പാഠം 6
തിരുവെഴുത്തു വായിച്ചതിന്റെ കാരണം വ്യക്തമാക്കുക
യോഹന്നാൻ 10:33-36
ചുരുക്കം: ഒരു വാക്യം വായിച്ചിട്ട് വിശദീകരിക്കാതെ, പെട്ടെന്ന് അടുത്ത പോയിന്റിലേക്കു കടക്കരുത്. നിങ്ങൾ വായിച്ച വാക്യവും ചർച്ച ചെയ്യുന്ന വിഷയവും തമ്മിലുള്ള ബന്ധം കേൾവിക്കാർക്കു വ്യക്തമായി മനസ്സിലാകണം.
എങ്ങനെ ചെയ്യാം:
-
പ്രധാനവാക്കുകൾ വേർതിരിക്കുക: ഒരു വാക്യം വായിച്ചിട്ട്, നിങ്ങൾ പറഞ്ഞുവരുന്ന ആശയവുമായി നേരിട്ട് ബന്ധമുള്ള വാക്കുകളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനായി, നിങ്ങൾക്ക് ആ പദങ്ങൾ ആവർത്തിക്കാം; അല്ലെങ്കിൽ ആ പദങ്ങൾ ആളുകൾ പ്രത്യേകം ശ്രദ്ധിക്കാൻ സഹായിക്കുന്ന ഒരു ചോദ്യം ചോദിക്കാം.
-
പറഞ്ഞുവരുന്ന ആശയവുമായുള്ള ബന്ധം വ്യക്തമാക്കുക. വാക്യം വായിക്കുന്നതിനു മുമ്പ് അതു വായിക്കാനുള്ള കാരണം പറഞ്ഞെങ്കിൽ, വാക്യത്തിലെ പദങ്ങൾ ഉപയോഗിച്ച് ആ കാരണം വിശദീകരിക്കുക.
-
ലളിതമാക്കിനിറുത്തുക. പറഞ്ഞുവരുന്ന ആശയവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ല. കേൾവിക്കാർക്ക് ഇപ്പോൾത്തന്നെ ആ വിഷയത്തെക്കുറിച്ച് എന്തെല്ലാം അറിയാമെന്നു ചിന്തിക്കുക. എന്നിട്ട് പറഞ്ഞുവരുന്ന ആശയം അവർക്കു വ്യക്തമായി മനസ്സിലാകാൻ ഏതൊക്കെ കാര്യങ്ങൾ പറയണമെന്നു തീരുമാനിക്കുക.