പാഠം 1
നല്ല മുഖവുര
പ്രവൃത്തികൾ 17:22
ചുരുക്കം: മുഖവുര കേട്ടാൽ ആളുകൾക്കു താത്പര്യം തോന്നണം, നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന വിഷയം വ്യക്തമാകണം, നിങ്ങൾ പറയുന്നതു ശ്രദ്ധിക്കേണ്ടതിന്റെ കാരണം മനസ്സിലാകണം.
എങ്ങനെ ചെയ്യാം:
-
താത്പര്യം ഉണർത്തുക. കേൾവിക്കാർക്കു താത്പര്യം തോന്നിയേക്കാവുന്ന ഒരു ചോദ്യമോ ജീവിതാനുഭവമോ വാർത്തയോ കണ്ടെത്തുക. അല്ലെങ്കിൽ അവർക്കു താത്പര്യം തോന്നിയേക്കാവുന്ന മറ്റ് എന്തെങ്കിലും പറയുക.
-
വിഷയം വ്യക്തമാക്കുക. നിങ്ങൾ പറയാൻപോകുന്നത് എന്തിനെക്കുറിച്ചാണെന്നും എന്തിനാണ് ആ വിഷയം പറയുന്നതെന്നും മുഖവുരയിൽനിന്ന് കേൾവിക്കാർക്കു വ്യക്തമാകണം.
-
വിഷയത്തിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കുക. കേൾവിക്കാരുടെ സാഹചര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിവേണം മുഖവുര അവതരിപ്പിക്കാൻ. ഈ വിഷയം സ്വന്തം ജീവിതത്തിൽ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് അവർക്കു മനസ്സിലാകണം.