പാഠം 12
സ്നേഹവും സഹാനുഭൂതിയും
1 തെസ്സലോനിക്യർ 2:7, 8
ചുരുക്കം: കേൾവിക്കാരെക്കുറിച്ച് ശരിക്കും ചിന്തയുണ്ട് എന്ന് അവർക്കു ബോധ്യംവരുന്ന രീതിയിൽ ആത്മാർഥതയോടെ സംസാരിക്കുക.
എങ്ങനെ ചെയ്യാം:
-
കേൾവിക്കാരെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ കേൾവിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കുക. അവരുടെ മാനസികാവസ്ഥ ഭാവനയിൽ കാണുക.
-
വാക്കുകൾ വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക. കേൾവിക്കാർക്ക് എങ്ങനെ ഊർജവും ഉന്മേഷവും പകരാം, അവരെ എങ്ങനെ ആശ്വസിപ്പിക്കാം എന്നൊക്കെ ചിന്തിക്കുക. അവരെ അസ്വസ്ഥരാക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കുക. മറ്റു വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരെക്കുറിച്ചോ അവർ ആത്മാർഥമായി വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ചോ മോശമായി ഒന്നും പറയരുത്.
-
കേൾവിക്കാരിൽ താത്പര്യമുണ്ടെന്നു കാണിക്കുക. മൃദുവായ ശബ്ദത്തിൽ സംസാരിക്കുന്നതും ഉചിതമായ ആംഗ്യങ്ങൾ കാണിക്കുന്നതും, കേൾവിക്കാരെക്കുറിച്ച് നിങ്ങൾക്കു ശരിക്കും ചിന്തയുണ്ടെന്നു തെളിയിക്കും. മുഖഭാവത്തിലൂടെയും നിങ്ങൾക്ക് അതു കാണിക്കാനാകും. ഒരു പുഞ്ചിരിയോടെ സംസാരിക്കുക.