എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 1:1-14

1  പണ്ടുകാ​ലത്ത്‌ ദൈവം നമ്മുടെ പൂർവി​കരോ​ടു പല പ്രാവ​ശ്യം, പല വിധങ്ങ​ളിൽ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ സംസാ​രി​ച്ചു.+ 2  എന്നാൽ ഈ അവസാ​ന​നാ​ളു​ക​ളിൽ ദൈവം നമ്മളോ​ടു പുത്ര​നി​ലൂ​ടെ സംസാ​രി​ച്ചി​രി​ക്കു​ന്നു.+ പുത്രനെ​യാ​ണു ദൈവം എല്ലാത്തി​നും അവകാ​ശി​യാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌;+ പുത്ര​നി​ലൂടെ​യാ​ണു ദൈവം വ്യവസ്ഥിതികൾ* സൃഷ്ടി​ച്ചത്‌.+ 3  പുത്രൻ ദൈവതേ​ജ​സ്സി​ന്റെ പ്രതിഫലനവും+ ദൈവ​ത്തി​ന്റെ തനിപ്പ​കർപ്പും ആണ്‌.+ പുത്രൻ ശക്തിയുള്ള വചനം​കൊ​ണ്ട്‌ എല്ലാത്തിനെ​യും നിലനി​റു​ത്തു​ന്നു. നമ്മളെ പാപങ്ങ​ളിൽനിന്ന്‌ ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങ​ളിൽ അത്യു​ന്ന​തന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു.+ 4  അങ്ങനെ ദൈവ​ദൂ​ത​ന്മാ​രുടേ​തിനെ​ക്കാൾ ഉത്തമമായ+ ഒരു പേരിന്‌ അവകാ​ശി​യാ​യിക്കൊണ്ട്‌ പുത്രൻ അവരെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി.+ 5  ദൈവം ഏതെങ്കി​ലും ഒരു ദൂത​നോട്‌, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാ​വാ​യി​രി​ക്കു​ന്നു”+ എന്ന്‌ എപ്പോഴെ​ങ്കി​ലും പറഞ്ഞി​ട്ടു​ണ്ടോ? “ഞാൻ അവനു പിതാ​വും അവൻ എനിക്കു മകനും ആയിരി​ക്കും”+ എന്നു പറഞ്ഞി​ട്ടു​ണ്ടോ? 6  എന്നാൽ മൂത്ത മകനെ+ വീണ്ടും ലോക​ത്തേക്ക്‌ അയയ്‌ക്കു​മ്പോൾ, “എല്ലാ ദൈവ​ദൂ​ത​ന്മാ​രും അവനെ വണങ്ങട്ടെ”* എന്നു ദൈവം പറയുന്നു. 7  “ദൈവം തന്റെ ദൂതന്മാ​രെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാ​ല​യും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെ​ക്കു​റിച്ച്‌ പറയുന്നു. 8  എന്നാൽ പുത്രനെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ദൈവ​മാണ്‌ എന്നു​മെന്നേ​ക്കും അങ്ങയുടെ സിംഹാ​സനം!+ അങ്ങയുടെ രാജ്യ​ത്തി​ന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോ​ലാണ്‌! 9  അങ്ങ്‌ നീതിയെ സ്‌നേ​ഹി​ച്ചു, ധിക്കാരത്തെ* വെറുത്തു. അതു​കൊ​ണ്ടാണ്‌ ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാ​ളി​കളെ​ക്കാൾ അധികം ആനന്ദതൈ​ലംകൊണ്ട്‌ അങ്ങയെ അഭി​ഷേകം ചെയ്‌തത്‌.”+ 10  ഇങ്ങനെയും പറഞ്ഞി​രി​ക്കു​ന്നു: “കർത്താവേ, തുടക്ക​ത്തിൽ അങ്ങ്‌ ഭൂമിക്ക്‌ അടിസ്ഥാ​ന​മി​ട്ടു; അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു. 11  അവ നശിക്കും; പക്ഷേ അങ്ങ്‌ നിലനിൽക്കും; വസ്‌ത്രംപോ​ലെ അവയെ​ല്ലാം പഴകിപ്പോ​കും. 12  അങ്ങ്‌ അവയെ ഒരു മേലങ്കിപോ​ലെ ചുരു​ട്ടും; വസ്‌ത്രം മാറ്റു​ന്ന​തുപോ​ലെ അവയെ മാറ്റും. എന്നാൽ അങ്ങയ്‌ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സി​ന്‌ അവസാ​ന​മില്ല.”+ 13  എന്നാൽ ദൈവം ഏതെങ്കി​ലും ഒരു ദൂത​നോട്‌, “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക”+ എന്ന്‌ എപ്പോഴെ​ങ്കി​ലും പറഞ്ഞി​ട്ടു​ണ്ടോ? 14  അവർ എല്ലാവ​രും വിശു​ദ്ധസേ​വനം ചെയ്യുന്ന ആത്മവ്യ​ക്തി​ക​ളല്ലേ?+ രക്ഷ അവകാ​ശ​മാ​ക്കാ​നു​ള്ള​വരെ ശുശ്രൂ​ഷി​ക്കാൻ ദൈവം അയയ്‌ക്കു​ന്നത്‌ അവരെ​യല്ലേ?

അടിക്കുറിപ്പുകള്‍

അഥവാ “യുഗങ്ങൾ.” പദാവലി കാണുക.
അഥവാ “അവന്റെ മുന്നിൽ കുമ്പി​ടട്ടെ.”
അഥവാ “ആത്മാക്ക​ളും.”
അഥവാ “നീതി​യു​ടെ.”
അഥവാ “നിയമ​ലം​ഘ​നത്തെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം