ഭാഗം രണ്ട്
“നിങ്ങൾ അശുദ്ധമാക്കിയത് എന്റെ വിശുദ്ധമന്ദിരമാണ്”—ശുദ്ധാരാധന ദുഷിപ്പിക്കപ്പെട്ടു
മുഖ്യവിഷയം: യഹൂദയും യരുശലേമും ആത്മീയമായും ധാർമികമായും അധഃപതിക്കുന്നു
യഹോവ ഇസ്രായേല്യരെ തന്റെ ‘പ്രത്യേകസ്വത്തായി’ കരുതി സ്നേഹിച്ചു, പരിപാലിച്ചു. (പുറ. 19:5) പക്ഷേ അവർ യഹോവയ്ക്കു തിരികെ നൽകിയതോ? യഹോവയുടെ സ്വന്തം പേരിലുള്ള ആലയത്തിൽവെച്ച് വ്യാജദൈവങ്ങളെ ആരാധിച്ചു. അങ്ങനെ അവർ യഹോവയുടെ ഹൃദയത്തെ വേദനിപ്പിച്ചു, ദൈവനാമത്തിനു നിന്ദ വരുത്തി. ഇസ്രായേല്യർ ഇത്ര അധഃപതിച്ചുപോയത് എന്തുകൊണ്ടാണ്? യരുശലേമിന്റെ നാശത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ചുറ്റുമുള്ള ജനതകളോട് ഇസ്രായേല്യർ ഇടപെട്ട വിധത്തിൽനിന്ന് എന്തെല്ലാം പാഠങ്ങളാണു നമുക്കു പഠിക്കാനുള്ളത്?
ഈ വിഭാഗത്തിൽ
അധ്യായം 5
‘അവർ ചെയ്തുകൂട്ടുന്ന ദുഷ്പ്രവൃത്തികളും വൃത്തികേടുകളും കാണൂ!’
മുഴുജനതയും ആത്മീയമായി എത്രമാത്രം അധഃപതിച്ചെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന രംഗങ്ങൾ യഹസ്കേൽ കാണുന്നു.
അധ്യായം 6
“അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു”
യരുശലേമിന് എതിരെ യഹോവ ക്രോധം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നതായിരുന്നു യഹസ്കേൽ അഭിനയിച്ചുകാണിച്ച പ്രവചനങ്ങൾ.
അധ്യായം 7
‘ഞാൻ യഹോവ ആണെന്നു ജനതകൾ അറിയേണ്ടിവരും’
യഹോവയുടെ നാമത്തെ അപകീർത്തിപ്പെടുത്തുകയും ദൈവജനത്തെ ഉപദ്രവിക്കുകയും വഷളാക്കുകയും ചെയ്ത ജനതകൾക്കു തങ്ങൾ ചെയ്തുകൂട്ടിയതിന്റെയെല്ലാം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമായിരുന്നു. ആ ജനതകളോടുള്ള ഇസ്രായേല്യരുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?