എന്റെ വീട്ടിലുളളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും?
അധ്യായം 3
എന്റെ വീട്ടിലുളളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും?
വാരാന്ത്യങ്ങളിൽ അല്പം വൈകിയും വീട്ടിനു വെളിയിലായിരിക്കാൻ തക്ക പ്രായം നിങ്ങൾക്കുണ്ട് എന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ നേരത്തെ വീട്ടിലെത്തണമെന്ന് അവർ പറയുന്നു. ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയമായിരിക്കുന്ന ആ പുതിയ സിനിമ ഒന്നു കാണണമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾ അതു കാണാൻ പാടില്ല എന്ന് അവർ പറയുന്നു. നിങ്ങൾക്ക് സഹവസിക്കാൻ കൊളളാവുന്ന ചില നല്ല കുട്ടികളെ നിങ്ങൾ പരിചയപ്പെട്ടു എന്ന് നിങ്ങൾ പറയുന്നു. എന്നാൽ അതിന് മുമ്പേ നിങ്ങളുടെ കൂട്ടുകാരെ അവർക്കൊന്നുകാണേണ്ടതുണ്ടെന്ന് അവർ പറയുന്നു.
നിങ്ങൾ ഒരു കൗമാരപ്രായക്കാരനായിരിക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ കഴുത്തിന് ഇറുക്കിപ്പിടിച്ചിരിക്കുകയാണ് എന്ന തോന്നൽ ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടായേക്കാം. “ഞാൻ ആഗ്രഹിക്കുന്നു” എന്ന് നിങ്ങൾ പറയുന്ന ഓരോ തവണയും യാതൊരു മാററവുമില്ലാതെ “ഇല്ല, സാദ്ധ്യമല്ല” എന്ന മറുപടി ലഭിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നു. നിങ്ങളുടെ ജീവിതത്തിൽ യാതൊരു ഭാഗവും നിങ്ങളുടെ മാതാപിതാക്കളുടെ “ഒളിഞ്ഞു നോട്ടത്തിൽ” നിന്ന് സുരക്ഷിതമല്ലതാനും. പതിനഞ്ചു വയസ്സുളള ഡെബി പറയുന്നു: “ഞാൻ എവിടെയാണെന്നും എപ്പോഴാണ് വീട്ടിലെത്തുകയെന്നും എന്റെ ഡാഡിക്ക് എപ്പോഴും അറിയണം. മിക്ക മാതാപിതാക്കളും അങ്ങനെയാണ്. എല്ലാകാര്യവും അവർ അറിയേണ്ടതുണ്ടോ? അവർ എനിക്ക് അല്പം കൂടെ സ്വാതന്ത്ര്യം അനുവദിക്കണം.”
കൂടാതെ തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ ആദരിക്കുന്നില്ല എന്ന് ചെറുപ്പക്കാർ പരാതിപ്പെടുന്നു. എന്തെങ്കിലും പിശകു സംഭവിക്കുമ്പോൾ അവരെ വിശ്വസിക്കുന്നതിനു പകരം അവർക്കു പറയാനുളളതു കേൾക്കുകപോലും ചെയ്യാതെ അവർ കുററംവിധിക്കപ്പെടുന്നു. തങ്ങൾക്കായിത്തന്നെ തീരുമാനങ്ങൾ ചെയ്യാൻ അനുവദിക്കപ്പെടാതെ അവർ ചട്ടങ്ങളാൽ വരിഞ്ഞുമുറുക്കപ്പെടുന്നു.
“മന:ക്ലേശം”
വീട്ടിലുളളവർ നിങ്ങളോട് ചിലപ്പോൾ ഒരു കൊച്ചുകുട്ടിയോട് എന്നപോലെ പെരുമാറുന്നുവോ? എങ്കിൽ ഈ അടുത്തകാലം വരെ നിങ്ങൾ യഥാർത്ഥത്തിൽ ഒരു കൊച്ചുകുട്ടി ആയിരുന്നു എന്ന് ഓർക്കുക. ഒരു നിസ്സഹായ ശിശു എന്ന നിലയിലുളള നിങ്ങളുടെ രൂപം
അവരുടെ മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നു, അത് എളുപ്പം മാററാവുന്നതുമല്ല. ശൈശവത്തിൽ നിങ്ങൾ വരുത്തിയ ബാലിശമായ തെററുകൾ അവർ ഇപ്പോഴും ഓർമ്മിക്കുന്നു. നിങ്ങൾ അതു ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിങ്ങളെ സംരക്ഷിക്കാനും അവർ ആഗ്രഹിക്കുന്നു.നിങ്ങളെ സംരക്ഷിക്കാനുളള ആ പ്രചോദനം വളരെ ശക്തമാണ്. നിങ്ങളുടെ പിതാവും മാതാവും നിങ്ങൾക്ക് ഒരു ഭവനവും വസ്ത്രവും ഭക്ഷണവും പ്രദാനം ചെയ്യുന്നതിന്റെ തിരക്കിലല്ലാത്തപ്പോൾ മിക്കപ്പോഴും അവർ നിങ്ങളെ എങ്ങനെ പഠിപ്പിക്കണം, പരിശീലിപ്പിക്കണം, അതെ, എങ്ങനെ സംരക്ഷിക്കണം എന്നിങ്ങനെയുളള പ്രശ്നങ്ങളെ നേരിടുകയാണ്. അവർക്ക് നിങ്ങളിലുളള താല്പര്യം അവർക്ക് അശ്രദ്ധമായി കണക്കാക്കാവുന്ന ഒന്നല്ല. നിങ്ങളെ വളർത്തിക്കൊണ്ടുവരുന്ന വിധം സംബന്ധിച്ച് അവർ ദൈവമുമ്പാകെ കണക്കുബോധിപ്പിക്കേണ്ടവരാണ്. (എഫേസ്യർ 6:4) എന്തെങ്കിലും നിങ്ങളുടെ ക്ഷേമത്തെ ഭീഷണിപ്പെടുത്തുന്നതായി കാണുമ്പോൾ അവർ ഉൽക്കണ്ഠാകുലരാകുന്നു.
യേശുക്രിസ്തുവിന്റെ മാതാപിതാക്കളെപ്പററി ചിന്തിക്കുക. യെരുശലേമിൽ ഒരു സന്ദർശനം നടത്തിയശേഷം അബദ്ധവശാൽ അവനെ കൂടാതെ അവർ വീട്ടിലേക്ക് യാത്രതിരിച്ചു. അവന്റെ അസാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോൾ അവർ വളരെ ഉദ്വേഗപൂർവ്വം—ഭ്രാന്തമായിപോലും—അവനെ തേടിച്ചെന്നു! അവസാനം “അവനെ ആലയത്തിൽ കണ്ടെത്തിയപ്പോൾ” യേശുവിന്റെ അമ്മ അവനോട് ചോദിച്ചു: “മകനേ, നീ ഞങ്ങളോട് ഇങ്ങനെ പെരുമാറിയതെന്ത്? ലൂക്കോസ് 2:41-48) പൂർണ്ണനായിരുന്ന യേശു അവന്റെ മാതാപിതാക്കൾക്ക് അത്രയും മന:ക്ലേശത്തിന് ഇടയാക്കിയെങ്കിൽ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് എത്രത്തോളം മന:ക്ലേശം ഉളവാക്കും എന്ന് ചിന്തിക്കുക!
ഞാനും നിന്റെ പിതാവും മന:ക്ലേശത്തോടെ നിന്നെ അന്വേഷിക്കുകയായിരുന്നല്ലോ.” (ഉദാഹരണത്തിന്, നിങ്ങൾ എപ്പോൾ വീട്ടിൽ എത്തണം എന്നതു സംബന്ധിച്ച ഒരിക്കലും അവസാനിക്കാത്ത ആ തർക്കം തന്നെ എടുക്കുക. ഒരുപക്ഷേ അത്തരത്തിൽ നിയന്ത്രിക്കപ്പെടേണ്ടതിനുളള യാതൊരു കാരണവും നിങ്ങൾ കാണുന്നില്ല. എന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ വീക്ഷണ കോണത്തിൽ നിന്നുകൊണ്ട് നിങ്ങൾ എന്നെങ്കിലും കാര്യങ്ങളെ നോക്കി കണ്ടിട്ടുണ്ടോ? മാതാപിതാക്കളെ സംബന്ധിച്ച കുട്ടികളുടെ പുസ്തകം എന്ന ഗ്രന്ഥത്തിന്റെ സ്കൂൾ പ്രായക്കാരായ എഴുത്തുകാർ അങ്ങനെ ചെയ്തു. “നിശ്ചിത സമയത്തു വീട്ടിൽ എത്താത്തപ്പോൾ തങ്ങളുടെ കുട്ടികൾ എന്തായിരിക്കും ചെയ്യുന്നത് എന്നതു സംബന്ധിച്ച് മാതാപിതാക്കൾക്കു ഉണ്ടാകാവുന്ന വിചിത്ര ചിന്തകൾ” എന്ന് അവർ വിളിച്ചതിന്റെ ഒരു പട്ടിക അവർ തയ്യാറാക്കി. ‘മയക്കുമരുന്നുപയോഗിക്കൽ, കാർ അപകടത്തിൽപ്പെടൽ, പാർക്കുകളിൽ അലഞ്ഞുതിരിയൽ, അറസ്ററു ചെയ്യപ്പെടൽ, അശ്ലീല ചിത്രങ്ങൾ കാണൽ, മയക്കുമരുന്നു വിൽപന, ബലാൽസംഗത്തിനോ ആക്രമണത്തിനോ ഇരയാകൽ, ജയിലിൽ അകപ്പെടൽ, കുടുംബത്തിന് ദുഷ്കീർത്തി വരുത്തൽ’ എന്നിവയെല്ലാം ആ പട്ടികയിൽ ഉൾപ്പെടുന്നു.
എല്ലാ മാതാപിതാക്കളും ഇത്ര വിദൂര സാദ്ധ്യത മാത്രമുളള നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നില്ല. എന്നാൽ അനേകം യുവജനങ്ങൾ അത്തരം കാര്യങ്ങളിൽ ഉൾപ്പെടുന്നു എന്നതു സത്യമല്ലേ? അതുകൊണ്ട് വൈകി വെളിയിലായിരിക്കുന്നതും മോശമായ കൂട്ടുകെട്ടിൽ ചെന്നു ചാടുന്നതും ഉപദ്രവകരമാണ് എന്ന നിർദ്ദേശത്തോട് നിങ്ങൾക്ക് വിരോധം തോന്നേണ്ടതുണ്ടോ? എന്തിന്, യേശുവിന്റെ മാതാപിതാക്കൾപോലും അവൻ എവിടെയായിരുന്നു എന്ന് അറിയാൻ ആഗ്രഹിച്ചു!
അവർ എന്തുകൊണ്ടാണ് വീർപ്പുമുട്ടിക്കുന്നത്
തങ്ങൾക്ക് അപകടം സംഭവിക്കുന്നതിനെപ്പററിയുളള മാതാപിതാക്കളുടെ ഭയം ഒരുതരം ചിത്തഭ്രമത്തിന്റെ വക്കോളം എത്തുന്നു എന്നാണ് ചില ചെറുപ്പക്കാർ പറയുന്നത്! അവർ നിങ്ങളിൽ വളരെയധികം സമയവും മൃദുല വികാരങ്ങളും നിക്ഷേപിച്ചിട്ടുണ്ട് എന്ന് ഓർക്കുക. നിങ്ങൾ വളർന്ന് അവസാനം അവരെ വിട്ടുപോകും എന്ന ചിന്ത അവരെ അസ്വസ്ഥരാക്കിയേക്കാം. ഒരു പിതാവ് ഇങ്ങനെ എഴുതി: “എന്റെ ഏകകുട്ടിക്ക്, എന്റെ മകന്, ഇപ്പോൾ പത്തൊൻപത് വയസ്സായി, അവൻ എന്നെ വിട്ടുപോകുക എന്ന ആശയം എനിക്ക് സഹിക്കാൻ കഴിയുന്നില്ല.”
അപ്രകാരം ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വീർപ്പുമുട്ടിക്കാൻ അല്ലെങ്കിൽ അതിർകടന്ന് അവരെ സംരക്ഷിക്കാൻ ചായ്വു കാണിക്കുന്നു. എന്നാൽ നിങ്ങൾ അതിനോട് അതിരുകടന്ന് പ്രതികരിക്കുന്നത് യഥാർത്ഥത്തിൽ തെററായിരിക്കും. ഒരു യുവതി
ഇപ്രകാരം അനുസ്മരിക്കുന്നു: “എനിക്ക് 18 വയസ്സാകുന്നതുവരെ ഞാനും എന്റെ അമ്മയും വളരെ അടുപ്പത്തിലായിരുന്നു. . . . [എന്നാൽ] എനിക്ക് അല്പം കൂടി പ്രായമായപ്പോൾ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഞാൻ കുറച്ചുകൂടി സ്വതന്ത്രയാകാൻ ശ്രമിച്ചു, എന്നാൽ അതു ഞങ്ങൾ തമ്മിലുളള ബന്ധത്തിന് ഒരു ഭീഷണിയായി അമ്മയ്ക്ക് തോന്നിയിരിക്കണം. അമ്മ എന്നോട് കൂടുതൽ അടുത്തു പററിനിൽക്കാൻ ശ്രമിച്ചു. ഞാനാകട്ടെ കൂടുതൽ അകന്നു മാറിക്കൊണ്ട് പ്രതികരിച്ചു.”ഒരളവിലുളള സ്വാതന്ത്ര്യം നല്ലതാണ്. എന്നാൽ കുടുംബബന്ധങ്ങൾ നഷ്ടമാക്കിക്കൊണ്ട് അതു നേടരുത്. നിങ്ങളുടെ മാതാപിതാക്കളുമായുളള ബന്ധം കുറച്ചുകൂടെ മുതിർന്നവരുടെ ഒരു തലത്തിൽ, പരസ്പര ധാരണയുടെയും സഹിഷ്ണുതയുടെയും ആദരവിന്റെയും അടിസ്ഥാനത്തിൽ, എങ്ങനെ നിലനിർത്താൻ കഴിയും? ആദരവ് ആദരവിനെ ജനിപ്പിക്കുന്നു എന്നതാണ് ഒരു വസ്തുത. അപ്പോസ്തലനായ പൗലോസ് ഒരിക്കൽ ഇപ്രകാരം അനുസ്മരിച്ചു: “നമ്മെ ശിക്ഷണത്തിൽ വളർത്താൻ നമുക്ക് നമ്മുടെ തന്നെ ജഡമായ പിതാക്കൻമാരുണ്ടായിരുന്നു, നാം അവരെ ആദരിച്ചും പോന്നു.” (എബ്രായർ 12:9) ഈ ആദിമ ക്രിസ്ത്യാനികളുടെ മാതാപിതാക്കൾ തെററ് സംഭവിക്കാത്തവരായിരുന്നില്ല. പൗലോസ് ഇപ്രകാരം തുടർന്നു (എബ്രായർ 12:10-ാം വാക്യം) “നമ്മുടെ മാനുഷ പിതാക്കൻമാർക്ക് . . . ഏററം നല്ലതെന്ന് അവർ വിചാരിച്ചതേ ചെയ്യാൻ കഴിയുമായിരുന്നുളളു.”—യെരുശലേം ബൈബിൾ.
ചിലപ്പോൾ ഈ മനുഷ്യർക്ക് അവരുടെ കണക്കുകൂട്ടലുകളിൽ തെററുപററി. എന്നിരുന്നാലും അവർ അവരുടെ മക്കളുടെ ആദരവിന് അർഹരായിരുന്നു. നിങ്ങളുടെ മാതാപിതാക്കളും അങ്ങനെതന്നെയാണ്. അവർ വീർപ്പുമുട്ടിക്കുന്ന തരക്കാരാണ് എന്ന വസ്തുത അവർക്കെതിരെ മത്സരിക്കാനുളള കാരണമല്ല. നിങ്ങൾക്ക് ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന തരം ആദരവ് അവർക്ക് നൽകുക.
തെററിദ്ധാരണകൾ
നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാൽ നിങ്ങൾ എന്നെങ്കിലും വീട്ടിൽ താമസിച്ചെത്താൻ ഇടയായിട്ടുണ്ടോ? നിങ്ങളുടെ മാതാപിതാക്കൾ അമിതമായി പ്രതികരിച്ചോ? അത്തരം തെററിദ്ധാരണകൾ ആദരവ് നേടാൻ നിങ്ങൾക്ക് ഒരു അവസരം നൽകുന്നു. തെറെറാന്നും ചെയ്യാതെ ദേവാലയത്തിൽ ചില ഉപദേഷ്ടാക്കൻമാരുമായി ദൈവവചനം ചർച്ചചെയ്തുകൊണ്ടിരിക്കെ അവന്റെ മാതാപിതാക്കൾ അവനെ കണ്ടെത്തിയപ്പോൾ ബാലനായ യേശു എങ്ങനെ പെരുമാറിയെന്ന് ഓർമ്മിക്കുക. തന്റെ ആന്തരങ്ങളെ കുററംവിധിച്ചത് എത്ര നീതികേടാണ് എന്നു പറഞ്ഞുകൊണ്ട് അവൻ ലൂക്കോസ് 2:49) യേശു അവിടെ പ്രകടമാക്കിയ പക്വത അവന്റെ മാതാപിതാക്കളിൽ നല്ല ധാരണ ഉളവാക്കി എന്നതിൽ സംശയമില്ല. “ഒരു ഉത്തരം ശാന്തമായിരിക്കുമ്പോൾ അതു കോപത്തെ അകററുക” മാത്രമല്ല അതിന് നിങ്ങളുടെ മാതാപിതാക്കളുടെ ആദരവ് നേടാനും കഴിയും.—സദൃശവാക്യങ്ങൾ 15:1.
വൈകാരികമായി പൊട്ടിത്തെറിക്കുകയോ, കരയുകയോ, മോങ്ങുകയോ ചെയ്തോ? അവന്റെ ശാന്തമായ മറുപടി ശ്രദ്ധിക്കുക: “നിങ്ങൾ എന്നെ അന്വേഷിച്ചത് എന്തിന്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലായിരിക്കേണ്ടതാണ് എന്ന് നിങ്ങൾക്ക് അറിയാൻ പാടില്ലായിരുന്നോ?” (നിയമങ്ങളും ചട്ടങ്ങളും
നിങ്ങളുടെ മാതാപിതാക്കൾ വയ്ക്കുന്ന നിബന്ധനകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിന് അവർ നിങ്ങളോട് ഇടപെടുന്ന വിധവുമായി അടുത്ത ബന്ധമുണ്ട്. ചില ചെറുപ്പക്കാർ ദുർമുഖം കാട്ടുകയും നുണ പറയുകയും പരസ്യമായി ധിക്കരിക്കുകയും ചെയ്യുന്നു. കുറച്ചുകൂടി പക്വമായ ഒരു സമീപനം പരീക്ഷിച്ചു നോക്കുക. അല്പം കൂടി വൈകി വീട്ടിലെത്താൻ നിങ്ങൾക്ക് അനുവാദം ലഭിക്കണമെങ്കിൽ ബാലിശമായ അവകാശങ്ങൾ ഉന്നയിക്കാതെയും, “മററുകുട്ടികൾക്കൊക്കെ താമസിച്ചു വരാമല്ലോ” എന്ന് ആവലാതിപ്പെടാതെയുമിരിക്കുക. എഴുത്തുകാരനായ ആൻഡ്രിയ ഈഗൻ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “അവർ യഥാർത്ഥത്തിൽ സാഹചര്യം മനസ്സിലാക്കാൻ തക്കവണ്ണം നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് അവരോട് ആവുന്നത്ര [വിശദീകരിക്കുക] . . . നിങ്ങൾ എവിടെയായിരിക്കുമെന്നും ആരോടൊപ്പമായിരിക്കുമെന്നും നിങ്ങൾ വൈകിവരാനിടയാക്കുന്ന സംഗതി എത്ര പ്രധാനമാണെന്നും എല്ലാം തുറന്നു പറയുകയാണെങ്കിൽ . . ., അവർ സമ്മതിച്ചേക്കും.”
അല്ലെങ്കിൽ നിങ്ങളുടെ കൂട്ടുകാരുടെ യോഗ്യത അറിയാൻ നിങ്ങളുടെ മാതാപിതാക്കൾ ശ്രമിക്കുകയാണെങ്കിൽ—അവർ അങ്ങനെ ചെയ്യേണ്ടതാണ്—ഒരു കൊച്ചുകുട്ടിയെപ്പോലെ ചിണുങ്ങരുത്. സെവൻറീൻ മാസിക ഇപ്രകാരം ശുപാർശ ചെയ്യുന്നു: “ഇടയ്ക്കിടെ നിങ്ങളുടെ കൂട്ടുകാരെ വീട്ടിൽക്കൂട്ടിക്കൊണ്ടു വരിക. അങ്ങനെയായാൽ നിങ്ങൾ ബില്ലിനോടൊപ്പം സിനിമയ്ക്കു പോവുകയാണെന്ന് പറയുമ്പോൾ ‘ബിൽ? ഏത് ബിൽ?’ എന്ന് അടുത്ത മുറിയിൽ നിന്ന് നിങ്ങളുടെ പിതാവ് ആക്രോശിക്കാൻ കാരണമുണ്ടായിരിക്കുകയില്ല.”
“കൂടുതൽ നൽകപ്പെടും”
തന്റെ അനുജൻ റോണിനെപ്പററി പറയുമ്പോൾ ജിമ്മിന് ചിരി വരും. “ഞങ്ങൾ തമ്മിൽ 11 മാസത്തിന്റെ പ്രായവ്യത്യാസമേയുളളു. എന്നാൽ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോട് വളരെ വ്യത്യസ്തമായ വിധത്തിലാണ് ഇടപെട്ടത്. അവർ എനിക്ക് വളരെയധികം സ്വാതന്ത്ര്യം തന്നു. എനിക്ക് കുടുംബം വക കാർ ഉപയോഗിക്കാമായിരുന്നു. ഒരു വർഷം എന്റെ ഒരു അനുജനെ ന്യൂയോർക്ക് നഗരത്തിലേക്ക് ഒരു വിനോദയാത്രക്ക് കൊണ്ടുപോകാൻ പോലും അവർ എന്നെ അനുവദിച്ചു.”
“എന്നാൽ റോണിന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു,” ജിം തുടരുന്നു: “അവന് അത്ര സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നു. ഡ്രൈവിംഗ് പഠിക്കാനുളള പ്രായമായിട്ടും അവനെ അതു പഠിപ്പിക്കാൻ പിതാവ് താല്പര്യം കാണിച്ചില്ല. ഡെയിററിംഗ് നടത്താൻ പ്രായമായി എന്ന് അവൻ കരുതിയപ്പോൾ എന്റെ വീട്ടിലുളളവർ അതിന് സമ്മതിച്ചില്ല.”
അതു പക്ഷാഭേദമായിരുന്നോ? അല്ല. ജിം വിശദീകരിക്കുന്നു: “റോൺ ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ ചായ്വുളളവനായിരുന്നു. യാതൊന്നിലും മുൻകൈ എടുത്തു പ്രവർത്തിക്കാനുളള പ്രാപ്തി അവനില്ലായിരുന്നു. അവന് നിയോഗിച്ചുകൊടുത്ത ജോലികൾ ചെയ്യുന്നതിൽ അവൻ മിക്കപ്പോഴും പരാജയപ്പെട്ടു. ഞാൻ ഒരിക്കലും എന്റെ മാതാപിതാക്കളോട് തർക്കിക്കുകയില്ലായിരുന്നെങ്കിലും റോൺ അവന്റെ എതിർപ്പ് പ്രകടമാക്കിയിരുന്നു. അത് എപ്പോഴും അവനുതന്നെ ഉപദ്രവമായിത്തീർന്നു.” മത്തായി 25:29-ൽ യേശു പറഞ്ഞു: “ഉളളവന് കൂടുതൽ നൽകപ്പെടുകയും അവന് സമൃദ്ധി ഉണ്ടാവുകയും ചെയ്യും; ഇല്ലാത്തവനിൽ നിന്നോ ഉളളതും കൂടെ എടുക്കപ്പെടും.”
കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഉത്തരവാദിത്വ ബോധമുളളവരാണെന്ന് തെളിയിക്കുക. വീട്ടിലുളളവർ നിയോഗിച്ചുതരുന്ന ജോലികൾ എന്തുതന്നെയായാലും അതു ഗൗരവമായിട്ടെടുക്കുക. യേശുവിന്റെ ഉപമകളിലൊന്നിലെ യുവാവിനെപ്പോലെ ആയിരിക്കരുത്. “മകനെ മുന്തിരിത്തോട്ടത്തിൽപോയി ജോലി ചെയ്യുക” എന്ന് അവന്റെ പിതാവ് പറഞ്ഞപ്പോൾ “ഞാൻ പോകാം അപ്പാ,” എന്ന് അവൻ പറഞ്ഞു. എന്നാൽ അവൻ “പോയില്ല.” മത്തായി 21:28, 29) നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതു എത്രതന്നെ നിസ്സാരമായ കാര്യമാണെങ്കിലും, അതു നിശ്ചയമായും നിങ്ങൾ ചെയ്തിരിക്കും എന്ന് അവരെ ബോദ്ധ്യപ്പെടുത്തുക.
(“എനിക്ക് ഉത്തരവാദിത്വങ്ങൾ വഹിക്കാൻ കഴിയുമെന്ന് ഞാൻ എന്റെ മാതാപിതാക്കളെ കാണിച്ചു,” ജിം അനുസ്മരിക്കുന്നു. “അവർ എന്നെ ബാങ്കിൽ പറഞ്ഞയയ്ക്കുകയും ഞങ്ങളുടെ നിത്യോപയോഗ ബില്ലുകൾ അടയ്ക്കാനും സൂപ്പർമാർക്കററിൽ പോയി ഷോപ്പിംഗ് നടത്താനും എന്നെ അനുവദിക്കുകയും ചെയ്യുമായിരുന്നു. മമ്മി പുറത്തു ജോലിക്ക് പോയിരുന്നപ്പോൾ ഞാൻ കുടുംബത്തിനുവേണ്ടി ഭക്ഷണം തയ്യാറാക്കുകപോലും ചെയ്യുമായിരുന്നു.”
മുൻകൈ എടുക്കൽ
നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് അത്തരം ജോലികൾ നിയോഗിച്ചു തരുന്നില്ലെങ്കിലെന്ത്? മുൻകൈ എടുക്കാനുളള വിവിധ മാർഗ്ഗങ്ങൾ ആരായുക. സെവൻറീൻ മാസിക ഇപ്രകാരം നിർദ്ദേശിച്ചു: “കുടുംബത്തിനുവേണ്ടി ഒരു നേരത്തെ ആഹാരം തയ്യാറാക്കുന്ന ജോലി സ്വയം ഏറെറടുക്കുക. അതു പ്ലാൻ ചെയ്യുന്നതും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്ററ് തയ്യാറാക്കുന്നതും ചെലവു നിശ്ചയിക്കുന്നതും സാധനങ്ങൾ വാങ്ങുന്നതും പാകം ചെയ്യുന്നതും തുടർന്നുളള ശുചിയാക്കലും എല്ലാം നിങ്ങൾതന്നെ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് വീട്ടുകാരോട് പറയുക.” ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ അത്ര പ്രാപ്തരല്ലെങ്കിൽ മറെറന്തെങ്കിലും ചെയ്യാനുണ്ടോ എന്നു നോക്കുക. പാത്രങ്ങൾ കഴുകാനോ തറ വൃത്തിയാക്കാനോ മുറികൾ ക്രമീകരിക്കാനോ ഉളളപ്പോൾ അതിന് നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് കൃത്യമായ ഒരു കല്പന ലഭിക്കേണ്ടതില്ല.
അനേകം യുവജനങ്ങൾ വേനൽക്കാലത്തോ അല്ലെങ്കിൽ വാരാന്ത്യങ്ങളിലോ അംശകാല ജോലികൾ ഏറെറടുക്കുന്നു. നിങ്ങളുടെ സംഗതിയിൽ ഇതു വാസ്തവമാണെങ്കിൽ നിങ്ങൾക്ക് പണം മിച്ചം വയ്ക്കാനും അതു ഉചിതമായി കൈകാര്യം ചെയ്യാനും കഴിയും എന്ന് നിങ്ങൾ തെളിയിച്ചിട്ടുണ്ടോ? നിങ്ങളുടെ താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്ന തുകയിൽ ഒരു അംശം വഹിക്കാൻ നിങ്ങൾ എന്നെങ്കിലും തയ്യാറായിട്ടുണ്ടോ? (നിങ്ങളുടെ സമൂഹത്തിൽ ഒരു മുറി വാടകയ്ക്കു എടുക്കുന്നതിന്റെ ചെലവ് തിട്ടപ്പെടുത്തുന്നുവെങ്കിൽ അതു നിങ്ങളുടെ കണ്ണു തുറപ്പിച്ചേക്കാം.) അങ്ങനെ ചെയ്താൽ നിങ്ങളുടെ സ്വന്തം ഉപയോഗത്തിനുളള പണം കുറയുമായിരിക്കാം, എന്നാൽ മുതിർന്നവരുടെ രീതിയിൽ നിങ്ങൾ പണം കൈകാര്യം ചെയ്യുന്നതു കാണുമ്പോൾ അവർ നിശ്ചയമായും നിങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ ചായ്വ് കാണിക്കും.
സ്വാശ്രയം വളർത്തൽ
മാതാപിതാക്കൾ സ്വകാര്യം പങ്കുവയ്ക്കാവുന്ന നമ്മുടെ സുഹൃത്തുക്കളും മാർഗ്ഗനിർദ്ദേശത്തിന്റെയും ബുദ്ധിയുപദേശത്തിന്റെയും സമ്പന്നമായ ഒരു ഉറവും ആയിരിക്കണം. (യിരെമ്യാവ് 3:4 താരതമ്യം ചെയ്യുക.) എന്നിരുന്നാലും എല്ലാ ചെറിയ തീരുമാനങ്ങളും ചെയ്യുന്നതിന് നിങ്ങൾ അവരെ ആശ്രയിക്കണം എന്ന് ഇതിന് അർത്ഥമില്ല. നിങ്ങളുടെ “ഗ്രഹണശക്തി” ഉപയോഗിക്കുന്നതിനാൽ മാത്രമേ തീരുമാനം ചെയ്യാനുളള നിങ്ങളുടെ പ്രാപ്തിയിൽ നിങ്ങൾക്ക് ആത്മധൈര്യം വളർത്തിയെടുക്കാൻ കഴിയുകയുളളു.—എബ്രായർ 5:14.
അതുകൊണ്ട് ഏതെങ്കിലും ഒരു നിസ്സാര പ്രശ്നത്തിന്റെ ആദ്യ ലക്ഷണം കാണുമ്പോഴേ മാതാപിതാക്കളുടെ അടുത്തേക്ക് ഓടുന്നതിന് പകരം നിങ്ങളുടെ മനസ്സിൽ തന്നെ അതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. “തിടുക്കം കൂട്ടുകയോ” ചിന്താശൂന്യമായി പെരുമാറുകയോ ചെയ്യുന്നതിനു പകരം ആദ്യം “പരിജ്ഞാനം കണക്കിലെടുക്കാനുളള” ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുക. (യെശയ്യാവ് 32:4) വിശേഷിച്ചും ബൈബിൾ തത്വങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ അല്പം ഗവേഷണം നടത്തുക. ശാന്തമായി കാര്യങ്ങൾ തൂക്കിനോക്കിയ ശേഷം നിങ്ങളുടെ മാതാപിതാക്കളെ സമീപിക്കുക. എല്ലായ്പ്പോഴും ‘ഡാഡീ, ഞാൻ എന്തു ചെയ്യണം?’ അല്ലെങ്കിൽ ‘മമ്മീ, മമ്മിയായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?’ എന്നു ചോദിക്കുന്നതിനു പകരം സാഹചര്യം വിശദീകരിക്കുക. നിങ്ങൾ ആ സാഹചര്യം സംബന്ധിച്ച് എങ്ങനെ ന്യായവാദം ചെയ്തു എന്ന് അവർ കേൾക്കട്ടെ. അതിനുശേഷം അവരുടെ നിരീക്ഷണങ്ങൾ എന്താണ് എന്ന് ചോദിക്കുക.
നിങ്ങൾ ഒരു കുട്ടിയായിട്ടല്ല ഒരു മുതിർന്നയാളായിട്ട് സംസാരിക്കുന്നത് ഇപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ കാണുന്നു. കൂടുതൽ സ്വാതന്ത്ര്യം അർഹിക്കുന്ന ഒരു മുതിർന്നയാളായി നിങ്ങൾ മാറുകയാണ് എന്ന് തെളിയിക്കുന്നതിനുളള ഒരു വലിയ ചുവട് നിങ്ങൾ മുമ്പോട്ട് വച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടിലുളളവർ ഒരു മുതിർന്നയാളോട് എന്ന നിലയിൽ നിങ്ങളോട് പെരുമാറാൻ തുടങ്ങിയേക്കാം.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിലും അവർ എവിടെയാണ് എന്ന് അറിയുന്ന കാര്യത്തിലും മാതാപിതാക്കൾ മിക്കപ്പോഴും വളരെ ഉൽക്കണ്ഠയുളളവരായിരിക്കുന്നത് എന്തുകൊണ്ടാണ്?
◻ നിങ്ങൾ മാതാപിതാക്കളോട് ആദരവോടെ പെരുമാറുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ നിങ്ങളുടെ മാതാപിതാക്കളുമായുളള തെററിദ്ധാരണകളെ നിങ്ങൾക്ക് ഏററം മെച്ചമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
◻ നിങ്ങളുടെ മാതാപിതാക്കളുടെ നിയമങ്ങളുമായും ചട്ടങ്ങളുമായും സഹകരിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് കുറേ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്നതെങ്ങനെ?
◻ നിങ്ങൾ ഉത്തരവാദിത്വബോധമുളളവരാണെന്ന് നിങ്ങളുടെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്താനുളള ചില മാർഗ്ഗങ്ങളേവ?
[29-ാം പേജിലെ ആകർഷകവാക്യം]
“ഞാൻ എവിടെയാണെന്നും എപ്പോഴാണ് വീട്ടിലെത്തുകയെന്നും എന്റെ ഡാഡിക്ക് എപ്പോഴും അറിയണം. . . . അവർ എല്ലാകാര്യവും അറിയേണ്ടതുണ്ടോ?”
[27-ാം പേജിലെ ചിത്രം]
നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കു ചുററും വേലി കെട്ടിയിരിക്കുക യാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
[30-ാം പേജിലെ ചിത്രം]
തെററി ദ്ധരിക്കപ്പെടുമ്പോൾ ശാന്തരായിരിക്കുന്നത് ആദരവ് നേടാനുളള ഒരു മാർഗ്ഗമാണ്