹം വളർന്നുവരുമെന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് സത്യസന്ധമായ ഉദ്ദേശ്യങ്ങളോടെ ആരെങ്കിലും നിങ്ങളെ പ്രേമിക്കാൻ ആരംഭിക്കുകയും എന്നാൽ പിന്നീട് നിങ്ങളെ വിവാഹം കഴിക്കുന്നത് ബുദ്ധിയായിരിക്കുകയില്ല എന്ന് തീരുമാനിക്കുകയും ചെയ്യുന്നുവെങ്കിൽ അയാൾ അവശ്യം നിങ്ങളോട് അന്യായമായി പെരുമാറിയിട്ടില്ല.
ഒരു പ്രേമ തകർച്ച അങ്ങേയററത്തെ നയത്തോടും ദയയോടുംകൂടെ കൈകാര്യം ചെയ്യപ്പെട്ടാലും അപ്പോഴും ദ്രോഹിക്കപ്പെട്ടെന്നും ഉപേക്ഷിക്കപ്പെട്ടെന്നും ഉളള വികാരം നിങ്ങൾക്ക് ഉണ്ടാവുകതന്നെ ചെയ്യും. എന്നാൽ ഇത് നിങ്ങളുടെ ആത്മാഭിമാനം നഷ്ടമാകുന്നതിന് ഒരു കാരണമല്ല. ആ ഒരു വ്യക്തിയുടെ ദൃഷ്ടിയിൽ നിങ്ങൾ അത്ര ‘പററിയ’ ആളല്ല എന്ന വസ്തുത മറെറാരാളുടെ ദൃഷ്ടിയിൽ നിങ്ങൾ ‘പററിയ’ ആളായിരിക്കുകയില്ല എന്ന് അർത്ഥമാക്കുന്നില്ല!
പഴയ ആ പ്രേമത്തെ വികാരം കൊളളാതെ വീക്ഷിക്കാൻ ശ്രമിക്കുക. ആ പ്രേമതകർച്ച അതിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയെ സംബന്ധിച്ച് അസ്വസ്ഥജനകമായ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടായിരിക്കാം—വൈകാരിക പക്വതയില്ലായ്മ, തീരുമാനം ചെയ്യുന്നതിലെ കഴിവുകേട്, കടുംപിടുത്തം, അസഹിഷ്ണുത, നിങ്ങളുടെ വികാരങ്ങളോടുളള പരിഗണനയില്ലായ്മ
എന്നിവതന്നെ. അവ ഒരു വിവാഹ ഇണയിൽ അഭികാമ്യമായ ഗുണങ്ങളേ അല്ല.ആ തകർച്ച തികച്ചും ഏകപക്ഷീയമായിരിക്കുകയും ആ വിവാഹം വിജയിക്കുമായിരുന്നു എന്ന് നിങ്ങൾക്ക് ബോദ്ധ്യമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിലെന്ത്? നിങ്ങൾ അതു സംബന്ധിച്ച് എന്തു വിചാരിക്കുന്നു എന്ന് മറേറയാളെ അറിയിക്കാൻ തീർച്ചയായും നിങ്ങൾക്ക് അവകാശമുണ്ട്. ഒരുപക്ഷേ ചില തെററിദ്ധാരണകൾ കടന്നുകൂടിയിട്ടുണ്ടായിരിക്കാം. ബഹളം കൂട്ടുകയോ വിവരക്കേട് സംസാരിക്കുകയോ ചെയ്യുന്നതുകൊണ്ട് ഒന്നും നേടാനാവില്ല. അയാളോ അവളോ ബന്ധം അവസാനിപ്പിക്കാൻ നിർബന്ധം പിടിക്കുന്നുവെങ്കിൽ പ്രത്യക്ഷത്തിൽ നിങ്ങളോട് സ്നേഹമില്ലാത്ത ഒരാളുടെ സ്നേഹത്തിനുവേണ്ടി കണ്ണീരോടെ യാചിച്ചുകൊണ്ട് നിങ്ങളെത്തന്നെ തരംതാഴ്ത്തേണ്ട ആവശ്യം നിങ്ങൾക്കില്ല. “അന്വേഷിക്കാൻ ഒരു കാലവും ഉപേക്ഷിച്ചു കളയാൻ ഒരു കാലവുമുണ്ടെന്ന്” ശലോമോൻ പറഞ്ഞു.—സഭാപ്രസംഗി 3:6.
ആദ്യംതന്നെ നിങ്ങളോട് ആത്മാർത്ഥമായ യാതൊരു താല്പര്യവുമില്ലാതിരുന്ന ഒരാളാൽ നിങ്ങൾ ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന് സംശയിക്കാൻ നിങ്ങൾക്ക് ശക്തമായ കാരണങ്ങളുണ്ടെങ്കിലെന്ത്? വൈരാഗ്യപൂർവ്വം തിരിച്ചടി നടത്താൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല. അത്തരം വക്രമായ പെരുമാററം ദൈവം ശ്രദ്ധിക്കാതെ വിടുന്നില്ല എന്ന് ഉറപ്പുളളവരായിരിക്കുക. അവന്റെ വചനം പറയുന്നു: “ക്രൂരനായവൻ സ്വന്തം ജഡത്തെ ഉപദ്രവിക്കുന്നു.”—സദൃശവാക്യങ്ങൾ 11:17; സദൃശവാക്യങ്ങൾ 6:12-15 താരതമ്യം ചെയ്യുക.
കൂടെക്കൂടെ നിങ്ങൾക്ക് ഏകാന്തതയിൽനിന്നും മുൻപ്രേമത്തെപ്പററിയുളള ചിന്തകളിൽനിന്നും പിന്നെയും ശല്യം അനുഭവപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ നന്നായിട്ട് ഒന്നു കരയുന്നതിൽ കുഴപ്പമൊന്നുമില്ല. കായികാദ്ധ്വാനം ആവശ്യമുളള എന്തെങ്കിലും പ്രവർത്തനങ്ങളിലോ അല്ലെങ്കിൽ ക്രിസ്തീയ ശുശ്രൂഷയിലോ തെരക്കോടെ ഏർപ്പെടുന്നതും സഹായകമാണ്. (സദൃശവാക്യങ്ങൾ 18:1) ഉൻമേഷപ്രദവും കെട്ടുപണി ചെയ്യുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. (ഫിലിപ്യർ 4:8) ഒരു അടുത്ത സുഹൃത്തിനോട് കാര്യങ്ങൾ തുറന്നു പറയുക. (സദൃശവാക്യങ്ങൾ 18:24) നിങ്ങൾ സ്വതന്ത്രരായിരിക്കാൻ തക്ക പ്രായം നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് വലിയ ആശ്വാസം പകർന്നേക്കാം. (സദൃശവാക്യങ്ങൾ 23:22) എല്ലാററിലുമുപരി യഹോവയിൽ വിശ്വാസം അർപ്പിക്കുക.
നിങ്ങളുടെ വ്യക്തിത്വത്തിന്റെ ചില വശങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിങ്ങൾക്കിപ്പോൾ കാണാൻ കഴിഞ്ഞേക്കും. ഒരു വിവാഹഇണയിൽ നിങ്ങൾ എന്താഗ്രഹിക്കുന്നു എന്നതു സംബന്ധിച്ച നിങ്ങളുടെ വീക്ഷണം ഇപ്പോൾ മുമ്പെന്നത്തേക്കാൾ വ്യക്തമായിരിക്കാം. ഒരിക്കൽ സ്നേഹിക്കുകയും ആ വ്യക്തിയെ നഷ്ടമാവുകയും ചെയ്ത സ്ഥിതിക്ക് കൊളളാവുന്ന ഒരാൾ വീണ്ടും അടുത്തു വരുന്നുവെങ്കിൽ പ്രേമാഭ്യർത്ഥന കുറച്ചുകൂടെ വിവേകത്തോടെ നടത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം—അതിനുളള സാദ്ധ്യത നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ കൂടുതലുമായിരിക്കാം.
[245-ാം പേജിലെ ചാർട്ട്]
അത് സ്നേഹമോ ഭ്രമമോ?
സ്നേഹം ഭ്രമം
1. മറേറയാളിന്റെ 1. സ്വാർത്ഥവും താല്പര്യങ്ങൾക്കുവേണ്ടി നിയന്ത്രണം നിസ്വാർത്ഥമായി പ്രയോഗിക്കുന്നതുമാണ്. കരുതുന്നു ‘അത് എനിക്കുവേണ്ടി എന്തു ചെയ്യും?’ എന്ന് ഒരുവൻ ചിന്തിക്കുന്നു
2. പ്രേമം 2. പ്രേമം വേഗത്തിൽ, മിക്കപ്പോഴും മണിക്കൂറുകൾക്കകം മാസങ്ങളോ വർഷങ്ങളോ അല്ലെങ്കിൽ ദിവസങ്ങൾക്കകം എടുത്ത് സാവകാശം ആരംഭിക്കുന്നു മാത്രം തുടക്കമിടുന്നു
3. മറേറയാളിന്റെ 3. മറേറയാളിന്റെ ശാരീരിക മുഴു വ്യക്തിത്വത്താലും സൗന്ദര്യത്തിൽ നിങ്ങൾ ആത്മീയ യോഗ്യതകളാലും തല്പരരാണ് അല്ലെങ്കിൽ അതു നിങ്ങൾ ആകർഷിക്കപ്പെടുന്നു നിങ്ങളിൽ ആഴമായ ധാരണ ഉളവാക്കുന്നു. (‘അയാൾക്ക് സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകളാണുളളത്’ ‘അവളുടെ ആകാരം ഗംഭീര മായിരിക്കുന്നു’)
4. അതു നിങ്ങളെ 4. ഒരു നശിപ്പിക്കുന്ന, കൂടുതൽ മെച്ചപ്പെട്ട താറുമാറാക്കുന്ന ഫലം ഒരു വ്യക്തിയാക്കുന്നു എന്നതാണ് അതിന് നിങ്ങളുടെമേലുളള ഫലം
5. അയാളുടെ അല്ലെങ്കിൽ 5. യാഥാർത്ഥ്യ ബോധമില്ലാത്തതാണ്. അവളുടെ കുറവുകൾ മറേറയാളിൽ പൂർണ്ണത തിരിച്ചറിഞ്ഞുകൊണ്ടും കാണുന്നു. പിന്നെയും ആ വ്യക്തിത്വത്തിലെ ഗൗരവതരമായ വ്യക്തിയെ കുറവുകളെക്കുറിച്ചുളള സ്നേഹിച്ചുകൊണ്ടും ശല്യപ്പെടുത്തുന്ന നിങ്ങൾ സംശയങ്ങൾ നിങ്ങൾ യാഥാർത്ഥ്യബോധത്തോടെ അവഗണിച്ചു ആ വ്യക്തിയെ കളയുന്നു വീക്തിക്കുന്നു
6. നിങ്ങൾക്ക് 6. തർക്കങ്ങൾ സാധാരണയാണ്. അഭിപ്രായ യാതൊന്നിലും യോജിക്കാൻ വ്യത്യാസങ്ങളുണ്ട്, കഴിയുന്നില്ല. പല എന്നാൽ ചർച്ചയിലൂടെ കാര്യങ്ങളും ഒരു അവ പരിഹരിക്കാമെന്ന് ചുംബനത്താൽ നിങ്ങൾ കണ്ടെത്തുന്നു “തീരുമാനത്തിലെത്തിക്കുന്നു”
7. മറേറയാൾക്ക് 7. വിശേഷിച്ചും ലൈംഗികാവേശങ്ങളെ കൊടുക്കാനും തൃപ്തിപ്പെടുത്തുന്ന സംഗതിയിൽ അയാളുമായി സ്വന്തമാക്കുന്നതിന് അല്ലെങ്കിൽ പങ്കുവയ്ക്കാനും സ്വീകരിക്കുന്നതിനാണ് ഊന്നൽ നിങ്ങൾ ആഗ്രഹിക്കുന്നു കൊടുക്കുന്നത്
[244-ാം പേജിലെ ചിത്രം]
സൗന്ദര്യമുളള, എന്നാൽ വിവേകമില്ലാത്ത ഒരു പുരുഷനോ സ്ത്രീയോ ‘പന്നിയുടെ മൂക്കിലെ സ്വർണ്ണ വളയം പോലയാണ്’
[246-ാം പേജിലെ ചിത്രം]
മററുളളവരുടെ മുമ്പിൽ നിങ്ങളെ നിരന്തരം നിസ്സാരീകരിക്കുന്ന ഒരാൾക്ക് നിങ്ങളോട് യഥാർത്ഥ സ്നേഹമില്ലായിരിക്കാം