ഹസ്തമൈഥുനം—അതിനുളള പ്രചോദനത്തെ എനിക്ക് എങ്ങനെ ചെറുക്കാൻ കഴിയും?
അധ്യായം 26
ഹസ്തമൈഥുനം—അതിനുളള പ്രചോദനത്തെ എനിക്ക് എങ്ങനെ ചെറുക്കാൻ കഴിയും?
“അതു വളരെ ശക്തമായ ഒരു ആസക്തിയാണ്,” 15 വർഷത്തിലധികം കാലം ഹസ്തമൈഥുനത്തിനെതിരെ പോരാടേണ്ടിവന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു. “ഏതെങ്കിലും മയക്കുമരുന്നിന്റെയോ ലഹരിപാനീയത്തിന്റെയോ ഉപയോഗം പോലെതന്നെ അത് ഒരു ശീലമായിത്തീരാൻ കഴിയും.”
എന്നാൽ അപ്പോസ്തലനായ പൗലോസ് തന്റെ ആഗ്രഹങ്ങളെ ഒരു കഠിനനായ യജമാനനായിരിക്കാൻ അനുവദിച്ചില്ല. നേരെമറിച്ച് അവൻ ഇപ്രകാരം എഴുതി: “ഞാൻ എന്റെ ശരീരത്തെ [ജഡികാഗ്രഹങ്ങളെ] ദണ്ഡിപ്പിച്ച് ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു.” (1 കൊരിന്ത്യർ 9:27) അവൻ തന്നോടുതന്നെ വളരെ കർക്കശമായി ഇടപെട്ടു! അത്തരമൊരു ശ്രമം ഹസ്തമൈഥുനത്തിൽനിന്ന് സ്വതന്ത്രരാകുന്നതിന് ഏതൊരാളെയും പ്രാപ്തനാക്കും.
“പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ ഒരുക്കുക”
പിരിമുറുക്കത്തിൽ നിന്നും ഉൽക്കണ്ഠയിൽ നിന്നുമുളള ആശ്വാസത്തിനാണ് പലരും ഹസ്തമൈഥുനത്തിൽ ഏർപ്പെടുന്നത്. എന്നാൽ ഹസ്തമൈഥുനം പ്രശ്നങ്ങളോട് പ്രതികരിക്കാനുളള ഒരു ബാലിശമായ മാർഗ്ഗമാണ്. (1 കൊരിന്ത്യർ 13:11 താരതമ്യം ചെയ്യുക.) “ചിന്താപ്രാപ്തി” പ്രകടമാക്കുകയും പ്രശ്നത്തെ തന്നെ നേരിടുകയും ചെയ്യുന്നതാണ് അതിലും നല്ലത്. (സദൃശവാക്യങ്ങൾ 1:4) പ്രശ്നങ്ങളും മോഹഭംഗങ്ങളും വളരെ ശക്തമായിരിക്കുന്നതായി തോന്നുമ്പോൾ “നിന്റെ എല്ലാ ആകുലചിന്തകളും [ദൈവത്തിന്റെ മേൽ] വച്ചുകൊൾക.”—1 പത്രോസ് 5:6, 7.
നിങ്ങൾ യാദൃച്ഛികമായി ലൈംഗികമായി ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുന്നു എന്ന് വിചാരിക്കുക. ബൈബിൾ ഇപ്രകാരം ശുപാർശ ചെയ്യുന്നു: “പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ ഒരുക്കുവിൻ; ആത്മനിയന്ത്രണം പാലിക്കുവിൻ.” (1 പത്രോസ് 1:13, ന്യൂ ഇൻറർനാഷണൽ വേർഷൻ) മനസ്സുകൊണ്ട് ഒരു നല്ല ശ്രമം ചെയ്ത് അധാർമ്മിക ചിന്തയെ തളളിക്കളയുക. ആ ഉത്തേജനം പെട്ടെന്നുതന്നെ ശമിക്കും.
എന്നാൽ ഒരു വ്യക്തി രാത്രിയിൽ ഒററയ്ക്കായിരിക്കുമ്പോൾ മോശമായ ചിന്തകൾ തളളിക്കളയുന്നത് വിശേഷാൽ പ്രയാസമാണ്. ഒരു യുവതി ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “കിടക്ക
വിട്ട് എഴുന്നേററ് ഏതെങ്കിലും ജോലിയിൽ തിരക്കോടെ ഏർപ്പെടുക എന്നതാണ് ഏററം നല്ല സംഗതി, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് മററു കാര്യങ്ങളിലേക്ക് തിരിയാൻ തക്കവണ്ണം അല്പം എന്തെങ്കിലും ഭക്ഷണം കഴിക്കുകയോ മറേറാ ചെയ്യുക.” അതെ, ‘ഗൗരവതരവും നീതിയും നിർമ്മലവും രമ്യവും സൽക്കീർത്തിയും ആയ കാര്യങ്ങൾ പരിചിന്തിക്കാൻ’ നിങ്ങളെത്തന്നെ നിർബന്ധിക്കുക.—ഫിലിപ്യർ 4:8.ഉറങ്ങാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഇപ്രകാരം എഴുതിയ വിശ്വസ്തനായ ദാവീദ് രാജാവിനെ അനുകരിക്കാൻ ശ്രമിക്കുക: “എന്റെ കിടക്കയിൽ ഞാൻ നിന്നെ [ദൈവത്തെ] ഓർക്കുമ്പോൾ, രാത്രിയാമങ്ങളിൽ ഞാൻ നിന്നെപ്പററി ധ്യാനിക്കുന്നു.” (സങ്കീർത്തനം 63:6) ദൈവത്തെയും അവന്റെ ഗുണങ്ങളെയും കുറിച്ച് ധ്യാനിക്കാൻ നിങ്ങളുടെ മനസ്സുകളെ നിർബന്ധിക്കുന്നത് ആ മാനസികാവസ്ഥയിൽനിന്ന് നിങ്ങളെ മോചിപ്പിക്കും. അശുദ്ധമായ ഈ ശീലത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന് ചിന്തിച്ചുകൊണ്ടിരിക്കാനും അതു നിങ്ങളെ സഹായിക്കുന്നു.—സങ്കീർത്തനം 97:10.
കരുതൽ നടപടികൾ സ്വീകരിക്കുക
“അനർത്ഥം കണ്ടിട്ട് തന്നെത്തന്നെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ വിവേകമുളളവനാണ്, എന്നാൽ അനുഭവജ്ഞാനം ഇല്ലാത്തവനോ നേരെ ചെന്ന് ശിക്ഷ സഹിക്കേണ്ടി വരുന്നു” എന്ന് നിശ്വസ്തനായ ജ്ഞാനി എഴുതി. (സദൃശവാക്യങ്ങൾ 22:3) മുൻകരുതൽ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളെത്തന്നെ ജ്ഞാനി എന്ന് പ്രകടമാക്കാൻ കഴിയും. ഉദാഹരണത്തിന് ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ഇറുകിയ വസ്ത്രം ധരിക്കുന്നതോ ചിലതരം ഭക്ഷണം കഴിക്കുന്നതോ നിമിത്തം നിങ്ങൾ ലൈംഗികമായി ഉത്തേജിതരാകാൻ ഇടയായിട്ടുണ്ടെങ്കിൽ നിശ്ചയമായും അത്തരം കാര്യങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന് ലഹരിപാനീയങ്ങൾ ഒരുവന്റെ മേലുളള വിലക്കുകൾ ബലഹീനമാക്കുകയും ആത്മനിയന്ത്രണം പാലിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ചെയ്യും. അതുപോലെ ലൈംഗികോത്തേജക വിഷയങ്ങളടങ്ങിയ ഏതു വായനയും ററി. വി. പരിപാടികളും ചലച്ചിത്രങ്ങളും ഒരു പകർച്ചവ്യാധി എന്നപോലെ ഒഴിവാക്കുക. “വിലകെട്ട കാര്യങ്ങൾ കാണാതെ എന്റെ കണ്ണുകൾ കടന്നുപോകാൻ ഇടയാക്കണമേ,” എന്ന് സങ്കീർത്തനക്കാരൻ പ്രാർത്ഥിച്ചു.—സങ്കീർത്തനം 119:37.
സദൃശവാക്യങ്ങൾ 24:10 മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് ദീർഘസമയത്തേയ്ക്ക് ഒററയ്ക്കായിരിക്കുന്നത് ഒഴിവാക്കുക. അധാർമ്മിക ചിന്തകളിലേക്ക് നിങ്ങളുടെ മനസ്സ് വഴുതിപ്പോകാൻ അധികം അവസരം നൽകാതെ വെല്ലുവിളി നിറഞ്ഞ ശ്രമങ്ങളിൽ അത് മുഴുകാൻ ഇടയാക്കുന്ന, കെട്ടുപണി ചെയ്യുന്നതായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
നിങ്ങൾ കുഴപ്പത്തിൽ ചാടാൻ വിശേഷാൽ സാദ്ധ്യതയുളള സമയങ്ങൾക്കെതിരെയും കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയും. മാസത്തിലെ ചില സമയങ്ങളിൽ തന്റെ ലൈംഗികാഗ്രഹങ്ങൾ കൂടുതൽ ശക്തമായിത്തീരുന്നതായി ഒരു യുവതി കണ്ടെത്തിയേക്കാം. അല്ലെങ്കിൽ ഒരു വ്യക്തി വൈകാരികമായി ക്ഷതമേററ നിലയിലോ വിഷാദമഗ്നനോ ആയിരിക്കാം. “കഷ്ടദിവസത്തിൽ നീ നിരുത്സാഹിതനായി കാണപ്പെട്ടിട്ടുണ്ടോ? നിന്റെ ബലം തുച്ഛമായിരിക്കും,” എന്ന്ഒരു ആത്മീയ പോരാട്ടം
പതിനൊന്നാമത്തെ വയസ്സുമുതൽ ഈ ശീലത്തിനെതിരെ പോരാടിയിരുന്ന ഒരു 27 വയസ്സുകാരന് അവസാനം അതിനെതിരെ വിജയം വരിക്കാൻ കഴിഞ്ഞു. “അത് അങ്ങോട്ട് കയറി ആക്രമിക്കുന്നതിന്റെ ഒരു സംഗതിയായിരുന്നു,” അയാൾ വിശദീകരിച്ചു. “ഒരിക്കൽ പോലും മുടക്കാതെ എല്ലാ ദിവസവും ഞാൻ ബൈബിളിന്റെ രണ്ട് അദ്ധ്യായങ്ങളെങ്കിലും വായിച്ചു.” അയാൾ അതു മുടക്കം കൂടാതെ മൂന്നു വർഷത്തിലധികം ചെയ്തിരിക്കുന്നു. മറെറാരു ക്രിസ്ത്യാനി ഇപ്രകാരം ഉപദേശിക്കുന്നു: “കിടക്കാൻ പോകുന്നതിന് മുമ്പ് ആത്മീയ കാര്യങ്ങളോട് ബന്ധപ്പെട്ട എന്തെങ്കിലും വായിക്കുക. ഒരു ദിവസത്തിലെ അവസാനത്തെ ചിന്ത ആത്മീയമായ ഒന്നായിരിക്കുന്നത് വളരെ പ്രധാനമാണ്. ആ സമയത്തെ പ്രാർത്ഥനയും അത്യന്തം സഹായകമാണ്.”
മററുളളവരെ ബൈബിൾ പഠിപ്പിക്കുന്ന വേലപോലെ “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുന്നതും” സഹായിക്കുന്നു. (1 കൊരിന്ത്യർ 15:58) ഹസ്തമൈഥുനത്തിനെതിരെ വിജയം വരിച്ച ഒരു സ്ത്രീ ഇപ്രകാരം പ്രസ്താവിച്ചു: “ഈ ശീലം ഒഴിവാക്കാൻ ഇപ്പോൾ എന്നെ സഹായിക്കുന്ന ഒരു സംഗതി ഒരു മുഴുസമയ സുവിശേഷക എന്ന നിലയിൽ എന്റെ മനസ്സും ഊർജ്ജവുമെല്ലാം ദൈവവുമായി ഒരു അംഗീകൃത നില സമ്പാദിക്കാൻ മററുളളവരെ സഹായിക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതാണ്.”
ഹൃദയംഗമമായ പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് “സാധാരണയിൽ കവിഞ്ഞ ശക്തിക്കു”വേണ്ടി ദൈവത്തോട് യാചിക്കാനും കഴിയും. (2 കൊരിന്ത്യർ 4:7) “അവന്റെ [ദൈവത്തിന്റെ] മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക.” (സങ്കീർത്തനം 62:8) ഒരു യുവതി പറയുന്നു: “പ്രാർത്ഥന ഉടൻ അഭയം കണ്ടെത്താവുന്ന ഒരു ശക്തിദുർഗ്ഗമാണ്. ആഗ്രഹം ഉണരുമ്പോൾ പ്രാർത്ഥിക്കുന്നത് തീർച്ചയായും സഹായിക്കുന്നു.” കൂടാതെ എഴുന്നേൽക്കുമ്പോഴും ദിവസം മുഴുവനും നിങ്ങളുടെ തീരുമാനം ദൈവത്തെ അറിയിച്ചുകൊണ്ടിരിക്കുകയും ബലപ്പെടുത്തുന്ന അവന്റെ പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കുകയും ചെയ്യുക.—ലൂക്കോസ് 11:13.
മററുളളവരിൽ നിന്നുളള സഹായം
നിങ്ങളുടെ വ്യക്തിപരമായ ശ്രമം വിജയിക്കുന്നില്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളോ ഒരു ക്രിസ്തീയ മൂപ്പനോ പോലെ ആരോടെങ്കിലും സംസാരിക്കുക. പക്വതയുളള ഒരു ക്രിസ്തീയ സ്ത്രീയിൽ വിശ്വാസമർപ്പിക്കുന്നത് സഹായകമാണെന്ന് യുവതികൾ കണ്ടേക്കാം. (തീത്തോസ് 2:3-5) ഏതാണ്ട് നിരാശയുടെ വക്കോളം എത്തിയിരുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു: “ഞാൻ അതേപ്പററി ഒരു ദിവസം വൈകിട്ട് സ്വകാര്യമായി എന്റെ പിതാവിനോട് സംസാരിച്ചു.” അയാൾ ഇപ്രകാരം വെളിപ്പെടുത്തി: “അദ്ദേഹത്തോട് അതേപ്പററി പറയാൻ ഞാൻ എന്റെ സർവ്വശക്തിയും സംഭരിക്കേണ്ടി വന്നു. സംസാരിച്ചപ്പോൾ ഞാൻ കരഞ്ഞു. എനിക്ക് അത്ര ലജ്ജയായിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് ഞാൻ ഒരിക്കലും മറക്കുകയില്ല. എനിക്ക് ആത്മധൈര്യം പകർന്ന ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ‘എനിക്ക് നിന്നെപ്പററി വളരെ അഭിമാനം തോന്നുന്നു.’ അങ്ങനെ അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ എത്രമാത്രം ബുദ്ധിമുട്ടിയിരിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മററ് വാക്കുകൾക്കൊന്നും അതിനേക്കാൾ എന്റെ ധൈര്യവും നിശ്ചയദാർഢ്യവും ഉയർത്താൻ കഴിയുമായിരുന്നില്ല.
“ഞാൻ ‘അങ്ങേയററം മോശമായ ഒരു നിലയിൽ’ എത്തിയിരുന്നില്ല എന്ന് കാണാൻ എന്നെ സഹായിക്കുന്നതിന് പിതാവ് എനിക്ക് ചില തിരുവെഴുത്തുകൾ കാണിച്ചുതന്നു” എന്ന് ആ യുവാവ് തുടർന്നു പറഞ്ഞു. “പിന്നീട് എന്റെ തെററായ ഗതിയുടെ ഗൗരവം എനിക്ക് മനസ്സിലായി എന്ന് ഉറപ്പുവരുത്താൻ മററു ചില തിരുവെഴുത്തുകളും കാണിച്ചു. ഒരു പ്രത്യേക സമയം വരെ ‘സ്ളേററ് വൃത്തിയായി സൂക്ഷിക്കാനും’ അപ്പോൾ വീണ്ടും ഈ പ്രശ്നം ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ വീണ്ടും തെററിൽ അകപ്പെട്ടാലും അതു എന്നെ നിരാശനാക്കരുതെന്നും കൂടുതൽ സമയത്തേക്ക് തെററിൽ അകപ്പെടാതെ തുടരാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.” പ്രശ്നം മുഴുവനായി പരിഹരിച്ചശേഷം ആ ചെറുപ്പക്കാരൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്റെ പ്രശ്നം അറിയാവുന്ന ഒരാളുണ്ടായിരുന്നതും എന്നെ സഹായിച്ചതും ഏററം വലിയ പ്രയോജനം ചെയ്തു.”
വീണ്ടുമുളള ഒരു വീഴ്ചയെ നേരിടൽ
ഈ ശീലം ഒഴിവാക്കാൻ കഠിനമായി ശ്രമിച്ചശേഷം ഒരു യുവാവ് വീണ്ടും തെററിൽ അകപ്പെട്ടു. അയാൾ ഇപ്രകാരം ഏററുപറഞ്ഞു: “അത് എന്നെ ഞെരുക്കുന്ന ഒരു ഭാരം പോലെയായിരുന്നു. ഞാൻ തീർത്തും വിലകെട്ടവനാണെന്ന് എനിക്കുതോന്നി. പിന്നീട് ഞാൻ ഇപ്രകാരം ന്യായവാദം ചെയ്തു: ‘എനിക്കിനി രക്ഷയില്ല. ഇപ്പോൾ എനിക്ക് യഹോവയുടെ പ്രീതി ലഭിക്കുന്നില്ല, അതുകൊണ്ട് ഞാൻ എന്തിന് എന്നോടുതന്നെ കർക്കശനായിരിക്കണം?’” എന്നാൽ ഒരു വീഴ്ച ഒരുവൻ യുദ്ധത്തിൽ തോററിരിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല. ഒരു 19 വയസ്സുകാരി ഇപ്രകാരം അനുസ്മരിക്കുന്നു: “ആദ്യമൊക്കെ എല്ലാ രാത്രിയിലും അതു സംഭവിച്ചു, എന്നാൽ പിന്നീട് ഞാൻ യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ
തുടങ്ങി. അവന്റെ ആത്മാവിന്റെ സഹായത്താൽ ഇപ്പോൾ ഞാൻ ഒരുപക്ഷേ ഒരു വർഷം ഏതാണ്ട് ഒരു ആറുപ്രാവശ്യം പരാജയപ്പെടുന്നുണ്ടായിരിക്കാം. പിന്നീട് എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. എന്നാൽ പരാജയപ്പെടുന്ന ഓരോ പ്രാവശ്യവും കഴിഞ്ഞ് അടുത്ത പ്രലോഭനം ഉണ്ടാകുമ്പോൾ ഞാൻ കൂടുതൽ ശക്തയാണ്.” അതുകൊണ്ട് സാവകാശം അവൾ പോരാട്ടത്തിൽ വിജയിക്കുകയാണ്.വീണ്ടുമൊരു വീഴ്ച സംഭവിക്കുമ്പോൾ അതിലേക്ക് നയിച്ചതെന്താണെന്ന് അപഗ്രഥിക്കുക. ഒരു യുവാവ് പറയുന്നു: “ഞാൻ എന്താണ് വായിച്ചുകൊണ്ടിരുന്നത് അല്ലെങ്കിൽ ചിന്തിച്ചുകൊണ്ടിരുന്നത് എന്ന് ഞാൻ പുനരവലോകനം ചെയ്യുന്നു. ഏതാണ്ട് എല്ലായ്പ്പോഴും തന്നെ ഞാൻ വീണതിന്റെ കാരണം എനിക്ക് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്നു. അതുവഴി അതു ചെയ്യുന്നത് നിറുത്താനും തിരുത്താനും എനിക്ക് കഴിയുന്നു.”
ഒരു നല്ല പോരാട്ടത്തിന്റെ പ്രതിഫലങ്ങൾ
ഹസ്തമൈഥുനത്തിന്റെ ശീലത്തെ തരണം ചെയ്ത ഒരു യുവാവ് പറഞ്ഞു: “ആ പ്രശ്നം പരിഹരിക്കപ്പെട്ടശേഷം യഹോവയുടെ മുമ്പാകെ ഒരു ശുദ്ധ മനസ്സാക്ഷി നിലനിർത്താൻ എനിക്ക് കഴിയുന്നു, അതു മറെറന്തിനെങ്കിലും വേണ്ടി വച്ചുമാറാൻ ഞാൻ തയ്യാറല്ല!”
അതെ, ഒരു നല്ല മനസ്സാക്ഷി, സ്വന്തം വിലയെപ്പററിയുളള മെച്ചപ്പെട്ട ഒരു ബോധം, ദൈവവുമായി കൂടുതൽ അടുത്ത ഒരു ബന്ധം, ഇവയെല്ലാം ഹസ്തമൈഥുനത്തിനെതിരെ ഒരു നല്ല പോരാട്ടം നടത്തുന്നതിൽ നിന്ന് ലഭിക്കുന്ന പ്രയോജനങ്ങളാണ്. ഹസ്തമൈഥുനത്തിന്റെ ശീലത്തെ ഒടുവിൽ കീഴടക്കിയ ഒരു യുവതി ഇപ്രകാരം പറയുന്നു: “എന്നെ വിശ്വസിക്കു, ഈ ശീലത്തിനെതിരെയുളള വിജയം അതിനായി നടത്തുന്ന എല്ലാ ശ്രമത്തിനും തക്ക മൂല്യമുളളതാണ്.”
ചർച്ചക്കുളള ചോദ്യങ്ങൾ
◻ കാമചിന്തകൾ മനസ്സിൽ വച്ചുപുലർത്തുന്നത് അപകടകരമായിരിക്കുന്നതെന്തുകൊണ്ട്? തന്റെ മനസ്സ് മറെറന്തിലേക്കെങ്കിലും തിരിക്കാൻ ഒരു യുവാവിനോ യുവതിക്കോ എന്തു ചെയ്യാൻ കഴിയും?
◻ ഹസ്തമൈഥുനത്തിലേർപ്പെടാനുളള പ്രലോഭനം കുറയ്ക്കുന്നതിന് ഒരു യുവപ്രായക്കാരന് എന്തു കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയും?
◻ ഒരു ആത്മീയ പോരാട്ടം സഹായകമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ഈ ശീലത്തിനെതിരെ വിജയം വരിക്കുന്നതിൽ പ്രാർത്ഥനയ്ക്ക് എന്തു പങ്കാണുളളത്?
◻ ഈ സംഗതിയിൽ ഒരു പ്രശ്നമുണ്ടെങ്കിൽ ആരോടെങ്കിലും അതേപ്പററി പറയുന്നത് സഹായകമായിരിക്കുന്നതെന്തുകൊണ്ട്?
[208, 209 പേജുകളിലെ ചതുരം/ചിത്രം]
അശ്ലീലം—ശീലമായിത്തീരുന്നതും അപകടകരവും!
“അശ്ലീലം എല്ലായിടത്തുമുണ്ട്—നിങ്ങൾ തെരുവിലൂടെ നടന്നു പോകുമ്പോൾ അതാ അവിടെ ന്യൂസ് സ്ററാൻഡുകളിൽ അവ പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്നു,” 19 വയസ്സുകാരൻ റോണാൾഡ് അനുസ്മരിച്ചു. “ഞങ്ങളുടെ അദ്ധ്യാപകരിൽ ചിലർ അതു സ്കൂളിൽ കൊണ്ടു വരികയും ഇടവേളകളിൽ അവരുടെ ഡെസ്ക്കിനടുത്തിരുന്ന് വായിക്കുകയും ചെയ്യുമായിരുന്നു.” അതെ, വിവിധ പ്രായത്തിലും പശ്ചാത്തലങ്ങളിലും വിദ്യാഭ്യാസ നിലവാരങ്ങളിലുമുളള അനേകം ആളുകൾ അശ്ലീല സാഹിത്യത്തിന്റെ ആർത്തിയുളള വായനക്കാരാണ്. മാർക്ക് എന്നു പേരായ ഒരു യുവാവ് പറഞ്ഞു: “ഞാൻ പെൺകുട്ടികൾക്കായുളള മാസികകൾ വായിക്കുകയും അവയിലെ ചിത്രങ്ങൾ കാണുകയും ചെയ്തപ്പോൾ അതെനിക്ക് വളരെ രസമായിരുന്നു! . . . ഞാൻ ഈ മാസികകളുടെ പുതിയ ലക്കങ്ങൾക്കായി കാത്തിരുന്നു, കാരണം വായിച്ച ലക്കങ്ങൾ തന്നെ വീണ്ടും വായിച്ചപ്പോൾ എനിക്ക് അത്രയും രസം തോന്നിയില്ല. അതു ഒരു ശീലമായിത്തീരുന്നു.” എന്നാൽ അത് ഒരു നല്ല ശീലമാണോ?
അശ്ലീല സാഹിത്യത്തിന് ശക്തമായ ഒരു സന്ദേശമുണ്ട്. ‘ലൈംഗികത സ്വന്തം സംതൃപ്തിക്കുവേണ്ടി മാത്രമുളളതാണ്.’ അതിലധികവും ബലാൽസംഗവും ലൈംഗിക വൈകൃതത്തോടു ബന്ധപ്പെട്ട അക്രമവും നിറഞ്ഞതാണ്. അതു വീക്ഷിക്കുന്നവർ “മിതമായ” രീതിയിലുളളവ അത്രതന്നെ ഉത്തേജജനകമല്ലെന്നു കണ്ടെത്തുകയും കൂടുതൽ കൂടുതൽ അശ്ലീലമായ ചിത്രങ്ങളോ ചലച്ചിത്രങ്ങളോ തേടുകയും ചെയ്യുന്നു! ന്യൂയോർക്ക് യൂണിവേഴ്സിററിയിലെ ഒരു അസിസ്ററൻറ് പ്രൊഫസറായ ഏണസ്ററ് വാൻ ഡെൻ ഹാഗ് പറഞ്ഞപ്രകാരം: “മററുളളവരെ മാംസക്കഷണങ്ങളായി, സ്വന്തം സുഖാനുഭൂതിക്കുവേണ്ടി മുതലെടുക്കാവുന്ന വസ്തുക്കളായി വീക്ഷിക്കാൻ അശ്ലീല സാഹിത്യം നമ്മെ ക്ഷണിക്കുന്നു.”
കൂടാതെ അശ്ലീല സാഹിത്യം ലൈംഗികതയെപ്പററി സത്യവിരുദ്ധവും, ആരാധനാവിഗ്രഹം എന്ന നിലയിലുളളതുമായ ഒരു വീക്ഷണം അവതരിപ്പിക്കുന്നു; അത് മിക്കപ്പോഴും വൈവാഹിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഒരു യുവ ഭാര്യ ഇപ്രകാരം പറയുന്നു: “അശ്ലീല സാഹിത്യം വായിച്ചത് ഞാൻ എന്റെ ഭർത്താവിൽ നിന്ന് പുസ്തകത്തിൽ ചിത്രീകരിച്ചിരുന്ന മാതിരിയുളള അസാധാരണ കാര്യങ്ങൾ പ്രതീക്ഷിക്കാൻ ഇടയാക്കി. ഇത് മോഹഭംഗത്തിലേക്കും ലൈംഗികമായ നിരാശയിലേക്കും എന്നെ നയിച്ചു.” 1981-ൽ നൂറുകണക്കിന് സ്ത്രീകൾക്കിടയിൽ അവരുടെ ജീവിതത്തിൽ, അശ്ലീല സാഹിത്യം വായിച്ചിട്ടുളള പുരുഷൻമാരുമായുളള അവരുടെ ബന്ധത്തിൽ അശ്ലീല സാഹിത്യത്തിനുളള ഫലത്തെപ്പററി ഒരു സർവ്വേ നടത്തപ്പെട്ടു. അതു ഗൗരവതരമായ പ്രശ്നങ്ങൾ ഉളവാക്കിയെന്ന് അവരിൽ പകുതിയോളം ആളുകൾ റിപ്പോർട്ടു ചെയ്തു. അതു വാസ്തവത്തിൽ ചില വിവാഹങ്ങളെ അല്ലെങ്കിൽ വിവാഹക്കരാറുകളെ നശിപ്പിക്കുകതന്നെ ചെയ്തു. ഒരു ഭാര്യ ഇപ്രകാരം ആവലാതിപ്പെട്ടു: “അശ്ലീല സാഹിത്യത്തിലൂടെയുളള
[എന്റെ ഭർത്താവിന്റെ] ലൈംഗിക തൃപ്തിക്കുളള ആവശ്യവും ആഗ്രഹവും ഞാൻ മതിയായവളല്ല എന്ന നിഗമനത്തിൽ മാത്രമേ എന്നെ കൊണ്ടെത്തിക്കുന്നുളളു. . . . അദ്ദേഹത്തെ സംതൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു സ്ത്രീയായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, എന്നാൽ അദ്ദേഹം എന്നെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് കടലാസ്സും പ്ലാസ്ററിക്കുമാണ്, അദ്ദേഹത്തിന്റെ ആഗ്രഹം എന്റെ ഒരു ഭാഗം നശിപ്പിച്ചിരിക്കുന്നു. . . . അശ്ലീല സാഹിത്യം . . . സ്നേഹത്തിന് എതിരാണ് . . . അത് മ്ലേച്ഛവും ക്രൂരവും വിനാശകവുമാണ്.”എന്നിരുന്നാലും ക്രിസ്തീയ യുവാക്കളെ ഏററം അധികം ഉൽക്കണ്ഠപ്പെടുത്തുന്നത് അശ്ലീല സാഹിത്യം ദൈവമുമ്പാകെ ശുദ്ധിയുളളവരായിരിക്കാനുളള ഒരുവന്റെ ശ്രമത്തിന് നേരെ എതിരായി പ്രവർത്തിക്കുന്നു എന്നതാണ്. (2 കൊരിന്ത്യർ 6:17-7:1) പുരാതന കാലത്തെ ചിലയാളുകൾ അവരുടെ “ഹൃദയത്തിന്റെ വേദകത്വമില്ലായ്മ” നിമിത്തം “യാതൊരു ധാർമ്മികബോധവും ഇല്ലാത്തവരായി”ത്തീരുകയും “അത്യാഗ്രഹത്തോടെ സകലവിധ മ്ലേച്ഛതയും പ്രവർത്തിക്കാൻ അയഞ്ഞ നടത്തയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചു കൊടുക്കുകയും” ചെയ്തു എന്ന് ബൈബിൾ പ്രകടമാക്കുന്നു. (എഫേസ്യർ 4:18, 19) അത്തരം ദുഷിപ്പിൽ ഏർപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? വല്ലപ്പോഴുമൊക്കെ അശ്ലീലത്തിൽ ഉല്ലാസം കണ്ടെത്തുന്നതിനുപോലും ഒരുവന്റെ മനസ്സാക്ഷിയിൻമേൽ വേദകത്വം നഷ്ടപ്പെടുത്തുന്ന ഒരു ഫലമുണ്ടായിരിക്കാൻ കഴിയും എന്ന് ഓർമ്മിക്കുക. അതു ചില ക്രിസ്ത്യാനികളെ ഹസ്തമൈഥുനത്തിലേക്കും അതിലും മോശമായി ലൈംഗിക അധാർമ്മികതയിലേക്കും നയിച്ചിരിക്കുന്നു. അപ്പോൾ അശ്ലീല സാഹിത്യത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഠിനശ്രമം ചെയ്യുക എന്നതാണ് ജ്ഞാനപൂർവ്വകമായ സംഗതി.
“പലപ്പോഴും അശ്ലീല ചിത്രങ്ങൾ എന്റെ നേരെ മുമ്പിൽ വന്നുപെടുന്നു” എന്ന് ഡാരിൽ പറയുന്നു. “അതുകൊണ്ട് ആദ്യ നോട്ടത്തിൽ ഞാൻ അതു കാണാതെ തരമില്ല. എന്നാൽ ഞാൻ രണ്ടാമത് ഒന്നു നോക്കേണ്ടതില്ല.” അതെ അതു പരസ്യമായി പ്രദർശിപ്പിക്കപ്പെടുന്നിടത്ത് നോക്കാൻ വിസമ്മതിക്കുക. കൂടാതെ സഹപാഠികൾ അത്തരം കാര്യങ്ങൾ നിങ്ങളെ കാണിക്കാൻ ശ്രമിക്കുമ്പോൾ അതിന് വഴങ്ങാതിരിക്കുക. പതിനെട്ടു വയസ്സുകാരി കാരൻ ഇങ്ങനെ ന്യായവാദം ചെയ്തു: “ഒരു അപൂർണ്ണ വ്യക്തിയെന്ന നിലയിൽ എനിക്ക് എന്റെ മനസ്സിനെ നിർമ്മലവും സ്തുത്യവുമായ കാര്യങ്ങളിൽ ഉറപ്പിച്ചു നിറുത്തുന്നത് പ്രയാസമാണ്. ഞാൻ മന:പൂർവ്വം അശ്ലീല സാഹിത്യം വായിക്കുന്നുവെങ്കിൽ അത് അതിലും പ്രയാസമായിരിക്കില്ലേ?”
[206-ാം പേജിലെ ചിത്രം]
“പ്രാർത്ഥന ഉടനടി അഭയം നൽകുന്ന ഒരു ശക്തി ദുർഗ്ഗമാണ്. ആഗ്രഹമുണരുമ്പോൾ പ്രാർത്ഥിക്കുന്നത് തീർച്ചയായും സഹായിക്കുന്നു”