ഭവന മണ്ഡലം: കുടുംബാംഗങ്ങളോടുളള ഇടപെടൽ
ഭാഗം 1
ഭവന മണ്ഡലം: കുടുംബാംഗങ്ങളോടുളള ഇടപെടൽ
“സ്വന്തം ഭവനം മധുര ഭവനം.” ഈ പഴയ ചൊല്ല് ഇന്ന് നിരാശാജനകമാംവണ്ണം പഴഞ്ചനായിത്തീർന്നതെന്ന് തോന്നുന്ന ഒരു വികാരത്തെ പ്രകടിപ്പിക്കുന്നു. നിർദ്ദയമായ കുടുംബ കലഹങ്ങൾ പല കുടുംബങ്ങളെയും യുദ്ധരംഗങ്ങളായി മാററുന്നു. നികത്താനാവാത്ത ആശയവിനിമയ വിടവ് മിക്കപ്പോഴും ഒത്തുതീർപ്പിനുളള ഏതു ശ്രമത്തെയും പരാജയപ്പെടുത്തുന്നു.
നിങ്ങളുടെ ഭവനം കലഹം വളർത്തുന്ന ഒരു സ്ഥലമായിരിക്കുന്നതിനു പകരം സമാധാനത്തിന്റെ ഒരു സങ്കേതമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അതിന് മററ് കുടുംബാംഗങ്ങളും തങ്ങളുടെ പങ്ക് വഹിക്കണമെന്നത് സത്യംതന്നെ. എന്നാൽ ഏതാനും ചില ബൈബിൾ തത്വങ്ങൾ പാലിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടുന്നതിനാൽ നിങ്ങളുടെ ഭവനത്തിലെ സമാധാനത്തിന് സംഭാവന ചെയ്യുന്നതായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വളരെയധികം കാര്യങ്ങളുണ്ട്.