പഠനചതുരം 18എ
വരാനിരിക്കുന്ന മഹായുദ്ധത്തെക്കുറിച്ച് യഹോവയുടെ മുന്നറിയിപ്പുകൾ
തന്നെയും തന്റെ ജനത്തെയും എതിർക്കുന്ന എല്ലാവരെയും യഹോവ ഉന്മൂലനം ചെയ്യുന്ന ഒരു അന്തിമയുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പേകുന്ന ധാരാളം പ്രവചനങ്ങൾ ബൈബിളിലുണ്ട്. അവയിൽ ചിലതാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അവയുടെ ചില സമാനതകൾ ശ്രദ്ധേയമാണ്. ആ മുന്നറിയിപ്പുകൾ കേട്ട് നടപടിയെടുക്കാൻ മനുഷ്യസമൂഹത്തിലെ എല്ലാവർക്കും യഹോവ അവസരം കൊടുത്തിട്ടുണ്ടെന്നും ശ്രദ്ധിക്കുക.
ഇസ്രായേൽജനതയുടെ കാലം
യഹസ്‌കേൽ: “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ ഗോഗിന് എതിരെ എന്റെ എല്ലാ മലകളിലേക്കും ഒരു വാൾ അയയ്‌ക്കും.’”—യഹ. 38:18-23.
യിരെമ്യ: “എല്ലാ മനുഷ്യരെയും ദൈവംതന്നെ നേരിട്ട് ന്യായം വിധിക്കും. ദുഷ്ടന്മാരെ ദൈവം വാളിന് ഇരയാക്കും.”—യിരെ. 25:31-33.
ദാനിയേൽ: ‘സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കും.’—ദാനി. 2:44.
എ.ഡി. ഒന്നാം നൂറ്റാണ്ട്
യേശു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത . . . മഹാകഷ്ടത അന്ന് ഉണ്ടാകും.”—മത്താ. 24:21, 22.
പൗലോസ്: ‘യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം ദൈവത്തെ അറിയാത്തവരോടു പ്രതികാരം ചെയ്യും.’—2 തെസ്സ. 1:6-9.
പത്രോസ്: “യഹോവയുടെ ദിവസം കള്ളനെപ്പോലെ വരും. അന്ന് . . . ഭൂമിയും അതിലെ പണികളും വെളിവാകും.”—2 പത്രോ. 3:10.
യോഹന്നാൻ: “ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ (യേശുവിന്റെ) വായിൽനിന്ന് നീണ്ടുനിന്നു.”—വെളി. 19:11-18.
ആധുനികകാലം
ചരിത്രത്തിൽ ഏറ്റവും അധികം വിവർത്തനം ചെയ്‌ത് വിതരണം ചെയ്തിരിക്കുന്ന പുസ്തകമാണു ബൈബിൾ
യഹോവയുടെ ആധുനികകാലദാസർ . . .
-
ബൈബിൾപ്രസിദ്ധീകരണങ്ങളുടെ കോടിക്കണക്കിനു പ്രതികൾ നൂറുകണക്കിനു ഭാഷകളിൽ വിതരണം ചെയ്യുന്നു
-
ഓരോ വർഷവും കോടിക്കണക്കിനു മണിക്കൂർ പ്രസംഗപ്രവർത്തനം നടത്തുന്നു