നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടം
ഭാഗം 3
നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക് ഒരു എത്തിനോട്ടം
സൗന്ദര്യം തൊലിപ്പുറമേ മാത്രമുളളതാണെന്ന് ആളുകൾ പറയുന്നു. എങ്കിൽ പിന്നെ എന്തുകൊണ്ടാണ് കണ്ടാൽ കൊളളാവുന്ന യുവജനങ്ങൾക്ക് എല്ലാ നേട്ടങ്ങളും കൈയ്യടക്കാൻ കഴിയുന്നതായി തോന്നുന്നത്? തങ്ങളുടെ സമപ്രായക്കാരെപ്പോലെയുളള വസ്ത്രധാരണവും ചമയവും ഉണ്ടായിരിക്കാനുളള എല്ലാ സമ്മർദ്ദത്തെയും ഒരു യുവാവിനോ യുവതിക്കോ എങ്ങനെ നേരിടാൻ കഴിയും?
ഓരോ ദിവസവും രാവിലെ നിങ്ങൾ കണ്ണാടിയിൽ കാണുന്ന മുഖത്തെ സംബന്ധിച്ച് പുതിയതും യാഥാർത്ഥ്യബോധത്തോടെയുളളതുമായ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതിന് നിങ്ങളെ സഹായിക്കാനാണ് തുടർന്നുവരുന്ന പേജുകൾ സംവിധാനം ചെയ്തിട്ടുളളത്.