ആവർത്തനം 1:1-46

1  വിജനഭൂമിയിലുള്ള* യോർദാൻ പ്രദേ​ശ​ത്തു​വെച്ച്‌, അതായത്‌ സൂഫിനു മുന്നിൽ പാരാൻ, തോഫെൽ, ലാബാൻ, ഹസേ​രോത്ത്‌, ദീസാ​ഹാബ്‌ എന്നിവ​യ്‌ക്കു നടുവി​ലുള്ള മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌, മോശ ഇസ്രാ​യേ​ലി​നോ​ടെ​ല്ലാം പറഞ്ഞ വാക്കുകൾ ഇതാണ്‌. 2  ഹോരേബിൽനിന്ന്‌ സേയീർ പർവതം വഴി കാദേശ്‌-ബർന്നേയയിലേക്ക്‌+ 11 ദിവസത്തെ വഴിദൂ​ര​മുണ്ട്‌. 3  ഇസ്രായേല്യരോടു പറയാൻ യഹോവ മോശ​യോ​ടു കല്‌പി​ച്ച​തെ​ല്ലാം 40-ാം വർഷം+ 11-ാം മാസം ഒന്നാം ദിവസം മോശ അവരോ​ടു പറഞ്ഞു. 4  ഹെശ്‌ബോനിൽ താമസി​ച്ചി​രുന്ന അമോ​ര്യ​രാ​ജാ​വായ സീഹോ​നെ​യും,+ എദ്രെ​യിൽവെച്ച്‌ അസ്‌താരോത്തിൽ+ താമസി​ച്ചി​രുന്ന ബാശാൻരാ​ജാ​വായ ഓഗിനെയും+ മോശ തോൽപ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു അത്‌. 5  മോവാബ്‌ ദേശത്തെ യോർദാൻ പ്രദേ​ശ​ത്തു​വെച്ച്‌ മോശ ഈ നിയമം* വിശദീ​ക​രി​ച്ചു.+ മോശ പറഞ്ഞു: 6  “നമ്മുടെ ദൈവ​മായ യഹോവ ഹോ​രേ​ബിൽവെച്ച്‌ നമ്മളോ​ട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ കുറെ കാലമാ​യി ഈ മലനാ​ട്ടിൽ താമസി​ക്കു​ന്നു.+ 7  ഇപ്പോൾ തിരിഞ്ഞ്‌ അമോര്യരുടെ+ മലനാ​ട്ടി​ലേ​ക്കും അവരുടെ അടുത്തുള്ള അരാബ,+ മലനാട്‌, ഷെഫേല, നെഗെബ്‌, തീരദേശം+ എന്നിങ്ങനെ കനാന്യർ താമസി​ക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലേ​ക്കും പോകുക. ലബാനോനിലേക്കും*+ മഹാന​ദി​യായ യൂഫ്രട്ടീസ്‌+ വരെയും നിങ്ങൾ ചെല്ലണം. 8  ഇതാ, ഞാൻ ദേശം നിങ്ങളു​ടെ മുന്നിൽ വെച്ചി​രി​ക്കു​ന്നു. നിങ്ങൾ ചെന്ന്‌ യഹോവ നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രായ അബ്രാ​ഹാം, യിസ്‌ഹാ​ക്ക്‌,+ യാക്കോബ്‌+ എന്നിവ​രോട്‌, അവർക്കും അവരുടെ ശേഷം അവരുടെ സന്തതിക്കും* നൽകു​മെന്നു സത്യം ചെയ്‌ത ദേശം കൈവ​ശ​മാ​ക്കി​ക്കൊ​ള്ളുക.’+ 9  “അപ്പോൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞു: ‘എനിക്ക്‌ ഒറ്റയ്‌ക്കു നിങ്ങളെ വഹിക്കാൻ കഴിയില്ല.+ 10  നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളെ വർധി​പ്പി​ച്ചി​രി​ക്കു​ന്നു; നിങ്ങൾ ഇതാ, ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ അസംഖ്യ​മാ​യി​രി​ക്കു​ന്നു.+ 11  നിങ്ങളുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങളെ ഇപ്പോ​ഴു​ള്ള​തി​ന്റെ ആയിരം മടങ്ങായി വർധി​പ്പി​ക്കട്ടെ;+ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ ദൈവം നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ.+ 12  പക്ഷേ എനിക്കു തനിയെ ചുമക്കാൻ പറ്റാത്തത്ര ഭാരമാ​ണു നിങ്ങൾ. ഈ ചുമടും നിങ്ങളു​ടെ കലഹങ്ങ​ളും ഞാൻ തനിയെ എങ്ങനെ വഹിക്കും?+ 13  അതുകൊണ്ട്‌ നിങ്ങളു​ടെ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ജ്ഞാനവും വിവേ​ക​വും അനുഭ​വ​പ​രി​ച​യ​വും ഉള്ള പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കുക. ഞാൻ അവരെ നിങ്ങൾക്കു തലവന്മാ​രാ​യി നിയമി​ക്കാം.’+ 14  അപ്പോൾ നിങ്ങൾ എന്നോട്‌, ‘അങ്ങ്‌ പറഞ്ഞതു നല്ല കാര്യ​മാണ്‌’ എന്നു പറഞ്ഞു. 15  അങ്ങനെ ഞാൻ നിങ്ങളു​ടെ ഗോ​ത്ര​ത്ത​ല​വ​ന്മാ​രെ, ജ്ഞാനവും അനുഭ​വ​പ​രി​ച​യ​വും ഉള്ള പുരു​ഷ​ന്മാ​രെ, ആയിരം പേർക്കു പ്രമാ​ണി​മാർ, നൂറു പേർക്കു പ്രമാ​ണി​മാർ, അമ്പതു പേർക്കു പ്രമാ​ണി​മാർ, പത്തു പേർക്കു പ്രമാ​ണി​മാർ, ഗോ​ത്ര​ങ്ങൾക്ക്‌ അധികാ​രി​കൾ എന്നിങ്ങനെ നിങ്ങൾക്കു തലവന്മാ​രാ​യി നിയമി​ച്ചു.+ 16  “അക്കാലത്ത്‌ നിങ്ങളു​ടെ ന്യായാ​ധി​പ​ന്മാർക്കു ഞാൻ ഈ നിർദേശം നൽകി: ‘ഒരുവൻ സഹോ​ദ​രന്‌ എതി​രെ​യോ അല്ലെങ്കിൽ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന ഒരു വിദേശിക്കെതിരെയോ+ പരാതി​യു​മാ​യി വന്നാൽ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നിങ്ങൾ നീതി​യോ​ടെ വിധി​ക്കണം.+ 17  ന്യായം വിധി​ക്കു​മ്പോൾ നിങ്ങൾ പക്ഷപാതം കാണി​ക്ക​രുത്‌.+ വലിയ​വന്റെ ഭാഗം കേൾക്കു​ന്ന​തു​പോ​ലെ​തന്നെ ചെറി​യ​വന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യ​രെ ഭയപ്പെ​ട​രുത്‌.+ കാരണം ന്യായ​വി​ധി ദൈവ​ത്തി​നു​ള്ള​താണ്‌.+ ഒരു പരാതി കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ അത്‌ എന്റെ അടുത്ത്‌ കൊണ്ടു​വ​രുക, ഞാൻ അതു കേട്ടു​കൊ​ള്ളാം.’+ 18  അങ്ങനെ, ചെയ്യേണ്ട കാര്യ​ങ്ങ​ളെ​ല്ലാം അക്കാലത്ത്‌ ഞാൻ നിങ്ങൾക്ക്‌ ഉപദേ​ശി​ച്ചു​തന്നു. 19  “അതിനു ശേഷം, നമ്മുടെ ദൈവ​മായ യഹോവ കല്‌പി​ച്ച​തു​പോ​ലെ നമ്മൾ ഹോ​രേ​ബിൽനിന്ന്‌ പുറ​പ്പെട്ട്‌ അമോ​ര്യ​രു​ടെ മലനാട്ടിലേക്കുള്ള+ വഴിയിൽ കണ്ട വലുതും ഭയാന​ക​വും ആയ ആ വിജനഭൂമിയിലെങ്ങും+ സഞ്ചരിച്ചു. ഒടുവിൽ നമ്മൾ കാദേശ്‌-ബർന്നേ​യ​യിൽ എത്തി.+ 20  അപ്പോൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞു: ‘നമ്മുടെ ദൈവ​മായ യഹോവ നമുക്കു തന്നിരി​ക്കുന്ന അമോ​ര്യ​രു​ടെ മലനാ​ട്ടിൽ നിങ്ങൾ എത്തിയി​രി​ക്കു​ന്നു. 21  ഇതാ, നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരി​ക്കു​ന്നു. ചെന്ന്‌ നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു പറഞ്ഞതു​പോ​ലെ അതു കൈവ​ശ​മാ​ക്കി​ക്കൊ​ള്ളുക.+ ഭയപ്പെ​ടു​ക​യോ പരി​ഭ്ര​മി​ക്കു​ക​യോ വേണ്ടാ.’ 22  “എന്നാൽ നിങ്ങൾ എല്ലാവ​രും എന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘നമുക്കു മുമ്പായി ദേശം ഒറ്റു​നോ​ക്കാൻ ചില പുരു​ഷ​ന്മാ​രെ അയയ്‌ക്കാം. ഏതു വഴിക്കു പോക​ണ​മെ​ന്നും നമ്മൾ തോൽപ്പി​ക്കേണ്ട നഗരങ്ങൾ എങ്ങനെ​യു​ള്ള​താ​ണെ​ന്നും മനസ്സി​ലാ​ക്കി, അവർ നമ്മളെ വിവരം അറിയി​ക്കട്ടെ.’+ 23  ആ നിർദേശം കൊള്ളാ​മെന്ന്‌ എനിക്കു തോന്നി. അങ്ങനെ ഞാൻ നിങ്ങളിൽനി​ന്ന്‌ 12 പേരെ, ഒരു ഗോ​ത്ര​ത്തിന്‌ ഒരാളെ വീതം, തിര​ഞ്ഞെ​ടു​ത്തു.+ 24  അവർ മലനാ​ട്ടി​ലേക്കു പുറ​പ്പെട്ട്‌ എശ്‌ക്കോൽ താഴ്‌വരയോളം* ചെന്ന്‌ അത്‌ ഒറ്റു​നോ​ക്കി.+ 25  ആ ദേശത്തെ ചില പഴങ്ങളു​മാ​യി അവർ നമ്മുടെ അടുത്ത്‌ മടങ്ങി​വന്നു; ഈ വാർത്ത​യും നമ്മളെ അറിയി​ച്ചു: ‘നമ്മുടെ ദൈവ​മായ യഹോവ നമുക്കു തരുന്ന ദേശം വളരെ നല്ലതാണ്‌.’+ 26  എന്നാൽ നിങ്ങൾ അങ്ങോട്ടു പോകാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ച്ചു.+ 27  നിങ്ങളുടെ കൂടാ​ര​ങ്ങ​ളിൽവെച്ച്‌ നിങ്ങൾ ഇങ്ങനെ പിറു​പി​റു​ത്തു: ‘യഹോ​വ​യ്‌ക്കു നമ്മളോ​ടു വെറു​പ്പാണ്‌. അതു​കൊ​ണ്ടാണ്‌ അമോ​ര്യ​രു​ടെ കൈയിൽ ഏൽപ്പിച്ച്‌ നമ്മളെ നശിപ്പി​ക്കാ​നാ​യി ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നമ്മളെ കൊണ്ടു​വ​ന്നത്‌. 28  നമ്മൾ ആ ദേശ​ത്തേക്ക്‌ എങ്ങനെ കടക്കാ​നാണ്‌? നമ്മുടെ സഹോ​ദ​ര​ന്മാർ നമ്മുടെ മനസ്സ്‌ ഇടിച്ചു​ക​ളഞ്ഞു.*+ അവർ പറഞ്ഞു: “ആ ജനം നമ്മളെ​ക്കാൾ വലിയ​വ​രും ഉയരമു​ള്ള​വ​രും ആണ്‌. അവരുടെ നഗരങ്ങൾ പ്രബല​വും കോട്ടകൾ ആകാശ​ത്തോ​ളം എത്തുന്ന​വ​യും ആണ്‌.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’ 29  “അപ്പോൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞു: ‘അവർ കാരണം നടുങ്ങു​ക​യോ ഭയപ്പെ​ടു​ക​യോ ചെയ്യരു​ത്‌.+ 30  ഈജിപ്‌തിൽ നിങ്ങളു​ടെ കൺമു​ന്നിൽവെച്ച്‌ ചെയ്‌തതുപോലെ+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു മുമ്പായി പോകു​ക​യും നിങ്ങൾക്കു​വേണ്ടി പോരാ​ടു​ക​യും ചെയ്യും.+ 31  ഒരു അപ്പൻ മകനെ കൈക​ളിൽ എടുത്ത്‌ നടക്കു​ന്ന​തു​പോ​ലെ, നിങ്ങൾ ഇവിടെ എത്തും​വരെ, നിങ്ങൾ പോയ സ്ഥലത്തൊ​ക്കെ​യും, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ കൈക​ളിൽ കൊണ്ടു​ന​ട​ന്നതു വിജന​ഭൂ​മി​യിൽവെച്ച്‌ നിങ്ങൾ കണ്ടതല്ലേ?’ 32  എന്നിട്ടും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യിൽ നിങ്ങൾ വിശ്വ​സി​ച്ചില്ല.+ 33  നിങ്ങൾക്കു പാളയ​മ​ടി​ക്കാ​നുള്ള സ്ഥലം കണ്ടെത്താൻവേണ്ടി ദൈവം നിങ്ങൾക്കു മുമ്പായി നിങ്ങളു​ടെ വഴിയേ പോയി. നിങ്ങൾക്കു വഴി കാട്ടാൻ രാത്രി അഗ്നിയി​ലും പകൽ മേഘത്തി​ലും പ്രത്യ​ക്ഷ​നാ​യി.+ 34  “എന്നാൽ നിങ്ങൾ പറഞ്ഞ​തെ​ല്ലാം യഹോവ കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദൈവം നിങ്ങ​ളോ​ടു കോപി​ച്ച്‌ ഇങ്ങനെ സത്യം ചെയ്‌തു:+ 35  ‘ഈ ദുഷ്ടത​ല​മു​റ​യിൽപ്പെട്ട ഒരാൾപ്പോ​ലും നിങ്ങളു​ടെ പിതാ​ക്ക​ന്മാർക്കു കൊടു​ക്കു​മെന്നു ഞാൻ സത്യം ചെയ്‌ത ആ നല്ല ദേശം കാണില്ല.+ 36  എന്നാൽ യഫുന്ന​യു​ടെ മകനായ കാലേബ്‌ അതു കാണും. അവൻ നടന്നുകണ്ട ആ ദേശം ഞാൻ അവനും അവന്റെ പുത്ര​ന്മാർക്കും കൊടു​ക്കു​ക​യും ചെയ്യും. കാരണം കാലേബ്‌ യഹോ​വയെ മുഴുഹൃദയത്തോടെ* അനുഗ​മി​ച്ചി​രി​ക്കു​ന്നു.+ 37  (നിങ്ങൾ കാരണം യഹോവ എന്നോ​ടും കോപി​ച്ചു. എന്നോടു പറഞ്ഞു: “നീയും അവി​ടേക്കു കടക്കില്ല.+ 38  എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശ​ത്തേക്കു കടക്കും.+ ഇസ്രാ​യേ​ലി​നു ദേശം അവകാ​ശ​മാ​ക്കി​ക്കൊ​ടു​ക്കു​ന്നത്‌ അവനാ​യി​രി​ക്കും. അതു​കൊണ്ട്‌ അവനെ ബലപ്പെ​ടു​ത്തുക.”*)+ 39  കൂടാതെ, കൊള്ള​യാ​യി​പ്പോ​കു​മെന്നു നിങ്ങൾ പറഞ്ഞ നിങ്ങളു​ടെ മക്കളും,+ ഗുണവും ദോഷ​വും വിവേ​ചി​ക്കാൻ അറിയാത്ത നിങ്ങളു​ടെ കുട്ടി​ക​ളും അവിടെ കടക്കും. ഞാൻ അവർക്ക്‌ അത്‌ അവകാ​ശ​മാ​യി കൊടു​ക്കു​ക​യും ചെയ്യും.+ 40  എന്നാൽ നിങ്ങൾ ഇപ്പോൾ തിരിഞ്ഞ്‌ ചെങ്കട​ലി​ന്റെ വഴിക്കു വിജന​ഭൂ​മി​യി​ലേക്കു പോകുക.’+ 41  “അപ്പോൾ നിങ്ങൾ എന്നോടു പറഞ്ഞു: ‘ഞങ്ങൾ യഹോ​വ​യോ​ടു പാപം ചെയ്‌തു. ഞങ്ങളുടെ ദൈവ​മായ യഹോവ കല്‌പി​ച്ച​തു​പോ​ലെ ഞങ്ങൾ ഇപ്പോൾ കയറി​ച്ചെന്ന്‌ യുദ്ധം ചെയ്യും!’ അങ്ങനെ നിങ്ങൾ ഓരോ​രു​ത്ത​രും ആയുധം ഏന്തി യുദ്ധത്തി​നു സജ്ജരായി; പർവത​ത്തി​ലേക്കു കയറി​ച്ചെ​ല്ലു​ന്നത്‌ എളുപ്പ​മാ​യി​രി​ക്കു​മെന്നു നിങ്ങൾ കരുതി.+ 42  എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘അവരോ​ടു പറയുക: “നിങ്ങൾ യുദ്ധത്തി​നു പോക​രുത്‌; കാരണം ഞാൻ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കില്ല.+ നിങ്ങൾ പോയാൽ ശത്രുക്കൾ നിങ്ങളെ തോൽപ്പി​ക്കും.”’ 43  ഞാൻ അതു നിങ്ങളെ അറിയി​ച്ചു. പക്ഷേ നിങ്ങൾ കേട്ടില്ല; അഹങ്കാ​രി​ക​ളായ നിങ്ങൾ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ച്ച്‌ പർവത​ത്തി​ലേക്കു കയറി​ച്ചെ​ല്ലാൻ ശ്രമിച്ചു. 44  അപ്പോൾ ആ പർവത​ത്തിൽ താമസി​ച്ചി​രുന്ന അമോ​ര്യർ തേനീ​ച്ച​ക​ളെ​പ്പോ​ലെ വന്ന്‌ നിങ്ങളെ പിന്തു​ടർന്ന്‌ സേയീ​രി​ലെ ഹോർമ വരെ നിങ്ങളെ ചിതറി​ച്ചു​ക​ളഞ്ഞു. 45  ഒടുവിൽ നിങ്ങൾ തിരി​ച്ചു​വന്ന്‌ യഹോ​വ​യോ​ടു നിലവി​ളി​ച്ചു. പക്ഷേ യഹോവ അതു കേൾക്കു​ക​യോ നിങ്ങളെ ശ്രദ്ധി​ക്കു​ക​യോ ചെയ്‌തില്ല. 46  അതുകൊണ്ട്‌ അത്രയും കാലം നിങ്ങൾക്കു കാദേ​ശിൽത്തന്നെ താമസി​ക്കേ​ണ്ടി​വന്നു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.
തെളിവനുസരിച്ച്‌ ലബാ​നോൻ മലനി​രകൾ.
അക്ഷ. “വിത്തി​നും.”
അഥവാ “നീർച്ചാ​ലോ​ളം.”
അക്ഷ. “ഹൃദയം ഉരുക്കി​ക്ക​ളഞ്ഞു.”
അക്ഷ. “മുഴു​വ​നാ​യി; പൂർണ​മാ​യി.”
മറ്റൊരു സാധ്യത “ദൈവം അവനെ ബലപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം