എന്റെ സഹോദരനോടും സഹോദരിയോടും പൊരുത്തപ്പെട്ടുപോകുന്നത് ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
അധ്യായം 6
എന്റെ സഹോദരനോടും സഹോദരിയോടും പൊരുത്തപ്പെട്ടുപോകുന്നത് ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
സഹോദരങ്ങൾക്കിടയിലെ ശത്രുത—അത് കയീനോളവും ഹാബേലിനോളവും തന്നെ പഴക്കമുളളതാണ്. നിങ്ങൾക്ക് നിങ്ങളുടെ സഹോദരനോടോ സഹോദരിയോടോ വിരോധമുണ്ടെന്നല്ല. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “എന്റെ ഹൃദയത്തിന്റെ ആഴത്തിൽ, ഇപ്പോൾ എനിക്ക് ആ വികാരം അനുഭവവേദ്യമാകാത്ത ഒരു സ്ഥാനത്ത്, എന്റെ സഹോദരനെ ഞാൻ സ്നേഹിക്കുന്നു എന്ന് ഞാൻ ഊഹിക്കുന്നു. എനിക്ക് ഒരു തരത്തിലുളള സ്നേഹമുണ്ട്.”
സഹോദരീസഹോദരൻമാർക്കിടയിലെ ബന്ധങ്ങളിൽ മിക്കപ്പോഴും ശത്രുത ഒളിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണ്? ഒരു കുടുംബ ചികിത്സാവിദഗ്ദ്ധയായ ക്ലാവുഡിയ ഷ്വെയിററ്സർ ഇപ്രകാരം പറഞ്ഞതായി എഴുത്തുകാരി ഹാരിയെററ് വെബ്സ്ററർ ഉദ്ധരിക്കുന്നു: “ഓരോ കുടുംബത്തിനും ഭൗതികവും വൈകാരികവുമായ ഒരു നിശ്ചിത വിഭവശേഷിയാണുളളത്.” വെബ്സ്ററർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സഹോദരീസഹോദരൻമാർ തമ്മിൽ ഏററുമുട്ടുമ്പോൾ അവർ ഈ വിഭവശേഷിക്കുവേണ്ടി മാതാപിതാക്കളുടെ സ്നേഹം മുതൽ പണവും വസ്ത്രങ്ങളും വരെയുളള എല്ലാററിനുംവേണ്ടിയാണ് മത്സരിക്കുന്നത്.” ഉദാഹരണത്തിന് കമീലും അവളുടെ അഞ്ചു സഹോദരീസഹോദരൻമാരുംകൂടെ മൂന്നു മുറികളിലായി കഴിയുന്നു. “ചിലപ്പോൾ ഞാൻ ഒററയ്ക്കായിരിക്കാൻ ആഗ്രഹിക്കുന്നു,” കമീൽ പറയുന്നു: “അവരെ പുറത്താക്കി കതകടയ്ക്കാൻ ഞാൻ ആഗ്രഹിക്കും, എന്നാൽ അവർ എല്ലായ്പ്പോഴും അവിടെത്തന്നെ ഉണ്ട്.”
പ്രത്യേക പദവികളും കുടുംബപരമായ ഉത്തരവാദിത്വങ്ങളും പങ്കുവയ്ക്കുന്ന കാര്യത്തിലും ഏററുമുട്ടൽ ഉണ്ടായേക്കാം. വീട്ടുജോലിയിൽ സിംഹഭാഗവും തങ്ങൾ ചെയ്യാൻ പ്രതീക്ഷിക്കുന്നതിൽ മൂത്ത കുട്ടികൾക്ക് എതിർപ്പ് തോന്നിയേക്കാം. മുതിർന്ന കുട്ടികൾ അധികാരം നടത്താൻ ശ്രമിക്കുകയോ അവർക്ക് അഭികാമ്യമായ ചില പദവികൾ നൽകപ്പെടുകയോ ചെയ്യുമ്പോൾ ഇളയ കുട്ടികൾ എതിർപ്പ് പ്രകടമാക്കിയേക്കാം. ‘എന്റെ ജ്യേഷ്ഠത്തി ഡ്രൈവിംഗ് പഠിക്കുന്നു, എനിക്ക് അതിന് സാധിക്കുന്നില്ല,’ ഇംഗ്ലണ്ടിൽ നിന്നുളള ഒരു കൗമാരപ്രായക്കാരിയുടെ പരാതി അതാണ്. ‘അവളോട് നീരസം തോന്നിയിട്ട് ഞാൻ അവൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്നു.’
ചിലപ്പോൾ സഹോദരീസഹോദരൻമാർക്കിടയിലെ പൊരുത്തക്കേട് വ്യത്യസ്ത വ്യക്തിത്വങ്ങൾ തമ്മിൽ ഏററുമുട്ടുന്നതിന്റെ ഫലമാണ്. തന്റെ സഹോദരീസഹോദരൻമാരെപ്പററി 17 വയസ്സുളള ഡയാനെ പറയുന്നു: “എല്ലാ ദിവസവും ഏതാണ്ട് മുഴുവൻ സമയവും നിങ്ങൾ അന്യോന്യം കണ്ടുകൊണ്ടിരുന്നാൽ . . . ഒരേ വ്യക്തി എല്ലാ ദിവസവും
നിങ്ങളെ ശല്യപ്പെടുത്തുന്ന അതേ കാര്യം ചെയ്യുന്നതു നിങ്ങൾ കണ്ടാൽ, അതു നിങ്ങളെ വെറി പിടിപ്പിക്കും.” യുവപ്രായക്കാരനായ ആൻഡ്രേ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നിങ്ങൾ സ്വന്തം ഭവനത്തിലായിരിക്കുമ്പോൾ . . . നിങ്ങൾ യഥാർത്ഥത്തിൽ ആയിരിക്കുന്ന വിധത്തിൽ നിങ്ങൾ പെരുമാറുന്നു.” ദുഃഖകരമെന്നു പറയട്ടെ, ‘നിങ്ങൾ യഥാർത്ഥത്തിൽ ആയിരിക്കുന്ന വിധത്തിൽ പെരുമാറുക’ എന്നു പറഞ്ഞാൽ മിക്കപ്പോഴും മര്യാദയും ദയയും നയവും വിട്ടുകളയുക എന്നാണ് അതിന്റെ അർത്ഥം.മാതാപിതാക്കൾ പക്ഷാഭേദം കാട്ടുന്നതാണ് (‘മമ്മിക്ക് നിന്നോടാണ് ഏററം ഇഷ്ടം!’) സഹോദരീസഹോദരൻമാർക്കിടയിലെ ശണ്ഠയുടെ മറെറാരു കാരണം. ലീ സാൾക്ക് എന്ന മനഃശാസ്ത്ര പ്രൊഫസർ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഒരു പിതാവിനോ മാതാവിനോ അവരുടെ എല്ലാ കുട്ടികളെയും കൃത്യമായി ഒരുപോലെ സ്നേഹിക്കാൻ യാതൊരു മാർഗ്ഗവുമില്ല, കാരണം അവർ വ്യത്യസ്ത വ്യക്തികളാണ്, തീർച്ചയായും നമ്മിൽ [മാതാപിതാക്കളിൽ] വ്യത്യസ്ത പ്രതികരണം ഉളവാക്കുകയും ചെയ്യുന്നു.” ബൈബിൾ കാലങ്ങളിൽ ഇതു സത്യമായിരുന്നു. ഗോത്രപിതാവായ യാക്കോബ് (ഇസ്രായേൽ) “തന്റെ മററു പുത്രൻമാരെക്കാൾ അധികമായി യോസേഫിനെ സ്നേഹിച്ചു.” (ഉല്പത്തി 37:3) യാക്കോബിന്റെ സഹോദരൻമാർ അവനോട് കഠിനമായി അസൂയപ്പെടാനിടയായി.
തീ കെടുത്തൽ
“വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകുന്നു,” എന്ന് സദൃശവാക്യങ്ങൾ 26:20 പറയുന്നു. കാട്ടുതീ പടരാതെ സൂക്ഷിക്കുന്നതിന് മിക്കപ്പോഴും കുറെ മരങ്ങൾ വെട്ടി നീക്കം ചെയ്തുകൊണ്ട് ഫയർ ബ്രേക്കുകൾ ഉണ്ടാക്കുന്നു. ഒരു കാട്ടുതീ ഉണ്ടായാൽ സാധാരണയായി അവിടെവരെ വന്നു കഴിയുമ്പോൾ തീ തനിയെ കെട്ടുപോകുന്നു. അതുപോലെ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാതെ സൂക്ഷിക്കുന്നതിനും ഉണ്ടായാൽ അതു നിയന്ത്രിച്ചു നിർത്തുന്നതിനുമുളള മാർഗ്ഗങ്ങളുണ്ട്. ആശയവിനിയമം നടത്തിക്കൊണ്ട്, ഒരു തർക്കം കത്തിക്കാളുന്ന ഘട്ടം വരെ പോകാൻ അനുവദിക്കാതെ ഒത്തു തീർപ്പിലെത്തുക എന്നതാണ് ഒരു മാർഗ്ഗം.
ഉദാഹരണത്തിന്, സ്വകാര്യതയില്ലായ്മ ഒരു പ്രശ്നമാണോ? അങ്ങനെയെങ്കിൽ അതു സംബന്ധിച്ച് വഴക്കു കൂടാത്ത ഒരവസരത്തിൽ ഒരുമിച്ചിരുന്ന് ഒരു യഥാർത്ഥ സമയപ്പട്ടിക തയ്യാറാക്കാമോ എന്ന് നോക്കുക. (‘ഇന്നിന്ന ദിവസങ്ങളിൽ⁄സമയങ്ങളിൽ ഞാൻ മുറി ഉപയോഗിക്കാം, ഇന്നിന്ന സമയങ്ങളിൽ നീ ഉപയോഗിച്ചുകൊളളുക.’) മത്തായി 5:37) ഒരു മാററം ആവശ്യമായ എന്തെങ്കിലും സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ അതു മറേറയാളിന്റെമേൽ മുന്നറിയിപ്പുകൂടാതെ അടിച്ചേൽപ്പിക്കുന്നതിനു പകരം നേരത്തെ അയാളോട് വിവരം പറയുക.
അതിനുശേഷം ആ കരാർ സംബന്ധിച്ച്, “ഉവ്വ് എന്ന നിങ്ങളുടെ വാക്ക് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല” എന്നും അർത്ഥമാക്കട്ടെ. (എന്തെങ്കിലും സാധനങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണോ നിങ്ങൾ പോരാടുന്നത്? “എന്റെ അർദ്ധ സഹോദരി എന്നോട് അനുവാദം ചോദിക്കാതെ എന്റെ സാധനങ്ങൾ എടുത്ത് ഉപയോഗിക്കും,” എന്ന് ഒരു കൗമാര പ്രായക്കാരൻ പരാതിപ്പെട്ടു. “എന്റെ മേക്കപ്പ് സാധനങ്ങൾ എടുത്തുപയോഗിച്ചിട്ട് ഞാൻ വാങ്ങി വച്ചിരുന്നത് നല്ല ഇനം അല്ലായിരുന്നു എന്ന് പറയാനുളള തന്റേടവും കൂടി അവൾ കാണിച്ചു!” ഇത്തരം പ്രശ്നങ്ങൾക്ക് അന്തിമമായി പരിഹാരമുണ്ടാക്കാൻ നിങ്ങൾക്ക് മാതാപിതാക്കളുടെ സഹായം തേടാം. എന്നാൽ അതിലും മെച്ചമായി പ്രശാന്തമായ ഒരു സമയത്ത് നിന്റെ സഹോദരനെയോ സഹോദരിയെയോ സമീപിക്കുക. വ്യക്തിപരമായ “അവകാശങ്ങൾക്കു”വേണ്ടി വഴക്കടിക്കുന്നതിനു പകരം “പങ്കുവയ്ക്കാൻ തയ്യാറാവുക.” (1 തിമൊഥെയോസ് 6:18) മററുളളവരുടെ സാധനങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു ചില നിയമങ്ങൾ വയ്ക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തുക. അവയിലൊന്ന് എന്തെങ്കിലും എടുക്കുന്നതിനു മുൻപ് എല്ലായ്പ്പോഴും അനുവാദം ചോദിക്കണം എന്നതായിരിക്കാൻ കഴിയും. ആവശ്യമെങ്കിൽ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുക. അതുവഴി ഒരു തീ ആളിപ്പടരുന്നതിനു മുമ്പേ അതു ‘കെടുത്തുന്ന’ കാര്യത്തിൽ നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയും!
എന്നാൽ ഒരു സഹോദരന്റെയോ സഹോദരിയുടെയോ പെരുമാററം എല്ലായ്പ്പോഴും നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കിലെന്ത്? ആ വ്യക്തിയിൽ ഒരു മാററം വരുത്താൻ നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ‘സ്നേഹത്തിൽ അന്യോന്യം സഹിക്കാൻ’ പഠിക്കുക. (എഫേസ്യർ 4:2) ഒരു സഹോദരന്റെയോ സഹോദരിയുടെയോ കുററങ്ങളും കുറവുകളും ഉളളതിലേറെ വലുതായി കാണുന്നതിനു പകരം “പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്ന” ക്രിസ്തീയ സ്നേഹം പ്രാവർത്തികമാക്കുക. (1 പത്രോസ് 4:8) നിങ്ങളുടെ പെരുമാററം പരുക്കനോ നിർദ്ദയമോ ആയിരിക്കാതെ “കോപവും ക്രോധവും ഈർഷ്യയും ചീത്ത സംസാരവും” വിട്ടുകളയുക. “നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതായിരിക്കട്ടെ.”—കൊലോസ്യർ 3:8; 4:6.
‘അതു ന്യായമല്ല!’
“എന്റെ സഹോദരിക്ക് അവൾ ആവശ്യപ്പെടുന്നതെല്ലാം കിട്ടുന്നു.
എന്റെ കാര്യം വരുമ്പോൾ, എന്നെ പാടേ ത്യജിച്ച് പുറന്തളളുന്നു” എന്ന് ഒരു ചെറുപ്പക്കാരൻ പരാതി പറയുന്നു. ഇത്തരം പരാതികൾ നിങ്ങൾ കേട്ടിട്ടുണ്ടോ? “എല്ലാം” എന്നും “പാടെ” എന്നുമുളള പദപ്രയോഗങ്ങൾ ശ്രദ്ധിച്ചോ? സാഹചര്യം യഥാർത്ഥത്തിൽ അത്രയും മോശമാണോ? സാദ്ധ്യതയനുസരിച്ച് അല്ല. അങ്ങനെയാണെങ്കിൽ തന്നെ രണ്ടു വ്യത്യസ്ത വ്യക്തികളോട് കൃത്യമായും ഒരേ വിധത്തിൽ ഇടപെടാൻ പ്രതീക്ഷിക്കുന്നത് പ്രായോഗികമാണോ? തീർച്ചയായും അല്ല! നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളും സ്വഭാവരീതികളും കണക്കിലെടുത്ത് പ്രതികരിക്കുന്നതേ ഉളളായിരിക്കും.എന്നാൽ മാതാപിതാക്കൾ ഏതെങ്കിലും ഒരു കുട്ടിയോട് പ്രത്യേക താല്പര്യം കാണിക്കുന്നത് അന്യായമല്ലേ? ആയിരിക്കണമെന്നില്ല. യാക്കോബ് തന്റെ മകനായ യോസേഫിനോട് പ്രത്യേക സ്നേഹം കാണിച്ചത് ഓർമ്മിക്കുക. അതിന്റെ കാരണമോ? അവൻ മരിച്ചുപോയ തന്റെ പ്രിയപ്പെട്ട ഭാര്യ റാഹേലിന്റെ മകനായിരുന്നു എന്നതു തന്നെ. യാക്കോബിന് യോസേഫിനോട് വിശേഷാൽ അടുപ്പം തോന്നി എന്നത് തികച്ചും മനസ്സിലാക്കാവുന്നതല്ലേയുളളു? എന്നാൽ യോസേഫിനോടുളള യാക്കോബിന്റെ സ്നേഹം മററു പുത്രൻമാരെ അവൻ പുറംതളളാൻ ഇടയാക്കിയില്ല. അവൻ അവരുടെ ക്ഷേമം സംബന്ധിച്ച് യഥാർത്ഥ താൽപര്യം പ്രകടമാക്കി. (ഉല്പത്തി 37:13, 14) അതുകൊണ്ട് യോസേഫിനോടുളള അവരുടെ അസൂയയ്ക്കു യാതൊരു അടിസ്ഥാനവുമില്ലായിരുന്നു!
അതുപോലെ ചില പൊതു താല്പര്യങ്ങൾ നിമിത്തമോ സമാനമായ വ്യക്തിത്വം നിമിത്തമോ മററ് എന്തെങ്കിലും ഘടകങ്ങളാലോ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ സഹോദരനോടോ സഹോദരിയോടോ കൂടുതൽ അടുപ്പം കാട്ടിയേക്കാം. അവർക്ക് നിങ്ങളോട് സ്നേഹമില്ല എന്ന് അതിന് അർത്ഥമില്ല. നിങ്ങൾക്ക്
അതു സംബന്ധിച്ച് നീരസമോ അസൂയയോ തോന്നുന്നുവെങ്കിൽ നിങ്ങളുടെ അപൂർണ്ണ ഹൃദയം നിങ്ങളെ അടിപ്പെടുത്തിയിരിക്കുന്നു എന്ന് തിരിച്ചറിയുക. അത്തരം വികാരങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുക. നിങ്ങളുടെ ആവശ്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഒരു സഹോദരനോ സഹോദരിയ്ക്കോ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിൽ നിങ്ങൾ എന്തിന് അസ്വസ്ഥരാകണം?സഹോദരൻമാരും സഹോദരിമാരും—ഒരനുഗ്രഹം
ചിലപ്പോൾ ഇതു വിശ്വസിക്കുക പ്രയാസമായിത്തോന്നിയേക്കാം—വിശേഷിച്ചും അവർ നിങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ. എന്നാൽ ഡയാനെ എന്ന യുവതി നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “സഹോദരൻമാരും സഹോദരിമാരും ഉണ്ടായിരിക്കുന്നത് രസമാണ്.” അവൾക്ക് ഏഴു പേരുണ്ട്. “നിങ്ങൾക്ക് സംഭാഷണത്തിലേർപ്പെടാനും നിങ്ങളുടെ താല്പര്യങ്ങളിൽ പങ്കുചേരാനും ആരെയെങ്കിലും ലഭിക്കുന്നു.”
ആനി മേരിയും അവളുടെ സഹോദരൻ ആൻഡ്രേയും ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നിങ്ങൾക്ക് സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലുമൊക്കെ പോകാമെങ്കിലും എപ്പോഴും നിങ്ങളോടുകൂടെ ഉളളത് നിങ്ങളുടെ സഹോദരീസഹോദരൻമാരാണ്. നിങ്ങൾക്ക് കളികളിലോ മത്സരങ്ങളിലോ ഏർപ്പെടാനും അല്ലെങ്കിൽ പാർക്കിൽ പോകാനും അവർ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.” ഡോണ കാണുന്നതു മറെറാരു നേട്ടമാണ്: “നിങ്ങൾക്ക് വീട്ടുജോലിയിൽ നിങ്ങളെ സഹായിക്കാൻ ആരെങ്കിലുമുണ്ട്.” മററു ചിലർ അവരുടെ സഹോദരനെയോ സഹോദരിയെയോ “കാര്യങ്ങൾ കേൾക്കുകയും വിശിഷ്ട ഉപദേശം നൽകുകയും” ചെയ്യുന്നവരായിട്ടും “ഗ്രാഹ്യമുളള” ആളുകളായിട്ടും വിവരിച്ചിട്ടുണ്ട്.
പിൽക്കാലജീവിതത്തിൽ, ഇന്നു സഹോദരീസഹോദരൻമാരുമായുളള ബന്ധത്തിൽ നിങ്ങൾക്കുളള പ്രശ്നങ്ങളിൽ ചിലത് മററുളളവരുമായുളള ബന്ധത്തിലും നിങ്ങൾ അനുഭവിക്കേണ്ടിവരും. അസൂയ, അവകാശത്തർക്കങ്ങൾ, പക്ഷാഭേദപരമായ ഇടപെടൽ, സ്വകാര്യതയില്ലായ്മ, സ്വാർത്ഥത, വ്യക്തിത്വ വ്യത്യാസങ്ങൾ—ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്. നിങ്ങളുടെ സഹോദരീസഹോദരൻമാരുമായി പൊരുത്തപ്പെട്ടുപോകാൻ പഠിക്കുന്നത് മാനുഷബന്ധങ്ങളുടെ മണ്ഡലത്തിൽ ഒരു നല്ല പരിശീലനമാണ്.
“നിങ്ങൾക്ക് കാണാൻ കഴിയുന്ന ആളുകളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ കാണാൻ കഴിയാത്ത യഹോവയുമായി നിങ്ങൾ എങ്ങനെയാണ് പൊരുത്തപ്പെടുക,” എന്ന് പതിനേഴുവയസ്സുകാരനായ ആൻഡ്രേ ചോദിക്കുമ്പോൾ അവൻ 1 യോഹന്നാൻ 4:20-ലെ ബൈബിളിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നു. നിങ്ങളുടെ സഹോദരീസഹോദരൻമാരുമായി നിങ്ങൾക്ക് ഇടയ്ക്കിടെ അഭിപ്രായഭിന്നതകൾ ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് പങ്കുവയ്ക്കുന്നതിനും ആശയവിനിയമം നടത്തുന്നതിനും വിട്ടുവീഴ്ച ചെയ്യുന്നതിനും പഠിക്കാൻ കഴിയും. അത്തരം ശ്രമങ്ങളുടെ ഫലമോ? എന്തായിരുന്നാലും ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുന്നത് അത്ര മോശമായ സംഗതിയല്ല എന്ന് നിങ്ങൾ നന്നായി തീരുമാനിക്കും.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ സഹോദരീസഹോദരൻമാർ തമ്മിൽ മിക്കപ്പോഴും ഏററുമുട്ടുന്നത് എന്തുകൊണ്ടാണ്?
◻ സ്വകാര്യത സംബന്ധിച്ചും ഉടമസ്ഥാവകാശം സംബന്ധിച്ചുമുളള വഴക്കുകൾ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം?
◻ മാതാപിതാക്കൾ ചിലപ്പോൾ ഒരു കുട്ടിയോട് പ്രത്യേക താല്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണ്? അതു തീർച്ചയായും അന്യായമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവോ?
◻ ഒററ പുത്രനോ പുത്രിയോ ആയിരിക്കുന്നതിനാൽ എന്തെങ്കിലും അസൗകര്യമുണ്ടോ?
◻ സഹോദരീസഹോദരൻമാർ ഉണ്ടായിരിക്കുന്നതിന്റെ ചില നേട്ടങ്ങൾ എന്തൊക്കെയാണ്?
[52-ാം പേജിലെ ആകർഷകവാക്യം]
“തങ്ങളുടെ എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കാൻ മാതാപിതാക്കൾക്ക് മാർഗ്ഗമില്ല, കാരണം അവർ വ്യത്യസ്ത വ്യക്തികളാണ്.”—സൈക്കോളജി പ്രൊഫസർ, ലീ സാൾക്ക്
[54-ാം പേജിലെ ചതുരം]
‘ഞാൻ ഒരു ഒററ കുട്ടിയാണ്’
ഇതാണ് നിങ്ങളുടെ സാഹചര്യമെങ്കിൽ നിങ്ങൾക്ക് അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. മററു ചെറുപ്പക്കാർക്ക് അവരുടെ സഹോദരീസഹോദരൻമാരുമായി ഒത്തുപോകുന്നതിന്റെ പ്രയാസമുളളപ്പോൾ നിങ്ങൾക്ക് (തീർച്ചയായും നിങ്ങളുടെ മാതാപിതാക്കളുടെ അംഗീകാരത്തോടെ) നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. നിങ്ങൾക്ക് പഠിക്കുന്നതിനും ധ്യാനിക്കുന്നതിനും അല്ലെങ്കിൽ ചില വൈദഗ്ദ്ധ്യങ്ങളോ പ്രാപ്തികളോ വികസിപ്പിച്ചെടുക്കുന്നതിനും കൂടുതൽ സമയം ലഭിക്കുകപോലും ചെയ്തേക്കാം.—ഏകാന്തതയെ സംബന്ധിച്ചുളള 14-ാം അദ്ധ്യായം കാണുക.
ഇങ്ങനെ പറഞ്ഞുകൊണ്ട് യുവാവായ തോമസ് മറെറാരു നേട്ടത്തിലേക്ക് വിരൽ ചൂണ്ടുന്നു: “ഒററക്കുട്ടി എന്ന നിലയിൽ എനിക്ക് എന്റെ മാതാപിതാക്കളുടെ മുഴുവൻ ശ്രദ്ധയും ലഭിച്ചിരുന്നു.” മാതാപിതാക്കളിൽ നിന്നുളള അതിരുകവിഞ്ഞ ശ്രദ്ധയ്ക്ക് ഒരു യുവാവിനെ സ്വാർത്ഥതല്പരനാക്കാൻ കഴിയുമെന്നത് ഒരു വസ്തുതയാണ്. എന്നാൽ അതു നൽകുന്നതിൽ മാതാപിതാക്കൾ സമനില കാട്ടുന്നുവെങ്കിൽ മാതാപിതാക്കളിൽ നിന്നുളള ശ്രദ്ധ കൂടുതൽ വേഗത്തിൽ പക്വത പ്രാപിക്കാൻ നിങ്ങളെ സഹായിക്കുകയും നിങ്ങൾ മുതിർന്നവരുമായി കൂടുതൽ സ്വതന്ത്രമായി ഇടപെടാൻ ഇടയാക്കുകയും ചെയ്യും.
എന്നിരുന്നാലും വസ്തുവകകൾ പങ്കുവയ്ക്കാൻ നിങ്ങൾക്ക് സഹോദരൻമാരോ സഹോദരിമാരോ ഇല്ലാത്തതുകൊണ്ട് നിങ്ങൾ സ്വാർത്ഥമതികളായി തീരാനുളള അപകടമുണ്ട്. “കൊടുത്തു ശീലിക്കുക,” എന്ന് യേശു ബുദ്ധിയുപദേശിച്ചു. (ലൂക്കോസ് 6:38) സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കുവയ്ക്കുന്നത് പരീക്ഷിച്ചു നോക്കുക. സാദ്ധ്യമായ സഹായം വച്ചു നീട്ടിക്കൊണ്ട് മററുളളവരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ പഠിക്കുക. അത്തരം ഔദാര്യത്തോട് ആളുകൾ പ്രതികരിക്കും. നിങ്ങൾ ഒരു ഒററക്കുട്ടിയാണെങ്കിലും നിങ്ങൾ ഒരിക്കലും ഏകാന്തനല്ല എന്ന് നിങ്ങൾ കണ്ടെത്തുകയും ചെയ്തേക്കാം.
[53-ാം പേജിലെ ചിത്രം]
ഒരു സഹോദരി ഇല്ലാത്തതിൽ എനിക്ക് ചിലപ്പോൾ ഖേദം തോന്നാറുണ്ട്; എന്നാൽ എനിക്ക് ചില നേട്ടങ്ങളുമുണ്ട്