ഉൽപത്തി 36:1-43
36 ഏശാവിന്റെ, അതായത് ഏദോമിന്റെ,+ ചരിത്രവിവരണം:
2 ഏശാവ് കനാന്യപുത്രിമാരെ വിവാഹം കഴിച്ചു. ഹിത്യനായ ഏലോന്റെ മകൾ+ ആദ,+ അനയുടെ മകളും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളും ആയ ഒഹൊലീബാമ,+
3 യിശ്‌മായേലിന്റെ മകളും നെബായോത്തിന്റെ+ പെങ്ങളും ആയ ബാസമത്ത്+ എന്നിവരായിരുന്നു അവർ.
4 ആദ ഏശാവിന് എലീഫസിനെ പ്രസവിച്ചു; ബാസമത്ത് രയൂവേലിനെയും.
5 ഒഹൊലീബാമ യയൂശ്, യലാം, കോരഹ്+ എന്നിവരെ പ്രസവിച്ചു.
ഇവരാണു കനാൻ ദേശത്തുവെച്ച് ഏശാവിനു ജനിച്ച ആൺമക്കൾ.
6 പിന്നെ ഏശാവ് ഭാര്യമാരെയും മക്കളെയും വീട്ടിലുള്ള എല്ലാവരെയും കൂട്ടി മറ്റൊരു ദേശത്തേക്കു പോയി; കന്നുകാലികളും മറ്റെല്ലാ മൃഗങ്ങളും സഹിതം കനാൻ ദേശത്തുവെച്ച് സമ്പാദിച്ച മുഴുവൻ സമ്പത്തുമായി+ അനിയനായ യാക്കോബിന്റെ അടുത്തുനിന്ന് കുറച്ച് അകലെ പോയി താമസിച്ചു.+
7 ഒരുമിച്ച് താമസിക്കാൻ കഴിയാത്ത വിധം അവരുടെ വസ്തുവകകൾ പെരുകിയിരുന്നു. അവർക്ക് ഒരുപാടു മൃഗങ്ങളുണ്ടായിരുന്നതു കാരണം അവർ താമസിക്കുന്ന* ദേശത്തിന് അവരെ വഹിക്കാൻ കഴിയാതെയായി.
8 അതുകൊണ്ട് ഏശാവ് സേയീർമലനാട്ടിൽ താമസമാക്കി.+ ഏശാവ് ഏദോം എന്നും അറിയപ്പെട്ടിരുന്നു.+
9 സേയീർമലനാട്ടിലുള്ള ഏദോമിന്റെ പിതാവായ ഏശാവിന്റെ ചരിത്രം ഇതാണ്.+
10 ഏശാവിന്റെ ആൺമക്കളുടെ പേരുകൾ: ഏശാവിന്റെ ഭാര്യ ആദയുടെ മകൻ എലീഫസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ മകൻ രയൂവേൽ.+
11 തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ് എന്നിവരാണ് എലീഫസിന്റെ ആൺമക്കൾ.+
12 ഏശാവിന്റെ മകനായ എലീഫസ് തിമ്‌നയെ ഉപപത്‌നിയായി* സ്വീകരിച്ചു. തിമ്‌ന എലീഫസിന് അമാലേക്കിനെ+ പ്രസവിച്ചു. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ആദയുടെ പൗത്രന്മാർ.
13 നഹത്ത്, സേരഹ്, ശമ്മ, മിസ്സ എന്നിവരാണു രയൂവേലിന്റെ ആൺമക്കൾ. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ+ പൗത്രന്മാർ.
14 അനയുടെ മകളും സിബെയോന്റെ കൊച്ചുമകളും ഏശാവിന്റെ ഭാര്യയും ആയ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച ആൺമക്കൾ: യയൂശ്, യലാം, കോരഹ്.
15 ഏശാവിന്റെ ആൺമക്കളിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ*+ ഇവരായിരുന്നു: ഏശാവിന്റെ മൂത്ത മകനായ എലീഫസിന്റെ ആൺമക്കളായ തേമാൻ പ്രഭു, ഓമാർ പ്രഭു, സെഫൊ പ്രഭു, കെനസ് പ്രഭു,+
16 കോരഹ് പ്രഭു, ഗഥാം പ്രഭു, അമാലേക്ക് പ്രഭു. എലീഫസിൽനിന്ന് ഉത്ഭവിച്ച ഏദോം ദേശത്തെ പ്രഭുക്കന്മാർ ഇവരായിരുന്നു.+ ഇവർ ആദയുടെ പൗത്രന്മാരാണ്.
17 നഹത്ത് പ്രഭു, സേരഹ് പ്രഭു, ശമ്മ പ്രഭു, മിസ്സ പ്രഭു എന്നിവരാണ് ഏശാവിന്റെ മകനായ രയൂവേലിന്റെ ആൺമക്കൾ. രയൂവേലിൽനിന്ന് ഉത്ഭവിച്ച ഏദോം ദേശത്തെ+ പ്രഭുക്കന്മാർ ഇവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പൗത്രന്മാരാണ്.
18 ഒടുവിൽ, ഏശാവിന്റെ ഭാര്യ ഒഹൊലീബാമയുടെ ആൺമക്കൾ: യയൂശ് പ്രഭു, യലാം പ്രഭു, കോരഹ് പ്രഭു. ഇവരാണ് അനയുടെ മകളും ഏശാവിന്റെ ഭാര്യയും ആയ ഒഹൊലീബാമയിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.
19 ഇവരാണ് ഏശാവിന്റെ, അതായത് ഏദോമിന്റെ,+ ആൺമക്കളും അവരുടെ പ്രഭുക്കന്മാരും.
20 ആ ദേശത്ത് താമസിക്കുന്നവർ, അതായത് ഹോര്യനായ സേയീരിന്റെ+ ആൺമക്കൾ, ഇവരാണ്: ലോതാൻ, ശോബാൽ, സിബെയോൻ, അന,+
21 ദീശോൻ, ഏസെർ, ദീശാൻ.+ ഇവരാണ് ഏദോം ദേശത്തുള്ള ഹോര്യരുടെ, അതായത് സേയീരിന്റെ വംശജരുടെ, പ്രഭുക്കന്മാർ.
22 ഹോരിയും ഹേമാമും ആണ് ലോതാന്റെ ആൺമക്കൾ. ലോതാന്റെ പെങ്ങളാണു തിമ്‌ന.+
23 അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫൊ, ഓനാം എന്നിവരാണു ശോബാലിന്റെ ആൺമക്കൾ.
24 അയ്യയും അനയും ആണ് സിബെയോന്റെ+ ആൺമക്കൾ. ഈ അനയാണ് അപ്പനായ സിബെയോന്റെ കഴുതകളെ തീറ്റുമ്പോൾ വിജനഭൂമിയിൽ ചൂടുറവകൾ കണ്ടെത്തിയത്.
25 അനയുടെ മക്കൾ: ദീശോനും അനയുടെ മകളായ ഒഹൊലീബാമയും.
26 ഹെംദാൻ, എശ്‌ബാൻ, യിത്രാൻ, കെരാൻ+ എന്നിവരാണു ദീശോന്റെ ആൺമക്കൾ.
27 ബിൽഹാൻ, സാവാൻ, അക്കാൻ എന്നിവരാണ് ഏസെരിന്റെ ആൺമക്കൾ.
28 ഊസും അരാനും+ ആണ് ദീശാന്റെ ആൺമക്കൾ.
29 ഹോര്യപ്രഭുക്കന്മാർ ഇവരാണ്: ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെയോൻ പ്രഭു, അന പ്രഭു,
30 ദീശോൻ പ്രഭു, ഏസെർ പ്രഭു, ദീശാൻ പ്രഭു.+ ഇവരാണു സേയീർ ദേശത്തെ ഹോര്യപ്രഭുക്കന്മാർ.
31 ഇസ്രായേല്യരുടെ* ഇടയിൽ രാജഭരണം ആരംഭിക്കുന്നതിനു മുമ്പ്+ ഏദോം ദേശം വാണിരുന്ന രാജാക്കന്മാർ+ ഇവരാണ്:
32 ബയോരിന്റെ മകൻ ബേല ഏദോമിൽ വാഴ്‌ച നടത്തി. ബേലയുടെ നഗരത്തിന്റെ പേര് ദിൻഹാബ എന്നായിരുന്നു.
33 ബേലയുടെ മരണശേഷം ബൊസ്രയിൽനിന്നുള്ള സേരഹിന്റെ മകൻ യോബാബ് അധികാരമേറ്റു.
34 യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം അധികാരമേറ്റു.
35 ഹൂശാമിന്റെ മരണശേഷം ബദദിന്റെ മകൻ ഹദദ് അധികാരമേറ്റു. ഹദദാണു മിദ്യാന്യരെ+ മോവാബ് ദേശത്തുവെച്ച് തോൽപ്പിച്ചത്. ഹദദിന്റെ നഗരത്തിന്റെ പേര് അവീത്ത് എന്നായിരുന്നു.
36 ഹദദിന്റെ മരണശേഷം മസ്രേക്കയിൽനിന്നുള്ള സമ്ല അധികാരമേറ്റു.
37 സമ്ലയുടെ മരണശേഷം നദീതീരത്തെ രഹോബോത്തിൽനിന്നുള്ള ശാവൂൽ അധികാരമേറ്റു.
38 ശാവൂലിന്റെ മരണശേഷം അക്‌ബോരിന്റെ മകൻ ബാൽഹാനാൻ അധികാരമേറ്റു.
39 അക്‌ബോരിന്റെ മകൻ ബാൽഹാനാന്റെ മരണശേഷം ഹദർ അധികാരമേറ്റു. ഹദരിന്റെ നഗരത്തിന്റെ പേര് പാവു എന്നായിരുന്നു; ഭാര്യയുടെ പേര് മെഹേതബേൽ. മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു മെഹേതബേൽ.
40 കുടുംബങ്ങളും സ്ഥലങ്ങളും അനുസരിച്ച്, ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ: തിമ്‌ന പ്രഭു, അൽവ പ്രഭു, യഥേത്ത് പ്രഭു,+
41 ഒഹൊലീബാമ പ്രഭു, ഏലെ പ്രഭു, പീനോൻ പ്രഭു,
42 കെനസ് പ്രഭു, തേമാൻ പ്രഭു, മിബ്‌സാർ പ്രഭു,
43 മഗ്‌ദീയേൽ പ്രഭു, ഈരാം പ്രഭു. ഇവരാണ് ഇവർ അവകാശമാക്കിയിരുന്ന ദേശത്ത് ഇവരുടെ ഭരണപ്രദേശമനുസരിച്ചുള്ള+ ഏദോമ്യപ്രഭുക്കന്മാർ. ഇതാണ് ഏശാവ്, ഏദോമിന്റെ+ പിതാവ്.
അടിക്കുറിപ്പുകള്‍
^ അഥവാ “പരദേശികളായി താമസിക്കുന്ന.”
^ അഥവാ “ഷെയ്ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
^ അക്ഷ. “ഇസ്രായേലിന്റെ പുത്രന്മാരുടെ.”