ചോദ്യം 9
മനുഷ്യർ കഷ്ടപ്പാട് അനുഭവിക്കുന്നത് എന്തുകൊണ്ട്?
“വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല. എപ്പോഴും ജ്ഞാനികൾക്കല്ല ഭക്ഷണം, ബുദ്ധിമാന്മാർക്കല്ല സമ്പത്ത്. അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല. കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.”
“ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”
“പിശാച് ആദ്യംമുതൽ പാപം ചെയ്തുകൊണ്ടിരിക്കുന്നു. പിശാചിന്റെ പ്രവൃത്തികളെ തകർക്കാനാണു ദൈവപുത്രൻ വന്നത്.”
“ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.”