ഉൽപത്തി 10:1-32
10 നോഹയുടെ ആൺമക്കളായ ശേം,+ ഹാം, യാഫെത്ത് എന്നിവരുടെ ചരിത്രവിവരണം ഇതാണ്.
ജലപ്രളയത്തിനു ശേഷം അവർക്കു മക്കൾ ഉണ്ടായി.+
2 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ,+ മാഗോഗ്,+ മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+
3 ഗോമെരിന്റെ ആൺമക്കൾ: അസ്കെനാസ്,+ രീഫത്ത്, തോഗർമ.+
4 യാവാന്റെ ആൺമക്കൾ: എലീഷ,+ തർശീശ്,+ കിത്തീം,+ ദോദാനീം.
5 ഇവരിൽനിന്ന് കടലോരങ്ങളിലും ദ്വീപുകളിലും വസിക്കുന്നവർ ഉത്ഭവിച്ചു. അവർ അതാതു ദേശങ്ങളിൽ അവരവരുടെ ഭാഷകൾ സംസാരിച്ച് അതാതു ഗോത്രങ്ങളും ജനതകളും ആയി വ്യാപിച്ചു.
6 ഹാമിന്റെ ആൺമക്കൾ: കൂശ്, മിസ്രയീം,+ പൂത്,+ കനാൻ.+
7 കൂശിന്റെ ആൺമക്കൾ: സെബ,+ ഹവീല, സബ്‌ത, റാമ,+ സബ്‌തെക്ക.
റാമയുടെ ആൺമക്കൾ: ശേബ, ദേദാൻ.
8 കൂശിനു നിമ്രോദ് എന്ന മകൻ ജനിച്ചു. നിമ്രോദാണു ഭൂമിയിലെ ആദ്യത്തെ വീരപരാക്രമി.
9 നിമ്രോദ് യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരനായിത്തീർന്നു. അങ്ങനെയാണ്, “നിമ്രോദിനെപ്പോലെ യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരൻ” എന്ന ചൊല്ല് ഉണ്ടായത്.
10 ബാബേൽ,+ ഏരെക്ക്,+ അക്കാദ്, കൽനെ എന്നിവയായിരുന്നു നിമ്രോദിന്റെ രാജ്യത്തിലെ ആദ്യനഗരങ്ങൾ; അവ ശിനാർ+ ദേശത്തായിരുന്നു.
11 ആ ദേശത്തുനിന്ന് നിമ്രോദ് അസീറിയയിലേക്കു+ ചെന്ന് നിനെവെ,+ രഹോബോത്ത്-ഈർ, കാലഹ്,
12 നിനെവെയുടെയും കാലഹിന്റെയും ഇടയ്‌ക്കുള്ള രേസെൻ എന്നീ നഗരങ്ങൾ പണിതു. ഇതാണു മഹാനഗരം.*
13 മിസ്രയീമിൽനിന്ന് ജനിച്ചവർ: ലൂദ്,+ അനാമീം, ലഹാബീം, നഫ്തൂഹീം,+
14 പത്രൂസീം,+ കസ്ലൂഹീം (ഇദ്ദേഹത്തിൽനിന്നാണു ഫെലിസ്‌ത്യർ+ ഉത്ഭവിച്ചത്.), കഫ്തോരീം.+
15 കനാന് ആദ്യം സീദോനും+ പിന്നെ ഹേത്തും+ ജനിച്ചു.
16 യബൂസ്യർ,+ അമോര്യർ,+ ഗിർഗശ്യർ,
17 ഹിവ്യർ,+ അർക്യർ, സീന്യർ,
18 അർവാദ്യർ,+ സെമാര്യർ, ഹമാത്യർ+ എന്നിവരും കനാനിൽനിന്ന് ഉത്ഭവിച്ചു. പിന്നീട് കനാന്റെ ഗോത്രം പലയിടത്തേക്കും വ്യാപിച്ചു.
19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്‌മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി.
20 ഇവരാണു ഗോത്രവും ഭാഷയും ജനതയും അനുസരിച്ച് അതാതു ദേശങ്ങളിൽ വ്യാപിച്ച ഹാമിന്റെ ആൺമക്കൾ.
21 ഏബെരിന്റെ+ മക്കളുടെയെല്ലാം പൂർവികനും മൂത്തവനായ യാഫെത്തിന്റെ സഹോദരനും* ആയ ശേമിനും മക്കൾ ജനിച്ചു.
22 ശേമിന്റെ ആൺമക്കൾ: ഏലാം,+ അശ്ശൂർ,+ അർപ്പക്ഷാദ്,+ ലൂദ്, അരാം.+
23 അരാമിന്റെ ആൺമക്കൾ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
24 അർപ്പക്ഷാദിന്റെ മകൻ ശേല;+ ശേലയുടെ മകൻ ഏബെർ.
25 ഏബെരിനു രണ്ട് ആൺമക്കൾ ജനിച്ചു. ഒരാളുടെ പേര് പേലെഗ്.*+ കാരണം പേലെഗിന്റെ കാലത്താണു ഭൂമി* വിഭജിതമായത്. പേലെഗിന്റെ സഹോദരന്റെ പേര് യൊക്താൻ.+
26 യൊക്താന് അൽമോദാദ്, ശേലെഫ്, ഹസർമാവെത്ത്, യാരഹ്,+
27 ഹദോരാം, ഊസാൽ, ദിക്ല,
28 ഓബാൽ, അബീമയേൽ, ശേബ,
29 ഓഫീർ,+ ഹവീല, യോബാബ് എന്നിവർ ജനിച്ചു. ഇവരെല്ലാമാണു യൊക്താന്റെ ആൺമക്കൾ.
30 അവരുടെ വാസസ്ഥലം മേഷ മുതൽ കിഴക്കൻ മലനാടായ സെഫാർ വരെ വ്യാപിച്ചിരുന്നു.
31 ഇവരാണു ഗോത്രവും ഭാഷയും ജനതയും അനുസരിച്ച് അതാതു ദേശങ്ങളിൽ വ്യാപിച്ച+ ശേമിന്റെ ആൺമക്കൾ.
32 വംശപരമ്പരപ്രകാരം അതാതു ദേശങ്ങളിൽ താമസിക്കുന്ന, നോഹയുടെ ആൺമക്കളുടെ കുടുംബങ്ങൾ ഇവയാണ്. ഈ കുടുംബങ്ങളിൽനിന്നാണു ജലപ്രളയത്തിനു ശേഷം ജനതകൾ ഭൂമിയിൽ വ്യാപിച്ചത്.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ഇവ ചേർന്ന് മഹാനഗരമായിത്തീർന്നു.”
^ മറ്റൊരു സാധ്യത “യാഫെത്തിന്റെ മൂത്ത സഹോദരനും.”
^ അർഥം: “വിഭജനം.”
^ അഥവാ “ഭൂമിയിലെ ജനം.”