നിങ്ങളുടെ ഭാവി
ഭാഗം 10
നിങ്ങളുടെ ഭാവി
തങ്ങൾക്ക് ഒരു ഭാവിയേ ഇല്ല എന്ന ഭീഷണിയിൻ കീഴിലാണ് ഇന്നത്തെ യുവജനങ്ങൾ വളർന്നു വന്നിട്ടുളളത്. ന്യൂക്ലിയർ യുദ്ധവും പാരിസ്ഥിതിക തകർച്ചയും സാമ്പത്തിക കുഴപ്പവുമെല്ലാം ചക്രവാളത്തിൽ ഭീതിജനകമാംവണ്ണം തലയുയർത്തി നിൽക്കുന്നു. എന്നിരുന്നാലും മനുഷ്യവർഗ്ഗത്തിന്റെ ഭാവി നിങ്ങളുടെ ഉൽക്കണ്ഠകളിൽ ഏററം ചെറുതായിരിക്കാം. ഇന്നേക്ക് 10, 20 അല്ലെങ്കിൽ 30 വർഷങ്ങൾ കഴിയുമ്പോൾ നിങ്ങൾ എവിടെയായിരിക്കും എന്നതായിരിക്കും നിങ്ങളെ വളരെ കൂടുതലായി ഉൽക്കണ്ഠപ്പെടുത്തുന്നത്.
നിങ്ങളുടെ ഭാവിയെപ്പററി ശുഭാപ്തി വിശ്വാസമുണ്ടായിരിക്കാൻ യഥാർത്ഥ കാരണമുണ്ടെന്നുളളത് സന്തോഷകരം തന്നെ. അതു നിങ്ങൾ ഇപ്പോഴത്തെ സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു.